Page 427 of 443 FirstFirst ... 327377417425426427428429437 ... LastLast
Results 4,261 to 4,270 of 4426

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4261
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default




    തിരുവനന്തപുരത്തുനിന്നും ഊട്ടിയിലേക്ക് 2 സ്വിഫ്റ്റ് ഡീലക്സ് നോൺ എ.സി സർവ്വീസുകൾ 18.05.2022 മുതൽ ആരംഭിക്കുന്നു.

    ആദ്യ സർവ്വീസ് വൈകുന്നേരം 06.30 ന് തിരുവനന്തപുരത്തു നിന്നും തിരിച്ച്, കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 05.35 ന് ഊട്ടിയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
    ഊട്ടിയിൽ നിന്നും രാത്രി 07.00 മണിക്ക് പുറപ്പെട്ട് രാവിലെ 06.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.

    രണ്ടാമത്തെ സർവ്വീസ് രാത്രി 08.00 മണിക്ക് തിരുവനന്തപുരത്തു നിന്നും തിരിച്ച് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 07.20 ന് ഊട്ടിയിൽ എത്തിചേരുന്നു.
    ഊട്ടിയിൽ നിന്നും രാത്രി 08.00 മണിക്ക് തിരിച്ച് 07.20 ന് തിരുവനന്തപുരത്തെത്തുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

    ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്...
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4262
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,535

    Default

    Quote Originally Posted by BangaloreaN View Post
    ksrtcയുടെ ഒരു മാസത്തെ വരവും ചെലവും ഒന്ന് നോക്കാം.

    ബസുകളിൽ നിന്നുള്ള വരുമാനം -151 കോടി
    ടിക്കറ്റ് ഇതര വരുമാനം- 7 കോടി
    ആകെ വരുമാനം -158 കോടി

    ഇനി ചെലവ് നോക്കാം

    ശമ്പളവും ആനുകൂല്യങ്ങളും -98 കോടി
    പെൻഷൻ - 69 കോടി
    ഡീസൽ ചെലവ് -89 കോടി
    *
    തിരിച്ചടവ് - 91 കോടി
    സ്പെയർ പാർട്സ് -7 കോടി
    പ്രോവിഡന്റ് ഫണ്ട് - 3 കോടി
    ഇൻഷൂറൻസ് -10 കോടി
    മറ്റു ചെലവുകൾ -8 കോടി

    ആകെ ചെലവ് -375 കോടി

    പ്രതിമാസ നഷ്ടം - 217 കോടി

    ethra shambalam mathram kodukkunnundel.. adhinu venda routes kooduthal aaki varumanam koottuka alle vendathu.. karanam pirichu vidaan endhu kondum pattilla. appol pinne ulla vazhi nokkanam.. ee pension paripaadi koodathirikkaan adhil oru maatam varuthuka..

    idhu salary kku mathram varavinte 60 % ennokke paranjaal

  4. #4263
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,141

    Default

    10 ലക്ഷം യാത്രക്കാരെ കാണ്മാനില്ല! വിദേശത്തെ വിദ്യകൾ രക്ഷിക്കുമോ കെഎസ്ആർടിസിയെ?


    HIGHLIGHTS

    • കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ കെഎസ്ആർടിസി 2030 കടക്കില്ല
    • വിദേശ സെമിനാറിൽ പങ്കെടുത്ത കെഎസ്ആർടിസി എംഡി കണ്ടെത്തിയത് എന്താണ്?




    കോവിഡിനു േശഷം കെഎസ്ആർടിസിക്ക് എന്തു പറ്റി? പ്രതിസന്ധിയിൽനിന്നു പ്രതിസന്ധിയിലേക്ക് പോയി എന്നതാണ് ഉത്തരം. പിന്നെയും അന്വേഷിച്ചാൽ ഒരു കാര്യം വ്യക്തംകെഎസ്ആർടിസിയെ കൈവിട്ട 10 ലക്ഷം യാത്രക്കാർ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ദിവസവും 29 ലക്ഷം യാത്രക്കാരിലൂടെയായിരുന്നു കോവിഡിന് മുൻപ് കെഎസ്ആർടിസിയുടെ വരുമാനം. ഇവരായിരുന്നു കെഎസ്ആർടിസിയെ പിടിച്ചുനിർത്തിയിരുന്നത്. എന്നാൽ കോവിഡും ലോക്ഡൗണും കാരണം ബസുകളെല്ലാം ഓട്ടം നിർത്തിയപ്പോൾ സ്ഥിരം യാത്രക്കാരില്* വലിയൊരു പങ്ക് കെഎസ്ആർടിസിയെ കൈവിട്ടു. നിലവില്* കോവിഡ് ഒന്നൊതുങ്ങി എല്ലാം പഴയപടിയായിത്തുടങ്ങിയപ്പോഴും ആ യാത്രക്കാരിൽ പലരും തിരിച്ചെത്തിയിട്ടില്ല. കൃത്യമായി പറഞ്ഞാൽ 10 ലക്ഷത്തോളം യാത്രക്കാർ കെഎസ്ആർടിസിയെ കൈവിട്ടു. അവർ കണ്ടെത്തിയ ബദൽ സംവിധാനങ്ങളിലാണ് ഇപ്പോഴും യാത്ര. മിക്കവരും ഇരുചക്ര വാഹനങ്ങളിലേക്കും കാറുകളിലേക്കും മടങ്ങി. അതിന്റെ ഉദാഹരണം വാഹന വിപണിയിലും കണ്ടു. സെക്കൻഡ് ഹാൻഡ് സ്കൂട്ടറുകളും ബൈക്കുകളും പോലും കിട്ടാനില്ല. കാർ വിൽപനയും കുതിക്കുന്നു*. ഇരുചക്ര വാഹന വിപണിയിൽ ഉൽപാദനം ഇരട്ടിയിലേറെയായി. പുതിയ വാഹനങ്ങളുടെ റജിസ്ട്രേഷനുകളും മുൻപെങ്ങുമില്ലാത്ത വിധം തകൃതി. അതോടെ കെഎസ്ആർടിസി കുടുങ്ങി. ഉണ്ടായിരുന്ന 29 ലക്ഷം യാത്രക്കാരിൽ ശരാശരി 19 ലക്ഷം യാത്രക്കാരുമായാണ് നിലവിലെ യാത്ര. ബാക്കി 10 ലക്ഷം പേർ യഥാർഥത്തിൽ എങ്ങോട്ടു പോയി? ഇവരെ മടക്കിക്കൊണ്ടു വരാൻ കെഎസ്ആർടിസിക്കു സാധിക്കുമോ? വിദേശ സെമിനാറിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കെഎസ്ആർടിസി എംഡിക്ക് മുന്നിൽ പുതിയ വഴികൾ തെളിഞ്ഞോ? അതോ, ശമ്പളം പോലും കൊടുക്കാൻ പണമില്ലാതെ നട്ടം തിരിയുന്ന കോർപറേഷന് ഇരട്ടി പ്രഹരമാകുമോ യാത്രക്കാരുടെ ഈ കൊഴിഞ്ഞുപോക്ക്? എന്താണിനി കെഎസ്ആർടിസിയുടെ ഭാവി?


    കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ്. 2020ല്* തിരുവനന്തപുരത്താണ് ഇതാദ്യമായി നടപ്പാക്കിയത്. റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന കാർഡാണിത്. കാർഡ് റീഡറും ബസിലുണ്ടാകും.∙

    യാത്രക്കാരെ ആകർഷിക്കാൻ പദ്ധതിയുണ്ടോ?

    ഇക്കാര്യത്തിൽ കെഎസ്ആർടിസിക്കു വേണ്ടത് പുനരാലോചനയാണ്. ലോകത്ത് മറ്റു രാജ്യങ്ങൾ പൊതുഗതാഗതസംവിധാനത്തിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ ഓഫറുകളുടെ പെരുമഴയാണ് നൽകുന്നത്. യാത്രാച്ചെലവ് കുറച്ചു മാത്രമല്ല, പതിവായി യാത്ര ചെയ്യുന്നവർക്ക് സൂപ്പർ മാർക്കറ്റിൽ ഇളവ് വരെ നൽകുന്ന പദ്ധതികളുണ്ട്. കാർബൺ മലിനീകരണം കുറയ്ക്കാൻ പരമാവധി സ്വകാര്യവാഹനങ്ങളെ നിരത്തിൽനിന്ന് ഒഴിവാക്കി പൊതുഗതാഗതത്തിന് വലിയ പ്രാധാന്യം കൊടുക്കാനാണ് പല വിദേശരാജ്യങ്ങളും ശ്രമിക്കുന്നത്. കേരളത്തിൽ ആയിരം പേർക്ക് 450 വാഹനം എന്ന തോതിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ വാഹന ശരാശരിയിലേക്ക് വളരുകയാണ്. എല്ലാവർക്കും വീട്ടിൽ 2 കാർ എന്ന മുദ്രാവാക്യത്തിലേക്ക് പോകുന്നുവെന്നും കണക്കുകൾ പറയുന്നു.

    കോവിഡിനു ശേഷം കേരളത്തിൽ സ്വകാര്യവാഹനങ്ങളുടെ വർധന 22% എന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽത്തന്നെ ബൈക്കുകളാണ് കൂടുതലും. റോഡിൽ കുരുക്ക് കൂടുന്നുവെന്ന് പരാതി പറയുന്നവർ പൊതുഗതാഗതത്തിനുണ്ടായ ദുരവസ്ഥ കൂടി തിരിച്ചറിയണം. കോവിഡിനു ശേഷം പല റൂട്ടുകളിലും സ്വകാര്യ ബസ് സർവീസ് പോലുമില്ല. അത്തരം ഘട്ടത്തിൽ ഇരുചക്ര വാഹനങ്ങളോ കാറോ അല്ലാതെ എന്തിനെ ആശ്രയിക്കും പൊതുജനം? എല്ലാവീട്ടിലും കാറും ബൈക്കും സ്കൂട്ടറും വന്നതോടെ റോഡും നിറഞ്ഞു. 25,000 സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന കേരളത്തിൽ ഇപ്പോൾ വെറും 7000 സ്വകാര്യബസുകളാണുള്ളത്. ഈ സാഹചര്യത്തിൽ യാത്രക്കാരെ തിരികെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരാൻ ആകർഷകമായ യാത്രാ സൗകര്യവും കൂടുതൽ സർവീസുകളും സൗജന്യ നിരക്കുകളും പ്രഖ്യാപിക്കുകയേ മാർഗമുള്ളൂ.

    സർക്കാരിന്റെ ബാധ്യതയല്ല, കടമ

    കെഎസ്ആർടിസി ലാഭത്തിലാണോ എന്നാണ് എല്ലാവരുടെയും ചോദ്യം. കെഎസ്ആർടിസിയെന്നല്ല രാജ്യത്തെ ഒരു സർക്കാർ ട്രാൻസ്പോർട്ട് കോർപറേഷനും ലാഭത്തിലല്ലെന്നതാണ് സത്യം. സർക്കാരിന്റെ കടമയാണ് പൗരന്റെ യാത്രാസൗകര്യം മെച്ചപ്പെടുത്തേണ്ടതെന്നതാണ് ഒരു വാദം. എത്രനാൾ നഷ്ടം സഹിച്ച് ഇങ്ങനെ ജനസേവനത്തിനു സാധിക്കുമെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നും വാദമുണ്ട്. പക്ഷേ സർക്കാർ സഹായിക്കുമെന്നതിന്റെ മറവിൽ ജീവനക്കാരും മാനേജ്മെന്റും തോന്നുംപടി ചെയ്യാതെ ലോകത്തു നടക്കുന്ന മാറ്റങ്ങൾ കണ്ട്, ലാഭകരമായ യാത്രാ സൗകര്യങ്ങൾ നാട്ടിലേക്ക് എത്തിക്കുകയല്ലേ വേണ്ടത്!

    ∙ ലോകത്തെ മാറ്റങ്ങളെന്തൊക്കെ?

    ആംസ്റ്റർഡാമിൽ വൃത്തിയുള്ള ബസ് എന്ന വിഷയത്തില്* സെമിനാറിൽ പങ്കെടുക്കാൻ പോയി തിരിച്ചെത്തിയ കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്റെ കയ്യിലുണ്ട് ഇതിനുത്തരം. ലോകം ഇലക്ട്രിക് ബസുകളും കഴിഞ്ഞ് ഹൈഡ്രജൻ ബസുകൾക്കൊപ്പമാണിപ്പോൾ യാത്ര ചെയ്യുന്നത്. അതിൽ കേരളും പങ്കാളിയാവുകയാണ്. കെഎസ്ആർടിസി 10 ഹൈഡ്രജൻ ബസുകളാണ് വാങ്ങിക്കുന്നത്. ഇന്ധനവില കുതിച്ചുയർന്നതോടെയാണ് കെഎസ്ആർടിസി മറ്റു പരീക്ഷണങ്ങളിലേക്കു പോകുന്നതെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ ഇന്ധനം മാറ്റി പരീക്ഷിക്കുന്നതിനു പിന്നിൽ കാർബൺ മലിനീകരണത്തിൽ നിന്ന് രക്ഷനേടുകയെന്ന ലക്ഷ്യമുണ്ട്.

    കാലത്തിനനുസരിച്ച് കെഎസ്ആർടിസി മാറിയില്ലെങ്കിൽ ഇൗ സ്ഥാപനം 2030 കടക്കില്ല. എന്നും പൊതുഗതാഗതത്തിനായി സർക്കാർ പണം മുടക്കാനുണ്ടെന്ന് കരുതി സ്ഥാപനം എങ്ങനെയും നടത്തിക്കൊണ്ടുപോകാനാകില്ല. ഉൽപാദനക്ഷമത ഇല്ലാത്ത ഒരു സ്ഥാപനവും ഇനി നിലനിൽക്കില്ലെന്ന് ജീവനക്കാരും സംഘടനകളുമൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്.
    ബിജു പ്രഭാകർ, കെഎസ്ആർടിസി എംഡി


    ഇലക്ട്രിക് വാഹനങ്ങൾക്കു പുറമേ ഹൈഡ്രജൻ ബസുകളിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ തിടുക്കപ്പെട്ടു പോകുന്നതിനു പിന്നിൽ യുക്രെയ്ൻ യുദ്ധവുമുണ്ട്. റഷ്യയെ ഇന്ധനത്തിനായി കൂടുതൽ ആശ്രയിക്കേണ്ട എന്ന യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനമാണ് അതിനു പിന്നില്*. ഹൈഡ്രജൻ പ്ലാന്റുകൾക്കായി വൻതോതിൽ പണം മുടക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. പത്ത് ഹൈഡ്രജൻ ബസുകൾ വാങ്ങുന്ന കെഎസ്ആർടിസിക്കുള്ള ഉപദേശവും അവർ നൽകുന്നു 100 ബസുകളെങ്കിലും വാങ്ങിയാൽ മാത്രമേ ഹൈഡ്രജൻ പ്ലാന്റുകൾ സ്ഥാപിച്ച് സർവീസുകൾ ലാഭകരമാക്കാൻ സാധിക്കൂ. 2028ൽ യൂറോപ്യൻ രാജ്യങ്ങളിൽ ഹൈഡ്രജൻ ബസുകൾ വ്യാപകമായി ഓടിത്തുടങ്ങും.

    സിഎൻജി ബസ്
    കെഎസ്ആർടിസി

    സിഎൻജി ബസുകളിലേക്കു കൂടി കടക്കുകയാണ്. 700 സിഎൻജി ബസുകൾ കെഎസ്ആർടിസി ഉടൻ തന്നെ വാങ്ങാൻ തിരുമാനിച്ചു. പക്ഷേ 45 രൂപയിൽ കിടന്ന സിഎൻജി ഇന്ധനത്തിന്റെ വില ഇപ്പോൾ 8590 കടന്നിരിക്കുന്നു. വരുന്ന കാലത്ത് ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നതായിരിക്കും കെഎസ്ആർടിസിയുടെ തലവേദന. ഇൗ പ്രശ്നം പരിഹരിക്കാൻ വിദേശരാജ്യങ്ങൾ നേരത്തേ തന്നെ വഴി കണ്ടുപിടിച്ചിരിക്കുന്നു. മാലിന്യത്തിൽ നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്ന സിവിജി പ്ലാന്റുകളുണ്ട്. അവിടെ നിന്നും സിവിജിയെ സിഎൻജിയാക്കി പരിവർത്തനം ചെയ്താണ് ഇപ്പോൾ വിദേശത്ത് സിഎൻജി ബസുകൾ ഓടുന്നത്. കേരളത്തിൽ കൊല്ലത്തും ബ്രഹ്മപുരത്തും ഇത്തരത്തിൽ വലിയ മാലിന്യനിർമാർജനവും ഒപ്പം ബയോഗ്യാസ് ഉൽപാദനവും ലക്ഷ്യമിട്ട് പ്ലാന്റുകൾ സ്ഥാപിക്കുകയാണ്. ഇൗ പ്ലാന്റുകളിൽനിന്ന് സിവിജിയെടുത്ത് സിഎൻജിയായി പരിവർത്തനം ചെയ്യുകയാണ് പോംവഴി ബിജു പ്രഭാകർ വ്യക്തമാക്കുന്നു. കേരളത്തിൽ കൂടിക്കൂടി വരുന്നതാണ് മാലിന്യം എന്നതിനാൽ ഇത്തരം പരീക്ഷണത്തിന് അനന്തസാധ്യതകളുമുണ്ട്. ഒപ്പം, പരമാവധി ഇലക്ട്രിക് ബസുകളിലേക്കും മാറുന്നതാണ് കെഎസ്ആർടിസിയ്ക്കു മുന്നോട്ടുള്ള ഭാവിയെന്നു നിസ്സംശയം പറയാം. നഗര സർവീസുകളെല്ലാം ഇലക്ട്രിക് ബസുകളിലേക്കു മാറുകയാണ് ലക്ഷ്യമിടുന്നത്. 115 ഇലക്ട്രിക് ബസുകളാണ് ഉടനടി കെഎസ്ആർടിസി വാങ്ങുന്നത്.
    ∙ ഇനിയെങ്കിലും ഭാവിയിലേക്കു നോക്കാം

    കാലത്തിനനുസരിച്ച് കെഎസ്ആർടിസി മാറിയില്ലെങ്കിൽ ഇൗ സ്ഥാപനം 2030 കടക്കില്ലെന്ന മുന്നറിയിപ്പു നൽകുന്നു കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. എന്നും പൊതുഗതാഗതത്തിനായി സർക്കാർ പണം മുടക്കാനുണ്ടെന്ന് കരുതി സ്ഥാപനം എങ്ങനെയും നടത്തിക്കൊണ്ടുപോകാനാകില്ല. ഉൽപാദനക്ഷമത ഇല്ലാത്ത ഒരു സ്ഥാപനവും ഇനി നിലനിൽക്കില്ലെന്ന് ജീവനക്കാരും സംഘടനകളുമൊക്കെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ആ മാറ്റം ഇനി സ്ഥാപനത്തിലുണ്ടാകണം. ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത് ജനത്തിനു വേണ്ടിയാണ്. ജീവനക്കാരെയും മനസ്സില്* കരുതിയാകും അതെല്ലാം നടപ്പാക്കുക.

    കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ.

    കാലത്തിനനുസരിച്ച് മാറ്റം വരും. 2000 ഇലക്ട്രിക് ബസുകളിലാണ് കെഎസ്ആർടിസിയുടെ ഭാവിയെന്ന് തിരിച്ചറിയുന്നുണ്ട്. അതിനായി ശ്രമങ്ങൾ തുടങ്ങും. കെഎസ്ആർടിസിക്കു ട്രാവൽ കാർഡുകൾ കൊണ്ടുവരും. നഷ്ടപ്പെട്ട യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് തിരിച്ചെത്തിക്കാൻ കൂടുതൽ ബസുകൾ വരും. സ്വിഫ്റ്റ് സർവീസുകൾ ദീർഘദൂരത്തേക്കുള്ളതാണ്. ദീർഘദൂരയാത്രക്കാരെ സമയത്ത് എത്തിക്കുകയെന്ന പ്രാഥമിക കടമ കെഎസ്ആർടിസിക്കുണ്ട്. നഗര സർവീസുകൾക്ക് പ്രത്യേക സംവിധാനം കൊണ്ടുവരും. കെഎസ്ആർടിസിയെ പുനരുജീവിപ്പിക്കുന്ന പദ്ധതിക്കു സർക്കാരിന്റെ പിന്തുണയുണ്ട്. പക്ഷേ തൊഴിലാളികളുടെ പിന്തുണ വേണം. തൊഴിലാളികൾക്കു വരുമാന വർധനവിനും മാനേജ്മെന്റ് പദ്ധതിയൊരുക്കുന്നുണ്ട്ബിജു പ്രഭാകർ പറഞ്ഞുനിർത്തി.


  5. #4264
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default





    Sent from my M2010J19CI using Tapatalk

  6. #4265
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,141

    Default

    കെ.എസ്.ആർ.ടി.സിക്ക് പുതിയ തിരിച്ചറിയൽ നമ്പറും; ബസുകളുടെ എണ്ണം ഇനി ജില്ല തിരിച്ച് അറിയാം



    ഡിസ്ട്രിക്ട് കോമണ്* പൂളില്* 14 ജില്ലകള്*ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്* ചേര്*ത്തുള്ള പ്രത്യേക കോഡാണുള്ളത്. ഒന്നിലാണ് നമ്പരുകള്* ആരംഭിക്കുന്നത്.



    കെ.എസ്.ആര്*.ടി.സി. ബസുകളില്* ഇനി ഡി.സി.പി. നമ്പരുകളും. നിലവില്* ബോണറ്റ് നമ്പരും രജിസ്ട്രേഷന്* നമ്പരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിസ്ട്രിക്ട് കോമണ്* പൂളില്* 14 ജില്ലകള്*ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്* ചേര്*ത്തുള്ള പ്രത്യേക കോഡാണുള്ളത്. ഒന്നിലാണ് നമ്പരുകള്* ആരംഭിക്കുന്നത്.
    ബസിന്റെ മുന്*വശത്ത് ഇടതുവശത്തായിട്ടാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ബസും ഏതു ജില്ലയിലേക്ക് അലോട്ട് ചെയ്തിരിക്കുന്നതാണെന്ന് തിരിച്ചറിയാന്*വേണ്ടിയാണ് ഡി.സി.പി. നമ്പരുകള്*. ബസുകള്* ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോകളിലാണ് ഡി.സി.പി. നമ്പരുകള്* എഴുതി ചേര്*ക്കുന്നത്.

    14 ജില്ലകള്*ക്കായും നല്*കിയിരിക്കുന്ന ഡി.സി.പി. കോഡുകള്* ചുവടെ-

    തിരുവനന്തപുരം(ടി.വി.), കൊല്ലം(കെ.എല്*.), പത്തനംതിട്ട (പി.ടി.) ആലപ്പുഴ (എ.എല്*.), കോട്ടയം (കെ.ടി.),
    ഇടുക്കി (ഐ.ഡി.) എറണാകുളം (ഇ.കെ.), തൃശ്ശൂര്* (ടി.ആര്*.) പാലക്കാട് (പി.എല്*.), മലപ്പുറം(എം.എല്*.),
    കോഴിക്കോട് (കെ.കെ.), വയനാട്(ഡബ്*ള്യു.എന്*.), കണ്ണൂര്*(കെ.എന്*.), കാസര്*ഗോഡ് (കെ.ജി.).


  7. Likes wayanadan liked this post
  8. #4266
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #4267
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    Quote Originally Posted by BangaloreaN View Post
    കെ.എസ്.ആർ.ടി.സിക്ക് പുതിയ തിരിച്ചറിയൽ നമ്പറും; ബസുകളുടെ എണ്ണം ഇനി ജില്ല തിരിച്ച് അറിയാം



    ഡിസ്ട്രിക്ട് കോമണ്* പൂളില്* 14 ജില്ലകള്*ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്* ചേര്*ത്തുള്ള പ്രത്യേക കോഡാണുള്ളത്. ഒന്നിലാണ് നമ്പരുകള്* ആരംഭിക്കുന്നത്.



    കെ.എസ്.ആര്*.ടി.സി. ബസുകളില്* ഇനി ഡി.സി.പി. നമ്പരുകളും. നിലവില്* ബോണറ്റ് നമ്പരും രജിസ്ട്രേഷന്* നമ്പരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിസ്ട്രിക്ട് കോമണ്* പൂളില്* 14 ജില്ലകള്*ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്* ചേര്*ത്തുള്ള പ്രത്യേക കോഡാണുള്ളത്. ഒന്നിലാണ് നമ്പരുകള്* ആരംഭിക്കുന്നത്.
    ബസിന്റെ മുന്*വശത്ത് ഇടതുവശത്തായിട്ടാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ബസും ഏതു ജില്ലയിലേക്ക് അലോട്ട് ചെയ്തിരിക്കുന്നതാണെന്ന് തിരിച്ചറിയാന്*വേണ്ടിയാണ് ഡി.സി.പി. നമ്പരുകള്*. ബസുകള്* ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോകളിലാണ് ഡി.സി.പി. നമ്പരുകള്* എഴുതി ചേര്*ക്കുന്നത്.

    14 ജില്ലകള്*ക്കായും നല്*കിയിരിക്കുന്ന ഡി.സി.പി. കോഡുകള്* ചുവടെ-

    തിരുവനന്തപുരം(ടി.വി.), കൊല്ലം(കെ.എല്*.), പത്തനംതിട്ട (പി.ടി.) ആലപ്പുഴ (എ.എല്*.), കോട്ടയം (കെ.ടി.),
    ഇടുക്കി (ഐ.ഡി.) എറണാകുളം (ഇ.കെ.), തൃശ്ശൂര്* (ടി.ആര്*.) പാലക്കാട് (പി.എല്*.), മലപ്പുറം(എം.എല്*.),
    കോഴിക്കോട് (കെ.കെ.), വയനാട്(ഡബ്*ള്യു.എന്*.), കണ്ണൂര്*(കെ.എന്*.), കാസര്*ഗോഡ് (കെ.ജി.).

    ഡിപ്പോ കോഡ് തന്നെ മതിയായിരുന്നു
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #4268
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,141

    Default

    Quote Originally Posted by wayanadan View Post
    ഡിപ്പോ കോഡ് തന്നെ മതിയായിരുന്നു
    Depot code thuram ennu thonnunnu, ithoru additioanl numbering aanu.

  11. #4269
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,141

    Default

    ആന വണ്ടികൾക്ക് കൂട്ടായി ഹരിയാന വണ്ടി വരുന്നു; ഇ ബസിൽ ഇനി ഈസി യാത്ര



    കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസിലേക്കായി ഹരിയാനയിൽ നിന്ന് എത്തിക്കുന്ന ഇലക്ട്രിക് ബസ്.തിരുവനന്തപുരം∙ ആന വണ്ടികൾക്ക് കൂട്ടായി ഹരിയാന വണ്ടി വരുന്നു. തിരുവനന്തപുരം നഗരവാസികൾക്ക് ഹരിയാനയിൽ നിന്നുമെത്തുന്ന ഇലക്ട്രിക് ബസുകളിലിരുന്ന് ഇനി നഗരം ചുറ്റാം, കാഴ്ചകൾ ആസ്വദിക്കാം. ലണ്ടൻ മോഡലിൽ നഗരത്തിൽ കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച സിറ്റി സർക്കുലർ സർവീസിൽ പങ്കാളിയാക്കാൻ 50 ഇലക്ട്രിക് ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. 5 ബസുകൾ രണ്ടു ദിവസസത്തിനുള്ളിൽ തലസ്ഥാനത്തെത്തും. ബസുകൾ ഹരിയാനയിൽ നിന്നു പുറപ്പെട്ടു. ഇൗ മാസം 30 ന് അകം 10 ബസുകൾ കൂടി*യെത്തും. മറ്റുള്ളവ അടുത്ത മാസം.
    ഹരിയാനയിലെ പാം ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും 50 ഇലക്ട്രിക് ബസുകളാണ് 56 കോടി രൂപ മുടക്കി വാങ്ങുന്നത്. ഒരു ബസിന് 92.43 ലക്ഷം രൂപയാണു വില. ബസുകൾക്കു മാത്രമായി ആകെ 47.50 കോടി രൂപയാണ് ചെലവാകുന്നത്. വാർഷിക അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് ഉൾപ്പെടെയാണ് ഇത്. ചാർജിങ് സ്റ്റേഷനുകൾ സജ്ജമാക്കാനും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാനും, ഇതിനു പുറമേ 10 കോടി രൂപ കൂടി മാറ്റി വച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്നാണു ബസുകൾ വാങ്ങാൻ തുക അനുവദിക്കുന്നത്. കെഎസ്ആർടിസി സ്വിഫ്റ്റി*നാണ് ബസുകളുടെ ചു*മതല. സിറ്റി സർക്കുലർ സർവീസ് ലാഭത്തിലാക്കുന്ന*തിനാണ് ഇലക്ട്രിക് ബസി*ലേക്കുള്ള ചുവടു മാറ്റം.

    ∙ ആന വണ്ടിയല്ല ഹരിയാന വണ്ടി
    കെഎസ്ആർടിസിയുടെ സാധാരണ ബസുകൾക്ക് 10.5 മുതൽ 11 മീറ്റർ വരെയാണ് നീള*മെങ്കിൽ ഹരിയാന ബസുകൾക്ക് 9 മീറ്റർ മാത്രം. ഒരു തവണ ചാർ*ജു ചെയ്താൽ 120 കിലോമീറ്റർ വരെ ഓടിക്കാം. ഫുൾ ചാർ*ജാകാൻ 4 മണിക്കൂർ വേണം. പാപ്പനംകോട്, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലെ കെഎസ്ആർടിസി ഡിപ്പോക*ളിലാണ് ആദ്യഘട്ടത്തിൽ ചാർജിങ് സ്റ്റേഷനുകൾ സജ്ജമാ*ക്കുക. രണ്ടര മണിക്കൂറിനുള്ളിൽ 80 ശതമാനം ചാർ*ജു ചെയ്യാനാകുന്ന ഫാസ്റ്റ് ചാർജിങ് സംവിധാനവും ഏർപ്പെടുത്തും. 30 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം, 15 പേർക്ക് നിന്നും. നാലു വശവും എയർ സസ്പെഷ*നുള്ളതിനാൽ, ഡീസൽ ബസുകളെ*ക്കാൾ യാത്ര കൂടുതൽ സുഖപ്രദം.
    പ്രതിദിനം 3 ലക്ഷം രൂപ കലക*്ഷൻ
    നഗരത്തിൽ എവിടെ നിന്നും കയറി, ഒരു ബസിൽ, ഒരു ട്രിപ്പിൽ എവിടെയും ഇറങ്ങുന്നതിനും, ഒരു സർക്കിൾ പൂർത്തീകരിക്കുന്നതിനും 10 രൂപ മാത്രം നൽകിയാൽ മതിയെന്നാണു സിറ്റി സർക്കുലർ സർവീസിന്റെ പ്രത്യേകത. നഗരത്തിന്റെ എല്ലാ കോണുകളി*ലേക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ സഞ്ചരിക്കാവുന്ന തരത്തിലാണ് ബസ് സർവീസുകളുടെ ക്രമീകരണം. തിരക്കേറിയ സമയങ്ങളിൽ 10 മുതൽ 15 മി*നിറ്റു വരെ ഇടവേളകളിൽ ഇരു ദിശകളിലേക്കും സഞ്ചരിക്കാവുന്ന തരത്തിലാണ് 7 സർക്കുലർ റൂട്ടുകളിൽ സർവീസുകൾ ആരംഭിച്ചത്. നിലവിൽ 66 ബസുകളുണ്ട്. പുതുതായി എത്തുന്ന 50 ഇലക്ട്രിക് ബസുകളെ സിറ്റി സർക്കുലർ സർവീസിൽ ഉൾപ്പെടുത്തും. നഷ്ടത്തിലുള്ള റൂട്ടുകളിലാണ് ആദ്യം ഇലക്ട്രിക് ബസുകൾ നൽകുക. പ്രതിദിനം കാൽ ലക്ഷം പേർ സിറ്റി സർക്കുലറിന്റെ മാത്രം യാത്രക്കാരാണെന്നാണു കെഎസ്ആർടിസിയുടെ കണക്ക്. പ്രതിദിന കലക*്ഷൻ 3 ലക്ഷം രൂപ.
    ∙ 13 രൂപ ലാഭം
    ഡീസൽ ബസുകൾക്ക് ഇലക്ട്രിക് ബസുകൾ പകരക്കാരാകുമ്പോൾ കെഎസ്ആർടിസിക്ക് ഒരു കിലോമീറ്ററിന് 13 രൂപ ലാഭം. ഡീസൽ ബസുകൾക്ക്, കിലോമീറ്ററിന് 31 രൂപയാണ് കെഎസ്ആർടിസി മുടക്കേണ്ടത്. എന്നാൽ ഇലക്ട്രിക് ബസുകൾക്ക് കിലോമീറ്ററിന് ചെലവ് 18 രൂപ മാത്രം.


  12. #4270
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,141

    Default

    12,100 കോടിയുടെ ബാധ്യതയെന്ന് കെ.എസ്.ആർ.ടി.സി; പ്രതിമാസം 30.18 കോടി വായ്പ തിരിച്ചടവ്

    text_fieldsbookmark_border
    ആകെയുള്ളത് 417.20 ഏക്കർ





    കൊച്ചി: ബാങ്കുകളുടെ കൺസോർട്ട്യത്തിൽനിന്നുള്ള വായ്*പയടക്കം മേയ് 31 വരെയുള്ള കണക്കനുസരിച്ച് 12,100.34 കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. വായ്പ ഇനത്തിൽ 8713.05 കോടി സംസ്ഥാന സർക്കാറിനും 356.65 കോടി കെ.ടി.ഡി.എഫ്.സിക്കും നൽകാനുണ്ട്.

    8.5 - 9.1 ശതമാനം പലിശക്ക് 3030.64 കോടിയാണ് ബാങ്കുകളിൽനിന്ന് വായ്പയെടുത്തത്. പ്രതിമാസം 30.18 കോടിയാണ് ആകെ വായ്പ തിരിച്ചടവെന്നും ഡെപ്യൂട്ടി ലോ ഓഫിസർ പി.എൻ. ഹേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സമയബന്ധിതമായി ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം. കോടതി നിർദേശ പ്രകാരമാണ് ആസ്തിയും ബാധ്യതകളും സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചത്.

    വാഹനങ്ങൾ വാങ്ങാൻ സർക്കാർ നൽകുന്ന പ്ലാൻ ഫണ്ട് തിരിച്ചുനൽകേണ്ടതില്ലെന്ന് ഇതിൽ പറയുന്നു. പലിശ സഹിതം വായ്പ തിരിച്ചുനൽകണം. കഴിഞ്ഞ സാമ്പത്തിക വർഷം 2037.51 കോടിയാണ് സർക്കാർ വായ്പ നൽകിയത്. 2009 വരെയുള്ള വായ്പയും പലിശയും സർക്കാർ എഴുതിത്തള്ളിയിരുന്നു. 2013 -14 വരെയുള്ള വായ്പാത്തുക ഷെയറായി മാറ്റി. ശമ്പളത്തിനും പെൻഷനും വേണ്ടിയാണ് വായ്പ നൽകുന്നത്.
    28 ഡിപ്പോയും 45 സബ് ഡിപ്പോയും 19 ഓപറേറ്റിങ് സെന്ററും 28 സ്റ്റേഷൻ മാസ്റ്റർ ഓഫിസും അഞ്ച് വർക്ക്*ഷോപ്പും മൂന്നു സ്റ്റാഫ് ട്രെയിനിങ് കോളജും കെ.എസ്.ആർ.ടി.സിക്കുണ്ട്. .
    417.20 ഏക്കർ ഭൂമിയാണ് കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ളത്. ഇതിൽ 340.57 ഏക്കർ സ്വന്തം സ്ഥലമാണ്. 58.51 ഏക്കർ പട്ടയം ലഭിച്ചതും 17.33 ഏക്കർ പാട്ടത്തിന് ലഭിച്ചതുമാണ്. 52 ഡിപ്പോകളുടെ ഭൂമി ഈടുനൽകിയാണ് വായ്പയെടുത്തത്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •