Page 254 of 260 FirstFirst ... 154204244252253254255256 ... LastLast
Results 2,531 to 2,540 of 2600

Thread: 🚉🚇🛥️ ErnakulaM / Kochi Updates 🏭🏢🚢

  1. #2531
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default


    കുറഞ്ഞ നിരക്കിൽ കുളിർമയുള്ള യാത്ര, ഗതാഗതക്കുരുക്കിന് പരിഹാരം; വാട്ടർമെട്രോ രാജ്യത്തിന് മാതൃക




    കൊച്ചി വാട്ടർ മെട്രോ വൈറ്റില - കാക്കനാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തുന്നു


    കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർമെട്രോ പ്രധാനമന്ത്രി നരേന്ദമോദി ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആദ്യത്തെ വാടർമെട്രോ സംവിധാനത്തിന്റെ ആദ്യഘട്ട സർവീസ് സജ്ജമായിട്ട് ഒരു വർഷമായെങ്കിലും ഔദ്യോഗിക ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പ് നീണ്ടുപോവുകയായിരുന്നു.

    കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ഗതാഗത സംവിധാനങ്ങളിലെ പുത്തൻ രീതികൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വാട്ടർമെട്രോയുടെ വരവ്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന ശീതീകരിച്ച ഇലക്ട്രിക് ബോട്ടുകളാണ് കൊച്ചിയിൽ ജനങ്ങളെ കാത്തിരിക്കുന്നത്. കൊച്ചി നഗരങ്ങളിലെ ​ഗതാ​ഗതകുരുക്കും കാർബൺ ഫുട്പ്രിന്റും കുറയ്ക്കുന്നതിന് വാട്ടർമെട്രോയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നാണ് കരുതുന്നത്. ജലസ്രോതസ്സുകളെ മലിനമാക്കാത്ത ഇലക്*ട്രിക്*-ഹൈബ്രിഡ് സംവിധാനവും ബോട്ടിലുണ്ട്.

    പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് ടെർമിനുകളിൽ നിന്നുമുള്ള സർവീസാണ് ആരംഭിക്കുന്നത്. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാനാകുമെന്നത് യാത്രക്കാരെ വലിയതോതിൽ വാട്ടർ മെട്രോ സംവിധാനത്തിലേക്ക് ആകർഷിക്കുമെന്നാണ് കരുതുന്നത്. ഭിന്നശേഷി സൗഹൃദ ടെർമിനലുകളും ബോട്ടുകളുമാണ് വാട്ടർ മെട്രോയുടേത്. യാത്രക്കാരുടെ എണ്ണം കണക്കാക്കി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോൾ സംവിധാനവും ബോട്ടുകളിലുണ്ട്.


  2. Likes Movie Lover liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2532
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    ബസിനെക്കാൾ സമയലാഭം, നിർമാണം കൊച്ചിയിൽ; വിസ്മയമായി വാട്ടർ മെട്രോ, കൊച്ചി അടിമുടി മാറുമോ?

    മെട്രോ റെയില്* കൊച്ചിയുടെ നഗര ജീവിതത്തെ സ്വാധീനിച്ചതിന് സമാനമായി വാട്ടര്* മെട്രോ കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളിലുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയര്*ത്തുമോ എന്നാണ് കണ്ട
    റിയേണ്ടത്.


    കൊച്ചി വാട്ടർ മെട്രോ.

    തുരുമ്പെടുത്ത ബോട്ടുകളിലെ യാത്രയും പഴഞ്ചന്* ബോട്ടു ജെട്ടി സെറ്റപ്പുമെല്ലാം കൊച്ചിക്കാര്*ക്ക് ഇനി മറക്കാം. രാജ്യത്തെ ആദ്യ വാട്ടര്* മെട്രോ കൊച്ചിയില്* യാഥാര്*ഥ്യമായതോടെ നഗരത്തിലെ ഗതാഗത മേഖല അടിമുടി മാറുകയാണ്. കൊച്ചിയിലെ പ്രധാനപ്പെട്ട 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന വാട്ടര്* മെട്രോ കൊച്ചിയുടെ അടിസ്ഥാന സൗകര്യ മേഖലയിലും ടൂറിസത്തിലും വലിയ മാറ്റം കൊണ്ടുവരുമെന്നാണ് സര്*ക്കാര്* പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്* ഹൈക്കോടതി-വൈപ്പിന്* റൂട്ടിലെ ഓളപ്പരപ്പിലൂടെ കുതിപ്പ് തുടങ്ങിയ വാട്ടര്* മെട്രോ കൊച്ചിയിലെ ദ്വീപുവാസികളുടെ ദൈനംദിന ജീവിതത്തില്* എന്തെല്ലാം മാറ്റങ്ങളായിരിക്കും കൊണ്ടുവരുക? കൊച്ചിയില്* നിലവിലുള്ള ബോട്ട് സര്*വീസുകളില്*നിന്ന് എങ്ങനെയാണ് വാട്ടര്* മെട്രോ വ്യത്യാസപ്പെടുന്നത്?...

    കൊച്ചിയുടെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് നഗരത്തിലെ ജല ഗതാഗതത്തിനും. പുഴയും കായലുകളും താണ്ടിയായിരുന്നു പണ്ടുമുതലേ യാത്രയും ചരക്കുനീക്കവുമെല്ലാം. ഒരു കാലത്ത് അറുപതോളം ജെട്ടികള്* വരെ ഉണ്ടായിരുന്ന കൊച്ചിയില്* ഇപ്പോള്* 20 ജെട്ടികള്* മാത്രമാണ് അവശേഷിക്കുന്നത്. ബോട്ടുകളുടെ എണ്ണവും നന്നേ കുറഞ്ഞു. നഗരത്തിലേക്ക് പെട്ടെന്ന് എത്തിപ്പെടാന്* കഴിയാത്ത ദ്വീപുകളിലുള്ളവര്* ഇന്നും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ ദ്വീപുവാസികളായ യാത്രക്കാര്*ക്കാണ് വാട്ടര്* മെട്രോ ഏറെ സഹായകരമാവുക. വാട്ടര്* മെട്രോ സര്*വീസ് കൂടുതല്* റൂട്ടുകളിലേക്ക് വ്യാപിക്കുന്നതോടെ കൊച്ചിക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടല്*.

    ഗതാഗതക്കുരുക്കില്ല, യാത്രാ സമയം കുറയും
    മെട്രോ റെയിലിന് സമാനമായ ടെര്*മിനലുകളും ടിക്കറ്റ് കൗണ്ടറും അനുബന്ധ സൗകര്യങ്ങളുമാണ് വാട്ടര്* മെട്രോയ്ക്കും. മെട്രോ റെയില്* കൊച്ചിയുടെ നഗര ജീവിതത്തെ സ്വാധീനിച്ചതിന് സമാനമായി വാട്ടര്* മെട്രോ കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളിലുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയര്*ത്തുമോ എന്നാണ് കണ്ടറിയേണ്ടത്. പൊടിയടിക്കാതെ വെയിലു കൊള്ളാതെ സുഗമമായ യാത്ര ലഭിക്കുമെന്നതിനാല്* ദൈനംദിന യാത്രയ്ക്കായി ധാരാളം പേര്* വാട്ടര്* മെട്രോയെ തിരഞ്ഞെടുത്തേക്കാം. ടിക്കറ്റ് നിരക്ക് താരതമ്യേനെ കുറവായതും നഗരത്തിലെ ഗതാഗതക്കുരുക്കില്* നിന്ന് രക്ഷനേടാനാകുമെന്നതും കൂടുതല്* യാത്രക്കാരെ വാട്ടര്* മെട്രോയിലേക്ക് ആകര്*ഷിച്ചേക്കും. .

    കൊച്ചി വാട്ടര്* മെട്രോ |
    യാത്രാസമയം ഗണ്യമായി കുറയുമെന്നതും വാട്ടര്* മെട്രോയുടെ നേട്ടമാണ്. ശരാശരി എട്ട് മുതല്* പത്ത് നോട്ടിക്കല്* മൈല്* വേഗതയില്* വരെ കുതിക്കാന്* വാട്ടര്* മെട്രോയക്ക് സാധിക്കും. ഇപ്പോള്* സര്*വീസ് നടത്തുന്ന ജല ഗതാഗത വകുപ്പിന്റെ ബോട്ടുകള്*ക്ക് ശരാശരി കിട്ടുന്നത് 6 നോട്ടിക്കല്* മൈല്* വേഗമാണ്.
    ഏപ്രില്* 27 മുതല്* സര്*വീസ് ആരംഭിക്കുന്ന വൈറ്റില-കാക്കനാട് റൂട്ടില്* ബസുകളിലെ യാത്രയെക്കാള്* സമയം ലഭിക്കാനും വാട്ടര്* മെട്രോയ്ക്ക് സാധിക്കും. വൈറ്റിലയില്*നിന്ന് ബസില്* കാക്കനാട്ടേക്കുള്ള യാത്രാ സമയം വിവിധ റൂട്ടുകളില്* 45 മിനിറ്റ് മുതല്* ഒരു മണിക്കൂര്* വരെയാണ്. എന്നാല്*, ഇതേ യാത്ര വാട്ടര്* മെട്രോയിലാകുമ്പോള്* 23 മിനിറ്റിനകം എത്തിച്ചേരാനാകും. റോഡ് മാര്*ഗം ഹൈക്കോടതിയില്*നിന്ന് വൈപ്പിനിലേക്ക് ബസിലെത്താന്* ഏകദേശം 20-30 മിനിറ്റോളം സമയമെടുക്കും. ഗതാഗതക്കുരുക്കില്*പ്പെട്ടാല്* അതിലേറെയും. എന്നാല്*, വാട്ടര്* മെട്രോയിലാകുമ്പോള്* ഹൈക്കോടതിയില്*നിന്ന് 20 മിനിറ്റിനകം വൈപ്പിനിലെത്തും. അതേസമയം ഈ രണ്ട് റൂട്ടിലും ബസുകളിലെതിനെക്കാള്* യാത്ര ചാര്*ജ് വാട്ടര്* മെട്രോയ്ക്കുണ്ട്.

    രാജ്യത്തിന് കേരളത്തിന്റെ മാതൃക
    രാജ്യത്തെ ആദ്യ വാട്ടര്* മെട്രോ സംവിധാനവും ഈ വലുപ്പത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ സംയോജിത ജല ഗതാഗത സംവിധാനവുമാണ് കൊച്ചിയിലേതെന്നത് കേരളത്തിനാകെ അഭിമാനകരമായ നേട്ടമാണ്. പദ്ധതിയുടെ ഉദ്ഘാടനവേളയില്* കൊച്ചി വാട്ടര്* മെട്രോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്*ക്കും മാതൃകയാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകളും കേരളത്തിനുള്ള അംഗീകാരമാണ്. കൊച്ചി മെട്രോ റെയിലിന് അനുബന്ധമായി നടപ്പാക്കിയ വാട്ടര്* മെട്രോ പദ്ധതിക്ക് മേല്*നോട്ടം വഹിക്കുന്നത് കെ.എം.ആര്*.എല്ലാണ് (കൊച്ചി മെട്രോ റെയില്* ലിമിറ്റഡ്). കൊച്ചി വാട്ടര്* മെട്രോ ലിമിറ്റഡിനാണ് സര്*വീസിന്റെ ഏകോപന ചുമതല.

    കൊച്ചി വാട്ടര്* മെട്രോ |

    2013-ല്* കെച്ചിയില്* മെട്രോ റെയിലിന്റെ നിര്*മാണം ആരംഭിക്കുമ്പോള്* രാജ്യത്തെ മറ്റിടങ്ങളിലെല്ലാം മാതൃകകള്* പലതുണ്ടായിരുന്നു. അവയില്*നിന്നെല്ലാം പാഠങ്ങള്* ഉള്*ക്കൊണ്ടതിനാല്* പദ്ധതി നടത്തിപ്പില്* വെല്ലുവിളികള്* കുറവായിരുന്നു. എന്നാല്*, വാട്ടര്* മെട്രോയിലേക്ക് വരുമ്പോള്* സ്ഥിതി അതല്ല. രാജ്യത്തെ തന്നെ ആദ്യ വാട്ടര്* മെട്രോയാണിത്. അതിനാല്* വാട്ടര്* മെട്രോകളില്* രാജ്യത്തിന് ഇനി മാതൃക കൊച്ചിയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്*, പ്രത്യേകിച്ച് ഗതാഗതത്തിന് ബദല്* മാര്*ഗം തേടുന്ന രാജ്യങ്ങള്*ക്കും കൊച്ചി മാതൃകയാക്കും.

    നിര്*മാണം കൊച്ചിയിലെ കപ്പല്* ശാലയില്*
    മെയ്ക്ക് ഇന്* ഇന്ത്യ പദ്ധതിക്ക് കുതിപ്പേകി വാട്ടര്* മെട്രോ സര്*വീസിന് ആവശ്യമായ ബോട്ടുകള്* കൊച്ചിയില്* തന്നെ ഡിസൈന്* ചെയ്ത് കൊച്ചി കപ്പല്* ശാലയിലാണ് നിര്*മിച്ചത്. 2019-ലാണ് 23 ബോട്ടുകള്* നിര്*മിക്കുന്നതിന് കൊച്ചി കപ്പല്* ശാലയ്ക്ക് കരാര്* നല്*കിയത്. ഇതുവരെ എട്ട് ബോട്ടുകള്* കപ്പല്* ശാല കെ.എം.ആര്*.എല്ലിന് കൈമാറി. ബാക്കിയുള്ള ബോട്ടുകളും ഈ വര്*ഷം അവസാനത്തോടെ കൈമാറും. ഏകദേശം 7.36 കോടി രൂപയോളമാണ് ഒരു ബോട്ടിന് ചെലവ് കണക്കാക്കുന്നത്. കേരളത്തില്* നിര്*മിച്ച വാട്ടര്* മെട്രോ ബോട്ടുകള്* ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിരുന്നു. ഇലക്ട്രിക് ബോട്ടുകള്*ക്കായുള്ള രാജ്യാന്തര പുരസ്*കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാര്*ഡും കൊച്ചി വാട്ടര്* മെട്രോ നേടിയിയിട്ടുണ്ട്.

    കൊച്ചിന്* റിപ്പ് യാര്*ഡില്* വാട്ടര്* മെട്രോ |

    ചെലവ് 1136 കോടി, വായ്പ ജര്*മനിയില്*നിന്ന്
    കൊച്ചിക്ക് പുതിയ കുതിപ്പേകുന്ന പദ്ധതിയ്ക്ക് 1136.83 കോടി രൂപയാണ് ചെലവു വരുന്നത്. പദ്ധതിയുടെ പ്രഖ്യാപന വേളയില്* 747 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്*, പദ്ധതി നടപ്പാക്കുന്നത് അനിശ്ചതമായി നീണ്ടതോടെ ചെലവും കൂടി. ഈ തുകയില്* ജര്*മ്മന്* ഫണ്ടിംഗ് ഏജന്*സിയായ കെ.എഫ്.ഡബ്യൂയുവില്* നിന്നുള്ള വായ്പയും സംസ്ഥാന സര്*ക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉള്*പ്പെടുന്നു. സംസ്ഥാന സര്*ക്കാരിന് 74 ശതമാനവും കെ.എം.ആര്*.എല്ലിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.
    പദ്ധതി പൂര്*ത്തിയാകുമ്പോള്* പത്ത് ദ്വീപുകളിലായി 38 ടെര്*മിനലുകള്* ബന്ധിപ്പിച്ച് 78 വാട്ടര്* മെട്രോ ബോട്ടുകള്*ക്ക് (100 പേര്*ക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടും 50 പേര്*ക്ക് യാത്ര ചെയ്യാവുന്ന 55 ബോട്ടും) സര്*വ്വീസ് നടത്താന്* സാധിക്കും. ഇതിന്റെ ആദ്യ ഘട്ടമാണ് ഹൈക്കോടതി-വൈപ്പിന്*, വൈറ്റില-കാക്കനാട് ടെര്*മിനലുകള്*. മറ്റ് ടെര്*മിനലിന്റെ നിര്*മാണ ജോലികള്* പൂര്*ത്തിയാകുന്ന മുറയ്ക്ക് അവിടങ്ങളിലും സര്*വീസ് തുടങ്ങും.

    കൊച്ചി വാട്ടര്* മെട്രോ |

    ടിക്കറ്റ് നിരക്ക് 20 രൂപ മുതല്*
    ആദ്യഘട്ടത്തില്* രാവിലെ ഏഴ് മണി മുതല്* വൈകീട്ട് എട്ട് മണിവരെയാണ് സര്*വീസ്. തിരക്കുള്ള സമയങ്ങളില്* 15 മിനിറ്റ് ഇടവേളകളില്* സര്*വീസുണ്ടാകും. പ്രാരംഭഘട്ടത്തില്* യാത്രക്കാരുടെ എണ്ണം പരിശോധിച്ച ശേഷമായിരിക്കും സര്*വീസുകള്*ക്കിടയിലെ സമയം നിജപ്പെടുത്തുന്നത്.
    കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയാണ്. പരമാവധി 40 രൂപയും. ഹൈക്കോടതിയില്*നിന്ന് വൈപ്പിനിലേക്ക് 20 രൂപയും വൈറ്റിലയില്*നിന്ന് കാക്കനാട്ടേക്ക് 30 രൂപയുമാണ് യാത്രാനിരക്ക്. സ്ഥിരം യാത്രക്കാര്*ക്കായി പ്രതിവാര, പ്രതിമാസ, ത്രൈമാസ പാസുകളും കെ.എം.ആര്*.എല്*. നല്*കും. പ്രതിവാര പാസിന് 180 രൂപയും പ്രതിമാസ പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ് നിരക്ക്. കൊച്ചി വണ്* കാര്*ഡ് ഉപയോഗിച്ചും വാട്ടര്* മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്* ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം.
    പ്രതിവാര പാസ് 180 രൂപ യാത്ര 12 തവണ
    പ്രതിമാസ പാസ് 600 രൂപ യാത്ര 50 തവണ
    ത്രൈമാസ പാസ് 1500 രൂപ യാത്ര 150 തവണ


    കായല്* ടൂറിസത്തിന് വിദേശികള്* പറന്നെത്തും

    വാട്ടര്* മെട്രോ യാഥാര്*ഥ്യമായതോടെ പുതിയ ടൂറിസം സാധ്യതകള്* കൂടിയാണ് തുറക്കപ്പെടുന്നത്. കൊച്ചിയിലെ പ്രധാനപ്പെട്ട ദ്വീപുകളെ നഗരഹൃദയവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയില്* വലിയ കുതിച്ചുചാട്ടമുണ്ടാകും. ലോകോത്തര നിലവാരത്തിലുള്ള വാട്ടര്* മെട്രോയിലേറി കൊച്ചിയിലെ കായല്*ക്കാഴ്ച കാണാനെത്തുന്ന വിദേശികളുടെ എണ്ണം വര്*ധിപ്പിക്കുമെന്ന കാര്യത്തിലും സംശയമില്ല. ആഡംബര ബോട്ടില്* കായല്* സവാരിക്ക് രാജ്യത്തിനകത്തുനിന്നു നിരവധി സഞ്ചാരികളെ കൊച്ചിയിലേക്ക് പ്രതീക്ഷിക്കാം. ഇത് ദ്വീപുനിവാസികളുടെ ജീവിത സാഹചര്യ മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങള്* സൃഷ്ടിക്കുന്നതിനും കാരണമാകും. കൊച്ചിയില്* പോയാല്* മെട്രോ റെയിലില്* കയറണമെന്ന് പറയുന്നതുപോലെ ഇനിയങ്ങോട്ട് കൊച്ചിയിലെത്തുന്നവര്* വാട്ടര്* മെട്രോയിലും കയറിയിട്ടേ മടക്കമുള്ളുവെന്ന് പറയുമെന്നും നിശ്ചയമാണ്.

    സജ്ജമായിട്ട് ഒരു വര്*ഷം, ഉദ്ഘാടനം നീണ്ടു
    കൊച്ചി വാട്ടര്* മെട്രോയുടെ ആദ്യഘട്ട സര്*വീസ് സജ്ജമായിട്ട് ഒരു വര്*ഷത്തിലേറെ ആയെങ്കിലും ഉദ്ഘാടനം വൈകുകയായിരുന്നു. ഔദ്യോഗിക ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്കായുള്ള കാത്തിരിപ്പും സര്*വീസ് അനന്തമായി നീളാന്* കാരണമായി. ഏകദേശം ഒരു വര്*ഷത്തിന് മുമ്പ് തന്നെ വാട്ടര്* മെട്രോയുടെ ആദ്യ ബോട്ടായ മുസിരീസ് പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. പിന്നാലെ ഏഴ് ബോട്ടുകളും വാട്ടര്* മെട്രോയുടെ ഭാഗമായി. ഇവയെല്ലാം കഴിഞ്ഞ കുറേ മാസങ്ങളായി കൊച്ചി കായലിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നിരവധി പരീക്ഷണ ഓട്ടങ്ങള്* പൂര്*ത്തിയാക്കി. ഒടുവില്* കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്*നിന്നുള്ള അറിയിപ്പ് ലഭിച്ചതോടെ കാത്തിരിപ്പിന് വിരാമമായി. ഏപ്രില്* 24, 25 തീയതികളിലായി നിശ്ചയിച്ച രണ്ട് ദിവസത്തെ കേരള സന്ദര്*ശനത്തിനിടെ വാട്ടര്* മെട്രോയും ഉദ്ഘാടനം ചെയ്യുമെന്ന അറിയിപ്പ് പെട്ടെന്നാണ് ലഭിച്ചതെങ്കിലും കെ.എം.ആര്*.എല്*. വേഗത്തില്* തന്നെ ഒരുങ്ങള്* പൂര്*ത്തിയാക്കി.

    അപകടമുണ്ടായാല്* കുതിച്ചെത്തും 'ഗരുഡ'
    യാത്രക്കാരുടെ സുരക്ഷയില്* വാട്ടര്* മെട്രോയ്ക്ക് വിട്ടുവീഴ്ചയില്ല. അതിനൂതനമായ പല സുരക്ഷ സൗകര്യങ്ങളും ബോട്ടില്* ഉള്*പ്പെടുത്തിയിട്ടുണ്ട്. ഒരിക്കലും തകരില്ലെന്ന വിശേഷണത്തോടെ കടലിലേക്കിറങ്ങിയ ടൈറ്റാനിക് വരെ കന്നിയാത്രയില്* അപകടത്തില്*പ്പെട്ടതാണ് ചരിത്രം. അതിനാല്* എത്രയെല്ലാം സുരക്ഷാ സംവിധാനങ്ങള്* ഉണ്ടെന്ന് പറഞ്ഞാലും യാത്ര വെള്ളത്തിലൂടെ ആയതിനാല്* അപകടം പതിയിരിപ്പുണ്ട്. യാത്രയ്ക്കിടെ വാട്ടര്* മെട്രോ അപകടത്തില്*പ്പെട്ടാല്* ബോട്ടിനടുത്തേക്ക് കുതിച്ചെത്താന്* പ്രത്യകമായി നിര്*മിച്ച ഗരുഡ എന്ന റെസ്യൂകു ബോട്ടും കെ.എം.ആര്*.എല്*. സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്* ഗരുഡ പാഞ്ഞെത്തി രക്ഷാപ്രവര്*ത്തനം നടത്തും.

    ഗരുഡ |

    പോണ്ടിച്ചേരി ആസ്ഥാനമായ അള്*ട്രാ മറൈന്* യാട്ട്സ് പ്രൈവറ്റ് ലിമറ്റഡ് ആണ് ഈ അത്യാധുനിക സൗകര്യങ്ങളുള്ള എമര്*ജന്*സി റെസ്പോണ്*സ് കം വര്*ക്ബോട്ട് നിര്*മിച്ചത്. 18 നോട്ട്സ് ഡിസൈന്* സ്പീഡ് ഉള്ള ഫാസ്റ്റ് ബോട്ടിന് 22 നോട്ട്സ് വരെ വേഗം കൈവരിക്കാനാവും. അതായത് അടിയന്തര ഘട്ടത്തില്* വാട്ടര്* മെട്രോ ബോട്ടിനെക്കാള്* മൂന്നിരട്ടിയോളം വേഗത്തില്* കുതിച്ചെത്താന്* ഗരുഡയ്ക്ക് സാധിക്കും.
    വാട്ടര്* മെട്രോയുടെ പാസഞ്ചര്* ഫ്ലീറ്റിന് സുരക്ഷയൊരുക്കുക, അത്യാവശ്യ ഘട്ടങ്ങളില്* റെസ്*ക്യൂ, ടോയിംഗ്, ഇവാക്വേഷന്* തുടങ്ങി വാട്ടര്* ആംബുലന്*സായും വരെ ഗരുഡയെ ഉപയോഗപ്പെടുത്താം. കൊച്ചി വാട്ടര്* മെട്രോ പദ്ധതിയില്* ഇത്തരം നാല് ബോട്ടുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

    പാലൂട്ടാന്* ഫീഡിങ് ഏരിയ, 15 മിനിറ്റില്* ചാര്*ജിങ്
    പൂര്*ണമായും ശീതീകരിച്ച വാട്ടര്* മെട്രോ ബോട്ടില്* നൂറു പേര്*ക്ക് സഞ്ചരിക്കാം (50 പേര്*ക്ക് ഇരുന്നും 50 പേര്*ക്ക് നിന്നും). കായല്*ക്കാഴ്ചകള്* ആസ്വദിക്കാന്* വലിയ പനോരമിക് വിന്*ഡോ ആണ് ബോട്ടിനകത്തെ പ്രധാന ആകര്*ഷണം. സൗകര്യപ്രദമായ ഇരിപ്പിടങ്ങള്* മെട്രോ റെയിലിന് സമാനം. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്*ക്ക് കുട്ടികളെ പാലൂട്ടാന്* ഫീഡിങ് ഏരീയ, യാത്രക്കാര്*ക്ക് അറിയിപ്പുകള്* നല്*കാന്* പാസഞ്ചര്* അനൗണ്*സ്മെന്റ് സിസ്റ്റം, യാത്രാവിവരങ്ങള്* നല്*കാന്* ഡിസ്പ്ലേ, മൊബൈല്* ചാര്*ജര്* എന്നിവയും ക്യാബിനിലുണ്ട്. ഭിന്നശേഷി സൗഹൃദ ടെര്*മിനലുകളും ബോട്ടുകളുമാണ് വാട്ടര്* മെട്രോയുടേത്. ഉദ്ഘാടന യാത്രയില്* ഒരു ബോട്ടില്* സഞ്ചരിച്ചതും ഭിന്നശേഷി കുട്ടികളായിരുന്നു.
    ബാറ്ററിയിലും ഡീസല്* ജനറേറ്റര്* വഴിയും പ്രവര്*ത്തിപ്പിക്കാവുന്ന ഹൈബ്രിഡ് ബോട്ടാണിത്. അടിയന്തര ഘട്ടത്തില്* ബാറ്ററിയുടെ ചാര്*ജ് തീര്*ന്നാല്* യാത്ര തുടരുന്നതിനാണ് ഡീസല്* ജനറേറ്റര്*. ബോട്ടുകള്* ചാര്*ജ് ചെയ്യാന്* സ്റ്റേഷനുകളില്* പ്രത്യേക സംവിധാനവുമുണ്ട്. 15 മിനിറ്റ് മതി ചാര്*ജിങ്ങിന്. അതിനാല്* ഒരു ട്രിപ്പ് കഴിഞ്ഞ്* ടെര്*മിനലുകളില്* നിര്*ത്തി അടുത്തയാത്ര പുറപ്പെടുന്നതിന് മുമ്പുതന്നെ ബോട്ട് പൂര്*ണമായും ചാര്*ജ് ചെയ്യാനുമാകും.



    ഓളപ്പരപ്പിലെ ശാന്തതയും വാട്ടര്* മെട്രോ ബോട്ടുകളുടെ പ്രധാന സവിശേഷതകളിലൊന്നാണ്. യാത്ര ബോട്ടിലാണെന്ന് പോലും ചിലപ്പോള്* മറന്നുപോയേക്കാം. എന്*ജിന്* ശബ്ദമോ വൈബ്രേഷനോ ഇല്ലാത്തതിനാല്* ശബ്ദരഹിതമായി കായല്* യാത്ര ആസ്വദിക്കാം. ശീതീകരിച്ച ക്യാബിന് പുറമേ ബോട്ടിന് പിന്നില്* കാഴ്ചകള്* കാണാനാവുന്ന വിധത്തില്* ചെറിയൊരു ഓപ്പണ്* ഡെക്കുണ്ട്. എന്നാല്* ടൂറിസം ആവശ്യത്തിന് ബോട്ട് ഉപയോഗിക്കുന്ന സാഹചര്യത്തില്* മാത്രമേ ഈ ഡെക്കുകളിലേക്ക് പ്രവേശനമുള്ളു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സാധാരണ യാത്രയില്* ഇവിടേക്ക് ആരേയും അനുവദിക്കില്ല.

    പേടിക്കേണ്ട, ഫ്*ളോട്ടിങ് പോണ്ടൂണുകളുണ്ട്*
    അപകടമുണ്ടായാല്* ധരിക്കേണ്ട ലൈഫ് ജാക്കറ്റ് സീറ്റിനടിയിലും സീറ്റിനോട് ചേര്*ന്ന ബോക്സുകളിലും സൂക്ഷിച്ചിട്ടുണ്ട്. 100 പേര്*ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്* 110 ലൈഫ് ജാക്കറ്റുകളുണ്ടുണ്ടാകും. ഇതിനുപുറമേ ചില്*ഡ്രന്*സ്, ഇന്*ഫന്റ് ലൈഫ് ജാക്കറ്റുകളും ബോട്ടിലുണ്ട്. വിമാനത്തിലേതിന് സമാനമായി യാത്ര ആരംഭിക്കുന്നതിന് മുമ്പ് അടിയന്തര ഘട്ടത്തില്* സുരക്ഷാ സംവിധാനങ്ങള്* എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് യാത്രക്കാര്*ക്ക് നിര്*ദേശങ്ങളും നല്*കും. വിമാനത്തില്* എയര്*ഹോസ്റ്റസ് നേരിട്ടാണ് നിര്*ദേശം നല്*കുന്നതെങ്കില്* ഇവിടെ സ്*ക്രീനില്* തെളിയുന്ന വീഡിയോ വഴിയാണ് നിര്*ദേശം.
    ബോട്ടിലെ പരമാവധി കപ്പാസിറ്റി 100 യാത്രക്കാരാണ്. 100 പേര്* കയറിയാല്* പിന്നീട് ബോട്ടിനുള്ളിലേക്ക് ആര്*ക്കും പ്രവേശിക്കാന്* പറ്റാത്ത രീതിയില്* പാസഞ്ചര്* കണ്*ട്രോള്* സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടുതല്* യാത്രക്കാര്* കയറിയത് മൂലമുള്ള അപകടങ്ങള്* ഇല്ലാതാക്കാന്* ഇതുവഴി സാധിക്കും. ഫ്ളോട്ടിങ് പോണ്ടൂണുകളാണ് (ജെട്ടികള്*) വാട്ടര്* മെട്രോയുടെ മറ്റൊരു സവിശേഷത. വേലിയേറ്റ-വേലിയിറക്ക സമയങ്ങളില്* ബോട്ടിന്റെ അതേനിരപ്പില്*ത്തന്നെ ജെട്ടികള്* പൊങ്ങിക്കിടക്കുന്നതിനായി സജ്ജീകരിച്ച സംവിധാനമാണിത്. ഇതോടെ വേലിയേറ്റ-വേലിയിറക്ക സമയങ്ങളില്* യാത്രക്കാര്*ക്ക് ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ എളുപ്പത്തില്* കയറാനും ഇറങ്ങും സാധിക്കും.


    വാട്ടര്* മെട്രോബോട്ട് ഓടിക്കുന്ന ബോട്ട് മാസ്റ്റര്* മുന്നിലുള്ള വീല്*ഹൗസില്* ഇരുന്നാണ് ബോട്ട് നിയന്ത്രിക്കുക. ഇതിനു പിന്നിലാണ് യാത്രക്കാര്*ക്കുള്ള ഇരിപ്പിടം. അടിയന്തര ഘട്ടത്തില്* ബോട്ട് മാസ്റ്ററുമായി സംസാരിക്കാന്* ഒരു ടോക്ക് ബാക്ക് സിസ്റ്റവും ക്യാബിനുള്ളില്* നല്*കിയിട്ടുണ്ട്. സാധാരണ വലിയ കപ്പലുകളില്* മാത്രം ഉപയോഗിക്കുന്ന പല സംവിധാനങ്ങളും സുരക്ഷയ്ക്കായി വാട്ടര്* മെട്രോയില്* ഉള്*പ്പെടുത്തിയിട്ടുണ്ട്. രാത്രിയില്* മുന്നിലുള്ള കാഴ്ച വ്യക്തമായി കാണാന്* തെര്*മല്* ക്യാമറ, നൈറ്റ് നാവിഗേഷനുവേണ്ടി റഡാര്* എന്നിവയെല്ലാം ബോട്ടിലുണ്ട്. നൂതന സംവിധാനങ്ങള്* ഉള്ളതിനാല്* മറ്റു ബോട്ടുകളെ അപേക്ഷിച്ച് വാട്ടര്* മെട്രോയുടെ നിയന്ത്രണവും വളരെ എളുപ്പമാണ്. സദാസമയവും വൈറ്റിലയിലെ കണ്*ട്രോള്* സെന്ററിന്റെ നിരീക്ഷണവലയത്തിലാകും ബോട്ടുകളെന്നതും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും

    2016-ല്* നിര്*മാണ പ്രവര്*ത്തനം ആരംഭിച്ച കൊച്ചി വാട്ടര്* മെട്രോയുടെ ആദ്യഘട്ടം 2024-ലാണ് പൂര്*ത്തിയാവുക. ഇതോടെ ദിനംപ്രതി ദിനംപ്രതി 34000-ത്തോളം യാത്രക്കാര്* വാട്ടര്* മെട്രോയില്* യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 2035-ഓടെ പദ്ധതി പൂര്*ത്തിയാകുമ്പോള്* ദിനംപ്രതി ഒന്നര ലക്ഷത്തോളം യാത്രക്കാര്* വാട്ടര്* മെട്രോയെ ആശ്രയിക്കുമെന്നും കെ.എം.ആര്*.എല്*. കണക്കാക്കുന്നു.


  5. #2533

    Default

    Off topic Kochi population less than 10 lakhs alla ketto. Kochi population is more than 25 lakhs. Pakshe corporation limit is is only 6 lakhs. Pakshe city has expanded beyond corporation limits. Lulu mall, Infopark, Vallarpadam terminal okke corporationte purathu aanu. So oru bigger area undu which is Kochi metropolitan area

    Baaki ella citiesum corporation limit kootumbo ippozhum kochi pazhaya 1960 limits thanne. Metro rail okke aluva to thripunithura aanu. Major portion outside the corporation

    Quote Originally Posted by Iyyer The Great View Post
    Usually even top grossing/widely received malayalam films polum kaanunnath 90% malayalees thanne aanu..ithinum njaan kadnappo crowd ethaandu motham thanne malayalees aayirunnu..

    Malayali population in Bangalore is estimated to be around 10 lakhs which is more than the whole population of Kochi/Tvm city..so it is a big market for Malayalam films..

    But it is nothing compared to the total population of Bangalore which is more than 85 lakhs..vere level aakanamenkil others should also start seeing our films in large numbers..
    2018 movie -Pride of Mollywood.

  6. #2534

    Default

    Auto kk min charge 30 ullappol 10 mins AC boat service nu just ₹20? Ennitt kurach kazhinj water metro prathisandhiyil enn parayanano?

    They should atleast double the price.. ₹40-₹80 is reasonable for AC service.

  7. #2535
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    ജലമെട്രോ: സാധ്യതകൾ

    അരൂക്കുറ്റിക്കും പെരുമ്പളത്തിനും ജലമെട്രോ ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലകളിലേക്കു നീട്ടണമെന്ന് ആവശ്യം



    പൂച്ചാക്കൽ : കൊച്ചി ജലമെട്രോ അരൂക്കുറ്റിയിലേക്കും പെരുമ്പളത്തേക്കും നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ജലമെട്രോ ഇടക്കൊച്ചി, കുമ്പളം തുടങ്ങിയ സ്ഥലങ്ങളിലേക്കു നീട്ടാൻ ഇപ്പോൾ നീക്കംനടക്കുന്നുണ്ട്.

    ഇതിനോടൊപ്പംതന്നെ ഇതിന്റെ സമീപപ്രദേശങ്ങളായ അരൂക്കുറ്റിയിലേക്കും പെരുമ്പളത്തേക്കും നീട്ടുകയാണെങ്കിൽ ആലപ്പുഴ ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലുള്ളവർക്കു വളരെയധികം ഗുണംചെയ്യും.

    മുമ്പ് എറണാകുളം ഭാഗത്തേക്കു ബോട്ട് ഉണ്ടായിരുന്ന സ്ഥലങ്ങളാണു പെരുമ്പളവും അരൂക്കുറ്റിയും. റോഡ് ഗതാഗതം ശക്തിപ്പെട്ടപ്പോൾ ബോട്ടുകളെല്ലാം നിലച്ചുപോയി. നിലവിൽ വൈക്കം - എറണാകുളം വേഗബോട്ട് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയശേഷം തിരികെ എത്തിയിട്ടുമില്ല.

    പെരുമ്പളം, അരൂക്കുറ്റി എന്നിവിടങ്ങളിൽനിന്ന് എറണാകുളം ബോട്ട് ജെട്ടി, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജലമെട്രോ സർവീസുകൾ തുടങ്ങാവുന്നതാണ്.

    കോടികൾ ചെലവഴിച്ചു നിർമിച്ച അരൂക്കുറ്റി പുരവഞ്ചി ടെർമിനൽ ഇപ്പോൾ ഉപയോഗിക്കാതെ വെറുതെ കിടക്കുകയാണ്. കൊച്ചി ജലമെട്രോ അരൂക്കുറ്റി ഭാഗത്തേക്കു നീട്ടുകയാണെങ്കിൽ പുരവഞ്ചി ടെർമിനൽ ഉപയോഗപ്പെടുത്താനും കഴിയും.

    വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി തമിഴ്*നാട് സർക്കാർ പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മാരകം അരൂക്കുറ്റിയിൽ നിർമിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരെ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെപേരിൽ ആദ്യമായി ജയിലിൽ അടച്ച പ്രദേശമാണ് അരൂക്കുറ്റി. ഇത് യാഥാർഥ്യമാകുന്നതോടെ സഞ്ചാരികൾ അരൂക്കുറ്റിയിലേക്ക് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

  8. #2536

    Default

    Queens Walkway in Kochi to become first free Wi-Fi street in Kerala.




    The project is being implemented using ₹31.86 lakh allocated from the MP fund of Hibi Eden.

    The Wi-Fi facility will be made available for free along the 1.80-km stretch of the Goshree - Chathiyath Road.

    Congress MP Shashi Tharoor on Thursday 25th May inaugurated the Wi-Fi facility at Queen's Walkway in Kochi, making it the first Wi-Fi street in Kerala.

    GPS: https://goo.gl/maps/keimXUPg1s8xDFw5A

    Street view: Not Available
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  9. #2537

    Default

    കൊച്ചിയിലേക്ക് മറ്റൊരു അന്താരാഷ്ട്ര എയർ ലൈൻ കൂടി


    VietJet

    നെടുമ്പാശേരി: വിയറ്റ്*നാമിലെ നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ വിയറ്റ്* ജെറ്റ് വിയറ്റ്*നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്ന്* കൊച്ചിയിലേക്ക്* നേരിട്ടുള്ള സർവീസ് ആഗസ്റ്റ് 12ന് തുടങ്ങും. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും സർവീസ്.

    കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 11.30 പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 6.40ന്* ഹോചിമിൻ സിറ്റിയിലെത്തും. തിരിച്ച്* ഹോചിമിൻ സിറ്റിയിൽ നിന്ന് പ്രാദേശിക സമയം വൈകീട്ട് 7.20 പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50ന്* കൊച്ചിയിലെത്തും. ഡൽഹി, മുംബൈ, അഹമ്മദാബാദ്* നഗരങ്ങളിലേക്ക് വിയറ്റ്* ജെറ്റ് ഇപ്പോൾ സർവീസ്* നടത്തുന്നുണ്ട്.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. Likes BangaloreaN liked this post
  11. #2538

    Default

    Chittilappilly Square, a wellness park and event hub opens in Kochi

    Wish to rock climb or hand glide? Want to dual cycle or Go Kart with your family? Or simply stroll around in a manicured landscape. Then head to Chittilappilly Square, a Wellness Park and Event Hub which opened on April 2, 2023 in Kakkanad. Manoj TP, manager Technical, of the facility says, “This 11-acre facility is positioned as a public space primarily for senior citizens and kids.” The sporting arena consists of Basketball and Volleyball courts, roller skating rink, cycling and walking tracks, two swimming pools and an open air gym. On the day of the launch the children’s traffic park and three adventure activities— rock climbing, a high rope course and a handgliding/ Zipline—will be opened. Manoj says that the space has provision for entertainment too.

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  12. #2539
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    ഡ്രോപ് പദ്ധതിക്ക് മുനമ്പം ഹാർബറിൽ തുടക്കം

    കടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗം ചെയ്യുന്ന ഡ്രൈവ് ടു റിക്കവർ ഓഷ്യൻ പ്ലാസ്റ്റിക് പദ്ധതി (ഡ്രോപ്) മുനമ്പം ഹാർബർ ലേലംഹാളിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യു

    കേരള ഫിഷറീസ് വകുപ്പ്, എം.പി.ഇ.ഡി.എ. നെറ്റ്ഫിഷ്, ഫിഷിങ്* ഹാർബർ മാനേജ്*മെന്റ് സൊസൈറ്റി, മുനമ്പം ഫിഷിങ്* ബോട്ട് ഓണേഴ്*സ് ആൻഡ് ഓപ്പറേറ്റേഴ്*സ് കോ-ഓർഡിനേഷൻ കമ്മിറ്റി, തരകൻസ് അസോസിയേഷൻ മുനമ്പം, ഫിഷറീസ്* ഹാർബർ തരകൻസ് അസോസിയേഷൻ മുനമ്പം എന്നിവയുടെ പങ്കാളിത്തത്തോടെ 30 മുതൽ ആരംഭിക്കും.

    ഹാർബറിലെ 600 ബോട്ടുകളിലൂടെ ഏകദേശം 10-12 ടൺ പ്ലാസ്റ്റിക് ആണ് പ്രതിമാസം ശേഖരിക്കാനാണ് ലക്ഷ്യമെന്ന് പ്ലാൻ അറ്റ് എർത്ത് സി.ഇ.ഒ. ലിയാസ് കരീം പറഞ്ഞു.

  13. #2540
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    പുറംകടലിൽ ഹാര്*ബര്*: കൊച്ചിയിൽ ഇനി വലിയ കപ്പലുകൾ നങ്കൂരമിടും


    കൊച്ചി ഔട്ടർ ഹാർബർ പദ്ധതി നടപ്പാക്കാൻ തയ്യാറെടുക്കുകയാണ് തുറമുഖവകുപ്പ്. കൊച്ചി പുറംകടലിൽ ഈ ഹാർബർ വരുന്നതോടെ വലിയ കപ്പലുകൾക്ക് നങ്കൂരമിടാനാകും. ഇത് കൊച്ചിയുടെ വ്യാവസായികവളര്*ച്ചയെ കാര്യമായി സഹായിക്കും.





    കേരളത്തിലെ ഏറ്റവു വലിയ തുറമുഖമായിരുന്ന മുസരീസിന്റെ പതനത്തോടെയാണ് കൊച്ചി തുറമുഖം രൂപപ്പെട്ടത്. 1341ലെ പെരിയാറിലെ മഹാപ്രളയാന്തരമാണ് കൊച്ചി തുറമുഖം രൂപപ്പെടുന്നത്. 1936ല്* ഔദ്യോഗികമായി സ്ഥാപിതമായതാണ് കൊച്ചി തുറമുഖം.1964 മുതല്* കൊച്ചി തുറമുഖം കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിലൊന്നാണ്. എന്നാല്* ഈ കൊച്ചി തുറമുഖത്തിന് പുതിയൊരു മുഖം കൂടി ലഭ്യമാകാന്* പോവുകയാണ്. കൊച്ചി പുറംകടലില്* തുറമുഖവും വ്യവസായ സോണുകളും വിഭാവനം ചെയ്യുന്ന കൊച്ചി ഔട്ടര്* ഹാര്*ബര്* പദ്ധതിക്ക് കൊച്ചി തുറമുഖ ട്രസ്റ്റ് വീണ്ടും ജീവന്* നല്*കിയിരിക്കുകയാണ്.

    8 വര്*ഷം മുമ്പ് സാധ്യതാപഠനം നടത്തി പങ്കാളികളെ കണ്ടെത്താന്* താല്*പ്പര്യപത്രം ക്ഷണിച്ചെങ്കിലും പദ്ധതി മുടങ്ങിപ്പോവുകയായിരുന്നു. എന്നാല്* മുടങ്ങിപ്പോയ കൊച്ചി ഔട്ടര്* ഹാര്*ബര്* പദ്ധതിയാണ് തുറമുഖ ട്രസ്റ്റിന്റെ വിഷന്* 2047ന്റെ ഭാഗമായി പുനരുജ്ജീവിപ്പിക്കുന്നത്. കൊച്ചി ഔട്ടര്* ഹാര്*ബര്* പദ്ധതി നടപ്പിലാകുന്നതോടെ വലിയ കപ്പലുകളടക്കം കൊച്ചി തുറമുഖത്ത് നങ്കൂരമിടും. പ്രതിവര്*ഷം 20 ദശലക്ഷം മെട്രിക് ടണ്* കയറ്റുമതി അധിഷ്ഠിത എണ്ണ ശുദ്ധീകരണശാലയ്*ക്കോ ദ്രാവക വ്യപാര കേന്ദ്രത്തിനോ അനുയോജ്യമാകുന്നതായിരിക്കും ഈ തുറമുഖം. മാത്രമല്ല, അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിനോട് ചേര്*ന്നുള്ള കൊച്ചി തുറമുഖത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം തുറമുഖത്തിന്റെ പ്രാധാന്യം ഇരട്ടിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ വളര്*ച്ചയ്ക്ക് വലിയ സംഭാവന നല്*കുന്നതായിരിക്കും തുറമുഖം. മാത്രവുമല്ല, കൊച്ചി ഔട്ടര്* ഹാര്*ബര്* യാഥാര്*ഥ്യമാകുന്നതോടെ ഡ്രെഡ്ജിംഗ് ചിലവ് വലിയ തോതില്* കുറയും.

    ഏകദേശം 15,000 കോടി രൂപ ചെലവുവരുന്ന പദ്ധതിയെക്കുറിച്ചുള്ള പ്രാരംഭപഠനം നടത്തിയത് പൂനൈയിലെ സെന്*ട്രല്* വാട്ടര്* ആന്*ഡ് പവര്* റിസര്*ച്ച് സ്റ്റേഷനും മദ്രാസ് ഐഐടിയും ചേര്*ന്നാണ്. തുടര്*ന്ന് സെന്*ട്രല്* വാട്ടര്* പവര്* റിസര്*ച്ച് സ്റ്റേഷന്* സാധ്യതാപഠനം നടത്തി താല്*പ്പര്യപത്രം ക്ഷണിച്ചു. 2015ല്* ഇന്ത്യന്* നാവികസേനയുടെ പങ്കാളിത്തമുറപ്പിച്ച് പദ്ധതി കേന്ദ്രസര്*ക്കാരിന് സമര്*പ്പിച്ചെങ്കിലും സേന അപ്രതീക്ഷിതമായി പിന്മാറിയതോടെ പദ്ധതി മുടങ്ങിപ്പോവുകയായിരുന്നു.

    എന്താണ് കൊച്ചി ഔട്ടര്* ഹാര്*ബര്* പദ്ധതി?

    പുതുവൈപ്പ്, ഫോര്*ട്ട് കൊച്ചി തീരത്തിന് പടിഞ്ഞാറ് എറണാകുളം കപ്പല്*ച്ചാലിന് ഇരുപുറത്തുമായി പുലിമുട്ടുകള്* സ്ഥാപിച്ച് ഭൂമി ഒരുക്കിയാണ് കൊച്ചി ഔട്ടര്* ഹാര്*ബര്* പദ്ധതി വികസിപ്പിക്കുന്നത്. കപ്പല്*ച്ചാലിന് വടക്കുഭാഗത്ത് 6676 മീറ്റര്* നീളത്തിലും തെക്ക് 4850 മീറ്റര്* നീളത്തിലുമാണ് പുലിമുട്ടുകള്* സ്ഥാപിക്കാനാവുക. ഇങ്ങനെ പുലിമുട്ടുകള്* സ്ഥാപിക്കുക വഴി വടക്ക് ഭാഗത്ത് 2600 ഏക്കറും തെക്ക് 650 ഏക്കര്* ഭൂമിയും ഒരുക്കിയെടുക്കാം. പുലിമുട്ടുകള്* സ്ഥാപിച്ചിടത്തു നിന്ന് ഫോര്*ട്ട് കൊച്ചിയിലേക്ക് രണ്ടു കിലോമീറ്റര്* നീളത്തില്* കടലിനുമുകളിലൂടെ പാലം കൂടി നിര്*മിക്കും. കൊച്ചി ഔട്ടര്* ഹാര്*ബര്* പദ്ധതി യാഥാര്*ഥ്യമാകുന്നതോടെ തുറമുഖത്തിനു പുറമേ കണ്ടെയ്*നര്* ടെര്*മിനല്*, ലോജിസ്റ്റിക് പാര്*ക്ക്, വെയര്*ഹൗസുകള്*, ഓയില്* ട്രേഡിങ് ഹബ്ബ്, പെട്രോകെമിക്കല്* വ്യവസായങ്ങള്* എന്നിവയ്ക്കും ഇവിടെ സൗകര്യം ഒരുക്കാനാകും.

    വലിയ കപ്പലുകള്*

    രാജ്യങ്ങള്* തമ്മില്* കനത്ത മത്സരങ്ങള്* നടക്കുന്നുണ്ടെന്ന കാര്യം ഏവര്*ക്കും അറിവുള്ള കാര്യമാണ്. ചരക്കു കൈമാറ്റം രാജ്യങ്ങളുടെ വളര്*ച്ചയില്* സുപ്രധാനമാണെന്നതാണ് വസ്തുത. എന്നാല്* ചരക്കു കൈമാറ്റത്തിന് വലിയ കപ്പലുകള്* തുറമുഖത്തേക്ക് അടുക്കേണ്ടതായുണ്ട്. അങ്ങനെ വലിയ കപ്പലുകള്* തുറമുഖത്തേക്ക് എത്തുന്നതില്* തുറമുഖത്തിന്റെ ആഴത്തിന് വലിയ പ്രാധാന്യമുണ്ട്. കൊച്ചി തുറമുഖത്തിന്റെ പ്രധാന എതിരാളിയായ കൊളംബോ തുറമുഖത്തിന്റെ ആഴം 18 മീറ്ററാണ്. നിലവില്* കൊച്ചി തുറമുഖത്തിന്റെ ആഴം 14.5 മീറ്ററാണ്. ഇത് വര്*ദ്ധിപ്പിക്കുക വഴി സ്വഭാവികമായി രൂപം കൊണ്ട കൊച്ചി തുറമുഖത്ത് വലിയ കപ്പലുകള്* നങ്കൂരമിടും.

    കൊച്ചി തുറമുഖത്തിന്റെ നേട്ടങ്ങള്*

    2021-22 വര്*ഷത്തില്* കൊച്ചി തുറമുഖം വഴി 34.55 മില്യണ്* മെട്രിക് ടണ്* ചരക്കാണ് കടന്നുപോയത്. 2020-21 വര്*ഷത്തേക്കാള്* 9.67 ശതമാനത്തിന്റെ വര്*ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ തന്നെ എല്*പിജി രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കൊച്ചി തുറമുഖ പദ്ധതി യാഥാര്*ഥ്യമാകുന്നതോടെ സാധ്യമാകും. നിലവിലെ കേരളത്തിന് ആവശ്യമുള്ള എല്*പിജിയുടെ 90 ശതമാനവും മംഗലാപുരത്തുനിന്നാണ് എത്തിക്കുന്നത്. പുതുവൈപ്പിനിലെ എല്*പിജി ഇമ്പോര്*ട്ട് പ്ലാന്റിന് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് ജെട്ടിയുടെ ക്യാപിറ്റല്* ഡ്രെഡ്ജിംഗ്. ഇത് പൂര്*ത്തിയാകുന്നതോടെ റോഡ് മാര്*ഗ്ഗമുള്ള ചരക്കുനീക്കവും ഒഴിവാക്കപ്പെടും. മാത്രവുമല്ല റോഡുകളില്* ഉണ്ടാകാറുള്ള അപകടങ്ങളും വലിയ തോതില്* കുറയും. മറ്റ് വികസന വഴികളടഞ്ഞ കൊച്ചിയെ സംബന്ധിച്ച് ഔട്ടര്* ഹാര്*ബര്* പദ്ധതിയിലൂടെ മാത്രമേ ഇനി മുന്നോട്ട് പോകാനാവുകയുള്ളൂ. കടല്*ശോഷണം ഉള്*പ്പടെയുള്ള പുതിയ വെല്ലുവിളികളെ പ്രതിരോധിക്കാന്* ശേഷിയുള്ളതാണ് ഔട്ടര്* ഹാര്*ബര്* പദ്ധതി. മാത്രമല്ല, അടിക്കടിയുള്ള ഡ്രെഡ്ജിങ് ഒഴിവാക്കുന്നതിനും ഇത് ഉപകാരപ്രദമായിരിക്കും. അതുവഴി സാമ്പത്തികമായുണ്ടാകുന്ന നഷ്ടങ്ങള്* പരിഹരിക്കാന്* സഹായിക്കുന്നതായിരിക്കും ഔട്ടര്* ഹാര്*ബര്* പദ്ധതി.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •