Page 410 of 476 FirstFirst ... 310360400408409410411412420460 ... LastLast
Results 4,091 to 4,100 of 4756

Thread: FK Readers CLUB

  1. #4091
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default


    Quote Originally Posted by Perumthachan View Post
    MT Vasudevan Nair is coming up with his new novel.
    Based on agricultural struggles.
    malayalam e books kittan enthaa vazhi?
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  2. #4092
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by baadshahmian View Post
    malayalam e books kittan enthaa vazhi?
    sorry bhai. njan ebooks adhikam vaayikkaarilla. ippo thanne, vayalar award kittiya kumarante 'thakshankunnu swaroopam' oru suhurthu pdf ayachuthannu. vaayikkaan valare budhimutti. delete cheythittu kerala book store-il kayari order cheythu. 2-3 divasathil saadhanam kittum.

  3. #4093
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Quote Originally Posted by Perumthachan View Post
    sorry bhai. njan ebooks adhikam vaayikkaarilla. ippo thanne, vayalar award kittiya kumarante 'thakshankunnu swaroopam' oru suhurthu pdf ayachuthannu. vaayikkaan valare budhimutti. delete cheythittu kerala book store-il kayari order cheythu. 2-3 divasathil saadhanam kittum.
    i am the kindle...book vaayikkunna pole thanne aanu...pakshe kindle storeil polum malayalam book nahin hein...evidelum source undel pm idanam....
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  4. #4094
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by baadshahmian View Post
    i am the kindle...book vaayikkunna pole thanne aanu...pakshe kindle storeil polum malayalam book nahin hein...evidelum source undel pm idanam....
    njan kindle try cheythirunnu, dc books-il product display undaayirunnu...
    entho, sync aayilla.

  5. #4095
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  6. #4096
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    ആദ്യ മലയാള ചെറുകഥയ്ക്ക് 125 വയസ്സ്

    ആദ്യ മലയാള ചെറുകഥയ്ക്കു പ്രായം 125. ആദ്യ മലയാള ചെറുകഥാകൃത്ത് കേസരി പാണപ്പുഴ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ 155ാം ജന്മവാർഷികവും...






    വടക്കേമലബാറിലെ കേസരി വേങ്ങയിൽ നായനാരുടെ പാണപ്പുഴ തറവാടും ഇദ്ദേഹം പണിത മാതമംഗലം കൂറ്റൂർ, കാനായി വീടുകളിൽ നിന്നുമാണ് ആദ്യ ചെറുകഥ കേസരി നായനാർ പൂർത്തീകരിച്ചത്. യാത്രാ പ്രിയനായ കേസരി നായനാരുടെ തീവണ്ടിയാത്രയും, മദിരാശി നഗരവും ആദ്യ ചെറുകഥയുടെ പണിപ്പുരയായതായി നിരൂപകർ പറയുന്നുണ്ട്. ആദ്യ ചെറുകഥ വാസനാവികൃതിയുടെ മുഖ്യ കഥാപാത്രമായ ഇക്കണ്ടക്കുറുപ്പിന്റെ ജീവിത ചുറ്റുപാടും, മാനസാന്തരവും ഇവ വരച്ചുകാട്ടുന്നുണ്ട്. എന്നാൽ ആദ്യ ചെറുകഥ പൂർത്തീകരിച്ചതു കൂറ്റൂർ വീട്ടിൽ നിന്നാണെന്നു വിശ്വസിക്കുന്നു. കഥയിലെ കാടിനടുത്ത വീടും നായാട്ടും പിന്നെ നഗരജീവിതവും മദിരാശിയിലേക്കുള്ള യാത്രയും ആ കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലം ചെറുകഥയിലൂടെ വരച്ചുകാണിക്കുന്നുണ്ട്. ഗ്രാമ-നഗര ജീവിതവും ചെറുകഥയിലുണ്ട്.
    കാലം സാക്ഷി, ചരിത്രവും
    ബഹുമുഖപ്രതിഭയായ കേസരി നായനാരെ അധികൃതർ അവഗണിക്കുമ്പോഴും കാലവും ചരിത്രവും മായ്ക്കാതെ നേർസാക്ഷ്യമായി മലയാള ഭാഷയ്ക്ക് ആദ്യ ചെറുകഥയുടെ ജന്മം നൽകിയ നായനാരുടെ
    മാതമംഗലം കൂറ്റൂർ വീട് നായനാരുടെ ബന്ധുക്കൾ അതേപടി സംരക്ഷിച്ചു നിലനിർത്തിയിട്ടുണ്ട്. എന്നാൽ പാണപ്പുഴ തറവാട്ട് മാളിക കഴിഞ്ഞ വർഷം പൂർണമായും പൊളിച്ചുനീക്കി. തലശ്ശേരി കതിരൂരിലെയും കാനായിയിലെയും വീടുകൾ അവകാശികൾ കൈമാറി. കേസരി നായനാർ അന്ത്യവിശ്രമം കൊള്ളുന്ന പാണപ്പുഴയിൽ വേങ്ങയിൽ തറവാട്ട് അംഗങ്ങളുടെ സഹായത്താൽ മലയാള ഭാഷാ പാഠശാല നിർമിച്ച കേസരി നായനാർ സ്മൃതിമണ്ഡപമാണ് ഓർമകളെ മണ്ണിനോട് അലിഞ്ഞുചേരാതെ പുതുതലമുറയെ ഓർമപ്പെടുത്തുന്നത്.
    ജനനം... വിദ്യാഭ്യാസം....എഴുത്ത്
    കേസരി വേങ്ങയിൽ നായനാർ
    1861ൽ തളിപ്പറമ്പ് ചവനപ്പുഴ ഹരിദാസ് സോമയാജിയുടെയും പാണപ്പുഴ വേങ്ങയിൽ കുഞ്ഞമ്മയുടെയും മകനായി ജനനം. തളിപ്പറമ്പ് ഇംഗ്ലിഷ് സ്കൂളിൽ പ്രാഥമിക പഠനം, കോഴിക്കോട് ഗവ. കോളജ്, സെയ്ദാപ്പേട്ട കാർഷിക കോളജ് എന്നിവിടങ്ങളിൽ നിന്നു ബിരുദവും നേടി. നാട്ടിൽ ശാസ്ത്രീയ കൃഷിരീതിയും എഴുത്തുകളും തുടങ്ങി. 1879ൽ തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ച കേരള ചന്ദ്രികയിലൂടെ 18ാം വയസ്സിൽ പത്രപ്രവർത്തകനായി തുടങ്ങിയ കേസരി നായനാർ 1888ൽ കേരള സഞ്ചാരിയുടെ മുഖ്യപത്രാധിപരായി കേസരി എന്ന തൂലികാനാമം സ്വീകരിച്ചു. മലയാള മനോരമ, വിദ്യാവിനോദിനി, ഭാഷാപോഷിണി, ജനരഞ്ജിനി തുടങ്ങിയവയിലും കേസരി എഴുതിയിട്ടുണ്ട്. ഇക്കാലത്തു വടക്കേമലബാറിൽ റെയിൽപാത വേണമെന്ന കേസരി നായനാരുടെ മുഖപ്രസംഗം ഏറെ ചർച്ചചെയ്യപ്പെട്ടു. സാഹിത്യകാരൻ, പത്രലേഖകൻ എന്നീ മേഖലയോടൊപ്പം നിയമസഭാംഗം, കൃഷി ശാസ്ത്രജ്ഞൻ, തറവാട്ട് കാരണവർ, പരിഷ്കരണവാദി എന്നീ നിലകളിലും തന്റെ 53 വർഷക്കാല ജീവിതവേളയിൽ കേസരി സജീവമായിരുന്നു.
    ആദ്യ ചെറുകഥാകൃത്തായ കേസരി നായനാർ തന്നെയാണ് ആദ്യ അപസർപ്പക കഥയും മലയാള ഭാഷയ്ക്കു നൽകിയത്. 1892ൽ എഴുതിയ ‘മേനോക്കിയെ കൊന്നതാര്’ എന്ന കഥയാണ് ആദ്യ അപസർപ്പക കഥയായി അറിയപ്പെടുന്നത്. വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ നായനാർ എഴുതിയിട്ടുണ്ട്. വൈദ്യം, നാട്ടെഴുത്തച്ഛൻ, കപട വേദാന്തികൾ, ശീട്ടുകളി, ഭ്രമം, മഹാകവികളുടെ ജീവിതകാലം, സ്വഭാഷ, ആചാര പരിഷ്കാരം, കേരള ജൻമിസഭ, കൃഷി പരിഷ്കാരം എന്നിവയാണു ലേഖനങ്ങൾ. ഒരു പൊട്ട ഭാഗ്യം, ദ്വാരക, മദിരാശി, കഥയൊന്നുമല്ല, പിത്തലാട്ടം തുടങ്ങിയ ചെറുകഥകൾ നായനാർ എഴുതി.
    എഴുത്തിലും ജീവിതത്തിലും പരിഷ്കരണവാദി
    ജൻമം കൊണ്ടു ജൻമിയായിട്ടും കർമം കൊണ്ടും എഴുത്തിലൂടെയും കേസരി സമൂഹത്തിന്റെ വളർച്ചയ്ക്കു വേണ്ടിയാണു നിലകൊണ്ടതും പ്രവർത്തിച്ചതും. വടക്കേമലബാറിൽ 2000 ഏക്കര്* സ്വത്തിന്റെ തറവാട്ടു കാരണവർ സ്ഥാനം വഹിക്കുമ്പോഴും പഴയ അനാചാരങ്ങളെ എതിർക്കുകയും ഒഴിവാക്കുകയും ചെയ്തു. ജന്മി വ്യവസ്ഥയിലെ പല അനാചാരങ്ങളെയും എതിർക്കുകയും കുടിയാൻമാരെ തറവാട്ട് അംഗങ്ങളെപ്പോലെ കരുതണമെന്നും 1911 മേയ് 11നു തിരുവല്ലയിൽ നടന്ന കേരള ജൻമിസഭാ സമ്മേളനത്തിൽ ശക്തമായി വാദിച്ച വിപ്ലവകാരിയായിരുന്നു.
    ചില പാശ്ചാത്യ രാജ്യങ്ങളിൽപോലും 1920ൽ ആണു സ്ത്രീകൾക്കു കോളജ് വിദ്യാഭ്യാസം നിയമമാക്കിയത്. എന്നാൽ 1910 മുതൽ കേസരി ജന്*മിസഭയിലും നിയമസഭയിലും സ്ത്രീകൾക്കു വിദ്യാഭ്യാസവും സർക്കാർ ജോലിയും നൽകണമെന്നു വാദിക്കുകയും എഴുതുകയും ചെയ്തു. കൃഷിശാസ്ത്രം പഠിച്ചു ഗ്രാമത്തിലെ തൊഴിലാളികളോടൊപ്പം ചേർന്നു പരമ്പരാഗത കൃഷിരീതിയോടൊപ്പം ആധുനിക കൃഷിരീതിയും സമന്വയിപ്പിച്ചു നടപ്പാക്കി.
    1892ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗമായി. കോയമ്പത്തൂർ കൃഷി വിദ്യാശാലയിൽ അനൗദ്യോഗിക അംഗമായി സേവനമനുഷ്ഠിച്ചു. വിദേശത്തു പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ക്ഷേമ ഉപദേശക സമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.
    1912ൽ മദിരാശി നിയമസഭയിൽ മലബാർ, ദക്ഷിണ കന്നട ജില്ലയിലെ ജന്മിമാരുടെ പ്രതിനിധിയായി മത്സരിച്ചു ജയിച്ചാണു നിയമസഭാംഗമാകുന്നത്.
    പഴയ തലമുറ അംഗീകരിച്ചു
    നായനാരെപ്പോലെ എഴുതാൻ ശീലിക്കണം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിന്റെ കഥാകൃത്തായ ഒ.ചന്തു മേനോൻ മറ്റ് എഴുത്തുകാരോടു പറഞ്ഞ വാക്കുകളാണ്. ഉദ്യോഗസ്ഥ അഴിമതിയെ നഖശ്ശിഖാന്തം ലേഖനത്തിലൂടെ എതിർത്ത എഴുത്തുകാരനാണു കേസരിയെന്നു മൂർക്കോത്ത് കുമാരൻ വിശേഷിപ്പിച്ചിരുന്നു.
    മാതൃഭാഷയെയും നാടിനെയും സ്നേഹിച്ചു
    മലയാളത്തിനു ചെറുകഥാ സാഹിത്യം നൽകിയ കേസരി നായനാർ മലയാള ഭാഷയെയും കേരളത്തെയും ഏറെ സ്നേഹിച്ചിരുന്നു. ഈ കാലഘട്ടത്തിലും മാതൃഭാഷ മലയാളം പൂർണമായും ഭരണഭാഷയാക്കണമെന്ന് ആവശ്യമുയരുന്നു. എന്നാൽ 117 വർഷം മുൻപേ സ്വഭാഷാ ലേഖനത്തിലൂടെയും നിയമസഭയിലും സർക്കാർ ഓഫിസിലും കോടതിയിലും മാതൃഭാഷയാക്കണമെന്നു കേസരി നായനാർ പറഞ്ഞിരുന്നു. ഒന്നാം ലോകയുദ്ധത്തിന്റെ വേളയിൽ 1914 നവംബർ 14നു മദിരാശിയിൽ നിയമസഭാ സമ്മേളനം നടക്കുന്നു.
    നിയമസഭാ അംഗമായ കേസരി നായനാർ രാജഭക്തി പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയിൽ പ്രസംഗിക്കുന്നു, ഒരു മലബാറുകാരനായതിലും മലയാളിയായതിലും ഞാൻ അഭിമാനിക്കുന്നുവെന്നു തുടങ്ങിയ പ്രസംഗത്തിനിടയിലാണു നായനാർ കുഴഞ്ഞുവീണു മരിക്കുന്നത്. കേസരി നായനാരുടെ മൃതദേഹം മാതമംഗലം പാണപ്പുഴ തറവാട്ടുവളപ്പിൽ സംസ്കരിച്ചു.ആദ്യ ചെറുകഥ 125 പിന്നിടുമ്പോഴും കഥാകൃത്ത് കേസരി നായനാരുടെ 102ാം ചരമവാർഷികം കടന്നുപോകുമ്പോൾ പുതുതലമുറയ്ക്ക് ഓർത്തുവയ്ക്കാൻ അധികൃതർ ഒരു സ്മാരകം പോലും നിര്*മിച്ചിട്ടില്ല.

  7. Likes Mike liked this post
  8. #4097
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    മലയാളത്തിലെ ആദ്യ ചെറുകഥ വായിക്കാം...

    രചന: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1891)









    രാജശിക്ഷ അനുഭവിച്ചിട്ടുള്ളതിൽ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല. എന്നെക്കാൾ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാൻ പറയുന്നത്. എന്നാൽ എന്നെപ്പോലെ വിഡ്*ഢിത്തം പ്രവർത്തിച്ചു ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവർ ചുരുക്കമായിരിക്കും. അതാണ് ഇനിക്കു സങ്കടം. ദൈവം വരുത്തുന്ന ആപത്തുകളെ അനുഭവിക്കുന്നതിൽ അപമാനമില്ല. അധികം ബുദ്ധിയുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരാൽ തോൽപിക്കപ്പെടുന്നതും സഹിക്കാവുന്ന സങ്കടമാണ്. താൻ തന്നെ ആപത്തിനുള്ള വല കെട്ടി ആ വലയിൽ ചെന്നുചാടുന്നതു ദുസ്സഹമായിട്ടുള്ളതല്ല? എന്നുമാത്രമല്ല കുടുങ്ങുന്ന ഒരു കെണിയാണെന്നു ബുദ്ധിമാന്മാരായ കുട്ടികൾക്കു കൂടി അറിയാവുന്നതിന്നാൽ പിന്നെയുണ്ടാകുന്ന സങ്കടത്തിന് ഒരതിരും ഇല്ല. ഇതാണ് അവമാനം അവമാനം എന്നു പറയുന്നത്.
    എന്റെ വീട് കൊച്ചിശ്ശീമയിലാണ്. കാടരികായിട്ടുള്ള ഒരു സ്ഥലത്താണെന്നു മാത്രമേ ഇവിടെ പറയാൻ വിചാരിക്കുന്നുള്ളൂ. ഒരു തറവാട്ടിൽ ഒരു താവഴിക്കാർ കറുത്തും വേറൊരു താവഴിക്കാർ വെളുത്തും കണ്ടിട്ടുള്ള അനുഭവം നിങ്ങൾക്കുണ്ടായിരിക്കണം. എന്റെ തറവാട്ടിലും ഇതുപോലെയാണ്. എന്നാൽ നിറഭേദമുള്ളതു ദേഹത്തിനല്ല മര്യാദയ്ക്കാണ്. എല്ലാ കാലത്തും ഒരുവകക്കാര് മര്യാദക്കാരും മറ്റേ വകക്കാര് അമര്യാദക്കാരുമായിട്ടാണ്. ഈ വേർതിരിവ് ഇന്നും ഇന്നലെയും ആയി തുടങ്ങിയതല്ല. കാരണവന്മാരുടെ കാലത്തേ ഉള്ളതാണ്. അമര്യാദ താവഴിയിലാണ് എന്റെ ജനനം.
    ഇക്കണ്ടക്കുറുപ്പ്, രാമൻ നായർ എന്നിങ്ങനെ രണ്ടു ദിവ്യപുരുഷന്മാരെ നിങ്ങളിൽ ചിലരെങ്കിലും കേട്ടിരിക്കാതിരിക്കയില്ല. അവരിൽ ആദ്യം പറഞ്ഞ മനുഷ്യൻ എന്റെ നാലാം അച്ഛനാണ്. നാലു തലമുറ മുമ്പിലത്തെ ഒരു അമ്മാവനും ആണ്. അദ്ദേഹത്തിന്റെ ഓർമയ്*ക്കു തന്നെയാകുന്നു ആ പേര് എനിക്കിട്ടിട്ടുള്ളതും. അതുകൊണ്ട് "ദ്വേധാ നാരായണീയം” എന്നു പട്ടേരി പറഞ്ഞതുപോലെ മക്കത്തായ വഴിക്കും മരുമക്കത്തായ വഴിക്കും ഇനിക്കു കള്ളനാവാനുള്ള യോഗവും വാസനയും അതികേമമായിരുന്നു. എന്റെ പാരമ്പര്യമാഹാത്മ്യത്തെ എല്ലാവരും പൂർണമായി അറിവാൻ വേണ്ടി നാലാമച്ഛനായ ഇക്കണ്ടക്കുറുപ്പിന്റെ മുത്തച്ഛനായിരുന്നു ഇട്ടി നാരായണൻ നമ്പൂതിരിയെന്നു കൂടി ഇവിടെ പറയേണ്ടതായി വന്നിരിക്കുന്നു. ഇട്യാറാണന്റെ കഥ കേൾക്കാത്ത വിഡ്*ഢിയുണ്ടെങ്കിൽ അവനായിട്ട് ഇതു ഞാൻ എഴുതുന്നില്ല.
    ബാല്യത്തിൽത്തന്നെ എന്നെ അമര്യാദ താവഴിയിൽ നിന്നു വേർപെടുത്തുവാൻ വീട്ടിലുള്ളവരിൽ ചിലർ ഉത്സാഹിച്ചു. സാധിച്ചില്ലെങ്കിൽ അവരുടെ പ്രയത്നക്കുറവല്ലെന്നു ഞാൻ സത്യം ചെയ്*തു കയ്*പീത്തുകൊടുക്കാം. എന്റെ വാസനാബലം എന്നു മാത്രമേ പറവാനുള്ളൂ. വിദ്യാഭ്യാസവിഷയത്തിൽ ഞാൻ വലിയ മടിയനായിരുന്നു എന്ന് ഒരിക്കലും പറഞ്ഞുകൂടാ. എന്റെ സഹപാഠികളിൽ അധികം പേരും എന്നെക്കാൾ ബുദ്ധി കുറഞ്ഞവരായിരുന്നു എന്നുള്ളതിലേക്ക് ഞങ്ങളുടെ ഗുരുനാഥൻ തന്നെയാണ് സാക്ഷി.
    പത്തുകൊല്ലം കൊണ്ട് മുപ്പതുസർഗം കാവ്യവും പഠിച്ച് "ഗണാഷ്*ടകവ്യുൽപത്തി" മാത്രമായി അവശേഷിക്കുന്ന ഗംഭീരന്മാർ മലയാളത്തിൽ പലേടത്തും ഉണ്ട്. ഞാൻ അഞ്ചെട്ടു സർഗം കാവ്യം പഠിച്ചിട്ടുണ്ട്. വ്യുൽപന്നനായിയെന്നു മേനി പറയത്തക്ക അറിവ് എനിക്കുണ്ടായില്ല. എങ്കിലും വ്യാഖ്യാനമുണ്ടെങ്കിൽ മറ്റു സഹായം കൂടാതെ ഒരുവിധം ഭാവം മനസ്സിലാകത്തക്ക വ്യുൽപത്തി എനിക്കുണ്ടായി. ഇതു സമ്പാദിച്ചപ്പോഴേക്കും രണ്ടുവഴിക്കും കൂടി കിട്ടീട്ടുള്ള വാസനകൊണ്ട് ഇതിലൊന്നിലും ഇനിക്കു മോഹമില്ലാതെ തീർന്നു.
    കാടരികിൽ വീടായതുകൊണ്ട് ഇടയ്*ക്കിടെ കാട്ടിൽ പോകുവാനും പല മൃഗങ്ങളായി നേരിടുവാനും സംഗതിവന്നതിനാൽ ബാല്യം മുതൽക്കു തന്നെ പേടി എന്ന ശബ്*ദത്തിന് എന്നെ സംബന്ധിച്ചിടത്തോളം അർഥം ഇല്ലാതെവശായി. വായിക്കുന്ന കാലത്തുതന്നെ കോണം കക്കാറും പ്രഹരം കൊള്ളാറും ഉണ്ട്. എങ്കിലും ഇരുപതു വയസ്സു കഴിഞ്ഞപ്പോഴേക്കും എന്റെ പ്രകൃതം അശേഷം മാറി. ചില്ലറ കളവുവിട്ടു വൻ തരത്തിൽ മോഹം തുടങ്ങി. വിലപിടിച്ച സാധനമായാലേ എന്റെ നോട്ടം ചെല്ലുകയുള്ളൂ. ചെന്ന ദിക്കിലെല്ലാം ഈരാറു പന്ത്രണ്ടുതന്നെ. ഇങ്ങനെ വളരെ ദ്രവ്യം സമ്പാദിച്ചു.
    എന്റെ പ്രവൃത്തിയിൽ ഞാൻ പിന്തുടർന്നിരുന്നത് നാലാം അച്ഛനെയല്ല. കളവുചെയ്യുന്നത് രണ്ടു വിധമാണ്. ഒന്ന് ദീവട്ടിക്കൊള്ള, മറ്റേത് ഒറ്റയ്ക്കുപോയി കക്കുക. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം തെളിനായാട്ടും തെണ്ടിനായാട്ടും പോലെയാകുന്നു. തെളിനായാട്ടായാൽ ഒരു മൃഗത്തെയെങ്കിലും കണ്ടെത്താതിരിക്കയില്ല. എന്നാൽ അത് ഇവനുതന്നെ വെടിവയ്ക്കുവാൻ തരമാകുന്നതു നിശ്ചയമില്ല. പങ്കിട്ടുകിട്ടുന്ന ഓഹരിയും വളരെ ചുരുക്കമായിരിക്കും. മൃഗത്തിന്റെ ചോടുനോക്കി പോകുന്നതായാൽ കിട്ടുവാൻ താമസവും കണ്ടെത്തിയാൽ വൈഷമ്യവും ഉണ്ടെന്നു പറയുന്നതു ശരിയായിരിക്കാം.
    അസ്വാധീനത്തിങ്കലും വൈഷമ്യത്തിലും അല്ലേ രസം? കണ്ടെത്തിക്കിട്ടിയാൽ പ്രയോഗത്തിന്നു പങ്കുകാരില്ല. അതുകൊണ്ട് ഒറ്റയ്ക്കുള്ളതായിരിക്കുകയാണു നല്ലത് എന്ന് എനിക്കു തോന്നി. നാലാമച്ഛൻ ഈ അഭിപ്രായക്കാരനായിരുന്നില്ല – അദ്ദേഹം പ്രാചീനൻ തന്നെ. *ഞാൻ നവീനനും. എന്നാൽ ഇട്യാറാണൻ മുത്തച്ഛൻ തിരുമനസ്സുകൊണ്ട് എന്റെ മതക്കാരനായിരുന്നു. ഇത്രവളരെക്കാലം മുമ്പുതന്നെ ഇദ്ദേഹത്തിനു നവീനബുദ്ധിയുണ്ടായിരിക്കുന്നത് വിചാരിക്കുമ്പോൾ ഇദ്ദേഹത്തിനെ അമാനുഷൻ എന്ന് ഇരിങ്ങാലക്കുട ഗ്രാമക്കാർ പറയുന്നത് അത്ര കഷ്*ടമല്ല.
    വീട്ടിൽനിന്നു ചാടിപ്പോന്നതിൽപിന്നെ അഞ്ചുകൊല്ലത്തോളം ഞാൻ പുറത്തിറങ്ങി സമ്പാദിച്ചു. അപ്പോഴേക്ക് കൊച്ചിരാജ്യത്ത് പുതിയ പൊലീസ് ഏർപ്പെടുത്തി. അക്കാലത്ത് തൃശ്ശിവപേരൂർക്ക് സമീപം ഒരു ദിക്കിൽ ഞാനൊരു കളവുനടത്തി. അത് ഗന്തർ സായ്പിന്റെ പരിവാരങ്ങൾക്ക് അശേഷം രസമായില്ല പോൽ. കളവുണ്ടായത് ഒരില്ലത്താണ്. ഗൃഹനാഥന്റെ മകനായിരുന്നു എനിക്ക് ഒറ്റ്. ഈ കള്ളൻ പാശികളിക്കാരനായിരുന്നു. അതിൽ വളരെ കടം പറ്റി. വീട്ടുന്നതിനു നിവൃത്തിയും ഉണ്ടായിരുന്നില്ല. എന്നിട്ടാണ് എന്നെ ശരണം പ്രാപിച്ചത്.
    അച്ഛൻ നമ്പൂതിരി ഉണരാതിരിപ്പാൻ കറുപ്പുകൂടിയ മരുന്നു ഞാൻ കുറെ കൊടുത്തിട്ടുണ്ടായിരുന്നു. അതു വൈകുന്നേരത്തെ പാലിലിട്ടുകൊടുപ്പാനാണ് ശട്ടം കെട്ടിയിരുന്നത്. നാലിൽ ഒന്നു മാത്രമേ കൊടുക്കാവു എന്ന് പ്രത്യേകം താക്കീതു ചെയ്*തിട്ടുണ്ടായിരുന്നു. അകത്തുകടന്ന് ഒതുക്കാവുന്നതെല്ലാം ഞാൻ കൈക്കലാക്കി. നമ്പൂതിരിയുടെ തലയ്ക്കൽ ഒരു ആഭരണപ്പെട്ടി വച്ചിരുന്നതും തട്ടണമെന്ന് കരുതി അടുത്തുചെന്നു. അദ്ദേഹം ഉണരുമോ എന്നു വളരെ ഭയമുണ്ടായിരുന്നു. അതുണ്ടായില്ല. എങ്ങനെയാണ് ഉണരുന്നത്? ഒരിക്കലും ഉണരാത്ത ഉറക്കമാണ് അദ്ദേഹം ഉറങ്ങിയിരുന്നത്.
    ആ മഹൻ മഹാപാപി തന്റെ മനോരഥം സാധിക്കുന്നതിന്ന് ഒരു തടസ്സവും വരരുതെന്നു വിചാരിച്ചു ഞാൻ കൊടുത്ത മരുന്നു മുഴുവനെ പാലിലിട്ടുകൊടുത്തു. ഞാൻ എടുത്ത മുതലിൽ ആഭരണപ്പെട്ടി മുഴുവൻ എന്റെ സ്*നേഹിതയായ കല്യാണിക്കുട്ടിക്കു കൊടുത്തു. അവൾക്ക് എന്നേയും എനിക്ക് അവളേയും വളരെ അനുരാഗമുണ്ടായിരുന്നു. പെട്ടിയിൽ നിന്ന് ഒരു പൂ വച്ച മോതിരം എടുത്ത് ഒരു ദിവസം രാത്രി എന്റെ എടത്തേക്കൈയിന്റെ മോതിരവിരലിന്മേൽ ഇടുവിച്ചു. അതുമുതൽക്ക് ആ മോതിരത്തെപ്പറ്റി ഇനിക്ക് അതിപ്രേമമായിരുന്നു. കുറച്ചു ഊരാഞ്ചാടിയായിരുന്നാലും ഞാൻ കയ്യിൽ നിന്ന് ഊരാറില്ല.
    നമ്പൂതിരിയുടെ ഇല്ലത്തെ കളവുകവിഞ്ഞതിൽ വച്ച് എന്റെ മേൽ പൊലീസുകാർക്ക് സംശയം തോന്നി. ഉടനെ കൊടുങ്ങല്ലൂർ തലേക്കെട്ടും കളവുപോയി. അടുത്തകാലത്തിന്നുള്ളിൽ വേറെ രണ്ടു മൂന്നു കളവുകളും നടന്നു. പൊലീസുകാരുടെ അന്വേഷണം കൊണ്ടുപിടിച്ചു. എല്ലാം കൂടി എനിക്കിവിടെ ഇരിപ്പാൻ തരമില്ലെന്നുതോന്നി. കുറച്ചുദിവസത്തേക്ക് ഒഴിഞ്ഞുനിൽക്കണമെന്നു നിശ്ചയിച്ചു മദിരാശിക്ക് പുറപ്പെട്ടു. അവിടെച്ചെന്നാൽ യാതൊരു വിദ്യയും എടുക്കണമെന്നുണ്ടായിരുന്നില്ല.
    എന്റെ ഒരു കോടതിപൂട്ടൽ പോലെ വിചാരിച്ചാണ് ഞാൻ പുറപ്പെട്ടത്. കോടതിപൂട്ടിയാൽ ഉദ്യോഗസ്ഥന്മാർക്ക് സൗഖ്യവും സൗന്ദര്യവും തെണ്ടി സഞ്ചരിക്കുകയല്ലേ തൊഴിൽ. അതുപോലെ ഞാനും ചെയ്​വാൻ നിശ്ചയിച്ചു. മദിരാശിയിൽ നിന്ന് ഒരു മാസത്തോളം കാഴ്*ച കണ്ടുനിന്നു. ഒരു ദിവസം ഗുജിലിത്തെരുവിൽ ചെന്നപ്പോൾ അതിസൗഭാഗ്യവതിയായ തേവിടിശ്ശി സാമാനം വാങ്ങുവാൻ വന്നിരുന്നു. അപ്പോൾ ആ പീടികയിൽ കുറച്ചു ജനത്തിരക്കും ഉണ്ടായി. അതിനിടയിൽ ഒരു വിഡ്*ഢ്യാൻ പകുതിവായയും തുറന്നു കറപറ്റിയ കോന്ത്രമ്പല്ലും പുറത്തുകാട്ടി ആ തേവിടിശ്ശിയുടെ മുഖം നോക്കിനിന്നിരുന്നു.
    ഈ മന്നന്റെ നില കണ്ടപ്പോൾ ഇവനെ ഒന്നു പറ്റിക്കാതെ കഴിയില്ലെന്നു നിശ്ചയിച്ചു. വേണ്ടാസനത്തിനു പുറപ്പെടണ്ടാ എന്നു വച്ചിരുന്ന നിശ്ചയം തൽക്കാലം മറന്നുപോയി. ഉടനെ ഞാനും ആ ജനകൂട്ടത്തിലേക്ക് അടുത്തുചെന്നു. അവന്റെ പോക്കറ്റിൽ എന്റെ എടത്തെ കയ്യിട്ടു. ഈജാതി കളവിൽ സാമർഥ്യമുണ്ടാകണമെങ്കിൽ അർജുനന്റെ സവ്യസാചിത്വവും അഭ്യസിച്ചിരിക്കണം. രണ്ടുകൈ കൊണ്ടും ഒരുപോലെ പ്രയോഗിപ്പാൻ സാമർഥ്യം ഇല്ലാഞ്ഞാൽ പലതരങ്ങളും തെറ്റിപ്പോകുവാൻ ഇടയുണ്ട്. പോക്കറ്റിൽ നിന്ന് നോട്ടുപുസ്തകവും എടുത്ത് ഞാൻ വലത്തോട്ടു മാറി മടങ്ങിപ്പോരുകയും ചെയ്തു.

    ഭക്ഷണം കഴിച്ചു രാത്രി കിടന്നുറങ്ങുമ്പോൾ കല്യാണിക്കുട്ടിയെ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു. ഏകസംബന്ധി ജ്ഞാനമപരസംബന്ധിസ്*മാരകമെന്ന ന്യായേന മോതിരത്തെപ്പറ്റി ഓർമവന്നു. തപ്പിനോക്കിയപ്പോൾ കൈയിന്മേൽ കണ്ടില്ല. ഇനിക്കു വളരെ വ്യസനമായി. എവിടെപ്പോയിരിക്കാമെന്ന് വളരെ ആലോചിച്ചു. ഒരു തുമ്പും ഉണ്ടായില്ല. പിറ്റേന്നാൾ കാലത്തെ എഴുന്നേറ്റ് തലേ ദിവസം നടന്ന വഴികളും ഭവനങ്ങളും പരിശോധിച്ചു. പലരോടും ചോദിക്കയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ ചെന്ന് അറിവുകൊടുത്തു. വല്ലവിധേനയും അവരുടെ കൈവശത്തിൽ വരുവാൻ സംഗതിയുണ്ടെന്നു കരുതിയാണ് ആ കഥയില്ലായ്മ പ്രവർത്തിച്ചത്.
    അന്നു ഉച്ചതിരിഞ്ഞ സമയത്ത് ഒരു കോൺസ്റ്റബിൾ ഞാൻ താമസിക്കുന്നേടത്തു വന്നു. അയാളെ കണ്ടപ്പോൾ എന്റെ മോതിരം കിട്ടിയെന്ന് എനിക്കു തോന്നി. മടക്കിത്തരുവാനുള്ള മടികണ്ടപ്പോൾ വല്ല സമ്മാനവും കിട്ടണമെന്നാണെന്നു വിചാരിച്ചു ഞാൻ അഞ്ചുറുപ്പിക കയ്യിലെടുത്തു. “ഈ മോതിരം എന്റെ കൈയിൽ വന്നത് എങ്ങനെയാണെന്നു നിങ്ങൾക്കു മനസ്സിലായോ” എന്നു ചോദിച്ചപ്പോൾ ഞാൻ അറിയാതെ സ്തംഭാകാരമായിട്ടു നിന്നു.
    ഇനിക്ക് ഓർമവന്നപ്പോൾ കൈവിലങ്ങും വച്ച് ദേഹപരിശോധന കഴിച്ചു പോക്കറ്റിൽ നിന്ന് നോട്ടുപുസ്തകവും എടുത്തു മേശപ്പുറത്തു തന്നെ വച്ചിരിക്കുന്നു. ഈ വിഡ്*ഢിത്തത്തിന്റെ സമ്പാദ്യം ആറുമാസവും പന്ത്രണ്ടടിയും തന്നെ. അതും കഴിച്ചു ഞാനിതാ പുറത്തുവന്നിരിക്കുന്നു. ഇത്ര കൊള്ളരുതാത്ത ഞാൻ ഇനി ഈ തൊഴിലിൽ ഇരുന്നാൽ നാലാമച്ഛന് അപമാനമേയുള്ളൂ. കളവു ചീത്തയാണെന്നല്ലേ എല്ലാവരും പറയുന്നത്. ഞാനെന്റെ തൊഴിലും താവഴിയും ഒന്നു മാറ്റിനോക്കട്ടെ. ഇതുവരെ ചെയ്*ത പാപമോചനത്തിനും മേലിൽ തോന്നാതിരിപ്പാനും വേണ്ടി ഗംഗാസ്നാനവും വിശ്വനാഥദർശനവും ചെയ്യട്ടെ. പണ്ടു മുത്തശ്ശി സന്ധ്യാസമയത്ത് ചൊല്ലാറുണ്ട്:

    “ശ്രുതിസ്*മൃ*തിഭ്യാം വിഹിതാ വ്രതാദയഃ
    പുനന്തി പാപം ന ലുനന്തി വാസനാം
    അനന്തസേവാ തു നികൃന്തതി ദ്വയീ
    മിതപ്രഭോ ത്വൽപുരുഷാ ബഭാഷിരെ.”
    (ഒപ്പ്)
    ഇക്കണ്ടക്കുറുപ്പ്.

    @Naradhan, @nidhikutty, @renjuus, @KARNAN

  9. Likes PunchHaaji, KARNAN, Naradhan liked this post
  10. #4098
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Author of Royal Institute of Magic series Victor Kloss passed away ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  11. #4099
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    പുരസ്*കാരപ്രഭയിൽ വീണ്ടുമൊരു പ്രവാസിനോവൽ

    നവാഗത എഴുത്തുകാര്*ക്കുള്ള ഇക്കൊല്ലത്തെ ഡിസി സാഹിത്യപുരസ്കാരം സ്വന്തമാക്കിയാണു ഹെര്*ബേറിയം വായനക്കാരുടെ കൈകളിലേക്കെത്തുന്നത്. പ്രവാസം മലയാളത്തിനു സമ്മാനിച്ച പുതിയ എഴുത്തുകാരിയാണു സോണിയാ റഫീഖ്. സോണിയയുടെ ആദ്യനോവലായ ഹെര്*ബേറിയം ഡിസി ബുക്സിന്*റെ ഈ കൊല്ലത്തെ സാഹിത്യ പുരസ്കാരം സ്വന്തമാക്കിയിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മില്* ഉണ്ടാകേണ്ട ആത്മബന്ധത്തിന്*റെ കഥയാണു ഹെര്*ബേറിയം പറയുന്നത്.
    മരുഭൂമിയുടെ ഊഷരതയില്*നിന്നു നാടിന്*റെ പച്ചപ്പിലേക്കു പറിച്ചുനടപ്പെടുന്ന ടിപ്പുവെന്ന കൊച്ചു കുട്ടിയുടെ കഥയാണു ഹെര്*ബേറിയം എന്ന ആദ്യ നോവലിലൂടെ സോണിയ പറയുന്നത്. ഒരു കൊച്ചു കുട്ടിയുടെ ചിന്തകളിലൂടെ വേവലാതിയുടെയും ജാഗ്രതയുടെയും ഒരു വലിയ ലോകം കൂടി തുറന്നിടുന്നു സോണിയ. പ്രകൃതിയെ മറന്നുള്ള മനുഷ്യന്*റെ ചൂഷണങ്ങള്*ക്കെതിരെയുള്ള ഒരു ഓര്*മപ്പെടുത്തല്* കൂടിയാണ് ഈ നോവല്*.







    മണമറ്റ മണ്ണിനും മരിച്ച മരങ്ങള്*ക്കും ആഴത്തിലാഴ്ന്ന പുഴകള്*ക്കും സമര്*പ്പിച്ചിരിക്കുന്ന ഈ നോവലിനു ഹെര്*ബേറിയം എന്ന പേരു തികച്ചും അര്*ഥവത്താണ്. നവാഗത എഴുത്തുകാര്*ക്കുള്ള ഇക്കൊല്ലത്തെ ഡിസി സാഹിത്യപുരസ്കാരം സ്വന്തമാക്കിയാണു ഹെര്*ബേറിയം വായനക്കാരുടെ കൈകളിലേക്കെത്തുന്നത്. ചെറുകഥകളുടെ ചുരുക്കെഴുത്തില്* നിന്നാണ് സോണിയാ നോവലിന്*റെ വിശാലവിവരണ ലോകത്തിലേക്ക് വരുന്നത്.
    സോണിയയുടെ ആദ്യ ചെറുകഥാ സമാഹാരവും ഉടന്* പുറത്തിറങ്ങും. പ്രവാസമാണു തന്നെ എഴുത്തുകാരിയാക്കിയതെന്നു വര്*ഷങ്ങളായി യുഎഇയില്* താമസിക്കുന്ന സോണിയ പറയുന്നു. പ്രവാസ ജീവിതമാണ് ഈ നോവലിനുള്ള കാമ്പും കരുത്തും സമ്മാനിച്ചത്. മരണപ്പെട്ട പത്തു സസ്യങ്ങള്*ക്കായി ടിപ്പു ഒരുക്കിയ ശവക്കുഴികള്*ക്ക് സമീപം മരണപ്പെടാനിരിക്കുന്ന പതിനൊന്നാമത്തെ സസ്യത്തിനുള്ള ശവക്കുഴി കൂടി ഒരുക്കി വച്ചാണ് നോവല്* അവസാനിക്കുന്നത്. പതിനൊന്നാമത്തെ ആ ശവക്കുഴി ഒരു ഓര്*മപ്പെടുത്തല്* കൂടിയാണ്. നിലമറന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്*ക്കുള്ള ഒരു ഓര്*മപ്പെടുത്തല്*.


  12. #4100
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    മലയാളി വായിച്ച് വളർന്ന പുസ്തകങ്ങൾ

    കേരളത്തിന് അറുപത് പിന്നിട്ടു. ഈ കാലയളവിനുള്ളില്* മലയാളത്തില്* എത്രയോ പുസ്തകങ്ങള്* പ്രസിദ്ധീകരിക്കപ്പെട്ടു. ചിലത് മനസിനെ സ്പര്*ശിച്ചപ്പോള്* മറ്റ് ചിലത് വന്നത് നാം അറിഞ്ഞു കൂടിയില്ല. ചില പുസ്തകങ്ങള്* മലയാള സാഹിത്യത്തില്* തന്നെ വഴിത്തിരിവായപ്പോള്*. മറ്റു ചിലത് അന്നോളമുണ്ടായിരുന്ന ധാരണകളെ പൊളിച്ചെഴുതുന്നവയായിരുന്നു.
    വിവാദത്തിന്റെ അകമ്പടിയോടെ മലയാളി സ്വീകരിച്ച പുസ്തകങ്ങളും കുറവല്ല. ആര്*ദ്രമായ അനുഭവം സമ്മാനിച്ച് നമ്മുടെ പുസ്തക ശേഖരത്തില്* വിശ്രമിക്കുന്നവയും നിരവധിയാണ്. ചില പുസ്തകങ്ങള്* അവാര്*ഡുകള്* വാരിക്കൂട്ടിയപ്പോള്* മറ്റുചില പുസ്തകങ്ങളാകട്ടെ വില്*പ്പനയില്* ചരിത്രം സൃഷ്ടിച്ചു. ഇത്തരത്തില്* കഴിഞ്ഞ അറുപത് വര്*ഷക്കാലത്തിനിടയില്* മലയാളി ഏറ്റവുമധികം വായിച്ച, വിറ്റഴിഞ്ഞ, വിമര്*ശ വിധേയമാക്കിയ പുസ്തകങ്ങളില്* ചിലത്.


    November 27, 2016, 04:32 PM IST

























    കടലിന്റെ പശ്ചാത്തലത്തില്* ഒരു പ്രണയ കഥ പറഞ്ഞ തകഴിയുടെ നോവലാണ് ചെമ്മീന്*. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭര്*ത്താവ് മീന്* തേടി കടലില്* പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാല്* കടലമ്മ ഭര്*ത്താവിനെ കൊണ്ടുപോകും എന്ന് തീരപ്രദേശങ്ങളില്* നിലനിന്ന ചിന്താഗതിയെയാണ് തകഴി നോവലില്* ആവിഷ്*കരിച്ചത്.
    1956ല്* പ്രസിദ്ധീകരിച്ച ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരില്* തന്നെ ചലച്ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി.



















    തലമുറകളുടെ കഥ പറഞ്ഞ ഉറൂബിന്റെ കൃതിയാണ് സുന്ദരികളും സുന്ദരന്മാരും. മലബാറിന്റെ ചരിത്രവും, ജീവിതരീതികളും കെട്ടു പിണഞ്ഞു കിടക്കുന്ന സ്വാതന്ത്ര്യ സമരവും എല്ലാം ഇതില്* അടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്* സ്വാതന്ത്ര്യത്തിനു മുന്*പുള്ള കേരളീയ സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ് ഈ നോവലില്* വിവരിക്കുന്നത്. 1958ലാണ് നോവല്* പുറത്തിറഞ്ഞുന്നത്.






















    വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. 1959ല്* പ്രസിദ്ധീകരിച്ച നോവലിന്റെ ലാളിത്യം തന്നെയാണ് അതിന്റെ മികവ്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന നോവലില്* അവരുടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്* തന്റെ തനതു ശൈലിയില്* വിവരിച്ചിരിക്കുകയാണ് ബഷീര്*. ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്*ത്തുന്ന ആടാണ് നോവലില്* ഒരു പ്രധാന കഥാപാത്രം.


















    ഒ.വി. വിജയന്റെ മാസ്റ്റര്*പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവല്* സാഹിത്യചരിത്രത്തെ ഖസാക്കിന് അപ്പുറമെന്നും ഇപ്പുറമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവല്* വിശേഷിപ്പിക്കപ്പെടുന്നു. ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തില്* പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്* ഏറ്റവും ശ്രേഷ്ഠമായ കൃതിയായി ഇത് പരിഗണിക്കപ്പെടുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്* ഖണ്ഡശയായാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 1969ല്* സാഹിത്യപ്രവര്*ത്തക സഹകരണസംഘം ഖസാക്കിന്റെ ഇതിഹാസം പുസ്തകരൂപത്തില്* പ്രസിദ്ധീകരിച്ചു.


















    എസ്. കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ് ഒരു ദേശത്തിന്റെ കഥ. ശ്രീധരന്* എന്ന യുവാവ് താന്* ജനിച്ചു വളര്*ന്ന അതിരാണിപ്പാടം ഗ്രാമം സന്ദര്*ശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാള്* തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങള്* ഓര്*ക്കുന്നതുമാണ് പ്രമേയം. ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവല്* 1971ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1980ല്* എസ്. കെ. പൊറ്റക്കാടിന് ജ്ഞാനപീഠം പുരസ്*കാരം നേടിക്കൊടുത്ത ഈ കൃതി 1972ല്* കേന്ദ്ര സാഹിത്യ അക്കാദമി പുരസ്*കാരവും നേടി.


















    അനുദിനം നഗരവല്*ക്കരണത്തിനു വിധേയമായി കൊണ്ടിരിക്കുന്ന ജീവിതത്തില്* മനുഷ്യ മനസുകളുടെ ഉത്കണ്ഠയും ആകുലതയും വേദനയും വരച്ചുകാട്ടുന്ന സേതുവിന്റെ നോവലാണ് അടയാളങ്ങള്*. 1971ല്* പ്രസിദ്ധീകരിച്ച പുസ്തകത്തിന് 2007ല്* കേന്ദ്ര സാഹിത്യ അക്കാദമി പുരസ്*കാരം ലഭിച്ചു.



















    വിശേഷണങ്ങള്* ആവശ്യമില്ലാത്ത മാധവിക്കുട്ടിയുടെ പ്രൗഢോജ്ജ്വലകൃതിയാണ് എന്റെ കഥ. മാധവിക്കുട്ടിയുടെ ആത്മകഥ എന്ന പേരില്* 1973ല്* പുറത്തുവന്ന പുസ്തകം വന്* വിവാദമാണ് സൃഷ്ടിച്ചത്. മാധവിക്കുട്ടിയുടെ തുറന്നെഴുത്ത് വലിയ ചര്*ച്ചകള്*ക്ക് വഴിവെച്ചു. പിന്നീട് എന്റെ കഥ ആത്മകഥയല്ലെന്നും ഭാവനാസൃഷ്ടി മാത്രമാണെന്നും കഥാകാരി പറഞ്ഞിരുന്നു. എങ്കിലും എന്റെ കഥ വായനാസമൂഹം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു, ഇംഗ്ലീഷ് ഭാഷ അടക്കം പതിനഞ്ച് ഭാഷകളിലേക്ക് എന്റെ കഥ വിവര്*ത്തനം ചെയ്യപ്പെട്ടു.


















    മാതൃഭൂമി ദിനപത്രത്തില്* പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ സമാഹാരമാണ് കെ.പി. കേശവമേനോന്റെ നാം മുന്നോട്ട്. അഞ്ചു വോള്യങ്ങളുള്ള ബ്രഹൃദ് സമാഹരമാണിത്. 1974ലാണ് പുസ്തകം പുറത്തിറങ്ങിയത്.



















    ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി എം.മുകുന്ദന്* എഴുതിയ നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്*. 1974 പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയസാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്നു. മയ്യഴിയുടെ 'വിമോചനത്തെ' പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടര്*ച്ചക്കനുകൂലമായുമുള്ള നിലപാടുകള്* നോവലില്* സമാന്തരമായി പ്രത്യക്ഷപ്പെടുന്നു.


















    സുഗതകുമാരിക്ക് 1978ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്*കാരം നേടിക്കൊടുത്ത കാവ്യസമാഹാരമാണ് രാത്രിമഴ. എങ്കിലും ഇന്നും, രാത്രിമഴ, നീയൊരാള്* മാത്രം, പൂങ്കൈത, തടാകം, കൂനനുറുമ്പ് തുടങ്ങി മുപ്പത്തിയെട്ട് കവിതകളാണ് ഈ സമഹാരത്തില്* ഉള്ളത്.



















    ലളിതാംബിക അന്തര്*ജ്ജനത്തിന്റെ പ്രശസ്തമായ നോവലാണ് അഗ്*നിസാക്ഷി. ഭാര്യയില്* നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന ഒരു ബ്രാഹ്മണ സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ് നോവല്* പറയുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്* നോവല്* ഖണ്ഡഃശ ആദ്യം പ്രസിദ്ധീകരിച്ച നോവല്* 1977ല്* പുസ്തക രൂപത്തില്* പുറത്ത് വന്നു. ഈ നോവലിന് ആദ്യത്തെ വയലാര്* അവാര്*ഡ്, കേന്ദ്ര -കേരള സാഹിത്യ അക്കാദമി പുരസ്*കാരങ്ങള്* തുടങ്ങിയവ ലഭിച്ചു.


















    മഹാഭാരതത്തിലെ കഥയെയും സന്ദര്*ഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്* നിലനിര്*ത്തി പി.കെ. ബാലകൃഷ്ണന്* രചിച്ച നോവലാണ് ഇനി ഞാന്* ഉറങ്ങട്ടെ. കര്*ണന്റെ സമ്പൂര്*ണകഥയാണ് ഈ കൃതിയുടെ പ്രധാന സവിശേഷത. ദ്രൗപദിയെപ്പറ്റി ഒരു സമാന്തര കഥാസങ്കല്*പം നടത്തി, ആ സങ്കല്*പത്തിലൂടെ കര്*ണകഥ പറയുകയാണ് നോവലില്*. 1974ല്* കേരള സാഹിത്യ അക്കാദമി അവാര്*ഡും 1978ല്* വയലാര്* അവാര്*ഡും ലഭിച്ച ഇനി ഞാന്* ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവും കൊണ്ട് മലയാളത്തിലെ ശ്രദ്ധേയമായ നോവലാണ്.



















    മലയാള കാവ്യസരണിയില്* പാരിസ്ഥിതിക ദര്*ശനത്തിന്റെ അനന്യമായ അനുഭൂതിയും ആത്മഭാവവുമുണര്*ത്തിയ വിഖ്യാത കവിതകളുടെ സമാഹാരമാണ് ഒ.എന്*.വി കുറുപ്പിന്റെ ഭൂമിക്ക് ഒരു ചരമഗീതം. സമകാലീന സമസ്യകളുടെ മൂര്*ത്തമായ ചിത്രങ്ങളാണ് കവി ഭാവനാത്മകവും ചിന്തോദ്ദീപകവും ആയ രീതിയില്* കോര്*ത്തിണക്കിയിരിക്കുന്നത്.


















    'വിലാസിനി' എന്ന തൂലികാനാമത്തില്* അറിയപ്പെടുന്ന എം.കെ. മേനോന്* 1980ല്* പ്രസിദ്ധീകരിച്ച ബൃഹത് നോവലാണ് അവകാശികള്*. മലയാള നോവല്* സാഹിത്യത്തിലെ ഒരു അപൂര്*വസൃഷ്ടിയാണ് ഈ പുസ്തകം. 1980ല്* പ്രസിദ്ധീകരിച്ച നോവല്* മലയാളത്തിലെ ദൈര്*ഘ്യമേറിയ നോവലാണ്.



















    പുനത്തില്* കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകള്*. 1978ലെ കേരള സാഹിത്യ അക്കാദമി അവാര്*ഡും 1980ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്*ഡും ലഭിച്ച സ്മാരകശിലകള്* പുനത്തിലിന്റെ മികച്ച കൃതിയായി കണക്കാക്കപ്പെടുന്നു. 1977 ൽ പ്രസിദ്ധീകരിച്ച പുസ്തകം വടക്കന്* മലബാറിലെ സമ്പന്നമായ അറയ്ക്കല്* തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് പറയുന്നത്.



















    യു.എ. ഖാദര്* രചിച്ച ചെറുകഥാസമാഹാരമാണ് തൃക്കോട്ടൂര്* പെരുമ. 1982ല്* പ്രസിദ്ധീകരിച്ച പുസ്തകത്തിന് 1984ലെ കേരള സാഹിത്യ അക്കാദമി പുരസ്*കാരവും 2009ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്*കാരവും ലഭിച്ചു.




















    പയ്യനെ കേന്ദ്രീകരിച്ചുള്ള എഴുപത്തിമൂന്നു കഥകളടങ്ങിയ സമാഹാരമാണ് വി.കെ.എന്റെ പയ്യന്* കഥകള്*. എന്നു വായിച്ചാലും എത്ര വായിച്ചാലും മടുപ്പു തോന്നാത്ത ഈ കഥകള്* വ്യത്യസ്തമായ വായനാനുഭവമേകുന്നു. മലയാളസാഹിത്യത്തിന്റെ അനുഭവതലത്തില്* വേറിട്ടുനില്*ക്കുന്ന ഈ പുസ്തകത്തിന് 1982ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്*കാരം ലഭിച്ചു.



















    ഭാരതീയ ദര്*ശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാര്* അഴീക്കോട് രചിച്ച ഗ്രന്ഥമാണു തത്ത്വമസി. ഉപനിഷത്ത്, ഉപനിഷത്തുകള്*, ഉപസംഹാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി പുസ്തകം ക്രമീകരിച്ചിരിക്കുന്നു. ഉപനിഷത്ത് ദര്*ശനങ്ങളെ അടിസ്ഥാനമാക്കി മലയാളത്തില്* പുറത്തിറങ്ങിയ രചനകളില്* മികച്ചതായി പരിഗണിക്കാവുന്ന പുസ്തകം 1984ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്*കാരങ്ങളടക്കം നിരവധി പുരസ്*കാരങ്ങള്* പുസ്തകം നേടി.


















    മഹാഭാരത കഥ ആസ്പദമാക്കി എം.ടി. വാസുദേവന്* നായര്* രചിച്ച നോവലാണ് രണ്ടാമൂഴം. പാണ്ഡവരില്* രണ്ടാമനായ ഭീമന്* കേന്ദ്ര കഥാപാത്രമാകുന്നു എന്നത് തന്നെയാണ് രണ്ടാമൂഴത്തെ വേറിട്ടതാക്കുന്നത്. ഭീമന്റെ കണ്ണിലൂടെ മഹാഭാരതത്തെ നോക്കിക്കാണുകയാണ് നോവല്*. ഭീമന്* എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തില്* സംഭവിക്കുന്ന സംഭവങ്ങളും മനോഹരമായി കോര്*ത്തിണക്കിയിരിക്കുന്ന നോവല്* വേറിട്ട ഒരു വായനാനുഭവമാണ് സമ്മാനിക്കുന്നത്. 1984ലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

  13. Likes Hari, Mike liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •