Page 839 of 883 FirstFirst ... 339739789829837838839840841849 ... LastLast
Results 8,381 to 8,390 of 8824

Thread: ▀▄▀╚♥♥KUNCHACKO BOBAN♥♥╝▀▄▀ OFFICiAL THREAD ▀▄▀

  1. #8381

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #8382

  4. Likes VinuVerma liked this post
  5. #8383

  6. #8384

  7. #8385

  8. #8386

  9. #8387

  10. #8388

  11. #8389

    Default

    2019 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ചാക്കോച്ചന്റെ വരാൻ ഇരിക്കുന്ന പ്രൊജെക്ടുകളെ ഒന്ന് പരിചയപ്പെടാം



    മലയാളത്തിന്റെ ഓർഡിനറി ഹീറോ എന്ന് അറിയപ്പെടുന്ന നമ്മുടെ സ്വന്തം ചാക്കോച്ചൻ മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ താനാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു.ഈ വർഷം അള്ളു രാമേന്ദ്രൻ എന്ന കരുത്തുറ്റ പോലീസ് കഥാപാത്രമായി ചാക്കോച്ചൻ നിറഞ്ഞാടി. പാവത്താൻ ആയി തുടങ്ങി പ്രേക്ഷകരുടെ സഹതാപം വാങ്ങി തുടങ്ങിയ കഥാപാത്രം പിന്നീട് ഉഗ്രരൂപം കൊണ്ട് അതെ പ്രേക്ഷകരുടെ ദേഷ്യവും പിടിച്ചു പറ്റി അവസാനം ശുഭപര്യാപ്തിയിൽ അവസാനിച്ചു. പിന്നീട് വന്ന വൈറസിലെ സുരേഷ് രാജൻ പക്വത ഉള്ള ഒരു വൈറോളജിസ്റ് ആയിരുന്നു. പ്രേക്ഷകരിൽ നിന്ന് സമീപ കാലത്ത് ഏറ്റവും പ്രശംസ കിട്ടിയ കഥാപാത്രം ആയിരുന്നു വൈറസിലേത്.

    ചാക്കോച്ചന്റെ വരാൻ ഇരിക്കുന്ന പ്രൊജെക്ടുകളെ ഒന്ന് പരിചയപ്പെടാം

    പട
    ഹിന്ദിയിൽ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഒരുപാട് അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത ഐഡി എന്ന ഫീച്ചർ ഫിലിമിന്റെ സംവിധായകൻ കെ എം കമൽ ആദ്യമായി മലയാളത്തിലേക്ക് അരങ്ങേറുന്നു. E4Entertainment നിർമ്മിച്ച് സമീർ താഹിർ ക്യാമറ ചലിപ്പിക്കുന്ന പുതിയ ചിത്രം ആണ് പട. ചാക്കോച്ചൻ നായകൻ ആകുന്ന ചിത്രത്തിൽ ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരും പ്രധാന താരങ്ങൾ ആകുന്നു.

    മിഥുൻ മാനുവൽ
    മൂവി
    അര്ജന്റീന ഫാൻസ്* കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെ പരാജയം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ നിർമാതാവ് ആഷിക് ഉസ്മാനും സംവിധായകൻ മിഥുൻ മാനുവലിനും ഒരു വിജയം കൂടിയേ തീരൂ. കരുതിക്കൂട്ടി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മിഥുൻ എന്ന് കാസ്റ്റിംഗും ക്രൂവും കണ്ടാൽ മനസ്സിലാവും. നല്ല ഒരു എന്റെർറ്റൈനെർ ചിത്രം വന്നാൽ Big M’s, ദിലീപ് എന്നിവർക്ക് ശേഷം ചാക്കോച്ചനോളം ഫാമിലി പ്രേക്ഷകർ ഉള്ള മറ്റൊരു നടൻ ഇല്ലായിരിക്കും. (2013 ന് ശേഷം അത്തരം ഒരു എന്റെർറ്റൈനെർ വന്നിട്ടില്ല എന്നത് കൊണ്ട് മറ്റ് യുവതാരങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല). കൂടാതെ യുവാക്കളുടെ പ്രിയങ്കരനായ ശ്രീനാഥ് ഭാസിയും ചിത്രത്തിൽ ഉണ്ട്. കൂടാതെ ഷറഫുദ്ധീൻ, ജിനു ജോസഫ്, ഉണ്ണി മായ തുടങ്ങിയവരും ചിത്രത്തിൽ അണി നിരക്കുന്നു. ഇപ്പോഴത്തെ ട്രെൻഡിങ് ആവുന്ന മിക്ക ഗാനങ്ങളും ഒരുക്കിയ സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിനും സംഗീത സംവിധാനം നിർവഹിക്കുന്നത്. ഷൈജു ഖാലിദിന്റെ DOP യും എടുത്ത് പറയേണ്ട വസ്തുത തന്നെ ആണ്.ട്രാഫിക്, ഇടുക്കി ഗോൾഡ്, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങൾ മാത്രം മതിയാവും ഷൈജുവിന്റെ ഫ്രെയ്മുകൾക്കുള്ള മികവ് മനസ്സിലാക്കാൻ. എന്തായാലും ചിത്രം നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.

    സൗബിൻ ഷാഹിർ മൂവി

    ക്രീയേറ്റിവിറ്റികളുടെ പേരിൽ എപ്പോഴും സോഷ്യൽ മീഡിയയിൽ അഭിനന്ദിക്കപ്പെടുന്ന നടൻ ആണ് സൗബിൻ ഷാഹിർ. അദ്ദേഹം തന്റെ സംവിധാന മികവ് പറവ എന്ന ചിത്രത്തിലൂടെ തെളിയിച്ചതും ആണ്. അദ്ദേഹത്തിന്റെ വരാൻ ഇരിക്കുന്ന ചിത്രത്തിൽ നായകൻ ആകുന്നത് ചാക്കോച്ചൻ ആണ്. ചിത്രം നിർമ്മിക്കുന്നത് സൗബിൻ ഷഹിറിന്റെ പിതാവ് ബാബു ഷാഹിർ ആണ്. ഏറ്റവും പ്രതീക്ഷ ഉള്ള ചാക്കോച്ചൻ പ്രൊജക്റ്റ്* ആണിത്.

    ജോൺ പോൾ മൂവി

    ഗപ്പി എന്ന ആദ്യ ചിത്രം തീയേറ്ററിൽ പരാജയം ആയെങ്കിലും ടോറന്റിൽ എത്തിയപ്പോൾ വാനോളം പുകഴ്ത്തപ്പെട്ടു. ഇന്ന് ഏത് മികച്ച ചിത്രത്തിന് തീയേറ്ററിൽ സ്വീകാര്യത ലഭിക്കാതെ പോയാലും താരതമ്യപ്പെടുത്തുന്നത് മറ്റൊരു ഗപ്പി എന്ന നിലയിൽ ആണ്. ഇതിൽ നിന്ന് തന്നെ ഗപ്പിയുടെയും ജോൺ പോൾ എന്ന സംവിധായകന്റെയും റേഞ്ച് മനസ്സിലാക്കാം. അദ്ദേഹം ഇപ്പോൾ അമ്പിളി എന്ന സൗബിൻ നായകനാകുന്ന ചിത്രം ചെയ്യുന്നു. തുടർന്ന് ആഷിക് ഉസ്മാൻ നിർമിക്കുന്ന ചാക്കോച്ചൻ ചിത്രം ചെയ്യും. മിനിമം ഗ്യാരന്റീ ഉള്ള മറ്റൊരു പ്രൊജക്റ്റ്* ആണിത്.

    ജിസ് ജോയ് ചിത്രം

    മലയാളത്തിലെ ഫീൽ ഗുഡ് ചിത്രങ്ങളുടെ ആസ്ഥാന സംവിധായകൻ ആര് എന്ന് ചോദിച്ചാൽ ജിസ് ജോയ് എന്നാവും ഉത്തരം. സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും ഒന്നിനോടൊന്ന് മെച്ചമാണ്. ബൈസൈക്കിൾ തീവ്സിൽ തുടങ്ങിയ പ്രയാണം വിജയ്*സൂപ്പറും പൗർണ്ണമിയിലും എത്തി നിൽക്കുന്നു. ഒരു ഫാമിലി ഡ്രാമ എന്ന് അറിയാൻ കഴിഞ്ഞ ചിത്രത്തിന് പേന ചലിപ്പിച്ചിരിക്കുന്നത് ജിസ് ജോയ് തന്നെ ആണ്.

    ഷഹീദ് ഖാദർ ചിത്രം
    രാജേഷ് പിള്ളയുടെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച ഷഹീദ് ഖാദറിന്റെ മലയാളത്തിലെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. ട്രാഫിക്കിന്റെ തമിഴ് പതിപ്പായ ചെന്നൈയിൽ ഒരു നാൾ എന്ന ചിത്രം ഒറിജിനലിന്റെ തനിമ ഒട്ടും ചോരാതെ മികച്ച രീതിയിൽ എടുത്തതിലൂടെ ഷഹീദ് എന്ന സംവിധായകൻ മികച്ചതാകുന്നു. കൂടാതെ തെന്നിന്ത്യയിലെ മുൻ നിര നായിക ആയി മാറിയ നിത്യ മേനോൻ ചാക്കോച്ചന്റെ പെയർ ആയി ചിത്രത്തിൽ അഭിനയിക്കുന്നു. സ്പോർട്സിനും ഫാമിലിക്കും ഒരേ പോലെ പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ നിർമാതാക്കൾ E4Entertainment ആണ്. ഈ അടുത്ത് തമിഴിൽ പുറത്ത് വന്ന വർമ എന്ന ചിത്രത്തിന്റെ ആദ്യ പകർപ്പിൽ അതൃപ്തി പ്രകടിപ്പിച്ചു ആദിത്യ വർമ്മ എന്ന പേരിൽ വീണ്ടും ചിത്രീകരിച്ചു ടീസറിന് നല്ല അഭിപ്രായം നേടിയിട്ട് അധികം കാലം ആയിട്ടില്ല. പ്രൊഡക്ഷൻ ടീമിന്റെ ഈ ഒരു ആത്മാർത്ഥത മാത്രം മതി ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ.
    Last edited by Chackz FAN; 06-22-2019 at 02:46 PM.

  12. #8390

    Default

    Quote Originally Posted by Saathan View Post
    Ishahaak alla Issac
    Quote Originally Posted by Chackz FAN View Post
    Issacinte malayalam annu bro Ishahaak
    Malayalam Suriyani to be exact. Malayalam Suriyani is closer to the original names than the English version. if you watched the Passion of Christ (as they used original Aramaic)- the names sound closer to Malayalam Suriyani than English. And there's also similarities with Arabic.

    Ishahaak - Isaac
    Markose - Mark
    Mathai - Mathew
    Pathrose - Peter
    Thoma - Thomas
    Geevarghese - George
    Dhaveed - David
    Yakob/Chacko - Jacob
    Ousep - Joseph
    Mariam - Mary
    Last edited by Jamesfanboy; 06-24-2019 at 07:15 AM.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •