Page 39 of 48 FirstFirst ... 293738394041 ... LastLast
Results 381 to 390 of 471

Thread: FK ezhuthukaare ithile..ithile..

  1. #381
    FK Visitor nerazzurri's Avatar
    Join Date
    Mar 2011
    Location
    Oman
    Posts
    110

    Default


    <LI style="BORDER-BOTTOM: #d8d8d8 1px solid; PADDING-BOTTOM: 10px; MARGIN-BOTTOM: 10px; COLOR: #0d67b3">ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്*ഡിങ്ങിലും ഇന്ത്യ; ലോകകപ്പ് നമീബിയക്ക്
    അനില്*കുമാര്* എ വി (from deshabhimani vaarika). <LI style="MARGIN-BOTTOM: 10px; COLOR: #000000">ഭൂമധ്യരേഖാപ്രദേശത്ത് സിംഹങ്ങളും കടുവകളുമൊന്നിച്ച് അതീഭീകരങ്ങളായ ദിനങ്ങള്* കഴിച്ചുകൂട്ടിയവര്*ക്ക് ചിലപ്പോള്* അതേപ്പറ്റി ഒന്നും എഴുതാന്* കഴിഞ്ഞെന്നുവരില്ല. എന്നാല്* വീടിന്റെ വരാന്തയ്ക്കപ്പുറം കാലെടുത്തുവയ്ക്കാത്തയാള്*ക്ക് വായനക്കാര്*ക്ക് അനുഭവവേദ്യമാകുംവിധം സിംഹങ്ങളെയും കടുവകളെയും വേട്ടയാടിയതിനെക്കുറിച്ചും മൃഗങ്ങളെ കൊല്ലുന്നതിനെപ്പറ്റിയും ആ സമയത്ത് അനുഭവിച്ച മാനസിക സമ്മര്*ദങ്ങള്* മുന്*നിര്*ത്തിയും എന്തിനേറെ അപ്പോള്* അനുഭവിച്ചറിഞ്ഞ സിംഹങ്ങളുടെ മണത്തെയും സര്*പ്പങ്ങള്* ചീറിപ്പാഞ്ഞ് അടുത്തപ്പോഴുണ്ടായ ഒച്ചയെയുംകുറിച്ച് വിശദാംശങ്ങള്* ചോര്*ന്നുപോകാതെ എഴുതാനാവും എന്ന ഇസഡോറ ഡങ്കന്റെ ആത്മകഥയിലെ ആമുഖം അനുഭവത്തിന്റെ കനമില്ലാത്ത വാര്*ത്താനിര്*മിതിയെക്കൂടി കടന്നാക്രമിക്കുന്നുണ്ട്. സാധാരണ മനുഷ്യന്റെ ജീവിത സങ്കടങ്ങള്*ക്കുള്ളിലെ ഉപരിവര്*ഗ ഗൂഢാലോചന അവ സ്വാഭാവികമാക്കുകയാണ്. തുലയട്ടെ ദര്*ശനം ലോഹന്*ഗ്രീന്* എന്ന സമ്പന്നനുമൊത്തുള്ള സഹവാസവും അവര്*ക്കിടയിലുണ്ടായ സംഭാഷണങ്ങളും ഇസഡോറ കരുതിവച്ചിട്ടുമുണ്ട്. പ്ലാറ്റോയുടെ റിപ്പബ്ലിക്, കാള്*മാര്*ക്സ്, ലോകത്തിന്റെ പുനര്*ഘടന തുടങ്ങിയവയെക്കുറിച്ചെല്ലാം ശബ്ദിച്ച കാമുകിയെ ആ ധനാഢ്യന്* അരുചികരമായാണ് പരിചരിച്ചത്. പ്രിയപ്പെട്ട കവി ആരാണെന്ന തിരക്കലിനോടുള്ള അവരുടെ പ്രതികരണം അയാളുടെ മുഖം ചുവപ്പിക്കുകതന്നെചെയ്തു. വാള്*ട്ട് വിറ്റ്മാന്* എന്ന് കേട്ടപ്പോള്* ലോഹന്*ഗ്രീന്* പൊട്ടിത്തെറിക്കുകയായിരുന്നു. ""എന്ത് അസംബന്ധം! അയാളൊരിക്കലും സ്വയം ജീവിക്കാനുള്ളതുപോലും നേടിയില്ല"""". അങ്ങ് കാണുന്നില്ലേ? സ്വതന്ത്രയായ അമേരിക്കയെ അദ്ദേഹം ദീര്*ഘദര്*ശനം ചെയ്തില്ലേ- ഇസഡോറയടെ മറുപടി. ദര്*ശനം-പോയി തുലയട്ടെ എന്നായിരുന്നു ലോഹന്*ഗ്രീനിന്റെ അക്ഷമയും അസ്വസ്ഥതയും. നമ്മുടെ മാധ്യമങ്ങളിതാ ലോഹന്*ഗ്രീന് അസംഖ്യം കൂട്ടുകാരെ നല്*കുകയാണ്. അമേരിക്കയെന്നാല്* അയാള്*ക്ക് ലാഭം കൊയ്തുകൂട്ടാനുള്ള ഡസനോളം ഫാക്ടറികളായിരുന്നു. യുദ്ധശേഷമുള്ള പാരീസ് തെരുവുകളിലേക്ക് ഇസഡോറ ലോകത്തിന്റെ ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. തെരുവുകളിലെ വിജയാഘോഷങ്ങള്*. ലോകം രക്ഷപ്പെട്ടിരിക്കുകയാണെന്ന ആശ്വാസവചനങ്ങളാണ് എങ്ങും. രക്ഷയുടെ വാതില്* തുറക്കപ്പെട്ട, സമാധാനകാലത്ത് എല്ലാവരും കവികളാവുകയായിരുന്നു. പക്ഷേ അവര്* ഉടന്* ഉറക്കംവിട്ടെണീറ്റു; ഉറ്റവര്*ക്കുള്ള ഭൗതികാവശ്യങ്ങള്* അറിയുകയായിരുന്നു. കോമാളികളുടെ കൂടാരം ദര്*ശനങ്ങള്* പോയിത്തുലയട്ടെ എന്ന് ആക്രോശിക്കുന്ന മലയാള പത്രങ്ങള്* വിശേഷിച്ച് മലയാള മനോരമയും മാതൃഭൂമിയും എന്നാല്* വലതുപക്ഷ അജന്*ഡക്ക് കാവല്*നില്*ക്കുകയുമാണ്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്*ക്കുപരി അത് ഗൗരവമായ സാംസ്കാരിക വിപത്താണ് തുറന്നുപിടിക്കുന്നതും. ഏത് ഭരണകാലത്തും നടക്കുന്ന സാധാരണ കുറ്റകൃത്യങ്ങളെയും ആത്മഹത്യകളെയും മദ്യപാന മരണങ്ങളെയും റോഡപകടങ്ങളെയും കമ്യൂണിസ്റ്റ് ക്രൂരതയായി എഴുന്നള്ളിക്കുകയാണിപ്പോള്*. കനപ്പെട്ട രാഷ്ട്രീയപ്രശ്നങ്ങള്*ക്കുപകരം കോമാളി എപ്പിസോഡുകളാണ് ഉതിര്*ക്കുന്നതും. അത്തരമൊരു കൂടാരത്തിലേക്ക് നടന്* ജഗദീഷും സിന്ധുജോയിയും മറ്റും എത്തിയത് വലിയ കൊടുങ്കാറ്റുകളാണെന്നാണ് വിധിതീര്*പ്പ്. രാഷ്ട്രീയമെന്ന "മാലിന്യം"" കലാകാരന്മാര്* പേറുന്നതിനെതിരെ നിരന്തരം ഓര്*മിപ്പിച്ചവരാണ് ഇപ്പോള്* താരങ്ങളുടെ കോള്*ഷീറ്റ് യുഡിഎഫിന് (മലയാള മനോരമ 2011 ഏപ്രില്* 9) എന്ന ദീര്*ഘ സചിത്ര വിവരണം നല്*കുന്നത്. കോഴിക്കോട്ട് യുഡിഎഫ് സ്ഥാനാര്*ഥി പി വി ഗംഗാധരനും പത്തനാപുരത്ത് കെ ബി ഗണേഷ്കുമാറിനും വോട്ടഭ്യര്*ഥിക്കാന്* താരനിരതന്നെയായിരുന്നു. നടീനടന്മാര്* തിരക്കഥാകൃത്തിന്റെ ഉശിരന്* ഡയലോഗുകള്* കാച്ചുന്നത് പതിവാണ്. എന്നാല്* നിര്*മാതാവിന്റെയും സഹ അഭിനേതാവിന്റെയും വാക്കുകള്* എഴുന്നള്ളിക്കുന്നതില്* മനോരമയ്ക്ക് പരിഭവമൊന്നുമുണ്ടായില്ല. ഭരത് മുരളിയും ലെനിന്* രാജേന്ദ്രനും മാത്രമാണ് രാഷ്ട്രീയക്കാര്*! ഹസാരയോട് തോറ്റ കോണ്*ഗ്രസ് പ്രമുഖ ഗാന്ധിയന്* അണ്ണാ ഹസാരെ അഴിമതിക്കെതിരെ നടത്തിയ ഐതിഹാസികമായ ചെറുത്തുനില്*പ്പില്*നിന്ന് മകാരങ്ങള്* ദര്*ശനത്തെ ചോര്*ത്തിക്കളഞ്ഞു. അദ്ദേഹത്തിന്റെ സമരത്തിന്റെ പശ്ചാത്തലമാണ് അവയിലെ വാര്*ത്തകളിലും മുഖപ്രസംഗങ്ങളിലും ഒഴിഞ്ഞുപോയത്. അഴിമതിക്കെതിരെ ഒരു സ്വപ്നവിജയം (മലയാള മനോരമ 2001 ഏപ്രില്* 9), അഴിമതിക്കെതിരെ ആര്*ജവത്തോടെ (മാതൃഭൂമി- അതേ ദിവസം) എന്നീ മുഖപ്രസംഗങ്ങള്* യാഥാര്*ഥ്യങ്ങള്* കുഴിച്ചുമൂടുകയായിരുന്നു. ""അഴിമതിക്കെതിരെ അതിശക്തമായ നിലപാടെടുത്തിട്ടുള്ള സമുന്നത നേതാക്കള്* അടങ്ങുന്ന ദേശീയകക്ഷിയാണ് ഇപ്പോള്* കേന്ദ്രഭരണം നയിക്കുന്നത്""""-എന്ന മാതൃഭൂമി മുഖപ്രസംഗഭാഗം കുംഭകോണങ്ങളുടെ തലസ്ഥാനമായി ഇന്ത്യയെ നാണംകെടുത്തിയവര്*ക്കുള്ള താമ്രപത്രത്തില്* കുറഞ്ഞ ഒന്നുമല്ല. പ്രധാനമന്ത്രി മന്*മോഹന്*സിങ് കേരള പര്യടനത്തിനെത്തിയപ്പോള്* ഹസാരെയുടെ സമരം തീര്*ന്നതില്* ആശ്വാസംകൊണ്ടു. സര്*ക്കാരും പൊതുസമൂഹവും കൈകോര്*ത്തതിനാലാണത്രെ പ്രതിഷേധം പിന്*വലിച്ചത്. വയലാര്* രവി എന്ന സെന്*സര്* രാഹുല്*ഗാന്ധിയാകട്ടെ, രാഷ്ട്രീയത്തിലെ സലീംകുമാറിനെപ്പോലെയായിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രായത്തെയും കടന്നാക്രമിച്ചു. മരണക്കിടക്കയിലിരുന്ന് മന്ത്രിമാരായി തുടര്*ന്ന പടുവൃദ്ധന്മാരുടെ കോണ്*ഗ്രസ് ചരിത്രം രാഹുലിനെ ഓര്*മപ്പെടുത്താന്* അദ്ദേഹത്തിന്റെ അമ്മയ്ക്കും വിവരമില്ലല്ലോ? കേന്ദ്രമന്ത്രി വയലാര്* രവി അല്*പത്തരങ്ങളുടെ ദേശീയ ജേതാവാണ്. മുതലക്കുളവും തേക്കിന്*കാടുംപോലെ വയലാര്* അനുബന്ധം. വി എസിന്റെ യോഗങ്ങളില്* വന്* ജനക്കൂട്ടമെത്തുന്നത് "എ"" പടം കാണാമെന്നതിലാണത്രെ! ഇതിനെതിരെ ഒരു മാധ്യമവും ഒരക്ഷരവും ഉരിയാടിയില്ല. സിന്ധുജോയിയെ ഒരുത്തിയെന്നു വിളിച്ചുവെന്നും ലതികാ സുഭാഷിനെതിരെ ദ്വയാര്*ഥപ്രയോഗം നടത്തിയെന്നുമുള്ള വിലകുറഞ്ഞ ആരോപണങ്ങളിലൂടെ ചര്*ച്ചയുടെ സ്വഭാവംതന്നെ മാറ്റുകയായിരുന്നു മാധ്യമങ്ങള്*. ബഹുമാന്യനായ വയോധികന്* സിന്ധുവിനെപ്പോലൊരു ചെറുപ്പക്കാരിയെ അങ്ങനെ വിളിച്ചത് ജാമ്യമില്ലാ വാറണ്ട് നല്*കേണ്ട കുറ്റമാണോ. അലക്കിതേച്ച് ഇസ്തിരിയിട്ട സ്വഭാവമില്ലാത്ത, ഇ കെ നായനാരും മറ്റും നടത്താറുള്ള "ഓന്*"" പ്രയോഗത്തിന് കേരളം വധശിക്ഷ നല്*കിയിട്ടില്ലല്ലോ. ലതികാ സുഭാഷിനെക്കുറിച്ച് വയലാര്* രവിയുടെ "എ"" സര്*ട്ടിഫിക്കറ്റുപോലെ എന്തോ കഥയുണ്ടെന്ന് ദ്യോതിപ്പിച്ച് യഥാര്*ഥത്തില്* അവരെ പീഡിപ്പിച്ചത് അതെല്ലാമറിയാവുന്ന ഉമ്മന്*ചാണ്ടിയും കൂട്ടുകാരും മാധ്യമ ദല്ലാള്*മാരുമല്ലേ. "നിനക്കൊരുത്തന്* കിഴക്കുദിച്ചു""... എന്ന ചലച്ചിത്രഗാനഭാഗം ഇനി താങ്കള്*ക്ക് ഒരു ഭവാന്* പടിഞ്ഞാറ് ഉദിച്ചു എന്നാക്കേണ്ടിവരുമോ. ദൈവങ്ങളും യുഡിഎഫ് ഘടകകക്ഷികളോ പള്ളിമേധാവികളും സാമൂഹ്യസംഘടനകളും ന്യൂനപക്ഷ പ്രസ്ഥാനങ്ങളും വിശ്വാസികളും ദൈവങ്ങളുമെല്ലാം യുഡിഎഫ് ഘടകകക്ഷികളാണെന്ന മട്ടിലായിരുന്നു മാധ്യമ പൈങ്കിളികളുടെ ദാര്*ശന നിരാകരണം. ഇന്ത്യാവിഷനിലെ നേതാവിനൊപ്പം പരിപാടിയായ "ഫോളോ ദി ലീഡര്*"" ഒപ്പിയെടുത്ത അനൗണ്*സ്മെന്റ് ഇങ്ങനെ: ഈശ്വരവിശ്വാസികളുടെ നിറകുടമായ ഉമ്മന്*ചാണ്ടി. ഖദര്*തൊലിക്കാര്* കണ്ടാമൃഗത്തെ തോല്*പ്പിച്ച് ഇങ്ങനെ പറഞ്ഞാലും അത് സംപ്രേഷണവേളയില്* ഒഴിവാക്കേണ്ടതല്ലേ. മനോരമ ചാനലില്* മലമ്പുഴ മണ്ഡലത്തെക്കുറിച്ചുള്ള വിശദീകരണം സംഗ്രഹിക്കുന്നത്, "ഹിന്ദുവോട്ട് നേടാനുള്ള എല്*ഡിഎഫിന്റെ ശ്രമ""ത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ്. ഹിറ്റ്ലറും ഗീബല്*സും: ഒരു മലയാള പരിഭാഷ മെയ്ന്*കാംഫിലെ ഓരോ വാക്കിനും 125 ജീവിതങ്ങള്* നഷ്ടമാക്കാന്* കഴിഞ്ഞു. ഓരോ പേജിനും 47,000 മരണം. ഓരോ അധ്യായവും 12,00,000 പേരുടെ ജീവനൊടുക്കി എന്നാണ് നോര്*മന്* കസിന്*സ് എഴുതിയത്. അങ്ങനെ നോക്കുമ്പോള്* ലോകചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ അക്ഷരസമാഹാരമായിരുന്നു അഡോള്*ഫ് ഹിറ്റ്ലറുടെ ആ ആത്മകഥ. ജൂതന്മാര്*ക്കും കമ്യൂണിസ്റ്റുകാര്*ക്കുമെതിരായി വിഷം തുപ്പുന്ന അതിക്രമ വാക്കുകളായിരുന്നു അതില്* നിറയെ. ഭരണത്തിന്റെ സൈനികവല്*ക്കരണത്തിലൂടെ ജര്*മനിയുടെ സാധാരണ ജനജീവിതം അട്ടിമറിക്കപ്പെടുകയും ലോകത്തിന് വന്* ഭീഷണി സൃഷ്ടിക്കുകയുമായിരുന്നു. യുദ്ധത്തെ പലവട്ടം ന്യായീകരിച്ച ഹിറ്റ്ലര്* സമാധാനം ഭീരുവിന്റെ വ്യാമോഹമാണെന്നുവരെ പ്രഖ്യാപിച്ചു. ഫാസിസ്റ്റ് പ്രചാരണയന്ത്രത്തിന്റെയും തന്ത്രത്തിന്റെയും സമന്വയമായിരുന്നു മെയ്ന്*കാംഫിലെ ചില അധ്യായങ്ങളെങ്കിലും. ""...വിപ്ലവത്തിന്റെ സമയങ്ങളില്* അതിന്റെ വക്താക്കള്* ആവര്*ത്തിച്ച് ഓലിയിട്ടിരുന്നത് യുദ്ധത്തിന്റെ ഫലം എന്തുതന്നെയായാലും അത് പൊതുജനത്തെ ബാധിക്കില്ലെന്നാണ്. യുദ്ധത്തിന് പിന്നില്* വമ്പന്* മൂലധന താല്*പര്യങ്ങളാണെന്നും ജര്*മനിയിലെ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും അതിന്റെ ഗുണഭോക്താക്കളല്ലെന്നും അവര്* പ്രചരിപ്പിച്ചു. സൈനികാധിപത്യം തകര്*ക്കപ്പെടുകയും യുദ്ധം തീരുകയും ചെയ്താല്* ജര്*മന്* ജനതയുടെ പുനരധിവാസം തങ്ങളേറ്റെന്നും ഈ അനുരഞ്ജനവാദക്കാര്* ഒച്ചവച്ചതാണ്. സമാധാനവാദം പാടിയ അവരാണ് യുദ്ധത്തിന്റെ മുഴുവന്* ഉത്തരവാദിത്തവും ജര്*മനിയുടെ ചുമലില്* കെട്ടിവച്ചത്. യുദ്ധഫലം നിര്*ണായകമല്ലെന്ന് പറഞ്ഞവര്*തന്നെ ഇപ്പോള്* രാഷ്ട്രത്തിന്റെ തകര്*ച്ചയുടെ കാരണമായി യുദ്ധത്തെ ചുണ്ടിക്കാണിക്കുന്നു. ഇനിയവര്*ക്ക് പറയാനാവുമോ, യുദ്ധത്തിലെ തോല്*വി ജര്*മന്* ജനതയെ ഒരുതരത്തിലും ബാധിക്കുമായിരുന്നില്ലെന്ന്? വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ജര്*മന്* സൈന്യത്തിന്റെ വഴി തടഞ്ഞത് ഈ വിപ്ലവകാരികള്* തന്നെയല്ലേ? നിങ്ങള്* തന്നെയല്ലേ ജര്*മനിക്ക് നാട്ടിലും പുറത്തും നേടിയെടുക്കാമായിരുന്ന സൗഭാഗ്യങ്ങളെല്ലാം തട്ടിയെറിഞ്ഞത്..."""" എന്ന ഹിറ്റ്ലറുടെ ധിക്കാരപൂര്*ണമായ ചോദ്യമാണ് മലയാള പത്രങ്ങളില്* പരിഭാഷപോലെ ഇപ്പോള്* വന്നുനിറഞ്ഞുകൊണ്ടിരിക്കുന്നത്. തല്ലിക്കൊഴിച്ച ജനാധിപത്യം അന്താരാഷ്ട്ര ആണവ കുത്തകകളും ധനമൂലധന ഉടമകളും ബാങ്ക്-ഇന്*ഷുറന്*സ് ഭീമന്മാരുമെല്ലാം ചേര്*ന്ന് തല്ലിക്കൊഴിച്ച ഇന്ത്യന്* ജനാധിപത്യത്തെയും സ്വാശ്രയത്വത്തെയും സോഷ്യലിസ്റ്റ് വായ്ത്താരികളെയുംകുറിച്ച് പത്രങ്ങള്*ക്ക് അതിരുകടന്ന ശുഭപ്രതീക്ഷയാണ്. വസ്തുതകള്* ചൂണ്ടിക്കാണിക്കുന്നവരെ ഹിറ്റ്ലറെപ്പോലെ നിറഞ്ഞ വായില്* അപഹസിക്കുകയുമാണ് അവ. പതിനഞ്ചാം ലോകസഭയിലെ 306 കോടിപതികളില്* 141 പേരും കോണ്*ഗ്രസിന്റെ ലളിതജീവിതചര്യക്കാരാണ്. 64 കേന്ദ്രമന്ത്രിമാരുടെ രേഖയുള്ള സ്വത്തിന്റെ വിസ്തൃതി 500 കോടി രൂപയ്ക്ക് മുകളിലും. ഓരോ കോര്*പറേറ്റ് ശൃംഖലയും അവര്*ക്കാവശ്യമുള്ളവരെ ദല്ലാള്*മാരായി മന്ത്രിസഭയില്* അടിച്ചുകയറ്റുകയാണ്. ഇതിന്റെ ഭീകരഫലം സിഎജി റിപ്പോര്*ട്ട് സൂക്ഷ്മമായി പരിശോധിച്ചാല്* കണ്ടെത്താനാവും. പൊതുമേഖലയെ അനാഥമാക്കി സ്വകാര്യ കുത്തകകള്*ക്ക് തടിച്ചുകൊഴുക്കാനാണ് അവസരം സൃഷ്ടിക്കുന്നത്. എന്നാല്* ബദല്* മാര്*ഗങ്ങള്* മുന്നോട്ടുവച്ച പശ്ചിമബംഗാള്*, കേരള മാതൃകകളെ കോര്*പറേറ്റ് സിഇഒമാരെപ്പോലെ എഴുതിത്തള്ളുകയാണ് മലയാള മനോരമയും മറ്റും. എല്*ഡിഎഫ് ഭരണം കേരളത്തില്* കര്*ഷക ആത്മഹത്യകള്* അവസാനിപ്പിച്ചുവെന്ന സത്യത്തെ നുണക്കഥകള്*കൊണ്ട് മൂടുകയാണ് അവ. കേന്ദ്ര ഗവണ്*മെന്റിന്റെ സഹായപദ്ധതികളാണത്രെ കര്*ഷകരെ ജീവിതത്തോടടുപ്പിച്ചത്. അനന്തപ്പൂരിലും വിദര്*ഭയിലും ആത്മഹത്യകള്* ഇപ്പോഴും തുടര്*ക്കഥകളാകുന്നത് വിശദീകരിക്കാനുള്ള ബാധ്യതയെങ്കിലും അവയ്ക്കില്ലേ. കഴിഞ്ഞ പാര്*ലമെന്റില്* വിശ്വാസപ്രമേയം ചര്*ച്ചക്കുവന്നപ്പോള്* യുവരാജാവ് രാഹുല്*ഗാന്ധി ഒരു കലാവതിയെക്കുറിച്ച് വാചാലനായിരുന്നു. സാധുസ്ത്രീക്ക് ഇപ്പോള്* എന്തുപറ്റിയെന്ന് ദാരിദ്ര്യവിനോദ സഞ്ചാരികള്* വിശദീകരിക്കേണ്ടതല്ലേ. നവരത്ന സ്ഥാപനങ്ങളുടെപോലും ഓഹരികള്* വഴിവാണിഭക്കാരെപ്പോലെ വിറ്റുതുലച്ച കേന്ദ്ര നയത്തിന് പകരം കേരളം മുന്നോട്ടുവച്ച മാതൃക മറക്കാവുന്നതാണോ. നഷ്ടത്തിലെന്ന് പഴികേട്ട കുറേ സ്ഥാപനങ്ങളെ ഇവിടെ കരകയറ്റി. തീര്*ന്നില്ല, കാല്*നൂറ്റാണ്ടിനുശേഷം പൊതുമേഖലയില്* പത്തു വ്യവസായങ്ങള്* ആരംഭിക്കുകയുംചെയ്തു. 80 ലക്ഷം മനുഷ്യരെ അരിഞ്ഞുതള്ളിയ കൊലയാളിയായ അഡോള്*ഡ് ഹിറ്റ്ലറെ ചരിത്രത്തില്* മഹാനായി വാഴ്ത്തുന്നതിന് ജോസഫ് ഗീബല്*സ് പ്രയോഗിച്ച തന്ത്രങ്ങള്*ക്ക് സമാനമായവയാണ് മനോരമയും മാതൃഭൂമിയും വലതുപക്ഷ നേതൃരൂപങ്ങളെ വിശേഷിപ്പിക്കാനും ഉപയോഗിക്കുന്നത്. ഔപചാരിക ജനാധിപത്യത്തിന്റെ മറയ്ക്കുള്ളില്* കൊടിയ കുംഭകോണക്കാര്*ക്കുപോലും മാന്യമായ ഇടമാണ്. അവരുടെ അന്തഃസാരശൂന്യങ്ങളായ പ്രസ്താവങ്ങള്*ക്ക് വെണ്ടക്കാ തലക്കെട്ടുകളുടെ അകമ്പടിയും. രാഷ്ട്രീയത്തെ ഗൗരവബുദ്ധ്യാ സമീപിക്കാന്*പോലുമാവാത്ത എ കെ ആന്റണി, ഉമ്മന്*ചാണ്ടി, രമേശ് ചെന്നിത്തല കോമാളികള്*ക്ക് ലാളിത്യത്തിന്റെ ശിരോവസ്ത്രവും. പീയൂസ് പന്ത്രണ്ടാമന്* ഹിറ്റ്ലറുടെ പ്രചാരണമന്ത്രികൂടിയായ ഗീബല്*സ് നുണകള്* നൂറ്റൊന്ന് ആവര്*ത്തിച്ച മുപ്പതുകളുടെ ജര്*മന്* ചരിത്രമാണ് ഓര്*മയിലെത്തുന്നത്. ഹിറ്റ്ലറുടെ ഓരോ ജന്മദിനാഘോഷവേളയിലും അയാള്* പ്രശംസയുടെ പെരുമഴ പെയ്യിച്ചു. ഹിറ്റ്ലര്* 50-ാം ജന്മദിനം ആഘോഷിച്ച 1939ല്* ബര്*ലിന്* കൊട്ടാരം ഒരു അശ്ലീല കാഴ്ചക്കുതന്നെ സാക്ഷിയായി. പതിനായിരങ്ങളെ പച്ചക്ക് കൊന്നുതള്ളി രസിച്ച ആ ഫാസിസ്റ്റ് ഭീകരന് ജന്മദിനാശംസ ചൊരിയാന്* ആദ്യം പാഞ്ഞെത്തിയത് പിയൂസ് പന്ത്രണ്ടാമന്* മാര്*പ്പാപ്പയായിരുന്നു. ഫ്യുറര്*ക്കുമേല്* കര്*ത്താവിന്റെ കൃപാകടാക്ഷങ്ങള്* ഉണ്ടാവട്ടേയെന്ന് ആ കൂടിക്കാഴ്ചയിലാണ് പിയൂസ് തുറന്നടിച്ചത്. ആ ആശംസയുടെ ആവേശം തളംകെട്ടിനിന്ന സന്ദര്*ഭത്തിലേക്ക് കുത്തകയായ ഹെന്റിഫോര്*ഡും കാലെടുത്തുവച്ചു. കേരളത്തിലെ ഇടയലേഖനങ്ങളുടെ മെഗഫോണായി വര്*ത്തിക്കുന്ന മനോരമക്ക് ഇഷ്ടമാകാന്* ഇടയില്ലാത്ത ചരിത്ര ദൃശ്യമായിരുന്നു അത്. അഴിമതിക്കാര്*ക്കും പെണ്*വാണിഭക്കാര്*ക്കും വോട്ടുനല്*കരുതെന്നും ബൂത്തിലെത്തുമ്പോള്* കേരളത്തിന്റെ സെക്കുലര്* അടിത്തറ മനസ്സിലുണ്ടാവണമെന്നും മുന്നറിയിപ്പ് നല്*കിയ മതാധ്യക്ഷന്റെ പ്രഖ്യാപനത്തിന് ഒരിറ്റ് മഷി ചെലവാക്കിയില്ലെന്ന് മാത്രമല്ല, സഭയുടെ രാഷ്ട്രീയ സമീപനങ്ങളില്* മാറ്റമുണ്ടാകില്ലെന്നുവരെ ഉറപ്പിച്ചു മനോരമ. ജൂതന്മാരായ ഡോക്ടര്*മാരെയും അഭിഭാഷകരെയും ബഹിഷ്കരിക്കണമെന്നും ജൂതന്മാരുടെ കാളകളില്*നിന്ന് പശുക്കള്*ക്ക് ബീജസങ്കലനം അരുതെന്നും ശഠിച്ച ഹിറ്റ്ലറുടെ ന്യൂറംബര്*ഗ് പ്രഖ്യാപനംപോലെ കേരളത്തിലെ ചില ബിഷപ്പുമാര്* സംസാരിച്ചപ്പോള്* മനോരമയ്ക്ക് മെയ്ന്*കാംഫിന്റെ ശബ്ദമായിരുന്നു. സ്വന്തം വിധിക്കായി പൊരുതിക്കൊണ്ടിരുന്ന ഒരു ജനത സ്വന്തം സ്ഥിതിയും ലക്ഷ്യവും ഓര്*മപ്പെടുത്തുന്നതിന് ഏതൊരു സംഭവത്തിനും ഇടയില്*വച്ച് ഓര്*മ പുതുക്കാറുണ്ട്. ഇന്ന് അങ്ങനെയൊരു ദിനമാണ്. അദ്ദേഹത്തിന്റെ അമ്പതാം പിറന്നാളിന് ആശംസയര്*പ്പിക്കാന്* ഐക്യവും സാഹോദര്യവും വിളിച്ചോതി, പുതുവസ്തങ്ങളണിഞ്ഞ് രാജ്യം മുഴുവന്* ഫ്യുററിന് മുന്നില്* നില്*ക്കുന്നു. എല്ലാ രാജ്യത്തും ഭൂഖണ്ഡത്തിലുമുള്ള മുഴുവന്* ജര്*മന്*കാരുടെയും പ്രാര്*ഥന അതാണ്. റീഷില്* ജീവിക്കാന്* ഭാഗ്യം സിദ്ധിച്ചവരോടൊപ്പം ലോകത്തിന്റെ നാനാഭാഗത്തുള്ള ജര്*മന്* ജനതയും നന്ദിയോടെയുള്ള ആശംസ നേരുന്നതിന് ഒത്തുചേരുന്നു. യൂറോപ്പില്* ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന, സംസ്കാരത്തെയും ചരിത്രത്തെയും സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങള്* ഇതിനായി സംഘം ചേരുന്നു എന്നാണ് ഗീബല്*സ്, ഹിറ്റ്ലറുടെ അമ്പതാം ജന്മദിനവേളയില്* നടത്തിയ പ്രസംഗത്തിന്റെ കാതല്*. അതിനുമുമ്പുതന്നെ ജന്മദിനാശംസകളില്* ഹിറ്റ്ലറുടെ അനുകരണീയ വ്യക്തിത്വത്തെക്കുറിച്ച് എത്രയോ പറഞ്ഞുവച്ചിരുന്നു. റീഷില്* ജീവിക്കാന്* ഭാഗ്യം സിദ്ധിച്ചവര്*, യൂറോപ്പില്* ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്*, സംസ്കാരത്തെ സ്നേഹിക്കുന്നവര്*-തുടങ്ങിയ രൂപീകരണങ്ങള്*ക്ക് നമ്മുടെ ഭാഷയില്* വിവര്*ത്തനങ്ങള്* തീര്*ക്കുകയാണ് മനോരമയും മറ്റും. താമരമുഖമുള്ള കെപിസിസി പ്രസിഡന്റ് എന്ന കോണ്*ഗ്രസുകാരുടെ വിശേഷണത്തെ ചെന്നിത്തലയുടെ സൗന്ദര്യമായാണ് പത്രങ്ങള്* വിവര്*ത്തനം ചെയ്യുന്നത്. ആദര്*ശ വായാടിത്തം കവിയും മിതവാദിയുമായ പ്രധാനമന്ത്രി എന്ന് അടല്* ബിഹാരി വാജ്പേയ്ക്ക് വിശേഷം നല്*കിയ മാധ്യമക്കളരിപോലെ, ഇവിടെ ആന്റണിയെയും ചെന്നിത്തലയെയും ഉമ്മന്*ചാണ്ടിയെയും മറ്റും അനുകരണീയന്മാരാക്കുകയാണ്. ആന്റണിയുടെ ആദര്*ശവായാടിത്തം ആദര്*ശ്ഫ്ളാറ്റ് കുംഭകോണങ്ങളില്* മുട്ടിത്തകര്*ന്നത് മനോരമ കണ്ടില്ല. കോട്ടയം കുഞ്ഞച്ചന്മാര്* പാടിപ്പുകഴ്ത്തിയ ആ ലളിത ജീവിതം കെ കരുണാകരന്റെ ബോധം നശിപ്പിച്ച് മുഖ്യമന്ത്രിക്കസേര കെട്ടിപ്പിടിക്കാന്* ഡല്*ഹിയില്* നിന്നെത്തിയത് പ്രത്യേക വിമാനത്തിലായിരുന്നല്ലോ. പിന്നെ ഓട്ടോറിക്ഷയില്* യാത്രചെയ്തതും വീട്ടില്* മൂന്ന് ഗ്ലാസ് മാത്രമുള്ളതും എംഎല്*എ ക്വാര്*ട്ടേഴ്സിലെ ഭക്ഷണവുമെല്ലാം സചിത്ര വാര്*ത്തകളായി. പുതിയ ഖദര്*കുപ്പായം വാങ്ങി പ്രത്യേക സ്ഥലങ്ങളില്* ബ്ലേഡുകൊണ്ട് കീറി തുന്നിയിടുന്ന കച്ചവട സിനിമയിലെ കഥാപാത്രങ്ങള്*ക്ക് എന്തെല്ലാം വിശേഷണങ്ങളാണ്! ഗൗരവമുള്ള എന്തെങ്കിലും രാഷ്ട്രീയ ലേഖനങ്ങളോ പുസ്തകങ്ങളോ മണം അറിയാന്*പോലും മറിച്ചുനോക്കാത്ത മേയ്ക്കപ്പുകാര്*ക്ക് ലോകത്തെ ആഴത്തില്* കാണാനാവുന്നതെങ്ങനെ. ഹാസ്യനടനുള്ള ഓസ്കാര്* നേടിയ ആന്റണിയുടെ "വി എസിന്റെ നാടകം"" എന്ന പ്രയോഗത്തിന് ആനവലുപ്പത്തിലുള്ള തലക്കെട്ടാണ് മനോരമ നല്*കിയത്. നവീന്* ജിന്*ഡാലും കോടിപതികളും ചെന്നിത്തലയും മറ്റും നാമനിര്*ദേശ പത്രികക്കൊപ്പം നല്*കിയ സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്മൂലം, കോണ്*ഗ്രസ് എംപിയും വ്യവസായിയുമായ നവീന്* ജിന്*ഡാലിന്റേതുപോലെയാണെന്നാണ് മനോരമ പഠിപ്പിക്കുന്നത്. രേഖപ്രകാരം മാത്രം ജിന്*ഡാലിന്റെ ആസ്തി 131 കോടിയുടേതാണ്. അഴിമതിയിലൂടെ കോടികള്* ചുരന്നെടുക്കുന്ന രാഷ്ട്രീയത്തിലെ ജെസിബിക്കാര്*ക്കുനേരെ ചെറിയ ചോദ്യങ്ങള്*പോലും ഉയര്*ത്തുന്നില്ല നമ്മുടെ മാധ്യമങ്ങള്*. വലിയ പ്രൊഫഷണല്* മികവിലെത്തിയെന്ന് അഭിമാനിക്കുന്ന മനോരമ തമിഴ്നാട്ടിലെ റിപ്പോര്*ട്ടിങ് രീതിയെങ്കിലും മറിച്ചുനോക്കണം. അഞ്ചുവര്*ഷംകൊണ്ട് നേതാവ് 780 വട്ടം സമ്പന്നനായി (ചലമേ 780 ശോലെ ൃശരവലൃ ശി 5 ്യലമൃെ) എന്ന കുറിപ്പില്* ബി ശിവകുമാര്* ഉയര്*ത്തിയ സംശയങ്ങള്* കേരളത്തിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. അഞ്ചുവര്*ഷത്തെ ഡിഎംകെ ഭരണത്തില്* ഭക്ഷ്യമന്ത്രി ഇ വി വേലുവാണ് പണത്തിന്റെ ഹര്*ഡില്*സില്* ഒന്നാമതെത്തിയത്. തിരുവണ്ണാമലൈ നിയോജക മണ്ഡലത്തില്* 2006ല്* പത്രിക നല്*കിയപ്പോള്* വേലുവിന്റെ പണസമ്പാദ്യം ഒരുലക്ഷം രൂപമാത്രം. കൂടാതെ പിഞ്ചൂര്* ഗ്രാമത്തില്* 60,000 രൂപ വിലവരുന്ന ഭൂമി. 15,000 രൂപയുടെ സ്വര്*ണാഭരണവും. ഭാര്യയാകട്ടെ ഒരു സ്വത്തുമില്ലാത്തവള്*. ഇക്കുറി മന്ത്രിയുടെ സ്വത്ത് 7.8 കോടിയായിരിക്കുന്നു. 17.47 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും. 1.75 കോടി വിലമതിക്കുന്ന കൃഷിഭൂമിയും. 1.25 കോടിയുടെ കെട്ടിടങ്ങള്*. അദ്ദേഹത്തിന്റെ ചെറിയ വീടിന് ചെലവായതാകട്ടെ 4.5 കോടിയും. ഭാര്യയുടെ ആഭരണങ്ങള്*ക്കാകട്ടെ 5.76 ലക്ഷവും. കമ്പോളവില കൂടിയതിനാലാണ് സ്വത്ത് ഇത്രയുമായതെന്ന വേലുവിന്റെ വിശദീകരണം മാത്രം മതി മനോരമക്ക് തൃപ്തി നല്*കാന്*. തൊഴില്*മന്ത്രി ടി എം അന്*ബരശനും ഉന്നത വിദ്യാഭ്യാസമന്ത്രി കെ പൊന്*മുടിയും കോടിപതികളായ ദരിദ്രരാണ്! അഭിപ്രായ സര്*വേകള്* ഗീബല്*സിയന്* തന്ത്രത്തിന്റെ മറ്റൊരു രൂപമാണ് കേരളത്തില്* പ്രചരിക്കുന്ന അഭിപ്രായ സര്*വേകളില്*. രണ്ട് പ്രത്യേക വിഭാഗം നടത്തിയ സര്*വേയുടെ ഫലം യുഡിഎഫ് അനുകൂലമാണ്. മികച്ച മുഖ്യമന്ത്രി സ്ഥാനാര്*ഥി വി എസ് അച്യുതാനന്ദനാണെന്ന് വോട്ടര്*മാര്* മറുപടി പറഞ്ഞിട്ടും ആ ഭരണത്തുടര്*ച്ചയല്ലേ ഉണ്ടാവുകയെന്ന സത്യം കുഴിച്ചുമൂടുകയാണ് സര്*വേ വാര്*ത്തയിലൂടെ മനോരമ. തെരഞ്ഞെടുപ്പിന് മുമ്പത്തെ വോട്ടെടുപ്പുകള്* പലതും ആഗ്രഹപ്രകടനങ്ങള്* മാത്രമായിരുന്നു. എല്*ഡിഎഫ് മികവ് എപ്പോഴെങ്കിലും ഇവയിലൂടെ പുറത്തുവന്നിട്ടുണ്ടോ. അഴിമതിയും വിലക്കയറ്റവും പ്രധാന വിഷയമാവുമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിട്ടും അതിന് ഉത്തരവാദികളായ കേന്ദ്രഭരണ നേതൃത്വത്തിനെതിരെ പ്രതികരണമുണ്ടാകില്ലെന്ന് മനോരമ ശഠിക്കുന്ന മട്ടിലാണ് വാര്*ത്തകള്*. വി എസിന്റെ സാന്നിധ്യം ഇടതുപക്ഷ വിജയം എളുപ്പമാക്കുമെന്ന് പറയുന്നവരും വോട്ട് യുഡിഎഫ് പെട്ടിയിലാണോ ഇടുക. ലോകകപ്പ് ക്രിക്കറ്റില്* ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്*ഡിങ്ങിലും ഇന്ത്യ ഏറ്റവും മുന്നിലെത്തി. എന്നാല്* കിരീടം നമീബിയക്കാണെന്ന ഫലിതമാണ് ഓര്*ക്കേണ്ടത്. ബംഗാള്* കാടത്തത്തിലേക്കോ സിപിഐ എമ്മിന്റെ ബദല്* നയങ്ങള്*ക്കെതിരായ നിറഞ്ഞ അസഹിഷ്ണുതയാണ് സര്*വേഫല റിപ്പോര്*ട്ടിങ്ങില്*പോലും. പശ്ചിമ ബംഗാളിലും ഇടതുപക്ഷത്തിന് കാറ്റുവീഴ്ചയാണെന്നാണ് പ്രവചനം. എന്നാല്* ലോകപ്രശസ്ത സാമൂഹ്യ നിരീക്ഷകനും സാമ്പത്തിക വിദഗ്ധനുമായ ഡോ. അശോക്മിത്ര നടത്തിയ പ്രസ്താവനകള്*പോലും മനോരമയുടെ റബ്ബര്* മനസ്സിന് പിടികിട്ടിയില്ല. ഇടതുപക്ഷത്തിന് ബദലായി വലതുപക്ഷം വരാനുള്ള സാധ്യത ഒട്ടുമില്ലെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഭരണത്തെക്കുറിച്ച് ചെറിയ പരാതികള്* ഉണ്ടെങ്കിലും ബംഗാള്* ജനത ഒടുവില്* ഇടതുമുന്നണിയെതന്നെ സ്വീകരിക്കും. മാറ്റം ആസന്നമാണെന്ന ധാരണ ശരിയല്ല. ഇപ്പോഴുള്ളതിനേക്കാള്* ഭീകരമായ അവസ്ഥയിലേക്കാണ് മാറ്റമെങ്കില്* അതില്* ഒട്ടും താല്*പര്യമില്ല. തെറ്റുകള്* ചൂണ്ടിയാല്* അതിനര്*ഥം കോണ്*ഗ്രസിനെ അധികാരത്തില്* കൊണ്ടുവരിക എന്നല്ലെന്ന് ഓര്*ക്കണം. അവരുടെ കാലത്തെ ഭീകരതകള്* ജനങ്ങളുടെ മനസ്സില്* ഇപ്പോഴുമുണ്ട്. ഉയര്*ന്നുവന്നുവെന്നു പറയുന്ന ശക്തി കോണ്*ഗ്രസിന്റെ അവശിഷ്ടം മാത്രമാണ്. മാത്രമല്ല, അതിന് ഫാസിസ്റ്റ് മുഖമാണുള്ളതും-എന്നിങ്ങനെപോയി വിശദീകരണങ്ങള്*. ജനകീയ പ്രക്ഷോഭങ്ങളില്* താല്*പര്യമില്ലാത്ത വ്യക്തിഹത്യയിലൂന്നുന്ന മാവോയിസ്റ്റുകളാണോ വിപ്ലവബദല്*. അടിമുടി അഴിമതിയില്* കുളിച്ച കോണ്*ഗ്രസാണോ ഇടതുപക്ഷത്തിന് പകരം നില്*ക്കേണ്ടത്. അതിന്റെതന്നെ ഉപോല്*പന്നമായ തൃണമൂലിനെ ആദര്*ശവല്*ക്കരിക്കുന്നതില്* എന്തു കാര്യമാണുള്ളത്. എന്നിങ്ങനെ സംശയങ്ങള്* ഉന്നയിക്കാനും അശോക്മിത്ര മുന്നോട്ടുവന്നു. മാധ്യമങ്ങള്* ചില "ബുദ്ധിജീവി""കളെ കെട്ടിയെഴുന്നേല്*പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്*ത്തു. മലപ്പുറം "കരുത്ത്"" അശോക്മിത്ര ഉല്*ക്കണ്ഠപ്പെട്ട ബംഗാള്* ഭയത്തിന്റെ ഓരംപറ്റിയാണ് കേരളത്തില്* മനോരമയും മാതൃഭൂമിയും വാര്*ത്തകള്* ചമയ്ക്കുന്നത്. സിപിഐ എമ്മിന് കാല്*ലക്ഷത്തിലേറെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്*പോലും തീപ്പാറുന്ന പോരാട്ടമാണത്രെ! ജില്ലകളെ അപഗ്രഥിച്ച് തട്ടിവിടുന്ന രണ്ടാംഘട്ട വിശകലനങ്ങളിലെല്ലാം ഏകപക്ഷീയതകളാണ് നിറയെ. അഴിമതിക്കാര്*ക്ക് സ്വീകരണം നല്*കുന്ന, പെണ്*വാണിഭക്കാര്*ക്ക് ഐസ്ക്രീംകപ്പ് നല്*കുന്ന യുഡിഎഫ് സാമാന്യബോധം അവയിലെല്ലാം ഒഴുകിപ്പരക്കുകയാണ്. "പതിനാറിന്റെ കരുത്തില്* ടീം മലപ്പുറം"" എന്ന മഹേഷ്ഗുപ്ത (2011 ഏപ്രില്* ഒന്ന്) യുടെ കണ്ടുപിടിത്തങ്ങള്* അപാരമാണ്. പി കെ കുഞ്ഞാലിക്കുട്ടിയെ ഇത്രമാത്രം കുറ്റവിമുക്തനാക്കുന്നതെന്തിന്? "...പാര്*ടി വീണ്ടും പഴയ പ്രതിസന്ധിയിലാകുമോ എന്ന അവസ്ഥവരെയെത്തി കാര്യങ്ങള്*. പക്ഷേ പിഴവുകള്* ആവര്*ത്തിക്കാതിരിക്കാന്* നേതൃത്വം ജാഗ്രത പാലിച്ചു. പാര്*ടിക്കുള്ളില്* ചെറിയ പൊട്ടലും ചീറ്റലുമുണ്ടായെങ്കിലും എല്*ഡിഎഫ് ലക്ഷ്യംവച്ചതുപോലെ കാര്യങ്ങള്* കൈവിട്ടുപോയില്ല. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്* ചുരുങ്ങിയപക്ഷം മലപ്പുറം ജില്ലയിലെങ്കിലും ഫലപ്രദമായി ഉയര്*ത്തിക്കൊണ്ടുവരാന്* ഇതുവരെ എല്*ഡിഎഫിന് കഴിഞ്ഞിട്ടുമില്ല..."" എന്നാണ് സമാശ്വാസം. കുഞ്ഞാലിക്കുട്ടിക്ക് ഇങ്ങനെയാകാം. എന്നാല്* "ജനാധിപത്യത്തിന്റെ തൂണ്"" മാഫിയാ രാഷ്ട്രീയത്തിന് ചാരിനില്*ക്കാന്* വിട്ടുകൊടുക്കാമോ. മനോരമയുടെ "ഇന്നത്തെ ചിന്ത"" പംക്തിയില്* അന്ന് കൊടുത്ത ഖുര്*-ആന്* വചനമെങ്കിലും കാണേണ്ടതല്ലേ. ""നിങ്ങള്* മറച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെ അല്ലാഹു പുറത്തുകൊണ്ടുവരുന്നതാണ്"""" എന്നത് ലോകവിഡ്ഢി ദിനത്തില്* മനോരമ വായനക്കാര്*ക്ക് സൗജന്യമായി നല്*കിയ ആശംസയാണോ. ി

  2. #382
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    thaanks macha

  3. #383
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default വീട്ടില്* ചേര കേറിയ കഥ - live





    'സംഗതി സത്യമാണ്.പഹയന് ഏതാണ്ട് മൂന്നടി നീളം കാണും.ഒത്ത വണ്ണവും.കണ്ടത് ഞാനാ.ഞാനും അമ്മയും അകത്തെ മുറിയിലായിരുന്നു അപ്പോള്*.എന്തോ എടുക്കാനായി പുറത്തേക്ക് വന്നതായിരുന്നു ഞാന്*.അപ്പോഴാണ് ഉച്ചഭക്ഷണവും കഴിഞ്ഞ് ഒരു മഞ്ഞ ചേര സുഖമായി വിശ്രമിക്കുന്നു.നീണ്ട ഒര് സൈറണ്* മുഴങ്ങി.ഞാന്* ഉറക്കെ കൂവി..അമ്മേ ..പാമ്പ് ...!!'

    ദിവ്യയുടെ കഥാവിവരണം കേട്ട് എനിക്ക് ചിരിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല.രണ്ട് മൂന്ന് ദിവസമായി ആകെ ടെന്*ഷനാണ്.ജോലി..തിരക്ക്..ആകെ ഓട്ടം തന്നെ.കിടക്കാന്* നേരത്ത് പ്രിയങ്കരിയായ പെമ്പറന്നോത്തി അവളുടെ വീരേതിഹാസ കഥ പറഞ്ഞു തുടങ്ങി.അവളുടെ നെറുകില്* ഞാനൊരു ഉമ്മ കൊടുത്തു.അതൊരു നന്ദി പറച്ചിലായിരുന്നു.എല്ലാ പ്രതിസന്ധികളിലും അവളുടെ സാമിപ്യം ജീവിതത്തെ സുന്ദരമാക്കിയിരുന്നു.അത്*കൊണ്ട് തന്നെയാണ് ജീവിതത്തോട് എനിക്കിത്ര ഇഷ്ടവും.'എന്റെ പ്രിയപ്പെട്ടവളെ..സുന്ദരീ..നീയെന്റെ നിധിയാണ്..'ഞാന്* കുറച്ച് ഓവറായി ഒരു ഡയലോഗും പാസാക്കി.

    'കഥ മുഴുവന്* കേക്കൂ..' കൊച്ച് കുട്ടിയെപോലെ അവള്* കഥ പറഞ്ഞു തുടങ്ങി.ഞാന്* കേള്*ക്കാനും.





    'എന്റെ കൂവല്* കേട്ട് പുറത്ത് നിന്നിരുന്ന അച്ഛന്* ഓടി വന്നു.എന്താടി കിടന്നു കാറുന്നേ..?-എന്നൊരു ചോദ്യം.പെട്ടെന്ന് ഷട്ടറിട്ടതുപോലെ എന്റെ കൂവല്* നിന്നു.ഇപ്പോള്* തൊണ്ട ശബ്ദമൊന്നും പുറപ്പെടുവിക്കുന്നില്ല.ചേര കിടക്കുന്നതിന്റെ തൊട്ടടുത്തു നിന്നാണ് അച്ഛന്* ചോദിക്കുന്നത്.പക്ഷെ അച്ഛനും ചേരയും പരസ്പരം കണ്ടിട്ടില്ല.ഞാന്* അവസാനം വിയര്*ത്തു കുളിച്ച് കൈകൊണ്ട് അച്ഛനെ ആഗ്യം കാണിച്ചു.അച്ഛന്* അത് കണ്ട് താഴേക്ക് നോക്കിയതും പടാന്ന് ചാടി കസേരയ്ക്ക് മുകളില്* കയറിയതും ക്ലോക്കിലെ സെക്കെന്റ് സൂചി ഒന്നില്* നിന്നിറങ്ങി രണ്ടിലെത്തിയ നേരംകൊണ്ട് കഴിഞ്ഞു.പിന്നെ ഞാനും അച്ഛനും ഒരുമിച്ചായി കൂവല്*.വാശിയേറിയ മത്സരം.എന്താ നടക്കുന്നതെന്നറിയാതെ പാവം ചേര ഒന്നും മിണ്ടാതെ കിടന്നു.'
    എന്റെ ഉറക്കെയുള്ള ചിരികേട്ടിട്ട് അപ്പുറത്തെ മുറിയില്* കിടന്നിരുന്ന അമ്മു എണ്ണീറ്റ് വന്നു.അച്ഛനിങ്ങനെ കിടന്നു ചിരിച്ചാല്* എനിക്ക് ഉറങ്ങാന്* പറ്റില്ല.നാളെ എനിക്ക് സ്*കൂളില്* പോകേണ്ടതാ.-എന്നായി അവള്*.അമ്മൂന്റെ പ്രായത്തില്* അമ്മ കാണിച്ച സാഹസം കേട്ട് അച്ഛന്* ഓട്ടോമാറ്റികായി ചിരിച്ചുപോയതാ എന്ന് കേട്ടപ്പോള്* അമ്മുവും കൂടി എന്നോടൊപ്പം കഥ കേള്*ക്കാന്*...ഹാാ..!സുന്ദര സന്തുഷ്ട കുടുംബം..!

    ദിവ്യ തുടര്*ന്നു.

    'ഞാന്* അപ്പോഴാണ് അമ്മയുടെ കാര്യമോര്*ത്തത്.അമ്മയെവിടെ..?അച്ഛന്* കസേരയുടെ കൊമ്പത്തിരുന്നുകൊണ്ട് ചോദിച്ചു.അച്ഛന്റെ നില്*പ്പു കണ്ട് എനിക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു.അമ്മ അപ്പോളേക്കും ഓടി അടുത്ത മുറിയില്* എത്തി.അകത്തെ മുറിയില്* നിന്നു കൂവുന്നതുകൊണ്ടാണ് അമ്മയുടെ ബളഹം ശരിക്കും ഞങ്ങളുടെ കാതിലെത്താതിരുന്നത്.ഞങ്ങളുടെ ബഹളമൊക്കെ കേട്ട് ചേരയാശാന്* പുറത്തേക്ക് പോകാതെ നേരെ അകത്തേക്ക് കയറി.ഹമ്പടാ..ഇവനെന്താ ഇവിടെ സ്ഥിരതാമസമാക്കാന്* പോകുകയാണോ..ചേര അകത്തെ മുറിയില്* കയറി എന്ന് ഉറപ്പായതോടെ ഞാനും അച്ഛനും പുറത്തേക്കോടി എസ്*ക്കേപ്പായി.ഗേറ്റിനടുത്തുവരെ ഒപ്പത്തിനൊപ്പം ഓടിയ അച്ഛന്* പെട്ടെന്ന് വാനിഷായി..ഇതെന്ത് മറിമായം..!'

    'അമ്മൂമ്മയോ..?'-അമ്മു ചോദിച്ചു.

    'അമ്മ ആ മുറിയില്* തന്നെ.അമ്മ നില്*ക്കുന്നതിന്റെ തൊട്ടടുത്ത മുറിയിലേക്കാണ് ചേരപോയത്.ആ മുറിയില്* നിന്ന് അമ്മ നില്*ക്കുന്ന മുറിയിലേക്കെത്താന്* ഒര് വാതിലുണ്ട്.ചേര വാതിലും തുറന്ന് വന്നാലൊ..!അമ്മ പേടിച്ചു.അമ്മയുടെ കൂവല്* ഉച്ചത്തിലായി..ചേരയിപ്പോ വരുമേ..ആരേലും ഓടിവായോ..ആരു കേക്കാനാ..ഞാന്* ഓടി അടുത്ത വീട്ടില്* എത്തിയിരുന്നു.നേരെ കേറി കതകടച്ച് കുറ്റിയുമിട്ടു.അച്ഛന്റെ ഒരു വിവരവുമില്ല..'

    'അപ്പൂപ്പന്* എവിടെ പോയി ..?'-അമ്മുന്റെ ചോദ്യത്തിന് ഞാനാണ് ഉത്തരം നല്*കിയത്.

    'അമ്മൂട്ടിന്റെ അപ്പുപ്പന് ഭയങ്കര ധൈര്യമല്ലേ..അതാ ഓടി കളഞ്ഞത്.ധീരതയ്ക്കുള്ള അവാര്*ഡ് കൊടുക്കുന്ന കമ്മിറ്റിക്കാര് അപ്പുപ്പനെ കണ്ടാരുന്നേല്* കൊത്തികൊണ്ടുപോനെ..'

    'കളിയാക്കണ്ട.അങ്ങനൊന്നും അല്ല.അച്ഛന്* ലോഷന്* എടുക്കാന്* പോയതാ.ലോഷന്* തളിച്ചാല്* ചേര ഓടിപോകും..'

    'ഊവ് ഊേേവ..നീ ബാക്കി പറ'

    'അങ്ങനെ ഞങ്ങളുടെ ബഹളം കേട്ട് അപ്പുറത്തെ വീട്ടിലെ രണ്ട് ചേട്ടന്*മാര്* ഓടി വന്നു.അമ്മയുടെ അശരീരി കേട്ടുകൊണ്ടവര്* അകത്തെ മുറിയില്* ചേരയെ തിരഞ്ഞു.പക്ഷെ അപ്പോഴേക്കും ബോറടിച്ച ശ്രീമാന്* ചേര അവര്*കള്* സ്ഥലം വിട്ടിരുന്നു.ആശ്വാസമായി.ഞാന്* അങ്ങനെ വീട്ടിലേക്കെത്തി.ധൈര്യശാലിയായ ഉണ്ണിയാര്*ച്ച ഏലിയാസ് ഝാന്*സി റാണി..!!'

    'കണ്ടോ അമ്മുട്ടി..ഇങ്ങനെ പോയാല്* ഇവിടെ ഒരു ചേര വന്നാല്* നിന്റെ അമ്മ നമ്മളെ രണ്ടാളേം ഇട്ടിട്ട് ഓടുമല്ലോ..'-ഞാന്* അമ്മുവിനോട് പറഞ്ഞു.

    'ഞാന്* ഓടൂല്ല.അന്ന് ഞാന്* ചെറിയ കുട്ടി അല്ലേ..അതാ ഓടിയെ.'-ദിവ്യ പറഞ്ഞു.

    'അപ്പുപ്പന്* പിന്നെ വന്നോ..?'-അമ്മുവിനറിയേണ്ടത് അതാരുന്നു.എന്റെ മോളു തന്നെ..അപ്പുപ്പനെ പണിയാന്* കിട്ടിയ അവസരമല്ലേ..!

    'അച്ഛന്* ലോഷനെടുത്തിട്ട് തിരിച്ചു വരുമ്പോള്* അമ്മ ഇട്ടു കൊടുത്ത ചായയും കുടിച്ച് നില്*ക്കുകയായിരുന്നു ചേരയെ ഓടിക്കാന്* വന്ന ചേട്ടന്*മാര്*.സാറിതെവിടെ പോയതാ-അവര്* ചോദിച്ചു..'

    'അയ്യോ ..വേണ്ട..ബാക്കി നീ പറയണ്ടാ ..ലോഷന്* എടുക്കാന്* പോയപ്പോള്* അത് തീര്*ന്നു പോയി്കാണും..പാക്കരണ്ണന്റെ കടയില്* പോയി ലോഷന്* വാങ്ങി വന്നതാ പാവം ..'
    ഞാന്* പൊട്ടിചിരിച്ചു.സ്വന്തം അച്ഛനെ കളിയാക്കുന്നതുകണ്ട് ദിവ്യ പിണക്കം നടിച്ചു.രണ്ട് പഞ്ചാര ഡയലോഗ് കാച്ചിയപ്പോള്* ആ പിണക്കം മാറി.

    അങ്ങനെ ഒരു സുന്ദരമായ രാത്രി കൂടി കഴിഞ്ഞു..

    Kundara Junction

  4. #384
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    thanks kuthara junction.....
    .............

  5. #385

    Default

    Thanks Mattetta....kidu!
    Everyone wants a Bhagat Singh to be born, but not in their house!

  6. #386
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Post

    vennilakattinte eeradikal


    vennilakattinte eeradikal
    poonilapoovinte thoovelicham
    neeyam thapasinte karmekhamayi
    ponushasarnaoru geeviyetho?


    priyamayatho thaliritatho iniyen kadil neee...
    prenayadramayi vencharu nee iniyengupoyi
    thoovalkodi oru mathramo iru yathrathan
    venthoovalil ponmekhamayoo nee


    vennilakattinte eeradikal
    poonilapoovinte thoovelicham
    neeyam thapasinte karmekhamayi
    ponushasarnaoru geeviyetho?

  7. #387
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by plk View Post
    thanks kuthara junction.....
    Quote Originally Posted by Warlord View Post
    Thanks Mattetta....kidu!
    thanks machans

  8. #388
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by kandahassan View Post
    vennilakattinte eeradikal


    vennilakattinte eeradikal
    poonilapoovinte thoovelicham
    neeyam thapasinte karmekhamayi
    ponushasarnaoru geeviyetho?


    priyamayatho thaliritatho iniyen kadil neee...
    prenayadramayi vencharu nee iniyengupoyi
    thoovalkodi oru mathramo iru yathrathan
    venthoovalil ponmekhamayoo nee


    vennilakattinte eeradikal
    poonilapoovinte thoovelicham
    neeyam thapasinte karmekhamayi
    ponushasarnaoru geeviyetho?

  9. #389
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Post

    Quote Originally Posted by MattettaN View Post
    thank u macha

  10. #390
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    Mattetan & Kandan...kollaam nanayitundu....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •