Page 1 of 2 12 LastLast
Results 1 to 10 of 15

Thread: ✨️JAYA JAYA JAYA JAYA HE. ✨️ ⏪️My Review ⏭️

  1. #1
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,212

    Default ✨️JAYA JAYA JAYA JAYA HE. ✨️ ⏪️My Review ⏭️


    Film : Jaya Jaya Jaya Jaya He.
    Theatre : Revathi Cinemax X sara, Screen 3. Parippally, Kollam.
    Status : 90%


    നമ്മൾ സ്ഥിരം കേൾക്കുന്ന, കേട്ട് കഴിഞ്ഞ അല്ലെങ്കിൽ നാളെ കേൾക്കാൻ പോകുന്ന ഒരു വിഷയം തന്നെ ആണ് ഈ ചിത്രവും കൈകാര്യം ചെയ്തിരിക്കുന്നത്. ഇതേ ഒരു വിഷയം കുറച്ചു നാൾ മുൻപ് മറ്റൊരു ചിത്രത്തിൽ മറ്റൊരു രീതിയിൽ പറഞ്ഞിരുന്നു. പക്ഷെ അത് എത്രത്തോളം ആൾക്കാരിലേക്ക് എത്തി എന്നു ചോദിച്ചാൽ കുറച്ചു ആളുകളിലേക്കേ എത്തിയുള്ളൂ എന്ന് പറയേണ്ടി വരും. സിനിമ മോശം ആയിട്ടല്ല അത്. പക്ഷെ അത് പറഞ്ഞ രീതി. അവിടെ ആണ് ജയ ജയ ജയ ജയ ഹേ വിജയിക്കുന്നത്. സാധാരണ പ്രേക്ഷരിലേക്ക് ഗൗരവം ഉള്ള ഒരു വിഷയം അനായാസം ആയി പകർന്നു കൊടുത്തിട്ടുണ്ട്.

    നാട്ടുകാർ എന്ത് പറയും, നാട്ടുകാർ എന്ത് വിചാരിക്കും, നാട്ടുകാരോട് എന്ത് പറയും എന്നീ വാചകങ്ങൾ കേരളത്തിലെ എല്ലാ കുടുംബങ്ങളെയും ബാധിക്കുന്ന ഒരു കാര്യം തന്നെയായിട്ടാണ് തോന്നിയിട്ടുള്ളത്. അതിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസം വലുതായി കാണില്ല. അതിന്റെ അനന്തരഫലം കൂടുതൽ ആയി അനുഭവിക്കുന്നത് ആൺകുട്ടികളെ അപേക്ഷിച്ചു ആ വീട്ടിലെ പെൺകുട്ടികൾ തന്നെ ആയിരിക്കും . അതവരുടെ വിദ്യാഭ്യാസത്തിലും വിവാഹത്തിലും, പിന്നീട് അത് അവരുടെ ജീവിതത്തിലും പ്രതിഫലിക്കും. ഭാര്യമാരെ മനസ്സിലാക്കുന്ന ഭർത്താക്കന്മാർ ഉണ്ടാകും. അല്ലാത്തവരും ഉണ്ടാകും. സ്വന്തം ഇഷ്ടങ്ങൾ തന്നെ ആയിരിക്കണം ഭാര്യമാരുടെ ഇഷ്ടങ്ങൾ, തന്റെ ചൊല്പടിക്ക് നിൽക്കുന്നവളാകണം ഭാര്യ എന്ന് കരുതുന്ന ഭർത്താക്കന്മാർ. അങ്ങനെ ഉള്ളവരുടെ ഭാര്യമാരിൽ കൂടുതൽ പേരും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എല്ലാം സഹിച്ചു ജീവിതം മുന്നോട്ട് നയിക്കുന്നവർ ആയിരിക്കും. ചിലർ പ്രതികരിക്കും. അങ്ങനെ പ്രതികരിച്ച കൊല്ലം ജില്ലയിലെ പെരുമ്പുഴയിലുള്ള ഒരു ജയഭാരതിയുടെ കഥ ആണ് ജയ ജയ ജയ ജയ ഹേ പറയുന്നത്. ജയഭാരതിയുടെയും രാജേഷിന്റെയും അവരുടെ കുടുംബക്കാരുടെയും.

    വ്യക്തിപരമായി ഈ തരത്തിലുള്ള കുഞ്ഞു ചിത്രങ്ങൾ മിക്കതും ഒരു extended short film ആയിട്ടാണ് തോന്നാറുള്ളത്. വലിയ കാമ്പില്ലാത്ത ഇത് പോലുള്ള സിനിമകൾ കുറച്ചധികം കണ്ടത് കൊണ്ടാവാം ഇങ്ങനെ ഉള്ള ചിത്രങ്ങളോട് മതിപ്പ് കുറവാണ്. ഇതും അങ്ങനെ ഒരു ചിത്രമായി തുടങ്ങി അവസാനിക്കും എന്ന് കരുതി. റിവ്യൂസ് വന്നത് എല്ലാം പോസിറ്റീവ് ആയത് കൊണ്ട് കുറച്ചു over expectation നോട്* കൂടിയാണ് പോയത്.

    മോശമല്ല എന്ന് തോന്നിപ്പിച്ച ഒന്നാം പകുതിയും(may be over expectation), ശരിക്കും ഇഷ്ടപ്പെട്ട രണ്ടാം പകുതിയും. സിനിമ കഴിഞ്ഞപ്പോൾ മൊത്തത്തിൽ എനിക്ക് ഇഷ്ടപ്പെട്ടു. ചില പോരായ്മകൾ ഉണ്ടെങ്കിലും അതൊക്ക വലിയ നെഗറ്റീവ് ആയിട്ടൊന്നും തോന്നില്ല. കോമഡികൾ എല്ലാം ശരിക്കും വർക്ഔട് ആയിട്ടുണ്ട്. ഇന്റർവ്വലിന് മുന്നേ ഉള്ള ചില സീൻസ് ശരിക്കും പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. .അതേ രീതിയിൽ തന്നെ സെക്കന്റ്* ഹാഫും. പൊളിറ്റിക്കലി കുറെ താങ്ങു താങ്ങിയിട്ടുണ്ട്. കണ്ടു കഴിഞ്ഞപ്പോൾ തൃപ്തി തന്നു. ട്രാഫിക് സിനിമ ജനങ്ങളിൽ ചെറിയൊരു അവബോധം കൊടുത്ത പോലെ ഈ സിനിമയും പെൺകുട്ടികൾക്കും കുടുംബക്കാർക്കും ഒരു മെസ്സേജ്* കൊടുക്കുന്നുണ്ട്.

    സിനിമയിൽ പ്രവർത്തിച്ചവർ എല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട്. അത് അഭിനേയതാക്കൾ ആയാലും ടെക്*നിഷ്യൻസ് ആയാലും. ഞാനും ഒരു കൊല്ലം കാരൻ ആയത് കൊണ്ട് കുറച്ചു കൂടി റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട് ഈ സിനിമ. കൊല്ലം കാരുടെ ഭാഷ നന്നായി തന്നെ പ്രെസെന്റ് ചെയ്തിട്ടുണ്ട് ബേസിൽ. ദർശനയും മികച്ച പ്രകടനം ആണ് കാഴ്ച വച്ചിരിക്കുന്നത്. ബേസിലിന്റെ അമ്മ,..എല്ലാവരും.. ആരും മോശം എന്ന് പറയാൻ ഒന്നുമില്ല. Fight ഒരു കല്ലുകടി ആയി ആദ്യം തോന്നിയെങ്കിലും മൊത്തത്തിൽ ആസ്വാധനത്തെ ബാധിച്ചില്ല. അസിസിന്റെ ഏറ്റവും മികച്ച ക്യാറക്ടർ ആയിരിക്കും ഇതിലേത്. സുധീർ പറവൂറിന്റേം. ഡിഗ്രി ഉണ്ടായിരുന്നേൽ ജോലി കിട്ടുമായിരുന്നു എന്ന് പറയുമ്പോൾ... സുധീർ ചെയ്ത അമ്മാവന്റെ മുഖം പിടിച്ചു തറയിൽ ഒരയ്ക്കാനുള്ള ദേഷ്യം ശരിക്കും ഫീൽ ചെയ്യും.
    കുടുംബസമേതം ധൈര്യമായി ടിക്കറ്റ് എടുക്കാം. Over Expectations വച്ചു പോകാതിരിക്കുക. എന്നിരുന്നാലും ഒരു നല്ല സിനിമ എന്തായാലും കാണാം.
    .
    .
    .
    Rating: 4/5.
    Hit ഉറപ്പാണ്... Super hit or Blockbuster എന്നേ ഇനി അറിയാനുള്ളു.

    Strictly personal opinion,
    Celebrity,
    Forumkeralam.
    Last edited by Celebrity; 10-30-2022 at 07:00 PM.
    .....Celebrating Cinema........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thank you for your review..angane ningalude oru 4/5 review kandu

  4. Likes Celebrity liked this post
  5. #3
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,516

    Default

    Thanks Celebrity.....

  6. Likes Celebrity liked this post
  7. #4
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,212

    Default

    Quote Originally Posted by veiwer View Post
    Thank you for your review..angane ningalude oru 4/5 review kandu
    He he...Munneyum koduthittund.. But old IDyil aayirunnu ennu mathram. Ayalum njanum thammil, Celluloid, Maheshinte prathikaaram.. Vereyum kure koduthittund. But aa ID ippol active alla... Lost...
    .....Celebrating Cinema........

  8. #5
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,556

    Default

    thanks for the review!

  9. Likes Celebrity liked this post
  10. #6

    Default

    Love the way you wrote the review. Looks like a very good movie with a strong message. Thanks for the review.

  11. Likes Celebrity liked this post
  12. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Quote Originally Posted by Celebrity View Post
    He he...Munneyum koduthittund.. But old IDyil aayirunnu ennu mathram. Ayalum njanum thammil, Celluloid, Maheshinte prathikaaram.. Vereyum kure koduthittund. But aa ID ippol active alla... Lost...
    Ethaayirunnu aa I'd?



  13. #8
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks for the review..



  14. Likes Celebrity liked this post
  15. #9
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,212

    Default

    Quote Originally Posted by renjuus View Post
    Ethaayirunnu aa I'd?
    Rambo. Thudangiyath 2009il.. 2012il Simhasanam aayirunnu aadhyam ezhuthiya review..
    .....Celebrating Cinema........

  16. Likes renjuus liked this post
  17. #10
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    Thanks bro..

  18. Likes Celebrity liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •