Tata Safari Unveiled..
Sent from my LLD-AL10 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Tata Safari Unveiled..
Sent from my LLD-AL10 using Tapatalk
Kiger 2021
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
Veteran film actor Vijayaraghavan and vehicles he owns | Chat with Baiju N Nair
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
ഒമ്പത് വര്*ഷത്തെ പ്രയാണം അവസാനിക്കുന്നു; ഇന്ത്യന്* നിരത്തുകളോട് വിട പറയാനൊരുങ്ങി ഡാറ്റ്*സണ്*
2013 ജൂലൈ മാസത്തിലാണ് ഡാറ്റ്*സണിന്റെ ആദ്യം വാഹനം ഇന്ത്യയില്* അവതരിപ്പിക്കുന്നത്.
ജാപ്പനീസ് വാഹന നിര്*മാതാക്കളായ നിസാന്റെ ചുവടുപിടിച്ചാണ് സഹോദര സ്ഥാപനമായ ഡാറ്റ്*സണും ഇന്ത്യയില്* എത്തുന്നത്. ഗോ, ഗോ പ്ലസ്, റെഡി ഗോ എന്നീ മൂന്ന് വാഹനങ്ങളും തരക്കേടില്ലാത്ത സ്വീകാര്യതയും നിരത്തുകളില്* നേടിയിരുന്നു. എന്നാല്*, എതിരാളികള്* കൂടുതല്* കരുത്തരായതോടെ ഡാറ്റ്*സണ്* വാഹനങ്ങളുടെ കുതിപ്പിന് വേഗത കുറയുകയായിരുന്നു. ഒടുവില്* ഇന്ത്യന്* നിരത്തുകളില്* ഒരു പതിറ്റാണ്ട് തികയ്ക്കാതെ വിടപറയാനൊരുങ്ങുകയാണ് ഡാറ്റ്*സണ്*.
ഡാറ്റ്*സണ്* ബ്രാന്റ് ഇന്ത്യന്* വാഹന വിപണിയില്* നിന്ന് പിന്*വലിക്കുകയാണെന്ന് നിസാനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ചെന്നൈ പ്ലാന്റില്* നടന്നുവന്നിരുന്ന റെഡി-ഗോ പ്രൊഡക്ഷന്* അവസാനിപ്പിക്കുകയാണെന്നാണ് നിസാന്* ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറമെ, റഷ്യ, ഇൻഡൊനീഷ്യ തുടങ്ങിയ വിപണിയില്* നിന്ന് 2020-ല്* തന്നെ ഡാറ്റ്*സണ്* വാഹനങ്ങള്* പിന്*വലിച്ചിരുന്നു.
2013 ജൂലൈ മാസത്തിലാണ് ഡാറ്റ്*സന്റെ ആദ്യം വാഹനം ഇന്ത്യയില്* അവതരിപ്പിക്കുന്നത്. ഡാറ്റ്*സണ്* ഗോ എന്ന ഹാച്ച്ബാക്കുമായായിരുന്നു ഇവരുടെ വിപണി പ്രവേശനം. ആകര്*ഷകമായ രൂപത്തിനൊപ്പം താരതമ്യേന കുറഞ്ഞ വിലയിലും എത്തിയതോടെ ഗോ സ്വീകരിക്കപ്പെടുകയായിരുന്നു. അതിനുശേഷം ഈ വാഹനത്തെ അടിസ്ഥാനമാക്കി ഗോ പ്ലസ് എന്ന ഏഴ് സീറ്റര്* എം.പി.വിയുടെ ഡാറ്റ്*സണില്* നിന്ന് എത്തുകയായിരുന്നു. 2016-ല്* റെഡി ഗോ എന്ന കുഞ്ഞന്* ഹാച്ച്ബാക്കും ഒരുങ്ങി.
എന്നാല്*, 2018-ന്റെ അവസാനത്തോടെ ഗോ ഹാച്ച്ബാക്ക്, ഗോ പ്ലസ് എം.പി.വി. എന്നിവയുടെ വില്*പ്പന ഇടിഞ്ഞു തുടങ്ങി. അതേസമയം, സൗത്ത് ആഫ്രിക്കന്* വിപണികളില്* ഇത്തരം വാഹനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയില്* നിന്ന് ഈ വാഹനങ്ങള്* കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയില്* വിപണിയില്* റെഡി-ഗോ മാത്രമായി വില്*പ്പന തുടര്*ന്നിരുന്നെങ്കിലും 2021-ലെ കണക്ക് അനുസരിച്ച് ആകെ വിറ്റഴിച്ചത് 4000 യൂണിറ്റ് മാത്രമാണ്. ഇതോടെയാണ് നിരത്തൊഴിയാന്* തീരുമാനിച്ചത്
നിസാന്റെ ആഗോള ബിസിനസ് സ്ട്രാറ്റജി അനുസരിച്ച് ഉപയോക്താക്കള്*ക്ക് ഏറ്റവും ലാഭകരമായ മോഡലുകള്* വിപണിയില്* എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ചെന്നൈയിലെ നിസാന്* പ്ലാന്റിലെ റെഡി-ഗോ ഉത്പാദനം അവസാനിപ്പിക്കുകയാണ്. എന്നാല്*, ഈ വാഹനത്തിന്റെ വില്*പ്പന തുടരുന്നുണ്ടെന്നും ഭാവിയിലും ഡാറ്റ്*സണ്* വാഹനങ്ങളുടെ ഉപയോക്താക്കള്*ക്ക് സര്*വീസ് ഉള്*പ്പെടെയുള്ള വില്*പ്പനാനന്തര സേവനങ്ങള്* ഉറപ്പാക്കുമെന്നും നിസാന്* അറിയിച്ചു.
700 കി.മീ.റേഞ്ച്, 5 മിനിറ്റ് ചാര്*ജില്* 220 കിലോമീറ്റര്* ഓടും; ഷവോമിയുടെ ആദ്യ ഇ.വി. ചില്ലറക്കാരനല്ല
ടെസ്ലയുടെ മോഡല്* 7 എന്ന ഇലക്ട്രിക് കാറുമായായിരിക്കും ഷവോമി എസ്.യു.7 മത്സരിക്കുന്നത്.
ചൈനീസ് ഇലക്ട്രോണിക്*സ് കമ്പനിയായ 'ഷവോമി' വൈദ്യുത വാഹന രംഗത്തേക്ക് ചുവടുവെച്ചുകൊണ്ട് 'എസ്.യു.7' എന്ന പേരില്* ഇലക്ട്രിക് കാര്* അവതരിപ്പിച്ചു. ചൈനയിലാണ് ആദ്യഘട്ടത്തില്* ഇത് ലഭിക്കുക. വിപണിയില്* അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളില്* 88,898 കാറുകള്*ക്ക് ബുക്കിങ് ലഭിച്ചതായി കമ്പനി അറിയിച്ചു. അഞ്ച് ദിവസം പിന്നിട്ടതോടെ ഒരുലക്ഷത്തിന് മുകളില്* ആളുകളാണ് ഈ വാഹനം ബുക്കുചെയ്തിരിക്കുന്നതെന്നാണ് നിര്*മാതാക്കള്* അറിയിച്ചിരിക്കുന്നത്.
2.16 ലക്ഷം യുവാന്* മുതലാണ് ഇതിന്റെ വില. അതായത് ഏതാണ്ട് 25 ലക്ഷം രൂപ മുതല്*. ടെസ്ലയുടെ മോഡല്* 7 എന്ന ഇലക്ട്രിക് കാറുമായായിരിക്കും ഷവോമി എസ്.യു.7 മത്സരിക്കുന്നത്. ഒറ്റ ചാര്*ജില്* 700 കിലോമീറ്റര്* വരെ ഓടാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2.78 സെക്കന്റില്* പൂജ്യത്തില്* നിന്ന് 100 കിലോമീറ്റര്* വേഹത്തിലെത്തുന്ന എസ്.യു7-ന്റെ പരമാവധി വേഗത മണിക്കൂറില്* 210 കിലോമീറ്ററാണ്. ഫാസ്റ്റ് ചാര്*ജിങ് സൗകര്യവുമുണ്ടാകും. 10 ശതമാനത്തില്*നിന്ന് 80 ശതമാനത്തിലേക്ക് ചാര്*ജ് ചെയ്യാന്* 25 മിനിറ്റുകള്* മതി.
പ്രധാനമായും ഇതിലെ സെല്*-ടു-ബോഡി സംവിധാനത്തില്* നല്*കിയിട്ടുള്ള ബാറ്ററി പാക്കാണ് വാഹനത്തിന്റെ സവിശേഷത. ഈ സംവിധാനത്തില്* കൂടുതല്* സ്പേസ് നല്*കുന്നതിനൊപ്പം വയറിങ്ങും താരതമ്യേന കുറവാണ്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നുണ്ട്. 73.6 കിലോവാട്ട്, 101 കിലോവാട്ട് എന്നിങ്ങനെയാണ് ബാറ്ററിയുടെ ശേഷി. വരും വര്*ഷങ്ങളില്* 1200 കിലോമീറ്റര്* റേഞ്ച് ഉറപ്പാക്കുന്ന മോഡല്* എത്തിക്കുമെന്നാണ് ഷഓമി ഉറപ്പുനല്*കുന്നത്.
വാഹനത്തിന്റെ ചാര്*ജിങ്ങ് സമയമാണ് എസ്.യു.7-ന്റെ മറ്റൊരു ഹൈലൈറ്റ്. അള്*ട്ര ചാര്*ജര്* ഉപയോഗിച്ച് കേവലം അഞ്ച് മിനിറ്റ് നേരം ചാര്*ജ് ചെയ്താല്* 220 കിലോമീറ്റര്* സഞ്ചരിക്കാനുള്ള ചാര്*ജ് ബാറ്ററിയിലെത്തും. ഇത് 15 മിനിറ്റാണെങ്കില്* 350 കിലോമീറ്റര്* സഞ്ചരിക്കാനും സാധിക്കുമെന്നാണ് നിര്*മാതാക്കള്* അവകാശപ്പെടുന്നത്. സ്റ്റാന്റേഡ്, പ്രോ, മാക്*സ് എന്നീ മൂന്ന് വേരിയന്റുകളില്* എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം വ്യത്യസ്ത പവറുകളാണ് ഉത്പാദിപ്പിക്കുന്നത്.
സ്റ്റാന്റേഡ്, പ്രോ മോഡലുകള്* 299 ബി.എച്ച്.പി. പവര്* ഉത്പാദിപ്പിക്കുമ്പോള്* ഡ്യുവല്* മോട്ടോറുകളുള്ള എസ്.യു.7 മാക്സ് പെര്*ഫോമെന്*സ് ഭീമനാണ്. മുന്നിലേയും പിന്നിലേയും ആക്സിലുകളില്* നല്*കുന്ന ഇതിലെ സൂപ്പര്* മോട്ടോര്* വി6 637 എച്ച്.പി. പവറും 838 എന്*.എം. ടോര്*ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 2.78 സെക്കന്റില്* പൂജ്യത്തില്* നിന്ന് 100 കിലോമീറ്റര്* വേഗത കൈവരിക്കുന്ന വാഹനത്തിന് 200-ല്* എത്താന്* വെറും 10 സെക്കന്റ് മതി.
സെഡാന്* ശ്രേണിയില്* എത്തിയിട്ടുള്ള ഈ വാഹനം കാഴ്ച്ചയില്* പോര്*ഷെ ടൈകാന്*, ടെസ്ല മോഡല്* എസ് തുടങ്ങിയ വാഹനങ്ങളുമായി താരതമ്യത്തിന് വഴിവെക്കുന്നുണ്ട്. ഹെഡ്ലൈറ്റിന്റെ രണ്ടായി മുറിച്ച് നല്*കിയിട്ടുള്ള ഡി.ആര്*.എല്*, താഴ്ന്ന നില്*ക്കുന്ന ബോണറ്റ്, വലിപ്പമുള്ള എയര്*ഡാം എന്നിവ മുഖഭാവത്തുള്ളത്. അഞ്ച് സ്പോക്ക് അലോയി എവിടെയൊക്കെയോ ലംബോര്*ഗിനി ഭാവം നല്*കുന്നുണ്ട്. വളങ്ങള്* ഫ്ളാറ്റാണ്. എല്*.ഇ.ഡി. ലൈറ്റ് സ്ട്രിപ്പില്* ബന്ധിപ്പിച്ചാണ് ടെയ്ല്*ലാമ്പ് ഒരുങ്ങിയിരിക്കുന്നത്.
40 years! This is the time it took for a non-Maruti car to triumph in annual sales
Maruti Suzuki India has been the dominant player in the country's car market for over four decades now. For 39 consecutive years, a Maruti car has been the annual best-seller. However, a car from Tata Motors punched all the competition away to take the top spot in 2024.
From 1985 to 2004, the Maruti Suzuki 800 was India's best-selling car every year. Then came the Maruti Suzuki Alto, ruling from 2005 till 2017. After that, different models like the Maruti Suzuki Dzire, Maruti Suzuki Swift and Maruti Suzuki WagonR triumphed. In 2024, the Tata Punch was at the numero uno position.
Best-selling cars over the past 40 years
- Maruti Suzuki 800 - 1985-2004
- Maruti Suzuki Alto - 2005-2017
- Maruti Suzuki Dzire - 2018
- Maruti Suzuki Alto - 2019
- Maruti Suzuki Swift - 2020
- Maruti Suzuki WagonR - 2021
- Maruti Suzuki WagonR - 2022
- Maruti Suzuki Swift - 2023
- Tata Punch - 2024
The frugal character of Maruti cars has made them popular among buyers. In the Indian car market, affordability plays a significant role in determining a car's success, and Maruti cars have always been light on the pockets of buyers.
The Tata Punch was launched in India in October 2021. A micro-SUV, it came at a time when the market was rapidly moving towards models with SUV body-style. In Tata Punch, buyers got an option to shift to SUV at a relatively low price point.
Now, available with petrol, CNG and electric powertrains, the Punch has witnessed a meteoric rise to the top. It sold 1,29,895 units in 2022, 1,50,182 units in 2023 and finally crossed the 2,00,000 annual sales milestone at 2,02,031 units in 2024.
While the internal combustion engine (ICE) version of the Tata Punch is priced between Rs 6.13 lakh and Rs 10.15 lakh (ex-showroom), the Tata Punch.ev can be had from Rs 9.99 lakh to Rs 14.29 lakh (ex-showroom). For reference, the Tata Punch.ev was launched in January 2024.
Apart from being a rather affordable SUV, the Tata Punch has also made a name for itself with its handsome performance in safety tests. It has secured a 5-star safety rating from Global NCAP and Bharat NCAP.
Tata Motors manufactures some of the safest cars in India. Its entire SUV portfolio, including the Punch, Nexon, Curvv, Harrier and Safari, has secured a 5-star safety rating at Bharat NCAP. This has enhanced the trust of buyers in Tata cars, leading to better sales, according to sector experts.
കാത്തിരിപ്പിന് വിരാമം; മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡല്* ഇ-വിത്താര അവതരിപ്പിച്ചു
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡൽ ഇ-വിത്താര ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ |
വര്*ഷങ്ങള്* നീണ്ട കാത്തിരിപ്പിനൊടുവില്* മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താര ഇന്ത്യയില്* അവതരിപ്പിച്ചു. ഡല്*ഹിയില്* നടക്കുന്ന ഭാരത് മൊബിലിറ്റി എക്*സ്*പോയുടെ ഭാഗമായാണ് മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കിയിരിക്കുന്നത്. നെക്*സയുടെ പുതിയ ഡിസൈന്* ഫിലോസഫിയായ ക്രാഫ്റ്റഡ് ഫ്യൂച്ചറിസം അടിസ്ഥാനമാക്കിയാണ് ഇ-വിത്താര ഡിസൈന്* ചെയ്തിരിക്കുന്നത്. മികച്ച ഡിസൈനൊപ്പം ഹൈടെക് ഫീച്ചറുകളുമാണ് ഇതില്* നല്*കിയിട്ടുള്ളതെന്നാണ് നിര്*മാതാക്കള്* അവകാശപ്പെടുന്നത്.
ഇലക്ട്രിക് വാഹനങ്ങള്*ക്കായി വികസിപ്പിച്ചിട്ടുള്ള ഹാര്*ടെക്ട്-ഇ പ്ലാറ്റ്*ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. ഉയര്*ന്ന എയറോ ഡൈനാമിക് ശേഷിയും ഉയര്*ന്ന മികച്ച പ്രകടനവുമാണ് ഈ പ്ലാറ്റ്*ഫോം ഉറപ്പാക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളില്* ഇ-വിത്താര വിപണിയില്* എത്തും. ഒറ്റത്തവണ ചാര്*ജില്* 500 കിലോമീറ്ററില്* അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എല്*.എഫ്.പി.(ലിഥിയം അയേണ്* ഫോസ്*ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതില്* ഉപയോഗിക്കുന്നത് എന്നതാണ് ഈ വാഹനത്തെ വേറിട്ട് നിര്*ത്തുന്നത്.
മാരുതിയുടെ മറ്റ് മോഡലുകളുമായി താരതമ്യമില്ലാത്ത ഡിസൈനിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. വലിയ പ്രൊജക്ഷന്* ഹെഡ്ലാമ്പ്, എല്*.ഇ.ഡി. ഡി.ആര്*.എല്*, രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച നല്*കിയിട്ടുള്ള പൊസിഷന്* ലൈറ്റ്, ഗ്ലാസ് ആവരണത്തിലുള്ള ലോഗോ എന്നിവയാണ് മുഖഭാഗത്തുള്ളത്. ക്ലാഡിങ് പോലെയാണ് ബമ്പര്* ഒരുക്കിയിരിക്കുന്നത്. ഗ്രില്ല് ഏരിയ മൂടിക്കെട്ടിയതാണെങ്കിലും വലിയ എയര്*ഡാമാണ് ബമ്പറില്* നല്*കിയിട്ടുള്ളത്. ക്രോം ഇന്*സേര്*ട്ടുകളുടെ അകമ്പടിയിലാണ് ഫോഗ്ലാമ്പ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്.
18 ഇഞ്ച് വലിപ്പത്തിലുള്ള എയറോ ഡൈനാമിക വീലുകളാണ് വശങ്ങളില്* പ്രധാനം. ഫെന്*ഡറിലാണ് ചാര്*ജിങ് സ്ലോട്ട് നല്*കിയിട്ടുള്ളത്. പ്ലാസ്റ്റിക് ക്ലാസിങ്ങില്* തീര്*ത്തിരിക്കുന്ന വീല്* ആര്*ച്ച് വാഹനത്തിന് ചുറ്റിലും നീളുന്നു. ഷോര്*ഡര്* ലൈനുകളും മറ്റും നല്*കിയാണ് ഡോര്*, 360 ഡിഗ്രി വ്യൂ സപ്പോര്*ട്ട് ചെയുന്ന ക്യാമറ ഉള്*പ്പെടെ നല്*കിയാണ് റിയര്*വ്യൂ മിററിന്റെ ഡിസൈന്*. രണ്ടാം നിര ഡോറിന്റെ ഹാന്*ഡില്* സി-പില്ലറിലാണ് നല്*കിയിട്ടുള്ളത്. പിന്*ഭാഗത്ത് എല്*.ഇ.ഡി. സ്ട്രിപ്പില്* കണക്ട് ചെയ്ത ടെയ്ല്*ലാമ്പാണ് പ്രധാന ആകര്*ഷണം. ബ്ലാക്ക് ബമ്പറാണ് പിന്നില്* കൊടുത്തിട്ടുള്ളത്.
മാരുതിയുടെ വാഹനങ്ങളില്* പ്രതീക്ഷിക്കാത്ത ഫീച്ചറുകളും ഡിസൈനുമാണ് ഇന്റീരിയറില്* ഒരുക്കിയിരിക്കുന്നത്. ഫ്ളോട്ടിങ്ങ് ഡ്യുവല്* സ്*ക്രീന്* സെറ്റപ്പാണ് ഇന്*ഫ്ടെയ്ന്*മെന്റ്-ഇന്*സ്ട്രുമെന്റ് ക്ലെസ്റ്റര്* ഡിസ്പ്ലേയായി നല്*കിയിരിക്കുന്നത്. ഇരട്ട നിറത്തിലാണ് ഡാഷ്ബോര്*ഡിന്റെ ഡിസൈന്*. ഹൊറിസോണ്ടലായി നല്*കിയിട്ടുള്ള എ.സി. വെന്റുകളാണ് ഇതില്* നല്*കിയിരിക്കുന്നത്. ക്ലൈമറ്റ് കണ്*ട്രോള്* യൂണിറ്റും വളരെ ലളിതമായാണ് നല്*കിയിരിക്കുന്നത്. മള്*ട്ടി ഫങ്ഷന്* സംവിധാനത്തില്* ടു സ്പോക്ക് സ്റ്റിയറിങ് വീലാണ് നല്*കിയിരിക്കുന്നത്. ഇതും മാരുതിയുടെ പുതുമയാണ്.
പ്രീമിയം വാഹനങ്ങളെ പിന്നിലാക്കുന്ന ഡിസൈനിലാണ് സെന്റര്* കണ്*സോള്* തീര്*ത്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള നോബാണ് ഡ്രൈവ് സെലക്ടര്*. ഇലക്ട്രോണിക് പവര്*ബ്രേക്ക്, ഓട്ടോ ഹോള്*ഡ് പോലുള്ള സ്വിച്ചുകള്* ആംറെസ്റ്റിന് സമീവും മറ്റ് സ്വിച്ചുകള്* ഷിഫ്റ്റ് സെലക്ടര്* ഡയലിന് ചുറ്റിലുമായാണ് നല്*കിയിരിക്കുന്നത്. എ.സി. വെന്റ്, ഗ്ലാസ് ഹോര്*ഡര്*, ഡോര്*പാഡ്, സ്റ്റിയറിങ് വീല്* എന്നിവിടങ്ങളിലായി ക്രോമിയം ഇന്*സേര്*ട്ട് നല്*കി അലങ്കരിച്ചിട്ടുണ്ട്. ലെതര്*-ഫാബ്രിക് കോംപിനേഷനിലാണ് സീറ്റുകള്* തീര്*ത്തിരിക്കുന്നത്. മൂന്ന് നിറങ്ങളും ഇതില്* നല്*കുന്നുണ്ട്. അഞ്ച് സീറ്റര്* വാഹനമാണ് ഇ-വിത്താര.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന്* ഇ-വിത്താരയില്* 144 ബി.എച്ച്.പി. പവറും 189 എന്*.എം. ടോര്*ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്* മോട്ടോറാണ് നല്*കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റില്* 174 ബി.എച്ച്.പി. പവറും 189 എന്*.എം. ടോര്*ക്കുമേകുന്ന മോട്ടോറും കരുത്തേകുന്നു. ഇ-വിത്തരായുടെ ഓള്* വീല്* ഡ്രൈവ് മോഡലില്* സുസുക്കിയുടെ ഇ-ഓള്*ഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയര്* ആക്സിലിലും 65 ബി.എച്ച്.പി. പവര്* ഉത്പാദിപ്പിക്കുന്ന മോട്ടോര്* നല്*കുന്നുണ്ട്. ഈ ഇരട്ട മോട്ടോര്* മോഡല്* 184 ബി.എച്ച്.പി. പവറും 300 എന്*.എം. ടോര്*ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ഏറ്റവും വില കുറഞ്ഞ ഇ.വി.എത്തിക്കാന്* മാരുതി; ഇനിയൊരുങ്ങുന്നത് ഇലക്ട്രിക് ഹാച്ച്ബാക്ക്
ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി പ്രദർശിപ്പിച്ച ഇലക്ട്രിക് മോഡൽ |
ഇന്ത്യന്* നിരത്തുകളിലേക്കുള്ള മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡല്* അവതരണത്തിന് ഒരുങ്ങുകയാണ്. ഇ-വിത്താര എന്ന പേരില്* ജനുവരി 17-ന് അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് മോഡല്* മാര്*ച്ച് മാസത്തോടെ നിരത്തുകളില്* എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മോഡല്* പുറത്തിറങ്ങാനെടുത്ത കാലത്താമസം ഇനിയങ്ങോട്ട് ഉണ്ടാവില്ലെന്നാണ് റിപ്പോര്*ട്ട്. ഇലക്ട്രിക് ശ്രേണിയിലേക്കുള്ള കൂടുതല്* വാഹനങ്ങളുടെ പണിപ്പുരയിലാണ് മാരുതി സുസുക്കി.
ഒരു എന്*ട്രി ലെവല്* ഇലക്ട്രിക് ഹാച്ച്ബാക്കായിരിക്കും മാരുതി സുസുക്കിയില്* നിന്ന് ഇനി പുറത്തിറങ്ങുകയെന്നാണ് വിവരം. വൈ2വി എന്ന കോഡ്*നെയിമില്* നിര്*മിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് 2028-ഓടെ നിരത്തുകളില്* എത്തിക്കാനാണ് നിര്*മാതാക്കള്* ശ്രമിക്കുന്നത്. സുസുക്കി മുമ്പ് പ്രദര്*ശനത്തിന് എത്തിച്ചിട്ടുള്ള ഇ.ഡബ്ല്യു.എക്*സ്. കണ്*സെപ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ വാഹനം നിര്*മിക്കുന്നത്. പൂര്*ണമായും പ്രദേശികമായി നിര്*മിക്കുന്ന വാഹനമായിരിക്കും ഇത്.
ആദ്യ വാഹനമായ ഇ-വിത്താരയില്* 65 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്കാണ് നല്*കിയിട്ടുള്ളതെങ്കില്* ഈ കുഞ്ഞന്* ഇലക്ട്രിക് മോഡലില്* താരതമ്യേന ചെറിയ ബാറ്ററിപാക്ക് ആയിരിക്കും ഘടിപ്പിക്കുന്നത്. 35 കിലോവാട്ട് ആയിരിക്കും ഈ വാഹനത്തിലെ ബാറ്ററിപാക്കിന്റെ ശേഷിയെന്നും റിപ്പോര്*ട്ടുണ്ട്. അഞ്ച് വര്*ഷത്തിനുള്ളില്* ഈ എന്*ട്രി ലെവല്* ഇലക്ട്രിക് വാഹനത്തിന്റെ 2.5 ലക്ഷം യൂണിറ്റ് നിര്*മിക്കുകയാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം. കോമറ്റ് ഉള്*പ്പെടെയുള്ള വാഹനങ്ങളായിരിക്കും എതിര്* സ്ഥാനത്ത്.
2031-നുള്ളില്* ഇന്ത്യയില്* ആറ് പുതിയ ഇലക്ട്രിക് വാഹനങ്ങള്* അവതരിപ്പിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. ഇതിലെ ആദ്യ മോഡലാണ് ജനുവരി 17-ന് അവതരിപ്പിക്കാനൊരുങ്ങുന്ന ഇ-വിത്താര. ഈ പദ്ധതിയിലെ എന്*ട്രി ലെവല്* മോഡലാണ് വൈ2വി എന്ന കോഡ്*നെയിമില്* ഒരുങ്ങുന്നത്. 2030 ആകുമ്പോഴേക്കും മാരുതിയുടെ മൊത്തവില്*പ്പനയുടെ 15 ശതമാനം ഇലക്ട്രിക് വാഹനങ്ങളുടേതാക്കാനുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നത്.
വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക്*; രണ്ട് എസ്*യുവികൾ അണിയറയിൽ
വിൻഫാസ്റ്റ് വിഎഫ് 7, വിഎഫ് 9 എന്നീ എസ് യു വി കളാണ് പ്രദർശനത്തിനെത്തുന്നത്
ഇന്ത്യൻ വാഹന വിപണിയിലേക്ക് പുതിയൊരു വിദേശ വാഹന നിർമാതാക്കൾ കൂടിയെത്തുന്നു. വിയറ്റ്നാമിൽ നിന്നുമുള്ള വിൻഫാസ്റ്റ് എന്ന ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ഇന്ത്യയിൽ ചുവടുറപ്പിക്കാൻ പോകുന്നത്. ജനുവരി 17 ന് ഡൽഹിയിൽ ആരംഭിക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ വിൻഫാസ്റ്റിന്റെ വാഹനങ്ങൾ പ്രദർശനത്തിനെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.
വിൻഫാസ്റ്റ് വിഎഫ് 7, വിഎഫ് 9 എന്നീ എസ് യു വി കളാണ് പ്രദർശനത്തിനെത്തുന്നത്. അഞ്ച് സീറ്റർ ഇലക്ട്രിക് എസ് യു വി വിഭാഗത്തിലേക്കു വി എഫ് 7 എത്തുമ്പോൾ ആറ്, ഏഴ് സീറ്റിങ് ലേ ഔട്ടിലാണ് വി എഫ് 9 വരുന്നത്. ഇക്കോ, പ്ലസ് എന്നീ രണ്ട് വേരിയന്റുകളുണ്ട് വി എഫ് 7 ൽ. 75.3 കിലോവാട്ട് ബാറ്ററി പായ്ക്കാണുള്ളത്. ഇക്കോ വേരിയന്റിന് 450 കിലോമീറ്റർ റേഞ്ചും പ്ലസിന് 431 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി ഉറപ്പു നൽകുന്നത്. 204 എച്ച് പി പവറും 310 എൻ എം ടോർക്കും നൽകുന്ന സിംഗിൾ മോട്ടോറാണ് ഇക്കോ വേരിയന്റിനു കരുത്ത് പകരുന്നത്. പ്ലസ് വേരിയന്റിൽ 345 ബി എച്ച് പി പവറും 500 എൻ എം ടോർക്കും നൽകുന്ന രണ്ടു മോട്ടോറുകളാണുള്ളത്.
വി എഫ് 9 എന്ന ഫ്ലാഗ്ഷിപ് എസ് യു വിയും ഇക്കോ,പ്ലസ് എന്നീ രണ്ടു വേരിയന്റുകളിൽ ലഭ്യമാകും. 123 കിലോവാട്ട് ബാറ്ററി പായ്ക്കിലെത്തുന്ന ഈ വാഹനത്തിന് 531 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 6.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. തമിഴ്*നാട്ടിലാണ് വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ പ്ലാന്റ്. സ്*കോഡയുടെ മുൻമേധാവിയായിരുന്ന സാക് ഹോളീസിനാണ് വിൻഫാസ്റ്റ് ഇന്ത്യയുടെ ചുമതല.