കൊച്ചി∙ അഭിനയ മികവിനുള്ള സെറ-വനിത ചലച്ചിത്ര പുരസ്കാരം മലയാളത്തിന്റെ താരരാജാവിന്. മികച്ച നടനുള്ള പുരസ്കാരം ഇന്നസന്റിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങി. ?ഒടിയനിലെ? അഭിനയത്തിനാണു പുരസ്കാരം.ആമിയിലെയും ഒടിയനിലെയും അഭിനയ മികവിനു മഞ്ജു വാരിയർ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ?ഈ.മ.യൗ? ആണു മികച്ച ചിത്രം. ജയറാം മികച്ച കുടുബനായകൻ. മികച്ച പുതുമുഖനായകനുള്ള പുരസ്കാരം കാളിദാസ് ജയറാം സ്വന്തമാക്കി. ധനുഷാണ് മികച്ച തമിഴ് നടൻ.