Page 1 of 3 123 LastLast
Results 1 to 10 of 28

Thread: ഉസ്താദ്* ഹോട്ടലില്* കയറിയപ്പോള്*

  1. #1

    Default ഉസ്താദ്* ഹോട്ടലില്* കയറിയപ്പോള്*


    തീയറ്റര്* : സാനിയ ,എരമല്ലൂര്*
    സ്റ്റാറ്റസ് : ഫാമിലി സര്*ക്കിള്* - 40% , ബ്ലൂ സര്*ക്കിള്* - 70% ( ചെറിയ തീയറ്റര്* ആണ് )
    ദിവസം : 03.06.12


    ഏറെ നാളുകള്*ക്കു ശേഷം മലയാളത്തിലെ യുവ നിരയില്* ഏറ്റവും ശ്രദ്ധേയനായ സംവിധായകന്* അന്*വര്* റഷീദ്* , ആദ്യ ചിത്രത്തിലൂടെ തന്നെ പ്രതീക്ഷയുടെ പുതു വെളിച്ചം സമ്മാനിച്ച ദുല്ഖ്*ര്* , പ്രതിഭാ സമ്പന്നയായ അഞ്ജലി മേനോന്* , നവ തരംഗത്തിനു ചുക്കാന്* പിടിച്ചവരില്* പ്രമുഖനായ ലിസ്റ്റെന്* എന്നിവര്* ഒന്നിക്കുമ്പോള്* ഒരു പുത്തന്* പുതു വീഞ്ഞ് തന്നെയാണ് പ്രതീക്ഷിച്ചത് . ഈ സിനിമ പ്രഖ്യാപിച്ചപ്പോള്* മുതല്* ഒരു വല്ലാത്ത പോസിറ്റീവ് തരംഗം ഫീല്* ചെയ്തിരുന്നു .പേരിലും കാസ്റ്റിംഗിലും വാര്*ത്തകളിലും എല്ലാം എന്തോ പ്രത്യേകത നിറഞ്ഞതൊന്നു വരാന്* പോകുന്നു എന്നുള്ള ഒരു സൂചന നല്*കിയിരുന്നു .ആ സൂചനകള്* നൂറു ശതമാനം ശരിയാണെന്ന് ഉസ്താദ്* ഹോട്ടല്* എന്ന ചിത്രം തെളിയിക്കുന്നു .




    പുതുമ തുടിച്ചു തുള്ളി തുളുമ്പുകയാണ് ഈ കൊച്ചു ചിത്രത്തില്*,ആദ്യ ഫ്രെയിം മുതല്* തന്നെ .തെറ്റ് കുറ്റങ്ങള്* ഇല്ലാത്ത അതി ഗംഭീര ചിത്രം എന്നല്ല പറഞ്ഞുവരുന്നത് . ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഒരു പക്ഷെ ഈ ചിത്രം അവശേഷിപ്പിച്ചേക്കാം .പക്ഷെ ഈ ചിത്രം ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു വലിയ നന്മയുണ്ട് .അതിനു മുന്*പില്* മറ്റെല്ലാം .....മറ്റെല്ലാം ഒന്നുമല്ലതാകുന്നു .





    കഥകള്* വളരെ പരിമിതമാണ് ഈ ലോകത്ത് . എങ്ങനെ നോക്കിയാലും പ്രണയവും ,കാമവും,പ്രതികാരവും ,ചതിയും ,നന്മയും ,തിന്മയും ഒക്കെ തന്നെ ആണ് എല്ലാ കഥകളിലെയും കാതല്* .ഈ കഥകള്* എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നുള്ളതാണ് സിനിമകളെ പുതുമയും വ്യത്യസ്തത ഉള്ളവയും ആക്കുന്നത്.അന്*വര്* റഷീദ്* എന്ന ചെറുപ്പകാരന് അത് മനോഹരമായി തന്നെ പറയാന്* സാധിച്ചിരിക്കുന്നു .അഞ്ജലി മേനോന്*റെ തിരക്കഥ പലപ്പോഴും കുറ്റമറ്റത് എന്ന് പറയുവാന്* കഴിയില്ലെങ്കിലും ആ ആത്മാര്*ത്ഥതയും സത്യസന്ധതയും അംഗീകരിക്കപ്പെടെണ്ടതാണ് .തിരകഥയിലെ പാളിച്ചകളെയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളെയും സംവിധാന മികവ് കൊണ്ട് മറച്ചുവയ്ക്കാന്* കഴിഞ്ഞിട്ടുണ്ട് അന്*വര്* റഷീദിന് .





    ഫീല്* ഗുഡ്* മൂവി എന്ന വാക്ക് സാള്*ട്ട് ആന്*ഡ്* പെപ്പര്* , ബ്യൂട്ടിഫുള്* എന്നീ സിനിമകള്*ക്ക് ശേഷം പൂര്*ണമായും ഉപയോഗിക്കാവുന്ന സിനിമയാണ് ഉസ്താദ്* ഹോട്ടല്* . കുറെ ചെറു ചിരികളും , കുഞ്ഞു നൊമ്പരങ്ങളും ,പറയാതെ പറയുന്ന പ്രണയവും,ഒരു വലിയ സന്ദേശവും ഒക്കെ ആയി ചിത്രം നമ്മളെ ശാന്തതയുടെ , വീണ്ടു വിചാരത്തിന്റെ ഒരു ലോകത്തെത്തിക്കും.




    ഉസ്താദ്* ഹോട്ടല്* ഫൈസിയുടെ കഥയാണ് ,കൂടെ ഫൈസിയുടെ മുത്തച്ഛന്*റെയും . തീര്*ന്നില്ല അത് ഷഹനയുടെയും സ്നേഹം മാത്രം കൈമുതലായുള്ള കുറച്ചു പാവം മനുഷ്യരുടെയും കഥ കൂടെയാണ് . നന്മ നിറഞ്ഞ ചിത്രങ്ങള്* ഇങ്ങനെയും ഉണ്ടാക്കാമെന്ന് സത്യന്* അന്തികാടിനും കൂടെ മനസിലാക്കാന്* ഈ ചിത്രം ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണു .




    പുതുമയുടെ ഇളം തെന്നല്* ആദ്യ ഫ്രെയിം മുതല്* അനുഭവിപ്പിക്കും ഈ ചിത്രം . കഥ പറച്ചിലില്* , കാഴ്ചകളില്* ,അഭിനയത്തില്* എല്ലാം അത് ഫീല്* ചെയ്യും .ഇത് ഒരു സിനിമയാണെന്ന് പലപ്പോഴും തോന്നില്ല പ്രത്യേകിച്ച് ആദ്യ മണിക്കൂറില്* .കോഴിക്കോടോ മലപ്പുറത്തോ ഉള്ള കുറച്ചു സമ്പന്ന മുസ്ലിം കുടുംബങ്ങളിലെ കാഴ്ചകള്* നമ്മളുടെ കണ്മുന്നില്* തെളിഞ്ഞു വരും .എച്ചുകെട്ടലുകളോ ബലം പിടുത്തമോ ഇല്ല . കഥയങ്ങനെ ഒഴുകി പോകുന്നത് അനുഭവിക്കാനാകും .നിത്യ ജീവിതത്തില്* പുതു തലമുറ ഉപയോഗിക്കുന്ന വേഷവിധാനങ്ങളും ആക്സസറീസും എല്ലാം ഒരു സ്വാഭാവികത സിനിമയ്ക്കു നല്*കുന്നു .




    സംവിധാനവും തിരക്കഥയും പരാമര്*ശിച്ചത് കൊണ്ട് മറ്റു മേഖലകള്* നോക്കാം .




    ദുല്ഖ്*ര്* മനോഹരമായിരിക്കുന്നു .നമ്മള്* സാധാരണ കാണുന്ന ചില ന്യൂ ജെനറേഷന്* “ചുള്ളന്*” പയ്യന്മാരുടെ ലുക്ക്* .അടുത്ത വീട്ടിലെ പയ്യന്* ഇമേജ് എന്നത് പലരെയും കുറിച്ച് നമ്മള്* പറയാറുണ്ട് എന്നാല്* അത് പൂര്*ണമായും യോജിക്കുന്ന ഒരാളെ ഇപ്പോഴാണ്* കാണുന്നത് .ഫൈസിയുടെ ഭാവങ്ങള്* എല്ലാം ദുല്ഖ്*രിന്റെ കയ്യില്* ഭദ്രമായിരുന്നു .അച്ഛനെക്കാള്* കേമനാകും അല്ലെങ്കില്* അച്ഛന്റെ അഭിനയം തന്നെ എന്നൊക്കെ പറഞ്ഞു അതിഭാവുകത്വം കൊടുക്കരുത് ,ഇപ്പോഴേ . മിടുക്കനാണ് അദ്ദേഹം ,അനായാസ അഭിനയ ശൈലിയാണ് ദുല്ഖ്*ര്* സ്വീകരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു . ഇപ്പോള്* കിട്ടുന്ന കയ്യടിയും ,ഫ്ലെക്സ്* വപ്പും ആര്*പ്പുവിളികളും ഒക്കെ ഒരു പ്രത്യേക താല്പര്യത്തിന്റെ ഭാഗമായി ഉള്ളതാണ് എന്നത് മനസിലാക്കേണ്ടത് അദ്ദേഹം തന്നെ ആണ് . ഇതിനുമൊക്കെ അപ്പുറമാണ് സംയമനത്തോടെ ,നല്ല സിനിമകളുടെ ഭാഗമായി മുന്നോട്ടുള്ള പ്രയാണം ദുല്ഖ്*രിനു സമ്മാനിക്കുക .ഒന്ന് തീര്*ച്ചപ്പെടുത്താം ദുല്ഖ്*ര്* അദ്ദേഹത്തിന്റെ അച്ഛന് എന്നും അഭിമാനിക്കാവുന്ന മകനായിരിക്കും .




    നിത്യ സുന്ദരിയും തന്റെ കഥാപാത്രത്തില്* അങ്ങേയറ്റം അനുയോജ്യയും ആയി അഭിനയിച്ചിരിക്കുന്നു .മറ്റെല്ല അഭിനേതാക്കളും കഥക്കും സിനിമക്കും മേലെ വളരാതെ അതിനോട് യോജിച്ചു നിന്നു.




    തിലകന്* എന്ന മഹാനടന്* നമ്മെ വീണ്ടും വിസ്മയിപ്പിക്കുന്നു . അതി സുന്ദരമായ ചില സംഭാഷണങ്ങള്* അദ്ദേഹത്തിനായി നല്*കിയിരിക്കുന്നു .മനോഹരമായ ഹൃദയം തുടിപ്പിക്കുന്ന സംഭാഷണങ്ങള്*. കുറിക്കു കൊള്ളുന്ന രീതിയില്* അദ്ദേഹം അവതരിപ്പിച്ചിരിക്കുകയും ചെയ്തു .സിനിമയില്* കയ്യടി കിട്ടുന്ന മിക്ക രംഗങ്ങളും തിലകന്* സ്വന്തമാക്കുന്നു .




    നല്ല ഗാനങ്ങളും , പശ്ചാത്തല സംഗീതവും , ഛയഗ്രഹണവും എല്ലാം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു .എടുത്തു പറയേണ്ട മറ്റൊരു വിഭാഗം വസ്ത്രാലങ്കാരം ആണ് . ഇന്നത്തെ കാലഘട്ടത്തിനു അനുയോജ്യമായ ,കഥാപാത്രങ്ങള്*ക്ക്* ഇണങ്ങുന്ന വേഷവിധാനം കുറച്ചൊന്നുമല്ല ചിത്രത്തിന്റെ ഭംഗി കൂട്ടുന്നതിനു സഹായിക്കുന്നത്.




    ഒരു ഇളം തെന്നല്* പോലെ നീങ്ങുന്ന ചിത്രം മനസ് നിറച്ചു ,നമ്മളിലെല്ലാം ഒരു വീണ്ടു വിചാരമുണ്ടാക്കി ഒരു പക്ഷെ നിരവധി പേരെ ഒരു പുതിയ തീരുമാനത്തിനും പ്രചോദിപ്പിച്ചു കൊണ്ടാണ് അവസാനിക്കുന്നത്* .




    അഭിമാനിക്കാം ,ഈ ചിത്രത്തിനായി സഹകരിച്ച ,ഇതിനു പിന്നില്* പ്രവര്*ത്തിച്ച എല്ലാവര്ക്കും .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Thanks harikrishnans

  4. #3

    Default

    thanks bhai.....great as always

  5. #4
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx bhai..

  6. #5
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

    Thanks HARIKRISHNANS.

  7. #6
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    thanks bhai

  8. #7
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks macha......
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. #8

    Default

    reviewnu nandhi

  10. #9
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    Thanks baiiii
    .
    .
    .

  11. #10
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Thanks Harikrishnans.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •