Page 236 of 261 FirstFirst ... 136186226234235236237238246 ... LastLast
Results 2,351 to 2,360 of 2602

Thread: ►★ FC BARCELONA THREAD ★✿◄ Club with the Most Fifa Acknowledged Titiles ★◄

  1. #2351

    Default


    Quote Originally Posted by moovybuf View Post
    ee "Muneer" aaraaa??? Neymar big flop aavum...
    .... Deerkha veekshanam
    MARACANA- WEMBLEY -LUSAIL

  2. #2352

    Default

    Pre season Schedule
    MARACANA- WEMBLEY -LUSAIL

  3. #2353

    Default

    MARACANA- WEMBLEY -LUSAIL

  4. #2354

    Default

    MARACANA- WEMBLEY -LUSAIL

  5. #2355

    Default

    MARACANA- WEMBLEY -LUSAIL

  6. #2356

    Default

    MARACANA- WEMBLEY -LUSAIL

  7. #2357

    Default

    Welcome gomez

  8. #2358

    Default

    New Season..New Hopes

    One Love

    Visca Barca

  9. #2359

    Default

    Season preview FC Barcelona 2016-'17 by Cules of Kerala

    ലൂയിസ് എൻറിക്ക്വേയുടെ ക്ലബ്ബിലെ മൂന്നാം സീസൺ ആണ് കുറച്ചു ദിവസങ്ങൾക്കകം തുടങ്ങാൻ പോകുന്നത്. കഴിഞ്ഞ സീസണിൽ ഡബിളും, അതിനു മുന്നത്തെ സീസണിൽ ട്രിപ്പിളും നേടിയ ടീമാണ് ഇന്നത്തെ ബാഴ്*സലോണ. കഴിഞ്ഞ 2 സീസണിൽ നിന്നു മാത്രം 8 കിരീടങ്ങൾ. ഇങ്ങനെ പൂർണ്ണതയുടെ അടുത്ത് നിൽക്കുന്ന ഈ ടീമിന് ഇനി എന്താണ് ഈ സീസണിൽ ഊർജ്ജമേകുക എന്നൊരു ചോദ്യം ഉണ്ടായേക്കാം. കഴിഞ്ഞ 25 വർഷത്തിൽ നാം കണ്ട ഏറ്റവും മികച്ച ടീമുകളായ അരിഗോ സാക്കിയുടെ മിലാനും, ഗാർഡിയോളയുടെ ബാഴ്*സയ്ക്ക് മുന്നിലും ഇതേ ചോദ്യം വന്നിരുന്നു, ഒരു ഘട്ടത്തിൽ – ‘ഇനി എന്ത് ‘ എന്ന ചോദ്യം.
    ലൂയിസ് എൻറിക്ക്വേ ഒരു മെത്തോഡിക്കൽ മാനേജറാണ്. തെറ്റുകളിൽ നിന്നു പെട്ടെന്ന് പഠിക്കുകയും, അതു പെട്ടെന്ന് തിരുത്തുകയും ചെയുന്ന ആളാണ് ലൂക്കോ എന്നു വിളിക്കുന്ന എൻറിക്ക്വേ. ആദ്യ സീസണിൽ ട്രിപ്പിൾ നേടിയ ലൂക്കോയെക്കാൾ എനിക്കിഷ്ട്ടം രണ്ടാം സീസണിൽ ഡബിൾ നേടിയ എൻറിക്ക്വേയാണ്. കാരണം, ആദ്യ സീസണിൽ നേടിയ ട്രെബിൽ നേട്ടം ഭാഗ്യത്തിന്റെ അകമ്പടിയിൽ അല്ലെന്നും താനൊരു ‘ഫ്ലൂക്ക്’ കോച്ച് അല്ല എന്നും തെളിയിക്കേണ്ടത് അയാളുടെ ആവശ്യമായിരുന്നു. അയാളത് തെളിയിക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിൽ ബാഴ്*സ വീണിട്ടുണ്ടാകാം. ട്രാൻസ്ഫർ ബാൻ കാരണം നല്ലൊരു ബെഞ്ച് അയാൾക്കില്ലായിരുന്നു. മുനീർ, സാന്ദ്രോ, മത്യു, റോബർട്ടോ ഒക്കെ ആയിരുന്നു ഡിസംബർ വരെ അയാളുടെ ബെഞ്ച്. ചാവി, പെഡ്രോ പോയി, പുതിയ കളിക്കാരില്ല, മെസ്സി-റാഫീന്യ എന്നിവരുടെ പരിക്കുകൾ – പ്രശ്നങ്ങൾ പലതായിരുന്നു. എതിരാളികളായ റയലിന് ആ സ്ഥാനത്തു ഇസ്*കോ, ജെസെ, കോവാസിക്ക്, ഹാമിഷ് റോഡ്രിഗസ്, കർവാഹാൽ, എന്നിവരും അറ്റ്*ലറ്റിക്കോയ്ക്ക് സൗൾ, കാരസ്*കോ, മാർട്ടിനസ്, കൊറേയ, വിയറ്റോ എന്നിവരും ഉണ്ടായിരുന്നു ബെഞ്ചിൽ . ഈ പ്രതികൂല സാഹചര്യങ്ങൾ അനുകൂലമാക്കി ലൂക്കോ വീണ്ടും ലാ ലിഗാ ജയിച്ചു, ഒപ്പം കിങ്*സ് കപ്പും. തുടർച്ചയായി 39 മത്സരങ്ങൾ തോൽവി അറിയാതെ ടീം മുന്നേറി. എന്നാൽ മോശം ബെഞ്ചും, സ്*ക്വാഡ് ഡെപ്ത് ഇല്ലായ്മയും പിന്നീട് വിനയായി. ആവശ്യത്തിന് റെസ്റ്റ് കിട്ടാതിരുന്ന ടീം തോൽക്കാൻ തുടങ്ങി. MSN ത്രയത്തിനു പകരക്കാറില്ല, ജോർഡി ആൽബയ്ക്കു പകരക്കാരില്ല, ഇവാൻ റാക്കിറ്റിച്ചിന് ചേർന്ന ഒരു സെൻട്രൽ മിഡ് ഫീൽഡറില്ല, ചെറുപ്പക്കാരനായ ഒരു സെന്റർ ബാക്കില്ല. പ്രശ്നങ്ങൾ പലതായിരുന്നു. ഇതു തന്നെ ആയിരുന്നു ബാഴ്*സയുടെ കുറെ സീസണുകൾ ആയുള്ള പ്രശ്നങ്ങളും. ഇത്തവണ ലൂക്കോയുടെ പ്ലാൻ വളരെ സിമ്പിൾ ആണ്. കാലാകാലങ്ങളായുള്ള ടീമിന്റെ ദൗർബല്യങ്ങളും, കഴിഞ്ഞ സീസണിലെ പ്രശ്നങ്ങളും പരിഹരിക്കുക. അവർ ചെയ്തു തുടങ്ങിയിരിക്കുന്നു.
    ഇത്തവണത്തെ ബാഴ്*സലോണയുടെ ട്രാൻസ്ഫർസ് നോക്കുക. പ്രത്യക്ഷത്തിൽ ഡോർട്ട്മുണ്ട് നടത്തിയ ട്രാൻസ്ഫറുകളുടെ അത്രയും വരില്ല എങ്കിലും, ബാഴ്*സലോണ കഴിഞ്ഞ കുറെ വർഷങ്ങളിൽ നടത്തിയ ഏറ്റവും സ്മാർട്ട് പർച്ചേസുകളായിരുന്നു ഈ സമ്മർ വിൻഡോ. ഒരു യുവസെന്റർ ബാക്കിനായുള്ള വർഷങ്ങളുടെ കാത്തിരിപ്പാണ് യൂറോയിൽ തിളങ്ങിയ ഉംറ്റിറ്റിയിൽ അവസാനിച്ചത്. ജോർഡി ആൽബയ്ക്കു മത്സരിക്കാൻ മറ്റൊരു യുവ ഫ്രഞ്ച് താരം ഡിഗ്നെ ആണ് അടുത്തത്. മുൻ ബാഴ്*സ – ബി താരവും, കഴിഞ്ഞ സീസണിൽ വിയ്യാറയലിനെ യൂറോപ്പ സെമി എത്തിക്കുകയും ലീഗിൽ നാലാമത് എത്തിച്ച ഡെനിസ് സുവാരസ് ആണ് മറ്റൊരു സൈനിങ്*. ആന്ദ്രേസ് ഇനിയേസ്റ്റയുടെ പൊട്ടൻഷ്യൽ റീപ്ളേസ്മെന്റ് കൂടിയാണ് ഇനിയേസ്റ്റയുടെ കടുത്ത ആരാധകനായ ഡെനിസ്. നാലാമത്തെ സൈനിംഗ് ആണ് എടുത്തു പറയേണ്ട ഒന്ന്. പ്രത്യക്ഷത്തിൽ ബാഴ്*സയ്ക്ക് ഒരു മിഡ് ഫീൽഡറേ കൂടി വേണ്ടിയിരുന്നില്ല എന്നു തോന്നിയെങ്കിലും, ഒരു പ്യുവർ സെൻട്രൽ മിഡ് ഫീൽഡറുടെ കുറവ് ഉണ്ടായിരുന്നു ടീമിന്. ആന്ദ്രേ ഗോമസ് വന്നതോടെ അതും പരിഹരിച്ചു. ഇനി വേണ്ടത് ഒരു ഫോർവേഡ് ആണ്. സുവാരസിന് ബാക്ക് ആപ്പായി. പലരുമായും ബാഴ്സ്സയുടെ പേര് ലിങ്ക് ചെയ്ത വാർത്തകളുണ്ട്. ഒന്നോ – രണ്ടോ ദിവസം കഴിഞ്ഞാൽ ഒരു സ്*ട്രൈക്കറും എത്തും. ഈ 4 കളിക്കാരും 22 വയസ്സുള്ളവരാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ലൂയിസ് എൻറിക്ക്വേയും സംഘവും ചെയ്തത് ഇപ്പോഴുള്ള പഴുതുകൾ അടച്ചു ഒരു കംപ്ലീറ്റ് സ്*ക്വാഡ് ഉണ്ടാക്കുക എന്നതാണ്. അതിൽ അദ്ദേഹം വിജയിച്ചു. 10 വർഷമായി ഈ ക്ലബ്ബിനെ ഫോളോ ചെയ്യുന്ന ആൾ എന്ന നിലയിൽ പറയുന്നു ഇതിലും നല്ല സമ്മർ ബാഴ്*സലോണ ഈ 10 വർഷത്തിൽ കണ്ടിട്ടില്ല, അതും നെയ്മർ, ബുസ്കറ്റ്സ്, മെസ്സി പോലുള്ള സൂപ്പർ താരങ്ങളുടെ കോൺട്രാക്ട് പുതുക്കൽ ഉണ്ടായിട്ടും . ഇനിയും പർച്ചേസുകൾ കാണാം. ചില താരങ്ങൾ പോയേക്കാം. പക്ഷെ സമീപകാലങ്ങളിലെ പോലെ ഒരു പൂർണ്ണത ഇല്ലാത്ത സ്*ക്വാഡ് ആകില്ല ഇത്തവണത്തെ. എത്രയോ വർഷങ്ങളായി ലോകത്തെ ഏറ്റവും മികച്ച സ്റ്റാർട്ടിങ് ലൈൻ അപ്പ് ബാഴ്*സയുടെയാണ്. ബെഞ്ച് ആണ് ഇപ്പോഴും ശാരാശരി നിലവാരം പുലർത്തിയിരുന്നത്. ഇത്തവണ അതുണ്ടാകില്ല. ബാഴ്*സയെ സൂക്ഷിക്കണം ഇത്തവണ അവർ കൂടുതൽ ശക്തമായി തന്നെ കളിക്കും.
    ഓരോ പൊസിഷനും, അതാത് പൊസിഷനിലെ സാധ്യത താരങ്ങളും
    1. ഗോൾ കീപ്പർ- ഒന്നാം ചോയിസ് ജർമ്മൻകാരൻ മാർക്ക് ആന്ദ്രേ ടെർ സ്റ്റെയ്ഗൻ. പകരക്കാരൻ ക്ലോഡിയോ ബ്രാവോ. ബ്രാവോ ക്ലബ് വിടുകയാണേൽ പകരക്കാരനായി വലൻസിയയുടെ ബ്രസീലിയൻ ഗോളി ഡീഗോ ആൽവസ് വരും ; അല്ലെങ്കിൽ അയാക്സ് ഗോളി കിലിസൺ.
    2. റൈറ്റ് ബാക്ക് – ബാഴ്*സയുടെ ഏറ്റവും വലിയ ദൗർബല്യം ഈ സീസണിൽ റൈറ്റ് ബാക്ക് പൊസിഷൻ ആയിരിക്കും. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്. ഡാനിക്ക് പകരക്കാരനായി കഴിഞ്ഞ സീസണിൽ വാങ്ങിയ വിദാൽ & സെർജി റോബർട്ടോ ആകും അവിടെ കളിക്കുക. പുതിയ റൈറ്റ് ബാക്കിനെ ഈ സമ്മറിൽ വാങ്ങാതിരിക്കാൻ ചില കാരണങ്ങൾ ഉണ്ട്. അതു അടുത്ത സീസണിൽ വ്യക്തമാകും. ഡിഗ്നെയും റൈറ്റ് ബായ്ക് പൊസിഷൻ കളിക്കും എന്നത് ശുഭസൂചനയാണ്.
    3. റൈറ്റ് സെന്റർ ബാക്ക്- ജെറാർഡ് പീക്കെ ഈ പൊസിഷനിൽ അനിഷേധ്യ സ്റ്റാർട്ടർ. പകരക്കാരനായി മഷറാനോ & ഉംറ്റിറ്റി . വെർമലൻ പോയ സ്ഥിതിക്ക് മാർലോൺ A-റ്റീമിൽ തുടരാൻ സാധ്യത ഉണ്ട്. മറ്റൊരു സെന്റർ ബാക്കായ മാത്യു നിൽക്കുന്നത് അനുസരിച്ച ഇരിക്കും കാര്യങ്ങൾ.
    4. ലെഫ്റ്റ് സെന്റർ ബാക്ക് – സീസൺ തുടക്കത്തിൽ മഷറാനോ ആകും സ്റ്റാർട്ടർ എന്നു കരുതുന്നു. എന്നാൽ സീസൺ പകുതിയോടെ ഉംറ്റിറ്റി ആ സ്ഥാനം നേടിയേക്കാം. മൂന്നാം ചോയിസ് മത്യു .
    5. ലെഫ്റ്റ് ബാക്ക്- ജോർഡി ആൽബ തന്നെ ആദ്യ ചോയിസ്. ആൽബയ്ക്കു ചേർന്ന ഒരു പകരക്കാരനും ഇതവണയുണ്ട് ലൂക്കാസ് ഡിഗ്നെ . ഈ സീസണിൽ ഏറ്റവും മത്സരം ഈ പൊസിഷനിൽ ആകും. പ്രീസീസണിൽ അത്ര നല്ല പ്രകടനമാരുന്നു ഡിഗ്നെ. മാത്യു, ഉംറ്റിറ്റി, സെർജി റോബർട്ടോ എന്നിവരും ഇവിടെ കളിക്കും.
    6. ഡിഫൻസീവ് മിഡ് ഫീൽഡ് – സെർജിയോ ബുസ്കറ്റ്സ്. കൂടുതൽ ഒന്നും പറയേണ്ടതില്ല. പകരക്കാരായി 3 പേരുണ്ട് – മഷറാനോ, സെർജി റോബർട്ടോ, പിന്നെ പുതുതായി സീനിയർ ടീമിൽ വന്ന സെർജി സാമ്പർ. ബുസ്കറ്റ്സിന്റെ ഭാവി റീപ്ളേസ്മെന്റ് ആണ് സാമ്പർ.
    7. റൈറ്റ് മിഡ് – ഇവാൻ റാക്കിറ്റിച്ച് & ആന്ദ്രേ ഗോമസ് എന്നിവർ തമ്മിലാകും മത്സരം. ആദ്യ ചോയിസ് റാക്കി തന്നെ. മൂന്നാം ചോയിസ് സെർജി റോബർട്ടോ & റാഫീന്യ.
    8. ലെഫ്റ്റ് മിഡ്- ആന്ദ്രേ ഇനിയേസ്റ്റ ആകും ആദ്യ ചോയിസ്. രണ്ടാം ചോയിസ് ആർദ ടുറാൻ. ഡെനിസ് സുവാരസ് & റാഫീന്യ എന്നിവർ 3 ഉം, 4 ഉം ചോയിസ്. ഒരാവശ്യം വന്നാൽ റോബർട്ടോ ഇവിടെയും കളിക്കും.
    9. റൈറ്റ് വിങ്ങർ- എം.എസ്.എൻ ത്രയം ഇവിടെ തുടങ്ങുന്നു. മെസ്സി ആണ് വലതു വിങ്ങിൽ. റാഫീന്യ, മുനീർ, ആർദ, റോബർട്ടോ എന്നിവരും ഇവിടെ കളിക്കും.
    10. സെന്റർ ഫോർവേഡ് – ലൂയി സുവാരസ് ആണ് സ്*ട്രൈക്കർ. പുതിയ സൈനിംഗ് ആയി വരുന്ന ഫോർവേഡ് ആകും സെക്കൻഡ് ഓപ്*ഷൻ. വേണ്ടി വന്നാൽ മെസ്സിയും, നെയ്മറും സ്റ്റ്രൈക്കർ പൊസിഷനിൽ കളിക്കും.
    11. ലെഫ്റ്റ് വിങ്ങർ – പുതിയ കോൺട്രാക്ട് സൈൻ ചെയ്ത നെയ്മർ ആകും ഇടതു വിങ്ങിൽ. ഡെനിസ് സുവാരസ് ആകും ആദ്യ ബാക്ക് അപ്പ് ഓപ്*ഷൻ. ആർദ, റാഫീന്യ, റോബർട്ടോ എന്നിവരും ഇവിടെ കളിക്കും. ഇനിയേസ്റ്റയെ ഇനി ഈ പൊസിഷനിൽ കാണില്ല.
    ഈ ലിസ്റ്റ് കണ്ടാൽ അറിയാം ഒരു കംപ്ലീറ്റ് സ്*ക്വാഡ് ആണ് ഇത്തവണ ബാഴ്*സയ്ക്കുള്ളത്. അതിനുള്ള ഏറ്റവും നല്ല ഉദ്ധാഹരണമാണ് ബാഴ്സ്സയുടെ സൂപ്പർ കപ്പ്* വിജയം. പ്രധാൻ പ്ലയേർസായ സ്റ്റെഗനും, ഇനിയെസ്റ്റയും, ആൽബയും ഒക്കെ* പരിക്ക് പറ്റി പുറത്തിരുന്നിട്ടും അതൊന്നും നമ്മളെ ഏശി പോലുമില്ലാ. എന്തായാലും സൂപ്പർ കപ്പ് വിജയത്തോടെ ; അതും സെവിയ്യകെതിരെ 5-0 എന്ന ആധികാരികതയോടെ ജയിച്ചത് വളരെയധികം പ്രതീക്ഷ നൽകുന്നു ഈ സ്ക്വാഡിൽ. എന്നത്തെ പോലെയും ലാ-ലിഗാ തന്നെയാകും ബാഴ്*സയുടെ ആദ്യ പ്രയോറിറ്റി. മികച്ച സ്*ക്വാഡ് ലൂക്കോയ്ക്കു കൂടുതൽ ടാക്റ്റിക്കൽ ഓപ്*ഷൻസ് നൽകും. ആദ്യ സീസണിൽ കണ്ട പോലെ എല്ലാ കളിയും റൊട്ടേറ്റ് ചെയ്യുന്ന ലൂക്കോയെ ആകും നമ്മൾ ഇത്തവണ കാണുക. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ തവണ പറ്റിയ തെറ്റ് ഇക്കൊല്ലം ആവർത്തിക്കാതിരിക്കാൻ ആകും ശ്രദ്ധ. നാലാം സ്*ട്രൈക്കർ സൈനിംഗ് ആണ് ഇനി അവശേഷിക്കുന്ന ജോലി. ഇതു വായിച്ച മണിക്കൂറുകൾ കൊണ്ടു അതു നടന്നേക്കും.
    കാറ്റലാൻ ക്ലബ് ഇറങ്ങുകയാണ്, പുതിയ ലക്ഷ്യങ്ങൾ തേടി. പുതിയ ചരിത്രം രചിക്കാൻ.
    വിസ്ക്കാ ബാഴ്*സ

  10. #2360

    Default

    Started with a bang 6-2 vs real betis

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •