ഇത് നോക്കിയയുടെ രണ്ടാം ഉയർത്തെഴുന്നേൽപ്പ്, അഞ്ചു മോഡലുകളും ഒന്നിനൊന്ന് മികച്ചത്
കഴിഞ്ഞ വര്*ഷം ലോക സ്മാര്*ട്ട്*ഫോണ്‍* വിപണിയില്‍* തിരിച്ചുവരവു നടത്തിയ നോക്കിയ ഈ വര്*ഷത്തെ മൊബൈല്‍* വേള്*ഡ് കോണ്‍*ഗ്രസില്‍* അഞ്ചു പുതിയ മോഡലുകളാണ് അവതരിപ്പിച്ചത് - നോക്കിയ 8 സിറോക്കൊ (Sirocco) നോക്കിയ 7 പ്ലസ്, നോക്കിയ 6 (201
നോക്കിയ 1 കാലത്തിനൊത്തു പരിഷ്*കരിച്ച നോക്കിയ 8110 എന്നിവയാണ് അവ.
നോക്കിയ 8 സിറോക്കൊ
നോക്കിയ സിറോക്കോ 8800 കമ്പനിയുടെ ആദ്യകാല ഹിറ്റ് ഫോണുകളിലൊന്നാണ്. ആ കാലത്തെ കുലീനത്തമുള്ള ഹാന്‍*ഡ്*സെറ്റുകളില്‍* ഒന്നായിരുന്നു ഈ മോഡല്‍*. എന്നാല്‍* പുതിയ നോക്കിയ 8 സിറോക്കോ മോഡലില്‍* പഴയ മോഡലിനെ അനുസ്മരിപ്പിക്കുന്ന ഒന്നുമില്ല, പേരല്ലാതെ. മറിച്ച്, പുതിയ മോഡല്‍* സാംസങ് ഗ്യാലക്*സി S7 Edgeനെയാണ് ഓര്*മിപ്പിക്കുന്നത്. മുകളിലും താഴെയും ബെസലിന്റെ സാന്നിധ്യമുണ്ടെന്നതും ഈ ഫോണിന്റെ ഡിസൈനില്‍* പുതിയ ട്രെന്*ഡിന്റെ പിന്നാലെ നോക്കിയ പോയിട്ടില്ലെന്നു കാണാം. സിറോക്കൊ മോഡലിന്റെ നിര്*മാണത്തിന് സ്റ്റീല്‍* ആണ് ഉപയോഗിച്ചിരിക്കുന്നത്. പിന്*ഭാഗത്ത് കറുത്ത പോളിഷ് ആണുള്ളത്. ഇത് പൊളിഞ്ഞു പോകാതെ നില്*ക്കുമോ എന്നത് മാസങ്ങള്‍* കഴിഞ്ഞാല്‍* മാത്രമെ പറയാനാകൂ.
5.5-ഇഞ്ച് ക്യുഎച്ച്ഡി പി?ഓലെഡ് ഡിസ്*പ്ലെയാണ് (5.5-inch QHD P-OLED) ഫോണിനുള്ളത്. ഗൊറില ഗ്ലാസ് 5 ഉപയോഗിച്ചാണ് സ്*ക്രീന്* നിര്*മിച്ചിരിക്കുന്നത്. ഫോണിന്റെ ഉള്ളിലേക്കു കടന്നാല്‍* സ്*നാപ്ഡ്രാഗണ്* 835ആണ് കാര്യങ്ങള്‍* നിയന്ത്രിക്കുന്നതെന്നു കാണാം. ഇത് കഴിഞ്ഞ വര്*ഷത്തെ മികച്ച പ്രൊസസറാണ്. ഒപ്പം 6 GB LPDDR 4X റാമും 128GB സ്റ്റോറേജുമുണ്ട്.
പിന്നില്‍* 12MP റെസലൂഷനുള്ള ഇരട്ട ക്യാമറകളാണുള്ളത്- ഒന്ന് വൈഡ് ആംഗിള്‍* ആണെങ്കില്‍* അടുത്തത് ടെലിയാണ്. കാള്‍* സൈസിന്റെ (Zeiss)ലെന്*സുകള്* ഉപയോഗിച്ചിരിക്കുന്ന ക്യാമറയെ നോക്കിയ വിളിക്കുന്നത് ഡ്യൂവല്‍*-സൈറ്റ് (dual-sight) എന്നാണ്. ഇവയ്ക്ക് f/1.7 ഉം f/2.6 ഉം ആണ് അപേര്*ച്ചര്*. പക്ഷേ, ക്യാമറകള്‍*ക്ക് ഒപ്ടിക്കല്‍* ഇമേജ് സ്റ്റബിലൈസേഷന്‍* ഇല്ല. കഴിഞ്ഞ വര്*ഷത്തെ മോഡലായ നോക്കിയ 8ന്റെ ക്യാമറാ പ്രകടനം എതിരാളികളുടേതിനോടു കിടപിടിക്കുന്നതായിരുന്നില്ല എന്നോര്*ക്കുക. സിറോക്കൊയുടെ സെല്‍*ഫി ക്യാമറ 5MP റെസലൂഷനുള്ളതാണ്. പ്രോ മോഡില്‍* എല്ലാ ഫങ്ഷനുകളും മാന്യുവലായി ലഭ്യമാക്കിയിട്ടുണ്ടെന്നത് ചിലര്‍*ക്കെങ്കിലും ഇഷ്ടമാകും.
വേണ്ട കണക്ടിവിറ്റി ഓപ്ഷനുകളെല്ലാം ഉള്ള ഈ മോഡലിന് 3,260 mAh ബാറ്ററിയാണ് ഉള്ളത്. ഒപ്പം ക്വിക് ചാര്*ജിങും ഉണ്ട്. 50 ശതമാനം ചാര്*ജാകാന്‍* അര മണിക്കൂര്‍* മതി. ഫോണിന് IP 67 മികവുള്ളതിനാല്‍* അല്‍*പ്പം മഴ നനഞ്ഞാലും മറ്റും കുഴപ്പം വരില്ല. ആന്‍*ഡ്രോയിഡ് 8.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 60,000 രൂപയോളമായിരിക്കും ഈ ഫോണിന്റെ വില. ഇതുവരെ ഇറക്കിയിരിക്കുന്നതില്‍* വച്ച് ഏറ്റവും ഭംഗിയുള്ള തങ്ങളുടെ സ്മാര്*ട്ട്*ഫോണാണ് ഇതെന്നാണ് നോക്കിയ പറയുന്നത്.
നോക്കിയ 7 പ്ലസ്
ഫുള്‍*എച്ഡി പ്ലസ് റെസലൂഷനുള്ള (1080x2160 പിക്*സല്*സ്) ഉള്ള 6 ഇഞ്ച് ഡിസ്*പ്ലെയാണ് ഈ മോഡലിനുള്ളത്. എട്ടു കോറുള്ള സ്*നാപ്ഡ്രാഗണ്* 660 പ്രോസസറും അഡ്രെനോ 512 ഗ്രാഫിക്*സ് പ്രൊസസറും നിയന്ത്രിക്കുന്ന ഫോണിന് 4GB റാമുമുണ്ട്. ആന്‍*ഡ്രോയിഡ് 8 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 12MP+13MP ഇരട്ട ക്യാമറകളാണ് പിന്നില്‍*. സെല്‍*ഫിക്കായി 16MP ക്യാമറയും ഉണ്ട്. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയത്തും പോലും സെല്‍*ഫികള്* വളരെ നന്നായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3800mAh ബാറ്ററിയാണ് ഫോണിനുള്ളത്. ക്വിക് ചാര്*ജിങും ഉണ്ട്.
നോക്കിയ 6 (201
*
നോക്കിയ 7നെക്കാള്‍* അല്‍*പ്പം കൂടെ കുറഞ്ഞ മോഡലാണ് നോക്കിയ 6 (201
. (ഇവിടെ ഒരു കാര്യം പറയാതെ വയ്യ: ഫോണ്‍* മോഡലുകള്‍*ക്ക് ഏറ്റവും മോശപ്പെട്ട രീതിയില്‍* പേരിടുന്നതിന് വല്ല അവാര്*ഡും ഉണ്ടെങ്കില്‍* അത് നോക്കിയയ്ക്കു തന്നെ കൊടുക്കണം. ഒരേ പേരുകള്‍* ബ്രാക്കറ്റില്‍* ന്യൂ എന്നോ, ഇറക്കിയ വര്*ഷമോ ഒക്കെ എഴുതിവച്ചും കഴിഞ്ഞകാല മോഡലുകളുടെ പേരുകള്‍*, പുതിയ ഫോണുകളുമായി ഒരു ബന്ധവുമില്ലെങ്കില്‍* പോലും ഉപയോഗിച്ചും ദുരൂഹതയുണ്ടാക്കുന്നു.) സ്*നാപ്ഡ്രാഗണ്* 630 പ്രൊസസറാണ് ഈ മോഡലിനുള്ളത്. 3GB റാമും ഉണ്ട്. 16MP പിന്* ക്യാമറയും 8MP മുന്‍* ക്യാമറയും ഉണ്ട്. 4K വിഡിയോ റെക്കോഡിങ് ശേഷിയുണ്ട് ഫോണിന്. അലൂമിനിയം ഉപയോഗിച്ചു നിര്*മിച്ച ഈ മോഡലിന് നിര്*മാണത്തികവുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3000mAh ബാറ്ററിയാണ് ഈ ഫോണിനുള്ളത്.
ഈ മൂന്നു മോഡലുകള്‍*ക്കും ഇത്തരം ഫോണുകളില്‍* നിന്നു പ്രതീക്ഷിക്കുന്ന എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും ഫിങ്ഗര്‍*പ്രിന്റ് സ്*കാനര്‍* തുടങ്ങിയ ഫങ്ഷനുകളും ഉണ്ട്. ഇവയുടെ മറ്റൊരു സവിശേഷത ഇവയില്‍* പ്യൂവര്‍* ആന്‍*ഡ്രോയിഡ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. രണ്ടു വര്*ഷത്തേക്കുള്ള എല്ലാ അപ്*ഡേറ്റുകളും ലഭ്യമായിരിക്കും.
നോക്കിയ 1
വില കുറഞ്ഞ ഒരു ഹാന്‍*ഡെസെറ്റ് നോക്കിയിരിക്കുന്നവര്‍*ക്കായി ഇറക്കിയ മോഡലാണ് നോക്കിയ 1. നാലു കോറുള്ള മീഡിയടെക് MT6737M പ്രൊസസറാണ് ഈ ഫോണിനുള്ളത്. 1GB റാമും ഉണ്ട്. കൈയ്യില്‍* ഒതുങ്ങുന്ന, 4.5-ഇഞ്ച് വലിപ്പമാണ് വലിയ 'ഡെക്കറേഷന്*സ്' ഒന്നുമില്ലാത്ത ഈ മോഡലിനുള്ളത്. ആന്‍*ഡ്രോയിഡ് 8 (ആന്‍*ഡ്രോയിഡ് ഗോ എഡിഷന്*) ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 5MPയുള്ള പിന്*ക്യാമറയ്ക്ക് എല്‍*ഇഡി ഫ്*ളാഷും ഉണ്ട്. മുന്‍*ക്യാമറ 2MPയാണ്. ഏകദേശം 5,500 രൂപ വില വരുന്ന ഈ ഫോണ്‍* സാധാരണ ആളുകള്‍* ഫോണില്‍* നിന്നു പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറും ഉള്*ക്കൊള്ളുന്നതാണ്. 8GB സറ്റോറേജ് എന്നത് ചിലര്‍*ക്ക് ഒരു പരിമിതിയായിരിക്കാം. 128GB വരെയുള്ള മൈക്രോഎസ്ഡി കാര്‍*ഡുകള്* സ്വീകരിക്കും.
നോക്കിയ 8110 4G
ഓരോ കൊല്ലവും നോക്കിയയുടെ നല്ല കാലത്ത് വിലസി ചരമമടഞ്ഞ ഓരോ മോഡലിനെ വച്ച് പുനര്‍*ജീവിപ്പിക്കുക എന്നൊരു ദൗത്യവും കമ്പനിക്കുണ്ടെന്നു തോന്നും ഓരോ വര്*ഷത്തെയും അവരുടെ പുതിയ മോഡലുകളെ കാണുമ്പോള്‍*. കഴിഞ്ഞ വര്*ഷം 3210യാണ് പുനര്‍*ജനിച്ചതെങ്കില്‍* ഈ വര്*ഷം കുറി വീണത് നോക്കിയ 8110യ്ക്കാണ്. 4G മുതലായ കണക്ടിവിറ്റി ഓപ്ഷന്*സ് ഉണ്ട്. ഏഴു മണക്കൂര്* 4G ടോക് ടൈം കിട്ടുമെന്നാണ് നോക്കിയ പറയുന്നത്. 25 ദിവസം സ്റ്റാന്‍*ഡ്*ബൈ ടൈമും കിട്ടും. 2MP പിന്* ക്യാമറയും എല്‍*ഇഡി ഫ്*ളാഷും ഉണ്ട്. 1500 mAh ബാറ്ററിയാണ് ഫോണിനുള്ളത്. വില നോക്കിയ 1നെക്കാള്‍* കൂടുതലായിരിക്കും എന്നാണ് കേള്*ക്കുന്നത്.