Page 464 of 473 FirstFirst ... 364414454462463464465466 ... LastLast
Results 4,631 to 4,640 of 4725

Thread: FK Readers CLUB

  1. #4631
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    മലയാളത്തിലെ ജനപ്രിയ വാരിക മംഗളം പ്രസിദ്ധികരണം നിര്*ത്തുന്നു


    സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകള്* ഇന്ത്യയില്* അധികമില്ലെന്ന് തന്നെ പറയാം


    ഒരു കാലഘട്ടത്തില്* മലയാളികളുടെ വായനാശീലം രൂപപ്പെടുത്തുന്നതില്* മുഖ്യപങ്കുവഹിച്ച മംഗളം വാരിക ഓര്*മയാകുന്നു. മലയാള ജനപ്രിയ സാഹിത്യത്തില്* നിര്*ണായക സ്ഥാനമുള്ള വാരിക അച്ചടി നിര്*ത്തുന്നുവെന്നാണ് റിപ്പോര്*ട്ട്.

    1969ല്* മംഗളം വര്*ഗീസ് (എം.സി വര്*ഗീസ്) എന്ന അതുല്യ പ്രതിഭാശാലി ആരംഭിച്ച വാരിക ഒരു കാലത്ത് ഇന്ത്യയില്* തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു. 1985ല്* 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്* തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോര്*ഡും മംഗളം സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്*ഡ് ഭേദിക്കാന്* ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല. പുതിയ എഴുത്തുകാരെ അണിനിരത്തിക്കൊണ്ട് നൂറു കണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്.

    സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകള്* ഇന്ത്യയില്* അധികമില്ലെന്ന് തന്നെ പറയാം. സാധാരണക്കാരായ ജനലക്ഷങ്ങളില്* വായനാശീലം വളര്*ത്തുന്നതില്* മംഗളം വാരിക വഹിച്ച പങ്ക് ചരിത്രപരമാണ്. സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, വായനക്കാരുടെ ക്യാന്*സര്* വാര്*ഡ്, ഭവനരഹിതര്*ക്ക് വീടുകള്* എന്നിങ്ങനെ ഒട്ടനവധി സാമുഹ്യക്ഷേമ പ്രവര്*ത്തനങ്ങള്*ക്ക് തുടക്കം കുറിച്ചത് മംഗളം വാരികയായിരുന്നു. എന്നാല്* കുറച്ചു നാളുകളായി തകര്*ച്ചയുടെ പാതയിലായിരുന്നു മംഗളം വാരിക. കോവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്*റ് വില കുതിച്ചുയര്*ന്നതുമാണ് വാരികയ്ക്ക് തിരിച്ചടിയായതെന്നാണ് റിപ്പോര്*ട്ട്.


  2. #4632

    Default

    LP schoolil padikkumbol pillerokke pareekshakku "vechu ezhuthan" (instead of cardboard) ee varikakal konduvarumayirunnu.

    so now ee format/size ulla oru varika manorama mathramano?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  3. #4633

    Default

    ponniyin selvan dcbooks announce cheyithallo .. malayalam version aadyaittu aayirkkum ...

  4. #4634
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    16,967

    Default

    കേശവന്റെ വിലാപങ്ങൾ വായിച്ചു. തരക്കേടില്ലാത്ത പുസ്തകം. എല്ലാ ചാപ്റ്ററുകളും ഒരുപോലെ മികവുറ്റതായില്ല എന്നതാണ് ഒരു പോരായ്മ ആയി തോന്നിയത്. കേശവൻ എന്ന അലസനായ എഴുത്തുകാരന്റെ ജീവിതം നന്നായി ആവിഷ്കരിച്ചട്ടുണ്ട്. തുടക്കത്തിലേ ബ്ലാക്ക് ഹ്യൂമർ ഒകെ നന്നായി രസിപ്പിച്ചു. അതുപോലെ തന്നെ കഥാന്ത്യവും മികച്ചു നിന്നു. സിനിമയ്ക്കുള്ളിലെ സിനിമ കണ്ടു പരിചയമുണ്ട് പക്ഷെ ആദ്യമായാണ് നോവലിനുള്ളിൽ നോവൽ വായിക്കാനിടയാകുന്നത്. ആ അനുഭവം രസകരമായിരുന്നു. എങ്കിലും കഥയ്ക്കുള്ളിലെ കഥ അതായതു അപ്പുക്കുട്ടന്റെ കഥ ഗൗരവപരമായി മാറുമ്പോൾ നോവലിന്റെ മൊത്തത്തിലുള്ള ടോണാലിറ്റി ആയി ഒത്തു പോകുന്നില്ല. മൊത്തത്തിൽ രസകരമായൊരു പരീക്ഷണം.

  5. #4635

    Default

    Quote Originally Posted by bhat View Post
    കേശവന്റെ വിലാപങ്ങൾ വായിച്ചു. തരക്കേടില്ലാത്ത പുസ്തകം. എല്ലാ ചാപ്റ്ററുകളും ഒരുപോലെ മികവുറ്റതായില്ല എന്നതാണ് ഒരു പോരായ്മ ആയി തോന്നിയത്. കേശവൻ എന്ന അലസനായ എഴുത്തുകാരന്റെ ജീവിതം നന്നായി ആവിഷ്കരിച്ചട്ടുണ്ട്. തുടക്കത്തിലേ ബ്ലാക്ക് ഹ്യൂമർ ഒകെ നന്നായി രസിപ്പിച്ചു. അതുപോലെ തന്നെ കഥാന്ത്യവും മികച്ചു നിന്നു. സിനിമയ്ക്കുള്ളിലെ സിനിമ കണ്ടു പരിചയമുണ്ട് പക്ഷെ ആദ്യമായാണ് നോവലിനുള്ളിൽ നോവൽ വായിക്കാനിടയാകുന്നത്. ആ അനുഭവം രസകരമായിരുന്നു. എങ്കിലും കഥയ്ക്കുള്ളിലെ കഥ അതായതു അപ്പുക്കുട്ടന്റെ കഥ ഗൗരവപരമായി മാറുമ്പോൾ നോവലിന്റെ മൊത്തത്തിലുള്ള ടോണാലിറ്റി ആയി ഒത്തു പോകുന്നില്ല. മൊത്തത്തിൽ രസകരമായൊരു പരീക്ഷണം.
    meta fiction ennu vilikuvan oru novel aanu,mukundante usuaul style aayirunilla, pareekshanam ennu parayunva work ...

  6. #4636
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    'കാഥികനല്ല, കലാകാരനല്ല ഞാന്*...'കഥാപ്രസംഗത്തിന് 100 വയസ്സ് തികയുമ്പോള്*






    2024-ല്* നൂറ് വര്*ഷം തികയുന്ന കഥാപ്രസംഗകലയുടെ ശതാബ്ദി ആഘോഷങ്ങള്*ക്ക് വി. സാംബശിവന്* ഫൗണ്ടേഷന്* തിരിതെളിച്ചു. 2022 ജൂലൈ 5 ന് സംവിധായകന്* ഷാജി എന്* കരുണ്* ആണ് ശതാബ്ദി ആഘോഷങ്ങള്*ക്ക് ഉദ്ഘാടനം നിര്*വഹിച്ചത്.









    പ്രമുഖ കഥാപ്രസംഗകാരൻ വി. സാംബശിവൻ ചിത്രകാരൻെറ ഭാവനയിൽ

    മുഖത്ത് നോക്കി സംസാരിക്കുന്ന സത്യസന്ധമായ വഴി സ്വയം വരിച്ച കലയാണ് കഥാപ്രസംഗം. അത് ആരംഭിച്ചത് 1924 ഇടവമാസത്തിലാണ്. കൃത്യമായ തീയതി ഏതെന്ന വിവരം ലഭ്യമല്ല.


    കഥാപ്രസംഗം എന്ന കലയ്ക്ക് തുടക്കമിട്ടത് സി.എ.സത്യദേവന്* ആണ്. അദ്ദേഹം സംഗീതജ്ഞനായിരുന്നു. ശ്രീനാരായണ ശിഷ്യനും ആയിരുന്നു. നെയ്യാറ്റിന്*കര കുന്നുംപാറ ക്ഷേത്രത്തില്* ഒരിക്കല്* അദ്ദേഹം ഒരു ഹരികഥാ കാലക്ഷേപം നടത്തി, 'മാര്*ക്കണ്ഡേയ ചരിതം'. ശിവ മാഹാത്മ്യം ഉദ്*ഘോഷിക്കുന്ന ആ കഥയില്* അദ്ദേഹം ഉദ്ധരിച്ച സംസ്*കൃത ശ്ലോകങ്ങള്* പറഞ്ഞു കൊടുത്തത് മഹാകവി കുമാരനാശാന്* ആയിരുന്നു. അതിനാല്* ഹരികഥ കേള്*ക്കുവാന്* മഹാകവിയും അവിടെ എത്തി. അത്യന്തം ഹൃദ്യമായിരുന്ന ആ പരിപാടി കണ്ട മഹാകവി , സത്യദേവനോട് പറഞ്ഞു, ''എന്റെ കാവ്യ കൃതികളായ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ഇതുപോലെ അങ്ങ് പാടിപ്പറയണം''. രണ്ടു കൃതികളുടെയും കയ്യെഴുത്ത് പ്രതികള്* ആശാന്* സത്യദേവന് നല്*കുകയും ചെയ്തു. ''കാവ്യങ്ങള്* പാടിപ്പറയുമ്പോള്* ഹരികഥയിലെ ശാസ്ത്രീയ സംഗീതം ഒഴിവാക്കുന്നത് നന്ന്. കാരണം അക്ഷരവും കലയും നിഷേധിക്കപ്പെട്ട സാധുലക്ഷങ്ങളാണിത് കേള്*ക്കേണ്ടത്. അവര്*ക്ക് പഥ്യമാകുന്ന നാടന്* ശീലുകളില്* കവിത പാടണം. ഹരികഥയിലെ 'ഭക്തി'യില്* നിന്ന് 'സാമൂഹ്യ' സമസ്യയിലേക്ക് വിഷയം മാറുകയുമാണല്ലൊ. അപ്പോള്* ഒരു പുതിയ കലാരൂപം ജന്മമെടുക്കുകയും ചെയ്യും.'' ആശാന്റെ ഈ നിര്*ദേശത്തില്* പേരിടാത്ത ഒരു നവകഥനകലയുടെ സങ്കല്പനം ചിലമ്പൊലിക്കൊണ്ടു.

    ഏതാനും ആഴ്ചകഴിഞ്ഞ് ആശാന്* ബോട്ടപകടത്തില്* മരണപ്പെട്ടു. ശോകഗ്രസ്തനായ സത്യദേവന്* ആശാന്റെ അഭിലാഷം സാക്ഷാത്കരിക്കാന്* ദൃഢനിശ്ചയം കൈക്കൊണ്ടു. ആ കലയ്ക്ക് ജന്മം നല്*കുക. ഡോ.പല്*പ്പുവും, സി.കെ.കുഞ്ഞിരാമനും പണ്ഡിറ്റ് കറുപ്പനുമൊക്കെയായി ചര്*ച്ച ചെയ്ത് സത്യദേവന്* ആശാന്റെ ചണ്ഡാലഭിക്ഷുകിയെ അധികരിച്ച് ആ കലാരൂപത്തിന് ജന്മം നല്*കുകയും കഥാപ്രസംഗം എന്ന് പേരിടുകയും ചെയ്തു. ചെറായിക്ക് സമീപം ചേന്ദമംഗലം എന്ന സ്ഥലത്ത് കേളപ്പനാശാന്* എന്ന മാന്യന്റെ ഉടമസ്ഥതയില്* ഉളള സ്*കൂള്* അങ്കണത്തില്* സി.എ.സത്യദേവന്* അത് അവതരിപ്പിച്ചു.



    കഥാപ്രസംഗം പിറന്ന വാര്*ത്ത നാട്ടില്* പരന്നു. ശ്രീനാരായണ ഗുരുവിനെ സത്യദേവന്* ചെന്നു കണ്ടു. '' ഈ കലയില്* നീ ശോഭിക്കും. പുരോഹിത ബ്രാഹ്*മണരും മറ്റുമുണ്ടാക്കുന്ന അനാചാരങ്ങള്*ക്കും അനീതിക്കുമെതിരെ നീ സഭ്യമായി സംസാരിക്കുക. നീ വിജയിക്കുക തന്നെ ചെയ്യും', ഗുരു സത്യദേവനെ ആശീര്*വദിച്ചു. കുന്നുംപാറ ക്ഷേത്രത്തില്* അന്ന് ഹരികഥ കേള്*ക്കാനും ഗുരുദേവന്* സന്നിഹിതനായിരുന്നു.


    പ്രചാരവും വളര്*ച്ചയും

    കഥാപ്രസംഗകലയില്* സത്യദേവന്റെ പാതയില്* അനേകം അനുയായികള്* വന്നു. സ്വാമി ബ്രഹ്*മവ്രതന്*, സ്വാമി മംഗളാനന്ദന്*, കെ.കെ.വാദ്ധ്യാര്*, കെ.കെ തോമസ്, പി.സി.എബ്രഹാം, ജോസഫ് കൈമാപറമ്പന്*, എം.പി.മന്മഥന്* തുടങ്ങിയവര്* ആശാന്റെ കാവ്യങ്ങള്*ക്ക് പുറമെ വള്ളത്തോള്*, ഉള്ളൂര്* എന്നീ മഹാകവികളുടെ കൃതികളും അവര്* പാടിപ്പറഞ്ഞു. ശബ്ദസൗന്ദര്യ നിബദ്ധമായി കാവ്യശകലങ്ങള്* അനഭ്യസ്തവിദ്യര്*ക്കും അങ്ങനെ സ്വായത്തമായി.

    1944-ല്* കെടാമംഗലം സദാനന്ദന്* അരങ്ങേറി. 1949-ല്* വി.സാംബശിവന്* ചങ്ങമ്പുഴയുടെ 'ദേവത'യുമായി അരങ്ങേറി. തഴവാ കെ.ജി.കേശവപ്പണിക്കര്*, ബേബി താമരശ്ശേരി, ഇടക്കൊച്ചി പ്രഭാകരന്*, കാപ്പില്* നടരാജന്*,വെണ്*പാലക്കര വിശ്വംഭരന്*, മലബാറില്* വടകര അശോകന്*, തുറവൂര്* രാമചന്ദ്രന്* തുടങ്ങിയവര്* അക്കാലത്ത് വന്ന ചില പ്രമുഖരാണ്. സമാന്തരമായി ഹരികഥാ പ്രസ്ഥാനം നിലകൊണ്ടിരുന്നു. പണ്ഡിറ്റ് വാമനന്* മാസ്റ്റര്*, ചേര്*ത്തല ഭവാനിയമ്മ, പട്ടം സരസ്വതിയമ്മാള്*, ആര്*.പി. പുത്തൂര്* എന്നിവര്* ആ ധാരയില്* നിലകൊണ്ടവര്* ആണ്.

    ആധുനിക കഥാപ്രസംഗ ശില്പികളായി വാഴ്ത്തപ്പെടുന്നവര്* കെടാമംഗലം സദാനന്ദനും വി.സാംബശിവനുമാണ്. നാടക സിനിമാ രംഗങ്ങളില്* കൂടി വ്യാപിച്ച കലാ പ്രവര്*ത്തനമായിരുന്നു കെടാമംഗലത്തിന്റേത്. സമ്പൂര്*ണമായി കഥാപ്രസംഗത്തിന് സമര്*പ്പിച്ച ജീവിതമായിരുന്നു സാംബശിവന്റേത്. അറുപതുകളുടെ തുടക്കത്തില്* ഖണ്ഡകാവ്യങ്ങള്* പാടിപ്പറയുന്ന കല എന്ന വിവക്ഷ കഥാപ്രസംഗം ആര്*ജിച്ചിരുന്നു. ജനകീയ കവികളായ ചങ്ങമ്പുഴ, വയലാര്*, ഇടശ്ശേരി, വൈലോപ്പിള്ളി, ജി ശങ്കരക്കുറുപ്പ് എന്നിവരുടെ കാവ്യങ്ങള്* കഥാപ്രസംഗകലയ്ക്ക് വിഷയീഭവിച്ചു. കാഥികരുടെ എണ്ണം വര്*ദ്ധിച്ചപ്പോള്* കൃതികള്*ക്ക് ക്ഷാമം നേരിട്ടു. സാംബശിവന്* സ്വന്തമായി ഖണ്ഡകാവ്യങ്ങള്* എഴുതി. എന്നാല്* 1962-ല്* പൊറ്റക്കാടിന്റെ 'പുള്ളിമാന്*' എന്ന ചെറുകഥ അദ്ദേഹം കഥാപ്രസംഗമാക്കി വിജയിപ്പിച്ചു. തുടര്*ന്ന് ഒരു റഷ്യന്* നാടകം, ടോള്*സ്റ്റോയിയുടെ 'ദി പവര്* ഓഫ് ഡാര്*ക്ക്*നെസ് ', 1963-ല്* സാംബശിവന്* ആവിഷ്*കരിച്ച് 'അനീസ്യ' എന്ന പേരില്* കഥാവേദിയില്* ചരിത്രം സൃഷ്ടിച്ചു. ഇതൊരു വലിയ തുടക്കമായി. തുടര്*ന്ന് ഒഥെല്ലൊ, കാരമസൊവ് സഹോദരന്മാര്*, അന്നാക്കരീനിന തുടങ്ങിയ ഈടുറ്റ വിശ്വസാഹിത്യ കൃതികള്* ഉള്*പ്പടെ 55 വ്യത്യസ്ത കൃതികള്* അദ്ദേഹം കൊണ്ടുവന്നു. ഇതര കാഥികരായ കടയ്*ക്കോട് വിശ്വംഭരന്*, ഓച്ചിറ രാമചന്ദ്രന്*, കൊല്ലം ബാബു, ഇരവിപുരം ഭാസി, തേവര്*തോട്ടം സുകുമാരന്*, കടവൂര്* ബാലന്*, കുണ്ടറ സോമന്*, വി.ഹര്*ഷകുമാര്* ഡി.രാധാകൃഷ്ണന്*, അയിലം ഉണ്ണികൃഷ്ണന്*, തെക്കുംഭാഗം വിശ്വംഭരന്* തുടങ്ങിയ കാഥികരും വിശ്വസാഹിത്യപ്പെരുമഴ തന്നെ കേരളത്തില്* പെയ്യിച്ചു.


    കഥാപ്രസംഗ കലയുടെ ചരിത്രപ്രാധാന്യം

    1924-ല്* പിറന്ന കഥാപ്രസംഗ പ്രസ്ഥാനം നവോത്ഥാന ഉല്പന്നമാണ്. മറ്റ് ഒരു സംഘടിത സാംസ്*കാരിക പ്രസ്ഥാനവും ഇല്ലാതിരുന്ന കാലത്ത് ഒറ്റക്ക് കലാസാംസ്*കാരിക സേവനം നിര്*വഹിച്ച കലാരൂപമാണ് കഥാപ്രസംഗം. കഥാപ്രസംഗം പിറന്ന് പിന്നെയും 13 വര്*ഷം കഴിഞ്ഞാണ് (1937-ല്* ) ജീവല്* സാഹിത്യ പ്രസ്ഥാനം രൂപം കൊണ്ടത്. പി.എന്* പണിക്കരുടെ ഗ്രന്ഥശാലാ പ്രസ്ഥാനം 1945-ല്* ഉണ്ടായത് കഥാപ്രസംഗകല പിറന്ന് 21 വര്*ഷത്തിന് ശേഷമാണ് .അങ്ങനെ നമ്മുടെ ഉന്നതശീര്*ഷങ്ങളായ സാംസ്*കാരിക പ്രസ്ഥാനങ്ങള്*ക്ക് മുമ്പേ പറന്ന പക്ഷിയാണ് കഥാപ്രസംഗ പ്രസ്ഥാനം. ഇത് നമ്മുടെ നാടിന്റെ ചരിത്രത്തില്* ആധികാരികമായി രേഖപ്പെടുത്തേണ്ട വസ്തുതയാകുന്നു; ഒപ്പംആ കല സമര്*പ്പിച്ച സേവനങ്ങളും. അത് സാധാരണ ജനങ്ങളില്* സാഹിത്യാവബോധവും കാവ്യ സമ്പര്*ക്കവും സൃഷ്ടിച്ചു. നല്ല ഭാഷ കേള്*പ്പിച്ച് ശുദ്ധിയായും സൗന്ദര്യവത്തായും ഭാഷ പ്രയോഗിക്കാനും ജനസാമാന്യത്തിനെ പ്രാപ്തരാക്കി. ചെവിത്തഴമ്പിലൂടെ ആപ്തവാക്യ മഹിമയുള്ള കാവ്യശകലങ്ങള്* ജനങ്ങളെ പഠിപ്പിച്ചു. കേരള ജനതയ്ക്ക് പാരായണ കൗതുകത്തിലേക്കും അത് വഴി വിശ്വസാഹിത്യ വിഹായസ്സിലേക്കും വാതില്* തുറന്ന കലയാണ് കഥാപ്രസംഗം.

    പിതാവിന്റെ നിര്*ദേശപ്രകാരമാണ് ഞാന്* കഥാപ്രസംഗവേദിയില്* എത്തുന്നത്. കാലം പ്രാതികൂല്യങ്ങള്* നല്*കി എങ്കിലും വേദികളില്* വ്യത്യസ്ത കഥകള്* നിര്*ലോഭം ആവിഷ്*കരിച്ച് അവതരിപ്പിക്കാന്* കഴിഞ്ഞു. കോളജില്* രസതന്ത്രം പഠിപ്പിച്ചിരുന്ന എനിക്ക് ശാസ്ത്ര സംഭവങ്ങളും സിദ്ധാന്തങ്ങളും ശാസ്ത്രഞ്ജരുടെ ജീവിത കഥകളിലൂടെ കഥാപ്രസംഗശില്പങ്ങളാക്കി വിജയിപ്പിക്കാന്* കഴിഞ്ഞു. പിതാവിന്റെ ജനപ്രീതിയും സ്വപരിശ്രമങ്ങളും പ്രമുഖ കാഥികരുടെ സാന്നിദ്ധ്യവും പചോദനമായി. വേദിയില്* ഇപ്പോഴും സജീവമായി നൂറിലേറെ പ്രശസ്തരായ കാഥികര്* കഥ പറയുന്നുണ്ടെങ്കിലും ഈ കല 'അന്യം നിന്നു' എന്ന് പറയാന്* ചിലര്* മടിക്കുന്നില്ല.


    കഥാപ്രസംഗത്തിന് ശതാബ്ദി

    2024-ല്* നൂറ് വര്*ഷം തികയുന്ന കഥാപ്രസംഗകലയുടെ ശതാബ്ദി ആഘോഷങ്ങള്*ക്ക് വി. സാംബശിവന്* ഫൗണ്ടേഷന്* തിരിതെളിച്ചു. വി.സാംബശിവന്റെ ജന്മദിനത്തിന് തൊട്ടടുത്ത ദിവസം, 2022 ജൂലൈ 5 ന് വിശ്വസിനിമാ സംവിധായകന്* ഷാജി എന്* കരുണ്* ആണ് ശതാബ്ദി ആഘോഷങ്ങള്*ക്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്*വഹിച്ചത്. 'വി.സാംബശിവന്* സ്മൃതി'യില്* നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം സി.എ.സത്യദേവന്*, കടയ്*ക്കോട് വിശ്വംഭരന്*, കെടാമംഗലം സദാനന്ദന്*, ഒ എന്* വി കുറുപ്പ്, വയലാര്* രാമവര്*മ്മ എന്നിവരുടെ സ്മൃതികളില്* നിന്ന് ഓരോ തിരികൊളുത്തി വാങ്ങി സംഗമിപ്പിച്ച് 'ശതാബ്ദി സംഗമ ദീപം' തെളിയിച്ചിരുന്നു. അതില്* നിന്ന് നാളമെടുത്താണ് ഷാജി എന്* കരുണ്* ഭദ്രദീപം കൊളുത്തിയത്. അദ്ദേഹം തുടര്*ന്ന്, കഥാപ്രസംഗമെന്ന ആശയം പകര്*ന്നുതന്ന മഹാകവി കുമാരനാശാന്റെ സ്മാരകത്തില്* നിന്ന് ലഭിച്ച ഒരു കസ്തൂരി ചെമ്പക തൈ, വി.സാംബശിവന്റെ സ്മാരക മുറ്റത്ത് നട്ടുകൊണ്ട് ശതാബ്ദി ആഘോഷത്തുടക്കം സാര്*ത്ഥകമാക്കി.

  7. #4637
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പത്താണ്ടിന്റെ ഇടവേളക്കു ശേഷം വന്നല്ലോ അക്ഷരമാല |


    മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകം തയാറാകുന്നു




    തിരുവനന്തപുരം: 10 വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല തിരികെയെത്തുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഭാഷാമാർഗനിർദേശക വിദഗ്ധസമിതി ശിപാർശ ചെയ്ത മാതൃകയിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ കേരള പാഠാവലിയുടെ രണ്ടാം ഭാഗത്തിലാണ് പ്രത്യേക പേജായി അക്ഷരമാല ഉൾപ്പെടുത്തിയത്.

    സർക്കാർ ഉത്തരവിന്*റെ അടിസ്ഥാനത്തിൽ എസ്.സി.ഇ.ആർ.ടി രൂപകൽപന ചെയ്ത പാഠപുസ്തക പേജ്, അച്ചടി ചുമതലയുള്ള കെ.ബി.പി.എസിന് കൈമാറിയിട്ടുണ്ട്. അക്ഷരമാല ഉള്ളടക്കം ചെയ്ത രണ്ടാം ഭാഗം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ പുരോഗമിക്കുകയാണ്. 2012 വരെയാണ് സ്കൂൾ പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തിയിരുന്നത്.

    അക്ഷരമാല ഉണ്ടായിരുന്ന രണ്ടാം ക്ലാസിലെ കേരള പാഠാവലിയിൽ 2013ൽ പാഠപുസ്തക പരിഷ്കരണം നടന്നപ്പോൾ, ഇത് ഒഴിവാക്കുകയായിരുന്നു. അക്ഷരങ്ങളിലൂടെ വാക്കുകൾ പഠിപ്പിക്കുന്ന രീതിക്ക് പകരം ആശയങ്ങളിൽ നിന്ന് അക്ഷരം പഠിക്കുക എന്ന പഠന സമ്പ്രദായം നിലവിൽ വന്നതോടെയാണ് അക്ഷരമാല പാഠപുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമായത്.

    സ്വരങ്ങൾ, വ്യഞ്ജനങ്ങൾ എന്നിവയും സ്വരങ്ങളുടെ അവസാനം ബ്രാക്കറ്റിൽ പേരുനൽകി അനുസ്വാരം, വിസർഗം എന്നിവയും സഹിതം അക്ഷരമാല ഉൾപ്പെടുത്താനായിരുന്നു ഭാഷാമാർഗനിർദേശക വിദഗ്ധ സമിതി ശിപാർശ ചെയ്തത്. ഇതേ രീതിയിൽ തന്നെയാണ് അക്ഷരമാല ഉൾപ്പെടുത്തിയത്. സമിതി റിപ്പോർട്ട് അംഗീകരിച്ച് കഴിഞ്ഞ മേയ് ഒമ്പതിന് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. പിന്നാലെയാണ് സമിതി ശിപാർശ ചെയ്ത മാതൃകയിൽ അക്ഷരമാല ഉൾപ്പെടുത്തി പാഠപുസ്തക പേജ് രൂപകൽപന ചെയ്ത് അച്ചടിക്കായി കൈമാറിയത്. പുസ്തകങ്ങൾ ഒക്ടോബറോടെ കുട്ടികളുടെ കൈകളിലെത്തും.


  8. #4638
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം* തിരുവനന്തപുരത്ത് ഒരുങ്ങുന്നു; പ്രദര്*ശനത്തിന് പതിനാലാം നൂറ്റാണ്ട് മുതലുള്ളവയും; ഉദ്ഘാടനം സപ്തംബറില്*


    പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരം മ്യൂസിയത്തില്* പ്രദര്*ശിപ്പിക്കും. പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള താളിയോലകളുടെ അപൂര്*വശേഖരവും സജ്ജീകരിക്കും. സപ്തംബര്* അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശ്യം.






    തിരുവനന്തപുരം: ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പുകളായ താളിയോലകള്* ശേഖരിക്കാനും സംരക്ഷിക്കാനും പ്രദര്*ശിപ്പിക്കാനുമായി സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തില്* രാജ്യത്ത് ആദ്യമായി താളിയോല മ്യൂസിയം ഒരുങ്ങുന്നു.

    പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരം മ്യൂസിയത്തില്* പ്രദര്*ശിപ്പിക്കും. പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള താളിയോലകളുടെ അപൂര്*വശേഖരവും സജ്ജീകരിക്കും. സപ്തംബര്* അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശ്യം.

    കോട്ടയ്ക്കകത്തെ സെന്*ട്രല്* ആര്*ക്കൈവ്*സിലാണ് മ്യൂസിയം. സജ്ജീകരണ ചുമതല നോഡല്* ഏജന്*സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനാണ്. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്*മ തുടങ്ങിയ പ്രാചീന ലിപികളിലുള്ള താളിയോലകളുടെ ലിപ്യന്തരണം പ്രദര്*ശിപ്പിക്കും.ഇതിലൂടെ പ്രാചീന ലിപിയിലുള്ള എഴുത്ത് പരിഭാഷപ്പെടുത്താതെ തന്നെ മലയാളം, ഇംഗ്ലീഷ് ഭാഷകളില്* വായിക്കാം. പത്മനാഭപുരം കൊട്ടാരത്തിലേതു പോലെയുള്ള വിവിധ ഇടങ്ങളിലെ താളിയോലകളുടെ മാതൃകകളും പ്രദര്*ശിപ്പിക്കും. പുരാരേഖ വകുപ്പിന്റെ കൈവശമുള്ള രേഖകള്* ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

  9. #4639
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    16,967

    Default

    Kili vannu vilichappol - nalloru novel. Imtiaz Alide highwayil vetil ninu odi pokunna penkutty kidnapperil anu abhayam kandethunathenkil....ivide kattil anu...enkilum highway onum nokanda...mikacha eyuthanu...a must read one

    Manju - thudakam kurachu confusion oke thonni...alpam indulgent...transitions oke abrupt ayi thonni...ithupolula kadhakal sadharana linear narrativeil parayunathale athinte sukham...sardarji character varunathod koodi kurachukoode connect kitunund...enkilum mikacha novel ayi thonila...nala varikal theerchayayum und...

    Padmarajante Moonu Novellakal - Vikaramakaleeshwaram tharakedila...best of the three...nanmakalude sooryan cliche padamarajan stuff....kadhayil ottum puthuma ila...language wise cover up cheyan nokunund enkilum lengthy ayi thonni....break up phaseil depressed ayi irikunavarkoke oru pakshe connect ayekum...end positive aneulath oru nala karyaman....shavavahanangalum thedi...ithenth kooth..padamarajante weakest worksil onnayi thonni.....shavabojikale avarathipikunath kond matram nanakumo......
    Last edited by bhat; 07-31-2022 at 10:58 AM.

  10. Likes Hari liked this post
  11. #4640

    Default

    abhishek singhvide from the trenches vaayichirunnu, biography alla his take on legal and social issues of india. writing smooth aanu and deep.

    np rajendrante kore pathrakaathal vaayichirunnu- title pole thanne pathram aapeeslem journasitukaldem kore sambhavangal aanu..50s thudangi ee aduthu vareyulla pala incidents rasakaramayi paranju poyittundu.

    balachandran chullikkadnte chidambarasmarana kurachu naalu munpu vaayichirunnu. must read book aanu ketto. kavitha mathralla gadyavum assal aaytu vazhangunnundu chullikadnu.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •