"MISSION KONKAN" - A VA Shrikumar Film - TD Ramakrishnan * Tales of MAPPILA KHALASIS*
വി എ ശ്രീകുമാര്‍* ബോളിവുഡിലേക്ക്; ബിഗ് ബജറ്റില്‍* 'മിഷന്* കൊങ്കണ്‍*' വരുന്നു
https://static.asianetnews.com/image..._710x400xt.jpg
ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്* കൊങ്കണ്‍*. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍* റെയില്‍*വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ദീര്*ഘകാലം റെയില്‍*വെയില്* ഉദ്യോഗസ്ഥനായിരുന്ന ടി ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
സംവിധായകന്* വി എ ശ്രീകുമാര്‍* ബോളിവുഡിലേക്ക്. മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രത്തിന് 'മിഷന്* കൊങ്കണ്‍*' എന്നാണ് പേരിട്ടിരിക്കുന്നത്. ഫ്രാന്*സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍* ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ പ്രമുഖ സാഹിത്യകാരന്* ടി ഡി രാമകൃഷ്ണന്*റേതാണ് രചന. ബോളിവുഡിന് പുറമെ മലയാളം ഉള്*പ്പെടെയുള്ള ദക്ഷിണേന്ത്യന്‍* ഭാഷകളിലും ചിത്രം ഒരുങ്ങും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാവും ചിത്രത്തില്‍* അണിനിരക്കുകയെന്നും താരനിര പിന്നീട് പ്രഖ്യാപിക്കുമെന്നും ശ്രീകുമാര്‍* വാര്*ത്താക്കുറിപ്പില്* അറിയിച്ചു.
ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്* കൊങ്കണ്‍*. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍* റെയില്‍*വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ദീര്*ഘകാലം റെയില്‍*വെയില്* ഉദ്യോഗസ്ഥനായിരുന്ന ടി ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എര്*ത്ത് ആന്‍*ഡ് എയര്‍* ഫിലിംസിന്*റെ ബാനറിലാണ് നിര്*മ്മാണം. "മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്*റെ തീരങ്ങളില്‍* നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്*ഷണ നിയമങ്ങള്‍*ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്*ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്*റെ അഭിമാനമായ മാപ്പിള ഖലാസികള്‍* പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം", വാര്*ത്താക്കുറിപ്പ് പറയുന്നു.
ഹോളിവുഡ് ടെക്*നീഷ്യന്*മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍* രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍* രത്*നഗിരി, ഡല്*ഹി, ഗോവ, ബേപ്പൂര്‍*, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കും. മോഹന്‍*ലാലിനെ നായകനാക്കി മലയാളത്തില്‍* ഒരുക്കിയ ഒടിയന്* എന്ന ചിത്രത്തിലൂടെയാണ് വി എ ശ്രീകുമാര്‍* സംവിധാനരംഗത്തേക്ക് എത്തുന്നത്.