Page 131 of 136 FirstFirst ... 3181121129130131132133 ... LastLast
Results 1,301 to 1,310 of 1360

Thread: ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ VARISU & THUNIVU ▀▄▀

  1. #1301

    Default

    Darabar kandu... Njan velom paranja koodi pokum....

    Murugados Annanodu eniku onne parayan ulla :- kola gandula iruken, mavaney kollama vidamaten...!!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1302
    FK Addict pokkiri brothers's Avatar
    Join Date
    May 2012
    Location
    Kuwait / Kottayam
    Posts
    1,093

    Default

    Quote Originally Posted by ITV View Post
    ദർബാർ

    രജനികാന്തിനെ അനുകരിക്കുന്ന രജനികാന്ത്

    മീശപിരി സിനിമകൾ അതിര് വിട്ട് പോയപ്പോൾ പിന്നീട് വന്ന പല മീശപിരി മോഹൻലാൽ ചിത്രങ്ങളും കണ്ട് പ്രേക്ഷകർ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട് - ഞങ്ങൾ ഇഷ്ടപ്പെട്ട മോഹൻലാൽ ഭാവങ്ങൾ ഇതല്ല, പഴയ ആ സാധാരണക്കാരനായ, തമാശക്കാരനായ ആ നമ്മുടെ വീട്ടിലെ ആളെന്ന് തോന്നുന്ന മോഹൻലാലിനെ ആണെന്ന്.
    കേട്ടപാതി കേൾക്കാത്ത പാതി കുറെ കോമഡിയും ചെയ്യുന്ന നടന്മാരെ അണിനിരത്തി 80കളിലെയും 90കളിലെയും എന്ന പോലെ മോഹൻലാലിനെ അവതരിപ്പിക്കാൻ ശ്രമിച്ചു പലരും പരാജയപ്പെട്ട കാഴ്ച്ച കണ്ടതാണ്, അതേ സമയം നല്ല സംവിധായകരും തിരക്കഥാകൃത്തുക്കളും നരൻ പോലെ നല്ല മീശപിരി സിനിമകളും നല്ല സാധാരണക്കാരന്റെ റോളുകളും ഞങ്ങളിതാ ആ പഴയ മോഹൻലാലിനെ തിരിച്ചു തരുന്നേ എന്ന അവകാശവാദങ്ങളില്ലാതെ തന്നിട്ടുമുണ്ട്

    രജനികാന്ത് ഇപ്പോൾ ആ സ്റ്റേജിൽ ആണ്. പ്രേക്ഷകർ ഇഷ്ടപ്പെട്ട രജനി സ്റ്റൈൽ രജനി പോലും അറിയാതെ കാർത്തിക് സുബ്ബുരാജ് പേട്ടയിൽ നൽകിയപ്പോൾ ദർബാറിൽ എ ആർ മുരുകദാസ് ഓരോ സീനിലും ആ പഴയ രജനിയെ അനുകരിക്കാൻ രജനികാന്തിനെ നിർബന്ധിക്കുന്ന പോലെ ആണ് തോന്നിയത്

    ചിത്രത്തിലേക്ക് വന്നാൽ ഒരു മാസ് സിനിമ എന്ന സങ്കൽപ്പത്തിൽ നായകൻ പോലീസ് vs വില്ലൻ എന്ന സങ്കല്പം തുപ്പാക്കി എന്ന ചിത്രത്തിന് ശേഷം മുബൈ നഗരത്തിൽ പറിച്ച് നട്ടപ്പോൾ ഇല്ലാതെ പോയത് ശക്തമായ ഒരു തിരക്കഥ ആണ്

    എ ആർ മുരുകദാസ് അന്ധവിശ്വാസങ്ങൾ, ഹിറ്റ് ഫോർമുല ഇതൊന്നും വിശ്വസിക്കുന്ന ആളായി തോന്നിയിട്ടില്ല, പക്ഷെ ഇതിൽ....
    അതേ തുപ്പാക്കി വിജയ് വീട്, അതേ costumes, അതേ പഴയ ഗജിനി ലാസ്റ്റ് സീൻ...ലിസ്റ്റ് നീളും. പുള്ളിടെ മാസ്റ്റർപീസ് ആയ ഇന്റർവെൽ പഞ്ച് ഇത്തവണ ഇല്ല.

    കണ്ടിരിക്കാവുന്ന ഒരു 80കളിലെ അല്ലെങ്കിൽ 90കളുടെ ആദ്യം വന്ന ഒരു വിജയകാന്ത് ചിത്രത്തിന് മുകളിൽ ഈ ചിത്രം ഒന്ന് രണ്ട് സീക്വൻസുകളിൽ മാത്രമാണ്.

    രജനികാന്ത് തന്റെ സ്റ്റൈൽ പറഞ്ഞ് ചെയ്യിപ്പിച്ച പോലെ ചെയ്തപ്പോൾ അല്ലാത്ത ചില രംഗങ്ങളിൽ നന്നായിട്ടുണ്ട്. പേരിന് ഒരു നായിക നയൻതാര, കുത്തിതിരുകിയ ഒരു പാട്ട് രണ്ടാം പകുതി തുടക്കത്തിൽ. നിവേദ തോമസ് വിശ്വാസത്തിലെ കണ്ണാന കണ്ണേ സോങ്ങ് പാടുന്നില്ല എന്ന കുറവ് പ്രേക്ഷകർ ക്ഷമിക്കുമെന്ന് കരുതുന്നു. യോഗി ബാബു ചിലയിടത്ത് ചിരിപ്പിച്ചു. സുനിൽ ഷെട്ടി ഇന്ത്യ കണ്ട ഏറ്റവും മണ്ടൻ ഇന്റർനാഷണൽ മാഫിയ കിങ്ങ് എന്ന പട്ടം വില്ല് എന്ന ചിത്രത്തിലെ പ്രകാശ് രാജിനെ ബഹുദൂരം പിന്നിലാക്കി നേടിയെടുത്തു, പ്രത്യേകിച്ച് ക്ലൈമാക്സ് (എന്റെ ഐഡിയ ആയിപ്പോയി...)

    അനിരുദ്ധ് ഇത്തവണ അല്പം നിരാശപ്പെടുത്തി. സന്തോഷ് ശിവൻ എന്ന ആളെ നേരത്തെ പറഞ്ഞ അന്ധവിശ്വാസത്തിനപ്പുറം ഇതിലേക്ക് കൊണ്ട് വരാൻ മാത്രം ഒന്നും കാണുന്നില്ല

    കണ്ടിരിക്കാവുന്ന ആദ്യ പകുതി, അല്പം ഭേദപ്പെട്ട് തുടങ്ങി പിന്നെ വെറും ബോംബ് ലൈൻ ആയ രണ്ടാം പകുതി

    Wait for Amazon Prime Release

    ചിത്രത്തിൽ ഫിസിക്കൽ ഫിറ്റ്നെസ് തെളിയിക്കാൻ കോടതി 4 ദിവസത്തെ സമയം കൊടുക്കുമ്പോൾ രാവിലെ ജിമ്മിൽ വന്നു ട്രെയിൽ ചെയ്തു മസിൽ പെരുപ്പിക്കുന്ന രജനികാന്ത് രംഗങ്ങൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ തമിഴ് പടം 2.0യിൽ ശിവ 10 മിനിറ്റ് കൊണ്ട് ഫിറ്റ്നെസ് എടുക്കുന്ന സ്പൂഫിന്റെ സ്പൂഫ് ആണോ എന്ന് തോന്നിപ്പോയി
    amazon prime digital rights edutho ithinte? enna pinne angane kaanaam...

  4. #1303

    Default

    Quote Originally Posted by pokkiri brothers View Post
    amazon prime digital rights edutho ithinte? enna pinne angane kaanaam...
    Thaangal review vaayicha sthithiku ini ee film kaanumbo comedy film pole thonum...Athanu problem!

  5. #1304
    FK Addict Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    1,257

    Default

    Quote Originally Posted by chackomaster View Post
    Darabar kandu... Njan velom paranja koodi pokum....

    Murugados Annanodu eniku onne parayan ulla :- kola gandula iruken, mavaney kollama vidamaten...!!!
    Same feeling... Veruthu poyi.

  6. #1305
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    Just escaped ... Thanks for saving my 42 dh ......
    Quote Originally Posted by ITV View Post
    ദർബാർ

    രജനികാന്തിനെ അനുകരിക്കുന്ന രജനികാന്ത്

    മീശപിരി സിനിമകൾ അതിര് വിട്ട് പോയപ്പോൾ പിന്നീട് വന്ന പല മീശപിരി മോഹൻലാൽ ചിത്രങ്ങളും കണ്ട് പ്രേക്ഷകർ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട് - ഞങ്ങൾ ഇഷ്ടപ്പെട്ട മോഹൻലാൽ ഭാവങ്ങൾ ഇതല്ല, പഴയ ആ സാധാരണക്കാരനായ, തമാശക്കാരനായ ആ നമ്മുടെ വീട്ടിലെ ആളെന്ന് തോന്നുന്ന മോഹൻലാലിനെ ആണെന്ന്.
    കേട്ടപാതി കേൾക്കാത്ത പാതി കുറെ കോമഡിയും ചെയ്യുന്ന നടന്മാരെ അണിനിരത്തി 80കളിലെയും 90കളിലെയും എന്ന പോലെ മോഹൻലാലിനെ അവതരിപ്പിക്കാൻ ശ്രമിച്ചു പലരും പരാജയപ്പെട്ട കാഴ്ച്ച കണ്ടതാണ്, അതേ സമയം നല്ല സംവിധായകരും തിരക്കഥാകൃത്തുക്കളും നരൻ പോലെ നല്ല മീശപിരി സിനിമകളും നല്ല സാധാരണക്കാരന്റെ റോളുകളും ഞങ്ങളിതാ ആ പഴയ മോഹൻലാലിനെ തിരിച്ചു തരുന്നേ എന്ന അവകാശവാദങ്ങളില്ലാതെ തന്നിട്ടുമുണ്ട്

    രജനികാന്ത് ഇപ്പോൾ ആ സ്റ്റേജിൽ ആണ്. പ്രേക്ഷകർ ഇഷ്ടപ്പെട്ട രജനി സ്റ്റൈൽ രജനി പോലും അറിയാതെ കാർത്തിക് സുബ്ബുരാജ് പേട്ടയിൽ നൽകിയപ്പോൾ ദർബാറിൽ എ ആർ മുരുകദാസ് ഓരോ സീനിലും ആ പഴയ രജനിയെ അനുകരിക്കാൻ രജനികാന്തിനെ നിർബന്ധിക്കുന്ന പോലെ ആണ് തോന്നിയത്

    ചിത്രത്തിലേക്ക് വന്നാൽ ഒരു മാസ് സിനിമ എന്ന സങ്കൽപ്പത്തിൽ നായകൻ പോലീസ് vs വില്ലൻ എന്ന സങ്കല്പം തുപ്പാക്കി എന്ന ചിത്രത്തിന് ശേഷം മുബൈ നഗരത്തിൽ പറിച്ച് നട്ടപ്പോൾ ഇല്ലാതെ പോയത് ശക്തമായ ഒരു തിരക്കഥ ആണ്

    എ ആർ മുരുകദാസ് അന്ധവിശ്വാസങ്ങൾ, ഹിറ്റ് ഫോർമുല ഇതൊന്നും വിശ്വസിക്കുന്ന ആളായി തോന്നിയിട്ടില്ല, പക്ഷെ ഇതിൽ....
    അതേ തുപ്പാക്കി വിജയ് വീട്, അതേ costumes, അതേ പഴയ ഗജിനി ലാസ്റ്റ് സീൻ...ലിസ്റ്റ് നീളും. പുള്ളിടെ മാസ്റ്റർപീസ് ആയ ഇന്റർവെൽ പഞ്ച് ഇത്തവണ ഇല്ല.

    കണ്ടിരിക്കാവുന്ന ഒരു 80കളിലെ അല്ലെങ്കിൽ 90കളുടെ ആദ്യം വന്ന ഒരു വിജയകാന്ത് ചിത്രത്തിന് മുകളിൽ ഈ ചിത്രം ഒന്ന് രണ്ട് സീക്വൻസുകളിൽ മാത്രമാണ്.

    രജനികാന്ത് തന്റെ സ്റ്റൈൽ പറഞ്ഞ് ചെയ്യിപ്പിച്ച പോലെ ചെയ്തപ്പോൾ അല്ലാത്ത ചില രംഗങ്ങളിൽ നന്നായിട്ടുണ്ട്. പേരിന് ഒരു നായിക നയൻതാര, കുത്തിതിരുകിയ ഒരു പാട്ട് രണ്ടാം പകുതി തുടക്കത്തിൽ. നിവേദ തോമസ് വിശ്വാസത്തിലെ കണ്ണാന കണ്ണേ സോങ്ങ് പാടുന്നില്ല എന്ന കുറവ് പ്രേക്ഷകർ ക്ഷമിക്കുമെന്ന് കരുതുന്നു. യോഗി ബാബു ചിലയിടത്ത് ചിരിപ്പിച്ചു. സുനിൽ ഷെട്ടി ഇന്ത്യ കണ്ട ഏറ്റവും മണ്ടൻ ഇന്റർനാഷണൽ മാഫിയ കിങ്ങ് എന്ന പട്ടം വില്ല് എന്ന ചിത്രത്തിലെ പ്രകാശ് രാജിനെ ബഹുദൂരം പിന്നിലാക്കി നേടിയെടുത്തു, പ്രത്യേകിച്ച് ക്ലൈമാക്സ് (എന്റെ ഐഡിയ ആയിപ്പോയി😆...)

    അനിരുദ്ധ് ഇത്തവണ അല്പം നിരാശപ്പെടുത്തി. സന്തോഷ് ശിവൻ എന്ന ആളെ നേരത്തെ പറഞ്ഞ അന്ധവിശ്വാസത്തിനപ്പുറം ഇതിലേക്ക് കൊണ്ട് വരാൻ മാത്രം ഒന്നും കാണുന്നില്ല

    കണ്ടിരിക്കാവുന്ന ആദ്യ പകുതി, അല്പം ഭേദപ്പെട്ട് തുടങ്ങി പിന്നെ വെറും ബോംബ് ലൈൻ ആയ രണ്ടാം പകുതി

    Wait for Amazon Prime Release

    ചിത്രത്തിൽ ഫിസിക്കൽ ഫിറ്റ്നെസ് തെളിയിക്കാൻ കോടതി 4 ദിവസത്തെ സമയം കൊടുക്കുമ്പോൾ രാവിലെ ജിമ്മിൽ വന്നു ട്രെയിൽ ചെയ്തു മസിൽ പെരുപ്പിക്കുന്ന രജനികാന്ത് രംഗങ്ങൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ തമിഴ് പടം 2.0യിൽ ശിവ 10 മിനിറ്റ് കൊണ്ട് ഫിറ്റ്നെസ് എടുക്കുന്ന സ്പൂഫിന്റെ സ്പൂഫ് ആണോ എന്ന് തോന്നിപ്പോയി

    Sent from my iPhone using Tapatalk

  7. #1306
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    അഞ്ചാം പാതിരാ

    Kunchacko Boban Ashiq Usman Midhun Manuel Thomas

    മിഥുൻ മാനുവൽ തോമസ് തന്റെ സ്ഥിരം ട്രാക്ക് വിട്ട് ഒരു ത്രില്ലർ ലൈനിൽ, നായകനായി കുഞ്ചാക്കോ ബോബൻ.

    കഥയൊന്നും പറയുന്നില്ല

    ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ കാണുക, പക്ഷെ അതേ ത്രില്ലർ ഗണത്തിൽ അല്പം കമേർഷ്യൽ ചേരുവ crowd pleasing ആയി ഇല്ലാതെ ഇരിക്കുക എന്നത് ഞാൻ ഉൾപ്പെടുന്ന ഒരു പക്ഷെ കുറച്ചു പേരെയെങ്കിലും നിരാശപ്പെടുത്തിയേക്കാം.

    സീരിയസ് റോളുകളിൽ കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കണ്ണുകൾ & നോട്ടം വളരെ നന്നായി തന്നെ കഥയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട് സംവിധായകൻ. പോലീസ് ഡിപാർട്മെന്റിൽ ക്രിമിനോളജിസ്റ്റ് ആയി കയറാൻ ആഗ്രഹിക്കുന്ന ഒരാൾ ആയി നല്ല പെർഫോർമൻസ്. വെറും 2 സീനിൽ വരുന്ന ഇന്ദ്രൻസ് കിടിലം. ജാഫർ ഇടുക്കി വളരെ വളരെ നന്നായിട്ടുണ്ട്. ബാക്കി താരങ്ങൾ അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.

    ഷൈജുന്റെ ക്യാമറ, സുഷിന്റെ ബി ജി എം എന്നിവ വളരെ നന്നായപ്പോൾ എഡിറ്റിംഗ് അല്പം crisp ആക്കാമായിരുന്നു എന്ന് തോന്നി. ഒരു racy ത്രില്ലർ എന്ന ലൈനിൽ അല്ല ചിത്രം പോകുന്നത്.

    മിഥുൻ തന്റെ കഥയ്ക്കായി തിരഞ്ഞെടുത്ത പ്രധാന സംഭവം ഒറിജിനൽ ആണ്👌🏼👌🏼👌🏼 കേരളത്തിൽ നടന്ന, നടന്ന് കൊണ്ടിരിക്കുന്ന, ഇനിയും നടന്നേക്കാവുന്ന ഒന്ന്.

    ആ ഫ്ലാഷ്ബാക്ക് രംഗങ്ങൾ & സുധീഷിന്റെ നറേഷൻ👌🏼

    ചിത്രത്തിന് നൽകിയ ട്രീറ്റ്മെന്റ് ഒരു കൊറിയൻ സിനിമ പോലെ അല്പം സ്ലോ ആണ്. അതി ഭയങ്കരമായി ആരും റിയാക്റ്റ് ചെയ്യുന്ന ടിപ്പിക്കൽ സിനിമാറ്റിക് എന്നതിനേക്കാൾ അല്പം കൂടി റിയലിസ്റ്റിക് ലൈൻ ആണ് കഥാപാത്രങ്ങളും മുന്നോട്ട് പോക്കും 95%വും

    ചിത്രത്തിന്റെ അവസാന രംഗം👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

    കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ

  8. #1307
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    അങ്ങ് വൈകുണ്ഠപുരത്ത്

    അല്ലു അർജ്ജുൻ നായകനായി ത്രിവിക്രം എഴുതി സംവിധാനം ചെയ്ത ചിത്രം. ഈ കൂട്ടുകെട്ടിന്റെ മുൻ ചിത്രങ്ങൾ പ്രത്യേകിച്ച് ഗജപോക്കിരി(ജുലായ്) വളരെ വളരെ ഇഷ്ടമുള്ള ഒരു ചിത്രമാണ്, ഒരു സൂപ്പർ എന്റർറ്റയ്നർ. കൃത്യമായി പറഞ്ഞാൽ ലക്കി ദി റേസർ (റേസ് ഗുർറാം) എന്ന ചിത്രത്തിന് ശേഷം ഒരു കിടിലം മാസ്സ് എന്റർറ്റയ്നർ അല്ലുവിൽ നിന്ന് പൂർണ്ണമായി ലഭിച്ചിട്ടില്ല

    ട്രെയിലറും ടീസറും ഒക്കെ മാസ്സ് സിനിമ എന്നതിനേക്കാൾ ഒരു ഫാമിലി എന്റർറ്റയ്നർ ത്രിവിക്രം ടെംപ്ലേറ്റ് ലൈനിൽ മാസ്സും കയറ്റിയ ഒന്നാണ് പ്രതീക്ഷിച്ചു കയറിയത്

    Attarantiki Daredi എന്ന ചിത്രമാണ് ത്രിവിക്രത്തെയും ചെറിയ രീതിയിൽ തെലുങ്ക് സിനിമയെയും വഴി തെറ്റിച്ചത് എന്ന്* പലപ്പോഴും തോന്നിയിട്ടുണ്ട്. അത് വരെ ഒരു ആക്ഷൻ മൂഡ്, നല്ല വില്ലന്മാരും ത്രില്ലും ഒക്കെയായി പോയ ആൾ വെറും കുടുംബത്തെ ഒന്നിപ്പിക്കുന്ന, കുടുംബ പ്രശ്നങ്ങൾ തീർക്കുന്ന നായകനെ മുൻനിർത്തി കഥകൾ ആയി.

    ഇത്തവണ പക്ഷെ 80കളിൽ കണ്ടു മറന്ന ഒരു നല്ല കഥ ഇതിൽ മിക്സ് ചെയ്തിട്ടുണ്ട്. ആദ്യ പകുതി കൂടുതൽ സംഭവങ്ങൾ ഒന്നുമില്ല എങ്കിലും അത്യാവശ്യം നല്ല രീതിയിൽ പോയി. രണ്ടാം പകുതി പക്ഷെ കൈവിട്ട് പോകുന്ന കാഴ്ച്ച ആയിരുന്നു. അതേ പഴയ സംഭവങ്ങൾ തന്നെ. മലയാളം ഡബ്ബിങ്ങിൽ ചിത്രത്തിന്റെ ഒരു മാസ്സ് സീൻ പാട്ടുകളുടെ തിരഞ്ഞെടുപ്പ് കാരണം അപ്പാടെ ചീറ്റിപോകുന്ന കാഴ്ച്ച ആയിരുന്നു. ചിത്രം ക്ലൈമാക്സ് അടുക്കുമ്പോൾ വെറും ഹിന്ദി സീരിയൽ ലൈൻ ആയിപ്പോയി.

    അല്ലു അർജ്ജുൻ നന്നായിട്ടുണ്ട്. ജയറാം ലാസ്റ്റ് ഒരു സീനിൽ നന്നായിരുന്നു. പൂജ ഹെഗ്*ടെ തുട കാണിച്ച് ഫുൾ പടത്തിൽ ഉണ്ടായിരുന്നു. നിവേദ പെത്തുരാജ് എന്തിനോ എന്തോ. രോഹിണി, തബു, നവദീപ്, സമുദ്രക്കനി, ജി പി ഒക്കെ പേരിന്. കോമഡി താരങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട് - പാട്ടിൽ ഒരു സീനിൽ ബ്രഹ്*മാനന്ദം, 3 സീനിൽ വെണ്ണല കിഷോർ, നായക വേഷങ്ങളോട് റ്റാറ്റാ പറഞ്ഞ സുനിൽ, രാജേന്ദ്രപ്രസാദ്(👌) രാഹുൽ രാമകൃഷ്ണ, 3 സീനിൽ ബ്രഹ്മാജി കോമഡി വില്ലൻ...

    ചിത്രം കൊണ്ട് ഏറ്റവും ഗുണം മുരളി ശർമ്മ എന്ന നടനാണ്. ആദ്യാവസാനം നിറഞ്ഞ് നിൽക്കുന്ന കഥയിലെ കേന്ദ്രബിന്ദു. വില്ലനിസം കലർന്ന ഈ കഥാപാത്രം നന്നായിട്ടുണ്ട്

    തമൻ ഒരുക്കിയ ഗാനങ്ങൾ നന്നായിരുന്നു, പക്ഷെ ചിത്രത്തിൽ അവ എടുത്ത് വെച്ചേക്കുന്നത് അത്രത്തോളം നന്നായില്ല, പ്രത്യേകിച്ച് സാമജവരഗമന. ബി ജി എം കുഴപ്പമില്ല.

    മൊത്തത്തിൽ സ്റ്റേറ്റ് വിട്ട് ആക്ഷൻ എന്റർറ്റയ്നർ ചെയ്തിരുന്ന മനുഷ്യൻ ആദ്യം 2 രാജ്യത്തുള്ള കുടുംബക്കാർ, പിന്നെ അടുത്തുള്ള 2 ഗ്രാമത്തിലെ കുടുംബക്കാർ, ഇത്തവണ ഒരൊറ്റ വീട്ടിലേക്ക് കഥ ഒതുങ്ങുന്ന കാഴ്ച്ച

    Waiting for the grand comeback of Trivikram & Allu Arjun with high voltage entertainers

  9. Likes chackomaster liked this post
  10. #1308
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    ഷൈലോക്ക്

    രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ഷൈലോക്ക്

    ബോസ് എന്ന സിനിമ നിർമ്മാതാക്കൾക്ക് ഫിനാൻസ് ചെയ്യുന്ന ആളും ഷാജോൺ അവതരിപ്പിക്കുന്ന നിർമ്മാതാവിന്റെ കഥാപാത്രവും തമ്മിലുള്ള പ്രശ്നവും അതിനിടയിൽ കയറി വരുന്ന കമ്മീഷണർ ആയി സിദ്ധിഖും പിന്നെ 100% പ്രേക്ഷകർക്കും അറിയാവുന്ന ഫ്ലാഷ്ബാക്കും ഒരു മോശം ക്ലൈമാക്*സും

    ചിത്രത്തിന്റെ ആദ്യ പകുതിയിൽ ബോസ് എന്ന സിനിമ ഡയലോഗുകൾ ഇടയ്ക്കിടെ situation വെച്ച് പറയുന്ന മമ്മൂട്ടിയുടെ പെർഫോമൻസ് ആണ് പടത്തിന്റെ ജീവൻ, തിരക്കഥയിൽ എടുത്ത് പറയാൻ പുതുമകൾ വേറൊന്നുമില്ല എങ്കിലും. പക്ഷെ രണ്ടാം പകുതി സിനിമ കാണുന്ന ഏതൊരു കൊച്ചുകുട്ടിക്കും ഊഹിക്കാവുന്ന ഒരു കഥയെ അതിലും പഴകിയ രീതിയിൽ എടുത്ത് വെച്ചിട്ടുണ്ട്. അമൽ നീരദിന്റെ അനിയനാണോ അജയ് എന്ന് തോന്നിക്കുന്ന രീതിയിൽ ഒരാവശ്യവുമില്ലാതെ സ്*ക്രീനിൽ ആദ്യമായി മുഖം കാണിക്കുന്ന, പ്രേക്ഷകർക്ക് സുപരിചിതർ അല്ലാത്തവർക്ക് പോലും സ്ലോ മോഷൻ ഷോട്ടുകളാണ്. ഡിവിഡി കണ്ടിട്ട് തെലുങ്ക് തമിഴ് സിനിമ പോലെ എടുത്ത് വയ്ക്കുന്നതും സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്ന പോലെ അതിനെ അവതരിപ്പിക്കുന്നതും രണ്ടും രണ്ടാണ് എന്ന് കഴിഞ്ഞ 2 സിനിമകളിൽ നിന്നും അജയ് പഠിച്ചിട്ടില്ല ഇത്തവണയും

    ഒരു മാസ്സ് സിനിമയിൽ മാസ്സ് എന്ന ഫാക്ടർ പൂർണ്ണമായി വർക്ക് ആകണമെങ്കിൽ സ്*ക്രിപ്റ്റിലെ ഇമോഷണൽ കണക്ടിനോപ്പം തന്നെ തോളോട് തോൾ ചേർന്ന് നിൽക്കേണ്ട ഒന്നാണ് പശ്ചാത്തല സംഗീതം. ഗോപി സുന്ദർ ഉത്സവപറമ്പിൽ എന്ന പോലെ 2 വശത്തും ഓരോ സ്പീക്കർ വെച്ച് പടത്തിന്റെ മുക്കിലും മൂലയിലും എല്ലാം മാസ്സ് ബോസ്സ് എന്ന് കൂവി കുളമാക്കിയിട്ടുണ്ട്, പാട്ടുകളും തഥൈവ

    കണ്ടിരിക്കാവുന്ന ആദ്യപകുതി, പ്രധാനമായും മമ്മൂട്ടിയുടെ കഥാപാത്രത്തിന് വേണ്ടി ഒരു സാദാ ഫ്ലാഷ്ബാക്കും മോശം ക്ലൈമാക്*സും ചേർന്ന രണ്ടാം പകുതിയും

    വൈശാഖ് ചെയ്തിരുന്നു എങ്കിൽ വേറെ ലെവൽ ആകേണ്ട കഥാപാത്രവും ചില സീനുകളും

  11. #1309
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    P S Y C H O
    #Psycho
    Engaging Thriller from Mysskin except highly cinematic liberty oriented pre climax, song in 1st half & if we can forget CCTV was invented

    സൈക്കോ

    ഒരു സൈക്കോ ത്രില്ലർ, വയലൻസ് കൂടിയത് എന്നൊക്കെ മേക്കർസ് അന്നൗൺസ് ചെയ്യുമ്പോൾ സംവിധായകന്റെ പേര് മിഷ്കിൻ എന്നാകുമ്പോൾ ഉണ്ടാകുന്ന പ്രതീക്ഷ വളരെ. വലുതാണ്

    ചിത്രത്തിന്റെ തുടക്കം തന്നെ സൈക്കോ ഒരു പെൺകുട്ടിയുടെ തല വെട്ടി മാറ്റുന്നതാണ്. പൊലീസുകാർ അന്വേഷിച്ചിട്ട് ഇത് വരെ കിട്ടാത്ത ഇത് വരെ 13 പേരെ കൊന്ന് തലയില്ലാതെ അവരുടെ ശരീരം പൊതു സ്ഥലത്ത് കൊണ്ടിടുന്ന സൈക്കോ, അദിതിയെ തട്ടിക്കൊണ്ട് പോകുന്നതും തന്നെ വൺവേ ലൈൻ അടിക്കുന്ന അന്ധനായ ഗായകൻ ഉദയനിധി സ്റ്റാലിൻ ഒരാഴ്ചയ്ക്കകം കണ്ടു പിടിക്കും എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച്ച അദിതിയെ കൊല്ലാതെ വയ്ക്കുന്നതും ഉദയനിധി നിത്യമേനോനും ചേർന്ന് കൊലയാളിയെ എങ്ങനെ കണ്ടെത്തുന്നു എന്നതാണ് ചിത്രം.

    കഥ നടക്കുന്ന കാലഘട്ടം വ്യക്തമാക്കാമായിരുന്നു മിഷ്കിന് ഇത്തവണ. ലോജിക് എന്ന സാധനം ദയവ് ചെയ്തു മനസ്സിൽ നിന്ന് ആദ്യമേ കളയുക, കാരണം CCTV എന്ന ഫാക്ടർ ഒരിടത്തും വരുന്നില്ല എന്നത് ഒരു വലിയ കല്ലുകടിയാകുന്നുണ്ട് ഒരുപാട് സീനുകളിൽ. ചിത്രത്തിന്റെ പ്രീ ക്ലൈമാക്സ് രംഗങ്ങൾ എത്രയൊക്കെ സിനിമാറ്റിക് ലിബർട്ടി എന്ന് പറഞ്ഞാലും ബോർ ആക്കിക്കളഞ്ഞു.

    എന്നിരുന്നാലും മിഷ്കിന്റെ കഥാപാത്ര സൃഷ്ടിയും തിരക്കഥയുടെ മുന്നോട്ട് പോക്കും അതിനായി തിരഞ്ഞെടുത്ത വഴികളും മേല്പറഞ്ഞ ലോജിക് പ്രശ്നം ഒരു പരിധി വരെ പ്രേക്ഷകർ മറന്നേക്കും എന്ന് കരുതാം. ക്ലൈമാക്സ് ഭാഗങ്ങൾ കൊള്ളാം.

    ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതം നന്നായപ്പോൾ 2 ഗാനങ്ങൾ ചിത്രത്തിൽ അനാവശ്യമായി തോന്നി.

    ഉദയനിധി സ്റ്റാലിൻ, ആടുകളം നരേൻ, സിങ്കംപുലി, മറ്റ് മിഷ്കിൻ ചിത്ര താരങ്ങൾ എന്നിവർ പതിവ് പോലെ

    അദിതി റാവു നന്നായപ്പോൾ *നിത്യമേനോനും രേണുകയും വില്ലനും അതിഗംഭീരം*

    *മിഷ്കിൻ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്ക്* ഈ ചിത്രവും engaging ആയ ഒന്നാണ്.

    യുദ്ധം സെയ്* തന്നെയാണ് ഇപ്പോഴും മിഷ്കിന്റെ ഏറ്റവും നന്നായി എഴുതി സംവിധാനം ചെയ്യപ്പെട്ട ത്രില്ലർ

  12. #1310
    FK Citizen Free Thinker's Avatar
    Join Date
    Jan 2010
    Location
    Bangalore
    Posts
    5,938

    Satyam......Yudham sei pinne anjathe......Pulliyude cinemakalile aa dark tone and weird aayi perumarunna characters okke oru variety thanneyanu......Yudham sei bridgil vechulla action scene aanu ente favourite......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •