Sponsored Links ::::::::::::::::::::Remove adverts | |
മകളുടെ ഓര്*മയ്ക്കായി മെഡിക്കല്‍* കോളജിലെ ഒരു വാര്*ഡില്* ആവശ്യമായ ഓക്*സിജന്* സൗകര്യമൊരുക്കാന്‍* സുരേഷ് ഗോപി
തൃശൂര്‍*: മകളുടെ ഓര്*മയ്ക്കായി സുരേഷ് ഗോപി എംപി മെഡിക്കല്‍* കോളജ് ആശുപത്രിയിലെ ഒരു വാര്*ഡില്* ആവശ്യമായ ഓക്*സിജന്* നല്*കുന്നു. മെഡിക്കല്‍* കോളജില്‍* കോവിഡ് രോഗികള്‍*ക്ക് പ്രാണവായു നല്*കുന്ന പ്രാണാ പദ്ധതിയുടെ ഭാഗമായി വാര്*ഡ് 11ലേക്ക് എല്ലാ വിധ ഓക്*സിജന്* സൗകര്യങ്ങളും എംപിയുടെ നേതൃത്വത്തില്‍* നല്*കും. എന്നാല്‍* എം പി ഫണ്ട് അടക്കം ഒരു ഫണ്ടും ഉപയോഗിക്കാതെയാണ് ഓക്*സിജന്* സൗകര്യം സുരേഷ് ഗോപി ഒരുക്കുന്നത്.
64 കിടക്കകളില്‍* ആണ് ഈ സംവിധാനം ഏര്*പ്പെടുത്തുക. 7.6 ലക്ഷം രൂപയാണു ചെലവ്. വാഹനാപകടത്തില്‍* മരിച്ചുപോയ മകള്‍* ലക്ഷ്മിയുടെ ഓര്*മയില്‍* സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവര്*ത്തനങ്ങളുടെ ഭാഗമാണിത്. എല്ലാ കിടക്കയിലേക്കും പൈപ്പു വഴി ഓക്*സിജന്* എത്തിക്കുന്ന സംവിധാനമാണ് പ്രാണ. ഇനി ഒരു കോവിഡ് രോഗി പോലും ഓക്*സിജന്* കിട്ടാതെ മരിക്കരുതെന്ന ആഗ്രഹത്താലാണ് സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
മലയാളത്തിലെ മികച്ച നടന്* ആര്?, വ്യത്യസ്ത മറുപടിയുമായി സുരേഷ് ഗോപി
നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചു വരവായിരുന്നു അനൂപ് സത്യന്* ചിത്രമായ 'വരനെ ആവശ്യമുണ്ട്' എന്നതിലൂടെ. ദുല്‍*ഖര്* സല്*മാന്‍* നായകനായ ചിത്രത്തില്‍* കൈയ്യടി നേടിയത് സുരേഷ് ഗോപിയാണ്. അദ്ദേഹത്തിന്റെ നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് പ്രേക്ഷകര്‍* ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മലയാള സിനിമയില്‍* വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപി.
മലയാളത്തിലെ നല്ല നടന്* ആരെന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്*കിയ ഉത്തരമാണ് ഇപ്പോള്‍* വൈറലായി മാറിയിരിക്കുന്നത്. ഒരു ചാനലിലെ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. താങ്കളുടെ സൃഷ്ടിയില്‍* നല്ല നടന്* ആരാണെന്നായിരുന്നു ചോദ്യം. '' നല്ല നടന്മാര്* ഒരുപാട് പേരുണ്ടെന്നും എങ്കിലും ഇന്നത്തെ കാലത്ത് പറയുകയാണെങ്കില്‍* മോഹന്‍*ലാല്‍* ആണ് ഒരു മഹാനായ നടന്*'' എന്നായിരുന്നു താരത്തിന്റെ മറുപടി.
ഈ മറുപടി മറ്റ് നടന്മാരെ അസ്വസ്ഥരാക്കില്ലേ എന്ന ചോദ്യത്തിനും കൃത്യമായ മറുപടി താരത്തിനുണ്ടായിരുന്നു. '' ഞാന്‍* എന്റെ ഇഷ്ടം പറഞ്ഞു. അതിനുളള സ്വാതന്ത്ര്യം എനിക്കില്ലേ... മാത്രമല്ല എന്നെ അങ്ങനെ ഇഷ്ടമാണെന്ന് പറയുന്നവര്‍* എത്രപേരുണ്ടാവും.'' സുരേഷ് ഗോപി പറഞ്ഞു.
സ്വയം എങ്ങനെ സുരേഷ് ഗോപി എന്ന നടനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ; ഞാനൊരു ആവറേജ് നടനാണെന്ന് എനിക്ക് നന്നായിട്ടറിയാമെന്നും ഒരുപക്ഷ ആ ഒരു ടാലന്റ് വെച്ച് ഇത്രയും വലിയ പൊസിഷനില്‍* എത്താന്‍* പ്രാപ്തമല്ല എന്നും എനിക്ക് നന്നായിട്ടറിയാമെന്നും താരം പറഞ്ഞു. ഇക്കാര്യത്തില്‍* താന്‍* ആരോടും അസൂയപ്പെടുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.