Page 130 of 136 FirstFirst ... 3080120128129130131132 ... LastLast
Results 1,291 to 1,300 of 1360

Thread: ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ VARISU & THUNIVU ▀▄▀

  1. #1291
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default


    മാർഗ്ഗംകളി

    തിയറ്ററിൽ കാശ് കൊടുത്ത് ടിക്കറ്റ് എടുത്ത് കയറുന്ന പ്രേക്ഷകനെ കുറെ ചിരിപ്പിക്കുന്ന ഒരു കുഞ്ഞ് നല്ല ടൈംപാസ് സിനിമ, അതാണ് കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ ഒരുക്കിയ മാർഗ്ഗംകളി(ഒരു മാർഗ്ഗവുമില്ലാതെ കളിച്ച കളി)

    ദുൽഖർ സൽമാന്റെ നറേഷനിൽ ആണ് ചിത്രം
    കഥയൊന്നും പറയുന്നില്ല, ഒരു പക്ഷെ ക്ലിഷേ എന്നൊക്കെ തോന്നിക്കാവുന്ന സീനുകൾ കഥാപാത്ര നിർമിതിയും തിരക്കഥയുടെ പോക്ക് കൊണ്ടും രസിപ്പിക്കുന്ന കാഴ്ച്ച ആണ്

    ചിത്രം തുടക്കം ചെറുതായിട്ട് ഒന്ന് വലിഞ്ഞു എങ്കിലും ഹരീഷ് കണാരൻ എത്തിയതോടെ പടം ട്രാക്കിൽ കയറി. പുള്ളിടെ വിജയ്ടെ തെറി സിനിമയുടെ ഇന്റർവെൽ സീൻ സ്പൂഫ് കിടു. ധർമജന്റെ ബിഗ് ബി ബിലാൽ വന്നതോടെ പടം ടോപ് ഗിയറിൽ ആയി. പിന്നെ ക്ലൈമാക്സ് വരെ ഒരേ സമയം ചിരിപ്പിച്ചും അതേ പോലെ ഇമോഷണൽ സീനുകൾ വളരെ നന്നായി വർക്ക് ആയി, പ്രേക്ഷകനെ കയ്യടിപ്പിക്കുന്ന സീനുകൾ ക്ലൈമാക്സ് ഭാഗത്ത് വരുത്തി പ്രേക്ഷകനെ ചിത്രത്തിലെ ചെറിയ പോരായ്മകൾ ഒക്കെ മറന്ന് സന്തോഷിപ്പിക്കുന്ന കാഴ്ച്ച.

    ബിബിൻ നന്നായിട്ടുണ്ട്, പ്രത്യേകിച്ച് ഇമോഷണൽ സീനുകളിൽ, കോമഡി സീനുകളിൽ എവിടെയൊക്കെയോ ആ പഴയ ദിലീപിനെ കണ്ടു

    ധർമജന്റെ ബിലാൽ കിക്കിഡു. ബാസ് സൗണ്ട് ഒക്കെ ആയി കൊലമാസ് intro സീനും. സെക്കൻഡ് ഹാഫിലെ mall സീൻ പോലെ അടുത്തിടെ ഒരു സീനും ഇത്രയധികം ചിരിപ്പിച്ചിട്ടില്ല, ധർമജന്റെ വിളയാട്ടം ആയിരുന്നു

    ഹരീഷ് കണാരന്റെ ടിക് ടോക് ഉണ്ണിടെ തെറി സ്പൂഫ് & പെണ്ണ് കാണൽ സീൻ കയ്യടി വാരിക്കൂട്ടുന്ന മാസ്സ്

    ബൈജു ചിരിപ്പിച്ച് ചിരിപ്പിച്ച് ഇടയ്ക്ക് സെന്റി സീനിൽ തകർപ്പൻ ആയിരുന്നു, subtle പെർഫോമൻസ് ആ സീനുകളിൽ

    നമിത കുറെ നാളുകൾക്ക് ശേഷം ഇഷ്ടം തോന്നുന്ന വ്യക്തിത്വം ഉള്ള നായിക കഥാപാത്രം നല്ല പെർഫോമൻസ്

    സിദ്ധിഖ് എന്ന നടനെക്കുറിച്ച് എന്ത് പറയാനാ, ഡയലോഗ് കൊടുത്തിരുന്നെങ്കിൽ അമ്മയെ പറ്റി പറയുന്ന സീനിൽ പുള്ളി കരയിച്ചേനെ, അത് കൊടുക്കാത്തതിന് സംവിധായകനോടുള്ള എന്റെ ദേഷ്യം രേഖപ്പെടുത്തുന്നു. അവസാന ഭാഗങ്ങളിൽ സിദ്ധിഖ് എന്ന കോമഡി ചെയ്യുന്ന ആർട്ടിസ്റ്റിന്റെ വിളയാട്ടം കാണാം, പ്രത്യേകിച്ച് ക്ലൈമാക്സിൽ

    തുടക്കത്തിൽ ഒരല്പം ഓവർ റന്നു തോന്നുന്ന ശാന്തികൃഷ്ണയുടെ കഥാപാത്രം രണ്ടാം പകുതിയിൽ നന്നായിട്ടുണ്ട്

    സൗമ്യ മേനോൻ ഈ റോൾ ഏറ്റെടുക്കാൻ കാണിച്ചത് നടി എന്ന നിലയിൽ നല്ലൊരു സ്റ്റെപ് ആണ്

    ബിന്ദു പണിക്കർ, ശശാങ്കൻ തുടങ്ങിയവരും നന്നായിട്ടുണ്ട്

    ഗോപി സുന്ദറിന്റെ ഗാനങ്ങൾ & ബി ജി എം ചിത്രത്തിന് ചേർന്നവ തന്നെ, ഗാനങ്ങൾ നന്നായി എടുത്തിട്ടുണ്ട് സംവിധായകൻ, അരവിന്ദ് കൃഷ്ണയുടെ ക്യാമറ വർക്ക് സൂപ്പർ

    കുട്ടനാടൻ മാർപാപ്പ ആദ്യ ദിവസം ആദ്യ ഷോ കണ്ടിട്ട് തോന്നിയ കാര്യം അന്ന് പോസ്റ്റ് ചെയ്തിരുന്നു, ഇത്തവണ ശ്രീജിത്ത് വിജയൻ അടിവരയിടുന്നു, ഒരു കഥ നല്ല രസകരമായി നല്ല കളർഫുൾ ആയി പ്രേക്ഷകന്റെ പൾസ് അറിഞ്ഞ് അവതരിപ്പിക്കാൻ വൈശാഖിന് ശേഷം ഇതാ ഒരാൾ.

    ലോജിക് ഒക്കെ നോക്കി, റിയലിസ്റ്റിക് സിനിമ ഒക്കെ ഇഷ്ടപെടുന്ന പ്രേക്ഷകർ ദയവ് ചെയ്തു തിയറ്ററിൽ ഈ സിനിമ കാണാൻ പോകരുത്, നിങ്ങളുടെ നെഗറ്റീവ് റിവ്യൂ ഓൺലൈൻ മാധ്യമങ്ങളിൽ വരുന്നത് ചിത്രത്തെ പ്രതികൂലമായി ബാധിക്കും, ഇതേ നിങ്ങൾ തന്നെ നേരംപോക്കിന് മൊബൈലിൽ, ടിവിയിൽ ഒക്കെ ഈ സിനിമയിലെ ഇപ്പോൾ പുച്ഛിച്ച് തള്ളുന്ന രംഗങ്ങൾ കണ്ട് ചിരിച്ചാസ്വദിക്കും എന്നത് വേറൊരു കാര്യം

    ഇതൊരു സാധാരണക്കാർക്കുള്ള സാധാരണ നേരംപോക്ക് സിനിമ ആണ്, timepass Entertainer. എന്നിലെ പ്രേക്ഷകന് ഈ സിനിമ തിയറ്ററിൽ കണ്ടത് ഒരിക്കലും ഒരു നഷ്ടമായി തോന്നിയില്ല, കുടുംബമായി പോവുക, ചിരിച്ച് സന്തോഷമായി പോവുക

  2. Likes Perumthachan, abcxyz123 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1292
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    #Comali കോമാളി

    ജയം രവി നായകനായ ഈ ചിത്രം ട്രയ്ലർ വഴി തന്നെ ജനശ്രദ്ധ നേടിയ ഒന്നാണ്

    16 വർഷം കോമ അവസ്ഥയിൽ നിന്ന് 2016ൽ എണീക്കുന്ന രവിക്ക് നേരിടേണ്ടി വരുന്ന കാഴ്ചകളും അവസ്ഥകളും ആണ് തമാശയുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്.

    ചിത്രത്തിന്റെ ആദ്യ രംഗം തന്നെ ഗംഭീര കയ്യടി നേടുന്ന ഒന്നാണ്, സംവിധായകൻ അപ്പോൾ നൽകുന്ന പോസിറ്റീവ് എനർജി ചിത്രത്തിന്റെ ലാസ്റ്റ് സീൻ വരെ നിലനിർത്തി.
    ഒരുപക്ഷെ തമിഴ് സിനിമയിൽ ഈ ഇടയ്ക്ക് വന്നതിൽ സ്ലാപ്സ്റ്റിക് ഹ്യുമർ അല്ലാതെ സബ്ജെക്റ്റിൽ വരുന്ന ഹ്യുമർ അതും ആദ്യാവസാനം കാണുന്നത് ഈ ചിത്രത്തിൽ ആണ്. ഒപ്പം ഒരുപാട് ഓർമ്മപ്പെടുത്തലുകളും മെസ്സേജുകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.
    അവസാന 15 മിനിറ്റ് ഗംഭീരമായിട്ടുണ്ട്.

    ജയം രവിയുടെ നല്ല പെർഫോമൻസ് കാണാം ചിത്രത്തിലുടനീളം, ഒരു സീനിൽ പോലും ഓവർ ആകാതെ മിതമായ അഭിനയം.
    നായകനേക്കാൾ ഇൻട്രോ സീനിൽ കയ്യടി നേടിയ യോഗി ബാബു ആദ്യാവസാനം നിറഞ്ഞാടി, ഇത്തവണ വെറും കോമേഡിയൻ മാത്രമല്ല, കോമഡിയും ചെയ്യുന്ന നല്ലൊരു ക്യാരക്ടർ റോൾ അതിഗംഭീരമാക്കി.
    വിജെ ഷാ രാ കിടു ആയിരുന്നു വന്ന സീനുകളിൽ.
    കാജൽ അഗർവാളിന് കൂടുതൽ റോൾ ഇല്ല. ആർ ജെ ആനന്ദിക്ക് നല്ല റോൾ ആണ്, അമ്മ വേഷത്തിൽ പ്രവീണയും. കന്നഡയിൽ നിന്നും എത്തിയ സംയുക്ത ഹെഗ്*ഡേക്ക് നല്ല റോൾ ആണ് ലഭിച്ചത്, നല്ല പെർഫോമൻസ്.

    കെ എസ് രവികുമാർ, പൊന്നമ്പലം രണ്ടുപേരും ചിരിപ്പിച്ച വില്ലന്മാർ.

    ആടുകളം നരേൻ ആദ്യ സീനിൽ കയ്യടി വാരിക്കൂട്ടി.

    ഗെയിം ഓവറിലെ കലാമ്മയ്ക്ക് ശേഷം ഒരിക്കൽ കൂടി വിനോദിനി വൈദ്യനാഥന്റെ നല്ല പെർഫോമൻസ് കാണാം

    പാട്ടുകൾ അത്ര വന്നില്ല എങ്കിലും നല്ല വിഷ്വൽസ് ആ കുറവ് നികത്തും, ബി ജി എം കിടു

    റിച്ചാർഡ് എം നാഥന്റെ ക്യാമറ വർക്ക് കിടു, എഡിറ്റിംഗ്, ആർട്ട് എല്ലാം കിക്കിടു

    മൊത്തത്തിൽ കുടുംബമായി പോവുക, ആദ്യാവസാനം ചിരിപ്പിക്കുന്ന, തിരികെ പോകുമ്പോൾ നമ്മളെ മനുഷ്യത്വമുള്ള മനുഷ്യരായി ഒരല്പനേരത്തേക്ക് എങ്കിലും ഈ സിനിമയ്ക്ക് മാറ്റാൻ സാധിച്ചാൽ അത് ഈ ചെറിയ ചിത്രത്തിന്റെ വളരെ വലിയ വിജയം ആണ്

  5. #1293
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    കാപ്പാൻ

    അയൻ, കോ, അനേകൻ, കവൻ ഈ 4 സിനിമകൾ മതി കെ വി ആനന്ദ് എന്ന ഫിലിം മേക്കർ എത്രത്തോളം talented ആണെന്ന് മനസ്സിലാക്കാൻ. പരാജയമാണെങ്കിൽ കൂടി മാട്രാൻ ഒക്കെ അദ്ദേഹത്തിലെ ടെക്നിക്കൽ പെർഫെക്ഷൻ വ്യക്തമാക്കുന്ന ഒന്നാണ്.
    കമേർഷ്യൽ ചട്ടക്കൂടിൽ നിന്ന് കൊണ്ട് തന്നെ അദ്ദേഹം പറയാൻ ഉദ്ദേശിക്കുന്ന കഥ, അതിനായി അദ്ദേഹം തിരഞ്ഞെടുക്കുന്ന പശ്ചാത്തലം, കഥയുടെ മുന്നോട്ട് പോക്കിൽ അദ്ദേഹം കൊണ്ട് വരുന്ന പുതുമകൾ, അതിനായി അദ്ദേഹം നടത്തുന്ന റിസർച്ച് ഇതെല്ലാം ഒരു പാഠപുസ്തകം ആണ്.

    ടീസറും ട്രെയിലറും ഗാനങ്ങളും എല്ലാം നിരാശപ്പെടുത്തിയപ്പോഴും കൂടെ *ശുഭ ടീം* തിരക്കഥയിൽ കൂടെ ഇല്ല എന്നറിഞ്ഞിട്ടും കെ വി ആനന്ദ് എന്ന സംവിധായകനിൽ ഞാൻ വിശ്വാസം അർപ്പിച്ചിരുന്നു

    പക്ഷെ പ്രതീക്ഷകൾ ചീട്ടുകൊട്ടാരം പോലെ വീണുടയുന്നത് സിനിമയുടെ ഓരോ സീൻ കഴിയുമ്പോഴും വേദനയോടെ ഞാൻ മനസ്സിലാക്കി

    കെ വി ആനന്ദ് സാറിന്റെ ഏറ്റവും മോശം സിനിമ എന്ന് നിസ്സംശയം പറയാം

    എന്ത് ദുരന്തം പ്ലോട്ട് ആണ് സിനിമയുടേത്, കെ വി ആനന്ദിൽ നിന്ന് ഇത്രയും മോശം വർക്ക് പ്രതീക്ഷിച്ചില്ല
    തന്റെ കമാണ്ടോയോട് കൂട്ടുകാരനെ പോലെ ഡബിൾ മീനിങ്ങ് ഉൾപ്പടെ സംസാരിക്കുന്ന പ്രധാന മന്ത്രി, കോളേജ് ഫ്രണ്ടായി കാണുന്ന മന്ത്രി മകൻ, ഒട്ടും പ്രൊഫെഷണൽ ലുക്ക് ഇല്ലാത്ത ബാക്കി ടീമുകൾ, തമിഴ് നാട് സെറ്റപ്പിൽ പറയേണ്ട കഥ നാഷണൽ ഇന്റർനാഷണൽ കളിക്കാൻ പോകുമ്പോൾ മുൻപ് ചെയ്ത സിനിമകളിൽ കാണിച്ച ബ്രില്യൻസ് 100% നഷ്ടപ്പെട്ടതായി കണ്ടു, പ്രത്യേകിച്ച് ഡൽഹി ഫുൾ തമിഴ് ടീമുകൾ, കാശ്മീരിൽ വേഷം മാത്രമേയുള്ളു, കുട്ടികൾ പോലും തമിഴ് നാട്ടിലെ പിള്ളേരെക്കാൾ നന്നായി പാട്ട് പാടുന്ന അതിസുന്ദരദുരന്ത സീനുകൾ

    സൂര്യ പ്രത്യേകിച്ച് ഒന്നുമില്ല, ആക്ഷൻ സീനുകളിൽ മാത്രം നന്നായി, ബാക്കി സിങ്കം ലൈൻ തന്നെ

    മോഹൻലാലിന് കിട്ടിയ ഭേദപ്പെട്ട നല്ല റോളും നല്ല ഡയലോഗുകളും മോശം തമിഴ് ഡയലോഗ് ഡെലിവറിയി കൊണ്ട് ഒന്നുമല്ലാതാകുന്ന കാഴ്ച്ച

    രണ്ടാം പകുതിയിൽ ബൊമ്മൻ ഇറാനി ആര്യയുമായി സംസാരിക്കുന്ന രംഗം മാത്രമാണ് തിയറ്ററിൽ കയ്യടി ഉണ്ടാക്കിയത്, ആര്യയുടേത് ഏറ്റവും മോശം കഥാപാത്ര സൃഷ്ടിയും

    നായിക പേരിന് ആയിരുന്നേൽ പോട്ടെന്ന് വയ്ക്കായിരുന്നു, ഇതിപ്പോ റൊമാൻസ് സീനുകൾ അരോചകം കൂടിയാക്കി സായേഷ

    സമുദ്രക്കനി കുഴപ്പമില്ല

    വില്ലൻ ആയി വന്നവൻ ദുരന്തം, പാട്ടുകളും ബി ജി എമ്മും തഥൈവ

    90കളിലും 2000ത്തിന്റെ തുടക്കത്തിലും കാണപ്പെട്ട വിജയകാന്ത് സിനിമകളുടെ ഒരു ആവരണത്തിൽ കുറച്ച് പുതുമ എന്ന നിലയ്ക്ക് കൊണ്ട് വന്ന ചീറ്റിപ്പോയ ഐഡിയകളും മോശം ഗ്രാഫിക്*സും.

    ആകെ മൊത്തം ഒട്ടും പ്രൊഫെഷണൽ അല്ലാത്ത വർക്ക്, ഒഴിവാക്കാം തിയറ്ററിൽ

  6. Likes Sanchaari liked this post
  7. #1294
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    War

    ഹൃതിക് റോഷൻ, ടൈഗർ ഷ്റോഫ് എന്നിവർ ഒന്നിക്കുന്ന ആക്ഷൻ സിനിമ എന്ന നിലയ്ക്ക് ടീസറും ട്രെയ്ലറും ഒക്കെ പ്രതീക്ഷ നൽകിയിരുന്നു

    പക്ഷെ പ്രതീക്ഷകൾ അസ്ഥാനത്തായി. പേരിൽ ഉള്ള വാർ ചിത്രത്തിൽ ഇല്ല

    ഒരു നല്ല ത്രസിപ്പിക്കുന്ന തിരക്കഥ ആണ് ഇത്തരം ചിത്രങ്ങൾക്ക് വേണ്ട അടിസ്ഥാന ഘടകം എന്ന് ഇനിയും നിർമ്മാതാക്കളും നടന്മാരും സംവിധായകനും ഇനിയും തിരിച്ചറിയുന്നില്ല എങ്കിൽ....

    കഥ ഒക്കെ ട്രെയ്ലറിൽ കണ്ട പോലെ തന്നെ. കബീർ(ഹൃതിക് റോഷൻ) എന്ന ഏജന്റിനെ പിടിക്കാൻ കബീർ ട്രെയിൻ ചെയ്ത ഖാലിദ്(ടൈഗർ ഷ്റോഫ്) & ടീം

    ഈ ഒറ്റവരി കഥയിൽ ഇല്ലാതെ പോയത് നല്ലൊരു വില്ലനും നല്ലൊരു തിരക്കഥയും ഉള്ളത് കുറെ ഇംഗ്ലീഷ് സിനിമകൾ കണ്ട് എടുത്ത് വെച്ച ആക്ഷൻ സീനുകളും, എന്നാൽ അവ ഒരു തരത്തിലും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്നില്ല

    ഹൃതിക് റോഷൻ എന്ന നടന്റെ സ്ക്രീൻ പ്രസൻസ്, ലുക്ക്, ആക്ഷൻ എന്നിവ മാറ്റി നിർത്തിയാൽ അദ്ദേഹത്തിന് ചിത്രത്തിൽ ഒന്നും തന്നെ ചെയ്യാൻ ഇല്ല

    ടൈഗർ ഷ്റോഫ് ആണ് ചിത്രത്തിൽ നിറഞ്ഞാടിയത്. ആദ്യ പകുതി പൂർണമായും ടൈഗർ ചിത്രം തന്നെയാണ്, രണ്ടാം പകുതി ഫ്ലാഷ്ബാക്ക് ഒഴികെ പിന്നെയും ടൈഗർ തന്നെ

    ഗാനങ്ങളോ പശ്ചാത്തല സംഗീതമോ ഒരു ഇമ്പാക്റ്റും ഉണ്ടാക്കിയില്ല, ടൈറ്റിൽ ബി ജി എം ഒഴികെ

    മൊത്തത്തിൽ ഹൃതിക് റോഷൻ ഒരുപാട് നാളുകൾക്ക് ശേഷം ആക്ഷൻ റോളിൽ വന്ന ടൈഗർ ഷ്റോഫ് ചിത്രം

    അടുത്ത മാസം ആമസോൺ പ്രൈമിൽ കാണുക

  8. #1295
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    നമ്മ വീട്ട് പിള്ളൈ

    പാണ്ടിരാജ് ഒരുക്കിയ ഈ സിനിമയുടെ ട്രെയ്*ലർ അദ്ദേഹത്തിന്റെ തന്നെ മുൻ ചിത്രം കടയ്ക്കുട്ടി സിങ്കം എന്ന ചിത്രത്തിന്റെ ഒരു ആവരണത്തിൽ നിന്ന് കൊണ്ട് തമിഴ് സിനിമ എക്കാലവും ആഘോഷമാക്കിയിട്ടുള്ള അണ്ണൻ തങ്കച്ചി കഥയ്ക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്

    ആദ്യ പകുതി ഏതാണ്ട് മുക്കാൽ ഭാഗം പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുക, അവരുടെ പ്രശ്നങ്ങൾ, അവയുടെ ലിങ്ക്, റൊമാൻസ്, സെന്റി, കോമഡി എല്ലാം കമേർഷ്യൽ ചേരുവകളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു. അത് കഴിഞ്ഞ് ക്ലൈമാക്സ് വരെ ചിത്രം നന്നായി പ്രേക്ഷകന് രസിപ്പിക്കുന്ന ബോറടിക്കാത്ത രീതിയിൽ(ഒരു പാട്ടൊഴികെ) പറഞ്ഞിട്ടുണ്ട്. ഓവർ സെന്റി ഇല്ല

    ശിവ കാർത്തികേയൻ ഓവറായി പോയേക്കാവുന്ന പല സന്ദർഭങ്ങളിലും ഇത്തവണ മിതമായ അഭിനയം കാഴ്ച്ചവെച്ചു, സെന്റി സീനിൽ നന്നായിരുന്നു ലാസ്റ്റ്. ഐശ്വര്യ രാജേഷ് നല്ല പ്രകടനം. _അനു ഇമ്മാനുവലിന്റെ അഭിനയം കണ്ടപ്പോൾ ദി കിംഗ് & ദി കമ്മീഷണർ സിനിമയിലെ ദേവനോട് മമ്മൂട്ടി പറയുന്ന ഡയലോഗ് ആണ് ഓർമ്മ വന്നത് "മോനേ ചങ്കരാ, മണ്ടൻ മരങ്ങോടാ, മാറ്റമില്ല, പണ്ടത്തെപ്പോലെ തന്നെ"_
    പാട്ടിലെ ഡാൻസ് രംഗത്തിൽ ഫോറിൻ നൃത്തകർ എനർജറ്റിക് ആയി ഡാൻസ് ചെയ്യുമ്പോൾ നല്ല ലിപ് സിങ്ക് പോലും കൊടുക്കാതെ ഉറക്കത്തിൽ നിന്ന് എണീച്ചു വന്ന ആലസ്യം പോലെ ഡാൻസും. സൂരിയും നന്നായിരുന്നു, സൂരിയുടെ മകനായി സംവിധായകൻ പാണ്ടിരാജിന്റെ മകനും. ഭാരതിരാജ നന്നായിരുന്നു.

    നിറവ് ഷാ ക്യാമറ🔥
    ഡി ഇമ്മാൻ പതിവ് പോലെ

    മൊത്തത്തിൽ നല്ലൊരു രണ്ടാം പകുതി, അത് ഇനിയും ഒരുപാട് നന്നാക്കാവുന്ന വഴി ഉണ്ടായിരുന്നു ക്ലൈമാക്സ് ഭാഗങ്ങളിൽ, പക്ഷെ ഒരു തവണ മുഷിപ്പിക്കാതെ കുടുംബമായി കാണാം

  9. #1296
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    ബിഗിൽ

    തെറി, മെർസൽ എന്നീ ഹിറ്റുകൾക്ക് ശേഷം അറ്റ്ലീ വിജയ് ടീമിന്റെ ചിത്രം എന്ന നിലയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്ന സിനിമ പക്ഷെ അറ്റ്ലീ ഇത് വരെ ഒരുക്കിയ ഏറ്റവും മോശം സിനിമ ആയി മാറുന്ന കാഴ്ച്ച

    ഒരു സ്പോർട്സ്, അതും ഫുട്*ബോൾ പോലൊരു സ്പോർട്സ് പശ്ചാത്തലത്തിൽ ചിത്രം ഒരുക്കുമ്പോൾ മിനിമം ഒരു ഫുട്*ബോൾ മാച്ച് മുഴുവൻ കണ്ട experience എങ്കിലും വേണം എന്നത് ഒരു മിനിമം ക്വാളിഫിക്കേഷൻ ആണ്. ഒരേ സ്റ്റൈലിൽ പറന്ന് കാല് പൊക്കി അടിക്കുക, ചുമ്മ ഗോൾ പോസ്റ്റിൽ പന്ത് കയറുക എന്നു കാണിച്ചാൽ കാണികളിൽ അത് ഒരു impactഉം ഉണ്ടാക്കില്ല

    ട്രയ്ലറിൽ കണ്ടതിൽ കൂടുതൽ ഒന്നും തന്നെ ഇല്ല എന്നിടത്ത് ചിത്രം അമ്പേ മുഷിപ്പിക്കുന്നു

    കൃത്യമായ കഥയോ തിരക്കഥയോ ഇല്ലാതെ വിജയ് എന്ന നടന്റെ മാർക്കറ്റ്, മാനറിസങ്ങൾ, ഫാൻസിനെ സുഖിപ്പിക്കൽ എന്നതിൽ കവിഞ്ഞ് ഒന്നും നൽകാൻ അറ്റ്ലീക്ക് ആയില്ല

    വിജയ് എന്ന നടന്റെ കയ്യിൽ റായപ്പൻ എന്ന കഥാപാത്രവും കോച്ചും നന്നായപ്പോ മൈക്കിൾ പരിവേഷം ഒരല്പം ഫാൻസിന് വേണ്ടി മാത്രമുള്ളതായി മാറിപ്പോയി

    ആദ്യപകുതി ഒന്നാന്തരം തട്ടിക്കൂട്ട് & പ്രവചനീയം ഏതൊരു പ്രേക്ഷകനും, രണ്ടാം പകുതിയും ഏറെ കുറെ അത് തന്നെ, അല്പം ഭേദം എന്നു മാത്രം

    എ ആർ റഹ്മാന്റെ ബി ജി എം കൊള്ളാം

    മൊത്തത്തിൽ ആമസോൺ പ്രൈമിൽ 1 മണിക്കൂറിൽ ഈ 3 മണിക്കൂർ സിനിമ നിങ്ങൾ കണ്ടു തീർക്കും

    Worst of Atlee
    Worst Screenplay

    ഐ എം വിജയൻ ഒരാവശ്യമില്ലാത്ത റോളിൽ ഉണ്ട്, പുള്ളിയെ വിളിച്ച് ആ ഫുട്*ബോൾ സീനുകൾ എടുത്തിരുന്നെങ്കിൽ അതെങ്കിലും ഉണ്ടായേനെ

  10. #1297
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    കൈദി GO FOR IT

    ലോകേഷ് കനകരാജ് മാനഗരം എന്ന ഒറ്റ രാത്രി ത്രില്ലറിന് ശേഷം ഒരുക്കുന്ന മറ്റൊരു ഒറ്റ രാത്രി നടക്കുന്ന ത്രില്ലർ, നായകൻ കാർത്തി, ഒപ്പം നരേനും

    കഥയൊന്നും പറയുന്നില്ല
    മൊബൈൽ ഒക്കെ ഓഫ് ചെയ്ത് വെച്ച് സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ ആദ്യാവസാനം ത്രിൽ അടിപ്പിക്കുന്ന, നല്ല ഇമോഷണൽ കണ്ടന്റ് ഉള്ള ഉഗ്രൻ സിനിമ

    കാർത്തി നന്നായിട്ടുണ്ട്, ആക്ഷൻ സീനുകൾ ഒരേ സമയം സിനിമാറ്റിക് & raw ആയി ചെയ്തിട്ടുണ്ട്. അഞ്ചാതെ കഴിഞ്ഞു നരേൻ ആദ്യാവസാനം കാർത്തിക്കൊപ്പം ഉണ്ട്, നല്ല റോൾ. വില്ലന്മാർ ആയി വന്നവർ ഒക്കെ നന്നായിട്ടുണ്ട്. പോലീസ് കോൺസ്റ്റബിൾ ആയി ജോർജ്ജ് മര്യൻ തകർപ്പൻ

    സാം സി എസ് ഒരുക്കിയ ബി ജി എം 🔥🔥🔥🔥

    ലോകേഷ് ഒരുക്കിയ സ്ക്രിപ്റ്റ്🔥🔥🔥
    ക്യാമറ വർക്ക്👌👌👌
    സംവിധാനം👍🏻👌🔥

    മൊത്തത്തിൽ നല്ല സൗണ്ട് സിസ്റ്റം ഉള്ള തിയറ്ററിൽ തന്നെ കാണേണ്ട ത്രില്ലർ

    മീഗാമാൻ, തടൈയറൈ താക്ക, തടം തുടങ്ങിയ ത്രില്ലറുകൾ ഇഷ്ടമാണെങ്കിൽ ആ ത്രില്ലറുകളെക്കാൾ ഇതിനെ ഇഷ്ടപ്പെടുത്തുന്നത്, വ്യത്യസ്തമാക്കുന്നത് നായികയും പാട്ടും ഒക്കെ ഇട്ട് സ്പീഡ് ബ്രേക്കറുകൾ ഇല്ല എന്നതാണ്

    Mark my words : Lokesh Kanakaraj will deliver a path breaking movie for VIJAY after Thuppakki in his next

  11. Likes Naradhan liked this post
  12. #1298
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Driving License

    Online reviews can be deceiving

    Strictly an avg movie

    A very small premise

    It's SURESH KRISHNA & SAIJU KURUP who kept the movie live with their scenes

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  13. #1299
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    My Santa

    ദിലീപ്, മാനസ്വി കൊട്ടാച്ചി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായ്കുമാർ, സിദ്ധിഖ്, ധർമജൻ, സണ്ണി വെയ്ൻ, അനുശ്രീ, സുരേഷ് കൃഷ്ണ, ഇർഷാദ്, ഷാജോൺ, ഇന്ദ്രൻസ് എന്നിവരും ഉണ്ട്.

    സുഗീത് ഒരുക്കിയ ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് നവാഗതനായ ജെമിൻ സിറിയക് ആണ്. ഒരു ഫെയറി ടെയിൽ എന്നൊക്കെ പറയാവുന്ന ഒന്നിനെ നല്ല റിച്ച് ആയിട്ട് എടുത്തിട്ടുണ്ട്

    ഒരു കൊച്ചു നല്ല ഫാന്റസി ചിത്രം.

    സുഗീതും ഫൈസൽ അലിയുടെ ക്യാമറയും സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനവും എല്ലാം ഓരോ ഫ്രെയിമും ഓരോ പെയിന്റിങ് പോലെ മനോഹരമാക്കിയിട്ടുണ്ട്

    വിദ്യാസാഗർ ഒരിടവേളയ്ക്ക് ശേഷം വന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഗാനങ്ങളും ബി ജി എം പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിലെ ബി ജി എം പുള്ളി ഇവിടെ ഒരങ്കത്തിന് കൂടി വരുന്നു എന്ന് അടിവരയിടുന്നു.

    ഒരു കൊച്ചു കുട്ടിയുടെ മനസ്സിനൊപ്പം യാത്ര ചെയ്യുന്ന ചിത്രം ആണ്. ക്രിസ്മസിന് സാന്റാ ക്ലോസിനെ കാണാൻ കാത്തിരിക്കുന്ന ഐസ എന്ന പെൺകുട്ടിയുടെ കഥ. അവളെ കാണാൻ എത്തുന്ന സാന്റാ ആയി ദിലീപും. 2 പേരും നല്ല പെർഫോമൻസ്

    സായ്കുമാർ, സിദ്ധിഖ് എന്നിവരെ പറ്റി എന്ത് പറയാൻ 👌👌
    ധർമജൻ👍👌

    ഇന്നത്തെ തലമുറയ്ക്കും ഇന്നത്തെ കുട്ടികൾക്കും ഈ സിനിമ എത്രത്തോളം ഇഷ്ടപ്പെടും എന്നറിയില്ല. കാരണം പൂക്കാലം വരവായ് ഒക്കെ കണ്ടിഷ്ടപെട്ട ഒരു തലമുറയ്ക്ക് ഇന്ന് ആ സിനിമ പുതിയ പിള്ളേർക്ക് കാണിച്ചു കൊടുക്കുമ്പോൾ ലോജിക്കും മറ്റും പറയേണ്ടി വരും

    പക്ഷെ കുട്ടിത്തം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും ഈ കൊച്ചു നന്മ നിറഞ്ഞ ചിത്രം ഒരുപാട് ഇഷ്ടമാകും

    നിങ്ങൾ നിങ്ങളുടെ കുട്ടിയെ കൂട്ടി ഈ സിനിമയ്ക്ക് പോകുന്നത് നിങ്ങളുടെ ഇഷ്ടം.
    പക്ഷെ നിങ്ങൾക്ക് ഉള്ളിലെ ആ കുട്ടിയെ, ആ കുട്ടിത്തത്തെ കൂട്ടാതെ പോകരുത് ഈ സിനിമയ്ക്ക് കയറുമ്പോൾ

  14. #1300
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    ദർബാർ

    രജനികാന്തിനെ അനുകരിക്കുന്ന രജനികാന്ത്

    മീശപിരി സിനിമകൾ അതിര് വിട്ട് പോയപ്പോൾ പിന്നീട് വന്ന പല മീശപിരി മോഹൻലാൽ ചിത്രങ്ങളും കണ്ട് പ്രേക്ഷകർ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട് - ഞങ്ങൾ ഇഷ്ടപ്പെട്ട മോഹൻലാൽ ഭാവങ്ങൾ ഇതല്ല, പഴയ ആ സാധാരണക്കാരനായ, തമാശക്കാരനായ ആ നമ്മുടെ വീട്ടിലെ ആളെന്ന് തോന്നുന്ന മോഹൻലാലിനെ ആണെന്ന്.
    കേട്ടപാതി കേൾക്കാത്ത പാതി കുറെ കോമഡിയും ചെയ്യുന്ന നടന്മാരെ അണിനിരത്തി 80കളിലെയും 90കളിലെയും എന്ന പോലെ മോഹൻലാലിനെ അവതരിപ്പിക്കാൻ ശ്രമിച്ചു പലരും പരാജയപ്പെട്ട കാഴ്ച്ച കണ്ടതാണ്, അതേ സമയം നല്ല സംവിധായകരും തിരക്കഥാകൃത്തുക്കളും നരൻ പോലെ നല്ല മീശപിരി സിനിമകളും നല്ല സാധാരണക്കാരന്റെ റോളുകളും ഞങ്ങളിതാ ആ പഴയ മോഹൻലാലിനെ തിരിച്ചു തരുന്നേ എന്ന അവകാശവാദങ്ങളില്ലാതെ തന്നിട്ടുമുണ്ട്

    രജനികാന്ത് ഇപ്പോൾ ആ സ്റ്റേജിൽ ആണ്. പ്രേക്ഷകർ ഇഷ്ടപ്പെട്ട രജനി സ്റ്റൈൽ രജനി പോലും അറിയാതെ കാർത്തിക് സുബ്ബുരാജ് പേട്ടയിൽ നൽകിയപ്പോൾ ദർബാറിൽ എ ആർ മുരുകദാസ് ഓരോ സീനിലും ആ പഴയ രജനിയെ അനുകരിക്കാൻ രജനികാന്തിനെ നിർബന്ധിക്കുന്ന പോലെ ആണ് തോന്നിയത്

    ചിത്രത്തിലേക്ക് വന്നാൽ ഒരു മാസ് സിനിമ എന്ന സങ്കൽപ്പത്തിൽ നായകൻ പോലീസ് vs വില്ലൻ എന്ന സങ്കല്പം തുപ്പാക്കി എന്ന ചിത്രത്തിന് ശേഷം മുബൈ നഗരത്തിൽ പറിച്ച് നട്ടപ്പോൾ ഇല്ലാതെ പോയത് ശക്തമായ ഒരു തിരക്കഥ ആണ്

    എ ആർ മുരുകദാസ് അന്ധവിശ്വാസങ്ങൾ, ഹിറ്റ് ഫോർമുല ഇതൊന്നും വിശ്വസിക്കുന്ന ആളായി തോന്നിയിട്ടില്ല, പക്ഷെ ഇതിൽ....
    അതേ തുപ്പാക്കി വിജയ് വീട്, അതേ costumes, അതേ പഴയ ഗജിനി ലാസ്റ്റ് സീൻ...ലിസ്റ്റ് നീളും. പുള്ളിടെ മാസ്റ്റർപീസ് ആയ ഇന്റർവെൽ പഞ്ച് ഇത്തവണ ഇല്ല.

    കണ്ടിരിക്കാവുന്ന ഒരു 80കളിലെ അല്ലെങ്കിൽ 90കളുടെ ആദ്യം വന്ന ഒരു വിജയകാന്ത് ചിത്രത്തിന് മുകളിൽ ഈ ചിത്രം ഒന്ന് രണ്ട് സീക്വൻസുകളിൽ മാത്രമാണ്.

    രജനികാന്ത് തന്റെ സ്റ്റൈൽ പറഞ്ഞ് ചെയ്യിപ്പിച്ച പോലെ ചെയ്തപ്പോൾ അല്ലാത്ത ചില രംഗങ്ങളിൽ നന്നായിട്ടുണ്ട്. പേരിന് ഒരു നായിക നയൻതാര, കുത്തിതിരുകിയ ഒരു പാട്ട് രണ്ടാം പകുതി തുടക്കത്തിൽ. നിവേദ തോമസ് വിശ്വാസത്തിലെ കണ്ണാന കണ്ണേ സോങ്ങ് പാടുന്നില്ല എന്ന കുറവ് പ്രേക്ഷകർ ക്ഷമിക്കുമെന്ന് കരുതുന്നു. യോഗി ബാബു ചിലയിടത്ത് ചിരിപ്പിച്ചു. സുനിൽ ഷെട്ടി ഇന്ത്യ കണ്ട ഏറ്റവും മണ്ടൻ ഇന്റർനാഷണൽ മാഫിയ കിങ്ങ് എന്ന പട്ടം വില്ല് എന്ന ചിത്രത്തിലെ പ്രകാശ് രാജിനെ ബഹുദൂരം പിന്നിലാക്കി നേടിയെടുത്തു, പ്രത്യേകിച്ച് ക്ലൈമാക്സ് (എന്റെ ഐഡിയ ആയിപ്പോയി😆...)

    അനിരുദ്ധ് ഇത്തവണ അല്പം നിരാശപ്പെടുത്തി. സന്തോഷ് ശിവൻ എന്ന ആളെ നേരത്തെ പറഞ്ഞ അന്ധവിശ്വാസത്തിനപ്പുറം ഇതിലേക്ക് കൊണ്ട് വരാൻ മാത്രം ഒന്നും കാണുന്നില്ല

    കണ്ടിരിക്കാവുന്ന ആദ്യ പകുതി, അല്പം ഭേദപ്പെട്ട് തുടങ്ങി പിന്നെ വെറും ബോംബ് ലൈൻ ആയ രണ്ടാം പകുതി

    Wait for Amazon Prime Release

    ചിത്രത്തിൽ ഫിസിക്കൽ ഫിറ്റ്നെസ് തെളിയിക്കാൻ കോടതി 4 ദിവസത്തെ സമയം കൊടുക്കുമ്പോൾ രാവിലെ ജിമ്മിൽ വന്നു ട്രെയിൽ ചെയ്തു മസിൽ പെരുപ്പിക്കുന്ന രജനികാന്ത് രംഗങ്ങൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ തമിഴ് പടം 2.0യിൽ ശിവ 10 മിനിറ്റ് കൊണ്ട് ഫിറ്റ്നെസ് എടുക്കുന്ന സ്പൂഫിന്റെ സ്പൂഫ് ആണോ എന്ന് തോന്നിപ്പോയി

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •