Indian schoolkids form the number 200 in tribute to Sachin Tendulkar's double century
.
"commit all ur crimes when SACHIN is batting,they
will go unnoticed,bcoz even lord is watching his play!".
A banner in SYDNEY.
സച്ചിന് ‘തല്ലിയ കൈകൊണ്ട് തലോടല്‍*’!
PRO
തല്ലിയ കൈകൊണ്ട് തലോടലും! സച്ചിന്* മഹാരാഷ്ട്രയ്ക്ക് അപമാനമാണെന്ന് പറഞ്ഞ ശിവസേന അദ്ദേഹത്തിന് ഭാരത രത്ന നല്*കണമെന്ന നിര്*ദ്ദേശത്തെ പിന്തുണയ്ക്കുന്നു.
ഗ്വാളിയര്‍* ഏകദിനത്തില്‍* 200 റണ്‍*സ് എന്ന ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയ സച്ചിന്* ടെന്‍*ഡുല്*ക്കര്*ക്ക് ഭാരത രത്ന നല്*കണമെന്ന് ശുപാര്*ശ ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്* കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചവാന്റെ വീക്ഷണത്തെ പിന്താങ്ങിക്കൊണ്ട് ശിവസേനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെ ശനിയാഴ്ചയാണ് രംഗത്ത് എത്തിയത്.
മുംബൈ മുന്‍*സിപ്പല്* കോര്‍*പ്പറേഷന്* സമ്മേളനത്തിലും സച്ചിനെ ആദരിക്കണമെന്ന് ശിവസേന നേതാക്കള്‍* ആവശ്യപ്പെട്ടിരുന്നു. മുംബൈയെ വീണ്ടുമൊരു അഭിമാന നേട്ടത്തിലേക്ക് കൈപിടിച്ചുയര്*ത്തിയ സച്ചിന് ബഹുമതി നല്*കണമെന്ന് ശിവസേന നേതൃത്വം തീരുമാനിക്കുകയായിരുന്നു.
താന്‍* മഹാരാഷ്ട്രക്കാരന്* എന്നതിനുപരി ഇന്ത്യക്കാരനാണെന്ന സച്ചിന്റെ പ്രസ്താവനയ്ക്കെതിരെ ശിവസേന അധ്യക്ഷന്‍* ബാല്‍* താക്കറെ ആഞ്ഞടിച്ചിട്ട് കാ*ലമേറെയായില്ല. സച്ചിന് മഹാരാഷ്ട്രക്കാരുടെ മനസ്സില്‍* സ്ഥാനമില്ല എന്നും മഹാരാഷ്ട്രയ്ക്ക് വേണ്ടി നടന്ന ആത്മസമര്*പ്പണങ്ങളെ കുറിച്ച് സച്ചിന് അറിയില്ല എന്നും സച്ചിന്* രാഷ്ട്രീയ കാര്യങ്ങളില്‍* അഭിപ്രായം പറയരുത് എന്നും താക്കറെ പറഞ്ഞതിനു പിന്നാലെയാണ് ശിവസേന സച്ചിനോടുള്ള നിലപാടില്‍* മാറ്റം വരുത്തിയിരിക്കുന്നത്