Page 455 of 476 FirstFirst ... 355405445453454455456457465 ... LastLast
Results 4,541 to 4,550 of 4754

Thread: FK Readers CLUB

  1. #4541
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default





    എം.സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ പ്രകാശനം ചെയ്തു

  2. #4542
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default



    Ordered my copy...

  3. #4543
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  4. #4544
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  5. #4545
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    പച്ച मज्जा CHUVAPPU: T.D. Ramakrishnan

    1995. southern railway. salem division. lokur danishpet route. lokur railway station. ഒരു ഗുഡ്*സ് ട്രെയിൻ പാളത്തിൽ നിന്ന പശുവിനെ ഇടിച്ചു നിന്നുപോകുന്നു. കുറച്ചു സമയം കഴിഞ്ഞു അതെ ട്രാക്കിൽ പുറകെ വന്ന പാസഞ്ചർ ട്രെയിൻ അതിന് പുറകിൽ ഇടിക്കുന്നു. ഒത്തിരി പേര് മരിക്കുന്നു.

    ഇത് ശരിക്കും സംഭവിച്ചതാണ്. ഇതാണ് ഈ കഥയുടെ മൂലധനം. ഇതിനെവെച്ചോണ്ട് രാമകൃഷ്ണൻ പുതിയ ഒരു ലോകവും അതിൽ കുറെ കഥാപാത്രങ്ങളുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ കുറച്ചു നാൾ കഴിഞ്ഞ ആത്മഹത്യ ചെയുന്നു. ചന്ദന മാഫിയെ പിടിക്കാൻ പാസഞ്ചർ ട്രെയിനിൽ കയറി ഒരു ടിക്കറ്റ് കളക്റ്റർ മരണപ്പെടുന്നു. 25 വർഷങ്ങൾക്കു ശേഷം ഇവരുടെ രണ്ടുപേരുടെയും മക്കൾ ആ സംഭവം പുനരന്വേഷിക്കുന്നു. ഒരാൾ റെയിൽവെയിൽ സേഫ്റ്റി ഓഫീസർ. മറ്റെയാൾ റയിൽവേ അപകടങ്ങളിലെ മാനുഷികമായ അബദ്ധങ്ങൾ കുറിച്ച് പത്രത്തിൽ ലേഖനം എഴുതുന്ന ജേര്ണലിസ്റ്. സിഗ്നൽ എലാം ശരിയായിരുന്നിട്ടും, റയിൽവെയുടെ മികച്ച രണ്ടു തൊഴിലാളികളെ കുടുക്കാൻ അപകടത്തിന് പിന്നിൽ നടന്ന ചതിയുടെ ഗൂഢാലോചന അവർ തേടി പോകുന്നു.


    കഥയിൽ റയിൽവേയെക്കുറിച്ച് നമുക്കറിയാത്ത ഒത്തിരി കാര്യങ്ങളുണ്ട്. എഴുത്തുകാരൻ വിരമിച്ച ഒരു റയിൽവേ ഉദ്യോഗസ്ഥൻ ആയതുകൊണ്ട് അദ്ദേഹത്തിന് അത് സാധിച്ചു. ഇടക്ക് ചിലയിടത് അല്പസ്വല്പം വലിച്ചിൽ അനുഭവിച്ചതൊഴിച്ചാൽ നല്ലൊരു വായനാനുഭവം.

  6. Likes bhat, kandahassan, Naradhan liked this post
  7. #4546
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    പുറ്റ് - വിനോയ് തോമസ്


    മലബാറിൽ പെരുമ്പാടി എന്ന ഗ്രാമത്തിൽ കുടിയേറിയ നസ്രാണികളുടെ കഥ, അമ്പത് മുതൽ കഴിഞ്ഞ ഒരു ദശകം വരെ. വീട്ടിലെ പട്ടിണിയും പ്രാരാബ്ധവും കാരണമാണ് നസ്രാണികൾ മല കയറിയതെങ്കിൽ, ഇവിടെ കാരണം നാട്ടിൽ നിൽക്കാൻ സാധിക്കാത്ത വൃത്തികേട് കാണിച്ചതുകൊണ്ടാണ്. അങ്ങനെ അവിടെ താമസിച്ചു തുടങ്ങുന്ന പോൾ പിന്നെ സ്*കൂൾ അധ്യാപകനായ പോൾ സാർ ആവുന്നു, നാട്ടിലെ പ്രശ്നങ്ങളൊക്കെ തീർക്കുന്ന ബഹുമാന്യനാവുന്നു. അടുത്ത തലമുറയിൽ തന്റെ മകൻ ജെറമിയാസ്* അത് ഏറ്റെടുക്കുന്നു. പക്ഷെ നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ജെറമിയാസിന് സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ കാണാതെപോവുന്നു. ഈ കഥയിലേക്ക് ആ നാട്ടിലെ ഒരു പത്തു-മുപ്പത് കഥാപാത്രങ്ങൾ ഒഴികിപ്പോവുന്നു.


    പെരുമ്പാടി എന്ന ഗ്രാമവും അവിടുത്തെ ചില പാവപെട്ട ആൾക്കാരുമാണ് വിഷയം, അതുകൊണ്ട് വളരെ സരസമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സംഭാഷണങ്ങളെക്കാൾ കൂടുതൽ വിശദീകരണങ്ങളാണ്. ഗ്രാമം ആണെങ്കിലും ഇന്നത്തെ ആധൂനിക ലോകം നേരിടുന്ന സകല ബന്ധങ്ങളും ബന്ധങ്ങളിലെ ആത്മാർത്ഥതയും അതിന്റെ ഇല്ലായ്മയും ഒക്കെ എടുത്തു പറയുന്നുണ്ട്.

    ഉറുമ്പുകളുടെ പുറ്റ് പോലെയാണ് മനുഷ്യരുടെ വാസസ്ഥലങ്ങൾ. ഓരോ അറയ്ക്കുള്ളിലും അനേകം ആൾക്കാരും അവരുടെ അനേകം പ്രശ്നങ്ങളും. ഓരോരുത്തരും അവരുടെ വികാരങ്ങളും വിസ്ഫോടനങ്ങളും ചാപല്യങ്ങളും പുറത്തെടുക്കുന്നത് അവര് വസിക്കുന്ന പുറ്റ് ശക്തവും ശാശ്വതവും ആയ ഒരു പരിഹാരം അല്ല എന്ന് അറിയാതെയാണ് അല്ലെ അറിഞ്ഞിട്ടും അത് വകവെയ്ക്കാതെയാണ്...

  8. #4547
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    16,980

    Default

    ലോല എന്ന ചെറുകഥ വായിച്ചപ്പോൾ, അതൊരു നോവെല്ല ആയിരുന്നെങ്കിൽ കുറച്ചുക്കൂടി നന്നായിരുന്നേനെ എന്ന് തോന്നിയിരുന്നു. എന്നാൽ വാടകയ്*ക്കൊരു ഹൃദയം വായിച്ചപ്പോൾ നേരെ മറിച്ചാണ് തോന്നിയത്. ചെറുകഥയിൽ ഒതുക്കാമായിരുന്നൊരു പ്ലോട്ട് അനാവശ്യമായി വലിച്ചുനീട്ടിയ പോലെ ആണ് അനുഭവപ്പെട്ടത്. കേന്ദ്ര കഥാപത്രങ്ങളോടൊന്നും നമുക്ക് emphathise ചെയ്യാൻ തോന്നുന്നില്ല എന്നതാണ് ഒരു പോരായ്മ. കാല്പനികതയുടെ അതിപ്രസരം ആണ്. പദ്മരാജന്റെ ഭാഷയും വർണ്ണനയുമൊക്കെ ഇഷ്ടമാണ് , പക്ഷെ കഥയും കഥാപാത്രങ്ങളും ദുർബലമായതുക്കൊണ്ട് അവ മനഃപൂർവ്വം ഏച്ചുകെട്ടിയ പോലെ അനുഭവപ്പെട്ടു. മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലേക്ക് വായനക്കാരനെ കൈപിടിച്ച് കൊണ്ടുപോകുന്ന ദൗത്യത്തിൽ രചയിതാവ് ദയനീയമായി പരാജയപെട്ടു എന്ന് വേണം പറയാൻ.
    Last edited by bhat; 04-05-2021 at 08:50 AM.

  9. #4548
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    16,980

    Default

    ഉദകപ്പോള വായിച്ചു. തൂവാനത്തുമ്പികൾ മനസ്സിൽ നിറഞ്ഞുനിൽക്കാത്തതുകൊണ്ടാകാം നല്ലൊരു വായന അനുഭവമായി തോന്നി. പെട്ടെന്ന് വായിച്ചു തീർക്കാവുന്നൊരു നോവൽ. നരറേറ്ററും ക്ലാര എന്ന കഥാപാത്രവും ഒത്തുകൂടുന്ന മുഹൂർത്തങ്ങൾക്കു വിവരണാതീതമായൊരു ഭംഗിയുണ്ട്. തങ്ങൾ എന്ന കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യമുണ്ട് നോവലിൽ, അദ്ദേഹത്തിന്റെ മനസികസംഘർഷങ്ങൾ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കരുണാകര മേനോന്റെ വീട്ടിലെ ഭാഗങ്ങളും നന്നായി തോന്നി. ആന്റപ്പൻ എന്ന കഥാപാത്രം മാത്രം കുറച്ചുകൂടി നന്നായി ഡെവലപ്പ് ചെയ്യാമായിരുന്നു. എന്തും ചെയ്യാൻ മടിക്കാത്തൊരു കൂട്ടിക്കൊടുപ്പുകാരൻ എന്നതിൽ ഉപരി അയാൾ ആരാണെന്നോ എന്താണെന്നോ മനസിലാക്കുവാൻ സാധിച്ചില്ല. പദ്മരാജന്റെ ഇത് വരെ വായിച്ചതിൽ ഏറ്റവും നല്ല കൃതി എന്ന് നിസ്സംശയം പറയാം.


    ഉദകപ്പോള > നക്ഷത്രങ്ങളെ കാവൽ > വാടകയ്*ക്കൊരു ഹൃദയം

  10. #4549
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,814

    Default

    Quote Originally Posted by bhat View Post
    ഉദകപ്പോള വായിച്ചു. തൂവാനത്തുമ്പികൾ മനസ്സിൽ നിറഞ്ഞുനിൽക്കാത്തതുകൊണ്ടാകാം നല്ലൊരു വായന അനുഭവമായി തോന്നി. പെട്ടെന്ന് വായിച്ചു തീർക്കാവുന്നൊരു നോവൽ. നരറേറ്ററും ക്ലാര എന്ന കഥാപാത്രവും ഒത്തുകൂടുന്ന മുഹൂർത്തങ്ങൾക്കു വിവരണാതീതമായൊരു ഭംഗിയുണ്ട്. തങ്ങൾ എന്ന കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യമുണ്ട് നോവലിൽ, അദ്ദേഹത്തിന്റെ മനസികസംഘർഷങ്ങൾ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കരുണാകര മേനോന്റെ വീട്ടിലെ ഭാഗങ്ങളും നന്നായി തോന്നി. ആന്റപ്പൻ എന്ന കഥാപാത്രം മാത്രം കുറച്ചുകൂടി നന്നായി ഡെവലപ്പ് ചെയ്യാമായിരുന്നു. എന്തും ചെയ്യാൻ മടിക്കാത്തൊരു കൂട്ടിക്കൊടുപ്പുകാരൻ എന്നതിൽ ഉപരി അയാൾ ആരാണെന്നോ എന്താണെന്നോ മനസിലാക്കുവാൻ സാധിച്ചില്ല. പദ്മരാജന്റെ ഇത് വരെ വായിച്ചതിൽ ഏറ്റവും നല്ല കൃതി എന്ന് നിസ്സംശയം പറയാം.


    ഉദകപ്പോള > നക്ഷത്രങ്ങളെ കാവൽ > വാടകയ്*ക്കൊരു ഹൃദയം
    enikk boring aayi thonni...pakuthikk vech nirthi...5 varsham munp aanu...onnude try cheyth nokkanam...

    Sent from my SM-G965F using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  11. #4550
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    16,980

    Default

    Quote Originally Posted by sankar1992 View Post
    enikk boring aayi thonni...pakuthikk vech nirthi...5 varsham munp aanu...onnude try cheyth nokkanam...

    Sent from my SM-G965F using Tapatalk
    തുടക്കം ലേശം ബോറടിച്ചു എനിക്ക്. പക്ഷെ പിന്നീടൊട്ടും മുഷിച്ചിൽ തോന്നിയില്ല. ചെറിയ നോവൽ ആയതുകൊണ്ട് പെട്ടെന്ന് വായിച്ചു തീർക്കുവാനും സാധിച്ചു.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •