അജയ് പി മാങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപുര എന്ന നോവൽ വായിച്ചു..ഈയിടെ വായിച്ച മലയാളം നോവലുകളിൽ മികച്ചത്. ഓരോ വായനക്കാരനും താൻ വായിച്ചിട്ടുള്ള പുസ്തകങ്ങളും അവയുടെ എഴുത്തുകാരും കഥാപാത്രങ്ങളുമായൊക്കെ നിരന്തര സംവാദത്തിലാണ്. വായന എന്നത് ഒരു പുസ്തകത്തിൽ തുടങ്ങി അതിൽ തന്നെ അവസാനിക്കുന്ന ഒന്നല്ല.. മുമ്പ് വായിച്ച പുസ്തകങ്ങൾ വായിക്കാനിടയായ സാഹചര്യങ്ങൾ വായന പകർന്നു തന്ന അനുഭവങ്ങൾ അങ്ങനെ വായന തനെയാണ് ജീവിതം. കാഫ്കയും ടോൾസ്റ്റോയും ബോർഹ്യൂസും റോബർട്ടോ ബൊലാനോ യുമെല്ലാം ആ ജീവിതത്തിന്റെ ഭാഗവുമാണ്.. ഓരോ വായനക്കാരന്റെയും ആത്മസംഘര്‍ഷങ്ങളും വ്യാകുലതകളും ആ പുസ്തകം വായിക്കുന്ന ഏതൊരാൾക്കും അനുഭവപ്പെടുന്നിടത്താണ് വായന ജീവിതത്തിന്റെ ഭാഗമാവുന്നത്