Page 1 of 5 123 ... LastLast
Results 1 to 10 of 47

Thread: Aakrosh Film Review/ആക്രോശ് ഒരു വ്യത്യസ്ത പ്രിയന്* ചിത്രം

  1. #1
    FK Lover Ponkunnamkaran's Avatar
    Join Date
    Dec 2009
    Location
    Cochin/Aksharanagari
    Posts
    3,601

    Smile Aakrosh Film Review/ആക്രോശ് ഒരു വ്യത്യസ്ത പ്രിയന്* ചിത്രം

    Theatre: Anupama a/c dts ufo( Kottayam). Status: Balcony 60% n Reserved 50%

    ആക്രോശ് ഒരു വ്യത്യസ്ത പ്രിയന്* ചിത്രം

    ജാതി ചിന്തകളും, മേലാളന്* കീഴാളന്* വേര്*തിരിവുകളുമൊക്കെ മലയാളികള്* എതാണ്ടൊക്കെ മറന്ന സംഭവങ്ങളാണ​*് എന്നാല്* ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളും കടുത്ത ജാതി ചിന്തയ്ക്കടിമപ്പെട്ട് കിടക്കുകയാണിപ്പോഴും, സമുദായത്തിന്റെയോ, കുടുംബത്തിന്റെയൊ നിയമങ്ങള്*ക്കെതിരായി പ്രവര്*ത്തിക്കുന്നവരെയെല്ലാം ഒന്നടങ്കം ഉന്മൂലനം ചെയ്യുന്നതും പലയിടങ്ങളിലും പതിവാണെന്നു പറയപ്പെടുന്നു, ഇത്തരമൊരു ഇരുണ്ട ചിന്താശൈലി പിന്തുടരുന്ന ഒരു ഉത്തരേന്ത്യന്* ഗ്രാമത്തില്* സന്ദര്*ശനത്തിനെത്തുന്ന മൂന്നു യുവാക്കള്* ദുരൂഹമായ സാഹചര്യത്തില്* അപ്രത്യക്ഷരാവുന്നു, ഇതിനേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന രണ്ട് സി.ബി.ഐ ഉദ്യോഗസ്ഥരുടെ കണ്ണിലൂടെ കലുഷിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ ദുരന്തങ്ങള്* വരച്ചു കാട്ടുകയാണ​*് പ്രിയദര്*ശന്റെ പുതിയ ബോളിവുഡ് ചിത്രമായ ആക്രോശ്.

    ഉത്തരേന്ത്യയിലെ 'ജന്*ഝാര്*' എന്ന ഗ്രാമത്തിലെ ദസറ ആഘോഷങ്ങള്*ക്കിടയില്* ദളിതനായ ഒരു മെഡിക്കല്* കോളേജ് വിദ്യാര്*ത്ഥിയും സുഹൃത്തുക്കളും തിരോധാനം ചെയ്യപ്പെടുന്നു. കേസന്വേഷണത്തിനായി സി.ബി.ഐ ഉദ്യോഗസ്ഥരായ സിദ്ധാന്തും (അക്ഷയ് ഖന്ന), പ്രതാപും (അജയ് ദേവഗണ്*) ഗ്രാമത്തിലെത്തിച്ചേരുന്നു, ലോക്കല്* പോലീസിന്റെ നിഷ്ക്രിയാവസ്ഥ, ഗ്രാമവാസികളുടെ നിസ്സഹകരണം, എന്നീ പ്രതിബന്ധങ്ങള്* മറികടന്ന്* മുന്നോ​*ട്ടു പോകാനാ​*കാതെ അവര്* കുഴങ്ങുന്നു., ലോക്കല്* പോലീസ് ഓഫീസറായ അജാതഷത്രു സിങ്ങും (പരേഷ് റാവല്*), കളക്ടറുമടക്കമുള്ള ഉദ്യോഗസ്ഥ വൃന്ദം മുഴുവനും സ്ഥലത്തെ പ്രധാന ജന്മിമാരുടെ ആശ്രിതര്* മാത്രമാവുന്ന ഒരു വ്യവസ്ഥിതിയില്* സി.ബി.ഐ ഉദ്യോഗസ്ഥര്*ക്കു നേരെ പലതരത്തിലുള്ള ആക്രണമങ്ങളുമുണ്ടാകുന്നുണ്ട്. ഇതിനിടയില്* തന്റെ പഴയ കാമുകിയായ ഗീതയെ (ബിപാഷ ബസു) പ്രതാപ് ഗ്രാമത്തില്* കണ്ടെത്തുന്നു. അജാതശത്രു സിങ്ങിന്റെ ഭാര്യയാണവളിപ്പോള്. കുറ്റക്കാരാരെന്നറിയാമായിട്ടും ഒന്നും ചെയ്യാനാകാത നിഷ്ക്രിയാവസ്ഥയില്* കുഴങ്ങുന്ന രണ്ട് ഉദ്യോഗസ്ഥരും ,ഗീതയുടെ സഹായത്തോടെ വിദ്ധ്യാര്*ഥികള്*ക്കു സംഭവിച്ച ദുരന്തം പുറത്തു കൊണ്ടു വരുന്നു, എന്നാല്* പ്രതികള്* മറ്റൊരു വിധിയാണ​*് നേരിടേണ്ടി വരുന്നത്.

    പ്രിയദര്*ശന്* സിനിമകളിലെ സാധാരണ ചേരുവകളൊന്നും തന്നെയില്ലാതെ ഭീതിയുടെ ഇരുമ്പഴിക്കുള്ളില്* തളച്ചിടപ്പെട്ട ഒരു പറ്റം മനുഷ്യജീവികളുടെ നിസ്സഹായാവസ്ഥയാണ​*് ആക്രോശില്* കാണാന്* കഴിയുക, നിറപ്പകിട്ടാര്*ന്ന ഗാനരംഗങ്ങളോ ,പ്രിയന്* ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായ തമാശകളോ ഇല്ലാതെ അല്*പ്പം ഇരുണ്ട ടോണിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സിബിഐ ഓഫീസര്*മാരായി വന്ന അജയ് ദേവഗണ്*, അക്ഷയ് ഖന്ന എന്നിവര്* മികച്ച പ്രകടനമാണ​*് കാഴ്ച വെച്ചിരിക്കുന്നത്, ഗീത എന്ന വീട്ടമ്മയായി വന്ന ബിപാഷയും ഒട്ടും മോശമാക്കിയില്ല, ഗ്രാമത്തിലെ നിസ്സഹായയായ യുവതിയുടെ വേഷം റിമാ സെന്* മികവുറ്റതാക്കി പിന്നെ എടുത്തു പറയേണ്ടുന്നത് പരേഷ് റാവലിന്റെ പ്രകടനമാണ​*് ,രണ്ടെണ്ണം കൊടുക്കാന്* നമ്മുടെ കൈ തരിക്കത്തക്ക വണ്ണം അജാതശത്രു സിങ്ങ് എന്ന നെഗറ്റീവ് റോള്* അദ്ദേഹം ഭംഗിയാക്കി. പ്രീതത്തിന്റെ ഗാനങ്ങളെല്ലാം ശരാശരി നിലവാരത്തിലുള്ളതാണ്, ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും, രാജ കൃഷ്ണന്റെ ശബ്ദസമ്മിശ്രവുമാണ​*് എടുത്തു പറയത്തക്ക മറ്റു രണ്ട് മേന്മകള്*. തിരുവിന്റെ ഛായഗ്രാഹണവും നല്ല നിലവാരം പുലര്*ത്തി.

    വ്യത്യസ്ഥമായ ഒരു പ്രമേയം അവതരിപ്പിച്ചെങ്കിലും ചില്ലറ ന്യൂനതകള്* ആക്രോശില്* കടന്നു കൂടിയിട്ടുണ്ട്, ചിത്രം ആദ്യ പകുതി ഓടിത്തീരാന്* പതിവിലേറെ സമയമെടുക്കുന്നതായി നമുക്കനുഭവപ്പെടും,(ഇന്റര്* വെല്ലിനു മൂത്രമൊഴിക്കാം എന്ന വിചാരത്തില്* ശങ്കയൊതുക്കി കയറുന്നവനെ ഇന്റര്*വെല്ലാകാറായില്ലേ എന്ന ശങ്ക ശല്യപ്പെടുത്താന്* സാധ്യതയുണ്ട്) തുടക്കത്തില്* നാം അനുഭവിക്കുന്ന സസ്പെന്*സ് പിന്നീടങ്ങോട്ട് ഇരുണ്ട കാഴ്ചകളിലേക്കു വഴിമാറുന്നു, കൊലപാതകങ്ങളും അക്രമങ്ങളും മറ്റും കാണുമ്പോള്* ഇതെന്താ 'വെള്ളരിക്കാ' പട്ടണമോ? എന്ന്* നമുക്ക് തോന്നുമെങ്കിലും ബീഹാറിലും മറ്റും ഇത്തരം ഭീകര സംഭവങ്ങള്*ക്ക് ഒരു പഞ്ഞവുമില്ലെന്നാണ​*് കേള്*ക്കുന്നത്, അതു പോലെ അവിശ്വസനീയമായ ചില ചേസിംഗ് രംഗങ്ങളും നമ്മുടെ സാമാന്യ ബുദ്ധിക്കു മുന്*പില്* ചോദ്യ ചിഹ്നങ്ങളാകുന്നു.ചിത്രത്തിന്റെ നല്ലയൊരു ഭാഗം തമിഴ്നാട്ടിലാണ​*് ചിത്രീകരിച്ചതെന്നു ബോധ്യമാക്കുന്ന വിധം തമിഴ് ശൈലിയിലുള്ള ക്ഷേത്രവും, കെട്ടിടങ്ങളും കാണിക്കുന്നതിനു പുറമേ തമിഴ് ഭൂപ്രകൃതിയും ഫ്രെയിമില്* കടന്നു കൂടിയിരിക്കുന്നു.

    അടിച്ചമര്*ത്തപ്പെട്ട് കഴിയുന്ന ഒരു ജനവിഭാഗത്തിന്റെ വേദനകളും, മറ്റൊരു ജനവിഭാഗത്തിന്റെ ധാര്*ഷ്ഠ്യവും ഇടകലര്*ത്തി അവതരിപ്പിച്ചിരിക്കുന്ന ആക്രോശ് തീര്*ച്ചയായും കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണ​*്

    Verdict : Above Avg
    Last edited by Ponkunnamkaran; 10-18-2010 at 11:34 PM.





  2. #2
    FK Lover Ponkunnamkaran's Avatar
    Join Date
    Dec 2009
    Location
    Cochin/Aksharanagari
    Posts
    3,601

    Default







  3. #3
    FK Lover Ponkunnamkaran's Avatar
    Join Date
    Dec 2009
    Location
    Cochin/Aksharanagari
    Posts
    3,601

    Default






  4. #4
    FK Lover Ponkunnamkaran's Avatar
    Join Date
    Dec 2009
    Location
    Cochin/Aksharanagari
    Posts
    3,601

    Default






  5. #5
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Thankx Ponkunnam_worki....

    Ippol ponkunnam active anello...........joli onnum illeaa veettil choriyum kuthi irippano..........

  6. #6
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,835

    Default

    Thanks ponkunnamkaara padam kollam alle...
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  7. #7
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    nice review

  8. #8
    NANDIYILLATHAVAN Aromal's Avatar
    Join Date
    May 2008
    Location
    palakkad
    Posts
    30,471

    Default

    Thanks ponkunnamkaaran

  9. #9
    FK Lover Ponkunnamkaran's Avatar
    Join Date
    Dec 2009
    Location
    Cochin/Aksharanagari
    Posts
    3,601

    Smile

    Quote Originally Posted by Remz View Post
    Thankx Ponkunnam_worki....

    Ippol ponkunnam active anello...........joli onnum illeaa veettil choriyum kuthi irippano..........
    alla alla Remzeee ...Grandfatherinu sugam illatha kondu one week leave anuuuuuu





  10. #10
    FK Lover Ponkunnamkaran's Avatar
    Join Date
    Dec 2009
    Location
    Cochin/Aksharanagari
    Posts
    3,601

    Smile

    Quote Originally Posted by National Star View Post
    Thanks ponkunnamkaara padam kollam alle...
    Kollammmmmmm da kandirikkammmm





Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •