'അഞ്ഞൂറ് രൂപയ്ക്ക് ചില്ലറയുണ്ടോ..?' -
ചോദ്യം കേട്ട് മിട്ടായി പാത്രങ്ങള്‍*ക്ക് മുകളിലൂടെ കുഞ്ഞിക്കോയ തല പൊക്കി നോക്കി.
കടയ്ക്ക് മുന്നില്‍* ഒരു വാനരപ്പട.കൂട്ടത്തില്‍* മുന്നോട്ട് വന്ന നേതാവ് അബ്ദുവിന്റെ വകയായിരുന്നു ചോദ്യം.അഞ്ഞൂറിന്റെ ഒരു നോട്ടും കൈയിലിരിപ്പുണ്ട്.
തൊട്ടടുത്ത പ്രൈമറി സ്*കൂളിലെ രണ്ടാംക്ലാസിലെ ഗജപോക്കിരികളാണ് ഈ വാനരസംഘം.
'ഉണ്ടാകുമല്ലോ..എന്താ..?'-
കുഞ്ഞിക്കോയ മുന്നില്‍* നില്ക്കുന്ന അടയ്ക്കാമണികളോട് പറഞ്ഞു.
'എന്താ വേണ്ടതെന്ന് വെച്ചാ പറയിന്‍*..'-
അബ്ദുന്റെ ശബ്ദം അണികള്‍*ക്കു നേരെ ഉയര്*ന്നു.
'കല്ലുമുട്ടായി'
'തേന്‍*മുട്ടായി'
'ലൗലോലിക്കാ വെള്ളം'
'കടല'
'കപ്പലണ്ടി മുട്ടായി'
'നെല്ലിക്കാ'
'പോപ്പിന്*സ്'
-വാനരസംഘം കലിപിലാന്നങ്ങു തുടങ്ങി.
'അയ്യോ..കുഞ്ഞിക്കോയക്ക് വയസ്സായി മക്കളെ..ഓരോരുത്തരായി നിര്*ത്തി നിര്*ത്തി പറ'
സമാധാനത്തോടെ ലിസ്റ്റിലുള്ള സാധനങ്ങള്‍* കൈപറ്റി അബ്ദു അഞ്ഞൂറ് രൂപയുടെ നോട്ട് നീട്ടി.
'കള്ള നോട്ടൊന്നും അല്ലല്ലോ..അല്ലേ..'-
കുഞ്ഞിക്കോയക്ക് സംശയം മാറിട്ടില്ല.
'വിശ്വാസമില്ലേല്* ഇതെല്ലാം തിരിച്ചെടുത്തോ..'-
കൂട്ടത്തിലൊരു വാനരന്* പറഞ്ഞു.അപ്പോഴേക്കും മറ്റൊരുത്തന്* തേന്‍* മുട്ടായുടെ കവറ് പൊട്ടിച്ച് തീറ്റി തുടങ്ങിയിരുന്നു.
'എല്ലാം കൂടി 120 രൂപാ..ഇതാ ബാക്കി പിടിച്ചോ..'
ബാക്കിയും വാങ്ങി സംഘാംഗങ്ങള്‍* ക്ലാസിലേക്ക് മടങ്ങി.
കപ്പലണ്ടി മുട്ടായിയുടെ പൊതിയുമായി അബ്ദു നേരെ പോയത് ഒന്നാം ക്ലാസിന് മുന്നിലേക്കാണ്.ഊഹം തെറ്റിയില്ല.കീര്‍*ത്തന ക്ലാസില്‍* തന്നെയുണ്ടായിരുന്നു.
അബ്ദുനെ കണ്ടതും അവള്* വെളിയിലേക്ക് വന്നു.
'ഇന്നാ..'-
അബ്ദു മിട്ടായി പൊതി അവള്*ക്കു നേരെ നീട്ടി.അതും വാങ്ങി ക്ലാസിന് അകത്തേക്ക് ഒറ്റ ഓട്ടമായിരുന്നു.
കീര്‍*ത്തന ബെഞ്ചില്‍* വന്നിരുന്ന് കവറ് പൊട്ടിച്ച് മിട്ടായി തിന്നുന്നത് കണ്ടിട്ടേ അബ്ദു അവിടുന്ന് സ്ഥലം വിട്ടോളു.
ഉച്ച കഞ്ഞിക്ക് ബെല്ലടിച്ചപ്പോള്‍* സുമേഷേട്ടന്റെ ചായകടയില്‍* വാനരസംഘം ഹാജര്‍* വെച്ചു.
'എല്ലാവര്*ക്കും പൊറോട്ടയും ചിക്കനും'-
അബ്ദു നേതാവിന്റെ ശബ്ദം തന്നെ.
പതിവില്ലാത്ത തലകളെ കണ്ട് സുമേഷേട്ടന്* ആദ്യം അമ്പരന്നു എങ്കിലും അബ്ദു കൈയിലെ നോട്ടുകള്‍* കാണിച്ചപ്പോള്‍* കൂളായി.
വയറു നിറയെ തട്ടി ഏമ്പക്കോം വിട്ട് പുറത്തിറങ്ങിയപ്പോള്‍* 150 റുപ്പിക പോയി.
സ്*കൂളിലേക്ക് മടങ്ങിയപ്പോള്‍* മൈതാനത്ത് ഐസ്*കാരന്* ജോസേട്ടന്*.മുന്തിരി ഐസും പാലൈസും അങ്ങനെ ഒട്ടുമിക്ക ഇനങ്ങളും അവര്‍* പരീക്ഷിച്ചു.അവിടെ നിന്നവര്‍*ക്കും വന്നവര്‍*ക്കും മഹാമനസ്*കനായ അബ്ദുന്റെ വക പാലൈസ്.
കീശയില്‍* നൂറു രൂപ വീണല്ലോ.ജോസേട്ടനും ഹാപ്പി.
സ്*കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴി കൂടെ കൂടിയവര്‍*ക്കെല്ലാം മുട്ടായി വിതരണം നടത്തിയതോടെ അബ്ദു മൊതലാളി അബ്ദു പാപ്പരായി.അങ്ങനെ സംഘാംഗങ്ങള്‍* പല വഴിക്ക് പിരിഞ്ഞു.തനിച്ചായ നേതാവ് അവസാനത്തെ തേന്‍* മുട്ടായിയും നുണഞ്ഞ് വീട്ടിലേക്ക് നടന്നു.
ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും വീട്ടിനകത്തു നിന്ന് ഉമ്മയുടെ 'തൃശ്ശൂര്‍*പൂരം ലൈവ്' കേട്ടു തുടങ്ങി.അബ്ദു ഉമ്മ കാണാതെ വീട്ടിനകത്തേക്ക് വലിയാന്‍* തുടങ്ങിയെങ്കിലും കൈയോടെ പിടിക്കപ്പെട്ടു.
സറണ്ടര്‍*.അബ്ദു തലയും താഴ്ത്തി ഉമ്മയുടെ മുന്നില്‍* നിന്നു.
'ഇന്നലെ റസിയ വന്നപ്പോള്‍* നിനക്ക് അഞ്ഞൂറ് രൂപ തന്നാരുന്നോ..?അതെവിടെ..?' -
റസിയ അബ്ദുവിന്റെ ഉമ്മയുടെ നേരെ ഇളയ അനുജത്തിയാണ്.
അബ്ദു ഉമ്മയുടെ ചോദ്യത്തിന് മൂളുക മാത്രം ചെയ്തു.
'അത് എവിടെ എന്നാണ് ചോദിച്ചത്.പൈസാ കിട്ടിയിട്ട് നീ എന്തേ പറയാതിരുന്നത്..?'-
'ചെലവായിപ്പോയി'
'എന്റെ റബ്ബേ..അത്*കൊണ്ടുപോയി തീര്*ത്തോ.രാത്രി അരിപ്പൊടി വാങ്ങാന്‍* കാശിന് ഇനി എവിടെ പോകും'
'മോന്* മുട്ടായി വാങ്ങി തിന്നോ എന്നും പറഞ്ഞ് കുഞ്ഞുമ്മാ തന്നതാ.ഞാന്‍* മുട്ടായി വാങ്ങിച്ചു.കൂട്ടുകാര്‍*ക്കും കൊടുത്തു'-
കലിതുള്ളി ഉമ്മ അകത്തേക്ക് വടിയെടുക്കാന്‍* പോയപ്പോഴേക്കും അബ്ദു ഓടി മതിലിന്റെ മുകളില്‍* കയറിയിരുന്നു.
'താഴെയിറങ്ങെടാ..ഇന്ന് നീ പട്ടിണി കിടക്കത്തതേ ഉള്ളൂ'-
വടിയും ഉമ്മയും ഒരു പോലെ വിറച്ചു.അബ്ദുന് മാത്രം ഒര് കൂസലും ഇല്ല.
'കുഞ്ഞുമ്മാ എന്നെ പറ്റിച്ചു.ആരും കാണാതെ കാശ് തന്നിട്ട് ഇപ്പോ ഉമ്മച്ചിയെ വിളിച്ച് പറഞ്ഞേക്കുന്നു.നാളെ ഞാന്‍* കുഞ്ഞുമ്മയെ കാണണുണ്ട്'
'എന്തിനാ..?'
'ഒര് ആയിരം രൂപാ ചോദിക്കണം'-
മതിലും ചാടി അബ്ദു പുറത്തേക്കോടി.