Page 128 of 136 FirstFirst ... 2878118126127128129130 ... LastLast
Results 1,271 to 1,280 of 1360

Thread: ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ VARISU & THUNIVU ▀▄▀

  1. #1271
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default


    പേട്ട

    രജനികാന്തിന്റെ മറ്റൊരു സിനിമ എന്നതിനേക്കാൾ പിസ്സ, ഇരൈവി, ജിഗർത്തണ്ട എന്നീ ഇഷ്ടചിത്രങ്ങളുടെ സംവിധായകന്റെ ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്നു എന്നതായിരുന്നു ഈ സിനിമ അന്നൗൻസ് ചെയ്തപ്പോൾ മുതൽ പ്രതീക്ഷ ഉണ്ടാക്കിയത്. വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ധിഖ്, ബോബി സിംഹ, ശശികുമാർ, ഗുരു സോമസുന്ദരം, മണികണ്ഠൻ ആചാരി, സിമ്രാൻ, തൃഷ എന്നീ താരനിരയും പ്രതീക്ഷ കൂട്ടി. പക്ഷെ ചിത്രം അത്ര കണ്ട് കാത്തില്ല എന്നു തന്നെ പറയാം.

    കഥയൊക്കെ പഴയ ബോംബ് കഥ തന്നെ. പക്ഷെ ആദ്യപകുതിയിൽ പ്രത്യേകിച്ച് കഥയിലേക്ക് കടക്കുന്നില്ല എങ്കിലും ഇന്റർവെൽ വരെ ഉള്ള സീനുകൾ രജനികാന്ത് എന്ന താരത്തെയും നടനെയും എനർജെറ്റിക് ആയി അവതരിപ്പിക്കുന്നതിൽ വിജയിച്ചു. രണ്ടാം പകുതി പക്ഷെ കൈ വിട്ട് പോകുന്ന കാഴ്ച്ച ആയിരുന്നു, അടിയും ഇടിയും വെടിയും പുകയും പിന്നെ ഒട്ടും ഇമ്പാക്റ്റ് ഉണ്ടാക്കാത്ത ട്വിസ്റ്റുമായി എഡിറ്റർ ഉറങ്ങിപ്പോയോ എന്നു തോന്നിക്കുന്ന വിധത്തിൽ വളരെ ദൈർഘ്യമേറിയതായിപ്പോയി. രണ്ടാം പകുതി ഫ്ലാഷ്ബാക്ക് സീനുകൾ ഒട്ടും രസിപ്പിക്കുന്നില്ല എന്നതും ക്ലൈമാക്സ് ട്വിസ്റ്റ് ഉൾപ്പടെ പ്രവചനാത്മകമായതും ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

    ഒരു പക്ഷെ പടയപ്പ, ബാബ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത്രയും ഈസി എനർജെറ്റിക് ആയ രജനികാന്ത് സ്ക്രീനിൽ വരുന്നത് ഇതിലാണ്. പുള്ളിയുടെ സ്ക്രീൻ പ്രസൻസ് ആണ് ചിത്രത്തിന്റെ ജീവൻ. രജനി കഴിഞ്ഞാൽ ചിത്രത്തിൽ അല്പമെങ്കിലും പെർഫോം ചെയ്യാനുള്ളത് സിമ്രാൻ, തൃഷ എന്നീ വലിയ നായികമാർക്കിടയിലും മാളവിക മോഹനനാണ്, സാരി ഗെറ്റപ്പിൽ അന്യായ ലുക്കും, തൃഷ വരെ സൈഡ് ആയിപ്പോകുന്ന കാഴ്ച്ച. വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ധിഖ് എന്നിവരുടെ കഥാപാത്രങ്ങൾ ഒക്കെ തീർത്തും പാതി വെന്തതാണ്, ഫ്ലാഷ്ബാക്കിൽ നവാസുദ്ദീൻ തികച്ചും ഒരു മോശം കാസ്റ്റിംഗ് ആയിപ്പോയി.

    അനിരുദ്ധിന്റെ ബി ജി എം ആണ് മറ്റൊരു പ്ലസ് പോയിന്റ്. ക്യാമറ വർക്കിൽ തിരു എന്നു കണ്ടാൽ പിന്നെ ബാക്കി പറയണോ

    കാർത്തിക് സുബ്ബരാജ് ഒരു രജനി ആരാധകൻ എന്ന നിലയിൽ ആരാധകർക്കായി എടുത്ത സിനിമ ആദ്യ പകുതി എല്ലാവരെയും രസിപ്പിക്കുമെങ്കിൽ രണ്ടാം പകുതി നിരാശപ്പെടുത്തി. ഒരു സാദാ മാസ്സ് മസാല സിനിമയ്ക്ക് മുകളിൽ ഈ സിനിമ ഉയരുന്നില്ല എന്നത് രജനികാന്ത് സിനിമ എന്ന നിലയ്ക്ക് നിരാശ ആണ്.രജനികാന്തിന്റെ മാസ്സ് സിനിമ എന്നതിനേക്കാൾ ഒരു മസാല സ്ക്രിപ്റ്റിൽ രജനികാന്ത് . ഡയലോഗുകളിൽ ഒളിഞ്ഞും തെളിഞ്ഞും ചില സീനുകളും രാഷ്ട്രീയം പറയുന്നുണ്ട്

    ഒന്ന് കണ്ടു മറക്കാം ഈ പേട്ട, ഡിവിടിയിൽ ആദ്യപകുതിയിലെ ചില രംഗങ്ങൾ വീണ്ടും കാണാം.

  2. Likes ClubAns liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1272
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    വിശ്വാസം

    പാളിപ്പോയ വിവേകം മാറ്റിനിർത്തിയാൽ വീരം, വേതാളം എന്നീ മാസ്സ് എന്റർറ്റയ്നർ ചിത്രങ്ങളുടെ ടീം അജിത്-ശിവ ഒരുക്കിയ *വിശ്വാസം* ഒരു ആശ്വാസം മാത്രമാണ്, അത്ര ബോർ ആയില്ല. മുൻ ചിത്രങ്ങൾ മാസ്സ് ടെംപ്ലേറ്റ് ആയിരുന്നു എങ്കിൽ ഇത്തവണ ഒരു കുടുംബ ചിത്രം ആണ്

    കഥയിലേക്കൊന്നും കടക്കുന്നില്ല. ഒരു സാദാ സിനിമ പ്രേക്ഷകന് ക്ലൈമാക്സ് അടക്കം ഊഹിക്കാവുന്ന ഒരെണ്ണം, അതിനെ ചെറുതായി മസാല മുക്കി എടുത്തിട്ടുണ്ട്.

    ആദ്യപകുതിയിൽ തുടക്കം നന്നായിരുന്നു. ആദ്യ ഗാനം മുതൽ തുടങ്ങുന്ന ഫ്ലാഷ്ബാക്ക് എപ്പിസോഡിൽ കുത്തിനിറച്ച ഗാനങ്ങൾ അരോചകമായി, ഒപ്പം ഒന്നും സംഭവിക്കാതെ ചുമ്മ കുറെ സീനുകൾ കളറിൽ മുക്കി എടുത്തിട്ടുണ്ട്. എന്നാൽ വീണ്ടും വർത്തമാനകാലത്തിലേക്ക് പോയ സിനിമ അവിടം മുതൽ പിന്നീട് വന്ന ഫ്ലാഷ്ബാക്ക് ഉൾപ്പടെ ഇന്റർവെൽ വരെ വളരെ നന്നായിപ്പോയി. ഇന്റർവലിൽ വരുന്ന മഴയത്തുള്ള ഫൈറ്റ് ത്രസിപ്പിച്ചു നിർത്തുന്നത് നയൻതാര-അനിഘ എന്നിവർ അപ്പോൾ നടത്തുന്ന ഫോൺ സംഭാഷണമാണ്.

    രണ്ടാം പകുതി തുടക്കം നന്നായി. വിവേക് കോവൈ സരള എന്നിവർ വന്നപ്പോൾ 2 നല്ല കോമഡി സീൻ പ്രതീക്ഷിച്ച ഞാനാണ് മണ്ടൻ. ഇത്തരം സിനിമകളിൽ വേണ്ടത് ശക്തരായ വില്ലന്മാർ ആണ്. ഇതൊരുമാതിരി.....

    അജിത് നന്നായിട്ടുണ്ട്, ഒരു പക്ഷെ സ്ഥിരം സീരിയസ് ഭാവമൊക്കെ വിട്ട് 90കളിൽ കണ്ട ആ ഒരു ഫയർ വന്നിട്ടുണ്ട് ഫ്ലാഷ്ബാക്കിൽ. നയൻതാര ഉള്ള ഭാഗം വൃത്തിക്ക് ചെയ്തു എന്ന് മാത്രം, അനിഘ കൊള്ളാം. വിവേക്, കോവൈ സരള എന്നിവരെ വെറുതെ കൊണ്ടു വന്നു. തമ്പി ദുരൈയെ ഇത്തവണ കയർ അല്പം മുറുക്കി കെട്ടിയിട്ടിട്ടുണ്ട്, വധമാക്കിയില്ല. ജഗപതി ബാബു ടൈപ്കാസ്റ്റ്.

    കഴിഞ്ഞ വർഷം കടയ്ക്കുട്ടി സിങ്കം, സീമരാജ എന്നീ എനർജെറ്റിക് ബി ജി എം നൽകിയ ഡി ഇമ്മാൻ ഗാനങ്ങളിലും ബി ജി എമ്മിലും നിരാശപ്പെടുത്തി, കണ്ണാന കണ്ണേ സോങ്ങ് ഒഴികെ. മറ്റ് ഗാനങ്ങൾ തീർത്തും അനാവശ്യവും ചുമ്മ ടൈം കളയാനും, എന്നാൽ കണ്ടിരിക്കാവുന്നതാണോ എന്നു ചോദിച്ചാൽ എല്ലാം ഒരേ പോലെ എടുത്ത് വച്ചിട്ടുണ്ട്.

    ശിവ a ക്ലാസ്, b&c ക്ലാസ് എന്നിങ്ങനെ 2 ലെവലിൽ ആയിട്ടാണ് തിരക്കഥ ഒരുക്കിയത് എന്നു തോന്നുന്നു. നയൻതാര, അനിഘ എന്നിവരൊക്കെ വരുന്ന സീനുകളിൽ അല്പം ഒത്തുക്കത്തോടെയും ബാക്കിയുള്ള സീനുകളിൽ പഴയ ശിവ ചാടിയെണീറ്റതും കാണാനുണ്ട്. എന്തായാലും ചിത്രത്തിൽ നല്ലൊരു വില്ലനെ കയറ്റി മാസ്സ് കയറ്റാതെ ഫാമിലി സിനിമ ആക്കിയത് നിരാശപ്പെടുത്തി

    *മൊത്തത്തിൽ 80കളിൽ വന്ന മമ്മൂട്ടി-ബേബി ശാലിനി-കുട്ടി-പെട്ടി ഐറ്റം തന്നെ*

    ഒരു തവണ വേണേൽ ഒന്നു കാണാം, പുതുമകൾ മാത്രമല്ല, ഒന്നും തന്നെ പ്രതീക്ഷിക്കാതെ ഇരുന്നാൽ

    എന്തായാലും *പേട്ട* പോലൊരു സിനിമ തിയറ്ററിനകത്ത് ഉണ്ടാക്കുന്ന ഓളം(ആദ്യപകുതിയിൽ പ്രധാനമായും) അതിനെ മറികടക്കാൻ ഈ ഇമോഷണൽ ഡ്രാമയ്ക്ക് ആകുമെന്നു തോന്നുന്നില്ല,പിന്നെ കടയ്ക്കുട്ടി സിങ്കം ബ്ലോക്ക്ബസ്റ്റർ ആയ തമിഴ്നാട്ടിൽ എങ്ങനെ സ്വീകരിക്കും എന്നറിയില്ല, മലയാളി പ്രേക്ഷകർക്ക് മാക്സിമം ശരാശരി പടം മാത്രമാണ് *വിശ്വാസം*

  5. Likes ClubAns liked this post
  6. #1273
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    അള്ള് രാമേന്ദ്രൻ

    ചിത്രത്തിന്റെ സ്റ്റിൽസ്, പുതിയ അണിയറപ്രവർത്തകർ എന്നിവയാണ് ഈ ചാക്കോച്ചൻ ചിത്രത്തിന് പ്രതീക്ഷ നൽകിയ സംഭവം

    പോലീസ് ജീപ്പ് ഡ്രൈവർ ആയ രാമചന്ദ്രന്റെ ജീപ്പിന് അള്ള് കിട്ടി കിട്ടി പഞ്ചറായി നാട്ടിൽ പേര് അള്ള് രാമേന്ദ്രൻ ആകുന്നതും ആരാ ഇതിന്റെ പിന്നിൽ എന്നതും അതിനുള്ള പ്രതികാരവും അതിനിടെ നടക്കുന്ന സംഭവങ്ങളുമാണ് സിനിമ

    കുഞ്ചാക്കോ ബോബൻ എന്ന നടനെ ബിലഹരി എന്ന സംവിധായകൻ നന്നായി ഉപയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഇന്റർവെൽ അടുപ്പിച്ചും രണ്ടാം പകുതിയിലും. സ്റ്റിൽസ് കണ്ട് ആരും മാസ്സ് ഒന്നും പ്രതീക്ഷിക്കേണ്ട, രാമേന്ദ്രൻ പേടിയുള്ള, കരയുന്ന, ദേഷ്യപ്പെടുന്ന എന്നാൽ അല്പം പരുക്കനായ സാധാരണക്കാരൻ മാത്രമാണ്. സലീംകുമാർ എന്ന നടൻ വീണ്ടും ഫോമിൽ ആയതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്, ധർമ്മജനും നന്നായി. കൃഷ്ണശങ്കർ നന്നായിട്ടുണ്ട്. ഉള്ള സീനുകളിൽ ഹരീഷ് കണാരനും ശ്രീനാഥ്* ഭാസിയും ചിരിപ്പിക്കുന്നുണ്ട്. അപർണ ബാലമുരളി നന്നായപ്പോൾ ചാന്ദ്നിക്ക് ഒന്നും ചെയ്യാനില്ലാത്ത റോൾ ആയിപ്പോയി.

    ആദ്യപകുതി നല്ല രസമായിട്ടുണ്ട്, ഒരുപാട് ചിരിപ്പിക്കുന്നുമുണ്ട്. എന്നാൽ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ ഇനി ചിത്രത്തിൽ എന്താണ് ബാക്കി പുതിയതായി അണിയറക്കാർ ഒരുക്കിയിട്ടുള്ളത് എന്നത് ആദ്യപാകുതിയുടെ പ്രതീക്ഷയിൽ കാണുമ്പോൾ നിരാശ ഉണ്ടാക്കും. ക്ലൈമാക്സ് അടുപ്പിച്ചു വരുമ്പോൾ ശക്തനായ ഒരു വില്ലന്റെയും ഫ്ലാഷ്ബാക്ക് ഇല്ലായ്മയുടെയും പരിണിതഫലങ്ങൾ എത്രത്തോളമെന്ന് കാണുമ്പോൾ മനസിലാകും. എന്നിരുന്നാലും ലാസ്റ്റ് സീൻ അല്പം open ended എന്ന ലൈനിൽ നിർത്തിയതും ആ സീൻ എടുത്ത രീതിയും നന്നായിട്ടുണ്ട്. രണ്ടാം പകുതിയിലും ധർമ്മജനും സലീംകുമാറും ചിരിപ്പിക്കുന്നുണ്ട് എന്നത് വള്ളി പൊട്ടി കാറ്റത്ത് പറന്ന് പോയേക്കാവുന്ന പട്ടത്തെ മരച്ചില്ല രക്ഷിച്ചു പറമ്പിൽ നിർത്തുന്നതിനോട് ഞാൻ ഉപമിക്കും.

    ആദ്യ സംരംഭം എന്ന നിലയ്ക്ക് ഒരു ക്ലീൻ എന്റർറ്റയ്നർ ഒരുക്കാനുള്ള വെടിമരുന്ന് ഉള്ളവർ ആണ് സ്ക്രിപ്റ്റ് ഒരുക്കിയവരും സംവിധായകനും എന്ന് തെളിയിക്കുന്നുണ്ട്, പക്ഷെ സിനിമയെ അല്പം കൂടി വലിയ കാൻവാസിൽ കാണാൻ ശീലിക്കണം എന്നാണ്* എനിക്ക് പറയാനുള്ളത്

    മൊത്തത്തിൽ കുറെ ചിരിപ്പിക്കുന്ന രംഗങ്ങൾ ഉള്ള നല്ല ആദ്യപകുതിയും തമാശകൾ ഉണ്ടെങ്കിലും കഥാപരമായി കൈവിട്ട് പോയി എങ്കിലും അവസാനം ഒപ്പിച്ച് ലാസ്റ്റ് സീൻ നന്നാക്കിയ രണ്ടാം പകുതിയും

    Above Average

  7. Likes ClubAns, bhat liked this post
  8. #1274
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    സർവ്വം താളമയം
    ഓടിത്തള്ളിക്കോ

    എ ആർ റഹ്മാൻ ഒരുക്കിയ സർവ്വം താളമയം എന്ന ഗാനത്തിന്റെ ചിത്രീകരണം മാറ്റിനിർത്തിയാൽ 80കളിൽ പോലും 100% ഡിസാസ്റ്റർ ആകുന്ന പടം അതേ 80കളിലെ സിനിമ നാണിക്കുന്ന രീതിയിൽ എടുത്ത് വച്ച് പ്രേക്ഷകരെ ഇത്തവണ വഞ്ചിച്ചു രാജീവ് മേനോൻ. ആളെ കയറ്റാൻ ആണോ നായകനെ വിജയ് ഫാൻ ആക്കി ഒരു പാട്ടും കുത്തിക്കയറ്റിയത് എന്ന് ആരും സംശയിക്കാതിരുന്നാലെ അത്ഭുതമുള്ളൂ. നെടുമുടിയുടെ പ്രകടനം ഒട്ടും ആത്മാർത്ഥത ഇല്ലാത്ത പോലെ തോന്നി. ജി വി പ്രകാശ്കുമാർ നന്നായി. അനുരാഗ സിംഹം ഉള്ള സീൻ ഒക്കെ ഒരേ ഭാവം. പടം ന്യുജെൻ ആക്കാനാണെന്നു തോന്നുന്നു ജി വി അപർണ ബാലമുരളി ബെഡ്റൂം സീൻ വച്ചത്, അത് ഊട്ടിയുറപ്പിച്ചത് പിന്നാലെ വന്ന ശ്രിന്ദയുടെ Did you take protection ഡയലോഗിൽ അടിവരയിട്ടു

    ഓടിത്തള്ളിക്കോ

  9. Likes Young Mega Star liked this post
  10. #1275
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    കോടതി സമക്ഷം ബാലൻ വക്കീൽ

    ട്രയ്ലർ നൽകിയ പ്രതീക്ഷ, ഓൺലൈനിൽ ചിത്രത്തിന് കിട്ടുന്ന പോസിറ്റീവ് റിപ്പോർട്ട് ഒക്കെ കണ്ട് സിനിമയ്ക്ക് കയറി

    ചിത്രത്തിന്റെ ആദ്യ 20~25 മിനിറ്റ് ശരിക്കും ക്ഷമ പരീക്ഷിച്ചു. ഒരുമാതിരി ചവർ ലെവൽ ആയിപ്പോയി. അത് കഴിഞ്ഞ് സിദ്ദിഖ്, ബിന്ദു പണിക്കർ ഒക്കെ വന്നപ്പോൾ ചിത്രം പതിയെ ട്രാക്കിൽ ആയി. ആദ്യ പകുതി മോശമില്ലാതെ തീർത്തപ്പോൾ രണ്ടാം പകുതി നനഞ്ഞ പടക്കം ആകുന്ന കാഴ്ച്ച ആയിരുന്നു

    ഒരു നല്ല സംവിധായകന് ഒരു സൂപ്പർഹിറ്റ്, അല്ലേൽ മെഗാഹിറ്റ് തന്നെ ഒരുക്കാൻ പ്രാപ്തിയുള്ള നല്ല ട്വിസ്റ്റ് ഉള്ള കഥയും, പൂർണമായി അല്ലെങ്കിലും തിരക്കഥയിൽ അതിനുള്ള വെടിമരുന്ന് അവിടവിടെ പാകിയിട്ടുണ്ടായിരുന്നു. പക്ഷെ ബി ഉണ്ണികൃഷ്ണൻ എന്ന കഥയും തിരക്കഥയും എഴുതിയ ആളെ ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ ലവലേശം വില കല്പിക്കാതെ പോകുന്ന ദുഖപൂർണമായ കാഴ്ച്ച ആയിരുന്നു.

    രണ്ടാം പകുതിയിൽ എന്തൊക്കെ നന്നായി സ്*ക്രിപ്റ്റിൽ ഉണ്ടെന്ന് നമുക്ക് തോന്നുന്നുവോ അതൊക്കെ വളരെ ലൈറ്റ് ആയിട്ട് detailing ഇല്ലാതെ പെട്ടെന്ന് അവതരിപ്പിച്ചിട്ടുണ്ട്, അതേ സമയം ഒരാവശ്യവുമില്ലാതെ കുത്തിനിറച്ച ഒരേ അച്ചിൽ വാർത്ത ആക്ഷൻ സീനുകൾക്ക് സമയം കണ്ടെത്തിയിട്ടുമുണ്ട്.

    അഭിനേതാക്കളിൽ മമ്തയുടെ ഡബ്ബിങ്ങ്,അജു വർഗീസ്, ഭീമൻ രഘു എന്നിവർ കല്ലുകടിയായി. ബി ജി എം ഒക്കെ തഥൈവ, ഗാനങ്ങളെ പറ്റി ഓർക്കാൻ ശ്രമിച്ചാൽ ബാബുവേട്ടാ ഗാനം ഓർമ്മ വന്ന്.... സന്തോഷ് പണ്ഡിറ്റ് ഗാനരചന ഇതീന്നും പതിന്മടങ്ങ് നല്ലതാണ്

    നല്ല ഉഗ്രൻ കഥ
    ഭേദപ്പെട്ട തിരക്കഥ
    വളരെ മോശം സംവിധാനം

    വേണേൽ ഒന്ന് കണ്ട് മറക്കാം

  11. Likes Young Mega Star, ClubAns liked this post
  12. #1276
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks ITV for the reviews..........

  13. #1277
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Quote Originally Posted by ClubAns View Post
    Thanks ITV for the reviews..........
    Welcome Anna

  14. #1278
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,722

    Default

    Quote Originally Posted by ITV View Post
    കോടതി സമക്ഷം ബാലൻ വക്കീൽ

    ട്രയ്ലർ നൽകിയ പ്രതീക്ഷ, ഓൺലൈനിൽ ചിത്രത്തിന് കിട്ടുന്ന പോസിറ്റീവ് റിപ്പോർട്ട് ഒക്കെ കണ്ട് സിനിമയ്ക്ക് കയറി

    ചിത്രത്തിന്റെ ആദ്യ 20~25 മിനിറ്റ് ശരിക്കും ക്ഷമ പരീക്ഷിച്ചു. ഒരുമാതിരി ചവർ ലെവൽ ആയിപ്പോയി. അത് കഴിഞ്ഞ് സിദ്ദിഖ്, ബിന്ദു പണിക്കർ ഒക്കെ വന്നപ്പോൾ ചിത്രം പതിയെ ട്രാക്കിൽ ആയി. ആദ്യ പകുതി മോശമില്ലാതെ തീർത്തപ്പോൾ രണ്ടാം പകുതി നനഞ്ഞ പടക്കം ആകുന്ന കാഴ്ച്ച ആയിരുന്നു

    ഒരു നല്ല സംവിധായകന് ഒരു സൂപ്പർഹിറ്റ്, അല്ലേൽ മെഗാഹിറ്റ് തന്നെ ഒരുക്കാൻ പ്രാപ്തിയുള്ള നല്ല ട്വിസ്റ്റ് ഉള്ള കഥയും, പൂർണമായി അല്ലെങ്കിലും തിരക്കഥയിൽ അതിനുള്ള വെടിമരുന്ന് അവിടവിടെ പാകിയിട്ടുണ്ടായിരുന്നു. പക്ഷെ ബി ഉണ്ണികൃഷ്ണൻ എന്ന കഥയും തിരക്കഥയും എഴുതിയ ആളെ ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ ലവലേശം വില കല്പിക്കാതെ പോകുന്ന ദുഖപൂർണമായ കാഴ്ച്ച ആയിരുന്നു.

    രണ്ടാം പകുതിയിൽ എന്തൊക്കെ നന്നായി സ്*ക്രിപ്റ്റിൽ ഉണ്ടെന്ന് നമുക്ക് തോന്നുന്നുവോ അതൊക്കെ വളരെ ലൈറ്റ് ആയിട്ട് detailing ഇല്ലാതെ പെട്ടെന്ന് അവതരിപ്പിച്ചിട്ടുണ്ട്, അതേ സമയം ഒരാവശ്യവുമില്ലാതെ കുത്തിനിറച്ച ഒരേ അച്ചിൽ വാർത്ത ആക്ഷൻ സീനുകൾക്ക് സമയം കണ്ടെത്തിയിട്ടുമുണ്ട്.

    അഭിനേതാക്കളിൽ മമ്തയുടെ ഡബ്ബിങ്ങ്,അജു വർഗീസ്, ഭീമൻ രഘു എന്നിവർ കല്ലുകടിയായി. ബി ജി എം ഒക്കെ തഥൈവ, ഗാനങ്ങളെ പറ്റി ഓർക്കാൻ ശ്രമിച്ചാൽ ബാബുവേട്ടാ ഗാനം ഓർമ്മ വന്ന്.... സന്തോഷ് പണ്ഡിറ്റ് ഗാനരചന ഇതീന്നും പതിന്മടങ്ങ് നല്ലതാണ്

    നല്ല ഉഗ്രൻ കഥ
    ഭേദപ്പെട്ട തിരക്കഥ
    വളരെ മോശം സംവിധാനം

    വേണേൽ ഒന്ന് കണ്ട് മറക്കാം

    allu nu above average kuduthaal ethinu megha hit kudukaam
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  15. #1279
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Quote Originally Posted by loudspeaker View Post
    allu nu above average kuduthaal ethinu megha hit kudukaam
    athu chettante taste

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  16. #1280
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,722

    Default

    Quote Originally Posted by ITV View Post
    athu chettante taste
    quality of the movie
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •