അയ്യപ്പന്
ജീജു അറിയാതെ ഒരു നിമിഷം കരഞ്ഞു. വീടിലേക്ക്* പതിവ് പോലെ വിളിച്ചതാണ്. അപ്പച്ചന്* എവിടെ എന്ന് ചോദിച്ചപ്പോള്‍* അമ്മച്ചി പറഞ്ഞു "എടാ, നമ്മുടെ അയ്യപ്പന്*റെ 16-നു പോയേക്കാ." "അയ്യപ്പന്* മരിച്ചോ?" ജീജു ചോദിച്ചു. "ങാ, ഞാന്‍* മറന്നു, അയ്യപ്പന്* കഴിഞ്ഞ 28-നു മരിച്ചു. നിന്നോട് പറയാന്‍* വിട്ടതാ..." ജീജു അമ്മച്ചിയോട്* കയര്‍*ത്തു. "അമ്മച്ചി എന്നാലും അയ്യപ്പന്* മരിച്ചത് പറഞ്ഞില്ലല്ലോ, എനിക്കങ്ങേരു എങ്ങനാന്നു അമ്മച്ചിക്കരിഞ്ഞു കൂടെ?" ജീജു ആലോചിച്ചു, ഇവിടെ മുംബൈയില്‍* വന്നതിനു ശേഷം ഒന്നും അറിയുന്നില്ല. ഒന്ന് രണ്ടു വര്‍ഷം കൂടുമ്പോള്‍* പോകുമ്പോഴാണ് ഓരോരുത്തര്* മരിച്ചത് അറിയുന്നത്.
രാത്രി കിടന്നിട്ടും ജീജുവിനു ഉറക്കം വന്നില്ല. അവന്* അയ്യപ്പനെക്കുറിച്ച് ഓര്*ത്തു, വീട്ടിലെ പറമ്പ് പണിക്കാരനായിരുന്നു അയ്യപ്പന്*. അപ്പച്ചന്* പറയാറുണ്ട്*, ഒരു കോടി അയ്യപ്പനെ ഏല്*പ്പിച്ചു ധൈര്യമായി പോകാമെന്ന്. അത്രയ്ക്ക് വിശ്വസ്തന്*. പക്ഷെ, അതിനെക്കാളൊക്കെ ഒന്നാം ക്ലാസ്സില്‍* മാത്രം പഠിച്ച, എന്നാല്‍* ലോകത്തുള്ള എല്ലാ പത്രങ്ങളും വായിക്കുന്ന ഒരുപാട് പുസ്തകങ്ങള്‍* വായിച്ചറിഞ്ഞ അയ്യപ്പന്* അവനു അത്ഭുതമായിരുന്നു.
അയ്യപ്പനെ കുറിച്ചുള്ള ജീജുവിന്റെ ഏറ്റവും പഴക്കം ചെന്ന ഓര്*മ്മ പി ടി ഉഷയെ സംഭന്ധിച്ചതാണ്. ഒരിക്കല്‍* പറമ്പിലൂടെ ഓടിയിട്ടു ജീജു പറഞ്ഞു, 'ഞാന്‍* പി ടി ഉഷയെപ്പോലെ ഓടി' എന്ന്. അന്ന് അയ്യപ്പന്* പറഞ്ഞു, "എടാ, പി ടി ഉഷ തോറ്റു പോയില്ലേ, അശ്വനി നച്ചപ്പ അവളെ തോല്*പ്പിച്ചു." നച്ചപ്പയോടു അന്ന് വെറുപ്പ്* തുടങ്ങിയതാണ്* ജീജുവിന്.
ജീജു ചെറുപ്പത്തില്‍* പല കാര്യങ്ങളും അറിഞ്ഞത് അയ്യപ്പനിലൂടെയാണ്. അന്ന് ജീജുവിന്റെ വീട്ടില്‍* പത്രം വരുത്താറില്ല. ടിവി ന്യൂസ്* അങ്ങനെ ജീജു ശ്രദ്ധിക്കാറുമില്ല. എന്നാല്‍*, അയ്യപ്പന്* കിളക്കുമ്പോള്‍* കൂടെ നിന്ന് സംസാരിക്കാന്‍* ജീജുവിനിഷ്ടമായിരുന്നു. അയ്യപ്പന്* കിളക്കുന്നതിനിടക്ക് ലോകത്തുള്ള എല്ലാ കാര്യവും ജീജുവിനോട് പറയും. ജീജുവിന്റെ വീട്ടുകാര്‍* എല്ലാവരും കംമ്യൂനിസ്റ്റുകാര്* ആയിരുന്നു. പക്ഷെ അമ്മച്ചി മാത്രം കോണ്‍ഗ്രസ് ആണ്. അത്കൊണ്ട് ജീജുവിനും കൊണ്ഗ്രെസ്സ് ആയിരുന്നു ഇഷ്ടം. എന്നാലും അയ്യപ്പനില്‍* നിന്ന് കമ്മ്യൂണിസത്തിന്റെ കഥ കേള്*ക്കാന്‍* അവനിഷ്ടമായിരുന്നു. എ കെ ജിയെയും ഇ എം എസ്സിനെയും പറ്റി ജീജു അറിഞ്ഞത് അയ്യപ്പനിലൂടെ ആയിരുന്നു. നായനാര്‍ മന്ത്രിസഭ അധികാരത്തില്‍* കയറിയതും സ്വരൂപ്* സിംഗ് കേരള ഗവര്*ണ്ണര്* ആയതുമെല്ലാം ജീജു അറിഞ്ഞത് അയ്യപ്പനില്‍* നിന്നാണ്.
മാമ്പിള്ളിയുടെ മംഗ്ലീഷ് കഥയുടെ മലയാള പരിഭാഷ.