Page 412 of 475 FirstFirst ... 312362402410411412413414422462 ... LastLast
Results 4,111 to 4,120 of 4748

Thread: FK Readers CLUB

  1. #4111
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default


    Quote Originally Posted by ballu View Post
    Like??

    actually rahel and estha bedil kidannu mayanghunna ah portion ethiyapo i thought it was the end ...pinne nokumpo veendum Ammu-Velutha story undu ...
    storyude structuringum narrative patternum ...bhashayude oru qualityum ellam othu chernna ee bookinu international std kodukundu ...and for some reason enikku"Inheritance of loss"manassil vannu ee book vaayikumpo
    PAndu vaayichathaa.... Ippo ethokke aanennu orkkunilla .... Onnu time aanennu ormayundu ... sequence correct alla. Pinne chila sambhavangal illa (i mean it is incomplete in itself). Angne kurachu undu...
    Narrative pattern okke nalla rasamaanu ... Pakshe structuring pora ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. #4112
    FK Citizen SREEJITH.KP's Avatar
    Join Date
    Aug 2009
    Location
    manjeri
    Posts
    7,445

    Default

    Quote Originally Posted by ballu View Post
    Observation skill is unbelievable ....so sharp and how she blend them into the structure of the story ...that portion where she remembers her toy dug under the now 5 star hotel across the river ...valare touching ...kind of writing that pierce into your skin and flesh !!
    frankly i wouldn't claim that i understood the book completely ...ente comprehensive skill aint good enough to capture the real essence of books of this sort ...but i did have that emotional connect with this book .

    Precisely... And at some portions it reminded me of my childhood.
    How much does love weigh?

  3. Likes bhat liked this post
  4. #4113
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    #Book2

    Sense and Sensibility by Jane Austen .

    This book was published in 1811.
    Evarude booksil (pride and prejudice maatre vaayichitollu from her collection) prime plot wafer thin ayirikum ....like this book is about two sisters ...their character and love life ..but i love her style and narrative ...ah kaalathe high class britsinte life annu potray cheyunathu ...a way of life which are alien to us ...
    Beautiful book .

    Rajeev menonte Kandu kondein Kandu kondein ethinte adaptation annu ...i thought its a smart cinematic adaptation ...yaathoru bandhavum illatha ambienceil nadakunna oru kadha nannayi nativity factor ulkondu kondu menon cheythitundu ...
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #4114
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    #Book3

    Chattakaari by Pamman

    Cinema njan kanditundu ... book vaayichapo i though it had more impact ...kadhayil maattom undu ...(cinemayil happy ending annu ...pakshe bookil realistic ayitu annu kadha sanchaaram ...they don't unite and she move to england )
    oru love story ennathil uppari interesting aya chila discussions cinemayil undu ...about god, religion .
    pakshe oru problem ayi thoniyathu anglo indians inte life style morally down annu chila ghatathil convey cheyan sremikunathu pole ...though the writer comes up with a counter not much later .

    anyways ....book valare ishtapettu ...nalla ezhuthu ...Pamman inte book nadade annu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  6. #4115
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    പ്രണയാതുരതയുടെ 80 വര്*ഷങ്ങള്*

    വര:

    പ്രണയാതുരതയുടെ 80 വര്*ഷങ്ങള്* പിന്നിടുന്ന ചങ്ങമ്പുഴയുടെ ഇടയ വിലാപകാവ്യമായ രമണനെ പറ്റി ഒ വി ഉഷയുംടി ടി ശ്രീകുമാറും എഴുതുന്നു
    മലരണിക്കാടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്*
    ഒ വി ഉഷ
    വിറകടുപ്പിലെ ചാരത്തില്*നിന്ന് കരിക്കട്ട പെറുക്കി ചുവരായ ചുവരുകളിലെല്ലാം രമണനെ ചിത്രകലയിലൂടെ എത്രതവണ തൂക്കിക്കൊന്നിട്ടുണ്ട് എന്ന് എനിക്ക് നിശ്ചയമില്ല. പല വലിപ്പത്തിലുള്ള ഗോളങ്ങളുടെ ഒരു കൂട്ടമായിരുന്നു രമണന്* - ചങ്ങമ്പുഴയുടെ 'രമണന്*' പ്രസിദ്ധീകൃതമായിട്ട് 80 വര്*ഷം തികയുന്ന വേളയില്* ഒരാസ്വാദനം...
    അഞ്ചു വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത കാലത്ത്, എനിക്കോര്*മവയ്ക്കുമ്പോള്*, ചങ്ങമ്പുഴ ഒരദൃശ്യസാന്നിധ്യമായി വീട്ടിലുണ്ട്. കവിത

    ഇഷ്ടപ്പെടുന്നവരായിരുന്നു അമ്മ, ഏട്ടന്*, ചേച്ചി എന്നിവര്*. അവര്*ക്ക് ചങ്ങമ്പുഴക്കവിത ഇഷ്ടമായിരുന്നോ എന്നു ഞാന്* ഒരിക്കലും പ്രത്യേകിച്ച് ചോദിക്കുകയുണ്ടായില്ല. ഇഷ്ടമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. ചേച്ചി പതിനാലു വയസ്സിനും ഏട്ടന്* പതിനെട്ടു വയസ്സിനും എന്നെക്കാള്* മൂപ്പുള്ളവര്*. എന്നുവച്ചാല്* നവയൌവനയുക്തര്*. ഇവരുടെ ഇടയ്ക്കുള്ള മൂളിനടക്കലുകള്* കാരണം മലയപ്പുലയനും മലരണിക്കാടുകളും ആരാമത്തിന്റെ രോമാഞ്ചവുമൊക്കെ എന്റെ ജീവിതത്തില്* അന്നുണ്ട്. അക്ഷരം കൂട്ടിവായിക്കുന്നതിനു മുമ്പുതന്നെ.

    രമണന്റെ ഒരുപാടു വരികള്* കാണാപ്പാഠമായി. അന്ന് ഒപ്പുകടലാസ് പോലെ എന്തും പതിയുമായിരുന്നു മനസ്സില്*. വളരെ ഇഷ്ടം തോന്നിയിരുന്നത് മലരണിക്കാടുകള്* എന്നു തുടങ്ങുന്ന ആമുഖമാണ്. 'ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ/ ക്കരളല്ലേ നീയെന്റെ ജീവനല്ലേ', 'എങ്കിലും ചന്ദ്രികേ നമ്മള്* കാണും/സങ്കല്*പ്പലോകമല്ലീയുലകം', 'കണ്ടിട്ടില്ല ഞാനീവിധം മലര്*/ച്ചെണ്ടുപോലൊരു മാനസം', 'കൊച്ചുകുഞ്ഞാണു നീ നിന്റെ കണ്ണില്*/ വിശ്വം മുഴുവന്* വെളുത്തുകാണും...' അങ്ങനെ ഒരുപാടൊരുപാടു വരികള്* ഉള്ളില്* നിറഞ്ഞുനിന്നിരുന്നു. 'കാനനച്ഛായയിലാടുമേയ്ക്കാന്*/ഞാനും വരട്ടെയോ നിന്റെ കൂടെ?' എന്നു തുടങ്ങുന്ന സംഭാഷണം മറക്കുന്നില്ല.

    അക്കാലത്തു തന്നെയായിരുന്നു എന്റെ 'ആദ്യരചന'. മലരണിക്കാടുകളില്* നിന്ന് പ്രചോദനമുള്*ക്കൊണ്ട് അഞ്ചാറുവരികള്*. ചെറുവിരലിനെപ്പോലെയിരുന്ന ഞാന്* വീട്ടിന്റെ പൂമുഖത്തെ മരയഴികളില്* കയറി ഞാന്നുകിടന്നു കൊണ്ടാണ് ആ വരികള്* അവതരിപ്പിച്ചത്. അച്ഛനെ കാണാന്* വരുമായിരുന്ന കേശവന്* മാഷായിരുന്നു കേള്*വിക്കാരന്*. ഗൌരവത്തോടെ കേട്ടിരുന്നു എങ്കിലും അദ്ദേഹം വീട്ടിലത് (പെട്ടെന്നു മറന്നുപോയ) ഒരു തമാശയാക്കി എന്നോര്*ക്കുന്നു. 'എങ്ങു നിന്നെങ്ങു നിന്നെത്തി കാറ്റേ' എന്നായിരുന്നു ആദ്യവരി. ബാക്കി ഓര്*മയില്ല.

    രമണനുമായി ബന്ധപ്പെട്ട് അതുമാത്രമല്ല ഞാനോര്*ക്കുന്നത്. അക്കാലത്ത് ഞാനൊരു ചുവര്*ച്ചിത്രകലാകാരിയും ആയിരുന്നു. ഒട്ടേറെ കുഞ്ഞുങ്ങളെ ചിത്രം വരയ്ക്കാന്* ക്ഷണിക്കുന്ന പതിവ് ചുവരുകള്*ക്കുണ്ടല്ലോ. വിറകടുപ്പില്*(ആറു നൂറ്റാണ്ട് മുമ്പുള്ള ഒരു കുഗ്രാമത്തിലായിരുന്നു എന്റെ ബാല്യകൌമാരങ്ങള്*)നിന്നുള്ള ചാരത്തില്*നിന്ന് കരിക്കട്ട പെറുക്കി ചുവരായ ചുവരുകളിലെല്ലാം രമണനെ ഈ കലയിലൂടെ എത്രതവണ തൂക്കിക്കൊന്നിട്ടുണ്ട് എന്ന് എനിക്ക് നിശ്ചയമില്ല. പല വലുപ്പത്തിലുള്ള ഗോളങ്ങളുടെ ഒരു കൂട്ടമായിരുന്നു രമണന്*. രമണന്റെ കഥ വീട്ടില്* ആരോടോ ചോദിച്ച് ഞാന്* മനസ്സിലാക്കിയിരുന്നു. രമണനും രമണന്റെ ചന്ദ്രികയും മദനനുമൊക്കെ യഥാര്*ഥ ജീവിതത്തില്* ഉള്ളവരെന്നാണ് തോന്നല്*. രമണന്* തൂങ്ങിമരിച്ചതിന്റെ വിഷമം ചുവരുകളില്* തീര്*ക്കുകയായിരുന്നു.

    വര: പ്രഭാകരന്*
    കൊച്ചുകുട്ടികളെപ്പോലും 'രമണന്*' വശീകരിച്ചിരുന്നു എന്നാണ് എന്റെ അനുഭവത്തില്* നിന്ന് മനസ്സിലാക്കുന്നത്. ഞാന്* ജനിക്കുന്നത് ചങ്ങമ്പുഴ അന്തരിച്ചിട്ട് അഞ്ചുമാസങ്ങള്* കഴിഞ്ഞ് രമണന്* പുറത്തുവന്ന് ഒരു വ്യാഴവട്ടം കടക്കുമ്പോഴാണ്. രമണന്റെ പലപല ഭാഗങ്ങളും എന്നിലേക്ക് വരുന്നത് 1952, 53 കാലത്തും. പിന്നെ വര്*ഷങ്ങള്* കഴിഞ്ഞ് മുതിര്*ന്ന വ്യക്തിയായിട്ടാണ് 'രമണന്*' വായിച്ചത്. കുട്ടിക്കാലത്ത് അതിലെ വരികളോട് തോന്നിയ ഇഷ്ടം മുതിര്*ന്നതിന് ശേഷം വായിച്ചപ്പോഴും തോന്നി. ഭാഷയുടെ ലാവണ്യവും ഒഴുക്കും പ്രകാശനത്തിന്റെ ആര്*ജവവും അതിശയിപ്പിച്ചു.

    ആദര്*ശപ്രേമം കൊണ്ടുനടന്ന ചന്ദ്രികയുടെ നിലപാടുമാറ്റം പെട്ടെന്നാവേണ്ടിയിരുന്നില്ല, മാറ്റത്തിനു കുറച്ചുകൂടി സമയമോ സാഹചര്യസമ്മര്*ദമോ കൊടുക്കാമായിരുന്നു എന്നും തോന്നി. 'ഘടന പതി വിലാസി ചെയ്കിലും/പിടമൃഗനേത്ര കൃപാര്*ദ്രയാകിലും/സ്ഫുടമകമലിയാതെ മേവിനാള്*/തടശില പോലെ തരംഗലീലയില്*' എന്ന നിലയിലും 'എന്റെയേകധനമങ്ങു ജീവനങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും' സ്നേഹിച്ച പുരുഷനാണെന്നു കരുതി ജീവിതം ബലിയര്*പ്പിക്കുന്ന നിലയിലും ഉള്ള സ്ത്രീകളില്* കാണുന്നപോലെയുള്ള ദൃഢത ചാര്*ത്തിക്കൊടുത്തില്ലെങ്കിലും ചന്ദ്രികയെക്കൊണ്ട് 'എന്തുവന്നാലും ഞാനാസ്വദിക്കും/മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം' എന്ന് അത്ര പെട്ടെന്ന് പറയിക്കേണ്ടായിരുന്നു. തുടക്കത്തില്* വലിയ ആദര്*ശം കാണിച്ച കഥാപാത്രമായിരുന്നില്ലേ? സന്ദര്*ഭത്തിന് നാടകീയത ഉണ്ടാക്കുന്നു എങ്കിലും അത്രമാത്രം ഉപരിപ്ളവമായി പെരുമാറേണ്ടിയിരുന്നോ?

    ഇടപ്പള്ളി രാഘവന്*പിള്ള എന്ന ഉറ്റ സുഹൃത്തിന്റെ ആത്മഹത്യ ഏല്*പ്പിച്ച ആഘാതമാണ് ചങ്ങമ്പുഴയ്ക്ക് ഈ കൃതി എഴുതാന്* പ്രേരണയായത് എന്നത് സുവിദിതമാണ്. 1936 ജൂലൈ ആദ്യവാരത്തിലാണ് ഇടപ്പള്ളിയുടെ വിയോഗം. ആ വര്*ഷം തന്നെ മാസങ്ങള്*ക്കകം രമണന്റെ സൃഷ്ടി നടന്നു, പ്രസിദ്ധീകരണവും.
    സുഹൃത്തെന്ന നിലയിലും മലയാള കവിതാരംഗത്തെ ഭാവഗായകനെന്ന നിലയിലും താന്* വിലമതിച്ച ഇടപ്പള്ളിയുടെ അസ്വാഭാവികമായ വേര്*പാട് കവിയെ അതികഠിനമായി ഉലച്ചത് സ്വാഭാവികം.

    തന്നെക്കാള്* ഉയര്*ന്ന നിലയിലുള്ള ഒരു പെണ്*കുട്ടിയോട് തോന്നിയ അനുരാഗം നിഷ്ഫലമായതാണ് ഇടപ്പള്ളിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു പറയപ്പെടുന്നു. സാമൂഹികമായും കുടുംബപരമായും പ്രതികൂലമായ മറ്റു സാഹചര്യങ്ങളും ഉണ്ടായിരുന്നിരിക്കാം. തനിക്ക് കിട്ടുന്ന ആശ്രയങ്ങളെയൊക്കെ തന്റെ പാരതന്ത്യ്രത്തിന്റെ പ്രതീകങ്ങളായി കവി കണ്ടിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മരണപത്രത്തില്*നിന്ന് മനസ്സിലാക്കാന്* കഴിയുക.

    എന്നാല്* ഒരു കാവ്യജീവിതം കവി ആഗ്രഹിക്കാതിരുന്നില്ല. 'എനിക്കു പാട്ടുപാടുവാന്* ആഗ്രഹമുണ്ട്; എന്റെ മുരളി തകര്*ന്നു പോയി, കൂപ്പുകൈ!' എന്നാണ് ഇടപ്പള്ളിയുടെ അന്ത്യയാത്രാമൊഴിയിലെ അവസാന വാചകം. രമണന്റെ കൈയില്* കവി പിടിപ്പിച്ച ഓടക്കുഴല്* ഇടപ്പള്ളിയുടെ 'തകര്*ന്ന മുരളി' തന്നെ. കവിത തന്റെ ശക്തിയാണെന്ന് അല്ലെങ്കില്* തന്റെ കവിതക്ക് ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ് പിടിച്ചുനില്*ക്കാന്* കഴിയാതെപോയത് കൈരളിക്കും നഷ്ടമായി.

    ഒരു ഗ്രാമീണവിലാപകാവ്യം എന്ന് ചങ്ങമ്പുഴ തന്റെ കൃതിയെ വിശേഷിപ്പിച്ചു.
    ഇംഗ്ളീഷില്* പാസ്റ്ററല്* എലിജി എന്നതിന്റെ കൃത്യമായ മലയാളമാണത്. ഈവക രചനകളുടെ പ്രമേയം മരണം, ദുഃഖം, പ്രേമം എന്നിവ ഉള്*ക്കൊള്ളുന്നതാണ്. ഗ്രാമീണവിലാപകാവ്യം ആട്ടിടയന്മാരെയും പുല്*ത്തടങ്ങളും കാടും മേടും ഉള്*ക്കൊള്ളുന്ന അവരുടെ സഞ്ചാരപഥങ്ങളെയും ആദര്*ശവല്*ക്കരിച്ച് ചിത്രീകരിക്കുന്നു.

    പത്തൊമ്പതാം നൂറ്റാണ്ടില്* ഇംഗ്ളീഷ് കവിയായ ഷെല്ലി സമകാലികനായ മറ്റൊരു വരിഷ്ഠകവി കീറ്റ്സിന്റെ അകാലനിര്യാണത്തില്* ദുഃഖിച്ച് 'അഡോണിസ്' എന്ന വിലാപകാവ്യം രചിച്ചു. പതിനെട്ടാം നൂറ്റാണ്ടില്* തോമസ് ഗ്രേ രചിച്ച 'എലിജി റിട്ടണ്* ഇന്* എ കണ്*ട്രി ചര്*ച്ച് യാര്*ഡ്' എന്ന വിലാപകാവ്യവും പ്രസിദ്ധമാണ്. വ്യക്തികളുടെ വിയോഗമല്ല മനുഷ്യാവസ്ഥയാണ്, നശ്വരതയാണ് അതില്* വിഷയമാകുന്നത്.

    പതിനേഴാം നൂറ്റാണ്ടില്* ജോണ്* മില്*റ്റണ്* തന്റെ ഒരു കോളേജ് സഹപാഠിയുടെ മരണത്തില്* നൊന്ത് രചിച്ച വിലാപകാവ്യമാണ് 'ലൈസിഡസ്'. പതിനാറാം നൂറ്റാണ്ടില്* സ്പെന്*സര്* 'ദി ഷെപ്പേര്*ഡ്സ് കലന്*ഡര്*' എന്നൊരു പാസ്റ്ററല്* കവിത എഴുതി. ഈ വിധത്തില്* ഇംഗ്ളണ്ടില്* സ്വീകരിക്കപ്പെട്ട കാവ്യരൂപത്തിന് ക്ളാസിക്കല്* വേരുകളുണ്ടായിരുന്നു. ക്രിസ്തുവിനു മുമ്പേ ഗ്രീക്ക് റോമന്* സാഹിത്യങ്ങളില്* ഇത്തരം വിലാപകൃതികള്* ഉണ്ടായിരുന്നതായി ഗവേഷകര്* പറയുന്നു.

    പാശ്ചാത്യ പാസ്റ്ററല്* എലിജിയുടെ സങ്കേതങ്ങള്* തന്നെയാണ് ചങ്ങമ്പുഴ തന്റെ ദുഃഖപ്രകാശനത്തിനും ദുഃഖഹേതുവായ സംഭവം അവതരിപ്പിക്കുന്നതിനും ഉപയോഗിച്ചത്. അതില്* വിഷാദമുണ്ട്, വിലാപമുണ്ട്, പ്രേമവും മരണവുമുണ്ട്, കാടും മേടും ഗ്രാമവും പശ്ചാത്തലമായുണ്ട്; ആട്ടിടയന്മാര്* നിഷ്കളങ്കരും ലോലഹൃദയരും പാവങ്ങളും ആദര്*ശമുള്ളവരുമാണ്.

    ലക്ഷണമൊത്ത ഗ്രാമീണവിലാപകാവ്യമായ രമണനെ നമുക്ക് വേണമെങ്കില്* കാവ്യനാടകമായും ഭാവകാവ്യമായും വിശേഷിപ്പിക്കാന്* കഴിയും. ഇതിന്റെ ഉള്ള് മലയാളമാണ്. ആണും പെണ്ണും നിരക്ഷരനും സാക്ഷരനും ഉള്ളവനും ഇല്ലാത്തവനുമായി ആബാലവൃദ്ധം മലയാളികളും ഹാര്*ദമായി സ്വീകരിച്ച, ദശകങ്ങളായി മനസ്സില്* കൊണ്ടുനടക്കുന്ന, ഒരു രചന. എങ്കിലും ഒരു സംശയം പങ്കുവയ്ക്കട്ടെ. കവിയുടെ വിസ്മയകരമായ വാഗ്ധോരണിയില്* രമണന്റെ ആത്മഹത്യ 'റൊമാന്റിസൈസ്' ചെയ്യപ്പെട്ടുപോയോ? ആത്മഹത്യക്ക് മലയാളികളുടെ ഇടയില്* ഒരു അംഗീകാരം കിട്ടിയോ? അതേതായാലും രമണന്റെ വരവ് മലയാള കവിതയില്* അതുവരെയില്ലാത്തപോലെ ജനകീയമായ ഒരു വരവായി എന്നത് ചരിത്രം.


    വര: പ്രഭാകരന്*
    രമണന്*: ദുരന്തബോധത്തിന്റെ ചരിത്രബദ്ധത
    ഡോ. ടി ടി ശ്രീകുമാര്*
    ജാതിയെ വിട്ടു വര്*ഗത്തെ സൂചകമാക്കുന്ന മുപ്പതുകളിലെ രാഷ്ട്രീയാന്തരീക്ഷത്തെ പിന്തുടരുകയാണ് ചങ്ങമ്പുഴ ചെയ്യുന്നത്. ഇടയന്* എന്ന അസന്നിഹിത സ്വരൂപത്തെ നായകനായി പ്രതിഷ്ഠിച്ചുകൊണ്ടാണ് ഈ ചരിത്രപരമായ സ്ഥാനചലനത്തെ കവിത സ്വീകരിക്കുന്നത്.പുതിയ നൈതിക രാഷ്ട്രീയം എത്രമാത്രം ഉച്ചനീചത്വത്തെ സാമ്പത്തികാടിസ്ഥാനത്തില്* കാണാന്* ശ്രമിക്കുന്നു എന്നത് കവിത ആഴത്തില്* ഉള്*ക്കൊള്ളുന്നു-രമണനിലെ രാഷ്ട്രീയത്തെക്കുറിച്ച്...
    കവികള്* ഒരു അതീതലോകം സൃഷ്ടിക്കുന്നതില്* എത്രകണ്ടു വിജയിക്കുന്നുവോ അത്രകണ്ട് ആ കവിതകള്* കാലത്തെ കവിഞ്ഞുപോകുന്നു. കാരണം കവിതയിലെ ഭാഷ എന്നത് ഒരു പ്രത്യക്ഷ വിനിമയോപാധി അല്ല. അത് പരോക്ഷമായി, നിലീനമാക്കിവയ്ക്കുന്ന നിരവധി അര്*ഥങ്ങള്* ചരിത്രത്തില്*കൂടി ഉരുത്തിരിഞ്ഞുവരുന്നതാണ്. സംസ്കാരത്തിന്റെ വര്*ത്തമാനമോ ഭൂതമോ മാത്രമല്ല, ഭാവിയുംകൂടി അതിന്റെ സൂക്ഷ്മഘടനകള്* സൂക്ഷിച്ചുവയ്ക്കുന്നു. ഓരോ പുതിയ തലമുറയും അതില്*നിന്ന് പുതിയ അര്*ഥവ്യവസ്ഥകള്* കണ്ടെടുക്കുന്നു. ഇത് സാധ്യമാക്കുന്ന, കാലത്തിലൂടെ സഞ്ചരിക്കുന്ന സജീവമായ അവ്യവസ്ഥയാണ് കവിത. കവിതയുടെ അതീതലോകം എന്നത് കലയിലെ എന്തെങ്കിലും നിഗൂഢതയല്ല. പ്രതീകങ്ങളുടെയും പ്രതിനിധാനങ്ങളുടെയും പ്രതിനിധാന നിഷേധത്തിന്റെയുമെല്ലാം വൈരുധ്യങ്ങളും സംഘര്*ഷങ്ങളും പേറിക്കൊണ്ടാണ് അത് രൂപമെടുക്കുന്നത്. എന്നാല്* ഇതിന് നിയതമായ നിയമങ്ങളോ നിശിതമായ മാനദണ്ഡങ്ങളോ കണ്ടെത്താന്* കഴിയില്ല.

    രമണന്* എന്ന കൃതിയെക്കുറിച്ചുള്ള ആലോചനകള്* പലപ്പോഴും ആരംഭിക്കുന്നത് അതിനു ലഭിച്ച അഭൂതപൂര്*വമായ സ്വീകരണത്തെക്കുറിച്ചുള്ള വിചാരണകളോടെയാണ്. മധുരനാരങ്ങപോലെ വിറ്റഴിഞ്ഞു എന്ന മുണ്ടശ്ശേരിയുടെ പ്രയോഗം രമണന്റെ ജനപ്രിയതയുടെ എക്കാലത്തെയും ശക്തമായ ലാവണ്യ രൂപകമായി മാറിയിട്ടുണ്ട്. ഒരര്*ഥത്തില്* കാലാന്തരത്തോടെ സംഭവിച്ചിരിക്കുന്നത് കൃതി ഒരു വിശകലനവിഷയി എന്ന നിലയില്*നിന്ന് അപ്രത്യക്ഷമാവുകയും അതിന്റെ ജനപ്രിയത ആ സ്ഥാനം കൈയടക്കുകയുമാണ്. രമണനെക്കുറിച്ചുള്ള എല്ലാ ചിന്തകളും അതിന്റെ ജനപ്രിയതയുടെ അടിസ്ഥാനംകൂടി തേടുന്നതാവുന്നു. അഥവാ, ഈ ചോദ്യം ഉന്നയിക്കാതെ രമണനെക്കുറിച്ച് പരിചിന്തിക്കാന്* നമുക്ക് കഴിയാതായിരിക്കുന്നു.

    ഇതിന്റെ കാരണം ഈ കൃതിയുടെ ജനപ്രിയത അതെത്രമാത്രം അര്*ഹിക്കുന്നു എന്നൊരു അബോധവിചാരം കൃതിയുടെ വിചാരണാവേളയില്* അനുവാചകനെ അലോസരപ്പെടുത്തുന്നതാവാം. താന്* വായിച്ച ഈ കൃതി ഒരേസമയം റിയലിസത്തെ പുണരുകയും അതിനെ കുടഞ്ഞെറിയുകയും ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതിലെ വേവലാതിയാണ് ജനപ്രിയതയെക്കുറിച്ചുള്ള ആകാംക്ഷയായി പരിണമിക്കുന്നത്. ഇതിലെ എല്ലാ 'ലളിത കോമള' പദങ്ങളും അത്രയൊന്നും ലളിതമല്ല. നായകനും നായികയുമായുള്ള വായനക്കാരുടെ താദ്മീകരണവും വിചാരിക്കുന്നതുപോലെ ലളിതവുമല്ല. ദ്രാവിഡ പദങ്ങള്* മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്നതു മാത്രമല്ല ഓര്*ക്കേണ്ടത്. ഒന്നാമത് ദ്രാവിഡപദങ്ങള്* എല്ലാം അശിക്ഷിതര്*ക്ക് എളുപ്പം വഴങ്ങുന്നു എന്ന ധാരണ തെറ്റാണ്. ഭാഷയിലെ ലാളിത്യം ആ അര്*ഥത്തില്* ഈ കൃതിയുടെ സവിശേഷതയാണ് എന്ന് പറയാന്* കഴിയില്ല. കാവ്യഭാഷക്ക് അതിന്റേതായ ദുര്*ഗ്രഹതകളും അര്*ഥസന്ദേഹങ്ങളും ഉണ്ട്. അത് ഈ കൃതിയുടെ മാത്രം സവിശേഷതയുമല്ല. നായികാനായകന്മാര്* പ്രണയികളും 'അനുരാഗനദിക്കു വിഘ്നം' വന്നവരുമാണ്. പ്രണയനിരാസം ഒരാളുടെ ജീവത്യാഗത്തില്* കലാശിക്കുന്ന ദുരന്തകാവ്യംകൂടിയാണ് രമണന്*. താദ്മീകരണം സുനിശ്ചിതമോ സുലളിതമോ അല്ല.

    രമണന്* എന്ന കൃതിയിലെ ദുരന്തത്തിന്റെ സ്വഭാവം ജനമനസ്സില്* സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്* നിസ്സാരമല്ല എന്നത് എടുത്തുപറയേണ്ടതുണ്ട്. എന്നാല്* അവ കേവലം വൈയക്തികം എന്ന് വ്യവഹരിക്കാവുന്ന ഒരു തലത്തില്* മാത്രം നിലനില്*ക്കുന്നതല്ല. കാരണമില്ലാത്തതോ ഒഴിവാക്കാനാവാത്തതോ ആയിരുന്നില്ല ഈ ദുരന്തം. തനിക്കു വരാന്* പോകുന്ന ദുരന്തം മുന്*കൂട്ടി കണ്ട് അതൊഴിവാക്കാന്* ശ്രമിച്ചവനും തുച്ഛനും നിസ്സാരനുമായി സ്വയം കണക്കാക്കുന്നവനുമാണ് നായകന്*. നായിക നായകന്റെ ഈ ദുരന്തഭീതിയെ നിരന്തരം നിസ്സാരവല്*ക്കരിക്കുകയും ഒടുവില്* അതിന്റെ കര്*തൃസ്ഥാനത്ത് സ്വയം അവരോധിതയാവുകയും ചെയ്തവളാണ്. ആഴമേറിയ ഈ വൈരുധ്യം ഉണ്ടാവുന്നത് നായികാനായകന്മാരുടെ വര്*ഗസ്വത്വ വ്യത്യാസത്തില്* നിന്നാണ്. വര്*ഗവ്യത്യാസം കൃത്യമായി കൃതിയില്* അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതും സ്വത്വവ്യത്യാസം പാര്*ശ്വവല്*കൃതനായ നായകന്റെ കീഴാളസ്ഥാനത്തുനിന്ന് വായിച്ചെടുക്കേണ്ടതുമാണ്. വര്*ഗവും സാമൂഹിക ശാസ്ത്രപരമായി ഒരു സ്വത്വം ആണെങ്കിലും അതിനെ വംശീയജാതി സ്വത്വങ്ങളുമായി താരതമ്യം ചെയ്യാനാവില്ല. പ്രത്യക്ഷമായ ഈ വര്*ഗവ്യത്യാസവും നിലീനമായ സ്വത്വവ്യത്യാസവും മാത്രമാണ് ഇവരുടെ ബന്ധത്തോടുള്ള സാമുദായികമായ എതിര്*പ്പിനു നിദാനമായി കൃതിയില്* ചൂണ്ടിക്കാണിക്കുന്നത്. ഈ എതിര്*പ്പിനോടുള്ള നായികയുടെ സമീപനം മാറുന്നതോടെ പ്രണയനിരാസവും അതില്* നിരാശപൂണ്ട നായകന്റെ ജീവത്യാഗവും സംഭവിക്കുന്നു.

    പ്രണയങ്ങളുടെ വൈവിധ്യപൂര്*ണമായ മാനങ്ങള്* നിരന്തരം പകര്*ന്നുതന്ന് യൌവനത്തിന്റെ അതിതീക്ഷ്ണമായ പാരസ്പര്യങ്ങളെ

    ദാര്*ശനികമായി നോക്കിക്കാണാന്* ശ്രമിച്ച കവിയായിരുന്നു കുമാരനാശാന്*. ആശാന്റെ കൃതികള്* സാമ്പ്രദായിക അര്*ഥത്തില്* പ്രണയകാവ്യങ്ങളല്ല. പക്ഷേ, ഹെട്രോസെക്ഷ്വല്* ബന്ധങ്ങളുടെ സങ്കീര്*ണതകളാണ് അദ്ദേഹത്തിന്റെ പല പ്രധാന കൃതികളിലും വിചാരണചെയ്യപ്പെടുന്നത്. ചിന്താവിഷ്ടയായ സീതയും കരുണയും നളിനിയും ലീലയും ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയുമെല്ലാം പല അവസ്ഥകളിലുള്ള സ്ത്രീ-പുരുഷ ബന്ധത്തെ അന്വേഷിക്കുന്നവയാണ്. 'കൃതികള്* മനുഷ്യ കഥാനുഗായികള്*' എന്നു പറയുമ്പോഴും പ്രധാനമായും കാമത്തിന്റെയും വിരക്തിയുടെയും അര്*ഥതലങ്ങളാണ് ആശാന്* നിരന്തരം അന്വേഷിച്ചത്. വീണപൂവില്*പ്പോലും കാമാതുരവും വിലോഭനീയവുമായ പൂവിന്റെ ജീവിതത്തിന്റെ ദുരന്താത്മകമായ അന്ത്യമാണ് ചിത്രീകരിച്ചിരിക്കുന്നത്. വിലോഭനത്തിന്റെ വില മരണമാണ് എന്നത് കരുണയും വീണപൂവുമടക്കം പല കൃതികളിലും ആശാന്* കരുതിവച്ചിരുന്ന ഉപപാഠമാണ്. രണ്ടു ദ്വന്ദങ്ങള്* ആശാന്റെ പ്രണയസങ്കല്*പ്പത്തില്* ലയിച്ചുകിടക്കുന്നു. ഒന്ന് വിലോഭനവും മരണവും, രണ്ട് വിലോഭനവും വൈരാഗ്യവും. വിലോഭനത്തിന്റെ ശിക്ഷയായി ഒന്നുകില്* വൈരാഗിയാവുക, അല്ലെങ്കില്* മരിക്കുക എന്ന അതികര്*ക്കശമായ നൈതിക മാനദണ്ഡം ആശാന്* തന്റെ പല കൃതികളിലൂടെ മുന്നോട്ടുവച്ചു. നളിനിയില്* നായികാനായകന്മാര്* കഥാന്ത്യത്തില്* ഒരുപോലെ വൈരാഗികളാവുന്നതാണ് നാം കാണുന്നതെങ്കില്* ലീലയില്* ഇരുവരും ജീവത്യാഗം ചെയ്യുകയാണ്.

    'സ്ഥിരചരിത, മദീയജീവിതത്തില്*
    പ്പരമഭിവാഞ്ഛയെനിക്കു നിന്നിലല്ലോ'
    എന്ന് മദനനോടായിരുന്നു തനിക്കെപ്പോഴും പ്രണയമെന്നു വൈവാഹിക ജീവിതത്തിന്റെ ദുരന്താന്ത്യത്തില്* നിന്ന് പുറപ്പെടുന്ന ലീല വിചാരിക്കുന്നുണ്ട്.
    ലീലയിലെ മദനന്റെ മരണം യുക്തിരഹിതമായി എന്ന് തോന്നുംവിധം വിചാരണയില്ലാതെ വിട്ടിരിക്കുകയാണ്. 'മാംസനിബദ്ധമല്ല രാഗം' എന്നാണ് അയാളുടെ അസ്ഥിമാത്രമായ ദേഹം കണ്ട് ലീല കരുതുന്നത്. അതുകൊണ്ട് അവള്* അയാളെ അമ്മ കുഞ്ഞിനെ എന്നപോലെ ആശ്വസിപ്പിക്കുന്നു:
    'ദയയോടവള്* തലോടിയുമ്മവച്ചാള്*
    ദയിതനെ രാഗമിരുന്ന ഹൃത്തടത്തില്*;
    നിയതമഴല്* പെടുന്ന നെറ്റിമേലും
    പ്രിയതമ, പൈതലെയമ്മയെന്നപോലെ'

    എങ്കിലും അതില്*നിന്ന് കുതറിയോടി എന്നവണ്ണം അയാള്* നടന്നകന്ന് പുഴയില്* ചാടി മരിക്കുന്നു. പിന്നാലെ ലീലയും ജീവത്യാഗം ചെയ്യുന്നു. ഇവിടെ മരണം അര്*ഹിക്കുന്നത് വിലോഭനത്തിന്റെ വിഷയിയായ ലീലയാണ് എന്നും സതിയാവാനുള്ള അവസരം അവള്*ക്കു നല്*കുക മാത്രമാണ് മരണാസന്നനായിരുന്ന മദനന്റെ സ്വയംഹത്യയിലൂടെയെന്നും ഓര്*ക്കാവുന്നതാണ്. മാത്രമല്ല പിതാവ് മരിച്ചപ്പോള്* അവളുടെ മാതാവ് സതിയനുഷ്ഠിച്ചു എന്ന വാര്*ത്ത കേട്ടതിനുശേഷമാണ് അവള്* മദനനെ അന്വേഷിച്ചു പുറപ്പെടുന്നതുതന്നെ. മാത്രമല്ല, കഥാന്ത്യത്തില്* ലീലയുടെ സഖി മാധവി മരവുരി സ്വീകരിച്ച് 'ദോഷസ്പര്*ശമെഴാത്തതാം വ്രതമെടുത്തന്യര്*ഥമായ്' ശിഷ്ടജീവിതം നയിക്കാന്* തീരുമാനിക്കുകയാണ്. മരണം, വൈരാഗ്യം എന്നിവ വീണ്ടും വീണ്ടും ചേര്*ത്തു വയ്ക്കപ്പെടുകയാണ്.

    'കരുണ'യില്* വിലോഭനത്തിന്റെ മൂര്*ത്തസ്വരൂപമായി വിളങ്ങിയ വാസവദത്തക്ക് ദാരുണമായ മരണമാണ് വിധിക്കുന്നതെങ്കില്* ചണ്ഡാലഭിക്ഷുകിയിലെ നായികക്ക് അവളുടെ സംയമനത്തിന് സംന്യാസമാണ് ലഭിക്കുന്നത്. മരണം/വൈരാഗ്യം എന്ന ദ്വന്ദം ഈ അര്*ഥത്തില്* കടന്നുവരാത്ത ആശാന്റെ ഒരു കാവ്യം ദുരവസ്ഥയാണ്. അവിടെ
    'ചണ്ഡാലിതന്* മെയ് ദ്വിജന്റെ ബീജ
    പിണ്ഡത്തിനൂ ഷരമാണോ?' എന്ന ചണ്ഡാലഭിക്ഷുകിയിലെ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നു; ആണ്*പെണ്* നിലകള്* മറിച്ചാണെങ്കിലും. ആശാന്റെ കാവ്യലോകത്ത് സമാഗമസൌഭാഗ്യം ലഭിക്കുന്ന ഒരേയൊരു നായികാനായകന്മാര്* ഇവരാണ്.
    'നെല്ലിന്*ചുവട്ടില്* മുളയ്ക്കും കാട്ടു
    പുല്ലല്ല സാധുപുലയന്*
    ശങ്ക വേണ്ടൊന്നായ് പുലര്*ന്നാല്* അതും
    പൊങ്കതിര്*പൂണും ചെടിതാന്*' എന്ന ചണ്ഡാലഭിക്ഷുകിയിലെ വരികള്*ക്ക് ലൌകികമായ അര്*ഥം കൊടുക്കുന്നതും ദുരവസ്ഥയിലാണ്.

    വര: പ്രഭാകരന്*
    ദുരവസ്ഥ പക്ഷേ, സാമ്പ്രദായിക പ്രണയമല്ല കൈകാര്യം ചെയ്യുന്നത്. പ്രായോഗികമതിയായ ഒരു യുവതി തന്റെ ഭാഗധേയം നിര്*ണയിക്കുകയാണ്. ജാതിഭേദം വെടിയാന്* അവള്* നിര്*ബന്ധിതയാകുന്നു. ഇവിടത്തെ ദുരവസ്ഥ ബ്രാഹ്മണസ്ത്രീ കീഴാളയുവാവിന്റെകൂടെ കഴിയാന്* ഇടവന്നതല്ല. മറിച്ച്, സ്ത്രീപുരുഷബന്ധത്തെ നിയന്ത്രിക്കുന്ന ജാതിഭേദമാണ്. മരണവും വൈരാഗ്യവുമില്ലാതെ ആശാന്റെ ഒരു കവിത സ്ത്രീ പുരുഷ സമാഗമത്തില്* അവസാനിക്കുകയാണ്. എന്നാല്* അതിന്റെ ചരിത്രപരമായ മുന്*നിബന്ധന ആശാന്* എല്ലാ അര്*ഥത്തിലും അറിയുന്നുണ്ട്. തിരിച്ചുപോകാനാവാത്ത ചരിത്രത്തിന്റെ കെണിയില്* അകപ്പെട്ടവളാണ് ദുരവസ്ഥയിലെ നായിക. എങ്കിലും പരിവ്രാജകയോ സ്വയംനിന്ദിതയോ ആവാതെ അവള്* മുന്നിലുള്ള ജീവിതത്തെ ഗാഢം പുണരുകയാണ്.
    രമണന്* എന്ന കൃതി ഈ ദുരവസ്ഥയെ പുനരവതരിപ്പിക്കുന്നു. എന്നാല്* സ്വത്വത്തെ പരസ്യമാക്കാതെ അത് വര്*ഗവ്യത്യാസത്തില്* പിടിച്ചുകയറുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ

    ആദ്യദശകങ്ങളിലെ സ്വത്വബോധത്തെ കവിഞ്ഞു പോകുന്ന വര്*ഗവിചാരം കേരളീയ സമൂഹത്തെ ഗ്രസിച്ചു തുടങ്ങിയ മുപ്പതുകളില്* ചരിത്രത്തില്* സംഭവിച്ച ഈ വലിയ സ്ഥാനംമാറ്റം കവിത അനായാസം പിടിച്ചെടുക്കുന്നു. 'ഇടയന്*' എന്ന സാമൂഹികമായി അസന്നിഹിതമായ ഒരു സൂചകത്തിലേക്ക് നായകന്* തളയ്ക്കപ്പെടുന്നു. അയാള്*ക്ക് പ്രത്യക്ഷമായ ജാതിയില്ല. പലരും സൂചിപ്പിച്ചിട്ടുള്ളതുപോലെ കേരളത്തില്* മുഴുവന്* സമയ ഇടയന്മാരില്ല. അങ്ങനെ ഒരു സമുദായമില്ല. കവിതയുടെ തുടക്കത്തില്* പ്രതിനിധാനത്തെക്കുറിച്ച് ചങ്ങമ്പുഴ നടത്തുന്ന ഒരു പ്രസ്താവനയുണ്ട്. താന്* പ്രതിനിധാനത്തിന്റെ പ്രതിനിധാനമാണ് നിര്*വഹിക്കുന്നത് എന്ന് തുടക്കത്തില്*ത്തന്നെ അദ്ദേഹം ഒരു മുന്*കൂര്* ജാമ്യം കരസ്ഥമാക്കുന്നു. അദ്ദേഹത്തിന്റെ ഗ്രാമചിത്രം യഥാര്*ത്ഥ ഗ്രാമത്തിന്റെ ചിത്രമല്ല. മറിച്ച് ചിത്രത്തിലേതുപോലെയിരിക്കുന്ന ഗ്രാമമാണ് അദ്ദേഹം വരയ്ക്കുന്നത്:
    'ഒരു നല്ല ചിത്രം വരച്ചപോലെ
    വരിവരി നില്*ക്കുന്ന കുന്നുകളും
    പരശതസസ്യവിതാനിതമാം
    പല പല താഴ്വരത്തോപ്പുകളും
    പവിഴ ക്കതിര്*ക്കുലച്ചാര്*ത്തണിഞ്ഞ
    പരിചെഴും നെല്*പ്പാടവീഥികളും' ഉള്ളതാണ് അദ്ദേഹത്തിന്റെ ഗ്രാമം. ചിത്രത്തിലേതു പോലെയുള്ള ഗ്രാമം ചിത്രത്തെയാണ് പ്രിവിലേജ് ചെയ്യുന്നത്. ചിത്രത്തിലേതുപോലെയിരിക്കുന്ന ഗ്രാമത്തില്* ചിത്രത്തിലേതുപോലെ ഇടയന്മാരും വരച്ചു ചേര്*ക്കപ്പെടുന്നു. സ്വത്വത്തെ പിന്തള്ളി വര്*ഗപരമായ അസ്തിത്വം നായകന് നല്*കപ്പെടുന്നു.
    ദുരവസ്ഥയിലെ നായികയുടെ സ്വാതന്ത്യ്രം ഭ്രഷ്ടിന്റെ സ്വാതന്ത്യ്രമാണെന്ന യാഥാര്*ഥ്യം രമണന്* ചരിത്രത്തിലെ മറ്റൊരു ദശാസന്ധിയിലിരുന്നു നമ്മെ ഓര്*മിപ്പിക്കുന്നു. ദുരവസ്ഥയിലെ നായിക തിരിച്ചുപോകാനുള്ള സ്വാതന്ത്യ്രം നഷ്ടപ്പെട്ടവളാണ്. രമണനിലെ നായിക അസ്വതന്ത്രയാണെങ്കിലും അവള്*ക്കു വേണമെങ്കില്* അതുപേക്ഷിക്കാന്* കഴിയും. അടഞ്ഞ വഴിയാണ് ദുരവസ്ഥയിലെ നായികയുടെ പിന്നില്*. മുന്നിലെ തുറന്നവഴി അടയ്ക്കുന്നവളാണ് രമണനിലെ നായിക. അവള്*ക്ക്
    'ഇടയന്റെ ചിത്തവിശുദ്ധിവിങ്ങും
    കുടിലിലെപ്പൊന്*വിളക്കായി മാറാന്*
    കഴിയില്ലേ' എന്നും
    'അതുമിനിസ്സാധ്യമല്ലെങ്കില്* വേണ്ടാ,
    ക്ഷിതിയിലവള്*ക്കിതു സാധ്യമല്ലേ
    ഇടയനെപ്പാഴ്ക്കുടിലിങ്കല്*നിന്നും
    മടുമലര്*മേടയിലേ ക്കുയര്*ത്താന്*?'
    എന്നും മദനന്* തുടക്കത്തില്*ത്തന്നെ ശുഭാപ്തിവിശ്വാസിയാകുന്നുണ്ട്. എന്നാല്* ഈ വഴിയിലേക്ക് ഒടുവില്* നായിക എത്തുന്നില്ല.

    സ്വത്വവും വര്*ഗവും കൂടുതല്* ഇഴചേരുന്ന ഫ്യൂഡല്* ജാതിവ്യവസ്ഥയെ ചങ്ങമ്പുഴ പിന്തുടരുന്നതേയില്ല. പകരം ഇടയന്* എന്ന പാര്*ശ്വവല്*കൃത കര്*മസ്ഥാനമാണ് അയാള്*ക്കായി അടയാളപ്പെടുത്തി നല്*കിയിരിക്കുന്നത്. കവിതയുടെ തുടക്കം മുതല്* രൂപകങ്ങളെല്ലാം കൂടുതലും ഊന്നുന്നത് നായികാനായകന്മാര്* തമ്മിലുള്ള വര്*ഗവ്യത്യാസത്തിലാണ്. ചന്ദ്രിക ഭാനുമതിയുമായുള്ള ഒരു സംഭാഷണത്തില്* അത് പ്രത്യക്ഷമായിത്തന്നെ സൂചിപ്പിക്കുന്നു:
    'ബന്ധുജനങ്ങള്* മുഴുവനിപ്രേമ
    ബന്ധത്തിലെന്നോടെതിര്*ത്തുനില്*പ്പൂ
    പ്രാണന്റെ ബന്ധവും തൂക്കിനോക്കുന്നതു
    നാണയത്തുട്ടുകളാണുപോലും!
    പുല്ലാണെനിക്കിപ്പണ,മവന്*തന്* കൊച്ചു
    പുല്ലാങ്കുഴലുമായ് നോക്കിടുമ്പോള്*!'
    മദനന്റെ വിലാപത്തിലും ഈ 'നാണയ വ്യവസ്ഥ'യോടുള്ള വിരുദ്ധതയും അതിന്റെ നൈതികതയോടുള്ള രോഷവും കടന്നു വരുന്നുണ്ട്:
    'നാണയത്തുക നോക്കിമാത്രമാ
    വേണുഗോപാലബാലനെ
    തല്*പ്രണയവൃന്ദാവനത്തില്*നി
    ന്നാട്ടിയോടിച്ച ലോകമേ,
    നിഷ്കൃപത്വം പതിയിരിക്കുന്ന
    ശുഷ്കവിത്തപ്രതാപമേ,
    പൊന്നുരുക്കിച്ചമച്ചതല്ലല്ലോ
    നിന്നുടലപ്പരാപരന്*
    മണ്ണുതാനതുംനിര്*ണയം വെറും
    മണ്ണില്*ത്താനതടിഞ്ഞുപോം!
    നിന്റെ ധര്*മവും നീതിബോധവും
    കണ്ടറിവോനാണു ഞാന്*'

    ജാതിയെ വിട്ടു വര്*ഗത്തെ സൂചകമാക്കുന്ന മുപ്പതുകളിലെ രാഷ്ട്രീയാന്തരീക്ഷത്തെ പിന്തുടരുകയാണ് ചങ്ങമ്പുഴ ചെയ്യുന്നത്. ഇടയന്* എന്ന അസന്നിഹിത സ്വരൂപത്തെ നായകനായി പ്രതിഷ്ഠിച്ചുകൊണ്ടാണ് ഈ ചരിത്രപരമായ സ്ഥാനചലനത്തെ കവിത സ്വീകരിക്കുന്നത്. പുതിയ നൈതിക രാഷ്ട്രീയം എത്രമാത്രം ഉച്ചനീചത്വത്തെ സാമ്പത്തികാടിസ്ഥാനത്തില്* കാണാന്* ശ്രമിക്കുന്നു എന്നത് കവിത ആഴത്തില്* ഉള്*ക്കൊള്ളുന്നു. അതിനായി ജാതിയെ അത് മറച്ചുവയ്ക്കുകകൂടി ചെയ്യുന്നു.
    നിരാശാഭരിതനായ കാമുകന്* ആത്മഹത്യ ചെയ്യുന്ന ദുരന്തകാവ്യത്തെ നായികാനായകന്മാര്* തമ്മിലുള്ള ശ്രേണീവ്യത്യാസത്തിലേക്ക്, അസമത്വത്തിലേക്ക് അനുവാചകരുടെ ശ്രദ്ധയെ പൂര്*ണമായും തള്ളി വിടാതിരിക്കാന്* ചങ്ങമ്പുഴ പക്ഷേ, ശ്രദ്ധിച്ചു എന്നത് ഇതിനെ വാഴക്കുലപോലെ പ്രത്യക്ഷമായി വര്*ഗ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു രചനയാക്കുന്നില്ല എന്നത് ഓര്*ക്കേണ്ടതാണ്. വാഴക്കുലയില്* വളരെ സ്പഷ്ടമായി
    'മലയന്* നടന്നു, നടക്കുന്നു മാടത്തി
    ലലയും മുറയും നിലവിളിയും!
    അവശന്മാ, രാര്*ത്തന്മാരാലംബഹീനന്മാ
    രവരുടെ സങ്കടമാരറിയാന്*?
    പണമുള്ളോര്* നിര്*മിച്ച നീതിക്കിതിലൊന്നും
    പറയുവാനില്ലേ? ഞാന്* പിന്*വലിച്ചു!'

    എന്നുപറയുന്നുണ്ടെങ്കിലും അവിടെ അവരുടെ പിന്മുറക്കാര്*ക്ക് മാത്രമേ സ്വാതന്ത്യ്രം ഉപയോഗിക്കാന്* സാധിക്കുകയുള്ളൂ. അവര്* അസ്വതന്ത്രരാണ് എന്നത് പ്രധാനമാണ്. അവര്*ക്ക് സ്വയംനിര്*ണയത്തിനുള്ള അവകാശമില്ല. എന്നാല്* രമണനിലെ നായിക ഒരു തീരുമാനമെടുക്കാന്* പ്രാപ്തിയുള്ളവളായിരുന്നു. അവള്*ക്ക് രണ്ടു വഴികളിലൊന്ന് തെരഞ്ഞെടുക്കാമായിരുന്നു. ജാതിയെ നിലീനമാക്കുന്നതിലൂടെ മുതലാളിത്തത്തിലെ സ്ത്രീയുടെ ഈ ആപേക്ഷിക സ്വാതന്ത്യ്രത്തെ സൂചിതമാക്കാന്* കവിക്ക് കഴിയുന്നു. അങ്ങനെ അവളുടെ പ്രണയനിരാസം കേവലം വ്യവസ്ഥിതിയോടുള്ള കീഴടങ്ങളല്ല, മറിച്ച് ആ വ്യവസ്ഥിതിയോടുള്ള അവളുടെ അഭിനിവേശം കൂടി ആവുന്നു:
    'എന്തുവന്നാലുമെ
    നിക്കാസ്വദിക്കണം
    മുന്തിരിച്ചാറുപോലുള്ളൊരി ജ്ജീവിതം!
    എന്നുമിതിന്റെ ലഹരിയിലാനന്ദ
    തുന്ദിലമെന്മനം മൂളിപ്പറക്കണം!
    കണ്ണീര്*നിറഞ്ഞ നിന്* പിഞ്ചുമനസ്സുമാ
    യെന്മുന്നില്*നിന്നൊന്നു വേര്*പെട്ടുപോകണേ!
    എല്ലാം മറന്നേക്കുമേലില്* നാമന്യരാ
    ണെല്ലാം കഴിഞ്ഞുസ്വതന്ത്രയായ്ത്തീര്*ന്നു ഞാന്*'
    ഇത്തരത്തില്* 'സ്വതന്ത്രയായ്ത്തീര്*ന്നു ഞാന്*' എന്നു പറയുന്നത് വ്യവസ്ഥയോടുള്ള ഐക്യപ്പെടലിനെ 'സ്വാതന്ത്യ്രമായി' അവള്* കാണുന്നു എന്നതിന്റെ പ്രതിഫലനമായി നാം വായിക്കേണ്ടിവരുന്നു. ഇതാവട്ടെ കവിതയില്* സാമൂഹികവ്യവസ്ഥ എന്ന ആപത്ചിഹ്നത്തില്*നിന്ന് കുതറിമാറി 'പെണ്ണ്' എന്ന ജൈവസ്വത്വത്തിന്റെ സത്തയിലേക്ക് ചന്ദ്രികയെ ചുരുക്കാനുള്ള കവിയുടെ സ്വാതന്ത്യ്രം കൂടിയായി പരിണമിക്കുന്നു. 'അങ്കുശമില്ലാത്ത ചാപല്യ'മായും 'വിശ്വവിപത്തിന്റെ നാരായ വേരാ'യുമൊക്കെ കവിതന്നെ പലഘട്ടങ്ങളില്* അടയാളപ്പെടുത്തുന്ന വഞ്ചകരൂപിണിയായി നായിക മാറുകയാണ്. ഭാനുമതിയുടെയും മദനന്റെയും വാക്കുകളിലൂടെ ഈ പുതിയ ചന്ദ്രിക, രമണന്* തുടക്കത്തില്* സംശയിച്ച ചതിയുടെ പൂര്*ണസ്വരൂപമായി വളരുന്നു. കടുത്ത ഭാഷയിലാണ് ഇരുവരും ചന്ദ്രികയെ ഭര്*ത്സിക്കുന്നത്. വ്യവസ്ഥയെ അല്ല, സ്വതന്ത്രയായ സ്ത്രീയെയാണ് പഴിക്കേണ്ടത് എന്ന സമവായത്തിലേക്ക് കവിത വളരെ വേഗം എത്തുകയാണ്. ഈ മാറ്റം വളരെ വ്യക്തമായി മദനന്റെ വിലാപത്തിലൂടെ രേഖപ്പെടുത്തുകയും ചെയ്യുന്നു:
    'അല്ലെങ്കിലെന്തി നവയെപ്പഴിപ്പു ഞാ
    നില്ലില്ല ദുഷ്ടേ, ഭയങ്കരിയാണു നീ!
    ചന്ദ്രികയല്ല, വിഷമയധൂമിക
    ചിന്തുന്നൊര ദ്ധൂമകേതുവാകുന്നു നീ,
    നീയാണു, നിര്*ദയേ, ഹാ! രക്തയക്ഷിയാം
    നീയാണു, കൊന്നതിഗ്ഗന്ധര്*വബാലനെ!
    ആ മനസ്സിന്* ചെങ്കുരുതിയാല്*, നിന്* നിന്ദ്യ
    കാമചിത്രത്തിന്നു ചായം പുരട്ടി നീ!
    കത്തുമൊരാത്മാവുകൊണ്ടു നിന്* മച്ചിലെ
    കസ്തൂരികത്തിരി കഷ്ടം! കൊളുത്തി നീ!
    പൊട്ടിത്തകര്*ന്നോരിളം മനസ്സാല്* നിന്റെ
    പട്ടുകിടക്കയില്*പ്പൂവിട്ടു ദുഷ്ട നീ
    കണ്ടാല്* നടുങ്ങും! ഭയാനകേ, നിന്മുഖം
    കണ്ടാല്* നടുങ്ങുംജഗത്തിതെന്നെന്നുമേ!'

    ദേവത/പിശാചിനി എന്ന പുരുഷലോകത്തിന്റെ സ്ത്രീ സങ്കല്*പ്പത്തിന്റെ വിരുദ്ധദര്*ശനമാണ് മദനന്റെ വിചാരങ്ങളിലൂടെ ചങ്ങമ്പുഴ അവതരിപ്പിക്കുന്നത്. ഇതേ മദനനാണ് കവിതയുടെ തുടക്കത്തില്* ചന്ദ്രികയെ ദേവതയാക്കിയിരുന്നത്:
    'അവളെന്തു ദേവത, ദിവ്യയാമൊ
    രവതാരചാരുത, രാഗപൂത!
    അവളുടെ രാഗത്തിന്നര്*ഹനാവാന്*
    കഴിവതുതന്നെന്തു ഭാഗധേയം!
    നിരഘമായുള്ളൊരിപ്രേമദാനം
    നിരസിച്ചിടുന്നതൊരുഗ്രപാപം!
    അതിനെ നീയെന്നെന്നുമാദരിക്കൂ!
    അതിനെ നീ സസ്പൃഹം സ്വീകരിക്കു!'

    മുപ്പതുകളിലെ വായനയുടെ രണ്ടു പ്രധാന ചരിത്ര പ്രതിനിധാനങ്ങളെ ഈ കവിത ഒരുമിച്ചു കൊണ്ടുവരുന്നു; വര്*ഗവും ലിംഗവും. വിലോഭനത്തിന്റെ വിഷയിയായ സ്ത്രീ തന്റെ കാമ്യവസ്തുവിനെ പരിത്യജിച്ചാല്* എന്തു സംഭവിക്കും എന്നത് പുരുഷലോകത്തിന്റെ ആശങ്കയാണ്. ഒരുവശത്ത് ചരിത്രപരമായി മേല്*ക്കൈ നേടുന്ന വര്*ഗരാഷ്ട്രീയത്തെ ഉദ്ദീപിപ്പിക്കുന്നതിലൂടെ ഈ കാവ്യം അന്ന് ഉയരാന്* തുടങ്ങുകമാത്രം ചെയ്തിരുന്ന പുരോഗമന സാഹിത്യത്തിന്റെ അജണ്ടകളെ മുന്*കൂര്* പിടിച്ചെടുക്കുന്നു. സാമ്പത്തികമായ ശ്രേണീവ്യത്യാസങ്ങളെക്കുറിച്ച് സമൂഹത്തിലെ ഉയരുന്ന അസംതൃപ്തികളെ അത് ഊതിജ്വലിപ്പിക്കുന്നു. ഇടയന്* എന്ന നിസ്വന്* ജാതിരഹിതനും ആര്*ക്കും താദാത്മ്യം കൊള്ളേണ്ട കാര്യമില്ലാത്ത ഒരു സാമ്പത്തിക വിഷയിയുമായി നില്*ക്കുന്നു എന്നത് എല്ലാവര്*ക്കും സൌകര്യപ്രദമായ ഒരു പ്രതിനിധാനമാകുന്നു. മറുവശത്ത് നായിക, തന്റെ സാമൂഹികമായ ആപേക്ഷിക സ്വാച്ഛന്ദ്യം 'പുരുഷന്*' എന്ന ഒരു അതീതസ്വത്വത്തെ വഞ്ചിക്കാനായി ഉപയോഗിച്ചവളാകുന്നു. തൃഷ്ണയുടെ സമ്മോഹന ലോകങ്ങളിലേക്ക് ക്ഷണിച്ച ശേഷം അവള്* വാതിലുകള്* വലിച്ചടയ്ക്കുന്നു. ഈ രൂപകത്തിലൂടെ രമണന്* എന്ന കാവ്യം അതിന്റെ ഭാഷയുടെ അബോധത്തില്* മുപ്പതുകളിലെ കേരളീയ രാഷ്ട്രീയമനസ്സിലെ വിപ്ളവത്തെയും പ്രതിവിപ്ളവത്തെയും കുറിച്ചുള്ള ആശങ്കകളുടെകൂടി നാടകവേദിയാകുന്നു.

    വ്യവസ്ഥയോടുള്ള രോഷത്തില്*നിന്ന് സ്ത്രീയോടുള്ള വിദ്വേഷത്തിലേക്ക് അവസാന ഭാഗത്ത് ശ്രദ്ധാകേന്ദ്രം മാറുന്നതാണ് കാവ്യത്തിന്റെ അന്തര്*ഘടനയിലെ സാമൂഹിക ചലനത്തെക്കുറിച്ചുള്ള ആശങ്കയെ കണ്ടെടുക്കുന്ന കാവ്യമായി രമണനെ പരിണമിപ്പിക്കുന്നത്. പുരുഷമേധാവിത്ത ലോകത്തിന്റെ വേവലാതികളെയും മുതലാളിത്തത്തിന്റെ നൈതിക ദുര്*വ്യവസ്ഥയോടുള്ള ഭീതികളെയും ഒരേസമയം കവിത അഭിസംബോധന ചെയ്യുന്നു. രാഷ്ട്രീയമായി ദാര്*ശനികവല്*ക്കരിക്കപ്പെട്ട കവിത അതേസമയം ജനപ്രിയമായിത്തീരുകയും ചെയ്യുന്നു.

    രമണന്റെ ദുരന്തം ഒരു ജനതയുടെ ദുരന്തമായി വായിക്കപ്പെടാനുള്ള സാധ്യതയാണ് ചങ്ങമ്പുഴ തുറന്നിട്ടത്. ആ അര്*ഥത്തില്* കേരളത്തിലെ ആദ്യത്തെ പുരോഗമന സാഹിത്യ കൃതികളിലൊന്നാണ് രമണന്*. എന്നാല്* അതിലെ പുരോഗമനം പ്രത്യാശയുടേതായിരുന്നില്ല. ആസന്നമായ നവലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളോട് അത് അടങ്ങാനും ചരിത്രത്തെ കൂടുതല്* ആഴത്തില്* മനസ്സിലാക്കാനും ആവശ്യപ്പെട്ടു. വിപ്ളവത്തിന്റെ ആവേഗത്തെ അത് അവിശ്വസിച്ചു. കമ്യൂണിസവുമായും പുരോഗമന സാഹിത്യവുമായും ചങ്ങമ്പുഴയ്ക്കുണ്ടായിരുന്ന ബന്ധത്തിന്റെ സന്ദിഗ്ധത തന്റെ ഈ ആദ്യകാല കൃതിയില്*ത്തന്നെ അദ്ദേഹം വരച്ചിടുകയായിരുന്നു. അതുവഴി കേരളീയ സമൂഹം അതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത വൈരുധ്യങ്ങളെ തുറന്ന പാഠങ്ങളാക്കി അവതരിപ്പിക്കാന്* അദ്ദേഹത്തിന് കഴിഞ്ഞു.

    എണ്*പത് വര്*ഷങ്ങള്*ക്കുശേഷം ഈ കൃതി കേവലമൊരു പ്രണയകാവ്യം മാത്രമായി വായിക്കപ്പെടുന്നുണ്ടെങ്കില്* അത് നമ്മുടെ വായനശീലങ്ങളിലെ യഥാസ്ഥിതികത്വംകൊണ്ടുകൂടിയാണ്. ആധുനിക കേരളത്തെ അടയാളപ്പെടുത്തിയ സാമൂഹ്യ ചലനങ്ങളോടുള്ള ആഭിമുഖ്യവും അവിശ്വാസവും ഈ കൃതിയില്* അന്തര്*ലീനമായിട്ടുണ്ട്. സാമൂഹിക സ്ഥാപനങ്ങള്* മനുഷ്യജീവിത ഭാഗധേയങ്ങളെ നിര്*ണയിക്കുന്നതില്* വഹിക്കുന്ന അധീശത്വപരമായ പങ്കിനെക്കുറിച്ചുള്ള സാംസ്കാരിക വിചാരണയായി ഇടപ്പള്ളി രാഘവന്*പിള്ളയുടെ ആത്മഹത്യയുടെ സന്ദര്*ഭത്തെ മാറ്റാനാണ് ഈ കൃതി ശ്രമിക്കുന്നത്. മുപ്പതുകളിലെ സമത്വരാഷ്ട്രീയത്തിന്റെ ഒരു അടരിനെ അതിനായി ഈ കൃതി സാര്*ഥകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്* അനിവാര്യമായ വിപ്ളവവിജയത്തെ മുന്നില്* കാണുന്ന ജനതയോട് തീവ്രമായ ദുരന്തബോധത്തെക്കൂടി ഉള്ളില്* വഹിക്കാന്* അത് ആവശ്യപ്പെട്ടു. അങ്ങനെ ആധുനിക കേരളത്തിന്റെ ഒരു രാഷ്ട്രീയമുഹൂര്*ത്തത്തെ ഈ കൃതി കൂടുതല്* അഗാധവും ചരിത്രബദ്ധവുമാക്കിത്തീര്*ക്കുക കൂടിയായിരുന്നു എന്ന് തിരിഞ്ഞുനോക്കുമ്പോള്* കാണാവുന്നതാണ്.

  7. #4116
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    #Book4

    Digital Fortress by Dan Brown

    DaVinci code kurachu vaayichu follow cheyan pattathe niruthiyatha ...this is my first book by Brown...expectation was pretty high considering what i have heard of his books in general.

    The plot of DF is super interesting and the premises is simply spectacular what with stuff involving cryptology , the mean machine TRNSLTR ...NSA ..global security etc etc ...
    First few pages heavy annu and i thought it would be one helluva read but the execution was disappointingly mediocre and certain portions were unbelievably cringe worthy.

    One major negative aspect about the book is the poorly conceived characters that are predictable and done to death .
    oru muzhuneela mosham work onnum alla but after a certain point i lost interest and just wanted the book to be over ...last few pages gripping annu....liked the puzzle resolving ...which was bit ridiculous and funny but at same time did pull the book into top gear .

    considering the monumental expectation digital fortress is a major disappointment but readable for sure .
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  8. #4117
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    പച്ചാളം എന്ന ഗ്രാമചന്ത


    ചന്തയില്* പോകുന്നു എന്ന്* പറയുന്നതിനുപകരം പച്ചാളത്തു പോകുന്നു എന്നാണ് സാധാരണ ഞങ്ങള്* പറഞ്ഞുകൊണ്ടിരുന്നത്. ഓര്*മ്മകള്* വിവരിക്കുന്ന 1950-1960 കാലങ്ങളില്* എനിക്ക് ചന്തയില്* അധികം പോകേണ്ടിവന്നിട്ടില്ല. അതുകൊണ്ട് കണ്ടറിവാണ് ഇവിടെ പകര്*ത്തുന്നത്.
    തെക്ക് വടക്കായി കിടക്കുന്ന പ്രധാന പാത (ചിറ്റൂര്* റോഡ്) പച്ചാളത്ത് നാലുംകൂടിയ കവലയില്* എത്തുമ്പോള്* ചുറ്റും കടകള്*കൊണ്ട് സാമാന്യം തിങ്ങിയിരുന്നു. കവലയില്*നിന്നും പടിഞ്ഞാറോട്ടുള്ള വഴിയിലായിരുന്നു ശരിയായ ചന്ത. എറണാകുളം ടെര്*മിനസ് സ്റ്റേഷനിലേക്കുള്ള തീവണ്ടിപ്പാതയിലെ ഗേറ്റ് കടന്നാണ് ചന്തയിലേക്ക് പോകേണ്ടിയിരുന്നത്. ചന്ത കഴിഞ്ഞാല്* വഴിയുടെ വടക്കുഭാഗത്ത് സെമിത്തേരിയും ചാത്ത്യാത് പള്ളിയും തെക്കു ഭാഗത്ത് പെണ്*കുട്ടികള്*ക്കുള്ള പള്ളിക്കൂടവുമായിരുന്നു. ആ പള്ളിക്കുടത്തിലാണ് ഞാന്* ഒന്നാം തരം മുതല്* പത്താം തരം വരെ പഠിച്ചത്. പള്ളിയുടേയും പള്ളിക്കൂടത്തിന്റെയും പടിഞ്ഞാറെ അതിര്*ത്തി വേമ്പനാട്ടുകായലിന്റെ ഭാഗമായ കൊച്ചി (എറണാകുളം) കായലായിരുന്നു. ഇന്ന്*, കായലരികിലൂടെ പാത നിര്*മ്മിച്ചിരിക്കുന്നു. അറബിക്കടലില്*നിന്നും വീശുന്ന മന്ദമാരുതന്* കായലിലെ കൊച്ചോളങ്ങളെ തഴുകി ആ മനോഹരപാതയിലൂടെ മന്ദം മന്ദം നടന്നു നീങ്ങുന്ന വിനോദസഞ്ചാരികളെ പുല്*കി തെന്നി തെന്നി പോകുമ്പോള്* ഒരു സുഖകരമായ അനുഭൂതി അവറ്ക്കേകുന്നു.
    കാട് കയറാതെ വിഷയത്തിലേക്ക് കടക്കാം.
    ചന്തയിലേക്ക് പോകുന്നവരെ എളുപ്പത്തില്* തിരിച്ചറിയാം. കയ്യില്* ഒരു തുണി സഞ്ചിയൊ ചണസഞ്ചിയൊ കാണും. മിക്കവാറും അതില്* തമിഴ് ഭാഷയില്* എല്* ജി കായം അയ്യപ്പ ടെക്സ്റ്റൈല്**സ് എന്നൊക്കെ നിറയെ എഴുതിയിരിക്കും. ഇവിടെ തയിച്ചതാണെങ്കില്* കാക്കിത്തുണിയായിരിക്കും ഉപയോഗിച്ചിരിക്കുക. സഞ്ചി കൂടാതെ, വെളിച്ചെണ്ണ, നല്ലെണ്ണ, മരോട്ടി എണ്ണ തുടങ്ങിയവയ്ക്ക് ചെറുതും വലുതുമായ കുപ്പികളും കരുതിയിരിക്കും. കുപ്പിയുടെ കഴുത്തില്* ചരടുകൊണ്ട് കുരുക്കിട്ട് വളയം ആക്കി കയ്യില്* പിടിക്കുവാന്* സൌകര്യപ്പെടുത്തുന്നതും പതിവായിരിrക്കുന്നു. മീന്* വാങ്ങാനുദ്ദേശിക്കുന്നുണ്ടെങ്കില്* കമുകിന്* പാള കൊണ്ടോ ചൂരല്* കൊണ്ടോ പനമ്പ് കൊണ്ടോ ഉണ്ടാക്കിയ മീന്*ക്കൂടകൂടി കയ്യിലുണ്ടാകും. ഇറച്ചി വേണ്ടവര്* കാട്ടുചേമ്പിന്റെ ഇലയോ വലിയ വട്ടയിലയോ കയ്യില്* കരുതും. ചുരുക്കത്തില്*, കൈയ്യും വീശി പോകുന്നവര്* വളരെ കുറവായിരിക്കും. ഒന്നില്* കൂടുതല്* സാധനങ്ങളുണ്ടെങ്കില്* ആദ്യം പത്രക്കടലാസില്* കുമ്പിളുകുത്തി പൊതിയും. പിന്നെ, അത് ചാക്കുചരടുപയോഗിച്ച് നെടുകെയും കുറുകെയും നന്നായിട്ട് ചുറ്റി രണ്ടറ്റവും കൂട്ടി തിരുമ്മി യോജിപ്പിക്കും. പലപ്പോഴും കെട്ടഴിഞ്ഞുപോയിട്ട് സാമാനം തൂകിപ്പോകുന്നതും വഴക്കു പേടിച്ച് കുട്ടികള്* വാവിട്ട് നിലവിളിക്കുന്നതും പതിവ് കാഴ്ചയായിരുന്നു. പിന്നീട്, പല വലിപ്പങ്ങളിലുള്ള കടലാസ് കൂടുകള്* ഇറങ്ങി. അവ കൂടുതല്* സൌകര്യപ്രദവും പൊട്ടാനുള്ള സാധ്യത കുറവുമായിരുന്നു.
    ചന്തയില്* പോകുന്നത് കൃസ്ത്യാനി സ്ത്രീകളാണെങ്കില്* പുറകില്* ഞൊറിവിട്ട മുണ്ടും ചട്ടയുമായിരിക്കും വേഷം. ഒരു ചെറിയ തോര്*ത്തോ കവണിയോ മിക്കവാറും മേലെ ഇട്ടിരിക്കും. കഴുത്തില്* വെന്തീഞ ഉണ്ടായിരിക്കും. കാതില്* മേക്കാമോതിരവും. പോട്ട് തൊടാറില്ല. മുണ്ടും ബ്ലൌസുമായിരുന്നു സാധാരണ ഹിന്ദു സ്ത്രീകളുടെ വേഷം. ബ്ലൌസിന് പകരം റൌക്ക ഇടുന്നവരും ഉണ്ടായിരുന്നു. മീന്*കാരികള്* മിക്കവരും മുട്ടറ്റം ഇറക്കത്തില്* മുണ്ടും, മാറ് മറയ്ക്കാന്* കറുപ്പന്* കച്ചയുമാണ് ഉപയോഗിച്ചിരുന്നത്. വിവാഹിതരായ ഹിന്ദുസ്ത്രീകള്* കുങ്കുമം കൊണ്ടുള്ള പൊട്ടുതൊടുമ്പോള്* കന്യകമാര്* കറുപ്പോ ചുവപ്പോ ചാന്തുപൊട്ടാണ് ഉപയോഗിച്ചിരുന്നത്~. മുടി കുളിപ്പിന്നല്* ചെയ്ത്~ഒതുക്കിയിടും. ചിലപ്പോള്* അറ്റത്ത് ഒരു കെട്ടുമുണ്ടാകും. മുതിര്റ്ന്നവര്* കഴുത്തിന്റെ പുറകില്* വരത്തക്കവണ്ണം സാധാരണ കൈകൊടുത്തന്നെ കൊണ്ടകെട്ടിവയ്ക്കുകയായിരുന്നു ചെയ്തിരുന്നത്~. കൂടക്കൂടെ മുടിയഴിയുകyum വീണ്ടും കെട്ടിന്നതും പതിവ് കാഴ്ചയായിരുന്നു.
    വി’ ആകൃതിയില്* കഴുത്തുവെട്ടി കോറത്തുണിയില്* തയിച്ച ബനിയനും വെള്ള ഒറ്റ മുണ്ടോ കൈലിയോ ആയിരുന്നു പുരുഷന്മാരുടെ പൊതുവേയുള്ള വേഷം. കട്ടിയുള്ള നൂലുപയോഗിച്ച് ധാരാളം തുളകളിട്ട് ഭംഗിയായി തയിച്ച് പലനിറങ്ങളില്* ലഭിച്ചിരുന്ന ബനിയനിടുന്നവര്* പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഇടയില്* ഉണ്ടായിരുന്നു. ചിലര്* തോളത്തു തുറപ്പുള്ള കനം കുറഞ്ഞ പലനിറങ്ങളിലുള്ള വോയില്* തുണിയില്* തുന്നിയ ജുബ്ബാ ഇടും; മറ്റുചിലരാകട്ടെ ഷര്*ട്ടിടുo. പാന്*റിടുന്നവരെ കാണാറില്ലായിരുന്നു എന്നു തന്നെ പറയാം. കാലില്* ചെരിപ്പിടുന്നവര്* വിരലിലെണ്ണാന്* മാത്രം. പുരുഷന്മാരിലധികവും മീശ വളര്*ത്തുന്നവരായിരുന്നു. അതിലുമുണ്ടായിരുന്നു വൈവിധ്യം. അറ്റം പിരിക്കാവുന്ന തരത്തിലുള്ള കപ്പട മീശ, എലിവാലന്* മീശ, മേല്*ചുണ്ടിന്റെ മുകളില്* മൂക്കിനു താഴെ മാത്രമുള്ള മീശ, മേല്*ചുണ്ടിന്റെ മുകളില്* കട്ടിയുള്ള മീശ. അങ്ങനെ പലതരം മീശകള്*. താടി വടിക്കുന്ന കാര്യത്തില്* അത്ര കൃത്യതയൊന്നും പാലിക്കാറില്ലായിരുന്നു. മീശയും താടിയും നീട്ടി വളര്*ത്തുന്നവരും മീശയില്ലാതെ താടിമാത്രം വളര്*ത്തുന്നവരും ഉണ്ടായിരുന്നു. ബുള്*ഗാനിന്* താടി ലെനിന്* താടി തുടങിയവ ചെറുപ്പക്കാരുടെ ഇടയില്* പ്രചാരത്തിലിരുന്നു.
    പുരുഷന്മാര്* പോക്കറ്റിന്റെ അകത്തു കാശ് സൂക്ഷിക്കുകയായിരുന്നു പതിവ്. പേര്*സ് ചുരുക്കം ചിലരുടെ കയ്യില്* കാണും. അടിവസ്ത്രത്തിലൂള്ള കീശയില്* പണo സുക്ഷുക്കുന്നവരും ഉണ്ടായിരുന്നു. പല സ്ത്രീകള്*ക്കും പുരുഷന്*മാര്*ക്കും തുണികൊണ്ട് തയിച്ച മടിശ്ശീലയുണ്ടായിരുന്നു. അന്ന് സിപ്പ് ഇല്ലാതിരുന്നതുകൊണ്ട്` അറ്റത്ത് ഉടക്കിയിട്ടിരുന്ന ചരടുകൊണ്ടായിരുന്നു മടിശ്ശീല ബന്ധവസ്സാക്കിയിരുന്നത്. മുറുക്കുന്ന ശീലം പൊതുവേ വ്യാപകമായിരുന്നതുകൊണ്ട് പലരും വെറ്റില പാക്ക് ചുണ്ണാമ്പ് പുകയില പൊതിയുടെ കൂടെ കാശും സൂക്ഷിക്കുമായിരുന്നു. ഹാന്*ഡ്ബാഗ് പിടിക്കുന്ന സമ്പ്രദായം സ്ത്രീകള്*ക്കില്ലായിരുന്നു. ബീഡിക്കുറ്റികള്* ചെവിക്കും ചെന്നിക്കും ഇടയില്* സൂക്ഷിക്കുന്ന വിരുതന്മാര്* ധാരാളം ഉണ്ടായിരുന്നു.
    സ്ത്രീ പുരുഷന്മാരുടെ കൂടെ പലപ്പോഴും ചൊറിപിടിച്ചും വയറുന്തി മൂക്കൊലിപ്പിച്ചും ചിണുങ്ങി ചിണുങ്ങി നടക്കുന്ന കുട്ടികളുണ്ടായിരിക്കും. ബാലികമാരുടെ വേഷം കുട്ടിയുടുപ്പോ പെറ്റിക്കോട്ടോ ആയിരിക്കും. കൌമാരക്കാരാണെങ്കില്* ഞൊറിവുള്ള പാവാടയും ബ്ലൌസും. ആണ്*കുട്ടികള്* വള്ളിനിക്കര്* മാത്രമായിരിക്കും ധരിക്കുക. ചിലപ്പോള്* പാകമല്ലാത്ത ഷര്*ട് കൂടി ഇടും പലപ്പോഴും ബട്ടണൊന്നും ഉണ്ടാകുകയില്ല. വള്ളിയൊക്കെ തൂങ്ങിക്കിടക്കും. ആണ്*കുട്ടികള്* മിക്കവാറും സൈക്കിള്* ചക്രം ചെറിയ ഒരു കോലുപയോഗിച്ച് ഉരുട്ടിക്കൊണ്ടോ, ഓലകൊണ്ടുള്ള കാറ്റാടി പറപ്പിച്ചുകൊണ്ടോ ആയിരിയ്ക്കും യാത്ര. വഴിയരികില്* അരികാസ് (ഗോലി) കളിക്കുന്നവരെ കണ്ടാല്* ആണ്*കുട്ടികള്* അവരുടെ കൂടെ കളിക്കുകയോ കാഴ്ചക്കാരായ് നില്*ക്കുകയോ ചെയ്യും.
    രാവിലെ എട്ടുമണിയോടുകൂടി കടകള്* തുറന്നുതുടങ്ങും. കടകള്*ക്കൊന്നും ഇന്നത്തെപ്പോലെ ഇരുമ്പിന്റ്റെ ഷട്ടര്* ഉണ്ടായിരുന്നില്ല. വാതിലിനുപകരം അവിടെ പലകകള്* നിളത്തില്* അടുക്കി വയ്ക്കുകയാണ് ചെയ്തിരുന്നത്. നീളത്തിലുള്ള കമ്പി ആ പലകകളുടെ കുറുകെ വെച്ചു~ ഒരു പ്രത്യേകതരത്തില്* കോളുത്തുണ്ടാക്കി വലിയ ഇരുമ്പ് പൂട്ടുകൊണ്ട് പൂട്ടിയിടും.
    ഒരു ചെറിയ വെളിമ്പ്രപ്രദേശമായിരുന്നു ചന്ത. സ്ത്രീകളുo പുരുഷന്മാരും കുറച്ചു സാധനങ്ങള്* മാത്രം തലച്ചുമടായി കൊണ്ടുവരിക; അത് തീരുന്നതുവരെ അവിടെ തങ്ങുക എന്നതായിരുന്നു പതിവ്. പലചരക്കുകള്* കട്ടവണ്ടി (ഉന്തുവണ്ടി) യിലാണ് എത്തിച്ചുകൊണ്ടിരുന്നത്. ചിലപ്പോള്* ആളുകള്* വലിക്കുന്ന റിക്ഷയിലും. പച്ചക്കറിക്കടകളില്* വാഴക്കുലകള്* (ഏത്തന്*, പാളയങ്കോടന്*, മോന്തന്*, പടറ്റി തുടങ്ങിയവ), കുമ്പളം, മത്തന്*, വെള്ളരി, ചീര, വഴുതിന, വെണ്ട, കൊത്തമര, അച്ചിങ്ങ, അമര, വാളന്* പയര്*, ഇറച്ചിപയര്*, ചക്ക, കടച്ചക്ക, വടുകപ്പുളി നാരങ്ങ, ചെറുനാരങ്ങ, ഉരുളക്കിഴങ്, പച്ചമുളക്, ഇഞ്ചി, വേപ്പില തുടങിയവയായിരുന്നു പ്രധാനമായും ലഭിച്ചിരുന്നത്. ചേനയും, കൂര്*ക്കയും, കണ്ടിച്ചേമ്പും, ചെറുചേമ്പും കാച്ചിലും, നനകിഴങ്ങും (ചെറുകിഴങ്ങ്) വിളവെടുക്കുന്ന സമയങ്ങളില്* മാത്രം എത്തുമായിരുന്നു. പക്ഷേ, ഒന്നിനും ഇന്നത്തേതുപോലെ വലിപ്പമുണ്ടായിരുന്നില്ല. തക്കാളി, കാരട്ട്, കാബേജ്, ബീന്*സ്, കോളിഫ്ളവര്* തുടങ്ങിയവ ശൈത്യകാലത്തുമാത്രം വളരെ കുറഞ്ഞ അളവില്* വരുന്നവയായിരുന്നു. മല്ലിയില ഉലുവയില പാലക് തുടങ്ങിയവയൊന്നും തന്നെ വരാറില്ലായിരുന്നു.
    അക്കാലത്ത് വളരെ പ്രചാരത്തിലിരുന്ന ചില കടംകഥകള്* ഇങ്ങനെയായിരുന്നു: ഒറ്റക്കണ്ണന്* ചന്തയ്ക്കുപോയി; മുക്കണ്ണന്* ചന്തയ്ക്കു പോയി; ചാരത്തില്* പൂണ്ടവന്* ചന്തയ്ക്കുപോയി. അടയ്ക്ക, തേങ്ങ, കുമ്പളം. ഞെട്ടില്ലാ വട്ടയില. പപ്പടം. ഇട്ടാല്* പൊട്ടും ഇംഗ്ലിഷ് മുട്ട. കടുക്.
    ഫലവര്*ഗ്ഗങ്ങളില്* ഏറ്റവും പ്രധാനം പാളയങ്കോടന്* പഴവും ഏത്തപ്പഴവുമായിരുന്നു. പൂവന്*പഴം സാധാരണക്കാര്* വാങ്ങാറില്ല. വില താങ്ങാന്* പറ്റില്ല എന്നതായിരുന്നു കാരണം. വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവന്*പഴം എന്ന കഥ അധികം പേരും വായിച്ചിരിക്കുവാന്* സാധ്യതയുണ്ട്.
    കുത്തരി പതിവായി വില്*ക്കുന്നവരുണ്ടായിരുന്നു. ചിലപ്പോള്*, അവര്* അവലും കൊണ്ടുവരും. ഉരിയും നാഴിയും ഇടങ്ങഴിയുമായിരുന്നു പ്രധാന അളവ് പാത്രങ്ങള്*. അളവിങ്ങനെ:

    • 2 ആഴക്ക് = 1 ഉഴക്ക്
    • 2 ഉഴക്ക് = 1 ഉരി
    • 2 ഉരി = 1 നാഴി = 300 ml
    • 4 നാഴി = 1 ഇടങ്ങഴി = 1200 ml
    • 10 ഇടങ്ങഴി = 1 പറ
    • 6 നാഴി = 1 നാരായം
    • 8 പറ = 1 ചാക്ക്
    • 10 ചാക്ക് = 1 വണ്ടി

    കൊള്ളിക്കിഴങ് (കപ്പ) പച്ചയായും, ആവിയില്* പുഴുങ്ങിയതും, ഉണക്കിയതും, പുഴുങ്ങി ഉണക്കിയതും ഉണ്ടാകും. പുഴുങ്ങിയ കപ്പ ഒരെണ്ണം മുഴുവനായോ പകുതിയായോ കിട്ടും. വലിയ കുട്ടകത്തിന്റ്റെ അടിയില്* വെള്ളമൊഴിക്കും. പിന്നീട് തടയായി നീലത്തില്* കീറിയ വിറകു കഷണങ്ങള്* അടുക്കി വെക്കും. അതിനു മുകളില്* കഴുകിയ കപ്പ അടുക്കിവെക്കും. അത് ആവിയില്* വേകും. സാധാരണ കിഴങ്ങ് വിടുതുടങ്ങുമ്പോഴാണ് എടുക്കാറ്. മധുരക്കിഴങ് വെള്ളയും ചുവപ്പും മഞ്ഞയും ഉണ്ടാകും. മുഴുവന്* കരിക്കനായിരിക്കും. എന്നാലും വാങ്ങും.
    കണക്കന്*മാര്* അവര്*ക്ക് കിട്ടുന്ന തേങ്ങ ചന്തയില്* കൊണ്ടുവന്ന് വില്*ക്കുന്ന പതിവുണ്ടായിരുന്നു. കൂടാതെ, തേങ്ങ മാത്രം കച്ചവടം ചെയ്യുന്നവരുമുണ്ടായിരുന്നു. തേങ്ങ മുഴുവനായോ, അരമുറി, കാല്* മുറി, പൂളുകള്* തുടങ്ങിവയായോ കിട്ടും. ഒട്ടും മൂക്കാത്ത തേങ്ങയാണെങ്കില്* മൂക്കുചകിരി ഒട്ടിപ്പിടിച്ചിരിക്കും. വെള്ളം നിറഞ്ഞിരിക്കുന്നതുകൊണ്ട് കുലുക്കവും കുറവായിരിക്കും.
    കുംബ്ലൂസ് നാരങ്ങ (അല്ലിയായും, മുഴുവനായും), ചെമ്മീന്*പുളി, വാളന്*പുളി, നെല്ലിപ്പുളി, കുടമ്പുളി, വരിപ്പന്* പുളി, ലൂവിക്ക (ലവ്ലോലിക്ക), നെല്ലിക്ക, കണ്ണിമാങ്ങ, കോമാങ്ങ, ചന്ദ്രക്കാരന്*, മൂവാണ്ടന്*, പ്രീയൂര്*, കല്ലുകെട്ടി, കിളിച്ചുണ്ടന്*, തുണ്ടുകളാക്കിയ ചക്ക, പൊട്ടുവെള്ളരിക്ക, കുമ്മട്ടിക്ക (തണ്ണിമത്തന്*), പേരക്ക, സബര്*ജില്ലി, അമ്പഴങ്ങ, കാരയ്ക്ക തുടങ്ങിയവയൊക്കെ അതാത് സമയത്ത് മാത്രം കിട്ടുന്നവയായിരുന്നു. ആപ്പിളുo ഓറഞ്ചും മുന്തിരിയും അത്ര സുലഭമായിരുന്നില്ല.
    ചാള (മത്തി), അയല, ചൂര, വരാല്*, കിളിമീന്*, കണവ, പരവ, നത്തോലി, നങ്ക്, പൊടിചെമ്മീന്*, കൊഴുവ, പള്ളത്തി, തിലോപ്പി, കക്ക, ഞണ്ട് തുടങ്ങിയവയായിരുന്നു സാധാരണ വരാറുണ്ടായിരുന്നത്. വരവും എണ്ണവും വലുപ്പവുമായിരുന്നു വില നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്*. ചെറു മീനുകള്* ചെറു കൂനകളായി വെക്കും. രാവിലെ ഒരു രൂപയ്ക്ക് 20 ചാളയാണ് കൊടുത്തിരുന്നതെങ്കില്* സന്ധ്യയ്ക്ക് നേരം ഇരുട്ടിത്തുടങ്ങുമ്പോള്* വില നാലിലൊന്നായി കുറയും. ഐസ് ഇടുന്ന പതിവില്ലാതിരുന്നതുകൊണ്ട് വില കുറയ്ക്കുകയല്ലാതെ വിറ്റുതീര്*ക്കുവാന്* മറ്റുമാര്*ഗ്ഗങ്ങളൊന്നുമില്ലായിരുന്നു. ഉണക്കമീനിനും ആവശ്യക്കാര്* ധാരാളം ഉണ്ടായിരുന്നു.
    കാക്കകള്* തരം കിട്ടിയാല്* മീന്* കൊത്തിയെടുത്തുപറന്നു കളയും. അതൊഴിവാക്കാന്* കമുകിന്* പാളയുടെ മുകളില്* പനമ്പുകൊണ്ടുള്ള മീങ്കോട്ട വെച്ച്, മുറം കൊണ്ട് അടയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. കറുത്ത വീതികുറഞ്ഞ ശീലക്കഷണങ്ങള്* ഒരു കോലിന്റെ അറ്റത്തു കെട്ടിയിട്ടും, ചിലപ്പോള്* ചത്ത കാക്കയുടെ ചിറകുകള്* തന്നെ തൂക്കിയിട്ടും, കവണ ഉപയോഗിച്ച് ചെറിയ കല്ലുകള്* പായിച്ചും കാക്കകളെ ഓടിക്കുവാന്* ശ്രമിക്കുമായിരുന്നു. പൂച്ചകളാകട്ടെ മ്യാവൂ കരഞ്ഞുകൊണ്ട് വട്ടം ചുറ്റി നടക്കും. എന്നിട്ട് തരം പാര്*ത്ത് തലയിട്ടെടുക്കും. അപ്പോള്*, മീന്*കാരി പ്രാകും.
    ഇറച്ചിക്കടയുടെ മുമ്പില്* ഒരു വലിയ തടിക്കഷണം ഉറപ്പിച്ചുവെച്ചിരിക്കും. അതിനടുത്ത് വെട്ടുകാരന് ഇരിക്കാന്* ഒരു ബെഞ്ചുമുണ്ടാകും. കൂടാതെ അടുത്തുതന്നെ മണ്ണില്* കുറെ നായകള്* കാവലിരിക്കുന്നുമുണ്ടാവും. ഇടയ്ക്ക് നായ്ക്കള്* കടിപിടികൂടും. ഇറച്ചി (മാംസം) ഒരു കഴുക്കോലില്* തൂക്കിയിടുകയായിരുന്നു പതിവ്. മാട്ടിറച്ചിയും ആട്ടിറച്ചിയുമായിരുന്നു അവിടെ വിറ്റിരുന്നത്. ചിലപ്പോള്* വലിയ കൊമ്പുകളുള്ള കാളക്കൂറ്റന്*മാരേയും, ആട്ടിന്*കുട്ടികളെയും അവിടെ കെട്ടിയിട്ടിരിക്കുന്നത് കാണാമായിരുന്നു. ഞായറാഴ്ചകളിലും പെരുന്നാള് ദിവസങ്ങളിലും ഇറച്ചിക്കടയില്* നല്ല തിരക്കായിരിക്കും. ചേമ്പിലയിലോ, വട്ടയിലയിലോ ആണ് ഇറച്ചിപൊതിഞ്ഞുകൊടുക്കാറ്.
    മുട്ടയും, കോഴിയും, താറാവുമൊക്കെ പെരുന്നാളടുപ്പിച്ച് വില്*പ്പനയ്ക്കായ് എത്തുമായിരുന്നു. മുട്ടയും നാടന്* കോഴിയും സാധാരണയായി വീടുകളില്*നിന്നുമാണ് ആളുകള്* വാങ്ങിയിരുന്നത്. മിക്ക വിടുകളിലും ആടു വളര്*ത്തുന്ന പതിവുണ്ടായിരുന്നു. സാമാന്യം ഭേദപ്പെട്ട വീടുകളിലൊക്കെ പശുവുമുണ്ടാകും. അതുകൊണ്ട് പ്ലാവിലയും പുല്ലും ചന്തയില്* എന്നും സന്ധ്യയ്ക്ക് വരുമായിരുന്നു. വൈക്കോല്* കണ്ടിട്ടില്ല.
    സ്ഥിരമായിട്ടല്ലാതെ ഇടയ്ക്കിടെ സന്ദര്*ശ്ശനത്തിന് വരുന്ന പല കൂട്ടരും ഉണ്ടായിരുന്നു. അതിലൊന്ന് ഭര്*ത്താവും ഭാര്യയും ഒരു കുരങ്ങും കുറെ കുട്ടികളും അടങ്ങുന്ന സര്*ക്കസ് കുടുംബമായിരുന്നു. കുരങ്ങും കുട്ടികളും ആദ്യം വെറുതെയും പിന്നെ പല വലിപ്പങ്ങളിലുള്ള വളയങ്ങള്*ക്കകത്തുകൂടിയും കൂട്ടത്തിലുള്ള ആരുടെയെങ്കിലും താളത്തിനൊത്തു മലക്കം മറിയും. പലപല ചെപ്പിടിവിദ്യകളും അവര്* കാണിക്കും. ചിലപ്പോള്* നൃത്തവും പാട്ടുമൊക്കെവുണ്ടാവും. ചന്തയില്* വരുന്നവര്* വരുന്നവര്* കാഴ്ചക്കാരാവും. വിരിച്ചിട്ടിരിക്കുന്ന പഴയ തുണിയിലേക്ക് ജനങ്ങള്* നാണയത്തുട്ടുകള്* എറിഞ്ഞിടും.
    കൈനോട്ടക്കാര്* പക്ഷിശാസ്ത്രക്കാര്* തുടങ്ങിയ ഭാവി പ്രവചനക്കാരായിരുന്നു ഇടയ്ക്കു വരുന്ന മറ്റൊരു കൂട്ടര്*. കൈനോട്ടക്കാര്* കൈവെള്ളയിലെ വരകള്* നോക്കിയാണ് ഭൂതവും, വര്*ത്തമാനവും, ഭാവിയും പറഞ്ഞിരുന്നത്. പക്ഷിശാസ്ത്രക്കാരാകട്ടെ പച്ച തത്തയെ ഉപയോഗിച്ചും. ഒരു കൂട്ടില്* ഒരു തത്തയും പത്തു പന്ത്രണ്ട് ചെറിയ പുസ്തകങ്ങളും ഉണ്ടാകും. തത്തയെക്കൊണ്ട് നിരത്തിവെച്ച പുസ്തകങ്ങളില്*നിന്നും ഒരെണ്ണം എടുപ്പിക്കും. പിന്നെ, അത് മുന്നിലിരിക്കുന്ന ആളെ വായിച്ചുകേള്*പ്പിക്കുo. അര്*ത്ഥം വിവരിച്ചുകൊടുക്കുo. ഇരുകൂട്ടരും മുഖലക്ഷണവും പറയും. ആദ്യം കുറച്ചു പറയും. അപ്പോള്* കേള്*ക്കുന്ന ആളുടെ ആകാംക്ഷ വര്*ദ്ധിക്കും. വിവരണം കൂടുംതോറും പ്രതിഫലവും കൂടും. പലപ്പോഴും പരിഹാരവും നിര്*ദ്ദേശിക്കും.
    മറ്റൊരു കൂട്ടര്* ലാടന്*മാരായിരുന്നു. മുത്തുമാലയും കല്ലുമാലയും അണിഞ്ഞ് പുലിനഖവും തൂക്കി വരുന്നവര്*. യൂക്കാലിപ്ടസ് തൈലം, തേന്*, രാമച്ചം, മയില്*പ്പീലി, പിന്നെ കുറെ ഒറ്റമൂലികള്*, എന്തൊക്കെയോ നിറച്ച കുറെ കുഞ്ഞുകുപ്പികള്* തുടങ്ങിയവ അവരുടെ കൈവശമുണ്ടാവും. തലവേദന, വയറുവേദന, കാലുവേദന, മേലുവേദന തുടങ്ങിയവയൊക്കെ ഉടനെ മാറുമെന്ന് ഉച്ചത്തില്* വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. അവിടെ നല്ല തിരക്കായിരിക്കും.
    പിന്നെയുള്ള ഒരു കൂട്ടര്* അല്ലറ ചില്ലറ സാധനങ്ങള്* വില്*ക്കുന്നവരായിരുന്നു. അതിനുചുറ്റും സ്ത്രീകളും കുട്ടികളുമായിരിക്കും കൂടുതല്*. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള ചാന്തുപൊട്ടുകള്*, കറുപ്പ് ചുവപ്പ് പച്ച മഞ്ഞ നീല തുടങ്ങിയ നിറങ്ങളിലുള്ള കുപ്പിവളകള്*, കറുപ്പും ചുവപ്പും നിറങ്ങളിലുള്ള ചരടുകള്*, പിന്ന്, സ്ലയിഡ്, കണ്*മഷി, റിബണ്*, മുത്തുമാലകള്*, പീപ്പി, പന്ത്, പമ്പരം, പലതരം പാവകള്*, ബലൂണ്* തുടങ്ങിയവയായിരിക്കും ഇവരുടെ ശേഖരം.
    വേറൊരു കൂട്ടര്* മണ്*പാത്രങ്ങള്* അതായത് കലം, കുടം, കറിച്ചട്ടി, ഉരുളി, കൂജ, മൂടിച്ചട്ടികള്*, കുടുക്ക എന്നിവ വില്*ക്കുന്നവരായിരുന്നു. അതുപോലെ തന്നെ പല കനത്തിലുള്ള കയര്*, ചിരട്ടക്കയില്*, ചവിട്ടി, തിരികട, മുറം, കുട്ട, വട്ടി, ഉറി, എലിപ്പെട്ടി എന്നിവ കൊണ്ടുവന്ന് വില്*ക്കുന്നവരും ഇടയ്ക്കിടെ ഇവിടെ എത്താറുണ്ടായിരുന്നു.
    മഴക്കാലത്തുമാത്രം എത്തുന്ന ഒരാളുണ്ടായിരുന്നു. കുട നന്നാക്കുന്ന ആള്*. പുരുഷന്*മാര്* വലിയ കാലന്* കുടയും സ്ത്രീകളും കുട്ടികളും താരതമ്യേന ചെറിയ കുടയുമാണ് ഉപയോഗിച്ചിരുന്നത്. ഒരു ഉരുണ്ട നേരിയ കമ്പിയായിരുന്നു കുടയെ നിവര്*ത്തി താങ്ങിനിറുത്തിയിരുന്നത്. അതെളുപ്പത്തില്* ചാടിപ്പോകും. കമ്പിയാണെങ്കില്* ഒടിയും. അതുകൊണ്ട് അയാള്*ക്ക് നല്ല പണി കിട്ടുമായിരുന്നു. മറ്റൊരു കാര്യം. കുട വേണമെന്ന് വലിയ നിര്*ബന്ധമൊന്നും ആര്*ക്കും ഉണ്ടായിരുന്നില്ല. ഒരു വലിയ ചേമ്പിലയോ വാഴയിലയോ ധാരാളം മതിയായിരുന്നു.
    ഈയം പൂശുന്നവരും ഇടയ്ക് ചന്തയില്* വരുമായിരുന്നു. ഓട്ടുപാത്രങ്ങളില്* ക്ലാവുപിടിക്കാതെയിരിക്കുവാന്* വെളുത്ത ഈയം പൂശുന്ന പതിവുണ്ടായിരുന്നു. അവര്* ചെമ്പുകുടം കലം മൊന്ത കിണ്ടി തുടങ്ങിയവയിലെ ഓട്ടയും അടച്ചു തരും. അലുമിനിയം കൊണ്ടും സ്റ്റീല്* കൊണ്ടും ഉള്ള പാത്രങ്ങള്* അന്നുണ്ടായിരുന്നില്ല.
    ചന്തയോട് ചേര്*ന്നു തന്നെ കൊല്ലന്റെ ഒരു ആലയുണ്ടായിരുന്നു. കറിക്കത്തി, വെട്ടുകത്തി, പേനാക്കത്തി, കഠാര തുടങ്ങിയവയൊക്കെ അയാള്* ഉണ്ടാക്കുമായിരുന്നു. ഉലയില്* തീ എരിയിക്കുന്നത് കാണാന്* നല്ല രസമായിരുന്നു.
    നേരം ഇരുട്ടുംതോറും എങ്ങനെയെങ്കിലും കച്ചവടം മതിയാക്കി വീട്ടിലെത്താനുള്ള തത്രപ്പാടിലായിരിക്കും എല്ലാവരും. ചന്തയില്* വൈദ്യുതിവിളക്കുകള്* ആര്*ക്കും സ്വന്തമായിട്ടുണ്ടായിരുന്നില്ല. പലരും തകരം കൊണ്ടുള്ള ചിമ്മിനിവിളക്കുകളാണ് ഉപയോഗിച്ചിരുന്നത്. റാന്തലും അപൂര്*വ്വമായി പെട്രോമാക്സും തെളിക്കുന്നവരുമുണ്ടായിരുന്നു.
    ചന്തയ്ക്കടുത്തുതന്നെ തന്നെ ചെറിയ ഒരു ചായക്കടയുമുണ്ടായിരുന്നു. പുട്ട്, കടലക്കറി, പഴം പുഴുങ്ങിയത്, പഴംപൊരി, പരിപ്പുവട, വത്സന്*, കട്ടന്* ചായ, കട്ടന്* കാപ്പി, പാല്* ചായ, പാല്* കാപ്പി, ഉച്ചയ്ക്കൂണ് തുടങ്ങിയവയായിരുന്നു പ്രധാന വിഭവങ്ങള്*. ഒരു കുല ഏത്തപ്പഴം എപ്പോഴും തൂക്കിയിരിക്കും. ഊണ് റെഡി എന്നൊരു ബോര്*ഡ് മുന്*വശത്തുതന്നെ വെച്ചിരുന്നു. രണ്ടോ മൂന്നോ നീണ്ട മേശകളും അതിനുചേര്*ന്ന ബെഞ്ചുകളുമാണ് അകത്തുണ്ടായിരുന്നത്. ഒരു പഴയ റേഡിയോ കാശു വാങ്ങിക്കുന്ന മേശയുടെ അടുത്ത് വെച്ചിരുന്നു. ചുമരില്* ഗുരുവായൂരപ്പന്റെ ചില്ലിട്ട പടം തൂക്കിയിരുന്നു. അതിനുമുന്നില്* ഉറപ്പിച്ചിരുന്ന സ്റ്റാന്*ഡില്* ചെറിയൊരു നിലവിളക്കും വെച്ചിരുന്നു. പാല്* വീടുകളില്* നിന്നാണ് എത്തിച്ചിരുന്നത്. ഉരി, നാഴി എന്നിങ്ങനെയാണ് പാല്* അളന്നിരുന്നത്. നാഴൂരിപാലുകൊണ്ട് ധാരാളം ചായയും കാപ്പിയും ഉണ്ടാക്കാൻ അയാള്* സമര്*ത്ഥനായിരുന്നു. എല്ലാദിവസവും രാവിലെ ഒരു ജനക്കൂട്ടത്തെ ചായക്കടയുടെ മുന്നില്* കാണാം. പത്രവാര്*ത്തകള്* അറിയാന്* എത്തിയിട്ടുള്ളവരായിരിക്കും അവര്*. ഒരാള്* ഉറക്കെ വായിക്കും. മറ്റുള്ളവവര്* കേള്*ക്കും. തുടര്*ന്നുള്ള ചര്*ച്ചകളില്* ഉടമസ്ഥനും പങ്കെടുക്കും. അതായിരുന്നു രീതി. പത്രം വരുത്തിയാലെന്താ, ചായയും കടിയും കുറെ വിറ്റുപോകുമല്ലോ!
    റേഷന്* കടയില്ലാത്ത ഒരു ചന്തയുണ്ടാകുമോ? ഇവിടെയുമുണ്ടായിരുന്നു ഒരു റേഷന്*കട. പലപ്പോഴും ദുര്*ഗന്ധമുള്ള ചാക്കരിയും വളരെ പശയുള്ള പച്ചരിയും മണ്ണെണ്ണയും, തുണിയുമൊക്കെ റേഷന്* കടയില്*നിന്നും വാങ്ങിയിരുന്നത് ഞാന്* ഓര്*ക്കുന്നുണ്ട്. എനിക്ക് അന്നും ഇന്നും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്: എന്തിനുവേണ്ടിയായിരുന്നു ഇത്രയും മോശം അരി ഉത്പാദിപ്പിച്ചിരുന്നത്? പിന്നീടൊരു കാലത്ത് അരി കുറച്ചിട്ട് മക്രോണി വിതരണം ചെയ്തുതുടങ്ങി. ഞങ്ങളെപ്പോലെ പലരും മക്രോണി എന്ന വാക്കു തന്നെ ആദ്യമായിട്ട് കേള്*ക്കുകയായിരുന്നു. പിന്നെ വേണ്ടേ പാചകം ചെയ്യുവാന്*! കുറച്ചു കഴിഞ്ഞപ്പോള്* ഗോതമ്പിന്റെ വരവായി. സൂചിഗോതമ്പും ഉരുണ്ട ഗോതമ്പും മാറി മാറി കിട്ടി. സൂചിഗോതമ്പധികവും റവക്കഞ്ഞിയായി ഉപയോഗിക്കപ്പെട്ടു. ഉരുണ്ട ഗോതമ്പാകട്ടെ ചപ്പാത്തിയുണ്ടാക്കാനും. ചവയ്ക്കുമ്പോള്* മോണ കഴയ്ക്കുന്ന രീതിയിലുള്ള ചപ്പാത്തിയായിരുന്നു ആദ്യമൊക്കെ ഉണ്ടാക്കിയിരുന്നത്. ഇന്നും ഞാനുണ്ടാക്കുമ്പോള്* ചിലപ്പോഴൊക്കെ അങ്ങനെയാവാറുണ്ട്. ഗോതമ്പ് മലയാളിയുടെ പ്രിയപ്പെട്ട ധാന്യമായി മാറുമെന്ന്* അന്നൊരിക്കലും പ്രതീക്ഷിച്ചതല്ല.
    കവല എത്തുന്നതിനുമുമ്പ് പ്രധാന പാതയുടെ കിഴക്കുവശത്തായി അങ്ങാടിമരുന്നുകള്* വില്*ക്കുന്ന കട ഉണ്ടായിരുന്നു. പല തരം വേരുകള്*, തൊലികള്*, കിഴങ്ങുകള്*, ഇലകള്*, വിത്തുകള്*, ഉണക്കിയ ചെടികള്*, ഇഞ്ച, ചകിരി നിറഞ്ഞ പീച്ചില്*, ചുക്ക്, കുരുമുളക്, ഏലം, അയമോദകം, പലതരം തൈലങ്ങള്*, രാസ്നാതിപ്പൊടി, അഷ്ടചൂര്*ണ്ണം, ആവണക്കെണ്ണ, പനിനീര്*, വായുഗുളിക തുടങ്ങിയവയൊക്കെ വില്*പ്പനയ്ക്ക് വെച്ചിരുന്നു. കൂടാതെ അത്യാവശ്യക്കാര്*ക്ക് കൊടുക്കുവാന്* ഗംഗാജലവും അവിടെ കരുതിവച്ചിരുന്നു. അതിനടുത്തുകൂടി പോകുമ്പോള്* നല്ല സുഗന്ധമായിരുന്നു. അതുകൊണ്ട് മൂക്ക് വിടര്*ത്തി നല്ലപോലെ ശ്വാസം അകത്തേക്കെടുത്താണ് അതിലെ കടന്നുപോകുക.
    അങ്ങാടി മരുന്ന് കച്ചവടം കൂടാതെ ഒരു ഉപതൊഴിലും അയാള്*ക്കുണ്ടായിരുന്നു. അത് ലക്കിടിപ്പ് നടത്തുക എന്നതായിരുന്നു. ഒരുകട്ടിയുള്ള കലണ്ടറിന്റെ താളില്* വര്*ണ്ണ കടലാസില്* ഒരു കാശിന്റെ വലിപ്പമുള്ള ഒരു ബിസ്കറ്റ് പൊതിഞ് ഒട്ടിച്ചുവെച്ചിരിക്കും. പത്തുവീതം പത്തുനിരകളിലായി ആകെ നൂറെണ്ണമാണ് വയ്ക്കാറ്. ബിസ്ക്കറ്റിന്റെ മുകളില്* 0,1,2,3 തുടങ്ങിയ അക്കങ്ങളുമുണ്ടാവും. ഒരു കാലണ കൊടുത്താല്* ലക്കിടിപ്പില്* പങ്കെടുക്കാം. വളരെ ചുരുക്കമായി ഞാന്* കാലണ സംഘടിപ്പിച്ച് ഭാഗ്യപരീക്ഷണം നടത്തുമായിരുന്നു. പ്രതീക്ഷയോടെ പൊതി തുറക്കുമ്പോള്* ‘0’ എന്ന അക്കമാണ് തെളിഞ്ഞുവരാറ്. അടുത്ത തവണ മോള്*ക്ക് കിട്ടും എന്നുപറഞ്ഞ് കടക്കാരന്* ആശ്വസിപ്പിക്കും. ഒരു തവണ ഒരു ചെറിയ ചീപ്പ് കിട്ടിയതായി ഓര്*ക്കുന്നു.
    നാണയങ്ങളുടെ വിനിമയം ഇങ്ങനെ:


    • 3 കാശ് (ശില്ലി) = 1 കാലണ (1 ഓട്ട മുക്കാല്*)
    • 12 കാശ് = 1 അണ
    • 16 അണ (192 കാശ്) = 1 രൂപ

    ഓട്ട മുക്കാല്*, കാലണ, അരയണ, രണ്ടണ, എട്ടണ, ഒരു രൂപ തുടങ്ങിയ നാണയങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. വൃത്താകൃതിയില്* നടുവില്* ഓട്ടയിട്ട ചെമ്പുതുട്ടായിരുന്നു ഓട്ട മുക്കാല്*. ഒരു കൌതുകത്തിനു വേണ്ടി ഒരു ഓട്ട മുക്കാല്* ഞാന്* എപ്പോഴും സൂക്ഷിക്കുമായിരുന്നു. ഇപ്പോള്* അത് കാണാനില്ല.
    പ്രധാനപാതയുടെ പടിഞ്ഞാറെ ഭാഗത്ത് മൂലയ്ക്കായിരുന്നു കൊങ്ങിണിയുടെ പലചരക്കുകട. ഉടമസ്ഥന്* (കൊങ്ങിണി) കുറച്ചുയരമുള്ള പലകപ്പുറത്തായിരുന്നു ഇരിക്കാറുണ്ടായിരുന്നത്. ചുറ്റും അറ്റം തെറുത്തുവെച്ച ചണം കൊണ്ടുണ്ടാക്കിയ ചാക്കുകളില്* ചാക്കരി, കുത്തരി, പച്ചരി, ഉണക്കക്കപ്പ, പഞ്ചസാര, മുളക്, കല്ലുപ്പ്, തേങ്ങാപ്പിണ്ണാക്ക്, പുളിങ്കുരു, പരുത്തിക്കുരു എന്നിവ നിരത്തിയിരുന്നു. കൂടാതെ കുറെ എണ്ണ വരുന്ന വലുതും ചെറുതുമായ പാട്ടകളില്* കാപ്പിപ്പൊടി, തേയില, ഉഴുന്ന്*, പരിപ്പ്, കടല, ചെറുപയര്*, വന്*പയര്*, മല്ലി, കടലപ്പൊടി, മൈദ, കടുക്, ഉലുവ, ജീരകം, ഉള്ളി, വെളുത്തുള്ളി, സവാള, പുളി, ശര്*ക്കര തുടങ്ങിയവ വെച്ചിരുന്നു. ഉള്ളി മുഴുവനും തൊലിയായിരിക്കും. കൂടാതെ ചീഞ്ഞവയും കാണും. ഉള്ളിയും വെളുത്തുള്ളിയും കയ്യില്* പിടിക്കുവാന്* പോലും പറ്റാത്തത്ര ചെറിയവയായിരുന്നു. പക്ഷേ, തനതായ ഗന്ധം കൂടുതലായിരുന്നു. വെളിച്ചെണ്ണയും, നല്ലെണ്ണയും, വിളക്കെണ്ണയും ടിന്നുകളില്* കേറുന്നിടത്തു തന്നെയാണ് വെച്ചിരുന്നത്. അവയില്* ആഴക്ക്, ഉഴക്ക് തുടങ്ങിയ അളവു കയിലുകള്* തൂക്കിയിടുക പതിവായിരുന്നു. കടയുടെ ഏതാണ്ട് ഒത്ത നടുക്കിട്ടിരുന്ന കുറച്ചുയരമുള്ള ഒരു പലകയായിരുന്നു അയാളുടെ ഇരിപ്പിടം. മരം കൊണ്ടുണ്ടാക്കിയ പണപ്പെട്ടി കൊങ്ങിണി അയാളുടെ അടുത്ത് തന്നെയാണ് സൂക്ഷിച്ചിരുന്നത്. അതിന് രണ്ടറകുളുണ്ടായിരുന്നു. മുകളിലെ അറ നാണയം തരംതിരിച്ചു വെക്കുവാനുള്ള കള്ളികളാക്കി തിരിച്ചിരുന്നു. ഈ തട്ട് പൊക്കി അകത്തെ അറയിലായിരുന്നു കൂടുതല്* വിലയുള്ള നാണയങ്ങളും നോട്ടുകളും രേഖകളും സൂക്ഷിച്ചിരുന്നത്. പലചരക്കുകടയുടെ മുഖമുദ്രയായ ത്രാസ് കടക്കാരന് എപ്പോഴും കാണാവുന്ന തരത്തില്*ത്തന്നെ തൂക്കിയിട്ടിരുന്നു. അതിനടുത്തുതന്നെ കാല്*, അര, ഒന്ന്, രണ്ട്, അഞ്ച്, പത്ത് തുടങ്ങിയ റാത്തല്* അളവു കട്ടികള്* വെച്ചിരുന്നു. ഒരിടത്ത് ചാക്കു നൂല്* കെട്ടിത്തൂക്കിയിരുന്നു. സാധനങ്ങള്* പൊതിഞ്ഞുകൊടുക്കുവാന്* കുറെ പത്രക്കടലാസുകളും അയാള്* സൂക്ഷിച്ചിരുന്നു. ഞങ്ങള്* പഴയ പത്രങ്ങള്*, നോട്ടുപുസ്തകം തുടങ്ങിയവ ഇവിടെയാണ് കൊടുത്തിരുന്നത്. കുഡുംബി സമുദായത്തിപ്പെട്ട ഒരു സഹായിയും അയാള്*ക്കുണ്ടായിരുന്നു. രണ്ടുപേരും കൊങ്ങിണിയിലാണ് ആശയവിനിമയം നടത്തിയിരുന്നത്. ഇവരെ രണ്ടുപേരെയും കൂടാതെ ധാരാളം കുരുവികള്* കലപില ഒച്ചയുണ്ടാക്കി പറക്കുന്നുണ്ടാകും. പല സാധനങ്ങളുടെയും മലയാളത്തിലുള്ള പേര് എനിക്ക് നിശ്ചയമില്ലായിരുന്നു. വീട്ടില്* നിന്നും ഇറങ്ങി കടയിലെത്തുമ്പോള്* പഠിച്ചുവെച്ചപേര് ഞാന്* മറന്നിട്ടുണ്ടാകും. ഒരു ദിവസം ശര്*ക്കരയായിരുന്നു വേണ്ടിയിരുന്നത്. ഒറ്റ നോട്ടത്തില്* ശര്*ക്കര കണ്ടില്ല. ഞാന്* പറഞ്ഞു: ഒരു റാത്തല്* (ഏതാണ്ട് 300 ഗ്രാം) ‘ബെല്ലവേണം‘. കൊങ്ങിണി സഹായിയോടു പറഞ്ഞു: ‘വെല്ലമായിരിക്കും വേണ്ടത്. ശര്*ക്കരയെടുത്തുകൊടുക്ക്‘. മറ്റൊരിക്കല്*, ‘ബട്ടാട്ടെവേണമെന്നായി ഞാന്*. അയാള്* ഉരുളക്കിഴങ് തൂക്കിത്തന്നു. കൊങ്ങിണിയുടെ അനുമാനം വളരെ ശരിയായിരുന്നു.
    ഗേറ്റിനുമുമ്പ്, തീവണ്ടിപ്പാതയ്ക്ക് സമാന്തരമായി തെക്ക് ടാറ്റാപുരത്തേക്കുള്ള ഒരു വഴിയുണ്ടായിരുന്നു. ആ വഴിയിലായിരുന്നു സ്റ്റേഷനറിക്കട. അവിടെ വരയിട്ടതും ഇടാത്തതുമായ നോട്ടുപുസ്തകങ്ങള്* കടലാസുതാളുകള്*, സ്ലെയ്റ്റ്, സ്ലെയ്റ്റ് പെന്*സില്*, ചോക്ക്, കടലാസില്* എഴുതുന്ന പെന്*സില്*, റബ്ബറ്, മഷിയില്* മുക്കി എഴുതുന്ന പേന, മഷി, മഷി നിറച്ചെഴുതുന്ന ഫൌന്*ടന്* പേന, സ്കെയില്*, ഇന്*സ്ട്രുമെന്റ് ബോക്സ്, ഡസ്റ്റര്*, സൂചി, നൂല്*, ക്രോഷ്യ സൂചി, നിറ്റിങ്ങ് സൂചി, കമ്പിളിനൂല്*, വര്*ണ്ണക്കടലാസ്, പട്ടം, സോപ്, ചീപ്, കണ്ണാടി, കോറതുണി, തുടങ്ങിയ ലൊട്ടുലൊടുക്കു സാധനങ്ങളൊക്കെ കിട്ടുമായിരുന്നു. അലക്കാന്* 501 ബാര്* സോപ്, കുളിക്കാന്* ലക്സ്, ഹമാം, റെക്സോണ, ലൈഫ്ബോയ് എന്നിവ, തലയില്* തേയ്ക്കാന്* സുഗന്ധമുള്ള വെളിച്ചെണ്ണ, സുഗന്ധമുള്ള ആവണക്കെണ്ണ. അങ്ങനെ അത്യാവശ്യം എല്ലാം ഉണ്ടായിരുന്നു. കൂടാതെ കുപ്പി ഭരണികളില്* നാരങ്ങ മിഠായിയും ജീരക മിഠായിയും വെച്ചിരുന്നു. കുട്ടികള്* അത് വാങ്ങാന്* ബഹളം വയ്ക്കും എന്നു പറയേണ്ട കാര്യമില്ലല്ലോ!
    ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസിലും സ്ലെയ്റ്റും, സ്ലെയ്റ്റുപെന്*സിലും മാത്രമാണ് സ്കൂളില്* ഉപയോഗിച്ചിരുന്നത്. ഒന്ന്* താഴെ വീണാല്* രണ്ടും പൊട്ടിപ്പോകും. അതുകൊണ്ട് കയ്യിലെപ്പോഴും പൊട്ടിയ സ്ലെയ്റ്റും, പെന്*സിലുമായിരിക്കുമുണ്ടാവുക. മൂന്നാം ക്ലാസ്സു മുതല്* പേപ്പറും പെന്*സിലും ഉപയോഗിക്കാം. പെന്*സില്* ചിലപ്പോള്* അറ്റം ചെത്തി കൂര്*പ്പിക്കുമ്പോള്* തന്നെ ഒടിഞ്ഞുപോകും. അങ്ങനെ ഒടുവില്* കുറ്റിയാകും. അപ്പോള്* പഴയ പേനയുടെ അകത്തു തിരുകിക്കയറ്റി ചുറ്റും കടലാസുവെച്ചുറപ്പിച്ച് ഉപയോഗിക്കും. പേന ഉപയോഗിക്കാന്* തുടങ്ങുമ്പോള്* മഷികൊണ്ടൊരഭിഷേകമായിരിക്കും. പേനയുടെ നിബ്ബ് എപ്പോഴും ഒടിഞ്ഞും പോകും. കടക്കാരന്റെ ഭാഗ്യം.
    കവലയില്* തന്നെ കിഴക്കുവശത്തായി ഒരു പെട്ടിക്കടയുണ്ടായിരുന്നു. അവിടത്തെ പ്രധാന വില്*പ്പന ഇനങ്ങള്* സോഡ, വെറ്റില, അടയ്ക്ക, പാക്ക്, ചുണ്ണാമ്പ്, പുകയില, ബീഡി, പട്ടണം പൊടി എന്നിവയായിരുന്നു. കടക്കാരന്* ഒരു മുറം മടിയില്* വെച്ച് എപ്പോഴും ബീഡി തെറുക്കുന്നത് കാണാമായിരുന്നു. പുകലയുടെ ഇല ഒരു ചെറിയ കത്രികകൊണ്ട് ബീഡിക്ക് വേണ്ടത്ര മുറിച്ച് മുറിച്ചിടും. പിന്നീട് ഓരോ ഇലയിലക്കഷണത്തിലും പുകയിലപ്പൊടി നിറച്ച് ബീഡിയുടെ ആകൃതിയില്* തെറുത്തുവെക്കും. നടുക്ക് ഒരു ചുവന്നു നൂലുകൊണ്ട്കെട്ടി ഉറപ്പിക്കും. ഇതുകൂടാതെ ചെറിയ പൊതികളില്* സുഗന്ധപ്പാക്കും അവിടെ കിട്ടുമായിരുന്നു. വല്ലപ്പോഴും വെറ്റിലയും സുഗന്ധപ്പാക്കും അമ്മയ്ക്കുവേണ്ടി അവിടെനിന്നും ഞാന്* വാങ്ങുമായിരുന്നു. കുറച്ചു ചുണ്ണാമ്പ് അയാള്* ഒരു വെറ്റിലയ്ക്കുള്ളില്* വെച്ചു തരുo. ഒരിക്കല്*, ഒരു സന്ധ്യയ്ക്ക് ഞങ്ങളുടെ അയല്*പക്കത്തുള്ള ആംഗ്ലോഇന്ത്യന്* കുടുംബത്തിലെ ‘മമ്മി’ മകളോടു പറഞ്ഞു: ‘ആ പെട്ടിക്കടവരെ ഒന്ന്* പോകണം’. പിന്നീട്, രണ്ടുപേരുംകൂടി അകത്തോട്ടുപോയി. മകള്* കാശുമായി പുറത്തേക്ക് വന്നു. പ്രതേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാനും കൂടെ പോയി. രഹസ്യമായി അയാള്* ഒരു കറുത്ത എന്തോ സാധനം പൊതിഞ്ഞു കൊടുത്തു. അത് കഞ്ചാവായിരുന്നിരിക്കണം എന്നു ഞാന്* ഇന്ന്* വിശ്വസിക്കുന്നു. ആ കുടുംബം വളരെ നാള്* മൂന്നാറിലായിരുന്നു താമസിച്ചിരുന്നത്.
    കവലയില്* തന്നെ ഒരു ഒരു അലോപ്പതി ഡോക്ടറുടെ ഡിസ്പന്*സറി ഉണ്ടായിരുന്നു. ചാക്കോ ഡോക്ടര്* എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒന്നോ രണ്ടോ തവണ അവിടെ പോയതായി ഞാന്* ഓര്*മ്മിക്കുന്നു. അക്കാലത്ത് ഇന്നത്തെ പോലെ ആരോഗ്യത്തെക്കുറിച്ച് ഇത്ര ചിന്തയുണ്ടായിരുന്നില്ല. പരിശോധന കഴിഞ്ഞാല്* മരുന്ന്* അവിടെനിന്നു തന്നെ കിട്ടുമായിരുന്നു. പനി വരുമ്പോള്* മാത്രമാണ് റൊട്ടി കഴിച്ചിരുന്നത്. റൊട്ടിയും, ബണ്*ണും, വെണ്ണ ബിസ്കറ്റും, റസ്ക്കും വില്*ക്കുന്ന ഒരു കട കവലയിലുണ്ടായിരുന്നു. ഞങ്ങള്* അധികവും വീട്ടിലുണ്ടാക്കുന്ന സാധനങ്ങളാണ് ഭക്ഷിച്ചിരുന്നത്.
    അവിടെ വലിയ തുണിക്കടകളോ സ്വര്*ണ്ണക്കടകളോ ഉണ്ടായിരുന്നതായി ഓര്*ക്കുന്നില്ല. എന്നാല്* ഒരു തട്ടാന്* ഉണ്ടായിരുന്നു. അയാള്* താഴെ ഇരുന്ന്* നീറിക്കൊണ്ടിരിക്കുന്ന ഉമിയില്* കൊടിലുപിടിച്ച് എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. അവിടെ വെള്ളി കൊണ്ടുള്ള തളയും വളയും പാദസരവും ലഭിക്കുമായിരുന്നു.
    കവലയ്ക്കടുത്ത് ഒരു കട കൂടി ഞാന്* ഓര്*മ്മിക്കുന്നുണ്ട്. അവിടെ ശവപ്പെട്ടിയുടെ ഒരു പടം വരച്ചിരുന്നു. അത് കാണുമ്പോള്* അന്നും ഇന്നും ഒരു അസ്വസ്ഥതയാണ്. കറുത്ത വണ്ടിയില്* ശവം സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നത് പല ദിവസങ്ങളിലും കാണുമായിരുന്നു.
    പലര്*ക്കും കടകളില്* പറ്റുണ്ടായിരുന്നു. ഒരു കൊച്ചു പുസ്തകവുമായി കുട്ടികളോ സ്ത്രീകളോ വരും. ഒന്നാം തീയതി ഗൃഹനാഥന് ശമ്പളം കിട്ടുമ്പോള്* കൊടുത്തു തീര്*ക്കും. അതായിരുന്നു രീതി. ഏത് കടയിലായിരുന്നാലും ഒരു ചെറിയ സാധനം വാങ്ങാന്* പോയാല്*പ്പോലും അവര്* കുശലം ചോദിക്കും. എല്ലാവര്*ക്കും എല്ലാവരെയും അറിയാം എന്നൊരു സ്ഥിതിവിശേഷമായിരുന്നു നിലനിന്നിരുന്നത്.
    ഇന്ന്*, ആ പ്രദേശത്തിന് വളരെ മാറ്റം സംഭവിച്ചിരിക്കുന്നു. കടകളും കച്ചവട രീതികളും മാറിയിരിക്കുന്നു. വാങ്ങുന്നവരും വില്*ക്കുന്നവരും തമ്മില്* ഒരു സൌഹൃദത്തിന്റെ ഊഷ്മളമായ അന്തരീക്ഷം നിലനിന്നിരുന്നു എന്ന കാര്യത്തില്* യാതൊരു സംശയവുമില്ല. ഇന്നാകട്ടെ, പല കടകളിലും പ്രത്യേകിച്ചുo മാളുകളില്* ക്രയവിക്രയങ്ങള്* യാന്ത്രികമായി നടക്കുന്നു. ആര്*ക്കും ആരോടും പ്രതിബദ്ധതയില്ല എന്നു വേണമെങ്കില്* പറയാം. പഴയ കാര്യങ്ങള്* അയവിറക്കുന്നത് എന്റെ ഒരു സ്വഭാവമായി മാറിയിരിക്കുന്നു. പക്ഷേ, പഴയതെല്ലാം നല്ലതായിരുന്നു എന്ന അഭിപ്രായം എനിക്കില്ല.

  9. #4118
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    പോലീസ് പിടിച്ച മീന്*പീര

    മത്തിത്തോരന്* നന്നാകുന്നത് കുറച്ചു മണിക്കൂര്* ഇരുന്നതിനു ശേഷമാണ്. കുടംപുളി ഇച്ചിരിയിറങ്ങി കഴിയുമ്പോള്* ഒന്ന് ചൂടാക്കിയാല്* ബെസ്റ്റ്.








    ര്*ഷത്തില്* ഒരിക്കല്* നാടകമെന്ന കല ഞങ്ങളെയെല്ലാം ആവേശിക്കും. വാളും വാള്* പയ്യറ്റും കിരീടവും... എല്ലാം കൂടി പൊടി പൂരം!

    ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെ എന്റെ ഒരു കസിന്റെ വീട് ഉണ്ട്. അവിടെ ചിത്ര മഞ്ജുഷ ചിത്രകഥയും പൂമ്പാറ്റ അമര്* ചിത്രകഥയും ബാലരമയുമൊക്കെ എല്ലാ മാസവും വാങ്ങിക്കും. പിന്നെ അമ്പിളി അമ്മാവന്* എന്ന ഒരു കുട്ടികളുടെ മാസികയും. ഇവയെല്ലാം ഞങ്ങളുടെ വീട്ടിലോട്ടു ചേച്ചിയും ഞാനും കൂടി വായിക്കാനായി എടുത്തോണ്ട് വരും. ടിവി പ്രചാരത്തില്* ഇല്ലാത്തതുകൊണ്ട് ഈ പുസ്തകങ്ങളായിരുന്നു അന്ന് ഞങ്ങളുടെ ഭാവനയെ ത്രസിപ്പിച്ചിരുന്നത്.
    പള്ളിയുമായി ബന്ധപ്പെട്ടു വേദപാഠ ക്ലാസ്സിന്റെ ആനിവേഴ്*സറിക്ക് നാടക മത്സരത്തിനു രാജാവിനും പട്ടാളക്കാരനും കൊള്ളക്കാരനും ഞങ്ങള്* ഡ്രസ്സ് തീരുമാനിക്കുന്നത് ഈചിത്രകഥകള്* നോക്കിയാണ്. അത് കൊണ്ടുതന്നെ ഞങ്ങളുടെ ബൈബിള്* കഥകളിലെ സീസറിനെയും റോമാ ചക്രവര്*ത്തിയെയും കണ്ടാല്* അക്ബറിനെയും റാണാ പ്രതാപ് സിങ്ങിനെപ്പോലെയും ഒക്കെ ഇരിക്കും. മൊത്തം ഒരു ലോക്കല്* സെറ്റപ്പ്!
    രാജാവും രാജാ പാര്*ട്ടുമെല്ലാം എനിക്ക് അല്ലെങ്കില്* തന്നെ ഇഷ്ടമാണ്. എനിക്ക് സ്വന്തമായി അമ്പും വില്ലും വാളും ശൂലവും ഒക്കെ ഉണ്ട്. മടല് ചെത്തിമിനുക്കി സില്*വര്* പേപ്പര്* ഒട്ടിച്ചു ഞാന്* എല്ലാം ഭംഗിയായി ഉണ്ടാക്കിയിട്ടുണ്ട്.
    സമയം കിട്ടുമ്പോള്* എല്ലാം കശുമാങ്ങ ലക്ഷ്യമാക്കി അമ്പ് എയ്തു പ്രാക്ടീസ് ചെയ്യാറുണ്ട്. അര്*ജുനനെ പോലെ കശുമാങ്ങയുടെ ഞെട്ട് അമ്പു എയ്തു വീഴ്ത്തുവാന്* എനിക്ക് കഴിയും എന്ന് ഞാന്* എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ടായിരുന്നു. ഏതായാലും തെങ്ങിനും, ചെടിക്കുമെല്ലാം മോട്ടോര്* വെച്ച് നനയ്ക്കുമ്പോള്* ഞാന്* പൂര്*ണ ആയുധപാണിയായിരിക്കും.
    എന്നുവച്ചാല്* വലതു കൈയില്* വെള്ളം നനയ്ക്കുന്ന ഓസ്, ഇടത്തെ കൈയില്* കമ്പ് വലിച്ചു കെട്ടിയുണ്ടാക്കിയ വില്ല്, ട്രൗസറിന്റെ ബെല്*റ്റ്ലൂപില്* കൂടി താഴോട്ട് ഇട്ടിരിക്കുന്ന ഉടവാള്*, മുതുകത്തു കെട്ടിതൂക്കിയ കോഴിത്തൂവല്* ഘടിപ്പിച്ച അമ്പുകള്* എന്നിങ്ങനെ.
    ഒരിക്കല്* കുറെ നാള്* പനിയായത് കൊണ്ട് ഹിന്ദി ക്ലാസ്സില്* പോകാത്തത് കാരണം സരോജിനിയമ്മ ടീച്ചര്* പറഞ്ഞുവിട്ടതിനുസരിച്ചു എന്നെ കാണാന്* വന്ന സഹപാഠികള്* കണ്ടത് ഒരു ട്രൗസര്* മാത്രം ഇട്ട് പൂര്*ണ ആയുധധാരിയായി നില്*ക്കുന്ന എന്നെയാണ്. അങ്ങോട്ടും ഇങ്ങോട്ടും കണ്ടു. രണ്ടു കൂട്ടരും വാ പൊളിച്ചു. എനിക്ക് ഓടിപ്പോയി ഒരു ഷര്*ട്ട് ഇടാനുള്ള അവസരം പോലും കിട്ടിയില്ല.
    അവര്* എല്ലാം ചിരിച്ചു കൊണ്ട് എന്റെ മുറ്റത്തേക്ക് കയറിവന്നു. വായും പൊളിച്ചു ഞാന്* അങ്ങനെ നില്*ക്കുവാണ്. എന്റെ മറ കമ്പ് വലിച്ചു കെട്ടി ഉണ്ടാക്കിയ വില്ലിന്റെ ഞാണ്* പിടിച്ചു നോക്കി ആശ ഐസക് എന്റെ ചെവിയില്* പറഞ്ഞു. ''സൂപ്പര്* ആയിട്ടുണ്ടല്ലോ, ടാർസനെ പോലെ ഉണ്ട്. ' ഞാന്* ആകെ ചമ്മി ചൂളിപോയി.
    കളികളില്* എല്ലാം തന്നെ രാജാവും യുദ്ധവുമാണ് ഉണ്ടാവുക. അയല്*പക്കത്തെ കുട്ടികളെ വിളിച്ചുവരുത്തി സൈന്യമുണ്ടാക്കി യുദ്ധത്തിനു പ്ലാന്* ഇടും. യുദ്ധമെന്ന് പറഞ്ഞാല്* അമ്പും വില്ലും കുന്തവും വാളുമൊക്കെയായി ശത്രുവായി പ്രഘ്യാപിക്കപ്പെട്ട ഒരു തെങ്ങിനെയൊ മരത്തിനെയോ ആക്രമിക്കും. തെങ്ങിനെ ഞങ്ങള്* എല്ലാം കൂടെ വളഞ്ഞിട്ടാണ് ആക്രമിക്കുക. എല്ലാരും കൂടി ഒച്ചയെടുത്തു ഓടി ചാടി വന്നു തെങ്ങിനിട്ട് വെട്ടും കുത്തും. കൂട്ടത്തില്* ഏറ്റവും ധീരനായ ഞാന്* മുന്നില്* നിന്ന് തന്നെ പട നയിക്കും. ഒരു രണ്ടു-മൂന്നു മിനിറ്റ് കഴിഞ്ഞു തെങ്ങ് ചത്തതായി കരുതി ചിത്രകഥയില്* കണ്ടിട്ടുള്ളത് പോലെ വിജയാരവം മുഴക്കും. മരിച്ചതായി കരുതി ഒന്നുരണ്ടു പേരെ സൈന്യത്തില്* നിന്നും പുറത്താക്കും. പണ്ട് കുടുംബസമേതം ആലപ്പുഴ ബീച്ചില്* പോയപ്പോള്* കിട്ടിയ ഒരു ശംഖ് ഊതി യുദ്ധ സമാപനം കുറിക്കാന്* ചേട്ടന്* പല തവണ നോക്കിയിട്ടുണ്ട്. പക്ഷെ ചേട്ടന്* ശംഖ് ഊതുമ്പോള്* കാറ്റ് മാത്രമേ വരൂ, ശബ്ദം ഉണ്ടാവില്ല.
    ചേട്ടന്* പറഞ്ഞു, ''ഈ പരിപാടി ബോറാണ്. നമുക്ക് ശരിക്കും ഒരു ത്രില്* വേണം. ശരിക്കും ഒരു ആക്രമണം നടത്തണം'. ശരിയാണ്. എത്ര നാളെന്നു വെച്ച ഒരു തെങ്ങിനെ ആക്രമിക്കുക? എന്റെ മനസ്സില്* കൂടിയും ഈ ചിന്ത പോയിട്ടുണ്ട്. പക്ഷെ ആരെ ആക്രമിക്കും?
    അപ്പുറത്ത് വീട്ടിലെ മുത്ത് പറഞ്ഞു. ''നമുക്ക് കള്ള് ചെത്തുവാന്* വരുന്ന ജോസഫ് ചേട്ടനെ ആക്രമിച്ചാലോ? അയാള്*ക്ക് കൊക്കണ്ണ് ഉണ്ട്. മുശുക്ക് നാറ്റവുമാണ്''. എല്ലാവര്*ക്കും അത് സ്വീകാര്യമായി തോന്നി. കൊള്ളം. നല്ല ഐഡിയ. അയാളെ ആര്*ക്കും ഇഷ്ടമല്ല. കുട്ടികളെ കാണുമ്പോള്* അയാള്* ചിരിക്കില്ല. പക്ഷെ എങ്ങനെ ആക്രമിക്കും? പ്ലാന്* ഉണ്ടാക്കേണ്ടതായിട്ടുണ്ട്. ഇന്ദ്രജാല്* കോമിക്*സിലെ പൗരസംരക്ഷണ സേന ഡിറ്റക്റ്റീവ് ബഹാദൂരിന്റെ പോലെ ഒരു ഫൂള്* പ്രൂഫ് പ്ലാന്*! ചേച്ചിയോട് ചോദിച്ചാലോ?
    ''എടാ മണ്ടാ! അയാള്* നിങ്ങളെയെല്ലാം വെട്ടിക്കൊല്ലും. നല്ല ആളെയാ നിങ്ങള്* ആക്രമിക്കാന്* പോകുന്നത്!'' കിണറിന്റെ കരയില്* ഇരുന്നു ഇലമ്പന്* പുളി തിന്നുകൊണ്ടിരുന്ന ചേച്ചി ഞങ്ങളോടായി പറഞ്ഞു. ദൈവമേ .ശരിയാണല്ലോ. ജോസഫ് ചേട്ടന്റെ അരയിലെ ബെല്*റ്റില്* കള്ളുചെത്തുന്ന കത്തി ഞാന്* കണ്ടിട്ടുണ്ട്. ''അയാള്* കത്തിയെടുത്തു നിന്നെയൊക്കെ ശരിപ്പെടുത്തും. കമ്പും കോലുമൊക്കെയായി യഥാര്*ഥ കത്തിയുടെ മുന്*പിലോട്ടു ചെന്നാമതി! അത് മാത്രമല്ല , അയാള്* ചില്ലപ്പോള്* കള്ളു കുടിച്ചിട്ടുണ്ടാവും. മദ്യലഹരില്* അയാള്*ക്ക് എന്തും ചെയ്യാം. പോലീസ് കേസ് എടുക്കില്ല.'' ആണോ? ശരിയാണോ? കള്ളുകുടിയന്മാർക്ക് ആരെയും വെട്ടിക്കൊല്ലാമോ ? ശരിയാവും. ചേച്ചി പറയുന്നതാണ്! പുസ്തകങ്ങള്* വായിക്കുന്നത് കൊണ്ട് ചേച്ചിക്ക് ഒരുപാടു കാര്യങ്ങള്* അറിയാം.
    അങ്ങനെ ജോസഫ് ചേട്ടനെ ആക്രമിക്കാനുള്ള പരുപാടി ഞങ്ങള്* തല്ക്കാലം റദ്ദാക്കി. കുറച്ചു കൂടി ശക്തികുറഞ്ഞ ഇരയെ കണ്ടുപിടിക്കണം. കണ്ടു പിടിച്ചു ! ചക്കയപ്പം കൊണ്ട് നടന്നു വില്*ക്കുന്ന കൊച്ചു ഗോപി. ആക്രമിക്കുകയും ചെയ്തു. പക്ഷെ ആക്രമിച്ചത് ഗോപിയാണ്! അടി കൊണ്ടത് ഞങ്ങള്*ക്കും! ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.
    ഉച്ചയ്ക്ക് ഫുഡ്ഡൊക്കെ അടിച്ചിട്ടു ഞാന്* ഒരു ശനിയാഴ്ച മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. നല്ല വെയിലും ചൂടും. ദൂരെ എന്റെ അയല്പക്കത്തെ കൂട്ടുകാരൊക്കെ മണ്ണില്* കളിക്കുന്നത് കാണാം. ചേട്ടനും ചേച്ചിയും വീട്ടില്* ഇല്ല, എവിടെയോ പോയിരിക്കുകയാണ്. അമ്മ അടുക്കളയില്* പാത്രങ്ങളുമായി മല്ലിടുന്ന ശബ്ദം കേള്*ക്കാം.
    അപ്പോള്* ദൂരെ നിന്നും ഒരു വിളി കേട്ടു. 'ചക്കയപ്പം , ചക്കയപ്പം വേണോ? രൂപയ്ക്ക് അഞ്ചു . ചൂടന്* ചക്കയപ്പം''. കൊച്ചു ഗോപിയാണ്. കൊച്ചു ഗോപിക്ക് പൊക്കമില്ല. മുരടിച്ചു പോയതാണ്. കൊച്ചു ഗോപിയുടെ അമ്മ ഗര്*ഭിണിയായിരുന്നപ്പോള്* പേടി തട്ടിയത് കൊണ്ടാണ്. അവര്*ക്ക് പണ്ട് ഗര്*ഭിണിയായിരുന്നപ്പോള്* എന്തോ ഒരു ദീനം വന്നു, കലശലായ ദീനം. അന്ന് പറവൂര്* ഉള്ള ഏതോ ഒരു പ്രമാദ വൈദ്യനാണു അവരെ ചികിത്സിച്ചത്. വൈദ്യന്* അവര്*ക്ക് ഒരു കഷായമോ മറ്റോ കുടിക്കാന്* കൊടുത്തു. പക്ഷെ ഒരു കാര്യം. രാത്രി ആറു മണി കഴിഞ്ഞു ഒരു കാരണവശാലും വീടിനു പുറത്തിറങ്ങാന്* വയ്യ!
    പാവം. ഒരു ദിവസം രാത്രി എട്ട്-എട്ടര ആയിക്കാണും. കൊച്ചുഗോപിയുടെ അമ്മയ്ക്ക് മൂത്രമൊഴിക്കാന്* മുട്ടി. അവര്* ചൂട്ടു കത്തിച്ചു പുറത്തേയ്ക്കിറങ്ങി. മുന്*പിലോട്ട് ഒന്ന് നടന്നതേയുള്ളൂ. ദേ, നില്*ക്കുന്നൂ ഇരുട്ടിന്റെ മറവില്* ''ഒടിയന്*'. ഒടിയന്*, ദേഹത്തൊക്കെ പൂടയുള്ള, രണ്ടു കാലിലും മന്തൊക്കെയുള്ള ഒരു കരിംഭൂതമാണ്! ആരാ പേടിക്കാതിരിക്കുക? കൂകി വിളിച്ചു കൊണ്ട് അവര്* മറഞ്ഞു വീണു. ഒന്ന്-രണ്ട് ആഴ്ച പനിച്ചു കിടന്നു. കൊച്ചു ഗോപിയെ പ്രസവിച്ചപ്പോള്* തന്നെ കറുത്ത് ഉരുണ്ടിരിക്കുവായിരുന്നു. ദേഹത്തൊക്കെ പൂടയും ഉണ്ടായിരുന്നു. ഇതൊക്കെ എന്നോട് പറഞ്ഞു തന്നത് അയല്*പക്കത്തെ സന്തോഷ് ചേട്ടനാണ്. എട്ടു മണികഴിഞ്ഞു ഞാനും മുള്ളാന്* മുട്ടിയാല്* പുറത്തിറങ്ങില്ല. എങ്ങനെയെങ്കിലും പിടിച്ചിരുന്നു അഡ്ജസ്റ്റ് ചെയ്യും. ഒടിയനെ കണ്ടാല്* ഞാന്* പേടിച്ചു ചത്തുപോകും. ഉറപ്പ്.
    കൊച്ചു ഗോപിയെ ആക്രമിക്കാന്* തീരുമാനിച്ചിരുന്ന കാര്യം പെട്ടന്ന് എന്റെ മനസിലെത്തി. ഞാന്* ഓടിച്ചെന്നു മണ്ണില്* ഉരുണ്ടുകൊണ്ടിരുന്ന എന്റെ കൂട്ടുകാരോട് കാര്യം പറഞ്ഞു. എല്ലാരും കൂടെ ചട പടെന്നു കാര്യം തീരുമാനിച്ചു. ''അമ്പും വില്ലുമൊന്നും എടുക്കാന്* സമയമില്ല, ചുമ്മാ ചാടി വീണു പേടിപ്പിക്കാം'', ഞാന്* പറഞ്ഞു. എല്ലാരും സമ്മതിച്ചു. ഞങ്ങള്* എല്ലാം വഴിക്കിരുവശവുമുള്ള പൊന്തയിലും ചേമ്പു കാട്ടിലും മറ്റുമൊളിച്ചു.
    ''ചക്കയപ്പം വേണോ''? വിളിച്ചുകൊണ്ട് കൊച്ചുഗോപി വരികയാണ്!
    ആദ്യം ചാടിവീണത് ശ്രീജേഷാണ് ! ''ബാ'' എന്ന് ഉച്ചത്തില്* അലറിക്കൊണ്ട് തെങ്ങിന്റെ മറവില്* നിന്നും അവന്* ചാടി ചെന്നു. ഒപ്പം തന്നെ ജസ്*റിനും, മുത്തും പൊന്തക്കാട്ടില്* നിന്നും ''ഗ്രാ'' എന്നലറിവിളിച്ചു പാഞ്ഞു ചെന്നു. പെട്ടന്നുള്ള അപ്രതീക്ഷിതമായ ഈ ഒച്ചയും ബഹളവും , ഗോപി പേടിച്ചു പോയി. ചക്കയപ്പ കൊട്ട താഴെ വീഴാതെ അയാള്* ഞെക്കിപ്പിടിച്ചു. പറ്റിയ തക്കം! ഞാന്* കുതിച്ചെഴുന്നേറ്റു. കൊച്ചു ഗോപിയുടെ നേരെ പാഞ്ഞു ചെന്നു.
    പിന്നെ എല്ലാം സ്ലോ മോഷന്*...
    ഓടിയടുക്കുന്ന ഞാന്* ഇടത്തെ കൈകൊണ്ടു കൊച്ചു ഗോപി കുനിഞ്ഞു ഒരു മടലെടുക്കുന്നത് കാണുന്നു. അപകടം ഞാന്* മണത്തുവെങ്കിലും ഒന്നും ചെയ്യാനില്ല. അത്ര അടുത്ത് ഞാന്* എത്തി കഴിഞ്ഞു. ഒളിമ്പിക്*സ് മത്സരങ്ങളില്* ഹാമര്*ത്രോ ചെയ്യുമ്പോള്* കറങ്ങുന്ന പോലെ കറങ്ങി ഗോപി മടല്* കൊണ്ട് ഒറ്റ അടി.
    അടി കൊണ്ടത് എന്റെ മുഖത്തിനാണ്. മൂക്കും വായും അടച്ച് ഒരടി കിട്ടിയപ്പോള്* എന്റെ ചെവിയില്* കൂടി കാറ്റ് ''രമേശ് ' എന്നോ മറ്റോ പറഞ്ഞു പുറത്തു ചാടി. ഒരു എരുവ് ടേസ്റ്റ് എന്റെ തൊണ്ടയില്* കൂടെ താഴോട്ടു പോയി! ചുറ്റുപാടുമുള്ള ശബ്ദങ്ങള്* എല്ലാം നിലച്ചു. കക്ഷത്തിനടിയില്* ഒരു ചൂട് പോലെ. യോഗ ചെയ്താല്* മാത്രം കിട്ടുന്ന ഒരു പ്രഭ എന്റെ തലയ്ക്കു ചുറ്റും പൊങ്ങിത്താണ് കറങ്ങുന്നത് ഞാന്* കണ്ടു. നല്ല പെരുപ്പ്. ദൂരെയെവിടെയോ ആര്*ക്കോ ഒരു ചെറിയ വേദന പോലെ. എനിക്കാണോ വേദന? ആ! അറിയില്ല . ഞാനും പ്രപഞ്ചവും കൂടെ ഒന്നായിരിക്കുന്നു. സുഖം. സ്വസ്ഥം! ഞാന്* മുട്ടുകുത്തി ഇരുന്നു പോയി.
    അമ്മയുടെ ഒച്ചകേട്ടാണ് ഞാന്* കണ്ണുതുറന്നത്. മുട്ട് കുത്തി നില്*ക്കുന്ന എന്നോട് അമ്മ എന്തോ ചോദിക്കുന്നുണ്ട് . ഭയങ്കര വേദന. മുഖത്ത് ആരോ തീ ഒഴിച്ച പോലെ! ചുറ്റും ആരൊക്കെയോ കരഞ്ഞു കൊണ്ട് ഓടുന്ന ശബ്ദം. എന്നെ എണീപ്പിച്ചു കൈയില്* പിടിച്ചു നടത്തുന്നതിനിടെ ഒരു പാട് ചോദ്യങ്ങള്* ചോദിക്കുന്നുണ്ട് ? വഴക്ക് പറയുന്നുണ്ട്. എനിക്ക് ഒന്നും മിണ്ടാന്* ആവുന്നില്ല . അമ്മ എന്റെ മുഖം ചൂടുവെള്ളത്തില്* തുടച്ചു. അപ്പോഴൊക്കെ ഉച്ചത്തില്* കൊച്ചു ഗോപിയെ ചീത്ത പറയുന്നുമുണ്ട്.
    എത്ര ചോദിച്ചിട്ടും ഞാന്* സംഗതി രഹസ്യമായി സൂക്ഷിച്ചു. സത്യം പറഞ്ഞാല്* എന്നെ അമ്മ തല്ലിക്കൊല്ലും. രാത്രി കിടക്കാന്* നേരം ഞാന്* ചേട്ടനോട് എനിക്ക് അടി കിട്ടിയതൊഴിച്ചു ബാക്കി കാര്യങ്ങള്* മുഴുവന്* പറഞ്ഞു. ചേട്ടന്* പറഞ്ഞു ' ച്ചേ! ഞാന്* ഉണ്ടാകേണ്ടതായിരുന്നു !'' ചേട്ടന്റെ കണ്ണുകളില്* എന്നോടുള്ള ആരാധന തിളങ്ങി.
    ആ സംഭവത്തിന് ശേഷം രാജാപാര്*ട്ട് ഞാന്* ഏകദേശം ഉപേക്ഷിച്ചു. ഏകദേശം എന്നേ പറയാന്* പറ്റൂ .കാരണം വര്*ഷാവസാനം ഒരു വലിയ സംഭവം വീണ്ടും പൊങ്ങി വന്നു .
    ബൈബിള്* നാടക മത്സരം!
    വേദപാഠ സ്*കൂളില്* എല്ലാ വര്*ഷവും നാടക മത്സരം നടക്കും. ഗ്രൂപ്പ് തിരിഞ്ഞുള്ള വാശിയേറിയ മത്സരമാണ്. ഞാനും ചേട്ടനും ഒരു ഗ്രൂപ്പാണ്. ചേട്ടന്റെ കൂട്ടുകാര്* എല്ലാം കൂടി ഒരു നാടകം തട്ടിക്കൂട്ടി. വേദപാഠ സ്*കൂളിന്റെ ഹാളിലാണ് പ്രാക്ടീസ് നടക്കുന്നത്. ഞാനും ചേട്ടനും അവിടെ ഉണ്ട്. ''മിശിഹ മഹോല്*ത്സവം'' എന്നോ മറ്റോ ആണ് അതിന്റെ പേര്. ചേട്ടന് ഒരു ഭടന്റെ റോള്* ഉണ്ട്. എനിക്ക് അതില്* ഒരു വേഷം ചെയ്യണമെന്നു അതിയായ ആഗ്രഹം ഉണ്ട്, പക്ഷെ റോള്* ഇല്ല. കൂട്ടത്തില്* ഏറ്റവും ചെറുതായ ഞാന്* ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നെ അവര്*ക്കറിയാമോ എന്ന് സംശയം. എനിക്ക് വേണ്ടി അവര്* ആരും കാത്തു നില്*ക്കുകയോ എന്നോടായി ഒരു വാക്ക് മിണ്ടുകയോ ഇല്ല. കൂട്ടത്തില്* ഞാനും അവര്* പോകുന്നിടത്തൊക്കെ പോകും, എല്ലാവരും ചിരിക്കുമ്പോള്* ചിരിക്കും, അത്രതന്നെ. പക്ഷെ റിഹേഴ്*സലില്* ഒരു സൈഡിലിരുന്ന് പങ്കെടുത്തെനിക്ക് ഡയലോഗുകള്* മുഴുവനും കാണാപാഠമറിയാം. കുളിക്കുമ്പോഴും കണ്ണാടി നോക്കി മുടി ചീകുമ്പോഴുമൊക്കെ ഞാന്* ഡയലോഗുകള്* സ്*റ്റൈലായി പറഞ്ഞു രസിക്കാറുണ്ട് .
    യേശുവിനെ വധിക്കാന്* പീലാത്തോസ് വിധി പറയുന്ന രംഗമാണ് നടക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞു അരങ്ങേറ്റമുള്ളതുകൊണ്ട് ഹാഫ് മേക്കപ്പില്* ഇരുട്ടത്ത് മെഴുകുതിരി വെളിച്ചത്തിലാണ് റിഹേഴ്*സല്*. യേശുവിനു താടിയും മീശയും, ഭടന്മാര്*ക്ക് പടച്ചട്ട എന്നിങ്ങനെ ഭാഗികമായ മേക്കപ്പുണ്ട്. എല്ലാവരും ലിപ്*സ്റ്റിക് ഒക്കെ ഇട്ടിട്ടുണ്ട്. അങ്ങനെ സിറ്റ്വേഷനില്* ലയിച്ചിരിക്കുവാണ്. ഞാന്* ഉദ്വേഗം കൊണ്ട് ചെറുതായി വിറയ്ക്കുന്നുമുണ്ട്. അപ്പോഴത്തെ ഒരു സീനില്* യേശു പീലാത്തോസിനെ നോക്കി. എന്തിനോ ഉള്ള മറുപടിയായി പുച്ഛഭാവത്തില്* ''ഹ ഹ ഹാ ഹ ഹാ'' എന്ന് ചിരിക്കുകയാണ്. ഇനി പീലാത്തോസ് ആണ് മറുപടി പറയേണ്ടത്. എല്ലാരും പീലാത്തോസിനെ നോക്കി. പീലാത്തോസ് എല്ലാവരെയും തിരിച്ചും ! ബ്ലും! പോയി!
    പീലാത്തോസ് ബ്ലിങ്ങസിയ! ഒരു ശബ്ദവും വരുന്നില്ല. പറയേണ്ടതെന്താണെന്ന് മറന്നു പോയതാണ്. അപ്പോള്* ഡയലോഗ് അറിയാവുന്ന ചേട്ടന്* വിളിച്ചു പറഞ്ഞു. ''നിറുത്തെടാ നിന്റെയീ പൊട്ട ചിരി!''. അങ്ങനെ പറയാനാണ് ആഗ്രഹിച്ചത്. പക്ഷെ പറഞ്ഞത് ' നിറുത്തെടാ നിന്റെയീ പട്ട ചിരി !'' എന്നാണ്. ഒരു നിമിഷം. ലോകം നിശബ്ദമായി. പിന്നീടു പിലാത്തോസ് ചിരിച്ചു, യേശു ചിരിച്ചു, ഭടന്മാര്* എല്ലാംകൂടി കൂട്ട്കൂടി അമറി ചിരിച്ചു. പാവം ചേട്ടന്*! എനിക്ക് ചിരി വന്നു ചത്ത് പോകുമെന്ന് തോന്നി. പക്ഷെ ചിരിച്ചാല്* പിന്നീട് ചേട്ടന്* എന്നെ കൊല്ലുമെന്നു ഉറപ്പാണ്. അത് കൊണ്ട് ചിരിച്ചില്ല. മനസ് മാറാന്* എട്ടിന്റെ ഗുണന പട്ടിക മനസ്സില്* ചൊല്ലി !
    ''എയിറ്റ് വണ്* ഈസ് എയിറ്റ്. എയിറ്റ് ടു സ് ആര്* സിക്*സ്ടീന്*, എയിറ്റ് ത്രീസ് ആര്*..''.
    കുറച്ചു കഴിഞ്ഞു റിഹേഴ്*സല്* രാത്രി ഭക്ഷണത്തിനായി പിരിഞ്ഞു. പള്ളിയുടെ അടുത്തുള്ള ഒരു വീട്ടിലാണ് എല്ലാര്*ക്കും ഭക്ഷണം പറഞ്ഞിരിക്കുനത്. നാടകത്തില്* യേശുവായി അഭിനയിക്കുന്ന സൈമണ്* ചേട്ടന്റെ വീടാണ് അത്. അങ്ങേര്* എന്റെ ചേട്ടന്റെ വേദപാഠ ക്ലാസ്*മേറ്റ് ആണ്. പുള്ളിയുടെ കൂടെ പോയി വീട്ടില്* നിന്നും ഭക്ഷണം സൈക്കിളില്* എടുത്തു കൊണ്ട് വരണം.
    മിക്കവാറും ഞാനും സൈമണ്* ചേട്ടനും കൂടി ചേട്ടന്റെ BSA SLR ല്* ആണ് പോകാറ്. ചോറും പിന്നെ ഒരു വാഴക്ക തോരനോ, പയറ് മെഴുക്കുപുരട്ടിയതോ, മത്തി പീര പറ്റിച്ചതോ പോലെ എന്തെങ്കിലും എപ്പോഴും കൂട്ടാനായി ഉണ്ടാകും.
    പിന്നെ ഒരു ഒഴുക്കന്* മട്ടിലുള്ള മീന്* കറിയുമാണ് ഭക്ഷണം. അത് വാഴ ഇലയില്* പൊതിഞ്ഞു ഒരു കുട്ടയിലാക്കി എന്റെ മടിയില്* വച്ച് പുറകുവശത്തെ കാരിയറില്* കാല്* അപ്പുറവും ഇപ്പുറവുമായി ഇട്ട് ഞാന്* ഇരിക്കും. പുള്ളി സൈക്കിള്* ചവിട്ടും. പേടിച്ചിട്ടു സിമിത്തേരിയുടെ ഭാഗത്തേക്ക് ഞാന്* നോക്കില്ല. ഇതാണ് പതിവ്.
    ഇങ്ങനെ പള്ളിയുടെ മുന്*പിലുള്ള റോഡിലൂടെ ഞങ്ങള്* തിരികെ വരികയാണ്. കാറ്റത്തു സൈമണ്* ചേട്ടന്റെ വെപ്പ് മുടിയും താടിയും ചെറുതായി പറക്കുന്നു. ചെറുതായി കിതയ്ക്കുന്നുമുണ്ട്. റോഡിന്റെ വളവു തിരിഞ്ഞതും ഞങ്ങള്*ക്ക് മുന്*പില്* രണ്ടു പോലീസുകാര്*. അന്ന് സൈക്കിളില്* ലോഡ് വയ്ക്കുന്നത് അന്താരാഷ്ട്ര കുറ്റമാണ്. സൈമണ്* ചേട്ടന്* പറഞ്ഞു''അയ്യോ! പെട്ടു''
    പോലീസുകാര്* ഞങ്ങളെ തുറിച്ചു നോക്കി. എന്നിട്ട് ഉച്ചത്തില്* ചോദിച്ചു ... ''ഇതെന്താടാ യേശു രാത്രി യൂദാസിനെയും ലോഡ് വച്ചു കൊണ്ട് പോകുന്നോ? വാടാ ഇവിടെ'' അമ്മേ! ഞാന്* വിറച്ചു. ചിരിച്ചു കൊണ്ട് അവരില്* ഒരാള്* സൈമണ്* ചേട്ടന്റെ താടിക്ക് പിടിച്ചു പതുക്കെ വലിച്ചു. ' നീ സുകുമാര ക്കുറുപ്പ് ആണോടാ?'' അടുത്ത ചോദ്യം. എന്നിട്ട് കൈയില്* ഉണ്ടായിരുന്ന ഒരു ചെറിയ വടി കൊണ്ട് കുട്ടയിലെ ചോറ് പൊതിയില്* കുത്തി എന്നിട്ട് ചേട്ടനോടായി ചോദിച്ചു ' ഇതെന്തുവടാ യേശു? അഞ്ചപ്പം ആണോടാ?''.
    ഒറ്റശ്വാസത്തില്* സൈമണ്* ചേട്ടന്* എല്ലാ കഥയും പറഞ്ഞു. '' ശരി ചെല്ല് ! പീലാത്തോസ് അവര്*കള്* ഇനി ഞങ്ങള്* കാരണം രാത്രി മീനും കൂട്ടി ചോറ് കഴിക്കാതെ വെറും വയറ്റില്* കിടക്കേണ്ട. ഓടടാ'' എന്ന് പറഞ്ഞു.
    വടി കൊണ്ട് സൈക്കിളില്* അടിച്ചു. വിറച്ചു കൊണ്ട് സൈമണ്* ചേട്ടന്* എണീറ്റ് നിന്ന് ചവിട്ടി സൈക്കിള്* പറത്തി. ഞാന്* അട്ട പിടിച്ചിരിക്കുന്ന പോലെ പുറകിലെ കാരിയറില്* ഇടത്തോട്ടും വലത്തോട്ടും താളത്തില്* ആടിക്കൊണ്ടു പിടിച്ചിരുന്നു.
    ഞങ്ങള്* ചെല്ലുമ്പോള്* എല്ലാവരും ഇതൊന്നും അറിയാതെ ചിരിച്ചു ഉല്ലസിച്ചു രസിക്കുവാണ്. സൈമണ്* (യേശു) ചേട്ടന്* സമയംകളയാതെ എല്ലാരേയും വിളിച്ചു കൂട്ടി കുട്ടയില്* നിന്ന് അഞ്ചു പൊതികളെടുത്തു എല്ലാവര്*ക്കുമായി വീതിച്ചു നല്*കി. ചേട്ടന്റെ കൈകള്* അപ്പോള്* വിറയ്ക്കുന്നുണ്ടായിരുന്നോ? ഉവ്വോ?
    മത്തി പീര പറ്റിച്ചത്
    ചട്ടിയില്* പീരയുണ്ടാക്കുന്നത് ഉത്തമം. ഇടത്തരം മത്തിയാണ്. തീരെ അങ്ങ് ചെറുതായാല്* മൊത്തം മുള്ളാവും. കോകോല മത്തിയും വട്ട മത്തിയും ഇതിനു പറ്റില്ല , നല്ല നാടന്* മത്തി തന്നെ വേണം.
    ആവശ്യമുള്ള സാധനങ്ങള്*:
    മത്തി- 1/2 കിലോ
    ചുമന്നുള്ളി- 7-8 എണ്ണം
    പച്ച മുളക് - 4-5 എണ്ണം
    ഇഞ്ചി - ചെറിയ ഒരു കഷണം നന്നായി നുറുക്കിയത്
    കറിവേപ്പില 3 തണ്ട്
    കുടംപുളി -2 എണ്ണം
    കശ്മീരി മുളക് പൊടി- 1/2 ടീസ്പൂണ്*
    മഞ്ഞള്*പ്പൊടി-1/4 ടീസ്പൂണ്*
    തേങ്ങ-അര മുറി തിരുമ്മിയത്
    വെളിച്ചെണ്ണ -1 ടേബിള്* സ്പൂണ്*
    ഉപ്പ്-ആവശ്യത്തിന്
    എന്നാല്* ഉണ്ടാക്കിയാലോ?
    മത്തി നന്നായി കഴുകി കല്ലുപ്പില്* അല്ലെങ്കില്* വെറും ഉപ്പില്* ഉളുമ്പ് കളഞ്ഞു വൃത്തിയാക്കി എടുക്കുക. കൈവിരലിന്റെ നീളമുള്ള മത്തിയാണെങ്കില്* മുറിക്കേണ്ട. അല്ലെങ്കില്* മുറിച്ചു കഷണങ്ങളാക്കി വയ്ക്കുക.
    തേങ്ങ തിരുമ്മിയത്, മഞ്ഞള്*, മുളകുപൊടി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്*ത്ത് അരച്ചെടുക്കുക. ചുമന്നുള്ളി അവസാനം ഇട്ടു അരയ്ക്കുന്നത് രുചി വര്*ധിപ്പിക്കും.
    ഒരു ചട്ടിയില്* വെളിച്ചെണ്ണ ഒഴിച്ചു ചെറുതീയില്* ചൂടാക്കി കറി വേപ്പിലയിട്ട് പൊട്ടിക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പിട്ട് ഇളക്കുക. മീന്* കഷണങ്ങള്* കൈകൊണ്ടു വാരിയിട്ടു പുളിയും ഉപ്പും ചേര്*ത്ത് വെള്ളമൊഴിച്ച് ചെറുതായി ഇളക്കുക. അധികം വെള്ളമൊഴിക്കാതെ ശ്രദ്ധിക്കുക. ഇടയ്ക്ക് ഇളക്കി, അടച്ചു വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോള്* വാങ്ങി വയ്ക്കുക. ഒരു സ്പൂണ്* പച്ച വെളിച്ചെണ്ണ മുകളില്* തൂവി അടച്ചു വയ്ക്കാം.
    ഓര്*ക്കുക:
    മത്തിത്തോരന്* നന്നാകുന്നത് കുറച്ചു മണിക്കൂര്* ഇരുന്നതിനു ശേഷമാണ്. കുടംപുളി ഇച്ചിരിയിറങ്ങി കഴിയുമ്പോള്* ഒന്ന് ചൂടാക്കിയാല്* ബെസ്റ്റ്. രാത്രി കഞ്ഞിയുടെ കൂടെ കഴിക്കാന്* കേമം.

  10. #4119
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    #Book5

    The Palace of Illusions by Chitra Banerjee Divakaruni

    Mahabharatham from the perspective of Paanchali .

    Interesting and engaging .... Karnan - Paanchali equation anghane explore cheyapettitu illalo .. valare tempting aya oru track anu athu ...controversial avum ...still ah oru angle base cheythu oru padam eduthal nalla oru love story roopa pedum .

    Yudhathinu shesham ulla life njan munpu vayichitu ella...ethil ah bhagam okke varundu ....how hastinapuri gets back to normal ... pineedu pandavar kingdom great grandson aya pariksitinu (son of abhimanyu) kodutha shesham ...avarude niyogam theernathu manasilaki vanavasathinu povunathum mattum (swargam thedi ...to reach god)
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  11. #4120
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    കണിയാപുരത്തിന്റെ കാവല്*ക്കാരി

    കേന്ദ്രകഥാപാത്രമായ സുജാതയിലൂടെയാണ് 'നീലക്കൊടുവേലിയുടെ കാവല്*ക്കാരി' പുരോഗമിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും അന്നത്തെ കാലത്തുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥിതി നോവലിസ്റ്റ് വരച്ചു കാട്ടുന്നു.







    "തിരുവാതിര ഞാറ്റുവേലയ്ക്ക് ആറ്റിലെ ഒഴുക്കില്* പെട്ട് യാത്ര ചെയ്തു വരുന്ന നീലക്കൊടുവേലി. ഒരുപാട് പുണ്യം ചെയ്ത മീനച്ചിലിന്റെ മക്കളുടെ കൈയിലേക്ക് ആ നീലക്കൊടുവേലി എത്തുമ്പോള്* ഇന്ദ്രനീലക്കല്ലായി മാറുമത്രെ".- ഇത്തരത്തിലുള്ള നിരവധി നാട്ടു വിശ്വാസങ്ങളും പോയകാലത്തിന്റെ അടയാളപ്പെടുത്തലുകളുമുള്ള കണിയാപുരം ഗ്രാമത്തിന്റെ കഥയാണ് ബി സന്ധ്യയുടെ "നീലക്കൊടുവേലിയുടെ കാവല്*ക്കാരി" പറയുന്നത്.
    ഇന്നത്തെ തലമുറയ്ക്ക് അന്യമായ നാട്ടാചാരങ്ങളും സാമൂഹിക അന്തരീക്ഷങ്ങളുമാണ് നോവലിന്റെ ആദ്യഭാഗങ്ങളിലുള്ളത്. കേന്ദ്രകഥാപാത്രമായ സുജാതയിലൂടെയാണ് 'നീലക്കൊടുവേലിയുടെ കാവല്*ക്കാരി' പുരോഗമിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും അന്നത്തെ കാലത്തുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥിതി നോവലിസ്റ്റ് വരച്ചു കാട്ടുന്നു.
    സുജാതയുടെ വളര്*ച്ചയിലൂടെ കണിയാപുരം എന്ന കൊച്ചുഗ്രാമത്തിന്റെ മാറ്റവും നോവല്* ചര്*ച്ച ചെയ്യുന്നു. പ്രതിസന്ധികളോട് പടവെട്ടുന്നവരാണ് പ്രധാന കഥാപാത്രങ്ങളെല്ലാവരും. പക്ഷെ കറയില്ലാത്ത സ്*നേഹവും കണിയാപുരമെന്ന ഗ്രാമവും മീനച്ചിലാറിന്റെ ഊഷ്മളതയുമാണ് അതിനെയെല്ലാം മറി കടക്കാന്* അവരെ പ്രേരിപ്പിക്കുന്നത്.
    കണിയാപുരം, മീനച്ചിലാര്* എന്നിങ്ങനെയുള്ള ചിന്തകള്* തന്നെയാണ് പഞ്ചായത്ത് പ്രസിഡന്റായും പിന്നീട് ഐ പി എസുകാരിയായും പ്രവര്*ത്തിക്കാനും ജനസേവനം നടത്താനും സുജാതയെ പ്രേരിപ്പിച്ചത്. കിട്ടുന്ന അധികാരം നല്ല രീതിയില്* ഉപയോഗിച്ചാല്* നാടും ജനങ്ങളും നന്നായിരിക്കും എന്ന സന്ദേശം വായനക്കാരനിലെത്തിക്കാന്* നോവലിനു സാധിച്ചിട്ടുണ്ട്. എന്നാല്* ഈ ശ്രമങ്ങളെ തകര്*ക്കാനുള്ള ശ്രമവും നടക്കാനിടയുണ്ടെന്ന് നോവല്* പറഞ്ഞു വയ്ക്കുന്നു.
    വാഴയും കപ്പയും നെല്ലുമെല്ലാം കണ്ട കണിയാപുരംകാരുടെ ഇടയിലേക്ക് റബ്ബറും വാനിലയും കടന്നു വന്നതും നോവലില്* നന്നായി ആവിഷ്*കരിച്ചിട്ടുണ്ട്. നമ്മുടെ കാര്*ഷിക മേഖലയിലുണ്ടായ രുചിമാറ്റം കണിയാപുരത്തിലൂടെ, അല്ലെങ്കില്* കണിയാപുരത്തെ മുന്*നിര്*ത്തി നോവലിസ്റ്റ് ഇതിലൂടെ ചിത്രീകരിച്ചിരിക്കുന്നു എന്നു പറഞ്ഞാലും തെറ്റില്ല. ഐ പി എസ് പരിശീലനകാലത്തെ സുജാതയുടെ ദിനങ്ങള്* നോവലിസ്റ്റിന്റെ തന്നെ അനുഭവങ്ങളാണോ എന്ന് തോന്നിപ്പോകും.
    ആശാന്* പള്ളിക്കൂടത്തില്*നിന്ന്, ഇംഗ്ലീഷില്* മാത്രം പഠിപ്പിക്കുകയും ഇംഗ്ലീഷ് മാത്രം സംസാരിക്കുകയും ചെയ്യുന്ന സ്*കൂളുകളുടെ വരവും കണിയാപുരത്തിന്റെ അല്ലെങ്കില്* കേരളത്തിന്റെ തന്നെ മുഖം മാറ്റിയതായി നമുക്ക് ഈ നോവലിലൂടെ അനുഭവപ്പെടും.
    മണലെടുപ്പ് മൂലം നശിച്ചു കൊണ്ടിരിക്കുന്ന മീനച്ചിലാറിന്റെ അവസ്ഥയില്* സുജാതയ്ക്ക് ആശങ്കയുണ്ട്. ഒരു നല്ല തലമുറയെ വാര്*ത്തെടുക്കാനാകും എന്ന പ്രതീക്ഷ വായനക്കാരിലേക്കും കൂടി പകര്*ന്നു നല്*കി കൊണ്ടാണ് നീലക്കൊടുവേലിയുടെ കാവല്*ക്കാരി അവസാനിക്കുന്നത്.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •