Page 438 of 472 FirstFirst ... 338388428436437438439440448 ... LastLast
Results 4,371 to 4,380 of 4718

Thread: FK Readers CLUB

  1. #4371
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,281

    Default


    Kure kalatinu shesham onnu calicut mathrubhumi booksil poyi 4 books vangichu...

    Soosannayude grandapura By ajay p mangat
    Hydrenjiya by lajo Jose(Author of coffee house)
    Dial 00003 by kottayam pushapand
    Anticlock by v J James

    Ellam Best sellersistil ullathanu..Started reading with susannayude grandapura...;)

  2. #4372
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,281

    Default

    അജയ് പി മാങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപുര എന്ന നോവൽ വായിച്ചു..ഈയിടെ വായിച്ച മലയാളം നോവലുകളിൽ മികച്ചത്. ഓരോ വായനക്കാരനും താൻ വായിച്ചിട്ടുള്ള പുസ്തകങ്ങളും അവയുടെ എഴുത്തുകാരും കഥാപാത്രങ്ങളുമായൊക്കെ നിരന്തര സംവാദത്തിലാണ്. വായന എന്നത് ഒരു പുസ്തകത്തിൽ തുടങ്ങി അതിൽ തന്നെ അവസാനിക്കുന്ന ഒന്നല്ല.. മുമ്പ് വായിച്ച പുസ്തകങ്ങൾ വായിക്കാനിടയായ സാഹചര്യങ്ങൾ വായന പകർന്നു തന്ന അനുഭവങ്ങൾ അങ്ങനെ വായന തനെയാണ് ജീവിതം. കാഫ്കയും ടോൾസ്റ്റോയും ബോർഹ്യൂസും റോബർട്ടോ ബൊലാനോ യുമെല്ലാം ആ ജീവിതത്തിന്റെ ഭാഗവുമാണ്.. ഓരോ വായനക്കാരന്റെയും ആത്മസംഘര്ഷങ്ങളും വ്യാകുലതകളും ആ പുസ്തകം വായിക്കുന്ന ഏതൊരാൾക്കും അനുഭവപ്പെടുന്നിടത്താണ് വായന ജീവിതത്തിന്റെ ഭാഗമാവുന്നത്

  3. #4373
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,281

    Default

    അജയ് പി മാങ്ങാട്ടിന്റെ "സൂസന്നയുടെ ഗ്രന്ഥപുര" എന്ന നോവൽ വായിച്ചു..ഈയിടെ വായിച്ച മലയാളം നോവലുകളിൽ മികച്ചത്. ഓരോ വായനക്കാരനും താൻ വായിച്ചിട്ടുള്ള പുസ്തകങ്ങളും അവയുടെ എഴുത്തുകാരും കഥാപാത്രങ്ങളുമായൊക്കെ നിരന്തര സംവാദത്തിലാണ്. വായന എന്നത് ഒരു പുസ്തകത്തിൽ തുടങ്ങി അതിൽ തന്നെ അവസാനിക്കുന്ന ഒന്നല്ല.. മുമ്പ് വായിച്ച പുസ്തകങ്ങൾ വായിക്കാനിടയായ സാഹചര്യങ്ങൾ വായന പകർന്നു തന്ന അനുഭവങ്ങൾ അങ്ങനെ വായന തനെയാണ് ജീവിതം. കാഫ്കയും ടോൾസ്റ്റോയും ബോർഹ്യൂസും റോബർട്ടോ ബൊലാനോ യുമെല്ലാം ആ ജീവിതത്തിന്റെ ഭാഗവുമാണ്.. ഓരോ വായനക്കാരന്റെയും ആത്മസംഘര്ഷങ്ങളും വ്യാകുലതകളും ആ പുസ്തകം വായിക്കുന്ന ഏതൊരാൾക്കും അനുഭവപ്പെടുന്നിടത്താണ് വായന ജീവിതത്തിന്റെ ഭാഗമാവുന്നത്.Must Read









  4. Likes vipi liked this post
  5. #4374
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,056

    Default

    Quote Originally Posted by firecrown View Post
    ഹരം കൊള്ളിക്കാന്* വീണ്ടും കോട്ടയം പുഷ്പനാഥ് ; 'ഡയല്* 00003' പുനഃപ്രസിദ്ധീകരിച്ചു......


    Read more at: https://www.mathrubhumi.com/books/ne...ooks-1.3832113

    https://buybooks.mathrubhumi.com/product/dial-00003/



    അപസർപ്പക സാഹിത്യത്തിലെ കുലപതിയുടെ നോവൽ
    പുതിയ പതിപ്പ്*
    കോട്ടയം പുഷ്പനാഥ്

    ലോലമായ രാത്രിവസ്*ത്രം മാത്രം ധരിച്ച ഒരു യുവതിയുടെ മൃതശരീരം കോൺക്രീറ്റ് റോഡിൽ കമഴ്ന്നു കിടക്കുന്നു. തലയോടു ചിതറി ഇടതു കവിൾത്തടം തകർന്ന് രക്തത്തിൽ കുളിച്ചുകിടന്ന ആ ശരീരം കരിങ്കല്ലിൽ ആഞ്ഞടിച്ച ഒരു പൂങ്കുലപോലിരുന്നു. ന്യൂഡൽഹിയിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ ഡോക്ടർ പ്രേമാ വിശ്വനാഥായിരുന്നു അത്. ഡോക്ടറുടെ മുറിയിലെ ചുമരിൽ മോണാലിസയുടെ മനോഹരമായ ചിത്രവും മേശപ്പുറത്ത് ടോൾസ്റ്റോയിയുടെ അന്നാകരിനീനയും മിഖായേൽ ഷോളോഖോവിന്റെ വെർജിൻ സോയിൽ അപ്*ടേൺഡ്* എന്നീ ഗ്രന്ഥങ്ങളും ചിട്ടയായി അടുക്കിവെച്ചിരുന്നു.

    മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഡിറ്റക്റ്റീവ് പുഷ്പരാജ് വിശ്വസിക്കുന്നു. ഷെർലക് ഹോംസിന്റെ ​സ്രഷ്ടാവായ സർ ആർതർ കോനൻ ഡോയലിന്റെ ഒരു കുറ്റാന്വേഷണ നോവലിലേതു പോലെയാണ് കൊലപാതകം നടന്നതെന്ന് പുഷ്പരാജ് കണ്ടെത്തുന്നു; കൊല്ലപ്പെട്ട ഡോക്ടർ കുറ്റാന്വേഷണ കൃതികളുടെ വായനക്കാരിയായിരുന്നുവെന്നും.

    ആരാണ് കൊലയാളി? പുഷ്പരാജ് അന്വേഷണം ആരംഭിക്കുന്നു.

    ഉദ്വേഗവും ആകാംക്ഷയുമുണർത്തുന്ന മുഹൂർത്തങ്ങൾ വായനക്കാരനു സമ്മാനിച്ച് കോട്ടയം പുഷ്പനാഥ് ആ സത്യം വെളിപ്പെടുത്തുന്നു.
    Hope they reprint all his books ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #4375
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,008

    Default

    തക്ഷൻകുന്ന് സ്വരൂപം [യു കെ കുമാരൻ എഴുതിയ 2016 ലെ വയലാർ അവാർഡിനർഹമായ നോവൽ]


    വായിച്ചിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും വടക്കേ മലബാറിലുള്ള,കോഴിക്കോടിനും വടക്കുള്ള,പയ്യോളിക്ക് അടുത്തുള്ള തക്ഷൻ കുന്ന് എന്ന കൊച്ച ഗ്രാമത്തിൽ തന്നെ നിൽക്കുകയാണ് ഇപ്പോഴും. അയ്യാപട്ടരുടെ ബാങ്കും കോടതി കെട്ടിടവും മാതാമ്മയുടെ ഹോട്ടലും കുഞ്ഞിക്കേളുവിന്റെ തുന്നൽ കടയും ചെമ്പക മരവുമൊക്കെയുള്ള തക്ഷൻ കുന്ന് അങ്ങാടിയുടെ മനസ്സിൽ തെളിഞ്ഞ ഒരു ചിത്രം അങ്ങനെ തന്നെ നിൽക്കുന്നു ഇപ്പോഴും. രാമർ ആണ് നോവലിലെ പ്രധാന കഥാപാത്രം. എന്നാൽ തക്ഷൻ കുന്നിലെ ഓരോ ആൾക്കാരെയും നമ്മൾക്ക് മറക്കാൻ കഴിയില്ല. കുഞ്ഞിക്കേളുവിനെയും ചേക്കുവിനെയും കണ്ണച്ചനെയും മൈനർ ബാലനെയും കല്യാണിയേയും മാതാമ്മയെയും അവരുടെ മകനും പോക്കർ ഹാജിയും ശ്രീധരൻ ഡോക്ടറും ദാമോദരൻ കംബറൗണ്ടറും കേളപ്പജിയും ഇമ്പിച്ചിയും അയാളുടെ കുതിരകളും അങ്ങനെ തക്ഷൻ കുന്നിലെ ജീവനുള്ളതും ഇല്ലാത്തതുമായ സകല കാഴ്ചകളും ആഴത്തിൽ വര്ണിച്ചിട്ടുണ്ട് യു കെ കുമാരൻ.


    ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ അവസാനം തൊട്ടുള്ള നമ്മുടെ സ്വാതന്ത്ര്യ സമര സംഭവങ്ങളും തക്ഷൻ കുന്നിലെ ജീവിതങ്ങൾക്ക് സമാന്തരമായും ഇടയ്ക്കിടെ ആ ജീവിതങ്ങളെ സ്വാധീനിച്ചും കടന്നു പോകുന്നുണ്ട്. കെ കേളപ്പനും മുഹമ്മദ് അബ്ദുറഹ്മാനും ഒക്കെ നോവലിലെ പ്രധാന കഥാപാത്രങ്ങളാകുന്നുമുണ്ട്. പയ്യന്നൂരിൽ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പ് സത്യാഗ്രഹവും,ഭഗത് സിംഗിന്റെയും മറ്റും തൂക്കിക്കൊലയും,ഗുരുവായൂർ സത്യാഗ്രഹവും,ഗാന്ധിജിയുടെ കേരളം സന്ദർശനവും,രണ്ടാം ലോക മഹായുദ്ധവും,നാഗസാക്കി ഹിരോഷിമ സംഭവവും,സ്വാതന്ത്ര്യ ലബ്ധിയും,വർഗീയ സംഘട്ടനങ്ങളും,ഗാന്ധി വധവും,കേരളത്തിലെ കമ്മ്യുണിസ്റ് മന്ത്രിസഭയും ഭൂപരിഷ്ക്കരണവുമൊക്കെ നോവലിലെ അധ്യായങ്ങളിൽ കടന്നു വരുന്നുണ്ട്.


    നോവേലിൽന്റെ മൊത്തം ഘടനയിലും കഥ പറച്ചിലിലും പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയോടൊക്കെ ഒരു സാമ്യം വരുന്നുണ്ടെങ്കിലും ഈ നോവലിൽ തക്ഷൻ കുന്ന് ദേശത്തോടൊപ്പമോ അതിനു മുകളിലോ രാമർ എന്ന വ്യക്തിയുടെ കഥയും കൂടിയാണ്. തീർച്ചയായും വായിച്ചിരിക്കേണ്ട നോവലുകളിൽ ഒന്ന് എന്ന് പറയാം. ഒരു പക്ഷെ ഡി സി യോ മാതൃഭുമിയോ ആയിരുന്നു പ്രസാധകരെങ്കിൽ ഇപ്പോൾ കൂടുതൽ വിൽക്കപ്പെടുന്ന നോവലുകളെക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടേനെ തക്ഷൻ കുന്ന് സ്വരൂപം എന്ന് തോന്നുന്നു.

  7. #4376
    FK Citizen nidhikutty's Avatar
    Join Date
    Dec 2012
    Location
    Thiruvananthapuram
    Posts
    15,687

    Default

    Quote Originally Posted by vipi View Post
    കാളി ഗണ്ഡകി [ജി ആർ ഇന്ദുഗോപൻ]

    നേപ്പാളിലെ ഹിമാലയൻ താഴവരയിലൂടെ ഒഴുകുന്ന നദിയാണ് "കാളി ഗണ്ഡകി". നദിയുടെ മറ്റൊരു പേര് നാരായണി.


    തിരുവനന്തപുരം നഗരത്തിലേക്ക് കാറ്റിന്റെ ഒരു പുതുപാത ശംഖുമുഖം കടലിൽ നിന്ന് കൊണ്ടുവരാൻ എം. പി നിയോഗിച്ചിട്ട് തിരുവനന്തപുരത്തെത്തുന്ന ഇംഗ്ലീഷ്*കാരൻ എഡ്ഡി.


    പദ്മനാഭപുരം രാജാവിന്റെ മരണത്തിനു മുന്നേ അദ്ദേഹത്തിന്റെ ആഗ്രഹം ആയ ചിത്ര ഗാലറി പണി കഴിപ്പിക്കുവാൻ വവ്വാലുകൾ താവളമാക്കിയ ആൾ താമസമില്ലാതെ കൊട്ടാരത്തിൽ എത്തുന്ന ഫോട്ടോഗ്രാഫർ സതീഷ് ചന്ദ്രൻ.


    ഉമയമ്മ റാണിയുടേയും കോട്ടയത്തു തമ്പുരാന്റെയും ചരിത്രം ഉറങ്ങുന്ന ആ കൊട്ടാരത്തിലെത്തുന്ന നാല്* ഉമമാർ. ഉമ റാണി,ഉമ ദേവി,ഉമ ഹരി,ഉമ കുമാരി...


    ഈ പ്ലോട്ടുകളെയെല്ലാം സമർത്ഥമായി കൂട്ടിയിണക്കിയൊരു മികച്ച നോവൽ.


    നല്ല അനുഭവം !!
    Ithine base cheyth aano amrita tvyl munp oru serial vannat

    Sent from my SM-A910F using Tapatalk

  8. #4377
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,281

    Default

    വി ജെ ജെയിംസ് ന്റെ ആന്റി ക്ലോക്ക് വായിച്ചു. ഹെൻറിയുടെ ശവപ്പെട്ടി കടയുടെയുടെയും പണ്ഡിറ്റിന്റെ വാച്ച് കടയുടെയുടെയും നാടുവിലുള്ള റോഡിലും, ഓരോ മരണത്തെയും വിളിച്ചുചൊല്ലുന്ന പള്ളിമണിയുടെ താഴെയും ആന്റപ്പൻ വന്നു കുഴിവെട്ടാൻ കാത്തു നിൽക്കുന്ന പള്ളി ശ്മാശാനത്തിലും, സാത്താൻ ലോപ്പൊക് വേണ്ടി അയാളുടെ മരണത്തിന് മുന്നേ തയ്യാറാക്കപ്പെട്ട ശവപെട്ടിയിലും അതിനു ചേർന്നു നിൽക്കുന്ന കാലത്തിനു ഒപ്പം പ്രപഞ്ചത്തിന്റെ സമയദിശയിൽ കറങ്ങുന്ന ആന്റിക്ലോക്കിലും ഒക്കെയാണ് മനസ്സിപ്പോഴും..
    മരണം ജീവിതത്തെയും ജീവിതം മരണത്തെയും കാത്തിരിക്കുന്നുണ്ട് എന്നാ ബോധമാണ് സമയം ദിശയുടെ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും വിരഹത്തിന്റെയും ഒറ്റപെടലിന്റെയും ചലനങ്ങളെ നിയന്ത്രിക്കുന്നത് എങ്കിൽ ആന്റിക്ലോക്ക് ഒരു നിമിഷത്തെ ഒന്നുമില്ലായ്മയാണ് അതിൽനിന്നുള്ള വിപരീത ദിശയിലേക്കുള്ള തിരിച്ചറിവിന്റെ ചലനം ആണ്.. ജീവിതത്തിന്റെ അതോടൊപ്പം മരണം എന്ന തിരിച്ചറിവ് കൂടെയാണ്.. കുമിളകളായി പൊങ്ങിവരുന്ന ഏതൊന്നിനും ഒന്നുമില്ലായ്മ എന്ന അസ്തിത്വവും തിരിച്ചറിഞ്ഞേ മതിയാവു..

    ചോര ശാസ്ത്രം, പുറപ്പാടിന്റെ പുസ്തകം, നിരീശ്വരൻ, ദതോപഹാരം പ്രണയോപനിഷത്നു ശേഷം v ജെ ജെയിംസ് എന്ന എഴുത്തുകാരനോട് അദ്ധേഹത്തിന്റെ എഴുത്തിനോട് ഒരുപാട് ഇഷ്ടം :)

  9. Likes firecrown, kandahassan liked this post
  10. #4378
    FK Lover daredevil's Avatar
    Join Date
    Jul 2011
    Location
    Dubai
    Posts
    4,029

    Default

    Valya vaayanakkaran onnum alla... Manja Veyil Maranangal.. ipo aanu vaayikkunne... just brilliant. Oru thriller genre il povunna item.

  11. #4379
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,281

    Default

    ഒരാഴ്ച മുന്നെയാണ് ലാജോ ജോസിന്റെ Coffee House and Hydrenjia വായിക്കാമെന്നു തോന്നിയതും ആ പുസ്തകങ്ങൾ തേടി കോഴിക്കോട് മാതൃഭൂമി ബുക്സിൽ എത്തുന്നതും. അവിടത്തെ പതിവുകാരനായത് കൊണ്ട് ഓരോ ഷെൽഫിലും ഉള്ള പുസ്തകങ്ങൾ ഏറെക്കുറെ മനഃപാഠമാണ്.പുസ്തകങ്ങൾ വാങ്ങിച്ചില്ലേലും അവിടെ പോയിരുന്നു ഗസൽ സംഗീതം കേൾക്കാൻ തന്നെ രസമാണ്. കഴിഞ്ഞ കുറെ ആഴ്ചകളോ മാസങ്ങളോ ആയി വലതുവശത്തെ ടോപ് സെല്ലേഴ്സ് ഷെൽഫിൽ കോട്ടയം പുഷ്പനാഥിന്റെ Dial 0003 യുടെ അടുത്ത് തന്നെയായി Lajo Joseന്റെ ഹൈഡ്രേഞ്ഞിയ യും സ്ഥാനം പിടിച്ചിട്ടുണ്ട്. അന്വേഷിച്ചപ്പോൾ കോഫി ഹൌസ് സ്റ്റോക്ക് തീർന്നിരിക്കുന്നു. രണ്ടു നോവലുകളും തുടർച്ചയാന്നെന്നു പറഞ്ഞു കേട്ടെങ്കിലും hydrenjia വാങ്ങാതെ തിരിച്ചു വരാൻ മനസ്സനുവദിച്ചില്ല. അങ്ങനെ Hydrenjia എന്റെ ബാഗിനുള്ളിൽ ഇടുന്നതും കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്കുള്ള ബസ് ആ വഴി വന്നതും ഒരുമിച്ചായിരുന്നു. ടിക്കറ്റ് എടുക്കുന്നതിനു മുന്നേ തന്നെ അധികം ബഹളങ്ങൾ ഇല്ലാത്ത ഒരു സീറ്റ്* ഞാൻ കണ്ടെത്തി. ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കാൻ ആ സീറ്റിൽ മറ്റാരും ഉണ്ടായിരുന്നില്ല അങ്ങനെ പുസ്തക വായനയിലേക്. അലി ഇമ്രാനും എസ്തേറും അപ്പുവുമെല്ലാമായി അങ്ങനെ പരിചയപെട്ടു വന്നപ്പോഴാണ് മഴ പെയ്തു തുടങ്ങിയത്. നല്ല കിടിലൻ മഴയും ബസിലെ old melodies പാട്ടുകളും ആയപ്പോൾ ചുമ്മാ കണ്ണടച്ച് ഇരുന്നു. പിന്നിട് വഴിമാറി കയറിവന്ന മഴയും പ്രളയവും ഉരുള്പൊട്ടലുകളും ക്യാമ്പും മറ്റുമൊക്കെ ആയപ്പോൾ വായനയും ഏതോ പ്രളയത്തിൽ ഒലിചിറങ്ങി പോയി. തിരക്കൊക്കെ കഴിഞ്ഞു ഇന്നലെ രാവിലെ ചുമ്മാ വീട്ടിൽ വന്നിരുന്നപ്പോഴാണ് അന്ന് വാങ്ങിച്ചു വെച്ച പുസ്തകങ്ങളെയും ഡൌൺലോഡ് ചെയ്തു വെച്ച സിനിമകളെയും ഓർത്തത്. ഒരു കപ്പ്* കോഫിയുമായി പുസ്തകവും കയ്യിലെടുത്തു വായിക്കാനിരുന്നപ്പോൾ ഒരു 100 പേജസ് ആയിരുന്നു ലക്ഷ്യം. എന്നാൽ വായിച്ചവസാനിച്ചത് പുസ്തകം തീർന്നപ്പോഴാണ്. അങ്ങനെ ഡിറ്റക്റ്റീവ് novels ക്രൈം ത്രില്ലെര്സ് ഒന്നും പുസ്തകങ്ങളിൽ അധികം വായിച്ചിട്ടില്ല. കൊറിയൻ ത്രില്ലെര്സ് okea ഒരുപാട് ഇഷ്ടമാണ് താനും.
    ഓരോ ടൈം ഗ്യാപ്പിലും സൂക്ഷിച്ചു വെച്ച thrills ആണ് നോവലിൽ ഏറ്റവും ഇഷ്ടമായത്. Oru 80 പേജുകകൾക്കപ്പുറം എവിടെവെച്ചും വായന നിർത്തി വെക്കാൻ സാധികാത്ത അവസ്ഥ. അത്രമേൽ ത്രില്ല് അടിച്ചു വായിച്ചു തീർത്തു Hydrenjia. ഉടൻ തന്നെ coffee house തേടി പിടിച്ചു വായിക്കണം

  12. #4380
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    വയലാര്* സാഹിത്യ പുരസ്*കാര നിര്*ണയം വിവാദത്തിലേക്ക്; അധ്യക്ഷസ്ഥാനം എം.കെ. സാനു രാജി വെച്ചു

    https://www.mathrubhumi.com/books/ne...jury-1.4148239

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •