Page 237 of 261 FirstFirst ... 137187227235236237238239247 ... LastLast
Results 2,361 to 2,370 of 2602

Thread: ►★ FC BARCELONA THREAD ★✿◄ Club with the Most Fifa Acknowledged Titiles ★◄

  1. #2361

    Default


    Jasper Cillessen has completed his move from Ajax to Barcelona, the Spanish champions have announced.

    The 27-year-old has arrived at the Camp Nou ahead of current Barca keeper Claudio Bravo's expected move to Manchester City, while Dutch side Ajax are expected to announce the loan signing of Tim Krul from Newcastle United as Cillessen's replacement

  2. #2362

    Default

    ബ്രാവോയുടെ വിടവാങ്ങൽ വാക്കുകൾ.
    ബ്രാവോ പറഞ്ഞു എന്ന് പറയപ്പെടുന്ന ചില വാക്കുകൾ ഫെയ്ക്ക് ന്യൂസ് ആയി പലയിടത്തും കാണാനായി. അതിനെയെല്ലാം അതിൻ്റേതായ പരിഗണന കൊടുത്ത് അവഞ്ജയോടെ തള്ളികളയുക. ചിലരുടെ ജൽപ്പനങ്ങൾ മാത്രമാണത്.
    ബാഴ്സ എന്ന ക്ലബിനെ, കുടുംബത്തെ അടുത്തറിഞ്ഞവർക്കൊന്നും ഒരിക്കലും അങ്ങിനെ പറയുവാൻ കഴിയില്ല..

    ഗ്രാസിയസ് ബ്രാവോ..
    ഗ്രാസിയസ്... <3
    ©Cules of Kerala

  3. #2363

    Default

    1. പാക്കോ അൽക്കാസറിനെ മാത്രമാണ് 4th ഫോർവേഡായി പരിഗണിക്കുന്നതെന്ന് ബാഴ്സ സ്പോർട്ട് ഡയറക്ടർ റോബർട്ട് ഫെർണാണ്ടസ്.പാക്കോയെ ലഭിച്ചില്ലാ എങ്കിൽ മറ്റാരെയും ഇനി സൈൻ ചെയ്യില്ല. ആഗസ്ത് 31 ഓടെ ട്രാൻഫർ വിൻഡോ അവസാനിക്കും.
    2. സെർജി സാംപർ ഒരു വർഷത്തെ ലോണിൽ ഗ്രനാഡയിലേക്ക്.താരത്തിൻ്റെ വാർഷിക ശമ്പളം ഗ്രനാഡ നൽകും.സാംപറിന് കൂടുതൽ അവസരം നൽകിയില്ലെങ്കിൽ ഗ്രനാഡ ബാഴ്സലോണക്ക് നൽകേണ്ടി വരും.
    3. ബാഴ്സലോണ റൈറ്റ് ബാക്ക് ഡഗ്ലസ് പെരേയ്ര ഒരു വർഷത്തെ ലോണിൽ സ്പോർട്ടിങ് ഗിഹോണിൽ ചേരും. ഈ ഒരു വർഷം താരത്തിൻ്റെ ശമ്പളം നൽകുക ബാഴ്സ മാനേജ്മെൻ്റ് ആയിരിക്കും. ഡഗ്ലസിന് കൂടുതൽ അവസരം നൽകിയില്ലേൽ ഗിഹോൺ ബാഴ്*സക്ക് പിഴ നൽകേണ്ടി വരും.
    4. വർക്ക് പെർമ്മിറ്റിൽ ചില പ്രശ്നങ്ങൾ ഉള്ളതിനാൽ ജാസ്പർ സില്ലേസണ് ബിൽബാവോ മത്സരം നഷ്ട്ടമാകും.
    ©Cules of kerala

  4. #2364

    Default

    കഴിഞ്ഞ രണ്ടു സീസൺ , നമ്മുടെ ഗോൾ വല കാത്ത , ക്ലൗഡിയോ ബ്രാവോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറിയത് അറിഞ്ഞിരിക്കുമല്ലോ. അതിനോട് അനുബന്ധിച് നമ്മുടെ ടെർ സ്റ്റീഗൻ ട്വിറ്ററിൽ കുറിച്ച വരികളിലേക്ക് .
    ” നമ്മൾ തമ്മിലുണ്ടായിരുന്ന ആരോഗ്യകരമായ മത്സരം, ഒരേ സമയം ഉത്തേജിപ്പിക്കുന്നതും ആവേശകരവും ആയിരുന്നു. ഒട്ടേറെ കപ്പുകളും കിരീടങ്ങളും നമ്മൾ ഒരുമിച്ച് നേടി. താങ്കൾ എന്നും ആരോഗ്യത്തോടെയിരിക്കട്ടെ , ഇനി വരും ദൗത്യങ്ങൾക്കും എല്ലാ വിധ ആശംസകളും .ഗുഡ് ലക്ക് ആൻഡ് മച് സ്ട്രെങ്ത് ബ്രാവോ .!
    ഒരു പക്ഷെ ഇത് കൊണ്ടൊക്കെ തന്നെയായിരിക്കണം ബാഴ്*സയെ “മോർ ദാൻ എ ക്ലബ്ബ് ” എന്ന് വിളിക്കുന്നത്. രണ്ടു ഗോളികളും ലോകോത്തരം, രണ്ടു പേരും ഏതു മത്സരങ്ങൾക്കും അനുയോജ്യം.അത് കൊണ്ട് തന്നെ ഓരോ കളിക്കും ആരെ എടുക്കണം എന്നത് അൽപം പ്രയാസമേറിയ കാര്യവും. സ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാർ എന്നും കുഴപ്പങ്ങൾ സൃഷ്ടിക്കുമ്പോൾ , മറ്റൊരു ലോകോത്തര കളിക്കാരന് വേണ്ടി ഈ രണ്ടു പേരും മാറി നിന്നതു അതിശയോക്തി തന്നെയാണ്. താൻ മാത്രം അല്ല, മറ്റു കളിക്കാരനും ആവിശ്യത്തിന് കളിക്കാൻ അർഹിക്കുന്നുണ്ട് എന്ന് ഈ രണ്ടു പേരും മനസ്സിലാക്കിയിരുന്നു. തുടർന്ന് ബാഴ്*സ രണ്ടു പേർക്കും രണ്ടു ഉത്തരവാദിത്വങ്ങൾ നൽകിയപ്പോൾ രണ്ടു പേരും നല്ല വൃത്തിയായി അത് ചെയ്തു. ഫലമോ, ബാഴ്*സയുടെ ഷോക്കേസിൽ കേവലം രണ്ടു വർഷത്തിനിടെ 8 കിരീടങ്ങൾ. അതുകൊണ്ട് തന്നെ ആ ആരോഗ്യകരമായ മത്സരം രണ്ടു പേരും ഒരേ മനോഭാവത്തിൽ എടുത്തു എന്നും , അത് തന്നെയാണ് ബാഴ്*സക്ക് ഇത്രയും മികച്ച ഒരു ഫലം ഉണ്ടാക്കിയതും എന്ന് ഞങ്ങൾക്ക് ഉറപ്പാണ്.
    ടെർ സ്റ്റീഗൻ, ഇപ്പോൾ താങ്കളാണ് ബാഴ്*സയുടെ പ്രധാന പ്രധിരോധ ഭടൻ. ഞങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചു താങ്കൾ കളിക്കുമെന്ന് ഞങ്ങൾക്കുറപ്പാണ്. ഒപ്പം താങ്കൾക്ക് കൂട്ടാളിയായി മറ്റൊരു കീപ്പർ കൂടി ബാഴ്*സയിൽ എത്തിയിട്ടുണ്ട്. ഇനി നിങ്ങൾ തമ്മിലും ആരോഗ്യകരമായ ഒരു മത്സരം ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഒപ്പം ബാഴ്*സയുടെ ഷെൽഫിൽ ഇനിയും ഒട്ടേറെ കിരീടങ്ങൾ നിങ്ങൾ എത്തിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു

    @Cules of kerala

  5. #2365

    Default

    ബാഴ്*സലോണ 1 – 0 അത്ലറ്റിക് ബിൽബാവോ

    അങ്ങനെ തട്ടിയും മുട്ടിയും ജയിച്ചു എന്ന് പറയാം. മറ്റൊരു മൂന്നു പോയിന്റുകൾ കൂടി നേടിയത് അന്തോഷമുള്ള കാര്യമാണെങ്കിലും, ഈ രീതിയിലുള്ള വിജയം തീർച്ചയായും നിരാശ പടർത്തുന്നതാണ്. ലഭിച്ച അവസരങ്ങൾക്ക് ഒരു എണ്ണവുമില്ല , പക്ഷെ അതൊക്കെ നമ്മുടെ ലോകോത്തര കളിക്കാർക്ക് വലയിലെത്തിക്കാൻ സാധിച്ചില്ല എന്നത് അൽപം വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.
    പ്രതീക്ഷിച്ചതു പോലെ തന്നെ, ബിൽബാവോയുടെ കനത്ത പ്രെസ്സിങ് ഗെയിമോടു കൂടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ 5 മിനുറ്റിൽ അവർ നമ്മുടെ മധ്യനിരയെയും പ്രധിരോധത്തെയും അത്യാവശ്യം നന്നായി തന്നെ പരീക്ഷിച്ചു. അതിനിടെ ടെർ സ്റ്റീഗന്റെ ഒരു പിഴവിൽ, അവർ ഗോളിനടുത്തെത്തിയെങ്കിലും ടെർ സ്റ്റീഗൻ തന്നെ അപകടം ഒഴിവാക്കി. പതിയെ കളം തിരിച്ചു പിടിച്ച ബാഴ്*സ, പതിവ് ശൈലിയിൽ അത്യാവശ്യം ആക്രമണങ്ങൾ ഒക്കെ തുടങ്ങി. ഉടനെ തന്നെ മത്സരത്തിലെ ഏക ഗോളും വീണു. മനോഹരമായ ഒരു കൗണ്ടർ അറ്റാക്കിൽ, ഇടതു വിങ്ങിൽ ലഭിച്ച പന്ത്, അർദ ടുറാൻ, റാകിറ്റിച്ചിന് ഹെഡ്ഡർ പാകത്തിൽ നൽകി. ആരും മാർക്ക് ചെയ്യാതെ ഓടിയെത്തിയ റാകി , ഗോളിക്ക് അനങ്ങാൻ പോലുമാകാതെ സുന്ദരമായി വലയിലെത്തിച്ചു.
    കൂടുതൽ ഗോളുകൾ നമ്മൾ പ്രതീക്ഷിച്ചെങ്കിലും , പിന്നീട് നിരാശയായിരുന്നു. പലതവണ ഗോളിനടുത്തെത്തിയെങ്കിലും, വളരെ മോശം ഫിനിഷിങ് പാരയായി. മാസ്മരികമായ ഗോളുകൾ നേടുന്ന സുവാരസും, മെസ്സിയും അർദയുമെല്ലാം മത്സരിച്ചു അവസരങ്ങൾ പാഴാക്കുന്ന കാഴ്ച. രണ്ടാം പകുതിയിൽ ബിൽബാവോ സമനില ലക്ഷ്യമിട്ട് ആക്രമണം കനപ്പിച്ചു. പലതവണ അവർ ഗോളിനടുത്തെത്തിയെങ്കിലും, ഭാഗ്യം കൊണ്ടും ടെർ സ്റ്റീഗന്റെ മിടുക്കുകൊണ്ടും ഗോളായില്ല. ഏതു നിമിഷവും സമനില ഗോൾ വീഴാം എന്നായപ്പോൾ, നമുക്കും ആകെക്കൂടി ടെൻഷൻ ആയി. അവസാനം 93 മിനിറ്റ് കഴിഞ്ഞു ഒന്ന് ആശ്വസിച്ചപ്പോൾ, സ്കോർബോർഡിൽ സ്*കോർ 1 – 0.
    ആദ്യമേ പറഞ്ഞത് പോലെ അൽപം നിരാശയുള്ള പ്രകടനം. പക്ഷെ പല മേഖലകളിലും ടീം ഇന്ന് നന്നായിരുന്നു എന്ന് പറയാം. ആദ്യ പകുതി നല്ല നിലയിൽ തന്നെ പന്ത് കൈവശം വച്ച് തന്നെ കളിച്ചു. കുഴപ്പമില്ലാതെ ആക്രമിച്ചും ആവിശ്യ ഘട്ടങ്ങളിൽ പ്രധിരോധിച്ചും നന്നായി കളിച്ചു. രണ്ടാം പകുതിയിൽ മാത്രമാണ് പിന്നെയും ടീം ഒന്ന് പതറിയ പോലെ തോന്നിയത്.
    അതുപോലെ, ഇന്ന് ഗോൾ കീപ്പർ കൂടുതൽ ഇൻവോൾവ് ആയി കളിക്കുന്നത് കണ്ടു. ഒരു പക്ഷെ ബിൽബാവോ കളിക്കാരേക്കാൾ കൂടുതൽ ടച് ടെർ സ്റ്റീഗന് ഉണ്ടെന്നു തോന്നുന്നു. ഒരേ സമയം രസകരവും അപകടകരവും ആണ് അത്തരം കളി. ബാഴ്*സ സ്ഥിരം കാണിക്കുന്നതാണെങ്കിൽ കൂടിയും, എപ്പോൾ വേണമെങ്കിലും ഒരു പിഴവ് പറ്റാം. അത് ഇന്ന് നമ്മൾ കണ്ടതുമാണ്.
    പക്ഷെ, എത്ര നന്നായി കളിച്ചാലും, എത്ര ഗോൾ അടിക്കുന്നു എന്നതല്ലേ മാനദണ്ഡം.? അതുകൊണ്ട് ഫിനിഷിങ്ങിലെ പോരായ്മ ഒരു വലിയ കുറവ് തന്നെയാണ്. പക്ഷെ കേവലം ഒരു കളി കൊണ്ട് നമ്മൾ കളിക്കാരെ തള്ളിപ്പറയില്ല , മറിച്ചു മറ്റൊരു മോശം ദിവസം എന്നേയുള്ളൂ. അടുത്ത കളികളിൽ ഇവർ തന്നെ നമ്മളെ സ്തബ്ധരാക്കുന്ന ഗോളുകളുമായി തിരിച്ചു വരും എന്ന് ഞങ്ങൾക്കുറപ്പുണ്ട്.
    ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ
    * റാക്കിറ്റിച് : ഗോൾ നേടിയതിനൊപ്പം നന്നായി അധ്വാനിച്ചു തന്നെ കളിക്കുന്നുണ്ടായിരുന്നു.മെസ്സിയുമായി വലതു വിങ്ങിൽ മികച്ച മുന്നേറ്റങ്ങൾ കണ്ടു. കീപ് ഇറ്റ് അപ് .
    * ഉംറ്റിറ്റി : ഇത് വരെ കളിച്ച കളികളിലെല്ലാം, അപാരമായ പ്രകടനം. 170 ൽ പരം മത്സരങ്ങളുടെ ആ അനുഭവസമ്പത് വ്യക്തമായി കാണാം. ഹൈ ബോൾ ക്ലിയറൻസ് സൂപ്പർ. പിക്വെയും ഉംറ്റിറ്റിയും ചേരുമ്പോൾ ഹൈബാൾ ബാഴ്*സയ്ക്ക് ഇനിയൊരു പ്രശ്നം ആകില്ല എന്ന് തോന്നുന്നു.
    * ടെർ സ്റ്റീഗൻ : 2-3 വലിയ പിഴവുകൾ കണ്ടുവെങ്കിലും, ബാക്കി ഓകെ ആയിരുന്നു.പ്രത്യേകിച്ച് മഴ മൂലം നനഞ്ഞ പിച്ചിൽ, വഴുക്കലുള്ള പന്ത് നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു.
    * സെർജി റോബർട്ടോ : എന്താ കളി , അങ്ങോട്ട് പറന്നു നടക്കുന്നുണ്ട്. നല്ല എനർജി. ഒപ്പം കളി റീഡ് ചെയ്തു തന്നെ കളിക്കുന്നുണ്ട്. ഓരോ കളിയും ഓരോ അനുഭവം ആക്കി പഠിക്കുക. ഒരു ഇതിഹാസത്തെ ഞങ്ങൾ ആ ചെറുപ്പക്കാരനിൽ കാണുന്നു.
    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
    * ആദ്യമേ പറഞ്ഞത് പോലെ ഫിനിഷിങ് ഉഷാർ ആക്കണം
    * ഡിഫൻസ് ഏരിയയിൽ കുറിയ പാസുകളിൽ കളിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധ വേണം. പ്രത്യേകിച്ച് ഇന്ന് പല പിഴവുകളും കണ്ട സാഹചര്യത്തിൽ.
    കേവലം രണ്ടാമത്തെ മത്സരമായിരുന്നു ഇന്ന്. ടീം ഒന്ന് കൂടെ സെറ്റ് ആകേണ്ടതുണ്ടെന്ന് അറിയാം. കൂടുതൽ മത്സരങ്ങളിലൂടെ നമുക്ക് അത് കൈവരിക്കാം. അതിനു ഇത്തരം പിഴവുകളിൽ നിന്നും പാഠം പഠിക്കാൻ നമ്മുടെ ടീമിന് കഴിയട്ടെ.
    © Cules of Kerala

  6. Likes Iam RMU liked this post
  7. #2366

    Default

    Paco Alacaer to barcelons for 30m+2 variables..
    Munir to Val on loan

    with this we have concluded our transfer season...
    best i can remember since ive started following barca..pound for pound we have better squad depth than Madrid after looong time imo

    Kudos to Robert... You deserve all the praise..now it is all upto players & coaching staff

    Visca barca

  8. #2367

    Default






    Welcome Paco

    thats it for our transfer window.. perfect summer must say (wish dani had stayed though)
    now it is all upto the players


    n best of luck munir..hope u come back better

  9. Likes Iam RMU liked this post
  10. #2368

    Default

    Quote Originally Posted by Boney View Post
    Welcome Pacothats it for our transfer window.. perfect summer must say (wish dani had stayed though)now it is all upto the playersn best of luck munir..hope u come back better
    He is 23 Right _? May be can take over from Suarez in future. Suarez is already 29,...,Great signing again .
    MARACANA- WEMBLEY -LUSAIL

  11. #2369

    Default

    Innale 2 points kalanjhu. Kayyil kittiyennu karuthiyathanu.
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  12. #2370

    Default

    Quote Originally Posted by Devarajan Master View Post
    Innale 2 points kalanjhu. Kayyil kittiyennu karuthiyathanu.
    we always starts slow every season. Hopefully , they will gain momentum post Christmas
    MARACANA- WEMBLEY -LUSAIL

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •