Page 43 of 46 FirstFirst ... 334142434445 ... LastLast
Results 421 to 430 of 456

Thread: 🏆⚽️🏆 Kerala Football 🏆⚽️🏆

  1. #421

    Default


    സന്തോഷ് ട്രോഫി: ഗോളില്* ആറാടി കേരളം

    17 ഗോളടിച്ച് കേരളം; സുഹൈര്* 5, ഷിബിന്*ലാല്* 4, ഉസ്മാന്* 3, നസ്റുദ്ദീന്* 2, ജിപ്സന്* 2, ജോണ്*സന്* 1,

    ചെന്നൈ: അന്തമാന്* അന്തംവിട്ടു നിന്നു. ആളില്ലാത്ത പോസ്റ്റില്* ഗോളടിക്കുന്നതിന് സമാനമായ കളി കെട്ടഴിച്ച കേരള മികവില്* അന്തമാന്* വലയില്* ഇരച്ചു കയറിയത് 17 ഗോളുകള്*. സ്റ്റാര്* സ്ട്രൈക്കര്*മാരായ കണ്ണനെ സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലിരുത്തിയും ഉസ്മാനെ ആദ്യ പകുതിയില്* മാത്രം കളിപ്പിച്ചും നിറഞ്ഞാടിയ കേരളം അന്തമാനെ നിഷ്പ്രഭമാക്കി.

    ഉസ്മാന്*, സുഹൈര്*, ഷിബിന്*ലാല്* എന്നിവര്* ആദ്യ പകുതിയില്* ഗോളടിച്ചു നിറച്ചപ്പോള്* രണ്ടാം പകുതിയില്* ഉസ്മാനു പകരം ഇറങ്ങിയ നസ്റുദ്ദീനും മോശമാക്കിയില്ല. കളിയുടെ സമസ്ത മേഖലയിലും സമഗ്രാധിപത്യം പുലര്*ത്തിയ കേരളത്തിനുമുന്നില്* ഒന്നും ചെയ്യാനാവാതെ പകച്ച ആന്*ഡമാന്* തീര്*ത്തും കീഴടങ്ങി.

    പോസ്റ്റിലേക്ക് സെക്കന്*ഡുകളുടെ ഇടവേളകളില്* കേരളം ഇരച്ചു കയറിയപ്പോള്* പലതും ഗോളാകാതെ പോയത് അന്തമാന്*െറ ഭാഗ്യംകൊണ്ട് മാത്രം. കേരളത്തിന്*െറ മധ്യനിര മുന്നേറ്റ നിരയോടൊപ്പം കയറിക്കളിക്കുകയും പ്രതിരോധം കാഴ്ചക്കാരായി നില്*ക്കുകയും ചെയ്യുകയായിരുന്നു അധിക സമയവും. ക്യാപ്റ്റന്* ജീന്* ക്രിസ്റ്റ്യന്* ഗോള്* വലക്കു മുന്നില്* വിശ്രമത്തിലുമായി. അന്തമാന്* നേരിട്ട ഏറ്റവും കനത്ത പരാജയമായി ഇത്. കര്*ണാടകക്കെതിരെ എതിരില്ലാത്ത 12 ഗോളുകള്*ക്കും തമിഴ്നാടിനെതിരെ ഒന്നിനെതിരെ 10 ഗോളുകള്*ക്കും ആന്ധ്രക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകള്*ക്കുമായിരുന്നു നേരത്തേ അന്തമാന്*െറ തോല്*വി. ഇതോടെ നാലു മത്സരങ്ങളും തോറ്റ അന്തമാന്* പുറത്തായി. ഗോള്* ശരാശരിയില്* മുന്നിലത്തെിയ കേരളത്തിന് തിങ്കളാഴ്ച കര്*ണാടകക്കെതിരെ ജയിക്കാനായാല്* സന്തോഷ് ട്രോഫി ഫൈനല്* റൗണ്ടില്* പന്തു തട്ടാം.

    കിക്കോഫ് ചെയ്തത് അന്തമാനായിരുന്നെങ്കിലും സെക്കന്*ഡുകള്*ക്കകം പന്ത് കേരളത്തിന്*െറ കാലിലായി. ആദ്യ മിനിറ്റ് തികയുന്നതിനുമുമ്പേ ഉസ്മാന്* ഗോള്*മുഖത്തേക്ക് ഇരച്ചു കയറിയെങ്കിലും ഗോളായില്ല. ആദ്യ രണ്ടു മിനിറ്റിനുള്ളില്* മൂന്നു ഗോള്* ശ്രമങ്ങള്* നടത്തി കേരളം ഗോള്*വേട്ടയുടെ മുന്നറിയിപ്പ് നല്*കി. തുടര്*ച്ചയായ ആക്രമണങ്ങള്*ക്കൊടുവില്* ഉസ്മാനാണ് അക്കൗണ്ട് തുറന്നത്. 12ാം മിനിറ്റില്* ജോണ്*സന്* പെനാല്*റ്റി ബോക്സിന് അടുത്തുനിന്ന് നല്*കിയ പന്ത് വലയിലേക്ക് ഉസ്മാന്*െറ കണക്റ്റ്. അതിന്*െറ അല ഒടുങ്ങും മുമ്പേ 13ാം മിനിറ്റില്* മധ്യനിരയില്*നിന്ന് പന്തുമായി കുതിച്ച ഉസ്മാന്* വീണ്ടും വല കുലുക്കി. പിന്നീട് 10 മിനിറ്റ് ഗോള്* ഒഴിഞ്ഞുനിന്നെങ്കിലും 23ാം മിനിറ്റില്* ഷിബിന്*ലാല്* ലക്ഷ്യം കണ്ടു. തൊട്ടുടനെതന്നെ 26ാം മിനിറ്റില്* ഷിബിന്*ലാല്* അടുത്ത ഗോളിന് ശ്രമം നടത്തിയപ്പോള്* വഴുതിയ പന്ത് സുഹൈര്* വലയിലത്തെിച്ചു (4-0). പിന്നീടുള്ള ആദ്യ പകുതിയിലെ 22 മിനിറ്റില്* മാത്രം കേരളം അടിച്ചത് അഞ്ചു ഗോള്*. ഗോള്* വേട്ട ആരംഭിച്ച ഉസ്മാനും സുഹൈറും ഷിബിന്*ലാലും ഹാട്രിക് തികച്ചാണ് ഇടവേളയില്* പിരിഞ്ഞത്. 36ാം മിനിറ്റില്* പ്രജീഷിന്*െറ പാസില്*നിന്നായിരുന്നു ഷിബിന്*ലാല്* കേരളത്തിന്*െറ ആറാം ഗോള്* നേടിയതെങ്കില്* ഉസ്മാന്* 38ാം മിനിറ്റില്* ഹാട്രിക് തികച്ചു. പിന്നീട് 40,41 മിനിറ്റില്* തുടര്*ച്ചയായി ഗോളടിച്ച് സുഹൈര്* ആദ്യ പകുതിയിലെ ഗോള്* വേട്ട പൂര്*ത്തിയാക്കി. (9-0)

    രണ്ടാം പകുതിയില്* കേരളം സ്റ്റാര്* സ്ട്രൈക്കര്* ഉസ്മാന് പകരം നസ്റുദ്ദീനുമായാണ് കളത്തിലിറങ്ങിയത്. രണ്ടാം പകുതി ഒരു മിനിറ്റ് പൂര്*ത്തിയാകും മുമ്പ് അന്തമാന്*െറ ഹാന്*ഡ്ബാളിന് ലഭിച്ച പെനാല്*റ്റി നസ്റുദ്ദീന്* അനായാസം വലയിലാക്കി. പിന്നീട് സുഹൈറും ജിപ്സനും രണ്ടു തവണയും നസ്റുദ്ദീനും ജോണ്*സനും ഓരോ തവണയും വല കുലുക്കിയതോടെ ഗോള്* വേട്ട പൂര്*ത്തിയായി.
    ദക്ഷിണ മേഖലയില്* ദുര്*ബലരാണ് അന്തമാനെങ്കിലും ഉയര്*ന്ന മാര്*ജിനില്* ജയിക്കലായിരുന്നു കേരളത്തിന്*െറ ലക്ഷ്യം. ഗോള്* ശരാശരിയില്* കര്*ണാടകയേക്കാളും തമിഴ്നാടിനേക്കാളും മുന്നിലത്തെിയ കേരളത്തിന് മൂന്നു കളിയില്*നിന്ന് ആറു പോയന്*റായി. ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്* തമിഴ്നാടും കര്*ണാടകയും ഒരു ഗോള്* വീതം അടിച്ച് സമനിലയില്* പരിഞ്ഞു. ഇതോടെ ഇരുവര്*ക്കും നാലു കളിയില്*നിന്ന് ഏഴു പോയന്*റു വീതമായി. തമിഴ്നാടിന് ആന്ധ്രക്കെതിരെയും കര്*ണാടക്ക് കേരളത്തിനെതിരെയും ഓരോ മത്സരം വീതമാണ് ശേഷിക്കുന്നത്.

  2. #422
    FK Citizen sillan's Avatar
    Join Date
    Oct 2008
    Location
    Thrissur
    Posts
    6,006

    Default

    Kerala won 3-2 against Karnataka today....... Shibin lal did it for us in injury time...

  3. #423

    Default

    Final Score: Kerala 3-2 Karnataka
    Goals:
    Karnataka (26′, 28′)
    Kerala – Shibin Lal VK (36), N Johnson
    (90+8′), Shibin Lal VK (90+9′)

  4. #424
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഐ.എസ്.എല്* കാലത്ത് കേരള പോലീസിന് എന്തിനൊരു ടീം? പാപ്പച്ചന്* പറയുന്നു

    മൂന്ന് പതിറ്റാണ്ടുകള്*ക്കിപ്പുറം കേരള പോലീസ് ടീമിനെ പ്രതാപ കാലത്തേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കടിഞ്ഞാണ്* പാപ്പച്ചന്റെ കൈയില്* വന്നു ചേര്*ന്നിരിക്കുകയാണ്. കേരള പോലീസിന്റെ പരിശീലകനായി ചുമതലയേറ്റ പാപ്പച്ചന്* മാതൃഭൂമിയോട് സംസാരിക്കുന്നു.







    ഫോട്ടോ: അജി.വി.കെ
    തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ താത്കാലിക ഗ്യാലറിയിൽ തിങ്ങിനിറഞ്ഞവരുടെ മനസ്സിൽ ഇന്നുമുണ്ട് 1990 ഏപ്രിൽ 29ന് പിറന്ന ആ ഗോൾ. സ്വന്തം മണ്ണിൽ ഒരു തൃശൂർക്കാരൻ നേടിയ ആ ഒരൊറ്റ ഗോളിനാണ് ഗോവ സാൽഗോക്കറിനെ തോൽപിച്ച് കേരള പോലീസ് നടാടെ ഫെഡറേഷൻ കപ്പിൽ മുത്തമിട്ടത്.
    ഇന്ത്യന്* ഫുട്*ബോളിലെ സമാനതകളില്ലാത്ത താരങ്ങളായ ബ്രഹ്മാനന്ദ്, ബ്രൂണോ കുടിന്യോ, ഡെറിക് പെരേര, സാവിയോ മെഡേര, റോയി ബാരറ്റോ എന്നിവര്* അണിനിരന്ന സാല്*ഗോക്കറിനെ 2-1ന് മറികടന്നാണ് കേരള പോലീസ് ഫെഡറേഷന്* കപ്പ് കിരീടം സ്വന്തമാക്കിയത്. വിജയനും ഷറഫലിയും ഒരുക്കികൊടുത്ത അവസരം അന്ന് ലക്ഷ്യത്തിലെത്തിച്ച് ചരിത്രം കുറിച്ച സി.വി പാപ്പച്ചൻ പിന്നെയും പോലീസിന്റെ പല വിജയങ്ങളുടെയും ചുക്കാൻ പിടിച്ചു. ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിലും പങ്കാളിയായി. പാപ്പച്ചനൊപ്പം സത്യന്*, ഷറഫലി, കുരികേശ് മാത്യു, തോബിയാസ്, ഹബീബ് റഹ്മാന്*, ലിസ്റ്റൻ എന്നിവർ കളമൊഴിഞ്ഞതോടെ പോലീസിന്റെ വീര്യം ചോർന്നു. പിന്നീട് ജെഴ്സി മാറ്റി കാക്കിയണിഞ്ഞ് പോലീസിനെ നയിച്ച പാപ്പച്ചൻ മൂന്ന് പതിറ്റാണ്ടിനുശേഷം വീണ്ടും ഫുട്ബോളിന്റെ വഴിയിൽ തിരിച്ചെത്തുകയാണ്. പഴയ പോലീസ് ടീമിനെ പുനരാജ്ജീവിപ്പിക്കുക എന്ന നിയോഗമാണ് ഈ സ്ട്രൈക്കറുടെ ചുമലിൽ ഇപ്പോൾ. കേരള പോലീസിന്റെ പരിശീലകനായി ചുമതലയേറ്റ പാപ്പച്ചന്* മാതൃഭൂമിയോട് സംസാരിക്കുന്നു.
    1990ല്* ഫെഡറേഷന്* കപ്പ് വിജയിച്ച കേരള പോലീസ് ടീം വീണ്ടും
    തൃശൂരില്* ഒത്തുകൂടിയപ്പോള്* ഫോട്ടോ: എസ്. എൽ. ആനന്ദ് ഒരു കാലത്ത് കേരള പോലീസിന്റെ അമരക്കാരനായിരുന്നു. ഇപ്പോള്* അതേ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റിരിക്കുന്നു. ഇതിനെ എങ്ങനെ കാണുന്നു?
    എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം തരുന്ന നിമിഷങ്ങളാണിത്. കേരള ഫുട്*ബോള്* ഞങ്ങളെപ്പോലുള്ള കളിക്കാരെ സംബന്ധിച്ച് ഒരു നൊസ്റ്റാള്*ജിയയാണ്. പരിശീലകന്റെ വേഷത്തിലെത്തുമ്പോള്* ഒരുപാട് ഉത്തരവാദിത്തങ്ങളും ഒപ്പം വരുന്നുണ്ട്. ഇപ്പോഴുള്ള അവസ്ഥയില്* നിന്നും മികച്ച രീതിയിലേക്ക് കേരള പോലീസ് ടീമിനെ കൊണ്ടുവരണമെങ്കില്* കൃത്യമായ ആസൂത്രണത്തോടെ തന്നെ മുന്നോട്ട് പോകണം.
    ടീമെന്ന നിലയില്* മാറ്റിയെടുക്കുമ്പോഴുള്ള പ്രതിസന്ധികള്* എന്തെല്ലാമാണ്? പരിശീലന സൗകര്യങ്ങളിലും സാമ്പത്തികമായും ടീം ബുദ്ധിമുട്ട് നേരിടുന്നുണ്ടോ?
    തൃശൂര്* പോലീസ് അക്കാദമിയിലാണ് ഇപ്പോള്* പരിശീലനം നടത്തുന്നത്. ആഴ്ച്ചയില്* ആറു ദിവസവും പരിശീലനമുണ്ട്. സാമ്പത്തിക പ്രതിസന്ധികളും ഇപ്പോഴില്ല. പോലീസില്* നിന്നുള്ള 17 പേരടക്കം 26 പേര്* ഇപ്പോള്* ക്യാമ്പിലുണ്ട്. ഇനി ഒമ്പത് പേര്* കൂടി ടീമിനൊപ്പം ചേരും. ജി.വി രാജ ട്രോഫിയും കേരള പ്രീമിയര്* ലീഗും മുന്നില്* കണ്ടാണ് ടീം ഇപ്പോള്* പരിശീലനം നടത്തുന്നത്. കഴിഞ്ഞ വര്*ഷം കേരള പ്രീമിയര്* ലീഗില്* കേരള പോലീസ് റണ്ണേഴ്സ് അപ്പായിരുന്നു.
    കേരള പോലീസിനെപ്പോലെയുള്ള ഡിപ്പാര്*ട്മെന്റ് ടീമുകള്*ക്ക് കളിക്കാന്* ടൂര്*ണമെന്റുകളില്ല എന്നതാണ് ഇപ്പോള്* നേരിടുന്ന ഏറ്റവും വലിയ പ്രതസിന്ധി. ഡ്യൂറന്റ് കപ്പ്, റോവേഴ്സ് കപ്പ്, വിക്റ്റേഴ്സ് ട്രോഫി, ശ്രീനാരായണ ടൂര്*ണമെന്റ്, മാമ്മന്* മാപ്പിള ട്രോഫി എന്നിങ്ങനെ എത്രയത്രെ ടൂര്*ണമെന്റുകളാണ് ഒരു കാലത്ത് ഉണ്ടായിരുന്നത്. ഫെഡറേഷന്* കപ്പിലും നാഗ്ജിയിലുമൊക്കെ കേരള പോലീസ് കളിച്ചു. ഏറെ കാലത്തിന് ശേഷം നാഗ്ജി വീണ്ടും വന്നപ്പോള്* കേരള പോലീസിനെപ്പോലെയുള്ള ഡിപ്പാര്*ട്മെന്റ് ടീമുകള്*ക്ക് വലിയ പ്രതീക്ഷയായിരുന്നു.
    ദേശീയ തലത്തില്* കളിക്കാന്* അവസരം ലഭിക്കുമല്ലോ എന്നതായിരുന്നു അതിന് കാരണം. എന്നാല്* നാഗ്ജിയില്* വിദേശ ടീമുകള്*ക്ക് പ്രാധാന്യം നല്*കിയതോടെ ഇന്ത്യന്* ക്ലബ്ബുകള്* പുറത്ത് പോയി. ഇന്ത്യന്* ഫുട്ബോളിന്റെ അമരക്കാരായ മോഹന്* ബഗാനും ഈസ്റ്റ് ബംഗാളും സാല്*ഗോക്കറുമൊന്നുമില്ലാത്ത ഒരു ടൂര്*ണമെന്റ്. അങ്ങനെയായിരുന്നു കോഴിക്കോട് നടന്ന നാഗ്ജി. കാണികളുടെ എണ്ണം കൂട്ടാനായി ബ്രസീലില്* നിന്നും അര്*ജന്റീനയില്* നിന്നുമുള്ള ടീമുകളെ കളിപ്പിച്ചനിനോട് എനിക്ക് യോജിപ്പില്ല. കൊല്*ക്കത്തയില്* നിന്നും കേരളത്തില്* നിന്നും ഗോവയില്* നിന്നുമുള്ള ക്ലബ്ബുകളാണ് കാണികള്*ക്ക് വേണ്ടത്. അങ്ങനെ ചിന്തിക്കാതെ നാഗ്ജി നടത്തിയത് കൊണ്ടു തന്നെയാണ് അത് ഉദ്ദേശിച്ചത്ര വിജയം കാണാതെ പോയതും.
    ഫെഡറേഷന്* കപ്പും ഐ ലീഗും അതേ അവസ്ഥയില്* തന്നെയാണുള്ളത്. ഐ ലീഗിന്റെ നിയമങ്ങളില്* മാറ്റം വന്നതോടെ ഡിപ്പാര്*ട്മെന്റ് ടീമുകള്*ക്ക് പുറത്തിരിക്കേണ്ടി വന്നു. അത് കേരള പോലീസിനെപ്പോലുള്ള ടീമുകള്*ക്ക് വന്* തിരിച്ചടിയാണ്. കഴിഞ്ഞ ഫെഡറേഷന്* കപ്പും ഇങ്ങനെ തന്നെയായിരുന്നു. ഇവന്റ് മാനേജ്മെന്റ് കമ്പനികളെ ഏല്*പ്പിച്ചാണ് ഫെഡറേഷന്* കപ്പ് നടത്തിയത്. ആ കമ്പനികള്* മുന്നോട്ടു വെച്ച യോഗ്യതാ മാനദണ്ഡങ്ങള്*ക്ക് പുറത്തായിരുന്നു കേരള പോലീസ്. ഈ നിയമങ്ങളിലൊക്കെ മാറ്റം വന്നാല്* മാത്രമേ ഇനി കേരള പോലീസിന് വലിയ വേദികളില്* പന്ത് തട്ടാനാകൂ..
    ഫോട്ടോ: രാജന്* പൊതുവാള്* ഇന്ത്യന്* ഫുട്ബോളിലേക്കുള്ള ഐ.എസ്.എല്ലിന്റെ പ്രവേശനം ഇത്തരം ടൂര്*ണമെന്റുകളുടെ നിലനില്*പ്പിനെ ബാധിച്ചിട്ടുണ്ടോ?
    ഐ.എസ്.എല്* കാണാന്* മാത്രം ഭംഗിയുള്ള ടൂര്*ണമെന്റാണ്. വളരെ മനോഹരമായി നമുക്ക് അതങ്ങനെ കണ്ടിരിക്കാം. ടൂര്*ണമെന്റുകള്* ഇല്ലാതായിപ്പോയതില്* ഐ.എസ്.എല്ലിന് റോളൊന്നുമില്ല. പക്ഷേ ഇന്ത്യന്* ഫുട്ബോള്* ടീമിന് ഐ.എസ്.എല്ലിനെക്കാണ്ട് കാര്യമായ ഗുണങ്ങളൊന്നുമില്ല.
    ഇപ്പോള്* മൂന്നാം സീസണിലെത്തി നില്*ക്കുന്ന ഐ.എസ്.എല്* ഇന്ത്യയുടെ ദേശീയ ടീമില്* എന്തെങ്കിലും മാറ്റങ്ങള്* വരുത്തിയതായി എനിക്ക് തോന്നുന്നില്ല. ഇന്ത്യയിലെ കളിക്കാര്*ക്ക് അത് വളരെ നല്ല അവസരമാണ് നല്*കിയത്.
    അവര്*ക്ക് വിദേശ പരിശീലനവും വിദേശ കളിക്കാര്*ക്കൊപ്പം കളിക്കാനുള്ള അവസരവും ലഭിച്ചു. പക്ഷേ ടീമെന്ന നിലയില്* ഇന്ത്യ ഇപ്പോഴും ഫിഫ റാങ്കിങ്ങില്* പഴയ അവസ്ഥയില്* തന്നെയാണ്.
    പ്യൂര്*ട്ടോറിക്കക്കെതിരായ സൗഹൃദ മത്സരത്തില്* ഇന്ത്യ ജയിച്ചത് ഐ.എസ്.എല്ലിന്റെ സ്വാധീനം കൊണ്ടാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് ചിലപ്പോള്* ശരിയായിരിക്കാം. എപ്പോഴെങ്കിലും ഒരു മത്സരത്തില്* മാത്രം നമ്മള്* ജയിച്ചിട്ട് കാര്യമില്ലല്ലോ. വിജയത്തിന്റെ കാര്യത്തില്* സ്ഥിരതയാണ് ആവശ്യം.
    വിദേശ കളിക്കാരുടെ വരവ് കേരളത്തിന്റെ ഫുട്ബോളിനെ ആവേശത്തിലാഴ്ത്തിയിട്ടുണ്ടാകാം. പക്ഷേ അവര്* വന്ന് കളിച്ചിട്ട് പോകുന്നു. അതില്* അത്രയേ കാര്യമുള്ളു. നമ്മുടെ കളിക്കാര്* അവര്*ക്കൊപ്പമെത്താന്* കഷ്ടപ്പെടുന്നു.
    പിന്നെ ക്രിക്കറ്റിലെയും സിനിമയിലെയും താരങ്ങളെ ഇറക്കി ഐ. എസ്.എല്* ഒരു ആഘോഷമാക്കി മാറ്റുകയാണ്. ഒരു നിമിഷം കൊണ്ട് കത്തിതീരുന്ന ആഘോഷം. ശരിക്കും ഇന്ത്യന്* ഹോക്കി സ്വീകരിച്ച മാര്*ഗമാണ് നമ്മള്* ഫുട്ബോളിന്റെ വളര്*ച്ചക്കും ഉപയോഗിക്കേണ്ടത്. കഴിഞ്ഞ കുറഞ്ഞ് വര്*ഷങ്ങളായി ഹോക്കി പ്രതാപ കാലം ഓര്*മിക്കുന്ന തലത്തിലേക്ക് മാറിയിരിക്കുന്നു.
    നല്ല ഒരുപാട് മാറ്റങ്ങള്* ഹോക്കിയില്* സംഭവിച്ചിരിക്കുന്നു. അവര്* ഹോക്കി ലീഗ് നടത്തിയത് ഹോക്കി താരങ്ങളെ മാത്രം വെച്ചാണ്. അതില്* ബോളിവുഡിന്റെയും ക്രിക്കറ്റിന്റെയും ഇടപെടലുണ്ടായിട്ടില്ല. ഐ.എസ്.എല്ലിനെ പ്രൊമോട്ട് ചെയ്യാന്* എത്ര സീനിയര്* ഫുട്ബോള്* താരങ്ങളാണുള്ളത്. ആരുമില്ല. ഐ.എസ്.എല്ലിന്റെ സംഘാടകര്*ക്ക് സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും മാത്രം മതി. അത് തന്നെ നെഗറ്റീവായ ഒരു കാര്യമാണ്.
    സി.വി പാപ്പച്ചനും അലി അബൂബക്കറും ഇന്ത്യന്* ഫുട്ബോള്* ടീമിന് ഗുണകരമാകുന്ന രീതിയില്* ഐ.എസ്.എല്ലില്* എങ്ങനെ മാറ്റങ്ങള്* വരുത്താം?
    നമുക്ക് ഗ്രാസ് റൂട്ട് ലെവലിലുള്ള വളര്*ച്ചയാണ് ആവശ്യം. യങ് ടാലന്റ്സിനെ കണ്ടെത്തി അവര്*ക്ക് കൃത്യമായ പരിശീലനവും ദിശാബോധവും നല്*കണം. പെട്ടെന്ന് ഒരു സുപ്രഭാതത്തില്* ഐ.എസ്.എല്ലില്* കളിക്കാന്* തയ്യാറെടുക്കുന്നതിന് പകരം ചെറുപ്പത്തിലേയുള്ള പരിശീലനത്തിലൂടെ അവരെ ഐ.എസ്.എല്ലില്* കളിക്കാനുള്ള പാകത്തിലേക്കെത്തിക്കണം.
    ഐ.എസ്.എല്ലിലെ വിദേശ കളിക്കാര്*ക്കൊപ്പം അതേ തലത്തില്* പിടിച്ചു നില്*ക്കാന്* എന്നാല്* മാത്രമെ സാധിക്കൂ. അല്ലെങ്കില്* ഇന്ത്യന്* കളിക്കാര്* പിറകിലായിപ്പോകും. ഒന്നോ രണ്ടോ കുട്ടികള്* ഇടക്ക് വിദേശ പരിശീലനത്തിന് പോകുന്ന തലത്തില്* നിന്നും നമ്മള്* മാറേണ്ടതുണ്ട്. ഐ.എസ്.എല്ലിലെ എട്ട് ടീമുകളും ജൂനിയര്* ടീമുകളുണ്ടാക്കി അവര്*ക്ക് വിദേശ പരിശീലനമടക്കമുള്ള സൗകര്യങ്ങള്* ലഭ്യമാക്കണം.
    കുട്ടികള്* നേരിടുന്ന മറ്റൊരു പ്രശ്നം ഗ്രൗണ്ടുകളില്ല എന്നതാണ്. ഷോപ്പിംഗ് മാളുകളും കെട്ടിടങ്ങളും ഒരു കണക്കുമില്ലാതെ വന്നപ്പോള്* കുട്ടികള്*ക്ക് കളിക്കാനുള്ള ഗ്രൗണ്ടുകളാണ് നഷ്ടപ്പെട്ടത്.
    ഇന്ത്യന്* സൂപ്പര്* ലീഗ് ഐ-ലീഗിനെ എങ്ങനെയെല്ലാം ബാധിച്ചിട്ടുണ്ട്?
    ഐ ലീഗിനെ ബാധിച്ചു എന്നൊന്നും പറയാന്* പറ്റില്ല. അത് കാലത്തിനനുസരിച്ചുള്ള മാറ്റമാണ്. പുതിയത് വരുമ്പോള്* പഴയത് വഴിമാറി കൊടുക്കേണ്ടി വരും. ആളുകള്*ക്കും പുതിയത് എന്തെന്നറിയാനുള്ള ആകാംക്ഷയാകുമുണ്ടാകുക. പണ്ട് ടെസ്റ്റ് ക്രിക്കറ്റ് മാത്രമുള്ളിടത്ത് നിന്ന് ഇപ്പോള്* ഐ.പി.എല്* വരെയത്തിയല്ലേ. പക്ഷേ കുറച്ച് കാലം കഴിഞ്ഞാല്* ആളുകള്*ക്ക് താത്പര്യം കുറയും. ഇപ്പോള്* ഐ.പി.എല്ലിന്റെ കാണികളുടെ എണ്ണം കുറഞ്ഞില്ലേ. സീസണുകളുടെ എണ്ണം കൂടുമ്പോള്* ഐ.എസ്.എല്ലും അങ്ങനെയൊരു അവസ്ഥയില്* എത്തിപ്പെടും.

  5. #425
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    U-17 World Cup: Kochi first Indian city to get Fifa nod to host tournament


    Kochi: Kochi on Wednesday became the first Indian city to be officially declared as one of the venues for hosting the 2017 Fifa U-17 World Cup after it received a green signal from a high-level delegation of football's world body.
    Kochi has got Fifa's nod to host the U-17 World Cup next year.



    After visiting the Jawaharlal Nehru International Stadium earlier on Wednesday, a 23-member high-level delegation comprising experts from Fifa and the Local Organising Committee (LOC) ratified Kochi as the venue for next year's mega event.
    "Based on what we have seen and based on all the works we have done with the government of Kerala, with the Kerala Football Association, with all the different stakeholders here in Kochi, we are extremely pleased to announce that Kochi has been ratified as a venue for Fifa U-17 World Cup. Congratulations!" announced tournament director of the LOC, Javier Ceppi at a press conference.
    He said the decision to ratify Kochi as a venue has been taken after discussing it with all the stakeholders.
    "There are a few things that need to be completed, few things that need to be done. We would keep monitoring closely, would closely work with the government of Kerala to make sure that all the readiness is there and all the compliance is there for the World Cup," Ceppi said.
    The tournament director said a lot of work has been put in areas people generally don't see.
    "From sewage facilities to toilets, it's all been taken care of really well and that for me is very commendable. State government now needs to focus on finishing the work at the stadium and especially the training sites within very tight deadlines, but overall it is commendable how the venue has shaped up," he said.
    Tracy Lu, project lead, Fifa U-17 World Cup 2017, said the preparations at one of the footballing hotbeds of India was fit for this stature.
    "We are extremely happy with the progress we see here; from our last inspection a lot of development already taking place and that's extremely encouraging. The dressing rooms, for instances have been renovated and a lot of other construction work has been initiated. I believe thus that it would make for a terrific World Cup venue," Lu said.
    Besides Jawaharlal Nehru Stadium, the team also visited the prospective training grounds in Kochi – Parade Ground; Fort Kochi Veli Football Ground, Maharaja College Ground and Government Boys High School, Panampilly Nagar.
    "The onus is now on the state government to complete all works on those sites before end of March 2017," the delegation said.
    The delegation will visit Navi Mumbai on Thursday.

  6. #426
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കൊച്ചി ഗോളടിച്ചു; കലൂർ സ്റ്റേഡിയം ഇനി ലോക വേദികളിൽ ഒന്ന്

    ഫിഫ അണ്ടർ 17 ലോകകപ്പിനു വേദിയാവുന്ന കൊച്ചി ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ച. ചിത്രം: മനോരമ













    കൊച്ചി ∙ രണ്ടു വർഷം മുൻപ് ഫിഫയെ സംബന്ധിച്ചു കൊച്ചിയൊരു ‘അമച്വർ കുട്ടി’ ആയിരുന്നു. ഇപ്പോൾ കൊച്ചിയൊരു കിടിലൻ വേദിയായി. അരലക്ഷത്തിലേറെ കാണികളുടെ ആരവം നിറയുന്നൊരു ഫുട്ബോൾ കപ്പ്.
    ഫിഫ മൽസരവിഭാഗം ഡപ്യൂട്ടി ഡയറക്*ടർ ഇനാക്കി അൽവാരെസാണ് 2014ൽ കലൂർ സ്റ്റേഡിയം സന്ദർശിച്ചശേഷമയച്ച പ്രാഥമിക റിപ്പോർട്ടിൽ കൊച്ചി മെച്ചപ്പെടാനുണ്ട് എന്ന റിപ്പോർട്ട് നൽകിയത്. ‘അമച്വർ’ വേദിയെന്നായിരുന്നു പരാമർശം. പല പോരായ്*മകളും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. കലൂർ രാജ്യാന്തര സ്*റ്റേഡിയം ക്രിക്കറ്റിനുവേണ്ടിയുള്ളതാണെന്നും ഫുട്*ബോളിനായി അഴിച്ചുപണി വേണ്ടിവരുമെന്നും അന്നത്തെ റിപ്പോർട്ടിലുണ്ടായിരുന്നു. ഇനാക്കിയെ ആദ്യ തവണതന്നെ തൃപ്തിപ്പെടുത്തിയതു ഗോവയും കൊൽക്കത്തയും മാത്രമായിരുന്നു.
    ഇനാക്കിയുടെ റിപ്പോർട്ട് ഫിഫയ്ക്കു ലഭിച്ചതിനെത്തുടർന്നുള്ള മാസങ്ങളിൽ അടിസ്*ഥാന സൗകര്യങ്ങളുടെ നിലവാരം ഉയർത്താനുള്ള നടപടികളെടുത്ത്, പ്രാരംഭപ്രവർത്തനങ്ങളിലേക്കു നീങ്ങുന്നുണ്ടോ എന്നതാണു ഫിഫ നിരീക്ഷിച്ചത്.
    പരിശീലന വേദികളാക്കാനുള്ള മൈതാനങ്ങൾ ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതും പൂർത്തിയാക്കാനുള്ള മറ്റു കാര്യങ്ങൾക്കു സമയബന്ധിതമായി ചിട്ടയുണ്ടാക്കിയതുമുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ നോഡൽ ഓഫിസർ മുഹമ്മദ് ഹനീഷിന്റെ പ്രവർത്തനങ്ങൾ ഫിഫ സംഘത്തിൽ മതിപ്പുളവാക്കി. പരിശീലന മൈതാനങ്ങൾക്കായി കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തറും സെക്രട്ടറി പി.അനിൽ കുമാറും മുൻകൈ എടുത്തതും മികച്ച പ്രതിച്ഛായ സൃഷ്ടിച്ചു. പ്രഥമ ഐഎസ്എൽ ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സിനു പിന്തുണയുമായി ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ആവേശം വിഡിയോ ദൃശ്യങ്ങളിൽ തെളി*ഞ്ഞതു ഫിഫ സംഘത്തെ അമ്പരപ്പിച്ചു. ഇത്രയും ഫുട്ബോൾ ആവേശമുള്ളൊരു നാടിനെ അവഗണിക്കുന്നതെങ്ങനെയെന്ന ചിന്തയ്ക്കതു വഴിതെളിച്ചു.
    സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കൊച്ചി നഗരസഭ, ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ), കലൂർ സ്റ്റേഡിയം പാട്ടത്തിനെടുത്ത കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) എന്നിവയുടെ സഹകരണ മനോഭാവവും തൃപ്തികരമായി. ഫിഫ പ്രതിനിധി ചിലെ സ്വദേശിയായ ഹവിയർ സെപ്പി സംഘടനയുടെ ആസ്ഥാനത്തേക്ക് അയച്ച റിപ്പോർട്ടിൽ കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തെ പ്രശംസിച്ചിരുന്നു.

  7. #427
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഗോകുലം എഫ്സി ഇന്ന് അവതരിക്കും; ബ്രാൻഡ് അംബാസഡർമാരായി കമൽഹാസനും ദുൽഖറും

    ദുൽഖർ സൽമാൻ, കമൽഹാസൻ











    മലപ്പുറം ∙ കേരളത്തിലെ പുത്തൻ പ്രഫഷണൽ ഫുട്ബോൾ ക്ലബ്ബായ ഗോകുലം എഫ്സിയുടെ ബ്രാൻഡ് അംബാസഡർമാരായി നടന്മാരായ കമൽഹാസനും ദുൽഖർ സൽമാനും വന്നേക്കും. ചർച്ച അന്തിമഘട്ടത്തിലാണ്. ക്ലബ് മലപ്പുറത്ത് ആരംഭിക്കാൻ പോകുന്ന റെസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയുടെ ടെക്നിക്കൽ ഡയറക്ടറായി ഇന്ത്യൻ ക്ലബ് ഫുട്ബോളിലെ മുൻകാലത്തെ മികച്ച താരമായ നൈജീരിയൻ സ്ട്രൈക്കർ ചീമ ഒക്കോരിയെ കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നു. മലപ്പുറം ആസ്ഥാനമായി ആരംഭിക്കുന്ന ക്ലബ്ബിന്റെ ആദ്യ വിദേശ റിക്രൂട്മെന്റായി അഫ്ഗാൻ താരം ബദർ ഖെയ്ൽ കരാർ ഒപ്പിട്ടു. ആഫ്രിക്കൻ, ഘാന താരങ്ങൾ കൂടി വരുംദിവസങ്ങളിൽ മലപ്പുറത്തു ട്രയൽസിനെത്തും.
    പ്രകടനം തൃപ്തികരമാണെങ്കിൽ ഇവരിൽനിന്നു രണ്ടുപേർ കൂടി ടീമിലുണ്ടാകും. അബുദാബിയിലെ അൽ ഇത്തിഹാദ് ഫുട്ബോൾ അക്കാദമിയിലെ താരമാണ് 21 വയസ്സുള്ള ബദർ. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ടീം ഇന്നു പരിശീലനം ആരംഭിക്കും. ടീം പ്രഖ്യാപനം അടുത്തമാസം പകുതിയോടെ മഞ്ചേരി സ്റ്റേഡിയത്തിൽ നടക്കും. ഭവാനിപുർ എഫ്സിയുടെ മുൻ നായകനും ഇത്തവണത്തെ സന്തോഷ് ട്രോഫി കേരള ടീം അംഗവുമായ കെ.നൗഷാദ് എന്ന ബാപ്പു, കേരള സന്തോഷ് ട്രോഫി താരങ്ങളായ അനന്തു മുരളി, ജിഷ്ണു ബാലകൃഷ്ണൻ, മുഹമ്മദ് റാഷിദ്, ഭവാനിപുരിൽ നിന്നുതന്നെയുള്ള ഫ്രാൻസിസ് സേവ്യർ എന്നിവർ ടീമിൽ ചേർന്നു.
    ആദ്യ രണ്ടു സീസണിലും ഐഎസ്എൽ കളിച്ച മലയാളി സുശാന്ത് മാത്യുവും ടീമിലുണ്ടാകും. ഇരുപതു വയസ്സുകാരായിരിക്കും ടീമിലെ ഭൂരിഭാഗം പേരും. കളിക്കളത്തിലെ പരിചയസമ്പന്നൻ എന്ന നിലയ്ക്കുള്ള മികവു പുറത്തെടുക്കാനായിരിക്കും സുശാന്തിലൂടെ പരിശീലകൻ ബിനോ ജോർജിന്റെ ലക്ഷ്യം. 2018–19 സീസണിൽ ഐ ലീഗിലേക്ക് നേരിട്ടു പ്രവേശനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണു ഡയറക്ടർ വി.സി.പ്രവീൺ നേതൃത്വം നൽകുന്ന ക്ലബ്. കേരളത്തിൽനിന്നു നിലവിൽ ഐ ലീഗിൽ ക്ലബ് ഇല്ലാത്തതിനാൽ ഈ ശ്രമങ്ങൾക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

  8. #428
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Gokulam ayathu kondu long terms hopes onnum illa.
    2 season kazhiyumpol shedd-il kerum.

  9. #429
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ജിങ്കന്റെ സഹോദരന്* ഗോകുലം എഫ്.സിയില്*

    ജിങ്കനെപ്പോലെ ഡിഫന്*ഡറായ വിവേക് മിനേര്*വ എഫ്.സി, ചര്*ച്ചില്* ബ്രദേഴ്*സ് ടീമുകള്*ക്കായി കളിച്ചിട്ടുണ്ട്

    #







    മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തില്* പരിശീലനം തുടങ്ങിയ മലബാറിലെ ആദ്യ പ്രൊഫഷണല്* ക്ലബ്ബായ ഗോകുലം എഫ്.സിയുടെ കളിക്കാര്*ക്കിടയില്* ഒരു താരമായിരുന്നു ശ്രദ്ധാകേന്ദ്രം. താടി നീട്ടി വളര്*ത്തി, നീണ്ട മുടി കുടുമ പോലെ കെട്ടിവെച്ച് പരിശീലനം നടത്തുന്ന ആ താരം ആരെന്നറിയാനായിരുന്നു എല്ലാവരുടെയും ആകാംക്ഷ. കേരള ബ്ലാസ്റ്റേഴ്*സിന്റെ ഡിഫന്*ഡര്* സന്ദേശ് ജിങ്കനല്ലേ അത് എന്നായിരുന്നു പലരുടെയും സംശയം.
    എന്നാല്* ഛണ്ഡിഗഡില്* നിന്നുള്ള വിവേക് ഗുലാത്തിയായിരുന്നു ആ താരം. രൂപത്തില്* ജിങ്കനോട് സാദൃശ്യം പുലര്*ത്തുന്ന വിവേകിന് ബ്ലാസ്റ്റേഴ്*സ് താരവുമായി ഒരു രക്തബന്ധവുമുണ്ട്. ജിങ്കന്റെ അര്*ധ സഹോദരനാണ് വിവേക് ഗുലാത്തി. ജിങ്കനെപ്പോലെ ഡിഫന്*ഡറായ വിവേക് മിനേര്*വ എഫ്.സി, ചര്*ച്ചില്* ബ്രദേഴ്*സ് ടീമുകള്*ക്കായി കളിച്ചിട്ടുണ്ട്.
    വിവേകിനെക്കൂടാതെ 15 കളിക്കാര്* കൂടിയാണ് കേരളത്തിന്റെ ഐ-ലീഗ് സ്വപ്*നമായ ഗോകുലം എഫ്.സിയുടെ പരിശീലനക്കളരിയിലുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്*താരം സുശാന്ത് മാത്യുവും സന്തോഷ് ട്രോഫി താരങ്ങളായ അനന്തു മുരളി, ജിഷ്ണു ബാലകൃഷ്ണന്*, മുഹമ്മദ് റാഷിദ്, ഭവാനിപുര്* എഫ്.സി. താരങ്ങളായ കെ. നൗഷാദ്, ഫ്രാന്*സിസ് സേവ്യര്* എന്നിവരും ടീമിനൊപ്പമുണ്ട്. രണ്ട് ഈസ്റ്റ്ബംഗാള്* താരങ്ങളും നാല് കാലിക്കറ്റ് സര്*വകലാശാല താരങ്ങളും മൂന്ന് വിദേശതാരങ്ങളും ഉടന്* ടീമിലെത്തും.

    അബുദാബി അല്* ഇത്തിഹാദ് അക്കാദമിയിലെ അഫ്ഗാന്* താരം ബദര്* ഖെയ്ല്* ടീമുമായി ധാരണയിലെത്തിയിട്ടുണ്ട്. വിസാ നടപടികള്* പൂര്*ത്തിയായാല്* ടീമുമായി കരാറിലെത്തുന്ന ആദ്യ വിദേശതാരമായി ബദര്* മാറും.
    തിങ്കള്* മുതല്* വ്യാഴം വരെയാണ് കോട്ടപ്പടി സ്റ്റേഡിയത്തില്* പരിശീലനം. ഇതിനായി ജില്ലാ സ്പോര്*ട്സ് കൗണ്*സിലുമായി ഒരു വര്*ഷത്തേക്ക് ധാരണയായി. യുവതാരങ്ങള്*ക്ക് പ്രാധാന്യം നല്*കിയാകും ടീം രൂപപ്പെടുത്തുക. ഭാവി താരങ്ങളെ വളര്*ത്താന്* അക്കാദമിയും സ്ഥാപിക്കും. ഇതിനായി വിദേശ ക്ലബ്ബുകളുടെ സഹായം തേടും. ടീം പ്രഖ്യാപനം മാര്*ച്ചില്* ഹോം ഗ്രൗണ്ടായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്* നടക്കും. ബിനോ ജോര്*ജാണ് ടീമിന്റെ പരിശീലകന്*. സഹപരിശീലകന്* ഷാജറുദ്ദീനും.

  10. #430

    Default

    മധ്യ തിരുവിതാംകൂറിൽ ഉള്ള നല്ല FCs ഏതൊക്കെയാണ്?
    ആല FC, വണ്ടാനം FC ഒക്കെ ഇപ്പോളും ഉണ്ടോ ആവോ...
    PTA district-ലെ ഒരു പ്രശസ്തമായ FC ആയിരുന്നു തണ്ണിത്തോട് FC...ground പോയതോടെ അത് അടച്ചുപൂട്ടി.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •