thanks critic
Drishyam
Memories
Amen
ABCD
Mumbai Police
Neram
Honey Bee
Shutter
Left Right Left
Celluloid
Sponsored Links ::::::::::::::::::::Remove adverts | |
thanks critic
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
മംഗ്ലീഷ് പ്രണയം
'100 Days of Love' - Review
20-03-2015, PVR Kochi
ഇംഗ്ലീഷിൽ ചിന്തിക്കുകയും, ഏറെ കുറെ ഇംഗ്ലീഷിൽ അവതരിക്കപ്പെടുകെയും ചെയുന്ന ഒരു മലയാള സിനിമ ആണ് '100 Days of Love' . അതിനാൽ തന്നെ ഈ കഥാപാത്രങ്ങൾ നമ്മുടെ ജീവിത പരിസരങ്ങളിൽ നിന്ന് അകന്നു നില്ക്കുന്നതായി തോന്നാം.
വളരെ പരിചിതമായ ഒരു സ്ഥിരം ലവ് സ്റ്റോറി. ആകസ്മികമായി കണ്ടു മുട്ടുന്ന നായകനും നായികയും. പിന്നെ നായികയെ തേടി ഉള്ള നായകന്റെ പ്രയാണം. അതിൽ ഒരു സഹായി. എതിര്ക്കാനായി ഒരു വില്ലൻ. ഇന്റെർവൽ ആകുമ്പോൾ നായികയെ കണ്ടു മുട്ടുന്നു. പിന്നീടു ഉണ്ടാകുന്ന സാധാരണ പ്രതികൂലങ്ങൾ. അവർ അതിനെ അതിജീവിച് ഒന്നാകുമ്പോൾ ഉള്ള ക്ലൈമാക്സ്*. 'യാദര്ചികമായി' വന്നു പെടുന്ന സംഭവങ്ങളുടെ ഒരു ഘോഷയാത്ര ആണ് തിരകഥ. അതിൽ പലതും യുക്തിക്ക് അത്ര നിരക്കാത്തതും ആണ്.
സിനിമയുടെ ഗ്രഫ് ഉയർന്നും താന്നും പോകവേ, ബോർ അടിക്കാൻ ഉള്ള സാധ്യത കൂടുതൽ ആണ്. ഇന്റെർവൽ നോട് അടുപ്പിച്ചുള്ള ഭാഗങ്ങൾ നന്നായിട്ടുണ്ട്. സിനിമയുടെ അവസാനവും കൊള്ളാം. ഒരു സാധാരണ സിനിമയെ കണ്ടിരിക്കാവുന്ന അവസ്ഥയിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻന്റെ ഇഷ്ടം തോന്നിപ്പിക്കുന്ന പ്രകടനം ആണ്. നിത്യ മേനോൻ 'ഉസ്താദ്* ഹോട്ടൽ' എന്ന സിനിമയിലെ അതെ പ്രകടനം ഓര്മിപ്പിച്ചു.
സിനിമയിലെ സംഭാഷണവും ഗാനങ്ങളും ഒരു ഇംഗ്ലീഷ് 'റോം കോം' സിനിമയെ എന്ന പോലെ ഓര്മിപ്പിച്ചു. ഗോവിന്ദ് മേനോൻന്റെ ഗാനങ്ങൾഇല ഒന്ന് മാത്രം ഓർമയിൽ നിന്നു. പ്രദീഷ് വർമയുടെ ക്യാമറ നന്നായി. ഒരു വ്യതസ്തമായ കളർ ടോണ്* സിനിമയ്ക്ക് ഉണ്ട്. ജെനുസ് മുഹമ്മദ്*ന്റെ സംവിധാനം ശരാശരി ആണ്.
കണ്ടു പഴകിയ ഒരു പ്രണയ കഥ ഇംഗ്ലീഷ് മോഡൽഇല അവതരിപ്പിച്ച '100 Days of Love' കണ്ടിരക്കാവുന്ന ഒരു ശരാശരി ചിത്രം ആണ്.
Rating - 2.5/5
അഭിപ്രായം - Average
Last edited by critic; 03-23-2015 at 11:26 AM.
thanks crtiic... nice review.....