Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ഒരു കുപ്രസിദ്ധ പയ്യൻ -റിവ്യൂ

  1. #1

    Default ഒരു കുപ്രസിദ്ധ പയ്യൻ -റിവ്യൂ


    മധുപാൽ തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ വളരെയധികം പ്രതീക്ഷയുള്ള ചിത്രമായിരുന്നു കുപ്രസിദ്ധ പയ്യൻ. കൂടാതെ ടോവിനോ തോമസിന്റെ സാന്നിധ്യവും നല്ലൊരു ട്രെയ്*ലറും ചിത്രത്തിന്റെ പ്രതീക്ഷകൾ കൂട്ടിയ ഘടകങ്ങളാണ്. ചിത്രത്തിന്റെ കഥയിലേക്ക് കടക്കാം........
    അജയ് എന്ന ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാത്ത ഒരു ഹോട്ടലിൽ ജോലി ചെയ്തു ജീവിതക്കുന്ന ആളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അജയ് ഹോട്ടലിൽ ഇഡ്ഡലി സപ്ലൈ ചെയ്യുന്ന സ്ത്രീയുടെ കൊലപതകവുമായി ബന്ധപ്പെട്ടു അറസ്റ്റിലാകുന്നു കാശ് കൊടുത്തു വക്കീലിനെ വെയ്ക്കാൻ കഴിവില്ലാത്തതിനാൽ കോടതി തന്നെ വക്കീലിനെ ഏർപ്പാടാക്കി കൊടുക്കുന്നു. അജയ് നിരപരാധിയാണോ, അവനെ കേസിൽ കുടുക്കിയതാണോ, ആരാണ് കൊലപാതകി എന്നിങ്ങനെയുള്ള വക്കീലിന്റെ അന്വേഷണങ്ങളും കണ്ടെത്തലുമാണ് സിനിമയുടെ പ്രമേയം.
    വളരെ മികച്ച ആദ്യ പകുതിയാണ് ചിത്രത്തിന്റേത്. വളരെയധികം ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങളുമായാണ് ആദ്യ പകുതി അവസാനിക്കുന്നത്. എന്നാൽ രണ്ടാം പകുതിയിൽ ആദ്യ പകുതിയിൽ ഉണ്ടാക്കിയ ടെംപോ അതേ പോലെ നില നിർത്താൻ സാധിച്ചില്ല എന്നുള്ളത് ഒരു പോരായ്മയായി തോന്നി.രണ്ടാം പകുതിയിലെ ജയിലിൽ വെച്ചുള്ള സംഘട്ടന രംഗങ്ങൾ ആവശ്യമില്ലാത്തതായി തോന്നി. രണ്ടാം പകുതിയിൽ സ്ക്രിപ്റ്റിൽ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ വളരെ മികച്ചൊരു ചിത്രമായേനെ കുപ്രസിദ്ധ പയ്യൻ. സംവിധായകൻ എന്ന നിലയിൽ മധുപാലിന്റെ പ്രകടനം മികച്ചതായിരുന്നു. മലയാളത്തിലെ മുൻനിര സംവിധായകരുടെ നിരയിൽ തന്നെയാണ് മധുപാലിന്റെ സ്ഥാനം. നായകൻ ടോവിനോ ചിത്രത്തിന്റെ ആദ്യ ഭാഗത്തു ചെറിയ പ്രശ്നങ്ങൾ കാണിച്ചെങ്കിലും പിന്നീട് നല്ല പ്രകടനം കാഴ്ച വെച്ചു. രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിന് ശേഷം അനു സിതാരയുടെ മികച്ച വേഷമായിരുന്നു ഈ ചിത്രത്തിലേത്. നിമിഷയും തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. മറ്റ് അഭിനേതാക്കളായ നെടുമുടി, സിദ്ധിക്ക് തുടങ്ങി എല്ലാവരും നന്നായിരുന്നു. ശ്രീകുമാരൻ തമ്പി ഔസേപ്പച്ചൻ ടീമിന്റെ ഗാനങ്ങളും നല്ല നിലവാരം പുലർത്തി.
    മൊത്തത്തിൽ മികച്ചത് എന്ന് പറയാനാകില്ലെങ്കിലും മോശമല്ലാത്ത ചിത്രം.

    റേറ്റിംഗ് :3 /5

    Sent from my Redmi Note 5 pro using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks Bhaskar....
    King is always king 🤴 ...

  4. Likes Bhasker liked this post
  5. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  6. Likes Bhasker liked this post
  7. #4
    FK Addict shakeer's Avatar
    Join Date
    Dec 2007
    Location
    TIRUR / MIDDLESEX LONDON
    Posts
    1,169

    Default

    Thanks sir

  8. Likes Bhasker liked this post
  9. #5

    Default

    Quote Originally Posted by jeeva View Post
    Thanks Bhaskar....
    Welcome.............

  10. #6

    Default

    Quote Originally Posted by ClubAns View Post
    Thanks for the Review.........
    Welcome................

  11. #7

    Default

    Quote Originally Posted by shakeer View Post
    Thanks sir
    Welcome........

  12. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    thanxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  13. Likes Bhasker liked this post
  14. #9

    Default

    Quote Originally Posted by wayanadan View Post
    thanxxxxxxxxxxx
    welcome........

  15. #10
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot Bhasker bhai for your review

  16. Likes Bhasker liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •