വർഷങ്ങൾക്ക് മുൻപേ


വൈകിയ റിവ്യൂവിനു ക്ഷമ ചോദിച്ചു കൊണ്ട്....
അതെ, കുറഞ്ഞത് ഒരു 40 വര്ഷം മുൻപേ ഇറങ്ങേണ്ട പടമാണ് വർഷങ്ങൾക്ക് ശേഷം ഇറങ്ങുന്നത്. കഥാപാത്രങ്ങൾ നോക്കുകയാണെങ്കിൽ കല്യാണിയുടെ കഥാപാത്രമാണ് മികച്ചത്. പക്ഷെ, അത് അഭിനയിച്ചു ഫലിപ്പിക്കാൻ കല്യാണിക്കു കഴിഞ്ഞില്ല. പ്രണവ് അത്യാവശ്യം നന്നായി അഭിനയിച്ചു പക്ഷെ വായ തുറക്കുമ്പോൾ മൊത്തം കയ്യിൽ നിന്നും പോകും. വേറെ ആരെ കൊണ്ടെങ്കിലും ഡബ് ചെയ്യിപ്പിച്ചാൽ നന്നാകുമായിരുന്നു, നിവിന്റെ കോമിക് ടൈമിംഗ് പറയാതിരിക്കാൻ ആവില്ല. ഗംഭീരമാണ് !
ധ്യാൻ, ബേസിൽ ഒക്കെ വളരെ നന്നായി കോമഡി കൈകാര്യം ചെയ്തു. പക്ഷെ കഥ നല്ല പൈങ്കിളി സാധനം ആണ്. അത് പൈങ്കിളി ആയി തന്നെ എടുത്തിട്ടുണ്ട്. വളരെ കുറച്ചു കോമെടിയെ പടത്തിൽ ഉള്ളു. 3 മണിക്കൂർ എന്ന ദൈർഖ്യം വളരെ കൂടുതൽ ആണ്. പ്രത്യേകിച്ചും പൈങ്കിളി സാധനം ആകുമ്പോൾ.

2.5/5