Page 434 of 442 FirstFirst ... 334384424432433434435436 ... LastLast
Results 4,331 to 4,340 of 4417

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4331
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default






    തൊടുപുഴ - പാലാ റോഡില്* കരിങ്കുന്നം നെല്ലാപ്പാറ കൊടുംവളവില്* വെള്ളിയാഴ്ച പുലര്*ച്ചെ 4.20 ന് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ പരസ്യ ബോഡിലും, വീട്ടിലേയ്ക്കും ഇടിച്ചു കയറിയ തിരുവനന്തപുരത്ത് നിന്നും തൊടുപുഴയ്ക്ക് വരുകയായിരുന്ന കെ.എസ്.ആര്*.ട.സി സ്വിഫ്റ്റ് ബസ്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4332
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    വയനാട് ജില്ലയിലെ ആദ്യത്തെ Swift Sf

    കൽപ്പറ്റ - തിരുവനന്തപുരം Swift സൂപ്പർ ഫാസ്റ്റ്

    KS243
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #4333
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4334
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർബസ് ഇന്ന് 23/05/2023 മുതൽ സുൽത്താൻ ബത്തേരിയുടെ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ഷെഡ്യൂളിൽ ഓടിത്തുടങ്ങിയിരിക്കുന്നു.#സുൽത്താൻബത്തേരി_എറണാകുളം_തിരുവനന്തപുരം
    #സ്വിഫ്റ്റ്_സൂപ്പർഫാസ്റ്റ്_എയർബസ്

    വഴി : കൽപ്പറ്റ കോഴിക്കോട് ചങ്കുവെട്ടി വളാഞ്ചേരി കുറ്റിപ്പുറം എടപ്പാൾ തൃശ്ശൂർ ചാലക്കുടി അങ്കമാലി ആലുവ എറണാകുളം തോപ്പുംപടി ചേർത്തല ആലപ്പുഴ ഹരിപ്പാട് കായംകുളം കരുനാഗപ്പള്ളി കൊല്ലം ആറ്റിങ്ങൽ

    #Trip_Code : #1500SBYTVM

    സമയക്രമം :
    03.00 PM : സുൽത്താൻ ബത്തേരി
    03.30 PM : കൽപറ്റ
    04.30 PM : താമരശ്ശേരി
    05.25 PM : കോഴിക്കോട്
    08.45 PM : തൃശ്ശൂർ
    09.15 PM : ചാലക്കുടി
    09.35 PM : അങ്കമാലി
    10.40 PM : എറണാകുളം
    11.45 PM : ചേർത്തല
    12.05 AM : ആലപ്പുഴ
    01.10 AM : കായംകുളം
    01.35 AM : കരുനാഗപ്പള്ളി
    02.15 AM : കൊല്ലം
    03.55 AM : തിരുവനന്തപുരം

    #തിരുവനന്തപുരം_എറണാകുളം_സുൽത്താൻബത്തേരി
    #സ്വിഫ്റ്റ്_സൂപ്പർഫാസ്റ്റ്_എയർബസ്

    വഴി : ആറ്റിങ്ങൽ കൊല്ലം കരുനാഗപ്പള്ളി കായംകുളം ഹരിപ്പാട് ആലപ്പുഴ ചേർത്തല തോപ്പുംപടി എറണാകുളം ആലുവ അങ്കമാലി ചാലക്കുടി തൃശ്ശൂർ എടപ്പാൾ കുറ്റിപ്പുറം വളാഞ്ചേരി ചങ്കുവെട്ടി കോഴിക്കോട് കൽപ്പറ്റ

    #Trip_Code : #2200TVMSBY

    സമയക്രമം :
    10.00 PM : തിരുവനന്തപുരം
    11.35 PM : കൊല്ലം
    11.59 PM : കരുനാഗപ്പള്ളി
    12.40 AM : കായംകുളം
    01.40 AM : ആലപ്പുഴ
    02.05 AM : ചേർത്തല
    03.00 AM : എറണാകുളം
    03.50 AM : അങ്കമാലി
    04.05 AM : ചാലക്കുടി
    05.00 AM : തൃശ്ശൂർ
    08.15 AM : കോഴിക്കോട്
    08.55 AM : താമരശ്ശേരി
    10.25 AM : കൽപറ്റ
    10.55 AM : സുൽത്താൻ ബത്തേരി
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. Likes Young Mega Star liked this post
  7. #4335
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


    കിഫ്ബി വായ്പ തയ്യാർ; കെഎസ്ആർടിസിയുടെ പുതിയ 1,020 ബസുകൾകൂടി എത്തുന്നു


    ഒന്നാം പിണറായി സർക്കാർ വാങ്ങാൻ പദ്ധതിയിട്ടിരുന്നു. പിന്നീട് സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് നീണ്ടുപോയത്. പുതിയ 520 ഡീസൽ ബസുകളും, 500 ഇലക്ട്രിക് ബസുകളും വാങ്ങുന്നതിനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്



    കെഎസ്ആർടിസി

    ഹൈലൈറ്റ്:


    • ഒന്നാം പിണറായി സർക്കാർ വാങ്ങാൻ പദ്ധതിയിട്ടിരുന്നു.
    • പിന്നീട് സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് നീണ്ടുപോയത്.
    • പുതിയ 520 ഡീസൽ ബസുകളും, 500 ഇലക്ട്രിക് ബസുകളുമാണ് വാങ്ങുന്നത്



    തിരുവനന്തപുരം: സംസ്ഥാനം കൂടുതൽ കെഎസ്ആർടിസി ബസുകൾ കൂടി വാങ്ങാൻ ഒരുങ്ങുന്നു. കുരുക്കഴിഞ്ഞ് 814 കോടി രൂപ കിഫ്ബി വഴി വായ്പ ഇനത്തിൽ ലഭ്യമാകുന്നതോടെയാണ് കൂടുതൽ ബസുകൾ എത്തുന്നത്.


    പുതുതായി 520 ഡീസൽ ബസുകളും 500 ഇലക്ട്രിക് ബസുകളും വാങ്ങാനാണ് സർക്കാർ പദ്ധതിയിടുന്നത്. ബസ് വാങ്ങാനുള്ള കരാർ വിളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴി*ഞ്ഞതായാണ് മനോരമ റിപ്പോർട്ട്.

    എംഎൽഎയുടെ വാദം തള്ളി സ്പോർട്സ് കൗൺസിൽ സംസ്ഥാന അധ്യക്ഷൻ യു ഷറഫലി
    ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ സമയത്ത് കിഫ്ബി സഹായത്തോടെയുള്ള ബസ് വാങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇത്തവണ കിഫ്ബി കെഎസ്ആർടിസി സ്വിഫ്റ്റിനാണ് വായ്പ അനുവദിക്കുന്നത്. കിഫ്ബി പണം നൽകിയാൽ രണ്ട് വർഷത്തിനുള്ളിൽ തിരിച്ചടവ് തുടങ്ങേണ്ടതുണ്ട്. 4 ശതമാനമാണ് പലിശ. അത് കൂടി കണക്കാക്കിയാൽ രണ്ട് വായ്പയ്ക്കും കൂടി 7 കോടി രൂപ മാസം എന്ന കണക്കിൽ 13 വർഷം തിരിച്ചടയ്ക്കണം.

    മുൻപ് കെഎസ്ആർടിസി ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്നെടുത്ത 3,000 കോടി രൂപയുടെ തിരിച്ചടവ് മാസം 31 കോടിയാണ്. ഇപ്പോഴത്തെ ലോൺ അടക്കം മാസം 38 കോടിയിലധികമാണ് അടയ്ക്കേണ്ടതായി വരുന്നത്.

    നേരത്തെ തിരിച്ചടവിൽ വ്യക്തത ഇല്ലാതെ വന്നതോടെ കിഫ്ബി പണം അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. ഇതാണ് ബസ് വാങ്ങുന്നതിൽ തീരുമാനം വൈകിയത്. വായ്പാ തിരിച്ചടവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് നിർദ്ദേശമാണ് ഗതാഗത വകുപ്പ് ധന വകുപ്പിന് മുന്നിലേക്ക് വച്ചത്. എന്നാൽ, ഈ നിർദ്ദേശത്തെ ധനവകുപ്പ് എതിർക്കുകയായിരുന്നു. പിന്നീട്, മുഖ്യമന്ത്രി ഇടപെട്ട് കഴിഞ്ഞദിവസം വിളിച്ച യോഗത്തിൽ തിരിച്ചടവ് സർക്കാർ ഏറ്റെടുക്കുമെന്നറിയിച്ചു.


    അതേസമയം, ഡീസൽ ബസുകൾക്ക് വായ്പ അനുവദിക്കാൻ കിഫ്ബി വിമുഖത കാണിച്ചിരുന്നു. സിഎൻജി, ഇലക്ട്രിക് ബസുകൾക്ക് മാത്രമേ പണം മുടക്കൂ എന്നായിരുന്നു നിലപാട്. നിലവിൽ തിരുവനന്തപുരത്ത് വാങ്ങിയ 50 വൈദ്യുത ബസുകൾ കിഫ്ബി വഴി വാങ്ങിയതാണ്. പ്രതിമാസം ഈ ബസുകളിൽ ഓരോന്നും 1.15 ലക്ഷം രൂപ വീതം ലാഭം ഉണ്ടാക്കുന്നുണ്ട്. പുതുതായി വാങ്ങാനിരിക്കുന്ന ഡിസൽ ബസുകൾ സൂപ്പർ ഫാസ്റ്റുകളായി നിരത്തിലിറക്കാനാണ് ആലോചിക്കുന്നത്. അതേസമയം, ഇലക്ട്രിക് ബസുകളുടെ സർവീസിൻ്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒറ്റ ചാർജിൽ 280 കിലോമീറ്റർ ദൂരമാണ് ഇത് സഞ്ചരിക്കുക.



  8. #4336
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കെ.എസ്.ആർ.ടി.സി നാലായി പിരിയും, ജൂൺ മുതൽ സ്വിഫ്ടിന് പുറമെ മൂന്ന് സ്വതന്ത്ര മേഖലകൾ




    തിരുവനന്തപുരം: പ്രവർത്തനം ചടുലവും കാര്യക്ഷമവുമാക്കി നഷ്ടത്തിൽ നിന്ന് കരകയറാൻ കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളായി വിഭജിക്കും. കെ.എ.എസ് ഉദ്യോഗസ്ഥരെ മേധാവികളാക്കും. സ്വിഫ്ട് സർവീസ് വേറിട്ടു പ്രവർത്തിക്കുന്നതിനാൽ ഫലത്തിൽ കെ.എസ്.ആർ.ടി.സി നാലായി പിരിയും. ജൂൺ മുതൽ നടപ്പാക്കാനാണ് നീക്കം.

    എന്തിനും ഏതിനും തലസ്ഥാനത്തെ മേലധികാരികളിൽ നിന്ന് അനുമതി വേണമെന്ന സമ്പ്രദായമാണ് ഉപേക്ഷിക്കുന്നത്. ഓരോ മേഖലയിലെയും കാര്യങ്ങൾ അവിടെ തീരുമാനിക്കാം.ഓരോ ബസും ലാഭത്തിലോടിക്കുക. എല്ലാ ഡിപ്പോയും സ്വയം പര്യാപ്തതമാക്കുക. ജീവനക്കാർക്ക് ശമ്പളത്തിനു പുറമെ ഇൻസെന്റീവും ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.

    സൗത്ത്, സെൻട്രൽ, നോർത്ത് മേഖലകളായാണ് വിഭജനം. ഇത്തരത്തിൽ വിഭജിക്കാൻ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. നടപ്പാക്കാൻ ഗതാഗത വകുപ്പ് കെ.എസ്.ആർ.ടി.സിക്ക് നിർദേശവും നൽകിയിരുന്നു. മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർമാരെ നിയമിച്ചതല്ലാതെ തുടർ നടപടി ഉണ്ടായില്ല.

    മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നൽകിയതോടെയാണ് പദ്ധതി സജീവമായത്.

    മേഖലാ അധികൃതർ ട്രാഫിക് സർവേ നടത്തും.യാത്രക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും. യാത്രക്കാരുടെ കുറവ് വിലയിരുത്തി റൂട്ടുകൾ പുനർനിർണയിക്കും.തിരക്കേറിയ റൂട്ടുകൾക്ക് പ്രത്യേക പരിഗണനയോടെ സർവീസുകൾ ക്രമീകരിക്കും.

    സ്ഥലംമാറ്റവും ശമ്പളവും മേഖലാടിസ്ഥാനത്തിൽ
    1. നിയമനവും സ്ഥലംമാറ്റവും മേഖലാടിസ്ഥാനത്തിൽ.
    2. ശമ്പളം, ഇന്ധനം, സ്പെയർപാർട്സ് തുക മേഖലകളിൽ നിന്ന് നൽകണം
    3. ഫാസ്റ്റ് പാസഞ്ചർ, നിലവിലെ സൂപ്പർഫാസ്റ്റ് അതതു മേഖലയുടെ അധികാര പരിധിയിൽ. ദീർഘദൂര സർവീസുകൾ തുടരും
    4. പുതിയ സൂപ്പർ ഫാസ്റ്റുകളും മറ്റ് സൂപ്പർക്ലാസ് സർവീസുകളും നഗര ഇ-ബസുകളും സ്വിഫ്ടിന്
    5. വായ്പാ തിരിച്ചടവിനും മറ്റും നിശ്ചിത തുക നൽകണം
    6. സ്വകാര്യ ബസുകൾ വാടക വ്യവസ്ഥയിലെടുക്കാം

    മൂന്നു മേഖലകൾ
    സൗത്ത്:
    # തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
    #*ഡിപ്പോകൾ 36
    #ബസ് 2190
    സെൻട്രൽ
    #ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
    #ഡിപ്പോകൾ 35
    #ബസ് 1650
    നോർത്ത്
    #മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
    #ഡിപ്പോകൾ 21
    #ബസ് 1400

  9. #4337
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    KSRTC ബസുകളിൽ UPI വഴി ടിക്കറ്റ്; പദ്ധതി പരീക്ഷണാർഥം നടപ്പാക്കി, നിലവിൽ ഏതാനും ബസുകളിൽമാത്രം





    പ്രതീകാത്മക ചിത്രം |

    ഫോണ്* പേയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക മൊബൈല്* ആപ് തയാറാക്കി. ഇതില്* കെ.എസ്.ആര്*.ടി.സിയുടെ അക്കൗണ്ടില്* പണം എത്തുന്നതിന് സ്ഥീരീകരണം ലഭിക്കും. ബസുകളുടെ റൂട്ടും ഫെയര്*വിശദാംശങ്ങളും ഈ ആപ്പില്* ഉള്*ക്കൊള്ളിച്ചിട്ടുണ്ട്. യു.പി.ഐ ആപ്പുകള്* വഴി എത്രരൂപ കളക്ഷന്* ലഭിച്ചിട്ടുണ്ടെന്ന് വേ ബില്ലില്* രേഖപ്പെടുത്തി കണ്ടക്ടര്*ക്ക് തുക അടയ്ക്കാന്* കഴിയുന്നതാണ് സംവിധാനം.


  10. #4338
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഒരിക്കൽ രാജാവിനെപ്പോലെ, ഇന്ന് ശമ്പളത്തിനു പോലും കാശില്ല; കിതച്ചും കുതിച്ചും 84 ആനവണ്ടി വർഷം


    HIGHLIGHTS

    • 1938 ഫെബ്രുവരി 20ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ തിരുവിതാംകൂറിൽ ആരംഭിച്ച പൊതു ബസ് സർവീസ്, 84 വർഷങ്ങൾ പിന്നിട്ട് കെഎസ്ആർടിസി എന്ന തലയെടുപ്പൊടെ നിൽക്കുകയാണ്. പിന്നിട്ട ഓരോ വഴിയിലും താണ്ടിയത് ഒട്ടേറെ കടമ്പകൾ. അതിൽ ഏറ്റവും പുതിയതാണ്, ശമ്പളം നൽകാൻ പോലും സർക്കാർ സഹായിക്കുന്നില്ലെന്ന ആരോപണത്തോടെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ രാജി ഭീഷണി മുഴക്കിയത്. പുതിയ വിവാദങ്ങളും ഉദ്യമങ്ങളുമെല്ലാമായി കിതപ്പുണ്ടെങ്കിലും ഇന്നും കുതിപ്പു തുടരുന്ന ആനവണ്ടിയുടെ ചരിത്രമാണിത്...

    കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെ കാഴ്ച. 2005ലെ ചിത്രം (ജോസ്*കുട്ടി പനയ്ക്കൽ ∙ മനോരമ)കുമ്പ കുലുക്കി, കൊമ്പു കുലുക്കി, ഇരമ്പിയും ഇടയ്ക്കൊന്ന് ഇടഞ്ഞും നിർത്താതെ ഓടിയും കിതയ്ക്കാതെ കുതിച്ചും കെഎൽ 15 എന്ന സീരീസിൽ ആനവണ്ടി നിരത്തിലിറങ്ങിത്തുടങ്ങിയിട്ട് ഇത് 35ാം വർഷം. ആനവണ്ടിയുടെ അൽപം ഉയർന്ന ശബ്ദത്തിനൊപ്പം ഓർമകളും വഴിയോരക്കാഴ്ചകളും ഇടയ്ക്കൊരു മയക്കവും ചേരുമ്പോൾ ജീവിതം സിനിമാക്കഥ പോലെ തോന്നിച്ചേക്കാം.
    പശ്ചാത്തല സംഗീതമില്ല, ആടാനും പാടാനും ആളുകളില്ല, അറുബോറൻ ഏടുകൾ വേഗത്തിലോടിച്ചു കളയാനും കഴിയില്ല, പക്ഷേ, ആനവണ്ടിയുടെ കുഞ്ഞുജനാലകൾ ഓരോരുത്തർക്കും കുഞ്ഞു സ്ക്രീനാണ്. കാഴ്ചകള്* നിറയുന്ന ആ കൊച്ചു സ്ക്രീനിൽ, വഴിയൊന്നായിട്ടും ഇടത്തും വലത്തും മുന്നിലും പിന്നിലും നിറയുന്ന തുറന്ന സ്ക്രീനുകളിൽ ഓരോരുത്തരും കാണുന്നതും മെനയുന്നതും ഇതുവരെ പറയാത്ത, ആരും കേൾക്കാത്ത കഥകളുടെ പെരുമഴ. ആ കഥകളിലേക്ക്, ആനവണ്ടിക്കൊപ്പം ഒരു യാത്ര പോയാലോ...
    ∙ ഓടിക്കയറി, ദുർഘടം പിടിച്ച വഴികളിലൂടെ
    ആദ്യ ജീവനക്കാരിലൊരാൾ നല്ല നാരങ്ങകൾ തിരഞ്ഞുപിടിച്ചു ചക്രങ്ങൾക്കു താഴെ വച്ചു. ഇ.ജി.സാൾട്ടർ സായ്പ്പിനുണ്ടോ ഇതു വല്ലതും അറിയുന്നു? ഇതെന്ത് എന്ന ഭാവത്തിൽ ദിവാൻ സി.പി.രാമസ്വാമി അയ്യരെ നോക്കിയപ്പോൾ അദ്ദേഹം വിശ്വാസത്തിന്റെയും ശകുനത്തിന്റെയും ബാലപാഠങ്ങൾ* നിരത്തി ശുഭകാര്യത്തിനുള്ള തുടക്കമാണ്. വിഘ്നങ്ങളുണ്ടാകരുത്. ഐശ്വര്യം ഫലിച്ചതോ ജീവനക്കാർ കഷ്ടപ്പെട്ടതോ, എന്തുതന്നെയായാലും 1938 ഫെബ്രുവരി 20ന് തുടങ്ങിയ ആ യാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. പേരുകൾ മാറി മാറി വന്നെന്നു മാത്രം. കെഎസ്ആർടിസി എന്ന പേര് സ്വന്തമാക്കാൻ കോടതിവരെ കയറിയിറങ്ങേണ്ടിവന്നു.
    ഇ.ജി. സാൾട്ടർ. (ഫയൽ ചിത്രം)പെൻഷനും ശമ്പളവും മുടങ്ങിയ സർവീസും അധിക ഡ്യൂട്ടിയുമൊക്കെയായി കെഎസ്ആർടിസി എന്നും വാർത്തകളിൽ ഇടംപിടിച്ചു. ഇന്നും അതു തുടരുന്നു. ചിലർ തകർക്കാൻ നോക്കിയപ്പോൾ ചിലർ ഉയർത്താൻ ശ്രമിച്ചു. ചിലർ അവകാശങ്ങളെക്കുറിച്ചു മാത്രം പറഞ്ഞപ്പോൾ മറ്റു ചിലർ കടമകളെക്കൂടി ഓർമിപ്പിച്ചു. അങ്ങനെ, ആനവണ്ടിയുടെ യാത്ര ദുർഘടം പിടിച്ച വഴിയിലൂടെയും സുഗമമായി നടന്നു. ഇടയ്ക്കൊന്നു തളർന്നപ്പോൾ അധിക വരുമാനമെന്ന പദ്ധതി മെനഞ്ഞു. അങ്ങനെ, സാധാരണക്കാരന്റെ വണ്ടി, സാധാരണക്കാരന്റെ വിനോദസഞ്ചാര മേഖലകളിലേക്കു കൂടി പടർന്നുകയറി.
    ∙ ആദ്യ സാരഥിയായി സായ്പ്
    തിരുവിതാംകൂറിലെ ആദ്യത്തെ പൊതു ബസ് സർവീസിനു തുടക്കംകുറിച്ചത് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവായിരുന്നു. ഓടിച്ചതാകട്ടെ ഇ.ജി.സാൾട്ടറെന്ന ബ്രിട്ടിഷുകാരനും. യാത്രക്കാരായിരുന്നെന്നോ, സാക്ഷാൽ മഹാരാജാവും അമ്മത്തമ്പുരാട്ടിയും ഇളയരാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും ബന്ധു ഗോദവർമരാജയും ദിവാനും രാജപ്രമുഖരും.
    തിരുവനന്തപുരത്ത് 1938 ൽ ആദ്യ സർവീസിനു തയാറായി നിൽക്കുന്ന ബസുകൾ.ആ ബസിനെ പിന്തുടർന്ന് മറ്റ് 33 ബസുകൾ കൂടി തിരുവനന്തപുരം തമ്പാനൂരിൽനിന്നു കവടിയാർ സ്ക്വയറിലേക്കു യാത്ര ചെയ്തു. ആദ്യ ബസ് യാത്ര! പാതയിലുടനീളം നാട്ടുപ്രമാണിമാർ കുരുത്തോലകൾ കെട്ടി അലങ്കരിച്ചു. കസവു നേരിയതും മോടി കൂട്ടി. കൈവീശിക്കാണിച്ച നാട്ടുകാരെ രാജാവ് പ്രത്യഭിവാദ്യം ചെയ്തു. അങ്ങനെ കേരള സംസ്ഥാനം പിറവി കൊള്ളുന്നതിനുമുൻപേ, തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ കീഴിൽ പൊതുജനത്തിനായി ബസ് സർവീസ് ആരംഭിച്ചു.
    ∙ ബസ് കൊണ്ടുവന്നു, ലണ്ടനിൽ പോയി
    ജലഗതാഗതം മാത്രമായിരുന്നു അക്കാലത്ത് പൊതുജനങ്ങളുടെ ഏക ആശ്രയം. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിലുള്ള സിമന്റിട്ട റോഡിലും തിരുവനന്തപുരം നഗരത്തിലും അത്യപൂർവമായി മാത്രം മോട്ടർ വാഹനങ്ങളോടി. അത് ഉപയോഗിക്കാനാകട്ടെ, സാധാരണക്കാർക്കു കഴിഞ്ഞതുമില്ല. അത്ര ഉയർന്നതായിരുന്നു അതിന്റെ നിരക്ക്. ഈ പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന അപേക്ഷകളുടെ എണ്ണം വർധിക്കുന്നതായി രാജാവിന്റെ ശ്രദ്ധയിൽപെട്ടു. അപ്പോഴാണ്, യൂറോപ്യൻ പര്യടനത്തിനായി വിദേശത്തേക്കു പോകുന്നതും അവിടുത്തെ ഗതാഗതസംവിധാനത്തിൽ ആകൃഷ്ടനാകുന്നതും.
    പഴയകാല കെഎസ്ആർടിസി ബസ്.ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് അധികൃതരുമായി രാജാവ് ചർച്ച നടത്തി, ബോർഡിൽ ഓപ്പറേറ്റിങ് സൂപ്രണ്ടായി പ്രവർത്തിച്ചിരുന്ന സാൾട്ടറെ നാട്ടിലേക്കു വരാൻ* ക്ഷണിച്ചു. സാൾ*ട്ടർ നാട്ടിലെത്തി, ബസുകളും. 60 ബസുകളുടെ ഷാസികളാണു ലണ്ടനിൽ നിന്നു കപ്പലിൽ തിരുവനന്തപുരത്തെത്തിച്ചത്. തിരുകൊച്ചി സംസ്ഥാനത്തെ അന്നത്തെ പ്രധാന പാത തിരുവനന്തപുരം മുതൽ അങ്കമാലി വരെ മെയിൻ സെൻട്രൽ റോഡ് ആയിരുന്നു (എംസി റോ*ഡ്) പാതയിൽ പാലങ്ങൾ വിരളം. വലിയ കടത്തു കടവുകളിൽ ബസുകളെ ചങ്ങാടങ്ങളിൽ അക്കരയിക്കരെ കടത്താനായിരുന്നു തീരുമാനം. പദ്ധതിയുടെ ചുക്കാൻ പിടിച്ചതു ദിവാൻ സർ സി.പി. രാമസ്വാമി അയ്യർക്കായായിരുന്നു.
    തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ (ഫയൽ ചിത്രം ∙ മനോരമ)ബസുകൾ കൊണ്ടുവരുന്ന സമയത്ത് ആവശ്യത്തിനു റോഡുകളൊന്നും നാട്ടുരാജ്യങ്ങളില്ലായിരുന്നു. പക്ഷേ, യുദ്ധകാലാടിസ്ഥാനത്തിൽ റോഡുകൾ നിർമിക്കാൻ രാജാവ് ഉത്തരവിട്ടു. തുടർന്ന് കോൺക്രീറ്റിട്ട, കല്ലുപാകിയ റോഡുകൾ നിറഞ്ഞു തുടങ്ങി. സ്വകാര്യ ബസ് സർവീസുകൾ കേരളത്തിൽ അതിനു മുൻപും ഉണ്ടായിരുന്നു. 1913 മുതലെന്നാണു കണക്കാക്കുന്നത്.
    ∙ വാതിൽ പിന്നിൽ*, നിർത്താൻ കുട
    അന്നത്തേത് പിന്നിൽ* വാതിലുകളുള്ള ബസുകളായിരുന്നു. നൂറോളം ബിരുദധാരികളെ ജീവനക്കാരായി നിയമിച്ചു. സാൾട്ടറിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. മൈലിന് 8 കാശായിരുന്നു ടിക്കറ്റ് നിരക്ക്. 3 വയസ്സിനു താഴെയുള്ള കുട്ടികൾക്കു സൗജന്യയാത്ര. ലഗേജിനു പ്രത്യകം കൂലിയില്ല. യുദ്ധസമയത്ത് എണ്ണവിലയും അവശ്യ വസ്തുക്കളുടെ വിലയും വർധിച്ചിട്ടും യാത്രക്കൂലി കൂട്ടാതെയാണ് സർവീസുകൾ നടത്തിയിരുന്നത്. 50 പേർക്കായിരുന്നു ആദ്യകാല ബസുകളിൽ ഇരിപ്പിടം. ആദ്യകാലത്ത് ബസ് നിർത്തണമെങ്കിൽ കുട കാണിക്കണമായിരുന്നത്രേ. കുട കയ്യിലില്ലാത്തവർ അടുത്തുള്ള ചായക്കടയിൽ കയറി കുടയെടുത്തു നീട്ടുമായിരുന്നെന്നും കഥകളുണ്ട്.
    ∙ കെഎസ്ആർടിസിലേക്ക് ചുവടുമാറ്റം
    കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ നിലവിൽ വരുന്നത് 1965 മാർച്ച് 15ന് ആണ്. 1950ൽ പ്രാബല്യത്തിൽ വന്ന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ആക്ടിന്റെ ചുവടുപിടിച്ചായിരുന്നു സർക്കാർ കെഎസ്ആർടിസിയെ അവതരിപ്പിച്ചത്. 1965 ഏപ്രിൽ ഒന്നു മുതൽ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റ് ഒരു സ്വയംഭരണ സംവിധാനമായി.
    കെഎസ്ആർടിസി ബസുകൾ. 2003ലെ ചിത്രം (മനോരമ)661 ബസ് റൂട്ടുകളും 36 ലോറി സർവീസ് റൂട്ടുകളുമായിട്ടായിരുന്നു കെഎസ്ആർടിസിയുടെ തുടക്കം. അന്നുണ്ടായിരുന്നതാകട്ടെ, 901 ബസുകളും 51 ലോറികളും 29 മറ്റു വാഹനങ്ങളും. പിന്നീട്, 1989 ജൂലൈ ഒന്നിന് കെഎൽ 15 എന്ന സീരീസിൽ കെഎസ്ആർടിസി ബസുകൾ റജിസ്ട്രേഷൻ നടത്തി നിരത്തിലോടിത്തുടങ്ങി. കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ 2015ൽ രൂപീകരിച്ചു. ഇന്ന് സംസ്ഥാനന്തര വിനോദ യാത്രകളെക്കുറിച്ചാണ് കെഎസ്ആർടിസി ആലോചിക്കുന്നത്.
    ∙ 14 ജില്ലകൾക്കു ശേഷം
    കെഎൽ 01 മുതല്* കെഎൽ 14 വരെ തിരുവന്തപുരം മുതൽ കസർകോട് വരെയുള്ള ജില്ലകളുടെ റജിസ്ട്രേഷൻ നമ്പറുകളായപ്പോള്*, അവയ്ക്ക് തൊട്ടു പിന്നാലെയുള്ള കെഎൽ 15 എന്ന റജിസ്ട്രേഷൻ നമ്പറാണു കെഎസ്ആർടിസിക്കു നൽകിയത്. ബോണറ്റ് നമ്പറായി ട്രാൻസ്പോർട്ട് എന്നതിലെ ഓരോ ഇംഗ്ലിഷ് അക്ഷരവും ചേർത്തു. ആദ്യത്തെ ആയിരം ബസുകൾക്ക് T എന്ന അക്ഷരത്തിൽ തുടങ്ങുന്ന നമ്പർ നൽകി. പിന്നീട് ഇത് R, N, S, P എന്നീ അക്ഷരങ്ങളുടെ ക്രമത്തിലായി. ഏകദേശം ആയിരം ബസുകൾക്കു വീതമാണ് ഈ സീരീസിൽ ബോണറ്റ് നമ്പർ നൽകിയത്. പിന്നീട്, സീരീസ് നമ്പർ TR, TA, TN, TS, TP, RT, RR, RA എന്നിങ്ങനെ മാറ്റി.
    കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റേഷൻ (ഫയൽ ചിത്രം ∙ മനോരമ)കെഎസ്ആർടിസിയുടെ വർക്ക്ഷോപ്പിൽ ബസിന്റെ ബോഡി നിർമിച്ചിരുന്ന കാലത്ത് RR സീരീസിലും AT സീരീസിലുമായിരുന്നു ബോണറ്റ് നമ്പർ. അതിൽ C-തിരുവനന്തപുരത്തെയും M മാവേലിക്കരയെയും A ആലുവയെയും E എടപ്പാളിനെയും K കോഴിക്കോടിനെയും സൂചിപ്പിക്കുന്നു. RRC, RRM, RRA, ATC, ATM, ATA എന്നിങ്ങനെ പോകുന്നു ആ സീരീസ്. കെഎസ്ആർടിസി ബോഡി വർക്​ഷോപ്പുകൾ നിർത്തുകയും സ്വകാര്യ കമ്പനിയിൽ ബോഡി നിർമിച്ചു തുടങ്ങുകയും ചെയ്തതോടെ ബോണറ്റ് നമ്പർ AT എന്നു മാത്രമായി. 110 ബസുകളാണ് ഈ സീരീസിൽ ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്.
    RAC, RAA, RAM, RAE, RAK, RPC, RPA, RPM, RPE, RPK, RNC, RNM, RNA, RNE, RNK എന്നിങ്ങനെയുള്ള സീരീസുകളുമുണ്ട്. 999 ബസുകൾ കഴിഞ്ഞാൽ പിന്നെ വരുന്നത് 1000 എന്ന നമ്പർ. അതു കഴിഞ്ഞാൽ വീണ്ടും തുടങ്ങുന്നത് ഒന്നിൽ നിന്നു തന്നെ. 999 ബസുകൾ കഴിഞ്ഞാൽ പിന്നെയെത്തുന്നത് 2000. ഇത്തരത്തിൽ 14000 വരെ നമ്പറെത്തിയ ബസുകളുണ്ട് കെഎസ്ആർടിസിയിൽ. കമ്പനി നേരിട്ടു നിർമിക്കുന്ന വണ്ടികൾക്ക് RP എന്ന സീരീസ് നമ്പറും നൽകിയിട്ടുണ്ട്.
    ∙ പേര് സ്വന്തമാക്കാൻ പൊരുതിയത് 7 വർഷം
    കെഎസ്ആർടിസി എന്ന പേര് അത്ര എളുപ്പം കിട്ടിയതല്ല. അതിനു നിമിത്തമായതോ ആദ്യകാല റോഡ് മൂവി കണ്ണൂർ ഡീലക്സ് മുതൽ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ശിലാഫലകങ്ങൾ വരെ. പ്രേംനസീർ ഷീല താരജോടി അഭിനയിച്ച സിനിമയാണ് കണ്ണൂർ ഡീലക്സ്. കർണാടകയുമായുള്ള 7 വർഷത്തെ നിയമപ്പോരാട്ടത്തിനൊടവിലാണ് കെഎസ്ആർടിസിയെന്ന പേര് കേരളത്തിനു സ്വന്തമായത്.
    ∙ ഇപ്പോഴുള്ളത് 4424 സർവീസുകൾ
    നിലവിൽ സൗത്ത്, സെൻട്രൽ, നോർത്ത് സോണുകളിലായി കെഎസ്ആർടിസിക്ക് 6241 ബസുകളുണ്ടെന്നാണു കണക്കാക്കുന്നതെങ്കിലും പല ബസുകളും കട്ടപ്പുറത്താണ്. അല്ലെങ്കിൽ സർവീസ് നിർത്തിയവയാണ്. കോവിഡിനു ശേഷമാണ് സർവീസുകളുടെ എണ്ണത്തിൽ പെട്ടെന്നു കുറവുണ്ടായത്.
    കെഎസ്ആർടിസി ലോ ഫ്ലോർ ബസ് (ചിത്രം: മനോരമ)5400 സർവീസുകളുണ്ടായിരുന്ന കെഎസ്ആർടിസിക്ക് ഇപ്പോഴുള്ളത് 4424 സർവീസുകൾ മാത്രം. ആനവണ്ടിയുടെ പ്രതാപകാലത്ത് എത്രയായിരുന്നു സർവീസുകളെന്നറിയാമോ? ആറായിരത്തിലധികം. മൂന്നു ലക്ഷത്തിലധികം യാത്രക്കാരാണു പ്രതിദിനം അന്ന് കെഎസ്ആർടിസിയെ ആശ്രയിച്ചിരുന്നത്.
    ∙ വിനോദസഞ്ചാര മേഖലയിലേക്ക്
    നഷ്ടത്തിൽ മുങ്ങിത്താഴുമ്പോഴും യാത്രക്കാർ കൈ കാണിച്ചാൽ പോലും നിർത്തില്ലെന്ന പരാതി കേട്ടു മടുത്തപ്പോഴാണു കെഎസ്ആർടിസി ബസുകളെ വിനോദയാത്രകൾക്കായി ഉപയോഗിക്കാമെന്ന ആശയം വരുന്നത്. അങ്ങനെ, ജില്ലകൾ കേന്ദ്രീകരിച്ച് ബജറ്റ് ടൂറിസം സെൽ (ബിടിസി) വന്നു. ജില്ലാ കോഓർഡിനേറ്റർമാരും ഡിപ്പോകൾ കേന്ദ്രീകരിച്ചു പാക്കേജുകളും നടത്തി. ആദ്യ ട്രിപ്പ് 2021 നവംബർ ഒന്നിനാണ് ബിടിസി തുടങ്ങുന്നത്. അതിനു തിരഞ്ഞെടുത്തതാകട്ടെ ചാലക്കുടി മലക്കപ്പാറ ട്രിപ്പുകളും മലപ്പുറത്തു നിന്നുള്ള മൂന്നാർ ട്രിപ്പും.
    കെഎസ്ആർടിസി എയർ ബസ് (ഫയൽ ചിത്രം ∙ മനോരമ)ബിടിസി വഴി ഗവിയും കൊച്ചിയിലെ നെഫ്രിറ്റിറ്റി ആഡംബര കപ്പലും മൂന്നാറും യാത്രകളിൽ ഇടംപിടിച്ചു. അവധിക്കാലത്തിനായും മൺസൂൺ കാലത്തിനായും പ്രത്യേകം ട്രിപ്പുകൾ നടത്തി. നാലമ്പല ദർശനത്തിനും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനത്തിനും ആലപ്പുഴ വള്ളംകളിക്കും യാത്രക്കാരെ എത്തിച്ചു. കുമരകം യാത്രകളും വിദ്യാർഥികൾക്കു മാത്രമായുള്ള പാക്കേജുകളും യാത്രക്കാരുടെ ഇഷ്ടം പിടിച്ചുപറ്റി.
    ഇന്ന് 14 ജില്ലകളിലും ഇത്തരം വിനോദയാത്ര ട്രിപ്പുകൾക്കായി കെഎസ്ആർടിസി ബസുകൾ രംഗത്തുണ്ട്. ബജറ്റ് ടൂറിസം സെല്ലിന്റെ അവധിക്കാല പാക്കേജുകൾ വഴി കെഎസ്ആർടിസിക്കു വരുമാനം 25 കോടി രൂപയാണ്. 2 മാസത്തെ ട്രിപ്പുകളെ ഉപയോഗപ്പെടുത്തിയതാകട്ടെ 4,25,950 യാത്രക്കാരും. 950 ടൂർ പാക്കേജുകളാണ് അവധിക്കാലത്തിനു മാത്രമായി ബിടിസി ഒരുക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ ഷെഡ്യൂളുകൾ മൂന്നാറിലേക്കായിരുന്നു.
    കെയുആർടിസി ബസുകൾ. (ഫയൽ ചിത്രം: മനോരമ)മൺസൂൺ പാക്കേജുകളാണ് ഈ മാസങ്ങളിലുള്ളത്. പൊന്മുടി, വയനാട്, ഗവി ട്രിപ്പുകൾക്കു പുറമേ, സെലന്റ് വാലിയും പറമ്പികുളവും ജംഗിൾ സഫാരിയിലുൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതൽ ട്രിപ്പുകൾ നാലമ്പല, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനത്തിനും ഉപയോഗിക്കും. ഇന്ന്, സാധാരണക്കാരന്റെ വണ്ടി സാധാരണക്കാരന്റെ വിനോദ യാത്രകൾക്കു കൂടിയുള്ളതാണ്. ഗവിയിലേക്കുള്ള ട്രിപ്പുകളുടെ എണ്ണം 500 കടന്നതു കഴിഞ്ഞ ദിവസമാണ്.
    ∙ ചാറ്റ്ബോട്ട് സൂപ്പറാക്കും
    കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) ടൂർ പാക്കേജുകളെക്കുറിച്ചറിയാൻ പല ജില്ലകളിൽ നിന്നും മറ്റു പല ജില്ലകളിലേക്ക് ഫോൺ കോളുകൾ എത്തിത്തുടങ്ങിയതോടെയാണു ട്രിപ്പുകളെക്കുറിച്ചറിയാൻ ഒരു കേന്ദ്രീകൃത സംവിധാനമുണ്ടാക്കണമെന്ന് അധികൃതർ തീരുമാനിക്കുന്നത്. ഇതിനായി തയാറാക്കുന്ന വാട്സാപ് ചാറ്റ്ബോട്ട് രണ്ടു മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. ഇതുവഴി, ബിടിസി വഴിയുള്ള ടൂർ പാക്കേജുകളെക്കുറിച്ചറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ഒരൊറ്റ ഫോൺ നമ്പർ മതിയാകും. നിലവിൽ, ഡിപ്പോകൾ കേന്ദ്രീകരിച്ചുള്ള ബിടിസി കോഓർഡിനേറ്റർ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.
    ഗവി സ്പെഷൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്. (ചിത്രത്തിന് കടപ്പാട്: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ, ആലപ്പുഴ)വാട്സാപ് ചാറ്റ്ബോട്ടിനു പുറമേ, വിനോദ സഞ്ചാരികൾക്കായി താമസം, ഭക്ഷണം, ടാക്സി സർവീസ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ പോർട്ടലും തയാറാക്കും. ഇതു സാധ്യമായാൽ മിതമായ നിരക്കിൽ യാത്രക്കാർക്കു താമസവും ഭക്ഷണവും ലഭ്യമാകും. ബിടിസി പാക്കേജ് തിരഞ്ഞെടുക്കുന്നവർക്കു പുറമേ, മറ്റു യാത്രക്കാർക്കും ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകുന്ന തരത്തിലാണു പോർട്ടൽ തയാറാക്കുന്നത്. ടാക്സികൾ, ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയവയും ഇതിനോടു ചേർക്കും. കേരളത്തിലെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററാകാന്* കെഎസ്ആർടിസിക്ക് ഇനി അധിക നാൾ വേണ്ടെന്ന് ചുരുക്കം.
    ∙ ഹോട്ടൽ ചെലവ് അധികമോ? അതിനും വഴിയുണ്ട്!
    യാത്ര പോകാനിറങ്ങുന്നവരുടെ പ്രധാന പരാതിയാണ് ബജറ്റിനൊതുങ്ങുന്ന താമസം ലഭിക്കുന്നില്ലെന്നത്. അതു മനസ്സിലാക്കിയാണ് സ്*ലീപ്പർ ബസുകളുടെ എണ്ണം നൂറാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നത്. പഴയ ബസുകൾ രൂപമാറ്റം വരുത്തി യാത്രക്കാർക്കു താമസ സൗകര്യമൊരുക്കിയ സ്*ലീപ്പർ* ബസുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിയെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. മൂന്നാർ, ബത്തേരി എന്നിവിടങ്ങളിലായി നിലവിൽ 15 സ്*ലീപ്പർ ബസുകളാണുള്ളത്. ഈ ബസുകൾ 3 വർഷംകൊണ്ട് താമസത്തിനായി തിരഞ്ഞെടുത്തത് 60,000 പേരാണ്. വരുമാനമാകട്ടെ ഒരുകോടി രൂപയും. പൊളിച്ചുവിറ്റാൽ 75,000 മുതൽ 1.50 ലക്ഷം വരെ മാത്രം ലഭിക്കുന്ന പഴയ ബസുകളിൽ നിന്നാണ് ഇത്രയും വരുമാനം ലഭിക്കുന്നത്.
    ഹർത്താൽ ദിവസം പൊലീസ് വാഹനത്തിന്റെ അകമ്പടിയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ. (ഫയൽ ചിത്രം: മനോരമ)യാത്രക്കാരുടെ എണ്ണം കൂടിയതോടെ ബജറ്റ് ടൂറിസം പാക്കേജുകളിലേക്കു കൂടി ഇത്തരം ബസുകളെ ഉൾപ്പെടുത്തി, ടൂർ പാക്കേജുകൾ വിപുലീകരിക്കാനാണു ശ്രമം. 2020ൽ ആയിരുന്നു ആദ്യമായി സ്*ലീപ്പർ ബസ് പരീക്ഷിച്ചത്. ഡിപ്പോയിൽ തന്നെ നിർത്തിയിട്ടു പ്രത്യേകം സജ്ജീകരിച്ച ബസുകളിലാണു താമസ സൗകര്യമൊരുക്കുക. താമസത്തിനു 200 രൂപയിൽ താഴെ മാത്രമേ ചെലവു വരൂ. പ്രാഥമികാവശ്യങ്ങൾക്കായി ഡിപ്പോയിൽ തന്നെ ശുചിമുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുമുണ്ട്.
    ∙ വിമാനത്താവള സർവീസും വിപുലീകരിക്കും
    തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരുടെ സഞ്ചാരത്തിനു കെഎസ്ആർടിസി 2 ബസുകൾ കൂടി വിട്ടുനൽകും. നിലവിൽ ഒരു ബസാണ് ഇവിടെ സർവീസ് നടത്തുന്നത്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലും ബസ് സർവീസ് നടത്താൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് സർവീസ് നടത്തുന്നത്.
    ∙ അധിക വരുമാനത്തിന് കുറിയർ സർവീസും
    കെഎസ്ആർടിസി കുറിയർ ആൻഡ് ലോജിസ്റ്റിക്സ് ജൂൺ 15ന് ആണ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ 55 ഡിപ്പോകളിലാണു കുറിയർ ഓഫിസുകൾ തുറക്കുന്നത്. ബെംഗളൂരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി എന്നിവിടങ്ങളിലും ഓഫിസുണ്ടാകും. ചെന്നൈയിൽ അടുത്ത മാസം തുടങ്ങും.
    അറ്റകുറ്റപണികൾക്കായി കയറ്റിയിട്ടിരിക്കുന്ന കെഎസ്ആർടിസി ബസ്. (ഫയൽ ചിത്രം: മനോരമ)16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കുറിയർ / പാഴ്സൽ കൈമാറാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ ഉറപ്പ്. ഡിപ്പോയിലെ കുറിയർ സർവീസ് ഓഫിസ് 24 മണിക്കൂറും പ്രവർത്തിക്കും. അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും വിവരങ്ങൾ മെസേജായി ഫോണിൽ ലഭിക്കും. വരുമ്പോൾ തിരിച്ചറിയൽ കാർഡ് കരുതണം. രണ്ടാം ഘട്ടത്തിൽ കുറിയർ ഡോർ ടു ഡോർ സേവനവും ആരംഭിക്കും.
    ∙ ഇനിയും വേണം ഗ്രാമവണ്ടികൾ
    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്ധനത്തിനായി പണം ചെലവാക്കുകയും ബസും ജീവനക്കാരെയും കെഎസ്ആർടിസി വിട്ടുനൽകുകയും ചെയ്യുന്ന പദ്ധതിയാണു ഗ്രാമവണ്ടികൾ. കൂടുതൽ സർവീസുകൾ കെഎസ്ആര്*ടിസിക്കു താങ്ങാവുന്നതിലും അപ്പുറമായതോടെയാണു ഗ്രാമവണ്ടികൾക്കായുള്ള ആലോചന വരുന്നത്. 14 ഗ്രാമവണ്ടികളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളില്* രണ്ടു വീതം ഗ്രാമവണ്ടികൾ സർവീസ് നടത്തുന്നുണ്ട്.
    ∙ ആനവണ്ടി ഉല്ലാസയാത്രകൾ ജനപ്രിയമാകുന്നു
    2022 ജൂൺ മുതലാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങിയത്. ആലപ്പുഴ ജില്ലാ കോഓർഡിനേറ്റർ എന്ന നിലയിൽ ചാർജ് എടുക്കുമ്പോൾ ജില്ലയിലെ 7 ഡിപ്പോകളും ഒരു പോലെ ചലിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു. അപ്രകാരം ആദ്യമായി ഏറ്റെടുത്തത് നാലമ്പല ദർശനം ആയിരുന്നു. 30 ട്രിപ്പുകൾ 7 ഡിപ്പോകളിൽ നടത്തി വിജയകരമായി പൂർത്തീകരിച്ചു.
    കെഎസ്ആർടിസി വേണാട് ബസ് (ഫയൽ ചിത്രം ∙ മനോരമ)സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിൽ നിന്നും 500 ഗവി ട്രിപ്പുകൾ പൂർത്തിയാകുമ്പോൾ 100ൽ അധികം ട്രിപ്പുകൾ ആലപ്പുഴ ജില്ലയിൽ നിന്നായിരുന്നു. ഗവി ട്രിപ്പുകൾ തന്നെയാണ് ഏറ്റവും ജനപ്രിയം. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ ആലപ്പുഴ ജില്ലയിൽ നിന്ന് ഓപ്പറേറ്റ് ചെയ്ത ട്രിപ്പുകൾക്ക് പോസിറ്റീവ് റിവ്യൂ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതു വലിയ സന്തോഷം നൽകുന്നു. ഗവി ട്രിപ്പുകൾ വിജയകരമാക്കുവാൻ പത്തനംതിട്ടയിലെ ജീവനക്കാരും, പത്തനംതിട്ട ജില്ലാ കോഓർഡിനേറ്ററും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
    സംസ്ഥാന ബജറ്റ് ടൂറിസം സംവിധാനങ്ങളും ബിടിസി സ്റ്റേറ്റ് ഓഫിസർ ജേക്കബ് സാം ലോപ്പസ്, സ്റ്റേറ്റ് കോഓർഡിനേറ്റർ പ്രശാന്ത്, വിവിധ ജില്ലാ കോഓർഡിനേറ്റർമാർ, സോണൽ മാർക്കറ്റിങ് എക്സിക്യൂട്ടീവുമാർ, ഡിപ്പോതല കോഓർഡിനേറ്റർമാർ, ഡിപ്പോകളിലെ മറ്റു വിഭാഗങ്ങളിലെ ജീവനക്കാർ ഇവരുടെയെല്ലാം ശ്രമഫലമാണ് ബിടിസിയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്.
    ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രമായി 39 ഗവി ട്രിപ്പുകൾ ഉൾപ്പെടെ 90ൽ അധികം ട്രിപ്പുകളാണ് ആലപ്പുഴ ജില്ലയിൽ നടത്തിയത്. 43 ലക്ഷം രൂപയോളം വരുമാനം ലഭിച്ചു. പ്രിയപ്പെട്ട യാത്രികരുടെ ഹൃദയം കീഴടക്കി ആനവണ്ടി ഡബിൾ ബെൽ മുഴക്കി ഇനിയും മുന്നോട്ട് തന്നെ പോകുമെന്നാണു വിശ്വാസം. ആലപ്പുഴ ബജറ്റ് ടൂറിസം സെൽ കോഓര്*ഡിനേറ്റർ ഷെഫീഖ് ഇബ്രാഹിം പറയുന്നു.




  11. #4339
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കെ.എസ്.ആർ.ടി.സി.യെ നവീകരിക്കാൻ ശ്രമമുണ്ടായാൽ ഒപ്പംനിൽക്കുമെന്ന് ഹൈക്കോടതി





    കൊച്ചി: കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് ഒാർമിപ്പിച്ച് ഹൈക്കോടതി.

    ശമ്പളവും പെൻഷനും മുടങ്ങിയതിനെതിരേ ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് ഈ വിഷയത്തിൽ ഊന്നൽ നൽകിയത്. കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ കൂടുതൽ വരുമാനം ഉണ്ടാക്കണം എന്നുപറയുന്ന സർക്കാർ അത് എങ്ങനെ ഉണ്ടാക്കും എന്നുംകൂടി പറയണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.


    പണിമാത്രം പോരല്ലോ ജീവനക്കാർക്ക് ശമ്പളവും കിട്ടേണ്ടെ എന്നും കോടതി ചോദിച്ചു. കൈയിൽ പണമില്ലെന്നാണ് എം.ഡി. പറയുന്നത്. അത് സത്യമല്ലെങ്കിൽ സർക്കാർ പറയണം എന്നും സിംഗിൾ ബെഞ്ച്* പ്രതികരിച്ചു.


    കെ.എസ്.ആർ.ടി.സി.യെ നവീകരിക്കാൻ ശ്രമമുണ്ടായാൽ കോടതി ഒപ്പം നിൽക്കും. സർക്കാരിന് ഗതാഗതമന്ത്രിയുണ്ട്. കെ.എസ്.ആർ.ടി.സി.യിൽ നിയന്ത്രണവും ഉണ്ട്. സർക്കാരാണ് സഹായിക്കേണ്ടത്. സർക്കാർ എന്നും സഹായിക്കണം എന്നല്ല പറയുന്നത്. സ്വകാര്യ സ്ഥാപനമല്ലല്ലോ. ഐ.എ.എസ്.ഓഫീസർ അല്ലെ എം.ഡി.എന്നും കോടതി ചോദിച്ചു.

    സ്ഥലമെല്ലാം ബാങ്കിൽ പണയത്തിലാണ്

    നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ ഉടമസ്ഥതയിലുള്ള ഭൂമിയെല്ലാം ബാങ്കിൽ പണയപ്പെടുത്തിയിരിക്കുകയാണെന്ന് എം.ഡി.അറിയിച്ചു. കുറെ ഭൂമിയുടെയെങ്കിലും ബാധ്യത ഒഴിപ്പിച്ച് എടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

    പൊതുഗതാഗത സംവിധാനം ലോകത്തൊരിടത്തും ലാഭത്തിൽ അല്ല പ്രവൃത്തിക്കുന്നത്. റെയിൽവേക്കുപോലും ടിക്കറ്റ് കളക്*ഷനായി ലഭിക്കുന്നത് ചെലവിന്റെ പകുതിമാത്രമാണ്.

    2014-ലെ കണക്കനുസരിച്ച് കെ.എസ്.ആർ.ടി.സി.ക്ക് 3,670 കോടി രൂപയുടെ സ്വത്തുണ്ട്. വൈദ്യുതിബസുകൾ ഉപയോഗിക്കുകയാണെങ്കിൽ ഇന്ധനച്ചെലവ് കുറയ്ക്കാനാകും. എന്നാൽ, ഇത്തരം ബസുകൾക്ക് വില കൂടുതലാണ്.

    ബസ് വഴിയിൽ കിടക്കാത്തത് ജീവനക്കാരുടെ മികവ്

    കെ.എസ്.ആർ.ടി.സി.ജീവനക്കാരുടെ പ്രവർത്തനമികവുകൊണ്ടാണ് പഴയ ബസുകളായിട്ടും വഴിയിൽ കിടക്കാത്തതെന്നും എം.ഡി. ബിജു പ്രഭാകർ കോടതിയിൽ പറഞ്ഞു. 90 ശതമാനം ജീവനക്കാരും നന്നായി ജോലിചെയ്യുന്നവരാണ്. ആഡംബരക്കാറിൽ യാത്ര ചെയ്താൽ തളരുന്ന റോഡിലൂടെയാണ് കെ.എസ്.ആർ.ടി.സി.ജീവനക്കാർ 30 വർഷത്തോളം ബസ് ഒാടിക്കുന്നതെന്നും എം.ഡി.പറഞ്ഞു. കുറഞ്ഞ സൗകര്യത്തിൽ ഇത്രയധികം വരുമാനം ഉണ്ടാക്കുന്ന പൊതുമേഖല സ്ഥാപനമില്ലെന്ന് കോടതിയും അഭിപ്രായപ്പെട്ടു.



    KSRTC; ജീവനക്കാരുടെ ശമ്പളം നൽകാൻ സർക്കാർ ഇടപെടൽ അനിവാര്യം -ഹൈക്കോടതി





    കൊച്ചി: സാധാരണ ജനങ്ങളുടെ ആശ്രയമായ കെ.എസ്.ആർ.ടി.സി.യെ സർക്കാരിന് കൈവിടാനാകില്ലെന്നും ജീവനക്കാരുടെ ശമ്പളം നൽകാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും ഹൈക്കോടതി. വിഷയം വീണ്ടും പരിഗണിക്കുന്ന 26-നുമുൻപ് ശമ്പളം നൽകാനുള്ള എല്ലാ ശ്രമവും ഉണ്ടാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

    ശമ്പളവും പെൻഷനും മുടങ്ങിയതിനെതിരേ ജീവനക്കാർ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. കോടതി നിർദേശപ്രകാരം ഒാൺലൈനിൽ ഹാജരായ കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ സർക്കാർ സഹായമില്ലാതെ ജൂണിലെ ബാക്കി ശമ്പളം നൽകാനാകില്ലെന്ന് വിശദീകരിച്ചു. ഇതിനുള്ള ശ്രമം തുടരുകയാണ്. ഇക്കാര്യത്തിൽ സമയം വേണം. ബാങ്ക് കൺസോർഷ്യത്തിന്റെ അനുമതിക്കായി കാക്കുകയാണെന്നും അറിയിച്ചു.


    ജൂണിലെ പെൻഷനും നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അതൃപ്തരായ ജീവനക്കാരെക്കൊണ്ട് സർവീസ് നടത്തുന്നത് സുരക്ഷയ്ക്കുപോലും ഭീഷണിയാണെന്ന് ഒാർമിപ്പിച്ചു.


    നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ മാസവരുമാനം 220-230 കോടി രൂപയാണ്. ശമ്പളംകൂട്ടാതെ ചെലവ് 203-205 കോടിയോളം വരും. ശന്പളത്തിന് 90 കോടിയും പെൻഷനായി 70 കോടിയും അധികമായിവേണം. അതായത് നിലനിൽപ്പിന് മാസം 350 കോടി രൂപയോളം വേണം.

    നിലവിലെ അവസ്ഥയിൽ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം 100 കോടിയിലധികം വരും.

    കെ.എസ്.ആർ.ടി.സി. അടച്ചുപൂട്ടുക എന്ന നയം സർക്കാരിനില്ലാത്തത് സ്വാഗതാർഹമാണ്. കെ.എസ്.ആർ.ടി.സി. വിഷയത്തിൽ മാനേജിങ് ഡയറക്ടർക്കോ മറ്റുള്ളവർക്കോ തീരുമാനമെടുക്കാനാകില്ല. ചെലവും വരുമാനവും തമ്മിലുള്ള അന്തരം വലുതാണ്. അത് എങ്ങനെ പരിഹരിക്കാം എന്നതിൽ തീരുമാനം വേണം.

    സർക്കാർ തീരുമാനമാണ് ഇക്കാര്യത്തിൽ വേണ്ടത്. സമയം വേണമെന്നാണ് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെടുന്നത്. കോടതിയുടെ ഉത്തരവുണ്ടായിട്ടും ശമ്പളം കൊടുത്തില്ല. ഈ മാസം 30 കോടി രൂപയുടെ സഹായമാണ് സർക്കാരിൽനിന്നുണ്ടായത്. ഇത് പോരെന്നാണ് കെ.എസ്.ആർ.ടി.സി. എം.ഡി. പറയുന്നത്.

    വി.ആർ.എസ്. അനുവദിക്കണമെന്ന ആവശ്യം ജീവനക്കാരുടെ അഭിഭാഷകർ ഉന്നയിച്ചു. എന്നാൽ, അതിന് നിലവിൽ കഴിയില്ലെന്ന് എം.ഡി. വിശദീകരിച്ചു.









  12. #4340
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    സ്ലീപ്പര്* സൗകര്യം, സുഖയാത്ര; കെഎസ്ആർടിസി സ്വിഫ്റ്റ് ഹൈബ്രിഡ് ബസ്


    സ്ലീപ്പര്* സൗകര്യങ്ങളുള്ള സ്വകാര്യ ബസുകള്* കേരളത്തിലെ നിരത്തുകളില്* കൂടി തലങ്ങും വിലങ്ങും പായുമ്പോഴും അത്തരമൊരു ആശയത്തേപ്പറ്റി നമ്മുടെ സ്വന്തം ആനവണ്ടി ആലോചിച്ചിരുന്നില്ല. എന്നാലിതാ ആ പരാതിയും പരിഹരിക്കപ്പെടുന്നു. തിരുവനന്തപുരം മുതല്* കാസര്*കോട് വരെയും തിരിച്ചുമുള്ള സ്ലീപ്പര്* സൗകര്യങ്ങളുള്ള ഹൈബ്രിഡ് ബസ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആര്*.ടി.സി സ്വിഫ്റ്റ്.



    ഇനി ഒരേ ബസിൽ ഇരുന്നും കിടന്നും പോകാം...! ആദ്യ ഹൈബ്രിഡ് ബസുമായി സ്വിഫ്റ്റ്






    തിരുവനന്തപുരം: കെഎസ്ആർടിസി - സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നു കരുതൽ ധനമായി വാങ്ങിയ തുക ഉപയോ​ഗിച്ച് സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. കെഎസ്ആർടിസിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. കൂടുതൽ സൗകര്യങ്ങളോട് കൂടിയ 2x1 സീറ്റുകൾ ( ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് ഒരു സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സ്ലീപ്പർ സീറ്റുകളുമുള്ള ബസിൽ കാഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്.



    എല്ലാ സീറ്റുകളിലും, ബെർത്തുകളിൽ ചാർജിങ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാ​ഗേജുകൽ സൂക്ഷിക്കാൻ ല​ഗേ​ജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്.കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭന്നമായി പുതിയ ഡിസൈനിലാണ് ഈ ബസിന്*റെ രൂപകൽപ്പന. യാത്രക്കാരിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് ഇത് പോലുള്ള പുതിയ ഡിസൈൻ ഉപയോ​ഗിക്കാനാണ് തീരുമാനം. എയർ സസ്പെഷനോട് കൂടിയ 12 മീറ്റർ അ​ശോക് ലൈലാന്*റ് ഷാസിയിൽൽ, ബിഎസ് 6 ചേയ്സിലുമായി എസ്.എം കണ്ണപ്പ ബംഗളുരു ആണ് ബസ് നിർമ്മാണം പൂർത്തിയാക്കിയത്.



    200 എച്ച് പി പവർ ആണ് ഈ ബസുകൾക്ക് ഉള്ളത്. സുരക്ഷയ്ക്ക് രണ്ട് എമർജസി വാതിലുകളും , നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും ഉണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിം​ഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.ആദ്യഘട്ടത്തിൽ തിരുവനന്തപുരം- കാസർ​ഗോഡ് റൂട്ടിൽ ഒരു എസി ബസും ഒരു നോൺ എസി ബസുമാണ് പരീക്ഷണാർത്ഥത്തിൽ സർവ്വീസ് നടത്തുക. ഇതിന്*റെ സ്വീകരണാർഥം കൂടുതൽ ബസുകൾ പിന്നീട് പുറത്തിറക്കും.



    ഇത് ജീവനക്കാരുടെ ബസ്: മന്ത്രി ആന്*റണി രാജു
    ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങളിലൂടെ ലഭിക്കുന്ന ലാഭം ജീവനക്കാർക്ക് കൂടെ പങ്ക് വെയ്ക്കാനാണ് കെഎസ്ആർടിസി - സ്വിഫ്റ്റിന്*റെ ശ്രമമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്*റണി രാജു അറിയിച്ചു. കെഎസ്ആർടിസി - സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും വാങ്ങുന്ന കരുതൽ ധനം ബാങ്കിൽ ഇടുന്നത് പകരം ഇതിൽ ലഭിക്കുന്ന ലാഭവിതത്തിന്*റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകും. പൊതു ജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ ബസുകൾ വാങ്ങി അതിന്*റെ ലാഭം അവർക്ക് തന്നെ നൽകുന്ന പദ്ധതിയും നടപ്പാക്കാൻ കെഎസ്ആർടിസിക്ക് ലക്ഷ്യമുണ്ടെന്നും മന്ത്രി അറിയിച്ചു.



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •