Page 417 of 443 FirstFirst ... 317367407415416417418419427 ... LastLast
Results 4,161 to 4,170 of 4426

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4161
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,142

    Default


    ഒരു വിഭാഗം കെ.എസ്.ആര്*.ടി.സി ജീവനക്കാര്* പണിമുടക്കുന്നു; യാത്രാക്ലേശം രൂക്ഷം


    തിരുവനന്തപുരം: കെ.എസ്.ആര്*.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്* പണിമുടക്ക് നടത്തുന്നതിനെ തുടര്*ന്ന് യാത്രക്ലേശം രൂക്ഷമായി. പലയിടത്തും സമരാനുകൂലികള്* സര്*വീസുകള്* തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ഡ്രൈവര്*ക്ക് മര്*ദനമേറ്റു. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്* പ്രതിഷേധിച്ചാണ് കോണ്*ഗ്രസ് അനുകൂല ജീവനക്കാരുടെ പണിമുടക്ക്.


    കണ്ണൂരില്* എട്ടും തലശ്ശേരിയില്* 19 ഉം സര്*വീസുകള്* മുടങ്ങി. കോഴിക്കോട് എട്ട് ഓര്*ഡിനറി സര്*വീസുകളാണ് റദ്ദാക്കിയത്. സംസ്ഥാനത്തെ 60 ശതമാനം സര്*വീസുകള്* മുടങ്ങിയതാണ് റിപ്പോര്*ട്ട്. മലയോര ജില്ലകളില്* യാത്രാക്ലേശം രൂക്ഷമാണ്. ഇടുക്കിയില്* തൊടുപുഴ ഉള്*പ്പടെയുള്ള ഡിപ്പോകളില്* നാമമാത്രമായ ബസുകള്* മാത്രമാണ് നിരത്തിലിറങ്ങിയത്.

    മലപ്പുറം പാലക്കാട് ജില്ലകളിലും വലിയവിഭാഗം സര്*വീസുകള്* മുടങ്ങി. ദീര്*ഘ ദൂര സര്*വീസുകളും മുടങ്ങിയിട്ടുണ്ട്. ഒരു വിഭാഗം ജീവനക്കാര്* മാത്രമായതിനാല്* സമരം വലിയ രീതിയില്* ബാധിക്കില്ലെന്ന നിലപാടിലായിരുന്നു മാനേജ്*മെന്റ്. എന്നാല്* ആദ്യ മണിക്കൂറുകളില്* സമരം വലിയ രീതിയില്* ബാധിച്ചു എന്ന റിപ്പോര്*ട്ടാണ് ലഭിക്കുന്നത്.

    തിരുവനന്തപുരം കൊല്ലം ജില്ലകളിലും പണിമുടക്ക് വലിയ രീതിയില്* ബാധിച്ചു. നെടുമങ്ങാട് സ്റ്റാന്*ഡില്* വെച്ച് ജോലിക്കിറങ്ങിയ ഡ്രൈവറെ സമരാനുകൂലികള്* മര്*ദിച്ചു. ഇയാളിപ്പോള്* നെടുമങ്ങാട് ആശുപത്രിയില്* ചികിത്സയിലാണ്. കൊല്ലത്ത് 126 സര്*വീസുകളില്* ആറെണ്ണം മാത്രമാണ് പുറപ്പെട്ടത്. സര്*ക്കാര്* തലത്തിലുള്ള ഇടപെടലുകള്* ഉണ്ടായിട്ടില്ലെങ്കില്* യാത്രക്ലേശം രൂക്ഷമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

    ജീവനക്കാര്* ആത്മഹത്യയുടെ വക്കിലാണെന്ന് സമരം ചെയ്യുന്ന കെ.എസ്.ആര്*.ടി.സി ജീവനക്കാര്* വ്യക്തമാക്കി. എല്ലാ വിഭാഗം ജീവനക്കാരും സമരത്തിന് പിന്തുണ നല്*കുന്നുണ്ട്. കൃത്യ സമയത്ത് ശമ്പളം തരാനെങ്കിലും സര്*ക്കാര്* തയ്യാറാവണമെന്നും സമരക്കാര്* ആവശ്യപ്പെട്ടു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4162
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    ഒന്ന് പച്ച പിടിച്ചു വരുമ്പോഴേക്കും തുടങ്ങി സമരം
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #4163
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,142

    Default


  5. #4164
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,142

    Default

    വളയിട്ട കൈകളില്* വളയം ഭദ്രം; കെഎസ്ആര്*ടിസി വനിതാ ഡൈവറിന് സോഷ്യല്* മീഡിയയില്* കൈയ്യടി

    പെരുമ്പാവൂരില്*നിന്ന് രാവിലെ 6.05 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സൂപ്പര്*ഫാസ്റ്റ് ബസിലാണ് സംഭവം. സാധാരണ ഡ്രൈവറിന്റെ വശത്തുള്ള ഡോര്* തുറന്ന് കയറുന്ന പുരുഷന്*ന്മാരെയാണ് നമ്മള്* കൂടുതലും കണ്ടിരിക്കുന്നത്. പ്രത്യേകിച്ച് സൂപ്പര്*ഫാസ്റ്റ് ബസുകളില്*.


    എന്നാല്* കഴിഞ്ഞ ദിവസം ഡ്രൈവിങ് സീറ്റില്* കയറിയത് ഒരു വനിത. ഡ്രൈവിങ്ങ് തുടങ്ങി സ്റ്റാന്*ഡില്*നിന്നിറങ്ങി മെയിന്* റോഡിലൂടെ വണ്ടി കുതിച്ചുതുടങ്ങിയപ്പോഴും പലരുടെയും സംശയം മാറിയിട്ടില്ല. പറയുന്നത്, സംസ്ഥാനത്തെ ഏക വനിത കെഎസ്ആര്*ടിസി ഡ്രൈവര്* എന്ന നിലയില്* വാര്*ത്തകളില്* ഇടംനേടിയ വി.പി ഷീലയെ കുറിച്ചാണ്.

    ഇത്രയും കാലം ഓര്*ഡിനറി, ലോക്കല്* ബസുകള്* ഓടിച്ചു നടന്ന ഷീല ഇപ്പോള്* കെഎസ്ആര്*ടിസി സൂപ്പര്*ഫാസ്റ്റിനും വളയം പിടിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. പെരുമ്പാവൂര്*-തിരുവനന്തപുരം സൂപ്പര്* ഫാസ്റ്റാണ് ഷീല സുരക്ഷിതമായി കൃത്യസമയത്ത് തമ്പാനൂര്* ബസ് സ്റ്റാന്*ഡില്* എത്തിച്ചത്.

    2013 -മുതല്* കെഎസ്ആര്*ടിസിയില്* ഡ്രൈവറായി ജോലിചെയ്യുന്ന ഷീല ഓര്*ഡിനറി ലോക്കല്* സര്*വീസുകളാണ് ഓടിച്ചിരുന്നത്. എന്നാല്* അപ്രതീക്ഷിതമായിട്ടാണ് ഷീലയെ തേടി ആ ഭാഗ്യം എത്തുന്നത്. ആലുവ-മൂവാറ്റുപുഴ ഓര്*ഡിനറി ബസ് ഓടിക്കാന്* രാവിലെ എത്തിയപ്പോള്* അപ്രതീക്ഷിതമായാണ് സൂപ്പര്*ഫാസ്റ്റ് ബസിന്റെ വളയം പിടിക്കേണ്ടി വന്നത്.

    രാവിലെ 6.30ന് സര്*വീസ് തുടങ്ങുന്ന സൂപ്പര്* ഫാസ്റ്റിന്റെ ഡ്രൈവര്* പെട്ടെന്ന് അവധിയെടുത്തതോടെ ഷീലയെ നിയോഗിക്കുകയായിരുന്നു. വഴി പരിചിതമല്ലെങ്കിലും കൃത്യസമയത്ത് തന്നെ വണ്ടി തമ്പാനൂര്* സ്റ്റാന്*ഡില്* എത്തിച്ച് ഷീല നേടിയത് കൈയടികള്*.

    വളയിട്ട കൈകളില്* വളയം ഭദ്രം; കെഎസ്ആര്*ടിസി വനിതാ ഡൈവറിന് സോഷ്യല്* മീഡിയയില്* കൈയടി
    ആശങ്കയോടെ വെല്ലുവിളി ഏറ്റെടുത്ത ഷീലയ്ക്കു പിന്തുണയുമായി കണ്ടക്ടര്* ലിജോയുണ്ടായിരുന്നു. വൈകിട്ട് 4.15 -ന് മടക്ക സര്*വീസും ഷീല തന്നെയാണ് ഓടിച്ചത്. കെഎസ്ആര്*ടിസിയില്* എം പാനലുകാര്* അടക്കം ഇരുപതിനായിരത്തോളം ഡ്രൈവര്*മാരുള്ളതിലെ ഏകവനിയാണ് ഷീല.


    കോട്ടപ്പടി ചേറങ്ങനാല്* സ്വദേശിനിയാണ് ഷീല. ആദ്യ നിയമനം കോതമംഗലം ഡിപ്പോയിലായിരുന്നു. വെള്ളാരംകുത്തിലേക്കായിരുന്നു ആദ്യ സര്*വീസ്. പിന്നെ, വെറ്റിലപ്പാറ റൂട്ടില്*. പിന്നീടാണ് കോതമംഗലം ഡിപ്പോയില്*നിന്ന് പെരുമ്പാവൂരിലേക്ക് മാറ്റം ലഭിച്ചത്. മൂന്നുമാസം അങ്കമാലിയിലും ഒരു കൊല്ലത്തോളേം തലസ്ഥാനത്തും ജോലിചെയ്തു.

    വേങ്ങൂര്* ചെറങ്ങനാല്* പരേതനായ പാപ്പുവിന്റെയും കുട്ടിയുടെയും ഇളയ മകളാണ് ഷീല. സഹോദരങ്ങളായിരുന്നു ഷീലയുടെ ആദ്യകാല ഡ്രൈവിങ് പരിശീലകര്*. പന്തല്* പണിക്കിടെ വീണു കിടപ്പിലായ സഹോദരനും കുടുംബത്തിനും 76 വയസ്സുള്ള അമ്മയ്ക്കും ഒപ്പമാണ് താമസം.
    വിവാഹം കഴിച്ചെങ്കിലും 11 വര്*ഷത്തിനുശേഷം വേര്*പെട്ടു. കോതമംഗലത്തെയും കോട്ടപ്പടിയിലെയും ഡ്രൈവിങ്ങ് സ്*കൂളിലെ അധ്യാപിക കൂടിയായിരുന്നു ഷീല. നൂറു കണക്കിന് ആളുകളെ ആണ് ഷീല വളയം പിടിക്കാന്* പഠിപ്പിച്ചത്.

  6. #4165
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #4166
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,142

    Default

    സർക്കാർ തീരുമാനമെടുക്കാതെ നഷ്ടമാക്കിയത് 28 മാസം





    തിരുവനന്തപുരം: കിഫ്ബി വായ്പ തിരിച്ചടവില്ലാത്ത സഹായധനമായി നൽകണമെന്ന കെ.എസ്.ആർ.ടി.സി.യുടെ ആവശ്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ എടുത്തത് 28 മാസം. ഇതിനിടെ പുതിയ ബസുകൾ ഇറക്കാൻ കഴിയാതെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കു സ്ഥാപനം കൂപ്പുകുത്തുകയും ചെയ്തു. സമരം പ്രഖ്യാപിച്ച ജീവനക്കാരുമായി കഴിഞ്ഞയാഴ്ച നടത്തിയ ചർച്ചയിലാണ് മന്ത്രി എ.കെ. ശശീന്ദ്രൻ കിഫ്ബി വ്യവസ്ഥകളിൽ ഇളവ് വരുത്തുമെന്നു പ്രഖ്യാപിച്ചത്.
    2017 ഓഗസ്റ്റിലാണ് കിഫ്ബി സഹായധനം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 900 ബസുകൾ വാങ്ങാൻ കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്*നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷനെക്കൊണ്ട് റിപ്പോർട്ട് തയ്യാറാക്കിച്ചു. എന്നാൽ, തിരിച്ചടവിന്റെ പേരിലെ തർക്കത്തിൽ തുടർനടപടികൾ കുടുങ്ങി.
    ബാങ്ക് കൺസോർഷ്യത്തിൽനിന്നുള്ള 3350 കോടി രൂപയുടെ വായ്പ തിരിച്ചടയ്*ക്കേണ്ടതിനാൽ മറ്റു വായ്പകൾ എടുക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്*മെന്റ്. വീണ്ടും വായ്പയെടുക്കാൻ ബാങ്ക് കൺസോർഷ്യത്തിന്റെ അനുമതിയും വേണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ കെ.എസ്.ആർ.ടി.സി. സർക്കാരിനു കത്ത് നൽകി. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്നു തീരുമാനമുണ്ടായില്ല.
    താരതമ്യേന കുറഞ്ഞ പലിശയാണ് കിഫ്ബി ഈടാക്കുന്നതെന്നതിനാൽ കെ.എസ്ആർ.ടി.സി.ക്കും സ്വീകാര്യമായിരുന്നു. 324 കോടി രൂപ ഏഴുവർഷംകൊണ്ട് 385 കോടിയായി തിരിച്ചടയ്ക്കണം. 2.65 ശതമാനമാണു പലിശ.
    നഷ്ടമായ സമയത്ത് 100 പുതിയ ബസുകൾ മാത്രമാണ് വാങ്ങിയത്. 1000 ബസുകൾ ഇറക്കേണ്ട സാഹചര്യത്തിലാണ് ഈ അവസ്ഥ. ഏപ്രിലിനുള്ളിൽ 340 സൂപ്പർക്ലാസ് ബസുകൾ പിൻവലിക്കേണ്ടിവരും.
    കിഫ്ബി വ്യവസ്ഥകളിൽ ഇളവുവരുത്തി തുക കൈമാറിയാലും ആറുമാസം കഴിയാതെ ബസുകൾ ഇറക്കാനാവില്ല. ടെൻഡർ നടപടികൾക്ക് നിശ്ചിതസമയം വേണം. സ്വന്തമായി കോച്ച് നിർമിക്കണമെങ്കിൽ അസംസ്*കൃത വസ്തുക്കൾ വാങ്ങണം. ബസ് നിർമാണം നിർത്തിവെച്ചതിനാൽ വർക്ക്*ഷോപ്പുകളിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും സ്ഥിരംജീവനക്കാരെ മാറ്റുകയും ചെയ്തിരുന്നു.
    തടസ്സം ഇങ്ങനെ

    93 ഡിപ്പോകളിൽ 54 എണ്ണം പണയത്തിലാണ്. എഴെണ്ണംകൂടി കിഫ്ബിക്കുവേണ്ടി പണയപ്പെടുത്തേണ്ടിവരും. 74 ഡിപ്പോകളുടെ വരുമാനം നിലവിലുള്ള ബാങ്ക് വായ്പാ തിരിച്ചടവിനും കോടതി ഉത്തരവ് പ്രകാരമുള്ള പെൻഷൻ ആനൂകൂല്യങ്ങൾക്കുമായി വിനിയോഗിക്കുകയാണ്. 19 ഡിപ്പോകളുടെ വരുമാനംകൊണ്ടാണ് ശമ്പളം നൽകുന്നത്. ഇതിൽനിന്നു കിഫ്ബി തിരിച്ചടവുകൂടി വന്നാൽ ശമ്പളം മുടങ്ങും.


  8. #4167
    FK Citizen Free Thinker's Avatar
    Join Date
    Jan 2010
    Location
    Bangalore
    Posts
    5,938

    Default

    Innale night 10.30 thrissur KSRTC standil nokkiyappo orotta palakkad busilla.....karnataka rtc and setc ishtam pole.......TVM thekkulla ksrtc busukal ore samayam 3 ennam okkeyanu vidunnathu.....ellavarum palakkad sidilekkulla bus nokki nikkuvanu......pinne gathikettu nere railway stationil poyi rapti sagarinu keri......

  9. #4168
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,142

    Default

    എട്ട് വർഷം, കോടികൾ നഷ്ടം; കെഎസ്ആർടിസി പ്രതിസന്ധിയിൽ




    തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയുടെ കയങ്ങളിലേക്ക് കെഎസ്ആര്*ടിസി കൂപ്പുകുത്തുകയാണ്.
    എട്ടുവര്*ഷത്തിനിടെ 8809 കോടിയുടെ നഷ്ടം. കഴിഞ്ഞ യുഡിഎഫ് സര്*ക്കാരിന്റെ കാലത്ത് 4115 കോടിയായിരുന്നു കോര്*പറേഷന്*റെ നഷ്ടം. ഇടതു സര്*ക്കാര്* അധികാരമേറ്റശേഷം 4694 കോടിയുടെ നഷ്ടമാണ് കോര്*പറേഷന്* ഉണ്ടാക്കിയതെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.

    2011 മുതല്* 2019 അവസാനം വരെയുള്ള കാലയളവിലാണ് കോര്*പറേഷന്റെ ആകെ നഷ്ടം 8809 കോടി രൂപ. 2011- 12 ല്* 414.79 കോടിയായിരുന്ന നഷ്ടം 2013-14 ആയപ്പോഴേക്കും വര്*ധിച്ച് 583.89 കോടിയായി. ഉമ്മന്*ചാണ്ടി സര്*ക്കാരിന്*റെ അവസാനത്തെ രണ്ട് വര്*ഷങ്ങളില്* ആയിരം കോടി കടന്ന പ്രതിവര്*ഷ നഷ്ടക്കണക്ക് പിന്നെ അതിനുതാഴേക്കു വന്നിട്ടില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്*ക്കാര്* അധികാരമേറ്റശേഷവും സ്ഥിതി പഴയതുതന്നെ. ഫലത്തില്* എട്ടുവര്*ഷത്തെ ആകെ നഷ്ടം 8809 കോടി രൂപ. ഇതില്* 2015- 16 വരെയുള്ള കണക്കുകള്* മാത്രമേ ഓഡിറ്റും പൂര്*ത്തിയാക്കിയിട്ടുള്ളു.








  10. #4169
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,526

    Default


  11. #4170
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,142

    Default

    പഴയ കെ.എസ്.ആര്*.ടി.സി ബസുകളുടെ യാത്ര ഭക്ഷണവുമായി; പഴഞ്ചന്* ആനവണ്ടികള്* ഇനി ഭക്ഷണശാല




    ഒരുബസ് 20 വര്*ഷം ഉപയോഗിക്കാന്* കഴിയും. എന്നാല്*, 13 വര്*ഷത്തില്*ക്കൂടുതല്* കെ.എസ്.ആര്*.ടി.സി.ക്ക് വാഴാറില്ല.
    പയോഗശൂന്യമായ ബസുകളില്* കെ.എസ്.ആര്*.ടി.സി. സഞ്ചരിക്കുന്ന ഭക്ഷണശാലകള്* ഒരുക്കുന്നു. ബസ് സ്റ്റാന്*ഡുകളുടെ സമീപത്ത് ഇവ നിര്*ത്തിയിട്ടായിരിക്കും വില്*പ്പന. കൂടുതല്* വാടക വാഗ്ദാനം ചെയ്യുന്നവര്*ക്ക് ബസുകള്* നല്*കും. വനിതാവികസന കോര്*പ്പറേഷന്*, കുടുംബശ്രീ, ഇന്ത്യന്* കോഫിഹൗസ് തുടങ്ങിയവയ്ക്കായിരിക്കും മുന്*ഗണന.
    കോവിഡ് കാലം മാറുമ്പോള്* സഞ്ചരിക്കുന്ന ഭക്ഷണശാലകള്* നിരത്തിലെത്തും. പഴയ ബസുകളില്* രൂപമാറ്റംവരുത്താന്* മെക്കാനിക്കുകളെ നിയോഗിച്ചിട്ടുണ്ട്. 500ല്* അധികം പഴഞ്ചന്* ബസുകളാണ് കെ.എസ്.ആര്*.ടി.സി.ക്കുള്ളത്.
    പഴയ ഇരുമ്പുവിലയ്ക്ക് ഇവ പൊളിച്ചുവില്*ക്കുകയാണ് പതിവ്. 75,000 രൂപയില്* കൂടുതല്* കിട്ടില്ല. വലിച്ചുകൊണ്ടുപോകാവുന്ന വിധത്തില്* ബസുകള്* സജ്ജീകരിച്ചാല്* എന്*ജിന്* ഉള്*പ്പെടെയുള്ള ഭാഗങ്ങള്* നീക്കംചെയ്യാം. റേഡിയേറ്റര്*, ആക്*സില്*, ഗിയര്*ബോക്*സ് എന്നിവ മറ്റു ബസുകളില്* ഉപയോഗിക്കാം. ഫുഡ് കോര്*ട്ടുകള്* വിന്യസിക്കാന്* ഒരു ഡ്രൈവറെ നിയോഗിച്ചാലും ലാഭകരമാണെന്നാണ് നിഗമനം.
    പല ബസ് സ്റ്റാന്*ഡുകളിലും ആവശ്യത്തിലധികം സ്ഥലമുണ്ട്. ഗതാഗതതടസ്സമുണ്ടാകാത്ത വിധത്തില്* സഞ്ചരിക്കുന്ന ഫുഡ്*കോര്*ട്ടുകള്* മാറ്റിയിടാനും കഴിയും. തമ്പാനൂര്* സെന്*ട്രല്* ഡിപ്പോയുടെ ഒരുവശം മതില്*കെട്ടാന്* ചിലര്* തടസ്സം നില്*ക്കുന്നുണ്ട്. പഴയബസുകള്* ഇട്ടാണ് ഇവിടെ മറതീര്*ത്തിട്ടുള്ളത്. ഇവ കടകളാക്കിമാറ്റി വാടകയ്ക്കു കൊടുക്കാനാണ് തീരുമാനം. ബസുകളിലെ കടകളും നിലവില്*വരും.
    ഒരുബസ് 20 വര്*ഷം ഉപയോഗിക്കാന്* കഴിയും. എന്നാല്*, 13 വര്*ഷത്തില്*ക്കൂടുതല്* കെ.എസ്.ആര്*.ടി.സി.ക്ക് വാഴാറില്ല. പത്തുവര്*ഷം പഴക്കമുള്ള ബസുകള്*വരെ പൊളിക്കാന്* അനുമതിതേടിയത് വിവാദമായിരുന്നു. ഇതേക്കുറിച്ച് 'മാതൃഭൂമി' വാര്*ത്ത നല്*കിയതിനെത്തുടര്*ന്ന് ലേലം ഉപേക്ഷിച്ചു. പത്തുവര്*ഷത്തിലധികം പഴക്കമുള്ള ബസുകള്* ഇപ്പോള്* ഓര്*ഡിനറി സര്*വീസിനാണ് ഉപയോഗിക്കുന്നത്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •