Page 22 of 22 FirstFirst ... 12202122
Results 211 to 217 of 217

Thread: Dr. Sukumar Azhikode - A social critic, author & orator...

  1. #211

    Default


    thanks mashe

  2. #212
    FK Lover Aaram Thampuran's Avatar
    Join Date
    Sep 2008
    Location
    Muscat - Oman
    Posts
    3,661

    Default

    Azhikodinte Tatwamasi enikku vayichitu onnum manasilayillaa.oru boring sadanama

  3. #213

    Default

    Quote Originally Posted by Aaram Thampuran View Post
    Azhikodinte Tatwamasi enikku vayichitu onnum manasilayillaa.oru boring sadanama
    good bed time read.
    urakka gulikede avasyamilla..

  4. #214

    Default

    aromal post cheytha azheekkodinte abhimukhathile onnu rentu paraamarsangal paramaboraayi thonni ......veenudayunna vigrahangal ennellaam parayumallo athu pole

    1 - thaan nalkiya vivaahavaagdaanathinte ormayum peri innum avivaahithayaayi kazhiyunna oru vanithayekkurich avar etharakkaariyaanennum mattum parayunnathu garbhamuntaakkiya sesham athu nishedhikkukayum pinne swabhaavadooshyam aaropikkukayumokke cheyyunna chila naraadhamanmaaril ninnum valiya vyathyasthanalla ee pandithanumenna dukhasatyam vilichothunnu

    2 - veepeesinginte kaalathu njanonnu mooliyirunnee gavarnaraayene eennokke thattimoolikkunnath oru ettukaali mammonjinte nilavaarathilaayippoyi

    2

  5. #215
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    Quote Originally Posted by Aaram Thampuran View Post
    Azhikodinte Tatwamasi enikku vayichitu onnum manasilayillaa.oru boring sadanama

  6. #216
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    അഴീക്കോടിന്റെ പിറന്നാള്* സദ്യയും വസ്*ത്രദാനവും...
    കാലഹരണപ്പെട്ട ഒന്നിനുവേണ്ടി സമയം ചെലവഴിക്കേണ്ട എന്ന ഒരു സുഹൃത്തിന്റെ സ്*നേഹപൂര്*വമുള്ള വിലക്കിനെയും മറികടന്ന്* ഇതെഴുതുന്നത്*, എഴുതാതിരിക്കുന്നതില്* ഒരു ശരികേടുണ്ട്* എന്നതുകൊണ്ടാണ്*.
    കഴിഞ്ഞ മെയ്* പതിനൊന്നിന്* ഡോ. സുകുമാര്* അഴീക്കോടിന്റെ പിറന്നാള്* ആഘോഷം തൃശൂരിന്റെ പരിസരമായ പുത്തൂരില്* നടക്കുകയുണ്ടായി. പത്രവാര്*ത്തയിലും ക്ഷണക്കത്തിലും ``നിറപ്പകിട്ടും ആഘോഷങ്ങളും ഒഴിവാക്കി അഞ്ഞൂറോളം പാവപ്പെട്ടവര്*ക്ക്* അന്നവും വസ്*ത്രവും നല്*കുന്നു''വെന്ന്* പ്രത്യേകം ഊന്നല്* കൊടുത്തിരുന്നു. നിറപ്പകിട്ടും ആഘോഷങ്ങളും ഒഴിവാക്കുന്നു എന്ന്* പറഞ്ഞത്* പച്ചക്കള്ളമായിരുന്നു. റോഡുകളില്* വലിയ കമാനങ്ങള്* തീര്*ത്ത്* കുമ്മാട്ടിക്കളി, നങ്ങ്യാര്*ക്കൂത്ത്*, മിമിക്രി, ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെ സര്*ക്കാര്* ആഘോഷത്തിന്റെ പ്രതീതി ജനിപ്പിച്ച ഒരു ചടങ്ങായിരുന്നു അത്*.
    കേരളത്തിലെ വിവിധ സമരങ്ങളില്* പങ്കെടുത്ത ഒരുപാട്* പാവം മനുഷ്യര്* അവിടെ എത്തിയിരുന്നു. കൂട്ടത്തില്* പ്ലാച്ചിമടയില്*നിന്നും ഒരു ബസ്* നിറയെ ആദിവാസികളും ലാലൂര്* സമരത്തിലെ പത്തോളം ആളുകളും. പ്ലാച്ചിമടസമരസമിതി കണ്*വീനര്* വിളയോടി വേണുഗോപാലാണ്* ആദിവാസികളെ പിറന്നാള്* ആഘോഷത്തിലേക്ക്* കൊണ്ടുവന്നത്*. പ്ലാച്ചിമടയില്*നിന്നും ആദിവാസികളെ കൊണ്ടുവരാന്* വാഹനവാടകയ്*ക്ക്* തലേന്ന്* സാഹിത്യ അക്കാദമി പരിസരത്ത്* പണംപിരിക്കാനും ഒരു ആലോചന നടന്നിരുന്നു. പിന്നീട്* ആ ശ്രമം ഉപേക്ഷിച്ച്* യാത്രാ ചെലവ്* വഹിച്ചത്* സമരസമിതി തന്നെയായിരുന്നു.
    ഡോ. സുകുമാര്* അഴീക്കോടിന്റെ പിറന്നാള്* ആഘോഷത്തിന്* മന്ത്രിമാരും പ്രതിപക്ഷ നേതാവും എല്ലാ രാഷ്*ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്*ഥരും എഴുത്തുകാരും ഉള്*പ്പെടെ കേരളത്തിലെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്തിരുന്നു. സമരസ്*ഥലങ്ങളില്* നിന്നുവന്ന ഒരുപാട്* സാധുമനുഷ്യരും ആഘോഷങ്ങള്* കഴിയുംവരെ പന്തലില്* ഇരിക്കുന്നുണ്ടായിരുന്നു. ചടങ്ങില്* പങ്കെടുത്ത പല പ്രമുഖരോടും അന്വേഷിച്ചപ്പോള്* അവര്*ക്കൊന്നും വസ്*ത്രം കിട്ടിയതായി അറിഞ്ഞില്ല. ഈ സമരസ്*ഥലങ്ങളില്*നിന്നും വന്നവര്*ക്ക്* വസ്*ത്രദാനം ചെയ്*തിട്ടുണ്ട്* താനും. വിളയോടി വേണുഗോപാലിനോ, ടി.കെ വാസുവിനോ അതുപോലുള്ള സമരനേതാക്കള്*ക്കോ വസ്*ത്രം കിട്ടിയിരുന്നില്ല. അതല്ലെങ്കില്* അവര്* അത്* വാങ്ങിയിട്ടില്ല.
    വൈകാരികതയുടെ പേരില്* ആളുകള്*ക്ക്* പിറന്നാള്* ചടങ്ങില്* പങ്കെടുക്കാം. പക്ഷേ, ലളിതജീവിതവും ഗാന്*ധിസവും പറയുന്ന ഒരാള്* ഇത്തരം നാടുവാഴി സംസ്*കാരം കാണിച്ചത്* ഒട്ടും ശരിയായില്ല. ഒരുപക്ഷേ, അദ്ദേഹം സംഘാടകരുടെ വിവരമില്ലായ്*മയ്*ക്ക്*, കൊഴുപ്പിക്കലിന്* മൗനാനുവാദം നല്*കിയതായിരിക്കാം. പൊങ്ങച്ചക്കാരായ സംഘാടകര്* പറയുന്നതെന്തും ഒരു പാവയെപ്പോലെ ചെയ്യേണ്ടയാളാണോ ഡോ. സുകുമാര്* അഴീക്കോട്*.
    സ്വാതന്ത്ര്യദിനത്തില്* സ്വര്*ണ്ണപരസ്യത്തിനുവേണ്ടി മോഹന്*ലാല്* സൈനികവേഷത്തില്* പ്രത്യക്ഷപ്പെട്ടതിനെ കുറ്റമായി ആരോപിക്കുന്ന സുകുമാര്* അഴീക്കോടിനെക്കുറിച്ച്* ജനങ്ങളില്* ബഹുമാനം നിലനില്*ക്കണമെങ്കില്* അങ്ങനെ ആരേയും വിമര്*ശിക്കാനുള്ള അര്*ഹത അദ്ദേഹം കാത്തുസൂക്ഷിക്കേണ്ടതാണ്*.
    പ്രാദേശിക ജനകീയ സമരങ്ങളില്* എല്ലാംതന്നെ ചെറിയ പ്രതിരോധ സംഘങ്ങള്*ക്കുള്ള ശക്*തിയാണ്* അതിന്റെ യഥാര്*ത്ഥ കരുത്ത്*. കേരളത്തിലെ ഒരു ജനകീയ സമരവും സുകുമാര്* അഴിക്കോടോ, അടിയന്തരാവസ്*ഥക്കാലം മുതല്* അദ്ദേഹം മാറിമാറി പ്രീണിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്*ട്രീയ പ്രസ്*ഥാനങ്ങളോ വളര്*ത്തിക്കൊണ്ടുവന്നതല്ല. സമരം തുടങ്ങിയതും ത്യാഗപൂര്*വം വളര്*ത്തിക്കൊണ്ടുവന്നതും അവിടത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങളാണ്*. അത്തരം സമരങ്ങള്* വീറിലെത്തുമ്പോള്* അല്ലെങ്കില്* വിജയത്തില്* എത്തുമ്പോള്* മുഖം കാണിക്കലാണ്* സുകുമാര്* അഴീക്കോട്* ചെയ്*തിട്ടുള്ളത്*. അതല്ലെങ്കില്* സമരം നയിക്കുന്നവര്*തന്നെ ഡോ. സുകുമാര്* അഴീക്കോടിനെ കൊണ്ടുവന്ന്* സമരങ്ങള്* പൊലിപ്പിക്കുന്നതാണ്* കേരളം കണ്ടുവരുന്ന പ്രവണത.
    പ്ലാച്ചിമട സമരത്തിന്റെ പ്രാരംഭദശയില്* സുകുമാര്* അഴീക്കോടിനെ പലതവണ വിളിച്ചപ്പോഴും `സമരത്തിന്റെ വീര്യം അറിയട്ടെ, എന്നിട്ടാകാം'' എന്നാണ്* അദ്ദേഹം മറുപടി പറഞ്ഞിരുന്നത്*. ഒടുവില്* സമരം വിജയത്തിലെത്തും എന്നായപ്പോഴാണ്* സുകുമാര്* അഴീക്കോട്* അവിടെ മൂന്നുതവണ പോയി പ്രസംഗിച്ചത്*. `കവര്*' വാങ്ങിയിട്ടല്ല അദ്ദേഹം പ്രസംഗിച്ചത്* എന്ന വസ്*തുതയും എഴുതാതെ വയ്യ. ആ സഹകരണത്തിന്* പകരമായാണ്* അദ്ദേഹം തന്നേക്കാള്* അന്തസില്* ഒട്ടും താഴെയല്ലാത്ത പ്ലാച്ചിമട സമരത്തിലെ ആദിവാസികളെ പിറന്നാളിന്* ക്ഷണിച്ചത്*. അവര്*ക്കാണ്* അദ്ദേഹം വസ്*ത്രം ദാനം ചെയ്*തത്*. അടുത്ത ദിവസത്തെ പത്രങ്ങളില്* അദ്ദേഹം ``സമ്മാനമായി കൊടുത്തു'' എന്ന്* എഴുതിക്കണ്ടു.
    പിറന്നാള്* ആഘോഷത്തെക്കുറിച്ചുള്ള പത്രസമ്മേളനവും ക്ഷണക്കത്തും പറയുന്ന `ദാനം' എന്ന വാക്ക്* പത്രക്കാര്* `സമ്മാന'മാക്കി മാറ്റിയതുകണ്ട്* ഒരുപാടാളുകള്* മനസ്സില്* പ്ലച്*ഛിച്ച്* ചിരിച്ചുകാണും. സത്യത്തില്* അവിടെ നടന്നത്* സ്വന്തം കരുത്തുകൊണ്ട്* സമരം ചെയ്യുന്നവരെ പിറന്നാള്* സദ്യയ്*ക്ക്* വിളിച്ചുവരുത്തി നാടുവാഴികളെപ്പോലെ പ്രജകളാക്കി മാറ്റലാണ്*. മണല്*മാഫിയകളെക്കാളും വനം മാഫിയയെക്കാളും അപകടം പിടിച്ച സാംസ്*കാരിക മാഫിയയാണ്* സുകുമാര്* അഴീക്കോടിന്റെ പിറന്നാള്* ആഘോഷം സംഘടിപ്പിച്ചതെന്ന്* ഈ സമരനേതാക്കള്*ക്ക്* മനസിലായിക്കാണില്ല. തങ്ങള്* പറ്റിക്കപ്പെട്ടതാണെന്ന്* പിന്നീടവര്*ക്ക്* മനസ്സിലായിട്ടുണ്ട്*. ഒട്ടും കൊട്ടിഘോഷങ്ങളില്ലാത്ത ചടങ്ങാണിതെന്ന്* പറഞ്ഞാണ്* അവര്* വിളിച്ചതെന്ന്* വിളയോടി വേണുഗോപാല്* പറയുന്നു. വസ്*ത്രദാനം എന്ന ആശയത്തോട്* യോജിപ്പില്ല എന്നും അവര്* സമ്മതിക്കുന്നു. ക്ഷണിച്ചുവരുത്തിയവരെ പല തട്ടുകില്* ആക്കിയെന്ന്* തോന്നിപ്പിക്കുന്ന സംഘാടനത്തോടും അവര്*ക്ക്* താല്*പര്യം തോന്നിയില്ല.
    ഗാന്*ധിജിയുടെ ലളിതജീവിതത്തെക്കുറിച്ച്* പറയുന്ന ആള്* അതുപോലെ സമൂഹത്തിന്* മാതൃകയാകേണ്ടതാണ്*. വല്ലവന്റേയും പണത്തിന്റെ ബലത്തില്* സ്വന്തം മഹത്വം വിളംബരം ചെയ്യുന്നത്* ഏത്* ഗാന്*ധിയന്* ആദര്*ശമാണ്*. പൊങ്ങച്ചക്കാരായ സംഘാടകര്* സ്*പോണ്*സര്* ചെയ്*ത ഈ വിഡ്*ഢിവേഷത്തിന്* ഡോ. സുകുമാര്* അഴീക്കോട്* നിന്നുകൊടുത്തതിന്റെ പിന്നിലെ മനഃശാസ്*ത്രം എന്തായിരിക്കും എന്നാലോചിച്ചാല്* അദ്ദേഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്*ഥയായിരിക്കാം എന്നുവേണം കരുതാന്*. അശരണരും ദരിദ്രരുമായ എത്രയോ ആളുകളെ പാര്*പ്പിച്ചിരിക്കുന്ന ഇടങ്ങള്* തൃശൂരില്* തന്നെയുണ്ട്*. അതുമല്ലെങ്കില്* പ്ലാച്ചിമടയിലേക്ക്* വസ്*ത്രം കൊടുത്തയച്ചാലും മതിയായിരുന്നല്ലോ...
    1980 മുതല്* തീവ്രവാദ രാഷ്*ട്രീയത്തില്*നിന്നും അധികാരക്കസേരകള്* തേടിപ്പോയ ബുദ്ധിജീവികള്* സൃഷ്*ടിച്ച ശൂന്യതയിലേക്ക്* മാധ്യമങ്ങള്* സൃഷ്*ടിച്ചുകൊണ്ടുവന്ന ബിംബമാണ്* സുകുമാര്* അഴീക്കോടെന്ന്* മിക്കവര്*ക്കും അറിയാം. ഇവിടെ ഒരു ജനകീയ പ്രസ്*ഥാനവും സുകുമാര്* അഴീക്കോടിന്റെ നേതൃത്വത്തില്* ഉയര്*ന്നുവന്നിട്ടില്ല. കേരളത്തില്* അദ്ദേഹത്തെപ്പോലെ അരക്ഷിതാവസ്*ഥ അനുഭവിക്കുന്ന ഒരാളും ഇന്നില്ല. അതുകൊണ്ടായിരിക്കും അദ്ദേഹം ഈ ഉപജാപകവൃന്ദങ്ങളെക്കൊണ്ട്* നടക്കുന്നത്*. ക്രിയാത്*മക വിമര്*ശനത്തെ അനുവദിക്കുന്ന ഗാന്*ധിയന്* സഹിഷ്*ണുതയോ, സംവാദത്തിലുള്ള മര്യാദയോ അദ്ദേഹത്തിനില്ല. പിറന്നാള്* ആഘോഷത്തില്* പങ്കെടുത്ത പല എഴുത്തുകാര്*ക്കും ഇതൊക്കെ തോന്നിയാല്*ത്തന്നെയും അവര്*ക്കത്* പുറത്തുപറയാന്* കഴിയില്ല.
    പൊതുരംഗത്ത്* പ്രവര്*ത്തിക്കുന്നവര്* അവിടം ശുദ്ധമാക്കുകയാണ്* വേണ്ടത്*. മറിച്ച്* ഇത്തരം പ്രവൃത്തികള്* ചെയ്*ത്* അവിടം മലിനപ്പെടുത്തകയല്ല. ഡോ. സുകുമാര്* അഴീക്കോടിന്* വേദങ്ങളിലും ഇതിഹാസങ്ങളിലുമുള്ള പാണ്*ഡിത്യം പൊതുസമൂഹത്തിന്* മുതല്*ക്കൂട്ടാകുകയാണ്* വേണ്ടത്*. അല്ലാതെ മറ്റുള്ളവരുടെ ചെലവില്* സ്വന്തം വ്യക്*തിത്വത്തെ പൊലിപ്പിക്കുകയല്ല. ഈ വാഗ്*ഭടാനന്ദശിഷ്യന്* ജീവിതത്തില്* ഒരിക്കലെങ്കിലും താന്* ആരാണെന്നോ, തന്നെ വിമര്*ശിക്കുന്നവര്* എന്തുകൊണ്ട്* വിമര്*ശിക്കുന്നെന്നോ, തന്റെ സ്വത്വം എന്താണെന്നോ തിരിച്ചറിയാന്* ഒരു ശ്രമം നടത്തിയിട്ടുണ്ടോ എന്ന്* സംശയിക്കേണ്ടിയിരിക്കുന്നു. ഡോ. സുകുമാര്* അഴീക്കോടിന്* എങ്ങനെ വേണമെങ്കിലും ജീര്*ണ്ണിക്കാനുള്ള അവകാശമുണ്ട്*. പക്ഷേ, ആ ജീവിതവുമായി കൂട്ടിക്കെട്ടിയ തത്വമസി പോലുള്ള മഹാവാക്യങ്ങളെയും മഹാത്*മാഗാന്*ധി, വാഗ്*ഭടാനന്ദന്*, ശ്രീനാരായണഗുരു, വിവേകാനന്ദന്* തുടങ്ങിയ മഹാപുരുഷന്മാരെയും സ്വന്തം ജീര്*ണ്ണതയെ മറയ്*ക്കാന്* കൂട്ടുപിടിക്കേണ്ടതില്ലല്ലോ.
    ഈയൊരു സംഭവത്തെ ഇവിടുത്തെ മാധ്യമ മുതലാളിമാര്* കണ്ടിട്ടും കണ്ടില്ലെന്ന്* നടിച്ചു എന്നത്* വളരെ ഖേദകരമാണ്*. ഈ കുറിപ്പ്* ഒരു വ്യക്*തിഹത്യ ഉദ്ദേശിച്ചല്ല. കേരളത്തിലെ മുതിര്*ന്ന സാംസ്*കാരിക നായകനെന്ന്* സ്വയവും സമൂഹവും വിശേഷിപ്പിക്കുന്ന ഒരാള്* ഇത്തരം കൊട്ടിഘോഷങ്ങള്* നടത്തുമ്പോള്* അനുഭവിക്കുന്ന അലോസരം മാത്രമാണ്* ഈ കുറിപ്പിനാധാരം.
    ഷീബ അമീര്*
    കടപ്പാട്*: മലയാളം വാരിക

  7. #217

    Default

    Nalla storyulla kathayaaanallo
    .
    .
    .
    .
    .
    .
    Reloaded...



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •