Page 124 of 136 FirstFirst ... 2474114122123124125126134 ... LastLast
Results 1,231 to 1,240 of 1360

Thread: ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ VARISU & THUNIVU ▀▄▀

  1. #1231

    Default


    Thanks Itv

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1232
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Quote Originally Posted by ITV View Post
    കുട്ടനാടൻ മാർപാപ്പ GO FOR IT

    ഒരു പുതുമുഖ എഴുത്തുകാരൻ കൂടിയായ സംവിധായകന്റെ നല്ല കിടിലൻ അരങ്ങേറ്റം

    കഥയിൽ വലിയ പുതുമ ഇല്ല എങ്കിലും അത് പറഞ്ഞ പശ്ചാത്തലം കഥാപാത്രങ്ങൾ ജെറ്റ് സ്പീഡ് നറേഷൻ എല്ലാം കൊണ്ട് പ്രതീക്ഷ വയ്ക്കാവുന്ന ഒരാൾ ആകുന്നു ശ്രീജിത്ത് വിജയൻ, climax ഡയലോഗുകൾ കിടു കയ്യടി

    ഒരു കഥാപാത്രത്തിനും ഒരു അനാവശ്യ ബിൽഡപ്പ് നിറച്ച ഇൻട്രോ ഇല്ല. നല്ല കിടിലൻ ഡയലോഗുകൾ.

    എല്ലാവര്ക്കും ആസ്വദിച്ചു കയ്യടിച്ചു ഇറങ്ങാം

    ഫാമിലി പ്രേക്ഷകർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ശാന്തികൃഷ്ണ കഥാപാത്രം ഒരു റിലീഫ് ആണ് ടിപ്പിക്കൽ ക്ളീഷെകളിൽ നിന്ന്

    ചാക്കോച്ചൻ 2 mindset ഉള്ള കഥാപാത്രമായി കിടുക്കി. ധർമജന്റെ ചില ഡയലോഗുകൾ സൂപ്പർ. സലീംകുമാറും അജുവും സൂപ്പർ. അതിഥി വേഷങ്ങളിൽ സൗബിനും ഹരീഷും. അദിതിയുടെ കഥാപാത്രം നന്നായി സ്*ക്രിപ്റ്റിൽ എഴുതിയ ഒന്നാണ്, ഒരു പക്ഷെ ഇത്തരം ആഘോഷ ചിത്രങ്ങളിൽ നായിക ഒന്നും അല്ലാതെ പോകുന്ന കാഴ്ചകളിൽ അദിതിക്ക് ഈ റോൾ ഒരു ഭാഗ്യം തന്നെയാണ്. കേന്ദ്ര കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

    അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രഹണം ഉഗ്രൻ, ആർട്ട് വർക്കും

    ധൈര്യമായി ടിക്കറ്റ് എടുക്കാം

    Go for it
    Thanks for the Review.........

  4. #1233
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    പഞ്ചവർണതത്ത

    മണിയൻപിള്ള രാജു നിർമിച്ച് രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സ്ക്രിപ്റ്റ് രമേഷ് & ഹരി പി നായർ

    കൂടുതൽ പറഞ്ഞു വൃത്തികേടാക്കുന്നില്ല
    ചിത്രം നല്ല അസ്സൽ ബോർ ആണ്, 90കളിലെ ഓണം വിഷു ക്രിസ്മസ് ടൈമിൽ വരുന്ന ദൂരദർശനിലെ നന്മ വാരി വിതറിയ ടെലിഫിലിം രണ്ടര മണിക്കൂർ നീളത്തിൽ എടുത്ത് വെച്ചിട്ടുണ്ട്.

    ചിത്രത്തിൽ ഒരുപാട് നടീനടന്മാർ വന്നു പോകുന്നുണ്ട്. ജനാർദ്ദനൻ, ധർമജൻ, രാജു, സോഹൻ, ടിനി ടോം, സലിംകുമാർ, ജോജു, സുനിൽ സുഖദ തുടങ്ങി പേര് പോലും അറിയാത്ത അഭിനയം അത്ര കണ്ടു വശമില്ലാത്ത നടീനടന്മാരെ കൊണ്ട് കുറെ ഏൽക്കാത്ത സ്കിറ്റ് മോഡൽ കോമഡി പറയിച്ച് പ്രേക്ഷകരെ കരയിക്കുന്നുണ്ട്

    ജയറാമിന് ലുക്കിൽ ഉള്ള വ്യത്യസ്തത കഥാപാത്ര നിർമിതിയിൽ ഇല്ല.

    ചിത്രം കൊണ്ട് ആർക്കെങ്കിലും ഗുണമുണ്ടേൽ അത് കുഞ്ചാക്കോ ബോബനും അശോകനും ആണ്. രണ്ടു പേരും കിട്ടിയ റോൾ ചിത്രത്തിന്റെ നിലവാരത്തിലേയ്ക്ക് ഇറങ്ങി ചെല്ലാതെ നന്നായി ചെയ്തിട്ടുണ്ട്. ഔസേപ്പച്ചന്റെ ബി ജി എം കൊള്ളാം, ക്ലൈമാക്സിൽ വരുന്ന പാട്ടും.

    ബാക്കി പാട്ടുകൾ യൂട്യൂബിൽ ഉണ്ട്, കണ്ടിട്ട് എന്നെ ചീത്ത വിളിക്കരുത്, ഇതാണോ 2018ൽ ഇറങ്ങിയ സിനിമയുടെ സോങ്ങ് വീഡിയോ എന്ന്.

    ഈ അവിഞ്ഞ സ്*ക്രിപ്റ്റിൽ രാഷ്ട്രീയക്കാരുടെ മത മുതലെടുപ്പ്, ബീവറേജ് പ്രശ്നം, ഹർത്താൽ തുടങ്ങിയവ പരാമർശിച്ച് സലിംകുമാറിന്റെ ശിഷ്യൻ തന്നെയാണ് താൻ എന്ന് പിഷാരടി അടിവരയിടുന്നു.

    100~150 രൂപ മുടക്കി ഈ ടെലിഫിലിം കാണണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം

    മണിയൻപിള്ള രാജു എന്ന നിർമ്മാതാവ് പിഷാരടിയോട് പറഞ്ഞ വാക്ക് പാലിച്ചപ്പോൾ ഒരു പക്ഷെ അനശ്വരം & ഒരു നാൾ വരും ഒഴികെ അത്ര ചീത്തപ്പേര് കേൾപ്പിക്കാത്ത നിർമാതാവ് പ്രേക്ഷനെ വഞ്ചിച്ചു

    BoX Office DISASTER

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  5. #1234
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    ഇരുമ്പ്തിരൈ
    Genre : Cyber Crime Thriller

    ട്രെയ്ലറിൽ കണ്ട പോലെ അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രം ചെയ്യുന്ന സൈബർ കുറ്റകൃത്യത്തിന് പിറകെ പോകുന്ന മിലിട്ടറി ട്രെയ്നർ ആയ വിശാൽ എന്ന cat&mouse ഗെയിം ആണ് ചിത്രം

    ചിത്രത്തിന്റെ ആദ്യപകുതി കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണെങ്കിലും ഒരല്പം നീളം കൂടിപ്പോയി. ചിത്രം ഒരു മണിക്കൂർ പത്ത് മിനിറ്റ് കഴിഞ്ഞാണ് കാര്യത്തിലേക്ക് കടക്കുന്നത് അതും പ്രവചനാത്മകമായി തന്നെ. പിന്നീടങ്ങോട്ട് ഇന്റർവെൽ വരെ ത്രസിപ്പിക്കുന്ന പടം ഇന്റർവെൽ പോയിന്റിൽ ആക്ഷൻ കിംഗ് അർജുന്റെ അവതരണത്തോടെ സൂപ്പർ ആകുന്നു.

    ചിത്രത്തിന്റെ രണ്ടാം പകുതി ഒരുപാട് റിസർച്ച് നടത്തിയത് കാണാനുണ്ട് എങ്കിലും ഒരുപാട് നല്ല കിടിലൻ സീനുകൾ ഉണ്ടെങ്കിലും മൊത്തത്തിൽ ഒരു പഞ്ച് കുറവ് പലപ്പോഴും അനുഭവപ്പെട്ടു. ക്ലൈമാക്സ് ഒന്നുകൂടി വർക്ക് ചെയ്ത് വേറെ ലെവൽ ആക്കാമായിരുന്നു, ഒരു സാദാ പടം പോലെ ആയി.

    ഒരു പക്ഷെ സിദ്ധാർഥ് അഭിമന്യുവിന്റെ അനിയൻ ആയി വരും സത്യമൂർത്തി എന്ന കഥാപാത്ര സൃഷ്ടി. അർജുൻ തന്റെ സ്റ്റൈൽ & സ്ക്രീൻ പ്രെസെൻസ് കൊണ്ട് കിടു ആക്കി. വിശാൽ തോക്ക് ചൂണ്ടുമ്പോൾ ആക്ഷൻ കിങ്ങ്ക്കെ ഗൺ എന്ന ലൈനിൽ പേടിച്ചേ സ്റ്റൈൽ expression സൂപ്പർ

    വിശാൽ നന്നായി എങ്കിലും ആ കഥാപാത്രത്തെ ഒരു സാധാരണക്കാരനാക്കിയോ അല്ലെങ്കിൽ പാണ്ഡ്യനാട് എന്ന ചിത്രത്തിലേതിന് സമാനമായ റോൾ ആയിരുന്നു എങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. മിലിട്ടറി backdrop ഒട്ടും സീരിയസ് അല്ലാതെ present ചെയ്തത് കല്ലുകടിയായി.

    സാമന്ത രതീദേവി എന്ന സൈക്യാട്രിസ്റ്റ്* റോളിൽ നന്നായിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ ഗുണ്ടകൾ തട്ടിക്കൊണ്ട് പോയിക്കഴിഞ്ഞുള്ള സീനിലെ ആ ചിരി കിടിലൻ

    Technically ചിത്രം കിടു ആണ്, ക്യാമറ എഫക്ട്സ്, സൗണ്ട് ഒക്കെ മാരകം. എഡിറ്റിംഗ് മാത്രം അല്പം വലിഞ്ഞു.

    BGM യുവൻ ശങ്കർ രാജ കിടുക്കി. പ്രത്യേകിച്ച് അർജുന് കൊടുത്തത്. വിശാൽ-സാമന്ത റൊമാൻസ് പാട്ടുകൾ ചിത്രത്തിൽ ഇല്ല

    ഒരുപാട് താരങ്ങൾ ഒന്ന് രണ്ടു സീനുകൾ മാത്രമായി വന്നു പോകുന്നുണ്ട്, കഥയിൽ പ്രത്യേകിച്ച് യാതൊരു മുന്നോട്ട് പോക്കിന് ഉപകരിക്കാതെ. ഒരല്പം കൂടി വർക്ക് ചെയ്തിരുന്നു എങ്കിൽ കണിതൻ എന്ന ചിത്രത്തിന് മുകളിൽ നിന്നേനെ ഈ പടം

    ചിത്രം മുന്നോട്ട് വയ്ക്കുന്ന തീം, കുറെ പുതിയ ഐറ്റംസ്, അർജുൻ എന്നിവയ്ക്കായി ധൈര്യമായി കാണാം ഈ ചിത്രം

    INFORMATION IS POWER

    On the whole It's GOOD, not GREAT

  6. Likes ClubAns, Saathan liked this post
  7. #1235
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,605

    Default

    thanks ITV... irumbu weekend il kaanum
    .

  8. #1236
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Quote Originally Posted by Saathan View Post
    thanks ITV... irumbu weekend il kaanum
    Welcome
    Kaanoo

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  9. #1237
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    ഗീതാഗോവിന്ദം
    GO FOR IT

    പെല്ലി ചൂപ്പുലു, അർജ്ജുൻ റെഡ്*ഡി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ വിജയ് ദേവർകൊണ്ട നായകനായും കന്നഡ ചിത്രം കിരിക് പാർട്ടി, തെലുങ്ക് ചിത്രം ചലോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രാഷ്*മിക മന്ദാന നായികയായും വരുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പരശുറാം ആണ്.

    ഒരു നല്ല റൊമാന്റിക് കോമഡി ചിത്രം

    ഒരുപാട് ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ആദ്യാവസാനം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു

    ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നന്നായിട്ടുണ്ട്

    കുടുംബമായിട്ട് ഒന്നിച്ച് പോയി ചിരിച്ച് രസിക്കാവുന്ന ഒരു നല്ല സിനിമ

    Go for it

  10. Likes ClubAns liked this post
  11. #1238
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    Quote Originally Posted by ITV View Post
    ഗീതാഗോവിന്ദം
    GO FOR IT

    പെല്ലി ചൂപ്പുലു, അർജ്ജുൻ റെഡ്*ഡി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ വിജയ് ദേവർകൊണ്ട നായകനായും കന്നഡ ചിത്രം കിരിക് പാർട്ടി, തെലുങ്ക് ചിത്രം ചലോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രാഷ്*മിക മന്ദാന നായികയായും വരുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പരശുറാം ആണ്.

    ഒരു നല്ല റൊമാന്റിക് കോമഡി ചിത്രം

    ഒരുപാട് ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ആദ്യാവസാനം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു

    ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നന്നായിട്ടുണ്ട്

    കുടുംബമായിട്ട് ഒന്നിച്ച് പോയി ചിരിച്ച് രസിക്കാവുന്ന ഒരു നല്ല സിനിമ

    Go for it
    Inkem Inkem Inkem Kavalee
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  12. #1239
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Watched GEETHA GOVINDAM again
    Vijay Devarkonda��
    Rashmika Mandana ��
    Subbaraju ����
    Rahul Ramakrishna & Vennela Kishore provided ample laughs
    Gopi Sundar's music and BGM ����

    Parasuram's script and direction������
    Vijay Devarkonda's unmatchable charisma took this movie to something special
    Considering the scenario in state right now, the 8th day status of a direct Telugu movie release with subtitles in capital city where movie is still screening in 4 theatres, it's incredible

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  13. #1240
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    *ഇമയ്*ക്കാ ഞൊടികൾ*

    Demonte Colony എന്ന അരുൾനിധി നായകനായ ഹൊറർ ചിത്രം ഒരുക്കിയ ആർ. അജയ് ഞാനമുത്തു ഒരുക്കിയ ഈ ചിത്രം സി ബി ഐ ഓഫീസർ ആയ അഞ്ജലി എന്ന നയൻതാര കഥാപാത്രവും അനുരാഗ് കശ്യപിന്റെ രുദ്ര എന്ന സൈക്കോ കില്ലറും തമ്മിലുള്ള cat&mouse എന്നതിനേക്കാൾ ചിത്രത്തിൽ പറയുന്ന പോലെ കഴുതപുലിയുടെയും സിംഹത്തിന്റെയും കഥയാണ്. ചിത്രം കാണുക

    മാസ് പരിവേഷവുമായി നയൻതാര നിറഞ്ഞാടിയപ്പോൾ രുദ്ര ആയി അനുരാഗ് കശ്യപ് ഗംഭീരമായി. ചിത്രത്തിന്റെ ആദ്യപകുതി അഥർവ്വയ്ക്ക് കാര്യമായ ഗുണം ചെയ്തില്ല എങ്കിലും രണ്ടാം പകുതിയിൽ കയ്യടി വാരിക്കൂട്ടാനുള്ള വെടിമരുന്ന് സ്*ക്രിപ്റ്റിൽ നിറഞ്ഞ് നിന്നു. രാശി ഖന്ന തമിഴ് അരങ്ങേറ്റം മോശമാക്കിയില്ല. കുറെ കാലത്തിന് ശേഷം ദേവന് തമിഴിൽ ഒരു നല്ല റോൾ. തിയറ്റർ പക്ഷെ കൊണ്ടാടിയത് വളരെ ചുരുക്കം സീനുകളിൽ മാത്രം വരുന്ന *വിജയ് സേതുപതി* യുടെ ഇൻട്രോയ്ക്കാണ്. ഇമോഷണൽ സീനുകൾ നന്നായിരുന്നു.

    ടെക്നിക്കല്ലി ചിത്രം ഗ്രാന്റ് ആണ്. ഗാനങ്ങൾ അത്ര ആവശ്യമില്ലാത്ത സ്*ക്രിപ്റ്റിൽ ഓക്കേ ഗാനങ്ങൾ എങ്കിലും ബി ജി എം സൂപ്പർ ആക്കി ഹിപ് ഹോപ് തമിഴാ ടീം.

    ലോജിക്കിന്റെ വാളോലകളുമായി കയറിയാൽ കീറിമുറിക്കാൻ ഒരുപാടുണ്ട് ചിത്രത്തിൽ. പക്ഷെ നടീനടന്മാരുടെ പ്രകടനവും ചിത്രം നിലനിർത്തുന്ന ത്രില്ലർ മൂഡും അതൊക്കെ നമ്മളെ മറന്ന് ചിത്രത്തിൽ പിടിച്ചിരുത്തുന്നുണ്ട്. ആദ്യ പകുതി ഗംഭീരമായപ്പോൾ രണ്ടാം പകുതി അത്രത്തോളം ഉയർന്നില്ല എങ്കിലും നന്നായി തന്നെ പോയി. ക്ലൈമാക്സിന് ഒരു പഞ്ച് കുറവ് അനുഭവപ്പെട്ടു. ഒരു ഗംഭീര ക്ലൈമാക്സ് ചിത്രത്തിനും വില്ലനും അനിവാര്യമായിരുന്നു

    *Enjoy this thriller in theatres*

    ചിത്രത്തിന്റെ സംവിധായകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതായി ഫേസ്ബുക്കിൽ കണ്ടിരുന്നു - *മമ്മൂട്ടി* ആയിരുന്നു ആദ്യം മനസ്സിൽ കണ്ടത് ഈ ചിത്രത്തിനായി എന്ന്. ഒരു പക്ഷെ ചിത്രത്തിന്റെ ഒറ്റവരി കഥ മനസ്സിൽ കണ്ടാൽ എവിടെയൊക്കെയോ ഇത് *അബ്രഹാമിന്റെ സന്തതികൾ* എന്ന ചിത്രവുമായി എന്തൊക്കെയോ സാദൃശ്യങ്ങൾ ഇല്ലേ എന്ന ചിന്ത ആകാം ഇത് ഒഴിവാക്കിയതിന് പിന്നിൽ എന്ന് തോന്നുന്നു, അല്ലെങ്കിൽ അനുരാഗ് കശ്യപ് ചെയ്ത റോൾ മമ്മൂട്ടി ചെയ്യണമായിരുന്നു.

  14. Likes ClubAns liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •