Page 364 of 442 FirstFirst ... 264314354362363364365366374414 ... LastLast
Results 3,631 to 3,640 of 4416

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #3631
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default


    Quote Originally Posted by BangaloreaN View Post
    Ok.
    Aasthi anusarichulla thuka medikkam, allenkil venda thuka anusrichulla panayam kodukkam - oru nivarthiyum illenkil.
    Jilla banks prathisandhiyil ayathu kondanu, illenkil ethenkilum oru Jilla bank-il ninnum ithe vasthu vechu uddeshikkunna thuka eduthene.
    Still, bank panam cash aayi tharillallo, athu adutha preshanam avum.

    Seriously, this is an insane number of pensioners. Oru year service-inu polum pension oppichu vecha mahanmaraya union nethakkal nashippicha sthapanam.
    ഈ പ്രതിസന്ധികളിലൂടെ ആന വണ്ടി കടന്നു പോകുമ്പോളാണ് ചില കൂതറകൾ ലാഭത്തിൽ ഓടുന്ന ട്രിപ്പ് മുടക്കി കൊണ്ട് സ്വകാര്യ ബസുകാരെ സഹായിക്കുന്നത് .. ഇവനെയൊക്കെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ .....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3632
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by wayanadan View Post
    ഈ പ്രതിസന്ധികളിലൂടെ ആന വണ്ടി കടന്നു പോകുമ്പോളാണ് ചില കൂതറകൾ ലാഭത്തിൽ ഓടുന്ന ട്രിപ്പ് മുടക്കി കൊണ്ട് സ്വകാര്യ ബസുകാരെ സഹായിക്കുന്നത് .. ഇവനെയൊക്കെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ .....
    Kittiyal ningal onnum cheyyilla, avanokke ningade CITU-inte konnanders arikkum.

  4. #3633
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ആന വണ്ടിയും കടുവ വണ്ടിയുമായി കെഎസ്ആർടിസി

    കെഎസ്ആർടിസിയുടെ പുതിയ ബസ്






    പരിസ്ഥിതി സന്ദേശത്തിന്റെ തലയെടുപ്പുമായി കെഎസ്ആർടിസി ബസുകൾ ഓടുന്നതു കണ്ടാൽ അതിശയിക്കേണ്ട. പമ്പ സർവീസിനായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ ശബരി ബസുകളാണ്. ചുവപ്പിനും മഞ്ഞയ്ക്കും പകരം പച്ചയും വെള്ളയും. ടയറിൽ പോലും പച്ചയുടെ കുളിർതെന്നൽ. വന പശ്ചാലത്തിൽ നിൽക്കുന്ന കടുവ ബസിന്റെ രണ്ടു വശത്തും. പിന്നിലും മുന്നിലും ശബരി എന്ന പേര്. സർക്കാരിന്റെ ആനമുദ്ര പേറുന്ന വണ്ടിയെ വേണമെങ്കിൽ ഇനി കടവുവണ്ടിയെന്നും വിളിക്കാം.
    പുതുതായി ചുമതലയേറ്റ എംഡി: എം.ജി.രാജമാണിക്യത്തിന്റേതാണ് ആശയം. നടപ്പിലാക്കിയത് കെഎസ്ആർടിസിയിലെ സ്വന്തം കലാകാരന്മാർ. തിരുവനന്തപുരത്തും മാവേലിക്കരയിലും ബോഡി ചെയ്ത 15 ബസുകളാണ് ഇറങ്ങിയിരിക്കുന്നത്. 15 എണ്ണംകൂടി ഉടൻ പുറത്തിറങ്ങും. അഞ്ചു ബസുകൾ പഴയത് പുതുക്കി നിർമിച്ചവയാണ്.
    ശബരിമലയും പൂങ്കാവനവും ഉൾപ്പെട്ട പെരിയാർ ടൈഗർ റിസർവിന്റെ (പിടിആർ) ഭാഗമായ ശബരിമല നൽകുന്ന ഹരിത സന്ദേശവുമായി രണ്ട് ബസുകൾ കഴിഞ്ഞ ദിവസം മുതൽ പമ്പചെന്നൈ റൂട്ടിൽ ഓടിത്തുടങ്ങി. പമ്പയിൽനിന്നും ചെന്നൈ കോയമ്പേട് സ്റ്റാന്റിൽനിന്നും ദിവസേന വൈകിട്ട് ആറിന് ബസ് പുറപ്പെടും. ചാർജ് 810 രൂപ. ബാക്കിയുള്ള 13 ബസുകളും ചെങ്ങന്നൂർ, എറണാകുളം, കോട്ടയം റൂട്ടിലാണ്.
    കാലാവസ്ഥാ മാറ്റം മൂലം പരിസ്ഥിതിയുടെ സന്തുലനം താളം തെറ്റുന്ന പശ്ചാലത്തലത്തിൽ വനങ്ങളുടെ പരിപാലനവും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതും സംബന്ധിച്ച സന്ദേശവും ബസുകളിൽ രേഖപ്പെടുത്തും. വൈ ഫൈ, എയർ സസ്പെൻഷൻ സീറ്റ് തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാമുള്ള ബസുകളാണ് ഇവ. ഒന്നോ രണ്ടോ സ്റ്റോപ്പുകൾ മാത്രമേ ഉള്ളൂ എന്നതും ഈ സർവീസിന്റെ പ്രത്യേകതയാണ്.
    ഓർഡിനറി, ലിമിറ്റഡ്, ഫാസ്റ്റ്, സൂപ്പർ, വേണാട്, മലബാർ, ലോ ഫ്ലോർ, ജെറ്റ് ലൈനർ, വോൾവോ തുടങ്ങിയ പല പേരുകളുടെ പട്ടികയിലേക്ക് പച്ചപ്പിന്റെ വേഗം പകർന്ന് ഇനി ശബരിയും.

  5. #3634
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    KSRTCil films idunnathil chilathu vyaaja print... Oozham and Oppam netil vanna print okke idunnu....



  6. #3635
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ശമ്പളം ലഭിക്കാതെ കെ.എസ്.ആര്*.ടി.സി ജീവനക്കാര്*



    തിരുവനന്തപുരം: കെ.എസ്.ആര്*.ടി.സിക്ക് വായ്പ നല്*കുന്നതില്* നിന്ന് കനറാബാങ്ക് പിന്*മാറി. ഇതോടെ കെ.എസ്.ആര്*.ടി.സിയിലെ ശമ്പളം-പെന്*ഷന്* വിതരണം അനിശ്ചിതത്വത്തിലായതോടെ ജീവനക്കാരും അവരുടെ കുടുംബങ്ങളും ദുരിതത്തിലായി.

    രണ്ടു വിഷയങ്ങള്* ചൂണ്ടിക്കാട്ടിയാണ് വായ്പ നിഷേധിച്ചിരിക്കുന്നത്. കെ.ടി.ഡി.എഫ്.സിയില്* പണയമിരിക്കുന്ന കെ.എസ്.ആര്*.ടി.സി ഡിപ്പോകളുടേയും, വസ്തുക്കളുടേയും പ്രമാണങ്ങളിന്*മേല്* ഇനിയും വായ്പ അനുവദിക്കാന്* കഴിയില്ല. ഈടു നല്*കിയ വസ്തുവിന് വായ്പ അനുവദിക്കുന്ന തുകയോളം കമ്പോള വില ലഭിക്കില്ലെന്നതാണ് കാരണം. കൂടാതെ കനറാബാങ്ക് വായ്പ അനുവദിക്കുന്നതിനുള്ള സ്റ്റാര്*റേറ്റിങ് പദവി കെ.ടി.ഡി.എഫ്*സിക്കില്ല. റിസര്*വ് ബാങ്കിന്റെ മാനദണ്ഡങ്ങളില്*പ്പെടുന്ന പൊതുധനകാര്യ സ്ഥാപനം അല്ലാത്തതിനാലാണ് സ്റ്റാര്*റേറ്റിങില്ലാതെ പോയത്.

    ഈ രണ്ടു കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് വായ്പ നല്*കാന്* സാധിക്കില്ലെന്ന് കെ.എസ്.ആര്*.ടി.സി എം.ഡി.യെ ബാങ്ക് അധികൃതര്* അറിയിച്ചത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്* സംസ്ഥാന സഹകരണ ബാങ്കില്* നിന്നും വായ്പയെടുക്കാനുള്ള നീക്കവും ഇതേ കാരണം മൂലം പരാജയപ്പെട്ടു. കഴിഞ്ഞ മാസം അവസാനം കനറാബാങ്ക് അധികൃതരുമായി വകുപ്പുമന്ത്രി നടത്തിയ ചര്*ച്ചയില്* വായ്പ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്.
    സര്*ക്കാര്* ഉറപ്പിന്*മേല്* കെ.ടി.ഡി.എഫ്.സിക്ക് വായ്പ അനുവദിക്കാമെന്നായിരുന്നു കനറാബാങ്ക് പ്രതിനിധികള്* സമ്മതിച്ചത്. നൂറുകോടി രൂപയാണ് വായ്പയായി ആവശ്യപ്പെട്ടിരുന്നത്. കനറാബാങ്ക് വായ്പ ലഭിക്കാതായതോടെ പത്തിനുള്ളില്* ശമ്പളവും പെന്*ഷനും വിതരണം ചെയ്യാമെന്ന കെ.എസ്.ആര്*.ടി.സി അധികൃതരുടെ മോഹം അസ്ഥാനത്തായി. നാളെ വായ്പ നല്*കാമെന്നേറ്റ ഫെഡറല്*ബാങ്കിന്റെ ക്രെഡിറ്റ് കമ്മിറ്റി ഇന്ന് ചേരും. ഫെഡറല്*ബാങ്കും വായ്പ നല്*കാന്* തയ്യാറായില്ലെങ്കില്* കെ.എസ്.ആര്*.ടി.സിയിലെ പ്രതിസന്ധി രൂക്ഷമാകും. കഴിഞ്ഞമാസം എട്ടു മുതല്* കെ.എസ്.ആര്*.ടി.സിയുടെ വരുമാനത്തില്* വന്* കുറവാണുണ്ടായത്. കറന്*സി മാറ്റവും, ജയലളിതയുടെ മരണവും, ഹര്*ത്താലും കോടികളുടെ നഷ്ടം വരുത്തിയിട്ടുണ്ട്. ഇന്ത്യന്* ഓയില്* കോര്*പ്പറേഷന് ഡീസല്* വാങ്ങിയ വകയില്* 130 കോടിരൂപ നല്*കാനുണ്ട്. മാസങ്ങളായി ഈ തുക നല്*കിയിട്ടില്ല.

    വായ്പ ലഭിക്കുന്നകാര്യം അനിശ്ചിതത്വത്തിലായതോടെ കെ.എസ്.ആര്*.ടി.സി ബസുകളുടെ ഓട്ടം പൂര്*ണമായി നിലയ്ക്കുമെന്ന ആശങ്കയാണ് അധികൃതര്*ക്ക്. ശമ്പളം ലഭിക്കാത്തതിനെ തുടര്*ന്ന് ജീവനക്കാരുടെ സംഘടനകള്* അനിശ്ചിതകാല സമരത്തിലേക്കു പോകുന്നതിനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. 15ന് ട്രാന്*സ്*പോര്*ട്ട് ഭവനില്* അനിശ്ചിതകാല ഉപരോധവും, 23 അര്*ധരാത്രി മുതല്* സര്*വിസുകള്* പൂര്*ണമായും നിര്*ത്തിവെച്ചുകൊണ്ട് പണിമുടക്കിനുമാണ് തീരുമാനം.

  7. #3636
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കെ.എസ്.ആര്*.ടി.സി. ബാങ്ക് വായ്പ പാളി








    തിരുവനന്തപുരം: ശമ്പളവും പെന്*ഷനും നല്*കാന്* വെള്ളിയാഴ്ച ബാങ്ക് വായ്പ ലഭിക്കുമെന്ന കെ.എസ്.ആര്*.ടി.സി.യുടെ പ്രതീക്ഷ പാളി.
    ബാങ്ക് കണ്*സോര്*ഷ്യത്തിന് ഈടുനല്*കിയ ഡിപ്പോതന്നെ വീണ്ടും പണയപ്പെടുത്താന്* ശ്രമിച്ചതാണ് വിനയായത്. തങ്ങള്*ക്കു പണയപ്പെടുത്തിയ ഡിപ്പോ വീണ്ടും കെ.ടി.ഡി.എഫ്.സി.ക്ക് പണയപ്പെടുത്തുവെന്ന് ഒരു പൊതുമേഖലാ ബാങ്ക് പരാതിപ്പെട്ടതോടെയാണ് വായ്പാനടപടികള്* തടസ്സപ്പെട്ടത്.
    പണയത്തിലുള്ള വസ്തു വീണ്ടും ഈടുനല്*കാന്* കഴിയും. എന്നാല്*, ഇക്കാര്യം അപേക്ഷയില്* ഉള്*ക്കൊള്ളിക്കുന്നതില്* കെ.എസ്.ആര്*.ടി.സി.ക്ക് വീഴ്ചസംഭവിച്ചു.
    കനറാ ബാങ്കിന്റെ വായ്പ കെ.ടി.ഡി.എഫ്.സി.യിലൂടെയാണ് കെ.എസ്.ആര്*.ടി.സി.ക്ക് കിട്ടേണ്ടത്. 100 കോടി രൂപ നല്*കാന്* കനറാ ബാങ്ക് സന്നദ്ധമായെങ്കിലും കെ.ടി.ഡി.എഫ്.സി. നേരത്തെ നല്*കാനുള്ള കുടിശ്ശിക കിഴിച്ച ശേഷമേ തുക നല്*കാനിടയുള്ളൂ.
    ആവശ്യപ്പെട്ടത്ര തുക കെ.എസ്.ആര്*.ടി.സി.ക്ക് കിട്ടാനിടയില്ല. ഇതിനുള്ള കടലാസ് ജോലികള്* തിങ്കളാഴ്ചയേ പുനരാരംഭിക്കാന്* കഴിയുകയുള്ളൂ. ശമ്പളവും പെന്*ഷനും വീണ്ടും വൈകും.
    ശമ്പളവും പെന്*ഷനും വൈകുന്നതില്* പ്രതിഷേധിച്ച് ജീവനക്കാര്* സമരത്തിനൊരുങ്ങുകയാണ്. എ.ഐ.ടി.യു.സി. പണിമുടക്കിന് നോട്ടീസ് നല്*കി. 22 മുതല്* അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങും.
    15 മുതല്* ചീഫ് ഓഫീസ് ഉപരോധിക്കും. കോണ്*ഗ്രസ് സംഘടനയായ ടി.ഡി.എഫും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നവംബറിലെ പെന്*ഷനും ശമ്പളവുമാണ് കുടിശ്ശികയുള്ളത്.

  8. #3637
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    10,000 കെ.എസ്.ആര്*.ടി.സി ജീവനക്കാരെ പിരിച്ചുവിടാന്* ശുപാര്*ശ

    തിരുവനന്തപുരം: കടക്കെണിയില്* നിന്ന് കെ.എസ്.ആര്*ടിസിയെ രക്ഷിക്കുന്നതിന്റെ ഭാഗമായി 10,000 ജീവനക്കാരെ പിരിച്ചുവിടാന്* ആലോചന. കെ.എസ്.ആര്*.ടി.സിയുടെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് പഠനം നടത്തി, പരിഹാരമാര്*ഗം നിര്*ദേശിക്കാന്* രണ്ടുമാസം മുന്*പ് സര്*ക്കാര്* നിയോഗിച്ച സുശീല്*ഖന്ന കമ്മിഷന്* തയാറാക്കിയ റിപ്പോര്*ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പിരിച്ചുവിടല്* നടപ്പാക്കാനായില്ലെങ്കില്* ജീവനക്കാരെക്കൊണ്ട് നിര്*ബന്ധിത വി.ആര്*.എസ് എടുപ്പിക്കണമെന്നും ശുപാര്*ശയുണ്ട്.

    @wayanadan, report vannu.


    എം പാനല്* ജീവനക്കാരെ പൂര്*ണമായും പിരിച്ചുവിടണമെന്നും കെ.എസ്.ആര്*.ടി.സിയെ പീഡിത വ്യവസായമായി പ്രഖ്യാപിക്കണമെന്നും കമ്മിഷന്* ആവശ്യപ്പെടുന്നു. 6000 ഷെഡ്യൂളുകള്* ഓപ്പറേറ്റ് ചെയ്യുന്ന കെ.എസ്.ആര്*.ടി.സിയ്ക്കു 46,000 ജീവനക്കാരാണുള്ളത്. എന്നാല്*, 7,800 ഷെഡ്യൂളുകള്* ഓപ്പറേറ്റ് ചെയ്യുന്ന തമിഴ്*നാട് ട്രാന്*സ്*പോര്*ട്ട് കോര്*പ്പറേഷനില്* 26,000 ജീവനക്കാര്* മാത്രമാണുള്ളത്. 19,800 ഷെഡ്യൂളുകളുള്ള ആന്ധ്രാപ്രദേശ് ട്രാന്*സ്*പോര്*ട്ട് കോര്*പ്പറേഷനില്* 1,22,000 ജീവനക്കാരുണ്ട്. മറ്റു സംസ്ഥാനങ്ങളില്* ബസുകളുടെയും സര്*വിസിന്റെയും ആനുപാതികമായി മാത്രമാണ് ജീവനക്കാരെ നിയമിച്ചിട്ടുള്ളത്.


    ഇത് കെ.എസ്.ആര്*.ടി.സിയിലും നടപ്പാക്കണം. ഡബിള്* ഡ്യൂട്ടി സമ്പ്രദായം നിര്*ത്തലാക്കി, പകരം സിംഗിള്* ഡ്യൂട്ടി നടപ്പാക്കണം. ഷെഡ്യൂളുകള്* കൃത്യസമയത്ത് ഓപ്പറേറ്റ് ചെയ്യാത്ത ഡിപ്പോ ഓഫിസര്*മാര്*ക്കെതിരേ നടപടി എടുക്കണം. കെ.എസ്.ആര്*.ടി.സിയില്* പൂര്*ണമായും ഓണ്*ലൈന്* റിസര്*വേഷന്* നടപ്പാക്കണം. ജീവനക്കാര്*ക്കു നല്*കിവരുന്ന ആനുകൂല്യങ്ങളില്* ഇനി വര്*ധനവ് വരുത്തരുത്. ആവശ്യമെങ്കില്* ആനുകൂല്യങ്ങളില്* നിയന്ത്രണം കൊണ്ടുവരണം. സര്*ക്കാര്* പ്രഖ്യാപിക്കുന്ന എല്ലാ അവധികളും ജീവനക്കാര്*ക്ക് അനുവദിക്കരുത്. ബംഗളൂരു, ചെന്നൈ ബസുകളിലെ ജീവനക്കാരുടെ ഡ്യൂട്ടി കഴിഞ്ഞുള്ള അവധി ദിവസങ്ങള്*ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും കമ്മിഷന്* ശുപാര്*ശ ചെയ്യുന്നു.

    വര്*ക്*ഷോപ്പുകളില്* എത്തുന്ന ബസുകള്* വേഗത്തില്* പണി പൂര്*ത്തിയാക്കി പുറത്തിറക്കാന്* മെക്കാനിക്കുകള്* തയാറാകണം. കെ.എസ്.ആര്*.ടി.സിയില്* കര്*ശനമായ സാമ്പത്തിക അച്ചടക്കം ഉണ്ടാകണം. ബസുകള്* ഓട്ടത്തിനിടയില്* കേടുപാടുകള്* സംഭവിച്ച് നിന്നുപോയാല്*, അന്ന് നഷ്ടം വരുന്നത് എത്രയാണോ അത്രയും തുക മെക്കാനിക്കില്* നിന്നും ഈടാക്കണമെന്നും സുശീല്*ഖന്ന കമ്മിഷന്റെ റിപ്പോര്*ട്ടില്* പറയുന്നു. റിപ്പോര്*ട്ട് ഔദ്യോഗികമായി സര്*ക്കാരിനു സമര്*പ്പിച്ചിട്ടില്ല.
    ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയെന്ന ഏറ്റവും സുപ്രധാന ശുപാര്*ശ നടപ്പാക്കണമെങ്കില്* കെ.എസ്.ആര്*.ടി.സി ജീവനക്കാരുടെ പ്രധാന യൂനിയനുകളുടെ സഹായം അത്യാവശ്യമാണ്.

  9. #3638
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കെഎസ്ആർടിസിക്കു വായ്പ നീളുന്നു
    തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളപെൻഷൻ വിതരണം അനിശ്ചിതമായി നീളുന്നു. കനാറാ ബാങ്കിൽ നിന്നു ലഭിക്കുന്ന വായ്പയ്ക്ക് ഉപാധികൾ വർധിച്ചതോടെയാണ് വായ്പ ലഭിക്കൽ വൈകുന്നത്.

    100 കോടി രൂപ കെടിഡിഎഫ്സി വഴി കെഎസ്ആർടിസിക്കു ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമം നടത്തുന്നത്. എന്നാൽ, കെടിഡിഎഫ്സി മുൻപ് കനാറ ബാങ്കിന് നൽകാനുള്ള 60 കോടി രൂപ ഇപ്പോൾ നൽകുന്ന 100 കോടി രൂപയിൽ നിന്നു കുറയ്ക്കുമെന്ന് ബാങ്ക് അധികൃതർ നിലപാടെടുത്തു. ഇതു പ്രകാരം 40 കോടി രൂപ മാത്രമേ ഇപ്പോൾ കെടിഡിഎഫ്സിക്കു ലഭിക്കൂ. ഇതു കെഎസ്ആർടിസിക്കു കൈമാറിയാലും പെൻഷൻ വിതരണത്തിനു പോലും തികയില്ല. ചർച്ചകൾ അന്തിമ തീരുമാനമാകാതെയാണ് കഴിഞ്ഞദിവസം പിരിഞ്ഞത്.

    തുടർച്ചയായ മൂന്ന് അവധിദിനങ്ങൾ വന്നതോടെ ബാങ്ക് അധികൃതരുമായുള്ള തുടർന്നുള്ള ചർച്ചകൾ വൈകുമെന്നതിനാൽ പെൻഷൻശമ്പള വിതരണം അൽപം കൂടി വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ദീപികയോടു പറഞ്ഞു.

    വായ്പ കൈമാറുന്നതിന് കനാറ ബാങ്കിന് ഈടായി നൽകേണ്ട രേഖകൾ പൂർണമല്ലെന്നും ബാങ്ക് അധികൃതർ പരാതിപ്പെട്ടിട്ടുണ്ട്. ഈട് നൽകുന്ന ഡിപ്പോയുടെ പൂർണമായ വിവരങ്ങൾ തയാറാക്കാൻ കെഎസ്ആർടിസിയോട് മന്ത്രിയുടെ ഓഫീസ് നിർദേശിച്ചിട്ടുണ്ട്.

  10. #3639
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ബാങ്കുകള്* കൈയൊഴിഞ്ഞു; ശമ്പളം ത്രിശങ്കുവില്*

    തിരുവനന്തപുരം: വായ്പ നല്*കാന്* ബാങ്കുകള്* വിസമ്മതിച്ചതോടെ കെഎസ്ആര്*ടിയിലെ ശമ്പളവിതരണവും പെന്*ഷന്*വിതരണവും അവതാളത്തിലായി. ജീവനക്കാരുടെ അവകാശങ്ങള്* സംരക്ഷിക്കേണ്ട കെഎസ്ആര്*ടിസിയിലെ അംഗീകൃത ഭരണപക്ഷയൂണിയന്* നേതാക്കള്* തങ്ങളുടെ സ്ഥാനം നഷ്ടമാകാതിരിക്കാന്* മൗന വ്രതത്തിലും.

    കാനറാ ബാങ്കാണ് ഇത്തവണ വായ്പ നല്*കാന്* സമ്മതിച്ചിരുന്നത്. ബാങ്കുകളുടെ കണ്*സോര്*ഷ്യം വഴിമാത്രമെ കെഎസ്ആര്*ടിസിക്ക് വായ്പ ലഭിക്കൂ. കാനറാ ബാങ്ക് പത്തരശതമാനത്തിന് കെടിഡിഎഫ്*സിക്ക് വായ്പ നല്*കും. അതിനുശേഷം കെടിഎഫ്*സിയാണ് പന്ത്രണ്ടര ശതമാനത്തിന് കെഎസ്ആര്*ടി സിക്ക് വായ്പ നല്*കുന്നത്. വായ്പ പാസ്സാകണമെങ്കില്* സര്*ക്കാര്* ഗ്യാരണ്ടി നില്*ക്കണം. ഇത് വാക്കാല്* പറഞ്ഞാല്* പോരാ രേഖാമൂലം സമ്മതിക്കണം. ധനമന്ത്രാലയം താല്*പ്പര്യമെടുത്താല്* മാത്രമെ ഗ്യാരണ്ടി നടപടിയുമായി കോര്*പ്പറേഷന് മുന്നോട്ട് പോകാന്* സാധിക്കു. എന്നാല്* മന്ത്രി തോമസ്*ഐസക്ക് അനുമതി നല്*കാന്* തയ്യാറാകാത്തത് വായ്പയെടുക്കല്* പ്രതിസന്ധിയിലാക്കി.

    നോട്ട് അസാധുവാക്കല്* നടപടി കൂടിയായപ്പോള്* ബാങ്കുകള്* വായ്പയെടുക്കല്* നടപടിക്രമങ്ങള്* കര്*ശനമാക്കി. നടപടിക്രമങ്ങളില്* കെഎസ്ആര്*ടിസി എംഡി രാജമാണിക്യത്തിന് താല്*പ്പര്യമില്ല. നോട്ട് അസാധു പ്രതിസന്ധിയിലും കഴിഞ്ഞ മാസം 154 കോടി രൂപ കളക്ഷന്* ഇനത്തില്* വരുമാനം ഉണ്ടായി. 168 കോടി രൂപയാണ് ശരാശരി വരുമാനം. മുന്* ധന ബാധ്യത മാറ്റി നിര്*ത്തി ദൈനം ദിന കളക്ഷന്* കെഎസ്ആര്*ടിസിക്ക് നല്*കിയാല്* ലാഭത്തോടെ കോര്*പ്പറേഷനെ പ്രവര്*ത്തിപ്പിക്കാമെന്നാണ് എംഡിയുടെ നിലപാട്.

    വായ്പയെടുക്കല്* നടപടിക്രമങ്ങള്* നടത്തുന്നത് ഫിനാന്*സ് വകുപ്പാണ്. ഫിനാന്*സ് വകുപ്പ് മേധാവി സ്ഥലം മാറി പോയതിനാല്* അഡ്മിനിസ്*ട്രേഷന്* വിഭാഗം മേധാവിക്ക് താല്*ക്കാലിക ചുമതല നല്*കിയിരിക്കുകയാണ്. ഏജീസ് ഓഫീസില്* നിന്നും ഫിനാന്*സ് വകുപ്പ് മേധാവിസ്ഥാനത്തേക്ക് ആളെ നിയമിച്ചെങ്കിലും ചുമതലയേറ്റിട്ടില്ല. അതിനാല്* താല്*ക്കാലിക ചുമതലക്കാര്*ക്ക് തീരുമാനം എടുക്കാനും സാധിക്കുന്നില്ല. ഇതോടെ പ്രതിസന്ധിയിലായത് ജീവനക്കാരും.
    വകുപ്പ്മന്ത്രി ശമ്പളം കൊടുക്കുന്നതിനോ വായ്പ തരപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്*ക്കോ സമയം കണ്ടെത്തുന്നില്ല. കെഎസ്ആര്*ടിസിയില്* നിസ്സാര പ്രശ്*നങ്ങള്*ക്ക് പോലും സമരം ചെയ്യുന്ന സിഐടിയു നേതാക്കളുടെ മൗനം യൂണിയനിലെ തന്നെ ജീവനക്കാര്*ക്കിടയില്* പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ശമ്പളത്തോടൊപ്പം ഒക്*ടോബര്* മാസത്തെ പെന്*ഷനും നല്*കാനുണ്ട്. രണ്ടും കൂടി നല്*കാന്* ഇരട്ടി വായ്പ എടുത്താലെ സാധിക്കൂ.
    നിയമസഭ, വൈലോപ്പള്ളി സംസ്*കൃതി ഭവന്*, ജവഹര്*ബാലഭവന്* എന്നിവിടങ്ങളിലെ ജീവനക്കാര്* നോട്ട് അസാധു പ്രതിസന്ധിയിലും മുഴുവന്* ശമ്പളം വാങ്ങിയപ്പോള്* ജനങ്ങളുടെ അവശ്യ സര്*വ്വീസായ കെഎസ്ആര്*ടിസി ജീവനക്കാര്* പട്ടിണി കിടന്ന് പണിയെടുക്കേണ്ട അവസ്ഥയിലാണ്.

  11. #3640
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by wayanadan View Post
    ശമ്പളവും പെൻഷനും രണ്ടും കൊടുത്തിട്ടില്ല ലോണിന് വേണ്ടി കാനറാ ബാങ്കിനെയും ഫെഡറൽ ബാങ്കിനെയും സമീപിച്ചിട്ടുണ്ട് കിട്ടുന്ന കാര്യം സംശയമാണ് ആവശ്യപ്പെട്ട തുകക്കുള്ള ആസ്തി പണയം വെക്കുന്ന വസ്തുവിന് ഇല്ല പോലും .....
    ആകെയുള്ള 93 ഡിപ്പോകളില്* 63 എണ്ണവും ബാങ്കുകള്*ക്കു പണയം വച്ചു കഴിഞ്ഞു. ശേഷിക്കുന്ന മുപ്പതില്* അഞ്ച് ഡിപ്പോകള്* വര്*ക്*ഷോപ്പുകളായതിനാല്* പണയം വെക്കാന്* സാധിക്കില്ല. അഞ്ച് ഡിപ്പോകള്* കെ.ടി.ഡി.എഫ്.സിക്ക് പണയത്തിലാണ്. പിന്നീടുള്ള 20 ഡിപ്പോകള്*ക്കാകട്ടെ പട്ടയവും മറ്റു രേഖകളുമില്ല. ഉണ്ടായിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി. ഇന്ന് കെ.ടി.ഡി.എഫ്.സി.യുടെ കൈയിലാേയനെ.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •