Page 430 of 443 FirstFirst ... 330380420428429430431432440 ... LastLast
Results 4,291 to 4,300 of 4426

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4291
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default


    ഗ്രാമവണ്ടിക്കും സിറ്റി സർക്കുലറിനും അംഗീകാരം; കേന്ദ്രസർക്കാരിന്റെ പുരസ്*കാരം ഏറ്റുവാങ്ങി KSRTC


    സിറ്റി സര്*ക്കുലര്* സര്*വീസിന് നഗര ഗതാഗത പുരസ്*കാരവും ഗ്രാമവണ്ടിക്ക് ഏറ്റവും മികച്ച നഗരഗതാഗത പുരസ്*കാരവുമാണ് ലഭിച്ചത്.




    തിരുവന്തപുരം: ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങള്*ക്കായുള്ള കേന്ദ്ര സര്*ക്കാരിന്റെ പുരസ്*കാരം കെഎസ്ആര്*ടിസി ഏറ്റുവാങ്ങി. കേന്ദ്ര ഭവന-നഗര കാര്യവകുപ്പാണ് പുരസ്*കാരം ഏര്*പ്പെടുത്തിയത്. സിറ്റി സര്*ക്കുലര്* സര്*വീസിനും ഗ്രാമവണ്ടി പദ്ധതിക്കുമാണ് പുരസ്*കാരം ലഭിച്ചത്. ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരം എന്ന വിഭാഗത്തില്* സിറ്റി സര്*ക്കുലര്* സര്*വീസിന് നഗര ഗതാഗത പുരസ്*കാരവും ഏറ്റവും മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തില്* ഗ്രാമവണ്ടിക്ക് ഏറ്റവും മികച്ച നഗരഗതാഗത പുരസ്*കാരവുമാണ് ലഭിച്ചത്.

    ഇന്ത്യയിലെ എല്ലാ നഗര പ്രദേശങ്ങളിലേയും പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി ആവിഷ്*കരിച്ച പദ്ധതികളാണ് അവാര്*ഡിന് പരിഗണിച്ചിരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്*ന്ന് ഗ്രാമവണ്ടി എന്ന പേരില്* ആരംഭിച്ച നൂതന സംരംഭത്തിനും ഏറ്റവും മാതൃകാപരമായതും പൊതു ജനപങ്കാളിത്തമുള്ളതുമായ പദ്ധതി എന്ന നിലയിലുള്ള പുരസ്*കാരമാണ് ലഭിച്ചത്. ഈ പദ്ധതിയില്* പൊതു ജനങ്ങളും,വകുപ്പുകളും, സ്ഥാപനങ്ങളും, വ്യക്തികളും, പൊതുജനസേവത്തിനായി മുതല്* മുടക്കുന്നത് ഇന്ത്യയിലെ നഗര ഗതാഗത സംവിധാനത്തിലെ അതി നൂതന ചുവടുവെപ്പാണ്.

    തിരുവന്തപുരം നഗരത്തിലെ സിറ്റി സര്*വീസുകള്* സമഗ്രമായി പരിഷ്*കരിക്കുകയും 66 ബസുകള്* ഉപയോഗിച്ച് രാവിലെ ഏഴു മണി മുതല്* വൈകുന്നേരം ഏഴു മണി വരെ സിറ്റി സര്*ക്കുലര്* സര്*വീസ് നടത്തുകയും, പ്രതിദിനം ഏകദേശം 4000 യാത്രക്കാരില്* നിന്ന് 34000 യാത്രക്കാര്* എന്ന നിലയിലേക്ക് വളരുകയും ചെയ്തതും, ഇതിന് അനുബന്ധം ആയി 150 ഓളം സിറ്റി ഷട്ടില്*, സിറ്റി റേഡിയേല്* എന്നീ സര്*വീസുകളും തിരുവന്തപുരം നഗരത്തില്* ഓപ്പറേറ്റ് ചെയ്തത് വഴി നഗര ഗതാഗത്തിന്റെ പുതിയ മുഖം നല്*കിയതിനുമാണ് ഏറ്റവും നല്ല ഗതാഗത സംവിധാനം എന്ന വിഭാഗത്തിലുള്ള അവാര്*ഡ് ലഭിച്ചത്.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #4292
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    ദീർഘദൂര ബസുകൾ അങ്കമാലി വരെ; പിന്നെ മാറിക്കയറണം: മാറ്റത്തിന് കെഎസ്ആർടിസി

    HIGHLIGHTS

    • അങ്കമാലി ട്രാൻസിറ്റ് ഹബ് ആക്കാൻ പദ്ധതി; ദീർഘദൂര ബസ് അങ്കമാലി വരെ മാത്രം




    അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റേഷൻ

    കൊച്ചി ∙ തിരുവനന്തപുരത്തുനിന്നു വടക്കൻ ജില്ലകളിലേക്കു പുതിയ യാത്രാ പരിഷ്കാരവുമായി കെഎസ്ആർടിസി. ദേശീയപാത വഴിയും എംസി റോഡ് വഴിയും വടക്കൻ ജില്ലകളിലേക്കു യാത്ര ചെയ്യുന്നവർക്കായി അങ്കമാലിയിൽ ഇറങ്ങി മറ്റൊരു ബസിൽ യാത്ര തുടരാവുന്ന ട്രാൻസിറ്റ് സംവിധാനം നടപ്പാക്കും. അങ്കമാലി അതോടെ
    ട്രാൻസിറ്റ് ഹബ് ആകും.


    കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി ദീർഘദൂര സർവീസുകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഇതോടെ ഡ്രൈവർമാരുടെ അമിത ജോലിഭാരം കുറയും. പദ്ധതി നടപ്പാകുന്നതോടെ തിരുവനന്തപുരത്തുനിന്നുള്ള ദീർഘദൂര ബസുകൾ അങ്കമാലി വരെ മാത്രമേ സർവീസ് നടത്തൂവെന്നു കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ പറഞ്ഞു. യാത്രക്കാർ റിസർവ് ചെയ്ത അതേസീറ്റ് അടുത്ത ബസിലും ലഭ്യമാക്കുമെന്നും വ്യക്തമാക്കി.
    തിരുവനന്തപുരത്തും കോഴിക്കോട്ടും നടത്തി വന്നിരുന്ന ക്രൂ ചേഞ്ച് ഇനി അങ്കമാലിയിൽ നടപ്പാക്കും. ബസ് ജീവനക്കാർക്കു വിശ്രമിക്കാനും മറ്റുമായി അങ്കമാലി കെഎസ്ആർടിസി സമുച്ചയത്തിന്റെ ഒരു നില ഉപയോഗിക്കും.

    ബസ് സർവീസ് കുറയ്ക്കാം
    എംസി റോഡ് വഴിയും ദേശീയപാത വഴിയും അങ്കമാലിയിൽ എത്തുന്ന ദീർഘദൂര ബസുകൾ മുഴുവനും പൂർണമായും ലക്ഷ്യസ്ഥലത്തേക്കു പോകേണ്ടതില്ല. തിരുവനന്തപുരത്ത് നിന്നുള്ള അത്രയും യാത്രക്കാർ അങ്കമാലിയിൽ നിന്നു തുടർന്നും പലപ്പോഴും ഉണ്ടാകാറില്ല. 100 ബസുകളിലായി അങ്കമാലി വരെ എത്തുന്ന യാത്രക്കാരെ 70 ബസുകളിൽ അങ്കമാലി മുതൽ ലക്ഷ്യസ്ഥാനത്തെത്തിക്കാം. ബാക്കി വരുന്ന 30 ബസുകൾ തിരികെ തിരുവനന്തപുരത്തേക്ക് സർവീസ് നടത്താനായി ഉപയോഗിക്കാം. ഇതുവഴി അങ്കമാലി മുതൽ വടക്കോട്ട് റോഡിൽ ബസുകളുടെ എണ്ണം കുറയ്ക്കാം.


  4. #4293
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    കേരളത്തിലെ ഏറ്റവും വലിയ പമ്പുടമയാകാന്* KSRTC; ടിക്കറ്റിതരവരുമാനത്തിന് 'യാത്ര ഫ്യുവല്*'





    28 സ്ഥലങ്ങളിലെ പമ്പുകള്*കൂടി പൊതുജനങ്ങള്*ക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം. ടിക്കറ്റിതരവരുമാനം വര്*ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പമ്പുകള്* തുടങ്ങുന്നത്.






    ഒരുവര്*ഷത്തിനുള്ളില്* കെ.എസ്.ആര്*.ടി.സി. സംസ്ഥാനത്തെ ഏറ്റവും വലിയ പെട്രോള്*-ഡീസല്* പമ്പ് ശൃംഖലയുടെ ഉടമയാകും. കോര്*പ്പറേഷന്* നേരിട്ടു നടത്തുന്ന 'യാത്രാ ഫ്യൂവല്*സ്' പമ്പുകളുടെ എണ്ണം 12-ല്*നിന്ന് 40 ആക്കാനാണ് നീക്കം. ഡിപ്പോകള്*ക്കുള്ളിലുള്ള പമ്പുകള്* പൊതുജനങ്ങള്*ക്കുകൂടി സൗകര്യപ്രദമാകുംവിധം പുറത്തേക്കുമാറ്റും. ഭൂവുടമസ്ഥാവകാശ രേഖകള്* ഇല്ലാത്തതിന്റെപേരില്* റവന്യൂവകുപ്പ് ഉന്നയിച്ച തര്*ക്കം സര്*ക്കാര്* ഇടപെട്ട് പിന്*വലിച്ചതോടെയാണ് പദ്ധതിക്ക് പുതുജീവന്* വെച്ചത്.

    പമ്പുകള്* പുറത്തേക്കുമാറ്റാന്* ശ്രമിച്ചപ്പോഴാണ് റവന്യൂവകുപ്പിന്റെ സമ്മതം ആവശ്യമായി വന്നത്. കളക്ടറുടെ നിരാക്ഷേപപത്രം ഉണ്ടെങ്കിലേ അനുമതി ലഭിക്കുകയുള്ളൂ. നിലവില്* പല ഡിപ്പോകളും പമ്പുകളും പ്രവര്*ത്തിക്കുന്ന ഭൂമിയുടെ കൈവശാവകാശം മാത്രമാണ് കോര്*പ്പറേഷനുള്ളത്. സര്*ക്കാര്* പാട്ടഭൂമിയും പുറമ്പോക്കുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. വ്യവസ്ഥകളില്* ഇളവ് അനുവദിച്ചെങ്കിലും പമ്പ് നടത്തിപ്പ് കെ.എസ്.ആര്*.ടി.സി.യുടെ കൈവശം നിലനിര്*ത്തണമെന്നതടക്കമുള്ള വ്യവസ്ഥകള്* റവന്യൂവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.

    ഇന്ത്യന്* ഓയില്* കോര്*പ്പറേഷന്റെ 69-ഉം എച്ച്.പി.യുടെ നാലും ബി.പി.സി.എലിന്റെ ഒരു പമ്പുമാണ് കെ.എസ്.ആര്*.ടി.സി.ക്കുള്ളത്. തിരുവനന്തപുരം സിറ്റി, കിളിമാനൂര്*, ചടയമംഗലം, ചേര്*ത്തല, മൂന്നാര്*, ചാലക്കുടി, മൂവാറ്റുപുഴ, കോഴിക്കോട്, ഗുരുവായൂര്*, തൃശ്ശൂര്*, പറവൂര്*, മാവേലിക്കര എന്നിവിടങ്ങളില്* പൊതുജനങ്ങള്*ക്ക് ഇന്ധനംനല്*കുന്ന 'യാത്രാ ഫ്യൂവല്*സ്' ആരംഭിച്ചിട്ടുള്ളത്.

    28 സ്ഥലങ്ങളിലെ പമ്പുകള്*കൂടി പൊതുജനങ്ങള്*ക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം. ടിക്കറ്റിതരവരുമാനം വര്*ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പമ്പുകള്* തുടങ്ങുന്നത്. വന്*കിട ഉപഭോക്താക്കള്*ക്കുള്ള ഡീസല്*വില കൂട്ടിയതിനാല്* ഇവിടെനിന്നാണ് ഇപ്പോള്* കെ.എസ്.ആര്*.ടി.സി. ബസുകളും ഇന്ധനം നിറയ്ക്കുന്നത്. അധികമുള്ള ജീവനക്കാരെയാണ് ഇവിടങ്ങളില്* നിയോഗിച്ചിട്ടുള്ളത്.

  5. #4294
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    സിറ്റി സര്*ക്കുലറിന് കൂടുതല്* ഇലക്ട്രിക് ബസുകള്*; ചാര്*ജിങ്ങിന് സബ് സ്റ്റേഷന്* സ്ഥാപിച്ച് KSRTC


    സിറ്റി സർക്കുലർ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാർജ് ചെയ്യുന്നതിനായി സ്ഥാപിച്ച സബ്*സ്റ്റേഷൻ

    തിരുവനന്തപുരം: സിറ്റി സര്*ക്കുലര്* സര്*വീസിനായി കൂടുതല്* ഇലക്ട്രിക് ബസുകള്* രംഗത്തിറക്കാന്* കെ.എസ്.ആര്*.ടി.സി. ഡിസംബര്*, ജനുവരി മാസത്തില്* 10 ബസുകള്* കൂടി പുറത്തിറക്കും. ഇതോടെ സിറ്റി സര്*ക്കുലര്* സര്*വീസിനായി 50 കെ.എസ്.ആര്*.ടി.സി. ബസുകളാണ് നിരത്തിലുണ്ടാവുക. സിറ്റി സര്*ക്കുലര്* സര്*വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാര്*ജ് ചെയ്യുന്നതിനായി സ്ഥിരം സംവിധാനവും കെ.എസ്.ആര്*.ടി.സി. സ്ഥാപിച്ചു. കിഴക്കേകോട്ട സിറ്റി യൂണിറ്റിലാണ് കെ.എസ്.ആര്*.ടി.സി. പുതിയതായി സബ്*സ്റ്റേഷന്* സ്ഥാപിച്ചത്. കെ.എസ്.ആര്*.ടി.സി. 99,18,175 രൂപ ചെലവഴിച്ചതോടൊപ്പം 81,33,983 രൂപ കെ.എസ്.ഇ.ബി.ക്ക് അടച്ചതുമുള്*പ്പെടെ 1,80,52,158 രൂപ ചെലവഴിച്ചാണ് ഒരേസമയം നാല് ബസുകള്*ക്ക് അതിവേഗം ചാര്*ജ് ചെയ്യാവുന്ന സബ്*സ്റ്റേഷന്* സ്ഥാപിച്ചത്.

    ഇതോടെ വൈദ്യുതി തടസ്സങ്ങളില്ലാതെ മികച്ച രീതിയില്* ചാര്*ജ് ചെയ്യാനാകും. നാല് ബസുകള്* ഒരേസമയം ഒരു ചാര്*ജിങ് ഗണ്* ഉപയോഗിച്ച് സ്ലോ ചാര്*ജിങ്ങും രണ്ട് ഗണ്* ഉപയോഗിച്ച് 45 മിനിറ്റ് അതിവേഗ ചാര്*ജിങ്ങും ചെയ്യാനാകും. രാത്രി സമയത്താകും സ്ലോ ചാര്*ജിങ് ചെയ്യുക. പകല്* സമയം അതിവേഗം ചാര്*ജും ചെയ്യാന്* സാധിക്കും.

    വികാസ് ഭവന്*, പേരൂര്*ക്കട, തിരുവനന്തപുരം സെന്*ട്രല്*, പാപ്പനംകോട് സെന്റര്* വര്*ക്ക്*ഷോപ്പ് എന്നിവിടങ്ങളിലും താത്കാലിക ചാര്*ജിങ് സ്റ്റേഷനുകള്* നിലവിലുണ്ട്.

    സ്മാര്*ട്ട് സിറ്റിയുടെ ഫണ്ടില്*നിന്ന് വാങ്ങുന്ന ഒന്*പത് മീറ്റര്* നീളമുള്ള 125 ബസുകളുടെ ടെന്*ഡര്* നടപടികള്* അവസാന ഘട്ടത്തിലാണ്. ഈ ടെന്*ഡറില്* മൂന്ന് കമ്പനികളാണ് പങ്കെടുത്തിരിക്കുന്നത്. കൂടാതെ കിഫ്ബി മുഖേന 12 മീറ്റര്* നീളമുള്ള 150 ബസുകള്* വാങ്ങാനുള്ള ടെന്*ഡര്* നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്രയേറെ ബസുകള്*ക്ക് ചാര്*ജിങ് സബ്*സ്റ്റേഷന്* അനിവാര്യമായ സാഹചര്യത്തിലാണ് കെ.എസ്.ആര്*.ടി.സി. ഇത്തരത്തിലുള്ള സ്റ്റേഷനുകള്* സ്ഥാപിക്കുന്നത്.

    പാപ്പനംകോട്, ഈഞ്ചയ്ക്കല്* എന്നിവിടങ്ങളില്* അഞ്ച് ബസുകള്* വീതം ചാര്*ജ് ചെയ്യാവുന്ന സബ്*സ്റ്റേഷനുകള്* പ്രവര്*ത്തനം പുരോഗമിക്കുകയാണ്. വെഞ്ഞാറമൂട്, കിളിമാനൂര്*, ആറ്റിങ്ങല്*, കണിയാപുരം, പേരൂര്*ക്കട, നെയ്യാറ്റിന്*കര, പാറശ്ശാല, നെടുമങ്ങാട്, തമ്പാനൂര്* സെന്*ട്രല്* എന്നിവിടങ്ങളിലും സബ്*സ്റ്റേഷന്* സ്ഥാപിക്കുന്നതിനുള്ള പഠനം ആരംഭിച്ചിട്ടുണ്ട്.

  6. #4295
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    റൂമുകളായും കടയായും ബസുകളുടെ വേഷപകർച്ച; ടിക്കറ്റിന് പുറമെ, KSRTC നേടിയത് 128 കോടി രൂപ


    കേരളത്തിലെ തരക്കേടില്ലാത്ത ഒരു മുതലാളിയാണ് ഒരര്*ഥത്തില്* കെ.എസ്.ആര്*.ടി.സി. നാടുമുഴുവന്* വസ്തുവകകളുണ്ട്. ചിലതൊക്കെ നല്ല കൈകാര്യത്തിലാണ്.


    കെ.എസ്.ആർ.ടി.സി. ബസ് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെ |


    രാശരി മലയാളിയുടെ വീട്ടുചെലവുപോലെയാണ് കെ.എസ്.ആര്*.ടി.സി.യുടെ കാര്യവും. വരവില്*ക്കൂടുതലാണ് ചെലവ്. കടംവാങ്ങല്* പതിവ്. പലിശക്കാരനുതന്നെ കൊടുക്കണം വരവിന്റെ പാതി. എത്ര പണിഞ്ഞാലും പണിപ്പെട്ടാലും ഇല്ലായ്മമാത്രം ബാക്കി. പഴയപടി ഓടിയാല്* എങ്ങുമെത്തില്ലെന്ന് മനസ്സിലാക്കിയതോടെ വരുമാനംകൂട്ടാനുള്ള നെട്ടോട്ടത്തിലാണ് കെ.എസ്.ആര്*.ടി.സി. അതിന് ഏത് 'കുണ്ടുംകുഴിയുമുള്ള' വഴിയും പരീക്ഷിക്കാന്* റെഡി.

    ബജറ്റ് ടൂറിസം
    സംഗതി അടിപൊളിയാണ്. ടൂറിസ്റ്റ് വണ്ടിയുംവിളിച്ച്, ആളുകളെസംഘടിപ്പിച്ച്, മുറിയും ബുക്കുചെയ്ത് അന്യായക്കാശും കൊടുത്തുള്ള ടൂറിനുപകരം കെ.എസ്.ആര്*.ടി.സി.യുടെ നല്ല കാറ്റും വെളിച്ചവും കാല്*നീട്ടിവെക്കാനിടവുമുള്ള ബസ്സിലിരുന്ന് നാടുകാണാം. ട്രിപ്പ്, കെ.എസ്.ആര്*.ടി.സി. അനൗണ്*സ് ചെയ്യുമ്പോള്* പണമടച്ച് പങ്കെടുത്താല്* മാത്രംമതി. കോവിഡില്* അടച്ചിട്ടിരുന്ന് മടുത്ത മനുഷ്യര്* യാത്രചെയ്യാന്* ഒരുങ്ങിയിറങ്ങിയതോടെ ആവഴിക്ക് അത്യാവശ്യം കാശുകിട്ടി കെ.എസ്.ആര്*.ടി.സിക്ക്.


    ഷോപ്പ് ഓണ്* വീല്*സ്
    ലളിതമായി പറഞ്ഞാല്* ബസിനെ ഷോപ്പാക്കുന്നതാണ് ഈ പറഞ്ഞ പരിപാടി. റൂട്ടില്* സര്*വീസ് നടത്താനുള്ള ശേഷിയില്ലാത്ത ബസുകള്* കടയായി വേഷംമാറി. മില്*മ, കുടുംബശ്രീ, ഹോര്*ട്ടികോര്*പ് തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങള്*ക്കായിരുന്നു ആദ്യം ബസില്* കടതുടങ്ങാന്* അനുമതി. പിന്നെപ്പിന്നെ പൊതുജനങ്ങള്*ക്കും കാശടച്ച് ബസ്സെടുക്കാമെന്നായി. ഓടുന്ന റെസ്റ്റോറന്റുമുതല്* ഓടിപ്പോവാത്ത ബുക്സ്റ്റാള്*വരെ പലരൂപത്തില്* െക.എസ്.ആര്*.ടി.സി. അവതരിച്ചു. ആ ഇനത്തിലുംകിട്ടി കുറച്ചുകാശൊക്കെ.


    സ്ലീപ് ഇന്* ബസ്
    ടൂര്* പാക്കേജിന്റെ ബാക്കിയാണിത്. സാധാരണഗതിയില്* മൂന്നാര്* എത്തുന്ന സഞ്ചാരികള്*ക്ക് നല്ല വാടകകൊടുത്താലേ മുറികിട്ടൂ. എന്നാല്* ഉറങ്ങാന്* നല്ല സൗകര്യമുള്ള മുറി കെ.എസ്.ആര്*.ടി.സി. ഒരുക്കിത്തരും. മറ്റെവിടെയമല്ല, ബസില്*ത്തന്നെ. വലിയ വാടകയില്ലാതെ, സുരക്ഷിതമായി ബസില്* ഉറങ്ങാം. ഒരു പുതിയ അനുഭവം. സഞ്ചാരികളെ ഉറക്കാന്* കെ.എസ്.ആര്*.ടി.സി.ക്ക് അത്രയ്*ക്കൊന്നുമായില്ലെങ്കിലും പലവഴിക്ക് ശ്രമിക്കാനുള്ള മനസ്സ് കൈവിടുന്നില്ല അവര്*.


    യാത്രാ ഫ്യുവല്*സ്
    ജനത്തിനും കെ.എസ്.ആര്*.ടി.സി.ക്കും ഒരുപോലെ ഇഷ്ടമായ പദ്ധതിയാണ് യാത്രാ ഫ്യുവല്*സ്. സംഗതി കെ.എസ്.ആര്*.ടി.സി.ക്ക് നാടുനീളെ പമ്പുണ്ടെങ്കിലും അതില്*നിന്ന് തുള്ളി എണ്ണപോലും പൊതുജനത്തിന് കൊടുക്കില്ലായിരുന്നു. ഡീസലിനുപോലും കടംപറയുന്ന കെ.എസ്.ആര്*.ടി.സി.ക്ക് ഒടുവില്* ബുദ്ധിയുദിച്ചു. പൊതുജനത്തിനുംകൂടി പമ്പുകള്* തുറന്നുകൊടുത്തു. ജനം പമ്പിലെത്തി. കെ.എസ്.ആര്*.ടി.സി.ക്ക് കാശും കിട്ടി.

    ല്യൂബ് ഷോപ്പ്
    അത്യാവശ്യം കച്ചവടംെചയ്യാനും കെ.എസ്.ആര്*.ടി.സി.ക്ക് അറിയാമെന്നതാണ് ല്യൂബ് ഷോപ്പുകള്*ക്കുപിന്നിലെ കഥ. ല്യൂബ്രിക്കേറ്റിങ് ഓയിലുകള്* മിതമായ നിരക്കില്* ഇവിടെ കിട്ടും. കച്ചവടംനടത്താന്* അത്ര കേമന്മാരല്ലെങ്കിലും ല്യൂബ് ഷോപ്പുകള്* നഷ്ടമൊന്നുമുണ്ടാക്കിയില്ല.

    സമുദ്ര
    കടലുമായി ബന്ധമുള്ളവര്*ക്കുള്ളതാണ് 'സമുദ്ര' പദ്ധതി. മത്സ്യത്തൊഴിലാളി സ്ത്രീകള്* അവരുടെ കുട്ടയുമായി കയറുമ്പോള്* അധിക കൂലിനല്*കേണ്ടിവരാറുണ്ട്. ഇതില്*നിന്ന് അവരെ കരകയറ്റുകയാണ് 'സമുദ്ര'. മൂന്ന് ബസ് ഇതിനായുണ്ട്. യാത്ര സൗജന്യം. ബസുകള്* രൂപമാറ്റംവരുത്തി പാത്രംവെക്കാനുള്ള റാക്കും മറ്റും ഒരുക്കി. മൂന്ന് ബസിനുംകൂടി ചെലവാകുന്ന 72 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് നല്*കും.

    കേരളത്തിലെ തരക്കേടില്ലാത്ത ഒരു മുതലാളിയാണ് ഒരര്*ഥത്തില്* കെ.എസ്.ആര്*.ടി.സി. നാടുമുഴുവന്* വസ്തുവകകളുണ്ട്. ചിലതൊക്കെ നല്ല കൈകാര്യത്തിലാണ്. കെ.എസ്.ആര്*.ടി.സി.യുടെ സ്ഥലം, ഷോപ്പിങ് കോംപ്ലക്*സ് ഇതൊക്കെ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ബസ്സ്റ്റേഷന്* പരസ്യം, ബസിലെ പരസ്യം, മൊബൈല്* ടവര്*... ഇതില്*നിന്നൊെക്കയുമുണ്ട് വരുമാനം.
    128. 22 കോടിയാണ് കഴിഞ്ഞവര്*ഷത്തെ ആകെ ടിക്കറ്റിതര വരുമാനക്കണക്ക്.

  7. Likes wayanadan liked this post
  8. #4296
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    തിരുവനന്തപുരം നഗരത്തിൽ ജനപ്രിയമായ KSRTC യുടെ സിറ്റി സർക്കുലർ കൂടുതൽ റൂട്ടുകളിലേക്ക്
    #ksrtc #trivandrum
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #4297
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    Quote Originally Posted by BangaloreaN View Post
    ദീർഘദൂര ബസുകൾ അങ്കമാലി വരെ; പിന്നെ മാറിക്കയറണം: മാറ്റത്തിന് കെഎസ്ആർടിസി

    HIGHLIGHTS

    • അങ്കമാലി ട്രാൻസിറ്റ് ഹബ് ആക്കാൻ പദ്ധതി; ദീർഘദൂര ബസ് അങ്കമാലി വരെ മാത്രം




    അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റേഷൻ

    കൊച്ചി ∙ തിരുവനന്തപുരത്തുനിന്നു വടക്കൻ ജില്ലകളിലേക്കു പുതിയ യാത്രാ പരിഷ്കാരവുമായി കെഎസ്ആർടിസി. ദേശീയപാത വഴിയും എംസി റോഡ് വഴിയും വടക്കൻ ജില്ലകളിലേക്കു യാത്ര ചെയ്യുന്നവർക്കായി അങ്കമാലിയിൽ ഇറങ്ങി മറ്റൊരു ബസിൽ യാത്ര തുടരാവുന്ന ‘ട്രാൻസിറ്റ്’ സംവിധാനം നടപ്പാക്കും. അങ്കമാലി അതോടെ ‘
    ട്രാൻസിറ്റ് ഹബ്’ ആകും.


    കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി ദീർഘദൂര സർവീസുകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഇതോടെ ഡ്രൈവർമാരുടെ അമിത ജോലിഭാരം കുറയും. പദ്ധതി നടപ്പാകുന്നതോടെ തിരുവനന്തപുരത്തുനിന്നുള്ള ദീർഘദൂര ബസുകൾ അങ്കമാലി വരെ മാത്രമേ സർവീസ് നടത്തൂവെന്നു കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ പറഞ്ഞു. യാത്രക്കാർ റിസർവ് ചെയ്ത അതേസീറ്റ് അടുത്ത ബസിലും ലഭ്യമാക്കുമെന്നും വ്യക്തമാക്കി.
    തിരുവനന്തപുരത്തും കോഴിക്കോട്ടും നടത്തി വന്നിരുന്ന ക്രൂ ചേഞ്ച് ഇനി അങ്കമാലിയിൽ നടപ്പാക്കും. ബസ് ജീവനക്കാർക്കു വിശ്രമിക്കാനും മറ്റുമായി അങ്കമാലി കെഎസ്ആർടിസി സമുച്ചയത്തിന്റെ ഒരു നില ഉപയോഗിക്കും.

    ബസ് സർവീസ് കുറയ്ക്കാം
    എംസി റോഡ് വഴിയും ദേശീയപാത വഴിയും അങ്കമാലിയിൽ എത്തുന്ന ദീർഘദൂര ബസുകൾ മുഴുവനും പൂർണമായും ലക്ഷ്യസ്ഥലത്തേക്കു പോകേണ്ടതില്ല. തിരുവനന്തപുരത്ത് നിന്നുള്ള അത്രയും യാത്രക്കാർ അങ്കമാലിയിൽ നിന്നു തുടർന്നും പലപ്പോഴും ഉണ്ടാകാറില്ല. 100 ബസുകളിലായി അങ്കമാലി വരെ എത്തുന്ന യാത്രക്കാരെ 70 ബസുകളിൽ അങ്കമാലി മുതൽ ലക്ഷ്യസ്ഥാനത്തെത്തിക്കാം. ബാക്കി വരുന്ന 30 ബസുകൾ തിരികെ തിരുവനന്തപുരത്തേക്ക് സർവീസ് നടത്താനായി ഉപയോഗിക്കാം. ഇതുവഴി അങ്കമാലി മുതൽ വടക്കോട്ട് റോഡിൽ ബസുകളുടെ എണ്ണം കുറയ്ക്കാം.

    yaatharkkaare budhimuttikkunna theerumaanam
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #4298
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #4299
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default



    പാലാ - കണ്ണൂർ - കാഞ്ഞങ്ങാട് - പഞ്ചിക്കൽ ( സുള്ള്യ ബോർഡർ ) സൂപ്പർ എക്സ്പ്രസ്സ്*

    5.50 pm From പാലാ
    4.45 pm From പഞ്ചിക്കൽ

    *എറണാകുളം
    *ഗുരുവായൂർ
    *കോഴിക്കോട്
    *കണ്ണൂർ
    *കാഞ്ഞങ്ങട്
    *പെരിയ
    *ബോവിക്കാനം
    *മുള്ളേരിയ വഴി


    സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുന്നതിനായി www.online.keralartc.com]
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #4300
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default




    കോഴിക്കോട് - സുൽത്താൻ ബത്തേരി - പെരിക്കല്ലൂർ ഫാസ്റ്റ് പാസഞ്ചർ

    വഴി : കോഴിക്കോട് സിവിൽ, കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, ലക്കിടി, വൈത്തിരി, കൽപ്പറ്റ, മീനങ്ങാടി, സുൽത്താൻ ബത്തേരി, ചെതലയം, ഇരുളം, പുൽപള്ളി, മുള്ളൻകൊല്ലി

    സമയക്രമം :
    രാത്രി 08.10 കോഴിക്കോട് നിന്ന്
    രാവിലെ 06.30 പെരിക്കല്ലൂരിൽ നിന്ന്
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •