Page 431 of 443 FirstFirst ... 331381421429430431432433441 ... LastLast
Results 4,301 to 4,310 of 4430

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4301
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4302
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #4303
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default




    04.30 pm പാലാ - പാലക്കാട് ഫാസ്റ്റ് പാസ്സെൻജർ

    * ഉഴവൂർ
    * കൂത്താട്ടുകുളം
    * മൂവാറ്റുപുഴ
    * പെരുമ്പാവൂർ
    * കാലടി
    * അങ്കമാലി
    * കൊരട്ടി
    * ചാലക്കുടി
    * കൊടകര
    * പുതുക്കാട്
    * ഒല്ലൂർ
    * തൃശ്ശൂർ
    * പട്ടിക്കാട്
    * വടക്കാഞ്ചേരി
    * ആലത്തൂർ
    * പാലക്കാട്*

    04.30 pm പാലായിൽ നിന്ന്
    ========തിരികെ ========
    04.30 am പാലക്കാട്* നിന്ന്
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4304
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default



    ചേർത്തല - നെടുങ്കണ്ടം FP
    ഇന്ന് മുതൽ ആരംഭിച്ചു.

    ചേർത്തലയിൽ നിന്നും രാവിലെ 7:20 നു ആരംഭിക്കുന്നു.നെടുങ്കണ്ടത്തു നിന്നും ഉച്ചക്ക് 3:00 മണിക്കു ചേർത്തലയിലേക്ക് തിരിച്ചു പുറപ്പെടുന്നു.

    വഴി
    ചേർത്തല
    തണ്ണീർമുക്കം
    കൈപ്പുഴമുട്ട്
    കുമരകം
    കവണാറ്റിൻകര
    കോട്ടയം
    പാമ്പാടി
    വാഴൂർ
    കൊടുങ്ങൂർ
    പൊൻകുന്നം
    കാഞ്ഞിരപ്പള്ളി
    മുണ്ടക്കയം
    മുറിഞ്ഞപുഴ (പാഞ്ചാലിമേട് jun )
    കുട്ടിക്കാനം
    എലപ്പാറ
    ചപ്പാത്ത്*
    മേരികുളം
    ലബ്ബക്കട
    കട്ടപ്പന
    തൂക്കുപാലം
    നെടുങ്കണ്ടം
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #4305
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    എല്*.എന്*.ജി. പരീക്ഷിക്കാന്* KSRTC; ബസിന്റെ പ്രവര്*ത്തനം അറിയാന്* മന്ത്രിയുടെ ഗുജറാത്ത് സന്ദര്*ശനം


    ഗുജറാത്തില്* ഡീസല്* ബസുകള്* എല്*.എന്*.ജി.യിലേക്ക് മാറ്റുകയാണ് ചെയ്തത്. കരാര്* ഏറ്റെടുത്ത സ്വകാര്യ കമ്പനിക്കാണ് എന്*ജിന്* മാറ്റത്തിന്റെ ചുമതല.


    മന്ത്രി ആന്റണി രാജു, കെ.എസ്.ആർ.ടി.സി. മേധാവി ബിജു പ്രഭാകർ എന്നിവർ ഗുജറാത്ത് ട്രാൻസ്*പോർട്ട് കോർപ്പറേഷന്റെ എൽ.എൻ.ജി. ബസുകൾ പരിശോധിക്കുന്നു.


    കെ.എസ്.ആര്*.ടി.സി. ദ്രവീകൃത പ്രകൃതിവാതകത്തില്* (എല്*.എന്*.ജി.) ഓടുന്ന ബസുകള്* വാങ്ങുന്നതിന് മുന്നോടിയായി മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലെ ഉന്നതസംഘം ഗുജറാത്ത് ട്രാന്*സ്*പോര്*ട്ട് കോര്*പ്പറേഷന്റെ ബസുകള്* പരിശോധിച്ചു. ഈ ബസുകളുടെ കാര്യക്ഷമത സംഘം വിലയിരുത്തി. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും സ്വകാര്യ കമ്പനിയും ചേര്*ന്നാണ് എല്*.എന്*.ജി. ബസുകള്* ഗുജറാത്ത് കോര്*പ്പറേഷന് നല്*കിയത്.

    എല്*.എന്*.ജി.യിലേക്ക് മാറ്റിയ ബസുകള്*ക്ക് ശരാശരി 5.3 കിലോമീറ്റര്* മൈലേജുണ്ട്. എന്*ജിന്* ശബ്ദവും ഡീസല്* ബസുകളെക്കാള്* കുറവാണ്. ഡീസല്* ബസിനെക്കാള്* വേഗമാര്*ജിക്കാനും ഭാരംവഹിക്കാനും കഴിയും. മലിനീകരണത്തോതും കുറവാണ്. ഇതിന്റെ പ്രവര്*ത്തനം വിലയിരുത്താന്* ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്* തുടര്*ചര്*ച്ച നടത്തും. ഗുജറാത്തില്* ഡീസല്* ബസുകള്* എല്*.എന്*.ജി.യിലേക്ക് മാറ്റുകയാണ് ചെയ്തത്. കരാര്* ഏറ്റെടുത്ത സ്വകാര്യ കമ്പനിക്കാണ് എന്*ജിന്* മാറ്റത്തിന്റെ ചുമതല.

    പദ്ധതി വിജയമാണെന്ന് കണ്ടതിനെത്തുടര്*ന്ന് 1500 ബസുകള്* എല്*.എന്*.ജി.യിലേക്ക് മാറ്റാന്* ഗുജറാത്ത് കോര്*പ്പറേഷന്* തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ആര്*.ടി.സി.യിലെ 10 ഡ്രൈവര്*മാരെ എല്*.എന്*.ജി. ബസുകളില്* പരിശീലനത്തിന് ഗുജറാത്തിലേക്ക് അയക്കും. അഞ്ച് ബസുകള്* എല്*.എന്*.ജി.യിലേക്ക് മാറ്റാന്* കെ.എസ്.ആര്*.ടി.സി., ഗെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ വാഹനം പൊളിക്കല്*കേന്ദ്രം മന്ത്രി ആന്റണി രാജുവും ട്രാന്*സ്*പോര്*ട്ട് കമ്മിഷണര്* എസ്. ശ്രീജിത്തും സന്ദര്*ശിച്ചു.

  7. #4306
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    കുറഞ്ഞ വിലയില്* സി.എന്*.ജി., പരീക്ഷണവും വിജയം; 1000 ബസുകള്* സി.എന്*.ജി. ആക്കാന്* KSRTC

    ഒരു ബസ് സി.എന്*.ജി.യിലേക്ക് മാറ്റാന്* അഞ്ചുലക്ഷംരൂപയോളം ചെലവുവരും.



    സിഎൻജി എഞ്ചിൻ ഘടിപ്പിച്ച് പരീക്ഷണ ഓട്ടത്തിന് തയ്യാറാക്കിയ കെ.എസ്.ആർ.ടി.സി ബസ്



    സമ്മര്*ദിത പ്രകൃതിവാതകത്തിന് (സി.എന്*.ജി.) വിലകുറഞ്ഞതോടെ നിലവിലുള്ള ഡീസല്* ബസുകള്* സി.എന്*.ജി.യിലേക്ക് മാറ്റാനൊരുങ്ങി കെ.എസ്.ആര്*.ടി.സി. ഒരു ബസ് സി.എന്*.ജി.യിലേക്ക് മാറ്റാന്* അഞ്ചുലക്ഷംരൂപയോളം ചെലവുവരും. പരീക്ഷണാടിസ്ഥാനത്തില്* അഞ്ച് ബസുകള്* സി.എന്*.ജി.യിലേക്ക് മാറ്റിയിരുന്നു. ഇവ വിജയമെന്ന് കണ്ടതോടെയാണ് കൂടുതല്* ബസുകള്* പ്രകൃതിവാതകത്തിലേക്ക് മാറ്റാന്* തീരുമാനിച്ചത്.

    ക്രമേണ 1000 ബസുകള്* സി.എന്*.ജി.യിലേക്ക് മാറും. പൊതുവിപണയില്* കിലോയ്ക്ക് 91 രൂപ വിലയുള്ള സി.എന്*.ജി. 70 രൂപയ്ക്ക് കെ.എസ്.ആര്*.ടി.സി.ക്ക് നല്*കാമെന്ന് വിതരണക്കാര്* അറിയിച്ചിരുന്നു. നഗരങ്ങളിലെ സമതലപ്രദേശങ്ങളില്* സി.എന്*.ജി. ബസുകള്* ഉപയോഗിക്കാനാണ് തീരുമാനം. മലയോരമേഖലയ്ക്ക് ഇവ അനുയോജ്യമല്ല. കിഫ്ബി വായ്പയില്* 400 സി.എന്*.ജി. ബസുകള്* വാങ്ങാന്* തീരുമാനിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു.

    പുതിയ ബസുകള്*ക്കുള്ള കൂടിയ മുതല്*മുടക്കും ഇന്ധനവിലക്കയറ്റവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. നിലവിലുള്ള ബസുകള്* ഹരിത ഇന്ധനത്തിലേക്ക് മാറ്റുക താരതമ്യേന ചെലവുകുറഞ്ഞ രീതിയാണ്.
    കേന്ദ്രാവിഷ്*കൃതപദ്ധതിയില്* 1000 ഇലക്ട്രിക് ബസുകള്*ക്കും വഴിതുറന്നിട്ടുണ്ട്. ഇതില്* അന്തിമതീരുമാനമായിട്ടില്ല. 750 ബസുകള്* വാടകയ്ക്കാണ് ലഭിക്കുക. കേന്ദ്ര സബ്സിഡിയുണ്ടാകും. കിലോമീറ്ററിന് 43 രൂപ നിരക്കില്* ഡ്രൈവര്* ഉള്*പ്പെടെയാകും ബസുകള്* ലഭിക്കുക.

    ഡ്രൈവറെ ഒഴിവാക്കി ബസ് മാത്രം വാടകയ്*ക്കെടുക്കുന്നതും പരിഗണനയിലുണ്ട്. നേരത്തേയെടുത്ത വാടക ഇ-ബസുകള്* നഷ്ടമായിരുന്നു. കേന്ദ്ര നഗരകാര്യവകുപ്പിന്റെ പ്രത്യേകപദ്ധതില്* 250 ബസുകളും ലഭിക്കും. നഗരവികസനപദ്ധതിയുടെ ഭാഗമാണിത്. ബാറ്ററി സാങ്കേതികവിദ്യയില്* മാറ്റംവന്നതോെട ഇ-ബസുകള്* ദീര്*ഘദൂര സര്*വീസിനും ഉപയോഗിക്കാന്* കഴിയും. ഒറ്റച്ചാര്*ജിങ്ങില്* 400 കിലോമീറ്റര്* ഓടാന്* കഴിയുന്ന ബസുകളുമുണ്ട്.

  8. #4307
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    200 രൂപയ്ക്ക് നഗരം ചുറ്റിയടിക്കാം; KSRTC കോഴിക്കോട് നഗരയാത്ര അരംഭിച്ചു



    കെ.എസ്.ആർ.ടി.സി. കോഴിക്കോട്ട് നഗരയാത്ര സർവീസിന് എത്തിയ സഞ്ചാരികൾ

    കെ.എസ്.ആര്*.ടി.സി. കോഴിക്കോട്ട് നഗരയാത്ര സര്*വീസിന് തുടക്കമായി. തിരുവനന്തപുരത്ത് നഗരക്കാഴ്ചകള്* കാണാന്* ആരംഭിച്ച ബസ് സര്*വീസിന്*റെ മാതൃകയിലാണ് കോഴിക്കോട്ടെയും സര്*വീസ്. കെ.എസ്.ആര്*.ടി.സി. ഓര്*ഡിനറി ബസിലാണ് യാത്ര ആരംഭിച്ചത്. യാത്രയുടെ ഭാഗമായി തളി ക്ഷേത്രത്തിലെത്തിയ സഞ്ചാരികള്*ക്ക് ക്ഷേത്ര പരസരത്ത് സ്വീകരണം നല്*കി.

    'കോഴിക്കോടിനെ അറിയാന്* സാമൂതിരിയുടെ നാട്ടിലൂടെ ഒരുയാത്ര' എന്ന പേരില്* ആരംഭിച്ച സര്*വീസ് കെ.എസ്.ആര്*.ടി.സി. ബസ്സ്റ്റാന്*ഡില്*നിന്ന് തുടങ്ങി പ്ലാനറ്റോറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്* പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാര്*ക്ക്, ഭട്ട്*റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്*ക്വയര്* എന്നിവ വഴിയാണ് കടന്നുപോവുക.

    200 രൂപയാണ് ചാര്*ജ്. ഉച്ചയ്ക്ക് ഒന്നുമുതല്* രാത്രി എട്ടുവരെ നഗരം ചുറ്റിക്കാണാം. ദിവസവും ഒരു സര്*വീസാണുണ്ടാവുക. ഓരോ സ്ഥലങ്ങളിലും ഇറങ്ങി കാണാനും ഫോട്ടോയെടുക്കാനും സൗകര്യമുണ്ടാകും. എന്നാല്*, സര്*വീസ് തുടങ്ങിയാല്* ഇടയ്ക്കുള്ള സ്റ്റോപ്പുകളില്*വെച്ച് ബസില്* കയറാനാവില്ല. മ്യൂസിക് സിസ്റ്റം ഉള്*പ്പെടെയുളള സൗകര്യങ്ങള്* ബസിലുണ്ട്.

    ഓര്*ഡിനറി ബസ് സര്*വീസിനിടെ യാത്രയുടെ സാധ്യതകള്*പഠിച്ച് അടുത്തഘട്ടത്തില്* കോഴിക്കോട് ബീച്ച്, സരോവരം തുടങ്ങി കൂടുതല്* സ്ഥലങ്ങള്* ഉള്*പ്പെടുത്താനും പദ്ധതിയുണ്ട്. ഭാവിയില്* ഡബിള്* ഡക്കര്* ബസുകള്* ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും കെ.എസ്.ആര്*.ടി.സി വ്യക്തമാക്കിയിട്ടുണ്ട്.

  9. #4308
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    1000 ബസുകൾ കേന്ദ്രം നൽകും, 690 എണ്ണം കിഫ്ബിയും; ഹരിതവിപ്ലവത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി.


    'സ്വിഫ്റ്റി'നായി കിഫ്ബിയില്*നിന്ന് 360 കോടിരൂപയുടെ വായ്പയാണ് കെ.എസ്.ആര്*.ടി.സി. പ്രതീക്ഷിച്ചത്.




    പൂര്*ണമായും ഹരിത ഇന്ധനത്തിലേക്കു മാറുകയെന്ന കെ.എസ്.ആര്*.ടി.സി.യുടെ സ്വപ്നത്തിന് ചിറകേകാന്* 1690 വൈദ്യുതബസുകള്* ഉടന്* നിരത്തിലിറങ്ങും. കേന്ദ്രസര്*ക്കാരിന്റെ രണ്ടുപദ്ധതികളിലൂടെ ആയിരം ബസുകള്* ലഭിക്കും. കിഫ്ബിയുടെ ഭാഗമായി 690 എണ്ണവും കിട്ടും.

    ദീര്*ഘദൂരസര്*വീസിന് ഉപയോഗിക്കാവുന്ന 750 ബസുകള്* ഡ്രൈവറടക്കം പാട്ടവ്യവസ്ഥയിലായിരിക്കും കേന്ദ്രം നല്*കുന്നത്. നഗരകാര്യവകുപ്പിന്റെ ഓഗ്മെന്റേഷന്* ഓഫ് സിറ്റി സര്*വീസ് പദ്ധതിയിലെ 250 ബസുകള്* സൗജന്യമാണ്.ഡ്രൈവര്* ഉള്*പ്പെടെയുള്ള 750 ബസിന് കിലോമീറ്ററിന് 43 രൂപയാണ് വാടകയിനത്തില്* നല്*കേണ്ടിവരുക.

    ബസുകള്*ക്ക് സബ്സിഡി വേണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. ശരാശരി ഒരുകോടി രൂപ വരുന്നതാണ് ഇത്തരം ബസുകള്*. ഒറ്റത്തവണ ചാര്*ജ് ചെയ്താല്* 400 കിലോമീറ്ററിലേറെ ഓടും. നഗരസര്*വീസുകള്*ക്ക് ഉപയോഗിക്കുന്ന ബസുകള്* ഒറ്റ ചാര്*ജില്* 300 കിലോമീറ്റര്* സഞ്ചരിക്കും.

    സഹായത്തിനായി കാത്തിരിപ്പ്
    'സ്വിഫ്റ്റി'നായി കിഫ്ബിയില്*നിന്ന് 360 കോടിരൂപയുടെ വായ്പയാണ് കെ.എസ്.ആര്*.ടി.സി പ്രതീക്ഷിച്ചത്. ഇതനുസരിച്ച് 600 ഡീസല്* ബസുകളും 179 വൈദ്യുതബസുകളും വാങ്ങാനുള്ള ടെന്*ഡര്*നടപടി കഴിഞ്ഞവര്*ഷം പൂര്*ത്തിയാക്കി. വായ്പത്തുക കിട്ടാത്തതോടെ പുതിയ ടെന്*ഡര്* വിളിക്കേണ്ടിവന്നു. ദീര്*ഘദൂരബസുകള്* അഞ്ചുവര്*ഷം സര്*വീസ് നടത്താനാണ് അനുമതിയുള്ളത്. ബസുകളുടെ കുറവുകാരണം 1700 ബസുകളുടെ കാര്യത്തില്* ഇളവുനല്*കി.


  10. #4309
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    അത്യാവശ്യമുള്ളവർക്ക് അഞ്ചാം തീയതി ആദ്യ ഗഡു തരാം; ശമ്പള കാര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ വിചിത്ര ഉത്തരവ് |



    കൊച്ചി: ശമ്പള വിതരണത്തിൽ പുതിയ ഉത്തരവുമായി കെ.എസ്.ആർ.ടി.സി. അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ടവർക്ക് കെ.എസ്.ആർ.ടി.സി ഫണ്ടിൽ നിന്ന് ആദ്യ ഗഡു നൽകും. ബാക്കി തുക സർക്കാർ സഹായം ലഭിച്ച ശേഷം നൽകാനാണ് തീരുമാനം.

    കഴിഞ്ഞ മാസത്തെ ശമ്പള വിതരണം തന്നെ വലിയ പ്രതിസന്ധിയിലായിരുന്നു എന്നായിരുന്നു കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചത്. സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ടിട്ടും 30 കോടി മാത്രമാണ് ലഭിച്ചതെന്നും ഇതുകൊണ്ട് തന്നെ പല ശ്രോതസ്സുകളിൽ നിന്നായി പണമെടുക്കേണ്ടി വന്നുവെന്നും കെ.എസ്.ആർ.ടി.സി കോടതിയിൽ വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിൽ ജീവനക്കാർക്കുള്ള മനോവിഷമം മനസ്സിലാക്കിയാണ് പുതിയ നടപടിയെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം.
    കെ.എസ്.ആർ.ടി.സിയുടെ പക്കലുള്ള തുകയും ഓവർ ഡ്രാഫ്റ്റും ചേർത്താണ് ആദ്യ ഗഡു നൽകുക. സർക്കാർ സഹായം എപ്പോൾ ലഭിക്കുന്നുവോ അപ്പോൾ അടുത്ത ഗഡുവും നൽകും. അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ട, മുഴുവനായി മതി എന്നുള്ളവർക്ക് അങ്ങനെ നൽകുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശമ്പളം ആവശ്യമുള്ളവർ സമ്മതപത്രം നൽകേണ്ടി വരും.


  11. #4310
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    KSRTC: ശമ്പളം ഗഡുക്കളായി നല്*കുന്നതിനുള്ള മുന്നൊരുക്കം തുടങ്ങി; ദിവസവരുമാനലക്ഷ്യം 8 കോടി


    മാസവരുമാനം 240 കോടിയിലെങ്കിലും എത്തിക്കാന്* ഡിപ്പോതലത്തില്* നടപടികള്* ആലോചനയിലുണ്ട്. അങ്ങനെ വന്നാല്* ശമ്പളത്തിന് സര്*ക്കാര്* സഹായത്തിന് കാത്തുനില്*ക്കേണ്ടിവരില്ല.



    കൊല്ലം: കെ.എസ്.ആര്*.ടി.സി.യില്* ശമ്പളം ഗഡുക്കളായി നല്*കുന്നതിനു മുന്നോടിയായി പ്രതിദിന വരുമാനം എട്ടുകോടിയില്* എത്തിക്കാന്* നടപടി തുടങ്ങി. ഡിപ്പോ അടിസ്ഥാനത്തിലും ഇനി വരുമാനം കണക്കാക്കും. ഓര്*ഡിനറിമുതല്* എ.സി.സ്ലീപ്പര്*വരെയുള്ള ബസുകളില്*നിന്നുള്ള വരുമാനവും ചെലവും പ്രത്യേകമായി കണക്കാക്കും. ദിവസവരുമാനം എട്ടുകോടിയില്* എത്തിക്കുന്നതിന്റെ സാധ്യതകള്* പരിഗണനയിലുണ്ട്.
    അവധിദിവസങ്ങള്* കഴിഞ്ഞുവരുന്ന തിങ്കളാഴ്ചകളില്* വരുമാനം 10 കോടിയാക്കാമെന്നാണ് പ്രതീക്ഷ. തിരക്കില്ലാത്ത ബുധനാഴ്ചകളില്* ഇത് ഏഴുകോടിയായി കുറയാം. മാസവരുമാനം 240 കോടിയിലെങ്കിലും എത്തിക്കാന്* ഡിപ്പോതലത്തില്* നടപടികള്* ആലോചനയിലുണ്ട്. അങ്ങനെ വന്നാല്* ശമ്പളത്തിന് സര്*ക്കാര്* സഹായത്തിന് കാത്തുനില്*ക്കേണ്ടിവരില്ല.



    എല്ലാമാസവും കളക്ഷന്* 240 കോടി രൂപ ലഭിക്കാന്* സാധ്യത കുറവാണ്. തിരക്കുള്ള മാസങ്ങളില്* വരവ് 265 കോടിവരെയാകും. തിരക്കുകുറയുമ്പോള്* 215 കോടിയായി കുറയുമെന്നാണ് മാനേജ്മെന്റ് കണക്കാക്കുന്നത്. ഓരോ സ്ഥലത്തെയും സ്വിഫ്റ്റ് ഉള്*പ്പെടെയുള്ള ബസുകളുടെ എണ്ണം കണക്കിലെടുത്താണ് ഡിപ്പോകള്*ക്ക് വരുമാനപരിധി നിശ്ചയിച്ചിട്ടുള്ളത്.
    ഓരോ ഡിപ്പോയിലും പരമാവധി ബസുകള്* ഓടിക്കാന്* അധികൃതര്* നടപടിയെടുക്കണം. ബസുകള്* ഒതുക്കിയിടുന്നതും സര്*വീസുകള്* മുടങ്ങുന്നതും പരമാവധി ഒഴിവാക്കണം. ബജറ്റ് ടൂറിസം, കൊറിയര്* എന്നിവയില്*നിന്നുള്ള വരവ് കണക്കുകൂട്ടില്ല. അംഗീകൃത യൂണിയനുകളുമായി ഇതുസംബന്ധിച്ച ചര്*ച്ച നടത്താനും ആലോചനയുണ്ട്.

    മാസവരുമാനം 200-220 കോടി; ഡീസല്* ചെലവും വായ്പാ തിരിച്ചടവും കഴിഞ്ഞ് പകുതി ശമ്പളം നല്*കാന്* കഴിയും

    തിരുവനന്തപുരം: കെ.എസ്.ആര്*.ടി.സി.യില്* ഗഡുക്കളായി ശമ്പളം വേണ്ടവര്*ക്ക് കോര്*പ്പറേഷന്റെ സാധാരണ ചെലവുകഴിഞ്ഞ് മിച്ചംവരുന്ന തുക വീതംവെക്കും. ബാക്കി തുക സര്*ക്കാര്*വിഹിതം കിട്ടുന്നമുറയ്ക്ക് നല്*കും.

    ആദ്യഗഡു അഞ്ചാംതീയതിക്കകം വിതരണംചെയ്യുമെന്നാണ് കോര്*പ്പറേഷന്* പറയുന്നത്. ജീവനക്കാരുടെ സംഘടനകള്* പ്രതിഷേധിക്കുന്നുണ്ടെങ്കിലും ശമ്പളം രണ്ടുഗഡുവായി നല്*കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ് കോര്*പ്പറേഷന്*.

    കെ.എസ്.ആര്*.ടി.സി.ക്ക് 200 മുതല്* 220 കോടിവരെയാണ് പ്രതിമാസവരുമാനം. ഡീസല്* ചെലവ്, വായ്പാ തിരിച്ചടവ് തുടങ്ങിയവയ്ക്കുശേഷമുള്ള തുകയില്*നിന്ന് പകുതിശമ്പളം നല്*കാന്* സാധിക്കും. സര്*ക്കാര്* സഹായം കിട്ടുന്നമുറയ്ക്ക് രണ്ടാംഗഡു നല്*കും. ഇത്തരമൊരു തീരുമാനത്തിന്റെ സാഹചര്യം ധനമന്ത്രി കെ.എന്*. ബാലഗോപാലിനെ മന്ത്രി ആന്റണി രാജു അറിയിച്ചു.

    മുഴുവന്* ശമ്പളവും ഒന്നിച്ചുനല്*കണമെങ്കില്* ഓരോ മാസവും പകുതിയാകണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
    എന്നാല്*, കോര്*പ്പറേഷന്റെ തീരുമാനത്തിനെതിരേ ജീവനക്കാര്* പ്രതിഷേധം തുടരുകയാണ്. സി.എം.ഡി. ബിജു പ്രഭാകരന്റെ കോലംകത്തിച്ചും അദ്ദേഹത്തിനെതിരേ ബസുകളില്* പോസ്റ്റര്* പതിച്ചും പ്രതിഷേധിച്ചു.

    ജീവനക്കാരെ സഹായിക്കുക ലക്ഷ്യം -മന്ത്രി
    ശമ്പളം ഗഡുക്കളായി നല്*കുന്നത് ജീവനക്കാരെ ദ്രോഹിക്കാനല്ല, സഹായിക്കാനാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംഘടനകള്* എതിര്*ക്കുന്നതിന്റെ കാരണം അറിയില്ല. മാസാദ്യംതന്നെ മുഴുവന്* ശമ്പളവും വേണ്ടല്ലോ. പുതിയ തീരുമാനം ആരെയും നിര്*ബന്ധിച്ച് അടിച്ചേല്*പ്പിക്കില്ല -മന്ത്രി പറഞ്ഞു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •