Page 419 of 442 FirstFirst ... 319369409417418419420421429 ... LastLast
Results 4,181 to 4,190 of 4416

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4181
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #4182
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    അണ്*ലിമിറ്റഡ് ഓര്*ഡിനറിക്ക് മികച്ച പ്രതികരണം; കെഎസ്ആര്*ടിസിയുടെ വരുമാനം കൂടി


  4. Likes wayanadan liked this post
  5. #4183
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,939

    Default

    കോന്നി മെഡിക്കൽ കോളേജിലേക്ക് KSRTC യുടെ ആദ്യ സർവ്വീസുകൾ തുടങ്ങി

    സഖാവ് ജെനീഷ് കുമാർ MLAക്ക് അഭിവാദ്യങ്ങൾ



    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #4184
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  7. Likes wayanadan liked this post
  8. #4185
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,939

    Default




    മാനന്തവാടിയിൽ നിന്നും കരണി, കാര്യമ്പാടി , മീനങ്ങാടി വഴി സുൽത്താൻ ബത്തേരിയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #4186
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    എന്റെ കെഎസ്ആർടിസി ആപ്പും ലോജിസ്റ്റിക്*സ് കാർഗോ സർവീസും ഉദ്ഘാടനം ചെയ്തു


    കെഎസ്ആർടിസി ലോജിസ്റ്റിക്*സ് കാർഗോ സർവീസിന്റെ ലോ​ഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നുതിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ ഓൺലൈൻ സീറ്റ് ബുക്കിങ്ങിനുള്ള എന്റെ കെഎസ്ആർടിസി മൊബൈൽ ആപ്, കെഎസ്ആർടിസി ലോജിസ്റ്റിക്*സ് കാർഗോ സർവീസ് എന്നിവയുടെ ഉദ്ഘാടനവും ജനത സർവീസിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലാഭകരമായ വ്യവസായ സംരംഭം എന്നതിലുപരി ജനങ്ങളോടു പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയിലാണ് കെഎസ്ആർടിസിയെ സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    അതുകൊണ്ടു തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ കെഎസ്ആർടിസിക്ക് ആവശ്യമായ സഹായം സർക്കാർ നൽകുന്നത്. കോവിഡ് സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറാൻ കാർഗോ സർവീസ് കെഎസ്ആർടിസിയെ സഹായിക്കും. സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ഭരണഘടന സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ എന്നിവർക്ക് മിതമായ നിരക്കിൽ പാഴ്സലുകൾ കെഎസ്ആർടിസി മുഖേന അയയ്ക്കാൻ കഴിയും.
    ആദ്യഘട്ടത്തിൽ സെക്രട്ടേറിയറ്റിൽനിന്ന് ഹൈക്കോടതി, വിവിധ കലക്ടറേറ്റുകൾ, മറ്റു പ്രധാന ഓഫിസുകൾ എന്നിവിടങ്ങളിലേക്കുള്ള പാഴ്സലുകളും ഫയലുകളും അയയ്ക്കും. കൂടാതെ കെഎംഎസ്*സിഎല്ലിൽ നിന്നുള്ള മരുന്നും പിആർഡി, കുടുംബശ്രീ എന്നിവയുടെ തപാലുകളും അയയ്ക്കും. അടുത്ത ഘട്ടത്തിൽ പിഎസ്*സി, സർവകലാശാലകൾ, പരീക്ഷാ ഭവൻ എന്നിവിടങ്ങളിൽ നിന്നുള്ള ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും ജിപിഎസ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനങ്ങളിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കും.
    ദിവസവും പതിനായിരത്തിലധികം യാത്രക്കാരാണ് കെഎസ്ആർടിസിയുടെ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഇതിൽ നല്ലൊരു ശതമാനവും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. പുതിയതായി ആരംഭിച്ച മൊബൈൽ ആപ് ടിക്കറ്റ് ബുക്കിങ് സൗകര്യപ്രദമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


  10. #4187
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അനക്കമില്ലാതായിട്ട് ഏഴാം മാസം; കാട് കയറി കട്ടപ്പുറത്തേക്ക് നീങ്ങുന്ന കെഎസ്ആർടിസി ബസുകൾ






    സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നതിനാൽ തുടർച്ചയായ ഏഴാം മാസവും കെഎസ്ഐർടിസി ലോ ഫ്ലോർ എസി ബസ്സുകൾ സർവ്വീസിനില്ല. മാസങ്ങളായി നിർത്തിയിട്ടിരിക്കുന്നതിനാൽ ബസ്സുകളിൽ പലതരം യന്ത്രത്തകരാർ സംഭവിക്കാൻ സാധ്യത കൂടി വരികയാണ്.
    കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നതിനാൽ തുടർച്ചയായ ഏഴാം മാസവും കെഎസ്ഐർടിസി ലോ ഫ്ലോർ എസി ബസ്സുകൾ സർവ്വീസിനില്ല. മാസങ്ങളായി നിർത്തിയിട്ടിരിക്കുന്നതിനാൽ ബസ്സുകളിൽ പലതരം യന്ത്രത്തകരാർ സംഭവിക്കാൻ സാധ്യത കൂടി വരികയാണ്.
    ഏറെ കൊട്ടിഘോഷിച്ച് ഇറക്കിയ ഇലക്ട്രിക് ബസ്സുകളിലൊന്ന് കൊച്ചിയിലെ കെഎസ്ആർടിസി ഗാരേജിൽ കാട് കേറിയും തുടങ്ങി. മഹാവൊയേജ് എന്ന സ്വകാര്യ കമ്പനിക്കാണ് ഇലക്ട്രിക് ബസ്സുകളുടെ നടത്തിപ്പ് ചുമതല.
    അറ്റകുറ്റപ്പണിക്കായി എറണാകുളത്തെ കെഎസ്ആ*ർടിസി ഗ്യാരേജിൽ നിർത്തിയിട്ടിരിക്കുന്ന ഇലക്ട്രിക് ബസ്സിന്*റെ അവസ്ഥ പരിതാപകരമാണ്. ആഴ്ചകളായി ബസ് അനക്കിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തം. തൊട്ടടുത്ത് കട്ടപ്പുറത്തായ ജൻറം ബസ്സുകളിലും കാടുകേറി. ഇലക്ട്രിക് ബസ്സിന്*റെ നടത്തിപ്പ് കെഎസ്ആർടിസി സ്വകാര്യ കമ്പനിയെയാണ് ഏൽപിച്ചിരിക്കുന്നത്. അതിനാൽ നേരിട്ട് ഉത്തരവാദിത്തമില്ലെന്നാണ് കെഎസ്ആ*ർടിസി പറയുന്നത്.
    കൊച്ചി തേവരയിലെ കെയുആർടിസിയുടെ ഡിപ്പോയിൽ 120-ഓളം വാഹനങ്ങൾ കഴിഞ്ഞ മാർച്ച് മുതൽ നിർത്തിയിട്ടിരിക്കുകയാണ്. അഞ്ച് ജീവനക്കാർ രാത്രിയും പകലുമായി ഡ്യൂട്ടിയിലുണ്ട്. വാഹനം നിശ്ചിത ഇടവേളകളിൽ ഓടിച്ച് പ്രവർത്തനക്ഷമമെന്ന് ഉറപ്പ് വരുത്തുന്നു.
    സർവ്വീസ് മാസങ്ങളോളം മുടങ്ങിയതിനാൽ പലതരം സാങ്കേതികതകരാറാണ് ബസുകൾക്ക് സംഭവിക്കുക. തുടർച്ചയായി നിർത്തി ഇട്ടിരിക്കുന്നതിനാൽ എയർ സസ്പെൻഷന് തകരാർ, ടയറുകളും കട്ടി കൂടി കേടുപാട് സംഭവിക്കും. ബാറ്ററിയും, എസിയും ഉപയോഗശൂന്യമാകാനും സാധ്യതകളേറെ.
    ലോ ഫ്ലോർ ബസ്സുകളിൽ എസി ഇല്ലാതെ സർവ്വീസ് നടത്തുന്നതും പ്രായോഗികമല്ല. ഫിക്സഡ് ഗ്ലാസുകൾ താൽക്കാലികമായെങ്കിലും തുറക്കാവുന്ന രീതിയിൽ ക്രമീകരിച്ച് സർവ്വീസ് നടത്താനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി.

  11. #4188
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ടിക്കറ്റ്, ടിക്കറ്റ്... സോറി മെനു പ്ലീസ്...




    മനസ്സ് മടുത്തിരിക്കുമ്പോൾ വഴിയരികിലെ ഈ ആനവണ്ടിയിലേക്ക് കയറാം. സം​ഗതി കട്ടപ്പുറത്താണെങ്കിലും അടിപൊളി സർവീസ് കിട്ടും. ടിക്കറ്റുവേണ്ടാത്ത ഈ ബസിൽ ഒരു ചായ ഊതിക്കുടിച്ച് എത്ര ദൂരം വേണമെങ്കിലും മനസ്സുകൊണ്ട് പോയിവരാം.
    കട്ടപ്പുറത്തായ ആനവണ്ടികൾ പിങ്ക് കഫേ, കഫേ കുടുംബശ്രീ എന്നിങ്ങനെ അടിപൊളി ചായക്കടയായി മാറുകയാണ് വഴിയോരത്ത്. ജില്ലാ കുടുംബശ്രീ മിഷനും കെഎസ്*ആർടിസിയും ചേർന്നാണ് ഈ കൗതുകസംരംഭം തുടങ്ങുന്നത്. അവസാനവട്ട മിനുക്ക്* പണിയിലുള്ള ഇവ രണ്ടാഴ്ചയ്ക്കകം പ്രവർത്തനമാരംഭിക്കും*.

    ഓടാത്ത രണ്ട്* ബസാണ്* കിഴക്കേകോട്ട, തമ്പാനൂർ എന്നിവിടങ്ങളിലായി ഭക്ഷണശാലയാകുക*. 10 പേർക്ക്* ഒരേ സമയം ഇരുന്ന്* കഴിക്കാവുന്ന വിധമാണ്* സീറ്റ്* ക്രമീകരണം. ഒരു ബസിന്* ആറ്* ലക്ഷംരൂപയാണ്* മുതൽമുടക്ക്*. ഒരു ബസിന്* ഒരു ലക്ഷം രൂപ കുടുംബശ്രീ നൽകി. കൂടാതെ ഒരു ലക്ഷം നിക്ഷേപമായും നൽകും. മൂന്ന്* വർഷത്തേക്ക്* മാസം 20,000 രൂപ കെഎസ്*ആർടിസിക്ക്* നൽകും.
    അഞ്ച്* പേരടങ്ങുന്ന രണ്ട്* യുവശ്രീ സംഘത്തിനാണ്* റസ്*റ്റോറന്റുകളുടെ ചുമതല. മൂന്ന്* സ്ത്രീകളും രണ്ട്* പുരുഷന്മാരുമടങ്ങുന്ന, ജില്ലാ കുടുംബശ്രീ മിഷനിൽ അഫിലിയേറ്റ്* ചെയ്ത സംഘമാണ്* യുവശ്രീ. ശുഭയുടെ നേതൃത്വത്തിലുള്ള സംഘം കിഴക്കേകോട്ടയിലും അശ്വതിയുടെ നേതൃത്വത്തിലുള്ള സംഘം തമ്പാനൂരിലും റസ്*റ്റോറന്റിന്റെ ചുമതല വഹിക്കും. 10 പേർക്ക്* വീതം തൊഴിൽ നൽകാനുമാകും. ആവിയിൽ പുഴുങ്ങിയ പലഹാരങ്ങളും സസ്യാഹാരവും മാംസാഹാരവുമടങ്ങുന്ന ഊണും മറ്റെല്ലാ പ്രധാനവിഭവങ്ങളും ലഭിക്കും. പാർസലുമുണ്ടാകും.

  12. #4189
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കെഎസ്ആർടിസിക്ക് പുതിയ 360 ബസ്; 286.50 കോടിയുടെ പദ്ധതിക്ക് അനുമതി




    കെഎസ്ആർടിസി ബസുകൾ (ഫയൽ ചിത്രം)തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് പുതിയ 360 ബസുകൾ വാങ്ങാൻ ഗതാഗത വകുപ്പിന്റെ അനുമതി. ഫാസ്റ്റ് പാസഞ്ചർ (50 എണ്ണം, വൈദ്യുതി), സൂപ്പർ ഫാസ്റ്റ് (310 എണ്ണം, സിഎൻജി) ബസുകൾ എന്നിവ വാങ്ങാനായി 286.50 കോടിയുടെ അനുമതിയാണു സർക്കാർ നൽകിയത്.

    27.50 കോടി രൂപ (50 ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന്) കേന്ദ്ര സർക്കാരിന്റെ സബ്സിഡി ലഭിക്കും. ശേഷിക്കുന്ന തുകയായ 259 കോടി രൂപ കിഫ്ബിയിൽനിന്ന് 4% പലിശ നിരക്കിലുള്ള വായ്പയായാണു ലഭിക്കുക. ധനമന്ത്രി ടി.എം.തോമസ് ഐസക് ചെയർമാനായ കിഫ്ബി ബോർഡ് നേരത്തെ കെഎസ്ആർടിസിക്ക് തുക അനുവദിക്കുന്നതിന് അനുമതി നൽകിയിരുന്നു.
    തിരുവനന്തപുരത്തെ ഹരിതനഗരമാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് കെഎസ്ആർടിസി പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു വർഷത്തിനകം സിഎൻജി, എൽഎൻജി, ഇലക്ട്രിക് ബസുകൾ എന്നിവ തിരുവനന്തപുരത്ത് പൂർണമായി നടപ്പിലാക്കാനാണു ശ്രമം. ഇതിനായി ആനയറയിൽ സിഎൻജി പമ്പ് തുറന്നു. മറ്റു സ്ഥലങ്ങളിൽ പമ്പ് ആരംഭിക്കുന്നതിനുവേണ്ടി എണ്ണക്കമ്പനികൾ പഠനം നടത്തി വരികയാണ്.

    എൽഎൻജിയുടെ വില വിപണിയിൽ വളരെ കുറവാണ്. ഇന്ത്യൻ ഓയിൽ കോർപറേഷൻ 44 രൂപയ്ക്കാണ് 1 കിലോ എൽഎൻജി നൽകുന്നത്. സിഎൻജിയുടെ വില 57.3 രൂപയും. ഡീസൽ വാങ്ങുന്നതിനു ലിറ്ററിനു 71 രൂപ വരെയാണു നൽകേണ്ടി വരുന്നത്. പുതിയ രീതിയിലേക്കു മാറിയാൽ ഏകദേശം 30 ശതമാനത്തിനകത്ത് സാമ്പത്തികം ലാഭിക്കാമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ.



    കെഎസ്ആര്*ടിസിക്കു പുതിയ ബസ് വാങ്ങാന്* കിഫ്ബി ഫണ്ട്; ഉപാധികളുമായി ധനവകുപ്പ്





    തിരുവനന്തപുരം∙ കെഎസ്ആര്*ടിസിക്ക് ബസ് വാങ്ങാന്* കിഫ്ബി ഫണ്ട് അനുവദിക്കുന്നതില്* ഉപാധികളുമായി ധനവകുപ്പ്. കെയുആര്*ടിസി മാതൃകയില്* ഉപകമ്പനി രൂപീകരിച്ച് മാത്രമേ ബസ് വാങ്ങാവൂ, ബസില്*നിന്ന് കിട്ടുന്ന മുഴുവന്* വരുമാനവും തിരിച്ചടിവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം എന്നിവയാണു നിര്*ദേശങ്ങൾ.
    50 വൈദ്യുതി ബസുകളും 310 സിഎന്*ജി ബസുകളും വാങ്ങാന്* 286 കോടിയാണ് സര്*ക്കാര്* കിഫ്ബി ഫണ്ടില്*നിന്ന് അനുവദിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്*ടിസി തുക സമയബന്ധിതമായി തിരിച്ചടയ്ക്കുമോയെന്ന ആശങ്കയാണ് ഉപാധികള്* വയ്ക്കാന്* ധനവകുപ്പിനെ പ്രേരിപ്പിക്കുന്നത്. ഇതനുസരിച്ച് ജൻ*റം ബസുകള്*ക്കായി കെയുആര്*ടിസി രൂപീകരിച്ചതുപോലെ ഉപകമ്പനി രൂപീകരിക്കണം.ഈ കമ്പനിക്കായിരിക്കും സര്*ക്കാര്* ഫണ്ട് നല്*കുക. ബസില്*നിന്ന് കിട്ടുന്ന വരുമാനം കമ്പനിയുടെ അക്കൗണ്ടിലായിരിക്കണം. ഇത് അതേപോലെ സര്*ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നും ധനവകുപ്പ് നിര്*ദേശിച്ചിട്ടുണ്ട്. 4 ശതമാനമാണ് പലിശ. വാങ്ങുന്ന 50 ബസുകള്*ക്ക് 27.5 കോടി കേന്ദ്ര സര്*ക്കാരില്*നിന്ന് സബ്സിഡി ലഭിക്കും. കൂടുതല്* ബസുകള്* കേന്ദ്രത്തില്*നിന്ന് വാടകയ്ക്ക് എടുക്കാനും ആലോചിക്കുന്നു. കിലോമീറ്ററിന് 40 രൂപ ചെലവാകും. 8 രൂപ കേന്ദ്രം സബ്സിഡി നല്*കും.
    ബാക്കി 32 രൂപയും കെഎസ്ആര്*ടിസി സർവീസ് നടത്തി കണ്ടെത്തേണ്ടിവരും. വൈദ്യുതി ബസുകള്* പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്*ക്കാരുകള്* ആവശ്യപ്പെടുന്നുണ്ടെങ്കിലും ലാഭകരമല്ലാത്തതാണ് കെഎസ്ആര്*ടിസിയെ പ്രതിസന്ധിയിലാക്കുന്നത്. സിറ്റി സര്*വീസിനല്ലാതെ മറ്റൊരിടത്തും ഓടിക്കാനും കഴിയില്ല.


  13. #4190
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇൻഷുറൻസ് പുതുക്കിയില്ല; പുറത്തിറക്കാൻ കഴിയാതെ കെഎസ്ആർടിസി ബസുകൾ


    ഇൻഷുറൻസ് പുതുക്കാത്തതിനാൽ സർവീസ് നടത്താൻ കഴിയാതെ പത്തനംതിട്ട ഡിപ്പോയിൽ മാറ്റിയിട്ടിരിക്കുന്ന കെഎസ്ആർടിസി ബസുകൾ. പത്തനംതിട്ട ∙ ഇൻഷുറൻസ് തീർന്നിട്ട് മാസങ്ങളായി. പുതുക്കാൻ പണമില്ല. ഡീലക്സും സൂപ്പർ ഫാസ്റ്റും ഉൾപ്പെടെ ജില്ലയിൽ മാത്രം 134 കെഎസ്ആർടിസി ബസുകൾ നിരത്തിൽ ഇറക്കാൻ കഴിയാത്ത സ്ഥിതിയിൽ. കെഎസ്ആർടിസിയും പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി ഉണ്ടായിരുന്ന കരാർ കാലാവധി ലോക്ഡൗൺ കാലത്താണ് തീർന്നത്. കോവിഡ് പ്രതിസന്ധിയിൽ വരുമാനം തീരെ ഇല്ലാതായതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ തന്നെ ബുദ്ധിമുട്ടുകയാണ്. അതിനാൽ ഇൻഷുറൻസ് പുതുക്കാൻ കഴിഞ്ഞിട്ടില്ല. സിഎംഡി ബിജു പ്രഭാകരന്റെ നേതൃത്വത്തിൽ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും തുടർ നടപടികളായിട്ടില്ല.
    ഇൻഷുറൻസ് ഇല്ലാത്ത ബസുകളുടെ ഡിപ്പോ തിരിച്ചുള്ള കണക്ക്: പത്തനംതിട്ട 35, അടൂർ 34, പന്തളം 8. തിരുവല്ല 32, റാന്നി 7, മല്ലപ്പള്ളി 18, കോന്നി 5. ജില്ലയിലേക്ക് കൂടുതൽ സർവീസ് നടത്തി വന്ന സമീപ ഡിപ്പോകളായ എരുമേലി 22, പുനലൂർ 28, പൊൻകുന്നം 30, പത്തനാപുരം 18 ബസുകളും ഇൻഷുറൻസ് ഇല്ലാതെ കയറ്റിയിട്ടിരിക്കുകയാണ്. പത്തനംതിട്ട ഡിപ്പോയിൽ 2 ഡീലക്സ് ബസുകളുടെ ഇൻഷുറൻസ് തീർന്നതിനാൽ പകരം എറണാകുളത്തു നിന്നു ബസ് എത്തിച്ചാണ് ബെംഗളൂരു, മൈസൂരു സർവീസുകൾ നടത്തുന്നത്. ഇവിടെ കൂടാതെ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളും ഇൻഷുറൻസ് ഇല്ലാത്തതിനാൽ മാസങ്ങളായി കയറ്റിയിട്ടിരിക്കുകയാണ്. അടൂരിൽ 2 ഡീലക്സ്, 6സൂപ്പർ ഫാസ്റ്റ്, 10 ഫാസ്റ്റ് പാസഞ്ചർ, 14 ഓർഡിനറി എന്നീ ബസുകൾ ഇൻഷുറൻസ് പുതുക്കാത്തതിനാൽ ഒടിക്കുന്നില്ല.മല്ലപ്പള്ളിയിൽ ആകെയുളള 32 ബസുകളിൽ 14 എണ്ണത്തിനു മാത്രമേ ഇൻഷുറൻസ് ഉള്ളു, 18 എണ്ണം മാറ്റിയിട്ടിരിക്കുകയാണ്. തിരുവല്ലയിലെ സ്ഥിതിയും ഇതുതന്നെ. പന്തളം, റാന്നി, കോന്നി ഓപ്പറേറ്റിങ് സെന്ററുകളിൽ ഇൻഷുറൻസ് ഇല്ലാത്ത ബസുകൾ നിരന്നു കിടപ്പുണ്ട്. ചാലക്കുടിയിൽ സെപ്റ്റംബർ 13ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഇൻഷുറൻസ് ഇല്ലാത്ത ബസ് ആയതിനാൽ ഡ്രൈവറിൽ നിന്നു നഷ്ടപരിഹാരമായി 13,800 രൂപ ഈടാക്കാൻ കെഎസ്ഇബി നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇത്തരം ബസുകൾ സർവീസിന് അയയ്ക്കാതെ മാറ്റിയിട്ടിരിക്കുന്നത്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •