കുട്ടൻ പിള്ളയുടെ ശിവരാത്രി റിവ്യു
തിയേറ്റർ: തൃശ്ശൂർ ജോസ്
12/5/18
9pm ഷോ
സ്റ്റാറ്റസ്: ഒരു 30 പേർ
ഏഞ്ചൽസ് എന്ന മൂവിക്ക് ശേഷം ജീൻ മാർക്കോസിന്റെ അടുത്ത പടം. ട്രൈയ്ലർ നന്നായിരുന്ന കൊണ്ട് കാണണം എന്ന് ഉറപ്പിച്ചിരുന്നു.പടം നന്നായി വന്നിട്ടുണ്ട്.ഒരു ചെറിയ പ്ലോട്ടിനെ മനോഹരമായ തിരക്കഥ കൊണ്ടും മികച്ച സംവിധാനം കൊണ്ടും നല്ല ഒരു അനുഭവമാക്കിട്ടുണ്ട്. എന്തു കൊണ്ടും ഇത് സുരാജിന്റെ പടം തന്നെ എന്ന് പറയാം. ഗംഭീരമായിട്ടുണ്ട് സുരാജ്.നോട്ടം കൊണ്ടും പോലും അതി ഗംഭീരമായി സുരാജ്.അധികം എക്സ്പീരിയൻസ്ഡ് അല്ലാത്ത കാസ്റ്റ് ആണെങ്കിലും എല്ലാവരും മികച്ചു നിന്നു. പ്രത്യേകിച്ച് ആ കുടിയനായ ആൾടെ റോൾ ചെയ്ത ആൾ. നന്നായി ചിരിപ്പിക്കുന്നുമുണ്ട് പടം. മൊത്തത്തിൽ ഫാമിലി ആയി കാണാൻ പറ്റിയ പടം. 2nd ഹാഫിൽ ഒരു റിയൽ ലൈഫ് ഇൻസിഡന്റും കഥാഗതിയും മനോഹരമായി കൂട്ടിയോജിപ്പിച്ചിരിക്കുന്നു. ഗ്രാഫിക്സ് നന്നായി വന്നിട്ടുണ്ട്.ടെക്നിക്കലിയും പടം മികച്ചു നില്ക്കുന്നു. മസ്റ്റ് വാച്ച് എന്ന് സഞ്ചസ്റ്റ് ചെയ്യുന്നില്ലെങ്കിലും ഒരു നല്ല സിനിമ ആഗ്രഹിക്കുന്നവർ തീർച്ചയായും കാണണം.
ചെറിയ മൂവി ആണ്, 2 മണിക്കൂറിൽ താഴെയുള്ളു
മൈ റേറ്റിംഗ്: 3.5/5
Sent from my Lenovo A7020a48 using Tapatalk
കുട്ടൻ പിള്ളയുടെ ശിവരാത്രി റിവ്യു
Ith polulla koch films nte okke opinion ariyunnath ningade review vazhi aanu...
Thanks bhai
Aabhasam kandaarunno ??
Sent from my iPhone using Tapatalk