Page 1 of 8 123 ... LastLast
Results 1 to 10 of 73

Thread: Grand Master - The New Mohanlal

  1. #1

    Default Grand Master - The New Mohanlal


    ഗ്രാന്*ഡ്* മാസ്റ്റര്* - ഇതാ ലാല്* , പഴയതല്ല നല്ല പുത്തന്* പുതിയ ലാല്*



    ഒടുവില്* ഗ്രാന്*ഡ്* മാസ്റ്റര്* ഇങ്ങു ഷാര്*ജയിലും എത്തി .അടുത്ത കാലത്തിറങ്ങിയ മികച്ച ലാല്* ചിത്രം എന്ന അഭിപ്രായം പരക്കെ നേടിയ ചിത്രം കാണുവാനായി അക്ഷമനായി ഇരിക്കുകയായിരുന്നു കഴിഞ്ഞ ഒരാഴ്ച .പ്രത്യേകിച്ച് ഇതൊരു ത്രില്ലെര്* ആയതുകൊണ്ട് റിലീസ് വൈകും തോറും സസ്പെന്*സ് അറിഞ്ഞുപോകുമോ എന്നൊരു പേടിയുണ്ടായിരുന്നു .മനപൂര്*വം തന്നെ അധികം റിവ്യൂകളിലൂടെ കടന്നുപോയില്ല .വായിച്ചതില്* തന്നെ പലതും അഭിപ്രായം മാത്രം നോക്കി ഒരു ഓട്ടപ്രദക്ഷിണം നടത്തുകയായിരുന്നു .


    ചിത്രം എല്ലാവരും പറഞ്ഞത് പോലെ തന്നെ നന്നായിട്ടുണ്ട് .എനിക്കും ഫാമിലിക്കും പടം ഇഷ്ടമായി .


    റിലീസ് ദിവസം തന്നെ 10.30 ഷോ റിസേര്*വ് ചെയ്താണ് കണ്ടത് .നല്ല തിരക്കുണ്ടായിരുന്നു .ഹൌസ് ഫുള്ളിനു സാധ്യത ഉണ്ട് .ഉറപ്പില്ല .എന്തായാലും BC ഫുള്* ആയിരുന്നു .


    എല്ലാവരും ഒരുപാടു പറഞ്ഞതയതിനാലും ഒരു സസ്പെന്*സ് ത്രില്ലെര്* ആയതിനാലും കഥയും കഥഗതികളും ഒന്നും വിവരിക്കുന്നില്ല .


    മലയാള സിനിമയെ വഴിമാറ്റി നടത്താന്* കുറെ പേര്* ശ്രമിക്കുമ്പോള്* അതിനു പിന്തുണയുമായി ഒരു സൂപ്പര്* താരവും ചേരുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ് .ഹീറോയിസം ഉപയോഗിക്കാനും സ്ക്രീനില്* തീപ്പൊരി പാറിക്കാനുമുള്ള എല്ലാ വകുപ്പുകളും ഉണ്ടായിട്ടും ഒരു നല്ല സിനിമക്കായി നിലകൊണ്ട ഉണ്ണികൃഷ്ണനും മോഹന്*ലാലിനും അഭിനന്ദനങ്ങള്*.ഒപ്പം ഈ നിലപാടിനു പിന്തുണയുമായി നിന്ന യു ടി വി ക്കും .


    മലയാളത്തിലെ ഏറ്റവും മികച്ച സസ്പെന്*സ് ത്രില്ലെര്* എന്നൊരു വിശേഷണം ഈ ചിത്രത്തിന് അധിക ഭാരമാകും .പക്ഷെ തീര്*ച്ചയായും ഏറ്റവും മികച്ചതില്* മുന്*പന്തിയില്* നില്*ക്കുന്ന അഞ്ചു ചിത്രങ്ങളില്* ഒന്നാകും ഇത് .ഈ ചിത്രം എടുത്ത കാലഘട്ടവും ഇന്നത്തെ പ്രേക്ഷകരുടെ ചിന്താ രീതികളും കൂടി വച്ച് നോക്കുമ്പോള്* തീര്*ച്ചയായും ചിത്രം ആദ്യ അഞ്ചില്* പ്രാധാന്യത്തോടെ തന്നെ നിലകൊള്ളും .


    സസ്പെന്*സ് ത്രില്ലെര്*കള്* പ്രേക്ഷകനെ മുള്*മുനയില്* നിര്*ത്തി പറയുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രയാസമേറിയ വിഷയം ആണ് .മുന്*കാല ത്രില്ലെര്* ചിത്രങ്ങള്* മൂലം ആദ്യം തന്നെ വില്ലനെ ഊഹിക്കാനുള്ള ഒരു മാനസിക അവസ്ഥ പ്രേക്ഷകന്* ഉണ്ടാക്കിയെടുത്തിട്ടുണ്ട് .ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും,നായകനുള്*പ്പടെ , ആദ്യം തന്നെ പ്രേക്ഷകന്* സംശയിച്ചു തുടങ്ങും .വില്ലനായി പ്രത്യക്ഷത്തില്* കാണിക്കുന്ന ആ ഒരാളെ ഒഴിച്ച് .അത്തരം ഒരു പ്രേക്ഷക സമൂഹത്തിനു മുന്*പില്* ഇത് പോലൊരു ചിത്രം പിടിവിട്ടു പോകാതെ അവസാനം വരെ സസ്പെന്*സ് നിലനിര്*ത്തി പോകുക എന്നത് നിസ്സാരകാര്യമല്ല .അതില്* തീര്*ച്ചയായും സംവിധായകന്* വിജയിച്ചിരിക്കുന്നു . ഇന്റര്*നെറ്റിന്റെ സ്വാധീനവും സിനിമ വാര്*ത്തകളുടെ സ്ഥിരം വായനക്കാരുമായ ഒരു ചെറിയ വിഭാഗം പ്രേക്ഷകര്* ഒരു പക്ഷെ വില്ലനെ സംശയിചെക്കാമെങ്കിലും അവരെ പോലും അവസാനം വരെ കഥഗതിയെന്താകും എന്നൊരു സൂചനപോലും നല്*കാതെ പിടിച്ചിരുത്താന്* ഉണ്ണികൃഷ്ണന് കഴിഞ്ഞു .അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് എന്തിനെന്നറിയാതെ തീയറ്ററില്* ഇടയ്ക്കിടെ കൂവല്* പോലെ തോന്നിക്കുന്ന എന്തോ അപശബ്ദം ഉണ്ടാക്കികൊണ്ടിരുന്ന “സിനിമ ദ്രോഹികള്* “ പോലും അവസാന ഒരു മണിക്കൂറോളം അന്തം വിട്ടിരുന്നു സിനിമ കണ്ടത് .ഇന്ന് ഞാന്* എല്ലാം കണ്ടുപിടിച്ചു കളയും എന്നാ ഭാവത്തില്* തീയറ്ററില്* ഇരിക്കുന്ന പ്രേക്ഷകരെ ഞെട്ടിക്കുന്നടുതാണ് ഉണ്ണികൃഷ്ണന്* എന്നാ സംവിധായകനും രചയിതാവും വിജയിച്ചത് .


    ഒരുപാടു നല്ല മുഹുര്തങ്ങള്* ഈ സിനിമ സമ്മാനിച്ചു.നല്ല കഥഗതികളും സസ്പെന്*സും അനൂപും നരേനും ജഗതിയും രാജശ്രീയും ലാലിന്*റെ മകളായി വന്ന കുട്ടിയും ഉള്*പ്പെടെ ഉള്ളവരുടെ മികച്ച പ്രകടനം ,നല്ല ഒതുക്കവും വേഗവുമുള്ള എഡിറ്റിംഗ് , ഹൃദയമിടിപ്പ് കൂട്ടുന്ന അവസ്ഥയില്* പ്രേക്ഷകനെ എത്തിക്കുന്ന ഗംഭീര ബാക്ക് ഗ്രൌണ്ട് സ്കോര്* , കഥ പശ്ചാത്തലതിനു അനുയോജ്യമായ ചായഗ്രഹണം എന്നിങ്ങനെ പലതും എങ്കിലും നാല് പേരെ പ്രത്യേകം എടുത്തു പരാമര്*ശിക്കാന്* തോന്നുന്നു



    4. പ്രിയാമണി – അങ്ങേയറ്റം convincing ആയിരുന്നു പ്രിയാമണി തന്റെ കഥാപാത്രത്തില്* .പതിമൂന്നോ പതിനാലോ വയസുള്ള കുട്ടിയുടെ അമ്മയകാനുള്ള ധൈര്യം കാണിച്ചതിന് മാത്രമല്ല അത് അത്രയ്ക്ക് മികച്ചതാക്കുകയും ചെയ്തു പ്രിയ .ചെറുപ്പക്കാരിയായ ഭാര്യയും മുതിര്*ന്ന കുട്ടിയുടെ അമ്മയായും ഒരേ സമയം നല്ല പ്രകടനം കാഴ്ചവച്ചു .എടുത്തു പറയാന്* ഇത്രയധികം ഉണ്ടോ എന്ന ചോദ്യം ഉയര്*ന്നാല്* അതിനുള്ള മറുപടി ആ റോള്* അത്രത്തോളം convincing ആയി ചെയ്യാന്* സാധിച്ചതിനാല്* ആണ് മറ്റു കഥാപാത്രങ്ങള്*ക്ക് ,ലാല്* ഉള്*പ്പെടെ വളരെ smooth ആയി കഥഗതിയോടു ഇഴുകി ചേരാന്* പറ്റിയത് എന്നാണ് .


    3. ബാബു ആന്റണി – എവിടെയോ വായിച്ചു ബാബു ആന്റണി ആദ്യമായി “ അഭിനയിച്ച” പടം എന്ന് .നല്ല അതിശയോക്തി കലര്*ന്ന ഒരു balck humour ആയിരുന്നു ആ വാചകം .അങ്ങനെ ഇടിച്ചു താഴ്ത്തി പറയേണ്ടെങ്കിലും അദ്ദേഹത്തിന്റെ നല്ല വേഷങ്ങളില്* ഒന്ന് തന്നെ ആണ് ഇത് .മനോഹരമാക്കി അദ്ദേഹം വളരെ പ്രത്യേകതകള്* ഉള്ള ആ കഥാപാത്രത്തെ .ഒന്ന് പിഴച്ചാല്* പരിഹാസ്യമായിപോകുമായിരുന്ന ഒരു സങ്കീര്*ണമായ കഥാപാത്രം തന്നെ ആയിരുന്നു അത് .


    2. ഉണ്ണികൃഷ്ണന്* - സംവിധായകനായും രചയിതാവയും ഉണ്ണികൃഷ്ണന്* തന്റെ മികച്ച നിലവാരം പ്രകടിപ്പിച്ചു .അദ്ദേഹത്തിന്റെ ഇതുവരെ ഉള്ളതില്* ഏറ്റവും മികച്ചത് തന്നെ .മലയാള സിനിമയില്* രഞ്ജിത്ത് തെളിച്ച non – compromise film making എന്ന ധീരമായ പാതയിലേക്ക് മറ്റൊരാള്* കൂടെ .ഒരു ചിത്രം കൊണ്ടായില്ല പുറകെ ഉള്ള ചിത്രങ്ങള്* ഇനിയും തെളിയിക്കനിരിക്കുന്നതേ ഉള്ളൂ .എങ്കിലും ഒരു പൊട്ടിത്തെറി ചിത്രമാക്കാനുള്ള എല്ലാ അവസരങ്ങളും ഘടകങ്ങളും ഉണ്ടായിട്ടും അതിനു മുതിരാതെ തന്നിലെ film maker നെ നിയന്ത്രിച്ചു നിര്*ത്തി ഒരു നല്ല ചിത്രം സമ്മാനിച്ചതില്* അദ്ദേഹത്തിന് അഭിമാനിക്കാം .ഒരു ഞാണിന്മേല്* കളിയാണ്* മികച്ച സ്ക്രിപ്ടിംഗും സംവിധാനവും കൊണ്ട് വിജയകരമായി അദ്ദേഹം പിന്നിട്ടത് .അഭിനന്ദനങ്ങള്*...


    1. മോഹന്*ലാല്* - സത്യന്* അന്തിക്കാട് ,ശ്രീനിവാസന്* തുടങ്ങി പഴയ മോഹന്*ലാലിനെ ഇപ്പൊ തന്നെ തിരിച്ചു തന്നു കളയും എന്ന് നാഴികക്ക് നാല്പതു വട്ടം വീമ്പിളക്കുന്ന സിനിമ പണ്ഡിതന്മാര്* ഈ ചിത്രം കാണണം .നിങ്ങള്ക്ക് കാണാം നല്ല പുതിയ ലാലിനെ ,പുത്തന്* പുതിയ മോഹന്*ലാലിനെ .പഴയ ലാല്* എന്ന് പറഞ്ഞു ഈ പ്രായത്തിലും ലാലിനെ കുട്ടികരണം മറിയിക്കുകയും നായികമാരുടെ പുറകെ ഓടിക്കുകയും നന്മ നിറഞ്ഞ മഹാനാക്കാന്* നോക്കുകയും ഒക്കെ ചെയ്യുന്നവര്* ഒന്ന് മറക്കുന്നു .പഴയ ലാല്* ഇനി ഇല്ല എന്ന സത്യം .ലാല്* മാത്രമല്ല പഴയ മമ്മൂട്ടിയോ ജയറാമോ സുരേഷ് ഗോപിയോ കമലഹാസനോ അമിതാബ് ബച്ചനോ ഒന്നും തിരിച്ചുവരില്ല .അവരവരുടെ ചെറുപ്പകാലത്ത് എങ്ങനെയും വഴങ്ങിയിരുന്ന പേശികളുടെ ചലനങ്ങള്* കൊണ്ട് തങ്ങള്*ക്കു അനുയോജ്യമായ പ്രേക്ഷകരെ ആകര്*ഷിക്കുന്ന ശരീര ഭാഷ ഉണ്ടാക്കിയെടുത്തവര്* ആണ് ഇവരെല്ലാം .കാലവും പ്രായവും തീര്*ച്ചയായും അതിനു തടസ്സം സൃഷ്ടിക്കും .ഒരിക്കലും ഒരു മുപ്പതുകാരന്റെ പേശികളുടെ അനായാസത അന്പതുകാരന് കാണില്ല എന്നത് സത്യം തന്നെ ആണ് .അതിനി മോഹന്*ലാല്* അല്ല മറ്റ് ആരാണെങ്കിലും അങ്ങനെ തന്നെ ആകും .മമ്മൂട്ടി ഉള്*പ്പെടെ ഉള്ള എല്ലാ നടന്മാരിലും ഈ പരിവര്*ത്തനം കാണാം .തങ്ങളുടെ ചെറുപ്പകാലത്ത് പിന്തുടര്*ന്ന അഭിനയരീതിയില്* കാലത്തിനു അനുസരിച്ചുള്ള പരിവര്*ത്തനം വരുത്തിയിട്ടുണ്ട് മമ്മൂട്ടിയും കമല്*ഹാസനും ഒക്കെ .പക്ഷെ ലാല്* ശൈലി ഒരു ബാധ പോലെ ഒരു ജെനറേഷനെ സ്വധീനിചിരുന്നതിനാല്* ആണ് നമ്മള്*ക്കു ലാലില്* മാത്രം വന്* മാറ്റം ദര്*ശിക്കാനാവുന്നത് .കാലത്തിനു അനുസരിച്ചുള്ള മാറ്റം തന്റെ അഭിനയ ശൈലിയില്* ലാലും വരുത്തിയിട്ടുണ്ട് .രണ്ടായിരം ആണ്ടിന് ശേഷമുള്ള ലാലിന്*റെ സീരിയസ് വേഷങ്ങള്* ശ്രദ്ധിച്ചാല്* ഇത് മനസിലാക്കാം .തനിക്ക് ഒരിക്കലും പഴയ ലാല്* ആകാന്* കഴിയില്ലെന്ന് ഏറ്റവും നന്നായി മനസിലാക്കുനത് മോഹന്*ലാല്* തന്നെ ആണ് .പക്ഷെ അപ്പോഴും ചില പഴയ ലാല്* സ്നേഹികളുടെ നിരന്തര നിര്*ബന്ധത്തിനു വഴങ്ങി കൊമാളികളിക്കായി നിന്ന് കൊടുക്കേണ്ടി വരുന്നു ചിലപ്പോഴൊക്കെ .ഇനി പഴയ ലാല്* ഇല്ല ,പ്രായത്തിനു അനുസരിച്ച് തന്റെ ശൈലികള്* പരിഷ്കരിച്ച പുതിയ ലാലേ ഉള്ളൂ .


    ഗ്രാന്*ഡ്* മാസ്റ്റര്* എന്നെ സന്തോഷിപ്പിക്കുന്നതില്* പ്രധാന കാരണം ആ പുതിയ ലാല്* ആണ് . ചലനങ്ങളിലും ഭാവങ്ങളിലും പുതുമ നല്*കുന്ന ലാല്* . സൂഷ്മ ഭാവങ്ങള്*ക്ക് പോലും പുതിയ മാനം നല്*കുന്ന ലാല്* .അഭിനയം ഒരു അനായാസ ജോലിയാക്കുന്ന ലാല്* . അതിനു അത്ര വലിയ പെര്*ഫോര്*മന്*സ് കാണിച്ചോ ലാല്* എന്ന് ചിലര്*ക്കെങ്കിലും സംശയം തോന്നിപ്പിക്കും വിധം സ്വാഭാവികത അഭിനയത്തില്* ഇഴുകി ചേര്*ക്കുന്ന ലാല്* .സംശയം ഉള്ളവര്* താഴെ പറയുന്ന സീനുകള്* ശ്രദ്ധിച്ചോളൂ ;

    1. 1 .ആദ്യ സീനില്* തന്നെ ലാല്* അനുഭവം പ്രകടമാകുന്നു .പത്ര പ്രവര്*ത്തകനെ കാണുന്ന രംഗം .അലസനും എന്നാല്* അങ്ങനെ വിട്ടുകൊടുക്കാന്* തയ്യാറാകാത്തവനും ആയ ഒരു ഉദ്യോഗസ്ഥന്റെ പ്രതിചായ ആ രംഗത്തില്* തന്നെ ലാല്* പ്രേക്ഷകനെ മനസിലാക്കിച്ചു .ജഗതിയുടെ തോളില്* തട്ടി മുന്നോട്ടു നടക്കുന്ന ലാലില്* വരുന്ന ഭാവങ്ങള്* കണ്ടു തന്നെ അറിയണം .


    2. 2. മകളുമായുള്ള റെസ്റ്റോറന്റ് രംഗത്ത് “നിങ്ങള്ക്ക് രണ്ടുപേര്*ക്കും ഇടയില്* EGO എന്ന മൂന്നക്ഷരമാണ് പ്രശ്നം “ എന്ന് പറയുന്ന മകളെ നോക്കി ഒരു പ്രത്യേക രീതിയില്* ചിരിച്ചു തലയാട്ടുന്ന ലാല്* .എങ്ങനെ ലാല്* സൂഷ്മ ഭാവങ്ങള്* പോലും ശ്രദ്ധിക്കുന്നു എന്നുള്ളതിന് നല്ല ഉദാഹരണം ആണ് .


    3. 3. മകളെ കാണാന്* സ്കൂളില്* വരുന്ന രംഗം അതിനെ തുടര്*ന്നുള്ള സംഭാഷണങ്ങളും ശ്രദ്ധിക്കൂ .


    4. 4. എതിരാളിയുടെ അപ്രതീക്ഷിത നീക്കങ്ങളില്* പകച്ചു നില്*ക്കുന്ന ലാല്* നല്ലൊരു അനുഭവമാണ് .അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളിലെയും പോലെ ഒരു “ എല്ലാം അറിയുന്നവന്* ഞാന്*” എന്ന ഭാവം അല്ല അവിടെ മരിച്ചു നിസ്സഹായനും എന്നാല്* ഉത്തരവാദിത്വം ഉള്ളവനുമായ ഒരു സാധാ പോലീസ് ഉദ്യോഗസ്ഥനെ കാണാം .മനുഷ്യന്* പെരുമാറുന്നത് പോലെ ലാലിനെ പെരുമാറാന്* അനുവദിച്ച നിരവധി രംഗങ്ങള്* ഉണ്ട് ഇത് പോലെ .


    5. 5. മേലുദ്യോഗസ്ഥനു മുന്*പില്* “ i know everything about him” എന്ന് പറയുന്ന ലാലിനെ ശ്രദ്ധിക്കാം .വല്ലാത്തൊരു പേടിയോടെ കുറ്റവാളിയെ പിടിക്കാന്* ആകുമോ ഇല്ലയോ എന്നുള്ള ഒരു സംശയം ഉള്ള പോലെ അയാള്* എല്ലാം തകര്*ക്കുമോ എന്നാ ഭയം ഉള്ളിലുള്ളത് പോലെ ...ആ മുഖഭാവവും ശബ്ദവും എല്ലാം വ്യക്തമാക്കുന്നതായിരുന്നു .


    6. 6. ചിത്രത്തിലെ സംഘട്ടന രംഗങ്ങളില്* ലാല്* ഏറ്റവും ശ്രദ്ധയോടെ പെരുമാറുന്നത് നമ്മള്*ക്ക് കാണാം . തന്റെ സ്ഥിരം fight നമ്പറുകള്* ഒന്നും ഇറക്കാതെ ഒരു trained ഓഫീസര്* എങ്ങനെ തന്റെ പ്രതിയോഗിയെ നേരിടുമോ അതുപോലെ ആണ് ലാല്* തന്റെ ചുവടുകള്* നീക്കിയത് . സംഘട്ടന രംഗങ്ങളില്* ഏറ്റവും മനോഹരമായ ടൈമിംഗ് കൈമുതലായുള്ള ലാല്* ,വലതു കയ്യും ഇടതു കയ്യും ഒരേ ആയത്തോടെ ഉപയോഗിക്കുന്ന ,റോപുകളുടെയും supporters ന്റെയും സഹായം അധികം ഉപയോഗിക്കാതെ കഴിവതും നല്ല നടന്* തല്ലു തല്ലാന്* ഇഷ്ടപ്പെടുന്ന ലാല്* തന്റെ സ്ഥിരം ശൈലികള്* മാറ്റിവച്ചു നടത്തിയ പ്രകടനം അടുത്ത കാലത്തേ ഏറ്റവും മികച്ച സ്വാഭാവിക ആക്ഷന്* സീനുകള്* ആണ് സമ്മാനിച്ചത് .
    7. 7. ക്ലൈമാക്സ്* സീനില്* നടത്തുന്ന ഭാവപ്രകടനങ്ങള്* , പ്രതിയോഗിയെ കീഴടക്കിയ ശേഷം വല്ലാത്തൊരു ആശ്വാസത്തോടെ എഴുന്നേറ്റു വരുന്ന ലാല്* പ്രേക്ഷകനിലും ആ ആശ്വാസം സമ്മാനിക്കുന്നു .

    ചിത്രത്തിലുടനീളം ലാല്* പുലര്*ത്തിയ ശരീര ഭാഷ ഒരു തികഞ്ഞ പോലീസ് ഉദ്യോഗസ്ഥന്റെതായിരുന്നു.സാഹചര്യങ്ങള്*ക്കനുസരി ച്ച് ഏറിയും കുറഞ്ഞും തളര്*ന്നും ഉണര്*ന്നും നിസ്സഹായനയും കൂര്*മ്മ ബുദ്ധി പ്രകടിപ്പിച്ചും ഒക്കെ ലാല്* നിറഞ്ഞുനിന്നു . പ്രയതിനൊത്ത വേഷവിധാനങ്ങളും ഒതുങ്ങിയ ശരീരവും നര വീണ മുടിയിഴകളും ഒക്കെയായി സുന്ദരനായിരുന്നു ലാല്* .



    അങ്ങനെ ഏറെ നാളുകള്*ക്കു ശേഷം നല്ലത് മാത്രം പറയാനുള്ള ഒരു ലാല്* ചിത്രം കണ്ട സന്തോഷത്തോടെ .......

    ഒരു നല്ല ചിത്രത്തിനായുള്ള ഈ ശ്രമത്തിനിടയില്* വന്നു കൂടിയ ചെറിയ പിഴവുകളെ കണ്ടില്ല എന്ന് വയ്ക്കാം നമ്മള്*ക്ക് ...അതിനെ ഒന്നും ചിത്രത്തിന്റെ നെഗറ്റീവ് ആയി എടുത്തു പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല ...

    പറയുവാന്* ഒന്ന് മാത്രം നന്ദി ഉണ്ണികൃഷ്ണന്* ...നന്ദി മോഹന്*ലാല്* ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default

    thanks HK................

  4. Likes HARIKRISHNANS liked this post
  5. #3
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    thanx bhai......

  6. #4
    FK Citizen E Y E M A X's Avatar
    Join Date
    Mar 2010
    Location
    3ssur
    Posts
    15,096

    Default

    Quote Originally Posted by HARIKRISHNANS View Post
    .പക്ഷെ ലാല്* ശൈലി ഒരു ബാധ പോലെ ഒരു ജെനറേഷനെ സ്വധീനിചിരുന്നതിനാല്* ആണ് നമ്മള്*ക്കു ലാലില്* മാത്രം വന്* മാറ്റം ദര്*ശിക്കാനാവുന്നത്


    Thanks Harikrishnans..nalla review!

  7. Likes HARIKRISHNANS liked this post
  8. #5
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Thankz macha..adippan review! Thanx alot

  9. Likes HARIKRISHNANS liked this post
  10. #6
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Thanks macha!!

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

  11. Likes HARIKRISHNANS liked this post
  12. #7
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    thanks,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  13. Likes HARIKRISHNANS liked this post
  14. #8
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Thanks harikrishnans...adippan analysis!

  15. Likes HARIKRISHNANS liked this post
  16. #9

    Default

    Quote Originally Posted by muthalakunju View Post
    thanks HK................
    welcome MK

  17. #10
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Thanks Harikrishnans.

  18. Likes HARIKRISHNANS liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •