Page 115 of 115 FirstFirst ... 1565105113114115
Results 1,141 to 1,142 of 1142

Thread: മുകേഷ് ത്രെഡ്

  1. #1141

    Default


    Innale shammi thilakan thallan chennu ennoru news kande

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1142

    Default

    Quote Originally Posted by vishnugk88 View Post
    Innale shammi thilakan thallan chennu ennoru news kande
    സിപിഎമ്മിനെ പറഞ്ഞാല്* മതി; മുകേഷ്-ഷമ്മി തിലകന്* വാക്കേറ്റം, കൈയാങ്കളിയുടെ വക്കില്* ഇടപെട്ട് ലാല്*


    എറണാകുളം: കൊച്ചിയില്* യുവനടി അക്രമിക്കപ്പെട്ട കേസില്* പ്രതിപ്പട്ടികയിലുള്ള നടന്* ദിലീപിനെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തില്* പ്രതിഷേധിച്ച് അക്രമിക്കപ്പെട്ട നടിയുള്*പ്പടേയുള്ള 4 നടിമാര്* സംഘടനയില്* നിന്ന് രാജിവെച്ചിരുന്നു. ഈ സംഭവവികാസങ്ങളെ തുടര്*ന്ന് അമ്മ സമൂഹമധ്യത്തില്* രൂക്ഷമായ പ്രതിഷേധങ്ങള്*ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോള്* നടന്* ഷമ്മിതിലകനും സംഘടനയ്*ക്കെതിരെ രംഗത്ത് വന്നിരുന്നു.
    അന്തരിച്ച നടനും തന്റെ അച്ഛനുമായ തിലകനെതിരെ സംഘടന കൈകൊണ്ട നടപടി അമ്മ പിന്*വലിക്കണമെന്ന ആവശ്യം ഷമ്മിതിലകന്* പറഞ്ഞിരുന്നു. സംഘടനയ്*ക്കെതിരെ ചില വിമര്*ശനങ്ങളും അദ്ദേഹം നടത്തി. ഈ സാഹചര്യത്തിലായിരുന്നു ഇന്നലെ അദ്ദേഹത്തേയും ചര്*ച്ചയ്ക്ക് വിളിച്ചത്. ഏറെ നാടകീയ സംഭവവികാസങ്ങള്*ക്കാണ് ഇന്നലെ ഷമ്മി തിലകനുമായുള്ള ചര്*ച്ചക്കിടയില്* നടന്നത്.




    തിലകനോട്

    ദിലീപിനെ സംഘടനിയിലേക്ക് തിരികെ എടുക്കാനുള്ള തീരുമാനം വിവാദമയതിനോടൊപ്പം തിലകനോട് അമ്മ അന്ന് കാട്ടിയ വിവേചനവും ചര്*ച്ചയായിയിരുന്നു. ഈ ഘട്ടത്തിലായിരുന്നുതിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്*വലിക്കണമെന്ന് ആവശ്യവുമായി മകന്* ഷമ്മി തിലകന്* രംഗത്ത് എത്തിയത്.

    പേര് വെട്ടിമാറ്റി

    അമ്മയുടെ പ്രസിദ്ധീകരണത്തില്* നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇത് വേദനാജനകമാണ്. അമ്മയുടെ മരിച്ചവരുടെ പട്ടികയില്* നിന്ന് വരെ തിലകന്റെ പേര് ഒഴിവാക്കി. മരിച്ച മറ്റുള്ളവരുടെ പേരുകള്* പട്ടികയിലുള്ളപ്പോള്* തിലകന്റെ പേര് മാത്രം ഒഴിവാക്കയത് എന്തുകൊണ്ടാണെന്നും ഷമ്മി തിലകന്* ചോദിച്ചു.

    ഷമ്മി തിലകന്*

    നടന്റെ മരണശേഷവും അദ്ദേഹത്തിനെതിരായ നടപടി പിന്*വലിക്കാത്തതില്* തനിക്ക് അതിയായ ദുഃഖമുണ്ട്. ആ വിഷമം ഉള്ളില്* ഉള്ളത് കൊണ്ടാണ് അമ്മയുടെ പൊതുയോഗത്തില്* പങ്കെടുക്കാത്തതെന്നും ഷമ്മി തിലകന്* വ്യക്തമാക്കിയിരുന്നു. ഈ വിഷയം ചര്*ച്ച ചെയ്യാനായിരുന്നു അമ്മ ഇന്നലെ ഷമ്മി തിലകെ വിളിപ്പിച്ചത്.


    അമ്മ എക്*സിക്യൂട്ടീവ്

    ചര്*ച്ചയില്* അമ്മ എക്*സിക്യൂട്ടീവ് അംഗമായ മുകേഷും ഷമ്മി തിലകനും തമ്മില്* രൂക്ഷമായ വാക്കേറ്റമാണ് നടന്നത്. കൈയാങ്കളിയുടെ വക്കോളമെത്തിയ വാക്കേറ്റം മോഹന്*ലാല്* ഉള്*പ്പടേയുള്ളവര്* ഇടപെട്ടാണ് അനുനയിപ്പിച്ചതെന്ന് മാതൃഭൂമി റിപ്പോര്*ട്ട് ചെയ്യുന്നു. വിനയന്റെ ചിത്രത്തില്* ഷമ്മിതിലകന്* അഭിനയിച്ചതിനെചൊല്ലിയുള്ള പരാമര്*ശമാണ് വാക്കേറ്റത്തിലെത്തിയത്.

    പാരവെച്ചത്

    വിനയന്റെ ചിത്രത്തില്* അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്*സ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളെന്ന് മുകേഷിനെ ചൂണ്ടി സംസാരമധ്യേ ഷമ്മി പറഞ്ഞു. ഇതാണ് മുകേഷിനെ പ്രകോപിപ്പിചത്. താന്* അവസങ്ങള്* ഇല്ലാതാക്കിയോ എന്നായി മുകേഷ്.

    ലക്ഷങ്ങളുടെ നഷ്ടം

    അവസരങ്ങള്* ഇല്ലാതാക്കിയെന്നല്ല, വിനയന്റെ സിനിമയില്* അഭിനയിച്ചാല്* പിന്നെ നീ അനുഭവിക്കുമെന്ന് മാന്നാര്* മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയുടെ ചിത്രീകരണത്തിനെ പറഞ്ഞെന്ന് ഷമ്മി വിശദീകരിച്ചു. പിന്നീട് പ്രശ്*നങ്ങള്* വലുതാക്കിയത് മുകേഷാണെന്നും ഇതേ തുടര്*ന്ന് കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി വ്യക്തമാക്കി.

    സിപിഎമ്മിനെ പറഞ്ഞാല്* മതി

    തിലകനേയും ഷമ്മിയേയും ചേര്*ത്തുള്ള തമാശ പറഞ്ഞുകൊണ്ടായിരുന്നു മുകേഷ് ഇതിനെ നേരിട്ടതോടെ ഷമ്മി പൊട്ടിത്തെറിച്ചു. തന്റെ വളിപ്പുകള്* കേള്*ക്കാനാല്ല ഞാനിവിടെ വന്നത്, തന്നെ ജയിപ്പിച്ചു വിട്ടതിന് സിപിഎമ്മിനെ പറഞ്ഞാല്* മതിയെന്നും ഷമ്മി പറഞ്ഞതോടെ ഇരുവരും തമ്മിലെ വാക്കേറ്റം രൂക്ഷമായി.

    കൈയാങ്കളി

    തര്*ക്കം കൈയാങ്കളിയിലേക്ക് നീങ്ങുന്നെവെന്ന കണ്ട് മോഹന്*ലാല്* ഉള്*പ്പടേയുള്ളവര്* ഇടപെട്ട് ഇരുവരേയും അനുനയിപ്പിക്കുകയായിരുന്നു. പ്രതിഷേധമുയര്*ത്തിയ നടിമാരുമായും അമ്മ ഇന്നലെ ചര്*ച്ച നടത്തി. ചര്*ച്ചകള്* പുരോഗമിക്കുകയാണെന്നും തീരുമാനം രണ്ടുദിവസത്തിനകം അറിയിക്കുമെന്നും മോഹന്*ലാല്* മാധ്യമങ്ങളോട് വ്യക്തമാക്കി.

    ചതിക്കപ്പെട്ടു

    ഇതിനിടെ അക്രമിക്കപ്പെട്ട കേസില്* കക്ഷി ചേരല്* ഹര്*ജി നല്*കിയ സംഭവത്തില്* താന്* ചതിക്കപ്പെട്ടെന്ന് നടി ഹണി റോണ് യോഗത്തില്* പറഞ്ഞു. ഹര്*ജി കാണണമെന്ന് വാശിപിടിച്ചപ്പോള്* ഒന്നും മൂന്നും പേജുകള്* മാത്രമാണ് അയച്ചുതന്നത്. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഭാഗം ഉണ്ടായിരുന്നത് രണ്ടാംപേജിലാണ് ഉണ്ടായിരുന്നത്. എന്നാല്* അത് ഞാനറിഞ്ഞില്ലെന്നും ഹണി പരാതിപ്പെട്ടു.

    തന്*റെ രാജി

    അതേ സമയം തന്*റെ രാജി സംബന്ധിച്ച വാര്*ത്തകള്* നിഷേധിച്ചുകൊണ്ടാണ് യോഗത്തിന് ശേഷം മോഹന്*ലാല്* മാധ്യമങ്ങളെ കണ്ടത്. ഹര്*ജി നല്*കുന്നതിന് മുമ്പ് വിഷയത്തില്* ഇടപെടാന്* മുഖ്യമന്ത്രിയോട് നിര്*ദ്ദേശിച്ചു കൊണ്ട് തന്റെ നേതൃത്വത്തില്* തയ്യാറാക്കിയ കത്ത് പൂഴ്ത്തിയതില്* പ്രതിഷേധിച്ച് മോഹന്*ലാല്* രാജിവയ്ക്കാന്* പോകുകയാണെന്ന പ്രഖ്യാപിച്ചതായി നേരത്തെ വാര്*ത്തയുണ്ടായിരുന്നു.

    റിപ്പോര്*ട്ട്

    പിന്നിട് ജനറല്* സെക്രട്ടറി ഇടവേള ബാബുവിന്റെ അനുനയ നീക്കങ്ങള്*ക്കൊടുവിലാണ് അദ്ദേഹം തീരുമാനത്തില്* നിന്ന് പിന്*മാറിയത്. അയാള്* കുറ്റം ചെയ്തിട്ടില്ലെങ്കില്* എന്തിനാണ് പേടിക്കുന്നത്, എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറി ശ്രമങ്ങള്* നടത്തുന്നതെന്തിനെന്നും ദിലീപീനെ ഉദ്ദേശിച്ച് മോഹന്*ലാല്* ഒരുഘട്ടത്തില്* ചോദിക്കുകയും ചെയ്*തെന്നുമായിരുന്നു റിപ്പോര്*ട്ട്.

    ആലോചിച്ചിട്ടില്ല

    എന്നാല്* ഈ വാര്*ത്തകളേയെല്ലാം തള്ളിക്കൊണ്ടായിരുന്നു മോഹന്*ലാല്* ഇന്നലെ മാധ്യമങ്ങളെ കണ്ടത്. നടിഅക്രമിക്കപ്പെട്ടതും നടന്* ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതുമായ വിഷയങ്ങളില്* താന്* അമ്മയില്* നിന്ന് രാജിവെയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മോഹന്*ലാല്* വ്യക്തമാക്കി.

    പോസിറ്റിവായി

    താരസംഘടനയും വനിതാ സംഘടനയായ ഡബ്ലൂ.സി.സി അംഗങ്ങളും തമ്മിലുള്ള ചര്*ച്ചകള്* പോസിറ്റിവായി പുരോഗമിക്കുകയാണ്. കത്തു നില്*കിയ നടിമാര്* ഉന്നയിച്ച ആവശ്യങ്ങള്* അനുഭാവപൂര്*വ്വം പരിഗണിക്കും. എല്ലാവരുടേയും ആവശ്യങ്ങള്* കേള്*ക്കാന്* തയ്യാറാണ്. പ്രശ്നങ്ങളെല്ലാം ചര്*ച്ച ചെയ്ത് പരിഹരിക്കും ചര്*ച്ചയിലെ തീരുമാനം രണ്ടുദിവസത്തിനകം മാധ്യമങ്ങളെ അറിയിക്കുമെന്നും മോഹന്*ലാല്* പറഞ്ഞു.

    കേസില്* കക്ഷി

    നടി ആക്രമിക്കപ്പെട്ട കേസില്* കക്ഷിചേരാനുള്ള സംഘടനാ എക്സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരയണന്* കുട്ടി, ഹണിറോസ് എന്നിവരുടെ തീരുമാനം സ്വമേധയാഉള്ളതാണെന്നും, അമ്മയുടെ തീരുമാനമായിരുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി. ഹര്*ജിയില്* കക്ഷി ചേര്*ന്നതില്* നിയമപരമായ പിശകുകള്* സംഭവിച്ചിട്ടുണ്ട് അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.




Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •