View Poll Results: Which mobile handset do you use?

Voters
144. You may not vote on this poll
  • Nokia

    44 30.56%
  • Samsung

    59 40.97%
  • BlackBerry

    3 2.08%
  • Apple iPhone

    25 17.36%
  • HTC, LG, Sony, Motorola etc. Please mention it.

    26 18.06%
  • Local brands (Micromax, Karbonn etc). Please mention it.

    9 6.25%
Multiple Choice Poll.
Page 1063 of 1104 FirstFirst ... 6356396310131053106110621063106410651073 ... LastLast
Results 10,621 to 10,630 of 11031

Thread: 📲📶🤳 Mobiles and Tabs : News and updates 🔋🔌

  1. #10621
    FK Superstar Deewana's Avatar
    Join Date
    Apr 2011
    Location
    Calicut, Trivandrum
    Posts
    52,686

    Default


    Quote Originally Posted by Samachayan View Post
    xiaomo or oneplus, which is best?
    Go for Oneplus 3T... Winner by miles.. One amont then top 5 phones available now ...
    The Man Who Never Stops To Amaze Me - MAMMOOTTY !!!

  2. #10622
    FK Citizen sillan's Avatar
    Join Date
    Oct 2008
    Location
    Thrissur
    Posts
    6,006

    Default

    Oldie in new botttle - probably the one which attracted most attention MWC 2017..






  3. #10623
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    nall oru 4G handset edhanuu ipolll ...below 15K. lyf venda

  4. #10624

    Default

    Quote Originally Posted by anupkerb1 View Post
    nall oru 4G handset edhanuu ipolll ...below 15K. lyf venda
    MI Note 4
    Honor 6X

  5. #10625
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഐഡിയ–വോഡഫോൺ ലയനം പ്രഖ്യാപിച്ചു, വരിക്കാരുടെ എണ്ണത്തിൽ ഒന്നാമത്

    രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും ലയിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. റിലയൻസ് ഇൻഡ*സ്ട്രീസിന്റെ ‘റിലയൻസ് ജിയോ’ വമ്പൻ സൗജന്യ ഓഫറുകളുമായി കഴിഞ്ഞ സെപ്റ്റംബറിൽ രംഗത്തെത്തിയതോടെ ഇന്ത്യൻ ടെലികോം വിപണിയിലുണ്ടായ വൻ മാറ്റമാണ് വോഡഫോണിനെ ഇന്ത്യയിലെ ബിസിനസ് ഐഡിയയിൽ ലയിപ്പിക്കാൻ വോഡഫോണിനെ പ്രേരിപ്പിച്ചത്.
    ഇരു കമ്പനികളും ലയിക്കുന്നതോടെ വോഡഫോണിന് 45 ശതമാനം ഓഹരികള്* സ്വന്തമാകും. മൂന്നു വീതം ഡയറക്ടർമാരെ പുതിയ ബോർഡിലേക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചെയർമാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും.

    4ജി ടെലികോം സേവനം മാത്രം നൽകുന്ന ജിയോ സൗജന്യ ഡേറ്റയും വോയ്സ് കോളും ഡിസംബർ 31 വരെ നൽകിയിരുന്നത് നേരിയ വ്യത്യാസത്തോടെ മാർച്ച് 31 വരെ നീട്ടിയിരിക്കുകയാണ്. ലയനം സാധ്യമായതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണു രൂപപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് വോഡഫോൺ–ഐഡിയ സംയുക്ത കമ്പനി 39 കോടി വരിക്കാരുമായി ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ഒന്നാം സ്ഥാനക്കാരായ എയർടെലിന് 26.5 കോടി വരിക്കാരാണുള്ളത് (വിപണി വിഹിതം 32.84%). വോഡഫോണിന് 20.3 കോടിയും ഐഡിയയ്ക്ക് 18.8 കോടിയുമാണു വരിക്കാർ. രണ്ടും ചേരുമ്പോൾ വിപണിവിഹിതം 48.8% ആകും.







    വരുമാനത്തിന്റെ കാര്യത്തിൽ എയർടെലിന് 33% വിപണിവിഹിതമാണുള്ളത്. വോഡ–ഐഡിയ സംയുക്ത കമ്പനിക്ക് 43% വിഹിതമുണ്ടാകും. അടുത്ത വർഷത്തോടെ മൊത്തം ടെലികോം വരുമാനത്തിന്റെ 13% റിലയൻസ് ജിയോയ്ക്കു ലഭിക്കുമെന്നാണു കണക്കുകൾ. എയർടെൽ, ഐഡിയ, വോഡഫോൺ, ബിഎസ്എൻഎൽ എന്നിവയുടെയൊക്കെ വരുമാനം കുറയാൻ ജിയോയുടെ വരവ് ഇടയാക്കി. നിരക്കു കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതരാകുകയും ചെയ്തു. നിലവിൽ ഏഴരക്കോടി വരിക്കാരുള്ള ജിയോ മാർച്ചിൽ 10 കോടി എണ്ണം കൈവരിക്കാനാണു ലക്ഷ്യമിടുന്നത്.

    ഹച്ചിസണിന്റെ ടെലികോം ബിസിനസ് ഏറ്റെടുത്ത് 2007 ൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ വോഡഫോൺ വിപണി വിഹിതത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും സാമ്പത്തികമായി പല പ്രതിസന്ധികളിലും അകപ്പെട്ടു. ഹച്ചിസൺ ഇടപാടിൽ 13000 കേ*ാടി രൂപ നികുതി ഒടുക്കണമെന്ന സർക്കാർ ഉത്തരവ് കമ്പനി കോടതിയിൽ ചോദ്യം ചെയ്തതിൽ ഇപ്പോഴും അന്തിമ തീരുമാനം വന്നിട്ടില്ല.കഴിഞ്ഞ വർഷം, ഇന്ത്യയിലെ ബിസിനസ്നഷ്ടമായി 335 കോടി ഡോളർ (22500 കോടി രൂപ) എഴുതിത്തള്ളിയ കമ്പനി പുതുതായി 700 കോടി ഡോളർ (47000 കോടി രൂപ) മുതൽ മുടക്കുകയും ചെയ്തു.

    ബ്രിട്ടിഷ് കമ്പനിയായ വോഡഫോണിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് വോഡഫോൺ ഇന്ത്യ. ആദിത്യ ബിർല ഗ്രൂപ്പിന് 42.2% ഓഹരിയുള്ള ഐഡിയ സെല്ലുലാറിൽ മലേഷ്യൻ കമ്പനിയായ ഏക്സ്യാറ്റ ഗ്രൂപ്പിന് 19.8% ഓഹരിയുണ്ട്.

    ∙ എയർടെൽ, വോഡഫോൺ എന്നിവയ്ക്ക് 42% വീതവും ഐഡിയയ്ക്ക് 16 ശതമാനവും ഓഹരിയുള്ള ടെലികോം ടവർ കമ്പനിയായ ഇൻഡസ് ടവേഴ്സിലെ ഓഹരികൾ ലയന ഇടപാടിൽ ഉൾപ്പെടുത്തിയിട്ടില്ല.

    ∙ പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) ശ്രമങ്ങൾ തുടങ്ങിയിരുന്ന വോഡഫോൺ, നിലവിൽത്തന്നെ ലിസ്റ്റഡ് കമ്പനിയായ ഐഡിയയിൽ ലയിച്ചതിലൂടെ ഐപിഒ നടത്താതെ ഓഹരിവിപണിയുടെ നേട്ടമെടുക്കുമെന്ന് ചില നിരീക്ഷകർ വിലയിരുത്തുന്നു. ∙ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസും സിസ്റ്റെമ ശ്യാം ടെലിയും (എംടിഎസ്) ലയിച്ചതാണ് ടെലികോം രംഗത്ത് ഇതിനുമുൻപു നടന്ന ലയനം. റിലയൻസ് കമ്യൂണിക്കേഷൻസും എയർസെല്ലുമായുള്ള ലയനം കഴിഞ്ഞ വർഷം ചർച്ചയായെങ്കിലും, എയർസെല്ലിനെതിരായ കേസുകൾ ഇടപാടിനു തടസ്സമായിനിൽക്കുന്നു.

  6. #10626
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Similar price range -il ethanu better phone - Vivo, Oppo, Gionee or Redmi ?

  7. #10627
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഇവയാണ് ഏറ്റവുമധികം വില്*ക്കപ്പെടുന്ന സ്മാര്*ട്ട്* ഫോണുകള്*, ഇന്ത്യയ്ക്ക് വൻ നേട്ടം




    നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തില്* ഇന്ത്യയില്* ഏറ്റവുമധികം വില്*ക്കപ്പെടുന്ന പത്ത് സ്മാര്*ട്ട്* ഫോണുകളില്* ആദ്യ മൂന്ന് സ്ഥാനങ്ങളില്* റെഡ് മി നോട്ട് 4, റെഡ് മി 4, സാംസങ് ഗ്യാലക്സി ജെ 2 എന്നിവ ഇടംനേടി. ഒപ്പോ എ37, സാംസങ് ഗ്യാലക്സി ജെ7 യഥാക്രമം നാല്, അഞ്ച് സ്ഥാനനങ്ങളില്* എത്തിയതായും കൗണ്ടര്*പോയന്റ് റിസേര്*ച്ച് പുറത്തുവിട്ട റിപ്പോര്*ട്ട് സൂചിപ്പിക്കുന്നു.
    ഇതോടൊപ്പം കഴിഞ്ഞ പാദത്തില്* LTE അധിഷ്ടിത ഫോണുകളുടെ വില്*പന 1.5 കോടി കഴിഞ്ഞതായും റിപ്പോര്*ട്ട് പറയുന്നു. 4ജി ശേഷിയുള്ള ഹാന്*ഡ്സെറ്റുകളുടെ എന്നത്തില്* ചൈനയ്ക്കും അമേരിക്കയ്ക്കും പിറകെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത വര്*ഷത്തോടെ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്നും റിപ്പോര്*ട്ടിലുണ്ട്.

    രണ്ടാം പാദത്തില്* ഇന്ത്യയില്* വിറ്റ മൊത്തം സ്മാര്*ട്ട്* ഫോണുകളില്* റെഡ് മി നോട്ട് 4 ന്*റെ വിഹിതം 7.2 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള സഹോദരനായ റെഡ് മി 4, 4.5 ശതമാനം നേടി. മൂന്നാം സ്ഥാനത്തുള്ള സാംസങ് ഗ്യാലക്സി ജെ 2 വിന്റെ വിഹിതം 4.3 ശതമാനമാണ്. ഒപ്പോ എ37 ന്*റെയും സാംസങ് ഗ്യാലക്സി ജെ7 ന്റേയും വിഹിതം യഥാക്രമം 3.5 ശതമാനവും 3.3 ശതമാനവുമാണ്.

    ബ്രാന്*ഡുകളിലേക്ക് വന്നാല്* 24 ശതമാനം സ്മാര്*ട്ട്* ഫോണുകള്* വിറ്റ സാംസങ് ആണ് ഒന്നാംസ്ഥാനത്ത്. ഷവോമി (15.5 ശതമാനം), വിവോ (12.7 ശതമാനം), ഒപ്പോ (9.6 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ബ്രാന്*ഡുകളുടെ വിൽപന. ലെനോവോ (മോട്ടോ ഉള്*പ്പടെ) 6.8 ശതമാനം ഫോണുകള്* വിൽപന നടത്തി ആദ്യ അഞ്ചില്* ഇടംപിടിച്ചു.

    മൊത്തം വിറ്റ സ്മാര്*ട്ട്* ഫോണുകളില്* 70 ശതമാനവും ആദ്യ അഞ്ച് ബ്രാന്*ഡുകളുടെ സ്മാര്*ട്ട്* ഫോണുകളാണ്. മൊത്തം വിപണി വിഹിതത്തില്* 50 ശതമാനവും ചൈനീസ് ബ്രാന്*ഡുകളുടെതാണ്. ഐപിഎല്*, ചാമ്പ്യന്*സ്* ട്രോഫി തുടങ്ങിയ അവസരങ്ങളിലെ വന്* പരസ്യങ്ങളിലൂടെ ഷവോമി, ഒപ്പോ, വിവോ, ജിയോണി തുടങ്ങിയ ചൈനീസ്* ബ്രാന്*ഡുകള്* അതിവേഗ വളര്*ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും റിപ്പോര്*ട്ട് പറയുന്നു.

    15,000-20,000 രൂപ വിലവരുന്ന മിഡ് എന്*ഡ് സെഗ്മെന്റിലാണ് ഏറ്റവും കൂടുതല്* വളര്*ച്ച രേഖപ്പെടുത്തിയത്. 30,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സെഗ്*മെന്റില്* ഒരു വളര്*ച്ചയുമുണ്ടായില്ല. പ്രീമിയം സെഗ്*മെന്റില്* 55 ശതമാനം വിപണിവിഹിതത്തോടെ സാംസങ് ആധിപത്യം തുടരുകയാണ്. ഗ്യാലക്സി 8 സീരീസിന്റെ ഡിമാന്*ഡ് മൂലം മുന്* പാദത്തേതില്* നിന്നും 13 ശതമാനം വളര്*ച്ചനേടാന്* സാംസങ്ങിനായി. ഈ സെഗ്*മെന്റില്* ആപ്പിളിന് 30 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. മൊത്തത്തിലുള്ള വിൽപനയില്* 25 ശതമാനവും 16 ജിബി ഇന്റേണല്* സ്റ്റോറേജും 2 ജിബി റാമുമുള്ള ഹാന്*ഡ്സെറ്റുകളാണ് വിറ്റുപോയത്. ക്വല്*കോം ചിപ്പ്സെറ്റോട് കൂടിയ സ്മാര്*ട്ട്* ഫോണുകളുടെ വില്പനയില്* 40 ശതമാനം വര്*ധനവുണ്ടായി. ഇതിന് കടപ്പെട്ടിരിക്കുന്നത് മിഡ്-ഏന്*ഡ് ചൈനീസ് ഹാന്*ഡ്*സെറ്റുകളോടാണ്.

    ഇന്ത്യയില്* 3ജി പോലും പൂര്*ണമായും ലഭ്യമായിട്ടില്ലെങ്കിലും കഴിഞ്ഞ പാദത്തില്* വിറ്റ സ്മാര്*ട്ട്*ഫോണുകളില്* 96 ശതമാനവും 4ജി ഉള്ളതായിരുന്നു എന്നതാണ് രസകരമായ കാര്യം. അതേസമയം, സേവനദാതാക്കള്* അവരുടെ 4ജി കവറേജ് ഹസ്ര്വകാലത്തിനുള്ളില്* വര്*ധിപ്പിക്കാനുള്ള സാധ്യത മുന്നില്* കണ്ടാകാം ഉപഭോക്താക്കള്* എല്*ടിഇ സ്മാര്*ട്ട്* ഫോനുകളിലേക്ക് മാറുന്നതെന്നും കൗണ്ടര്* പോയന്റ് പറയുന്നു.

    ഫീച്ചര്* ഫോണുകളിലേക്ക് വന്നാല്* സാംസങ് (26.6 ശതമാനം), ഐ-ടെല്* (15.7 ശതമാനം), മൈക്രോമാക്സ് (8.6 ശതമാനം), ലാവ (7.5 ശതമാനം), ഇന്റക്സ് (6.3) ശതമാനം എന്നിങ്ങനെയാണ് വിപണി വിഹിതം. ഫീച്ചര്* ഫോണുകള്*ക്കുള്ള ഡിമാന്*ഡ് രാജ്യത്ത് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നും 4ജി VoLTE ശേഷിയുള്ള ജിയോഫോണ്* വരുന്നതോടെ ഫീച്ചര്* ഫോണുകളില്* നിന്ന് സ്മാര്*ട്ട്* ഫോണുകളിലേക്ക് മാറുന്നതിന്റെ വേഗത കുറയുമെന്നും കൗണ്ടര്*പോയന്റ് പറയുന്നു.




    മൊത്തത്തിലുള്ള ഫോണ്* വിപണിയില്* (ഫീച്ചര്* ഫോണുകളും, സ്മാര്*ട്ട്*ഫോണുകളും ചേര്*ത്ത്), സാംസങ്, ഐ-ടെല്*, ഷവോമി എന്നിവരാണ്* മുന്നില്*. യഥാക്രമം 24.5 ശതമാനം, 10.2 ശതമാനം, 7.2 ശതമാനവുമാണ് ഇവരുടെ വിപണി വിഹിതം. 7.1 ശതമാനം വിപണി വിഹിതവുമായി മൈക്രോമാക്സ് നാലാം സ്ഥാനത്തും 5.9 ശതമാനം വിപണി വിഹിതവുമായി വിവോ അഞ്ചാം സ്ഥാനത്തുമുണ്ട്. ഈ കാലയളവില്* വിപണിയില്* മൊത്തത്തില്* 4 ശതമാനത്തിന്*റെ വളര്*ച്ച മാത്രമാണ് ഉണ്ടായത്. കൂടാതെ 80 ശതമാനം സ്മാര്*ട്ട്* ഫോണുകളും ഇന്ത്യയില്* തന്നെ നിര്*മിച്ചവയുമായിരുന്നു.

  8. #10628
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    ente kayil oru iphone 7S undu ...new phone ..cover polum potichitu ella ...its a gift from our Dubai office but i don't want to use it ...ethu onnu sell cheyan entha maargam ...?

    like any particular place in bangalore or cochin ?
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  9. #10629
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Quote Originally Posted by ballu View Post
    ente kayil oru iphone 7S undu ...new phone ..cover polum potichitu ella ...its a gift from our Dubai office but i don't want to use it ...ethu onnu sell cheyan entha maargam ...?

    like any particular place in bangalore or cochin ?
    Best is to directly sell it to some IT guy through your friends network.

  10. #10630
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by BangaloreaN View Post
    Best is to directly sell it to some IT guy through your friends network.
    athum nokki ...some are interested pakshe eppo edukan illa ennu ...online nokiyapo indiayil market price 65-70k entho annu kaanikunathu ....oru 50K kittiyal kodukam enna njan vichaarikunathu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •