Page 251 of 260 FirstFirst ... 151201241249250251252253 ... LastLast
Results 2,501 to 2,510 of 2599

Thread: 🚉🚇🛥️ ErnakulaM / Kochi Updates 🏭🏢🚢

  1. #2501

    Default


    ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ലുലുമാളിലേക്കുള്ള സ്കൈവോക് തുറന്നു | lulu sky walkway by Manorama News 2 hours ago 91 seconds 736 views

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. Sponsored Links ::::::::::::::::::::Remove adverts
  3. #2502
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ പുനരുജ്ജീവന പ്രവർത്തനങ്ങൾ റെയിൽവേ ആരംഭിക്കുന്നു.

  4. #2503
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    After a long time happen to pass through idapally Jn from Aluva.
    Njetti.... They have converted that Jn to the most happening street in the city... Brigade road orma vannu... Good job
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #2504
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by ballu View Post
    After a long time happen to pass through idapally Jn from Aluva.
    Njetti.... They have converted that Jn to the most happening street in the city... Brigade road orma vannu... Good job
    Its our pride city junction .....

    Sent from my vivo 1723 using Tapatalk

  6. #2505
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    Fort kochyil jankar replace cheythu... By chance eeyide poyappo nalla kidilan new ferry with both the sides open...raw raw ferry... Anghane entho annu peru.... Sambhavam ethayalum polichu.... Katta look...
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  7. Likes kevin liked this post
  8. #2506
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    പെരുമ്പളം ദ്വീപിലേക്ക് പാലം വരുന്നു

    അരൂർ:പെരുമ്പളം ദ്വീപ് പഞ്ചായത്തിലേക്ക് പാലം നിർമിക്കാൻ ടെൻഡർ ക്ഷണിച്ചു. 100 കോടി രൂപയുടെ ഭരണാനുമതിയാണ് നിർമാണച്ചെലവിനായി സർക്കാർ വകയിരുത്തിയത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

    പൊതുമരാമത്ത് വകുപ്പിന്റെ പാലം ഡിസൈൻ വിഭാഗം പാലത്തിന്റെ രൂപരേഖ നേരത്തെതന്നെ തയ്യാറാക്കിയിട്ടുണ്ട്. വിശദമായ പരിശോധനകൾക്കുശേഷം നിർമാണാനുമതിയും ലഭിച്ചിരുന്നു. മണ്ണ് പരിശോധനയും മറ്റ് അനുബന്ധ പരിശോധനകളും നേരത്തെതന്നെ പൂർത്തിയാക്കിയിരുന്നു. കേരളാ റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതിയുടെ നിർമാണച്ചുമതല.

    മൂന്നു വർഷമാണ് നിർമാണകാലാവധി. ദേശീയ ജലപാതയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സ്പാനുകളുടെ നീളവും വീതിയും നിശ്ചയിച്ചിരിക്കുന്നത്. 35-മീറ്റർ നീളമുള്ള 27-സ്പാനുകൾ പാലത്തിനുണ്ട്. ?ബോ സ്ട്രിങ് ആർച്ച് ബ്രിഡ്ജ്? എന്ന നവീന മാതൃകയിലാണ് പാലത്തിന്റെ നടുഭാഗത്തെ മൂന്ന് സ്പാനുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

    1110-മീറ്ററാണ് പാലത്തിന്റെ ആകെ നീളം. രണ്ടു വരി ഗതാഗതത്തിനാവശ്യമായ 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ഉൾപ്പെടെ പാലത്തിന്റെ മൊത്തം വീതി 12-മീറ്ററാണ്.

    വടുതല ഭാഗത്ത് മുന്നൂറ്് മീറ്റർ നീളത്തിലും പെരുമ്പളം ഭാഗത്ത് 250 മീറ്റർ നീളത്തിലുമുള്ള റോഡിന്റെ നിർമാണവും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. അപ്രോച്ച്* റോഡിനു വേണ്ടി വടുതല ഭാഗത്ത് 70 സെന്റ് സ്ഥലവും പെരുമ്പളം ഭാഗത്ത് 184 സെന്റ് സ്ഥലവും ഏറ്റെടുത്തു. ഇതിനായി 4.86 കോടി രൂപ വകയിരുത്തി. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പാലം നിർമാണം ഉടൻ ആരംഭിക്കുമെന്ന് എ.എം. ആരിഫ് എം.എൽ.എ. പറഞ്ഞു.


    കാക്കത്തുരുത്ത് പാലത്തിന് ഭരണാനുമതിയായി

    അരൂർ:കാക്കത്തുരുത്ത് ദ്വീപിലേക്കുള്ള പാലത്തിന് ഭരണാനുമതിയായി. 2011-ൽ ഭരണാനുമതിലഭിച്ച് നിർമാണം തുടങ്ങിയെങ്കിലും പാലത്തിലേക്കുള്ള റോഡിന് ഭൂമി ലഭിക്കാത്തതിനാൽ ഇടയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിവന്നിരുന്നു.

    എന്നാൽ, 2016-2017 വർഷത്തെ ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം പണി പൂർത്തിയാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ പാലം രൂപരേഖാവിഭാഗം പാലത്തിന്റെ ഡിസൈൻ തയ്യാറാക്കി. വിശദമായ പരിശോധനകൾക്കുശേഷം ഇക്കഴിഞ്ഞ കിഫ്ബി യോഗത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയിരിക്കുകയാണ്. കേരളാ റോഡ്ഫണ്ട് ബോർഡിനാണ് പദ്ധതിയുടെ നിർമാണച്ചുമതല. 33.15 കോടിരൂപയാണ് എസ്റ്റിമേറ്റ് തുക. രണ്ട് വരി ഗതാഗതത്തിനാവശ്യമായ 7.5 മീറ്റർ കാരേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതം വീതിയുള്ള നടപ്പാതകളും ഉണ്ടാകും. പാലത്തിന്റെ മൊത്തം വീതി 10.5 മീറ്ററാണ്.

    ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണം ഉടൻ ആരംഭിക്കുമെന്ന് എ.എം. ആരിഫ് എം.എൽ.എ. പറഞ്ഞു. നാന്നൂറോളം കുടുംബങ്ങളാണ് കാക്കത്തുരുത്തിലുള്ളത്. ആഗോളടൂറിസം ഭൂപടത്തിൽ ഈ ദ്വീപ് ഇടം നേടിയിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സഞ്ചാരികൾക്ക് തുരുത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്നില്ല. തുരുത്തിലുള്ളവർ പുറം ലോകവുമായി ബന്ധപ്പെടുന്നത് ചെറുവള്ളങ്ങളിൽ കയറിയാണ്.

    എരമല്ലൂർ കടവിൽ എത്തുന്ന ദ്വീപ് നിവാസികൾ ഏറെ ദൂരം സഞ്ചരിച്ചാൽ മാത്രമേ ദേശീയപാതയിൽ എത്തുകയുള്ളൂ. ഇവിടെനിന്ന് വാഹനങ്ങളിൽ കയറിയാണ് ദ്വീപിലുള്ള കുട്ടികൾ വിവിധ വിദ്യാലയങ്ങളിലേക്ക് പോകുന്നത്. കൊച്ചിയിലുള്ള നിർമാണ സ്ഥലത്തേക്ക് തൊഴിലാളികൾ പണിക്കു പോകുന്നതും ഇത്രയും ക്ലേശം സഹിച്ചാണ്.

    പതിറ്റാണ്ടുകൾ നീണ്ട പ്രക്ഷോഭങ്ങളുടെ ഫലമായാണ് എട്ട് വർഷങ്ങൾക്ക് മുമ്പ് തുരുത്തിലേക്ക് പാലം പണിയാൻ തീരുമാനിച്ചത്. പാലത്തിനായി കായലിൽ തൂണുകൾ നാട്ടുകയും ചെയ്തു. എന്നാൽ അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തർക്കവും കോടതി വ്യവഹാരങ്ങളും തുടങ്ങി. ഇതോടെ നിർമാണം നിലച്ചു. തുടർന്ന് ദ്വീപ് നിവാസികൾ കടുത്ത നിരാശയിലായിരുന്നു. എ.എം. ആരിഫ് എം.എൽ.എ.യുടെ ശ്രമത്തെത്തുടർന്നാണ് വീണ്ടും പാലം നിർമാണത്തിനുള്ള ഭരണാനുമതി ലഭിച്ചത്.

  9. #2507
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    കുമ്പളങ്ങി-അരൂർ പാലത്തിന് ഭരണാനുമതി; ചെലവ് 40 കോടി

    അരൂർ:അരൂർ കെൽട്രോൺ-കുമ്പളങ്ങി പാലത്തിന് ഭരണാനുമതിയായി. പാലം നിർമാണത്തിനും അപ്രോച്ച്* റോഡിനും അനുബന്ധ റോഡുകളുടെ വികസനത്തിനുമായി 40-കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അപ്രോച്ച്* റോഡിന്റെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള മാസ്റ്റർ പ്ലാനുകളും വിശദമായ അലൈൻമെന്റും എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ കളക്ടർമാർക്ക് സമർപ്പിച്ചു.

    ഇരു ജില്ലകളെ ബന്ധിപ്പിക്കുന്നതും കുമ്പളങ്ങി, അരൂർ നിവാസികളുടെ ദീർഘകാല അഭിലാഷവുമാണ് അരൂർ-കുമ്പളങ്ങി പാലം. പാലം യാഥാർഥ്യമാകുന്നതോടെ കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി എന്നീ പടിഞ്ഞാറൻ പ്രദേശങ്ങളെ കിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ തീരദേശ റൂട്ട് നിലവിൽ വരും.

    അഴീക്കോട്-മുനമ്പം പാലം: സാമൂഹികാഘാത പഠനം ആരംഭിച്ചു.

    കൊടുങ്ങല്ലൂർ:നിർദിഷ്ട അഴീക്കോട്-മുനമ്പം പാലത്തിന്റെ സാമൂഹികാഘാത പഠനം ആരംഭിച്ചു. പാലത്തിനുവേണ്ടി ജില്ലയിലെ അഴീക്കോട് വില്ലേജിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സാമൂഹികാഘാത പഠനമാണ് ആരംഭിച്ചിട്ടുള്ളത്.

    പതിനാറ് ഭൂവുടമകളിൽനിന്നും പുറമ്പോക്കിൽനിന്നുമായി 66.7 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പിന്റെയും (പാലങ്ങൾ) ഭൂമിയേറ്റെടുക്കൽ വിഭാഗം തഹസിൽദാരുടെയും നേതൃത്വത്തിൽ അളന്ന്* അതിർത്തിക്കല്ലുകൾ സ്ഥാപിച്ച സ്ഥലത്തെ സാമൂഹികാഘാത പഠനമാണ് ദിവ്യ കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏജൻസി ആരംഭിച്ചിട്ടുള്ളത്. ഭൂമി നഷ്ടപ്പെടുന്ന 16 ഭൂവുടമകളിലെ ഒരു വീട് പൂർണമായും മറ്റു മൂന്നു വീടുകൾ ഭാഗികമായും പൊളിച്ചുനീക്കേണ്ടിവരും. നാല് കച്ചവടസ്ഥാപനങ്ങളും ഒരു ഐസ് ഫാക്ടറിയും ഭാഗികമായി പൊളിക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സാമൂഹികാഘാതപഠനത്തിന് വിധേയമാക്കുക.

    ഇതിനുശേഷം ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗസറ്റിൽ പ്രസിദ്ധീകരിച്ചശേഷം ഭൂവുടമകളുടെ യോഗം വിളിച്ചുചേർത്ത് റിപ്പോർട്ട് ചെയ്യും. തുടർന്ന് ഭൂമിയേറ്റെടുക്കൽ നടപടികൾ അതിവേഗം പൂർത്തിയാക്കാനാണ് തീരുമാനം. മുനമ്പം ഭാഗത്തെ സാമൂഹികാഘാത പഠനം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്.

  10. #2508

    Default

    ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി െകാച്ചിയിലും മനോരമ ലേഖകൻ MARCH 09, 2019 05:15 PM IST കൊച്ചിയുടെ...

    Read more at: https://www.manoramaonline.com/trave...opi-Luwak.html
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

  11. #2509
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    നഗരകവാടങ്ങളെ ബന്ധിപ്പിച്ച് മെട്രോ ഓടിത്തുടങ്ങി; ഇനി മണിക്കൂറുകൾ ലാഭിക്കാം



    തൈക്കൂടത്തേക്കുള്ള പാതയുടെ ഉദ്ഘാടനദിവസം മെട്രോ ​െട്രയിൻ സൗത്തിലെ കാന്റിലിവർ പാലത്തിലൂടെ കടന്നുപോകുന്നു

    കൊച്ചി മെട്രോ ഉണ്ടാക്കുന്ന മാറ്റങ്ങള്* ഇനി മുതലാണ് നഗരത്തിലേക്ക് എത്തുന്നവര്*ക്ക് ലഭ്യമാകാന്* പോകുന്നത്. ദൂരെ നിന്നും കൊച്ചി നഗരത്തിലേക്ക് വരുന്നവർക്ക് നഗരത്തിലേക്കുള്ള രണ്ട് കവാടങ്ങളാണ് വൈറ്റില ഹബ്ബും എറണാകുളം സൗത്ത് (ജങ്ഷൻ) റെയിൽവേ സ്റ്റേഷനും. ഈ രണ്ട് കേന്ദ്രങ്ങളേയും ബന്ധപ്പെടുത്തി മെട്രോ സർവീസ് ബുധനാഴ്ച രാവിലെ മുതൽ തുടങ്ങി.

    ദീര്*ഘദൂര ബസുകളില്* മിക്കതും വൈറ്റില ഹബ്ബ് വഴിയാണ് കടന്നു പോകുന്നത്. ഇവിടെ എത്തുന്നവര്*ക്ക് തൊട്ടടുത്തുള്ള മെട്രോ സ്*റ്റേഷനില്* നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്താം. വൈറ്റിലയിൽ നിന്നും ഇളംകുളം, കടവന്ത്ര എന്നീ സ്റ്റേഷനുകൾ കഴിഞ്ഞാൽ എറണാകുളം സൗത്താണ്. എറണാകുളം സൗത്ത് സ്റ്റേഷനിൽ തീവണ്ടിയിറങ്ങുന്നവർക്ക് ഇവിടെ നിന്നും മെട്രോ പിടിക്കാം. റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് തന്നെയാണ് മെട്രോ സ്റ്റേഷൻ.

    സൗത്ത് സ്റ്റേഷൻ കഴിഞ്ഞാൽ അടുത്തത് മഹാരാജാസ് കോളേജാണ്. ഇവിടെ ഇറങ്ങിയോ തൊട്ടടുത്ത എം.ജി റോഡ് സ്റ്റേഷനിലിറങ്ങിയോ മറൈൻ ഡ്രൈവ്, മേനക ഭാഗത്തേക്ക് പോകാം. ഹൈക്കോടതിയിലേക്ക് പോകുന്നവർക്ക് അടുത്തുള്ള സ്റ്റേഷൻ എം.ജി റോഡാണ്. തൊട്ടടുത്തത് ലിസിസ്റ്റേഷനാണ്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടവർക്ക് ഇവിടെ ഇറങ്ങാം. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിരിച്ചും കണക്ഷൻ ട്രെയിൻ പിടിക്കേണ്ടവർക്ക് മെട്രോ പ്രയോജനപ്പെടുത്താം.

    കലൂർ, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, പാലാരിവട്ടം, ചങ്ങമ്പുഴ പാർക്ക് എന്നീ സ്റ്റേഷനുകളാണ് അടുത്തത്. ഇടപ്പള്ളി ലുലു മാളിലേക്ക് പോകുന്നവർക്ക് അതിനോട് ചേർന്നുള്ള ഇടപ്പള്ളി സ്റ്റേഷനിൽ ഇറങ്ങാം. പത്തടിപ്പാലം, കുസാറ്റ്, കളമശ്ശേരി, മുട്ടം, അമ്പാട്ടുകാവ്, കമ്പനിപ്പടി, പുളിഞ്ചോട്, ആലുവ എന്നിവയാണ് മറ്റ് സ്റ്റേഷനുകൾ.

    തെക്കൻ ജില്ലക്കാർക്ക് സമയലാഭം

    കോട്ടയം, ആലപ്പുഴ ജില്ലകളില്* നിന്ന് കൊച്ചിയിലെത്തുന്നവരുടെ നഗരയാത്ര് മെട്രോ തൈക്കൂടത്തേക്ക് എത്തിയതോടെ മാറും.


    തൊടുപുഴയില്* നിന്ന് കെ.എസ്.ആര്*.ടി.സി. ബസില്* എത്തുന്നവര്*ക്കും നഗരയാത്രയ്ക്ക് മെട്രോ പ്രയോജനപ്പെടുത്താം. ജില്ലയില്*ത്തന്നെ കൂത്താട്ടുകുളം, പിറവം, തൃപ്പൂണിത്തുറ മേഖലകളില്* നിന്നുള്ളവര്*ക്കും മെട്രോ വിജയകരമായി പ്രയോജനപ്പെടുത്താം.

    കോട്ടയം, പാലാ, വൈക്കം മേഖലകളില്*നിന്ന് നഗരത്തിലേക്ക് എത്തുന്ന സ്വകാര്യവഹനങ്ങളൊക്കെ വൈറ്റിലയില്* സര്*വീസ് അവസാനിപ്പിക്കുന്നവയാണ്. വൈറ്റിലയില്*നിന്ന് നഗരത്തിലേക്ക് എത്താന്* ടൗണിലേക്കുള്ള സര്*വീസ് ബസുകളെയാണ് യാത്രക്കാര്* പിന്നീട് ആശ്രയിക്കുന്നത്. സൗത്തിലൂടെയെല്ലാം കറങ്ങിപ്പോകുന്ന സര്*വീസ് ബസുകളാണ് വൈറ്റിലയില്* നിന്ന് ഉള്ളതില്* ഏറെയും.

    കോട്ടയം ജില്ലയില്* നിന്നുള്ള യാത്രക്കാരില്* നല്ലപങ്ക് നഗരത്തിലേക്ക് എത്തുന്നത് ഷോപ്പിങ്ങിനും മറ്റ് ആവശ്യങ്ങള്*ക്കുമാണ്. തിരക്കുള്ള സമയം സര്*വീസ് ബസുകളില്* ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും ഒരു മണിക്കൂറിലേറെ വൈകും. തൊടുപുഴയില്*നിന്ന് എത്തുന്നവര്*ക്കും ഇതുതന്നെയാണ് സ്ഥിതി.

    തൈക്കൂടത്ത് എത്തിയാല്* ബസിറങ്ങി നേരേ മെട്രോയിലേക്ക് കയറിക്കോളൂ... ലക്ഷ്യസ്ഥാനത്തേക്ക് പറന്നെത്താം. തിരിച്ച് വൈറ്റിലയിലേക്ക് മടങ്ങുന്നതും മെട്രോയില്* തന്നെയാക്കിയാല്* ഇരുവശങ്ങളിലേക്കുമായുള്ള യാത്രയ്ക്ക് നഷ്ടമായിരുന്ന രണ്ട് മണിക്കൂറാണ് ലാഭിക്കാന്* കഴിയുക.

    ആലപ്പുഴയില്*നിന്ന് എത്തുന്നവര്* വൈറ്റില ഹബ്ബില്* ഇറങ്ങണം

    ആലപ്പുഴ ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ ദീര്*ഘദൂര ബസുകളില്* എത്തുന്നവര്*ക്ക് വൈറ്റില ഹബ്ബില്* ഇറങ്ങി, അവിടത്തെ സ്റ്റേഷനില്*നിന്ന് മെട്രോയില്* കയറാം. ചേര്*ത്തലയില്* നിന്നുള്ള സ്വകാര്യബസുകളിലാണ് വരുന്നതെങ്കില്*, എളംകുളം സ്റ്റേഷനില്* ഇറങ്ങി മെട്രോയിലേക്ക് കയറിക്കോളൂ... മുന്*പ് നഷ്ടമായിരുന്ന ഒരു മണിക്കൂര്* സമയമായിരിക്കും അധികലാഭം. മഴയും വെയിലും പൊടിയുമൊക്കെ സഹിച്ചുള്ള യാത്രാദുരിതങ്ങള്* ഒഴിവാകുന്നു എന്നത് ആരോഗ്യത്തിനും ഗുണകരമാണ്.

    കാര്* യാത്രക്കാര്*ക്കും പ്രയോജനപ്പെടുത്താം

    ഇനി യാത്ര കാറിലാണെങ്കിലും മെട്രോയെ നഗരയാത്രയ്ക്കായി സമയവും പണവും ലാഭിക്കാവുന്ന വിധം പ്രയോജനപ്പെടുത്താം. തെക്കുഭാഗത്തുനിന്ന് എത്തുന്നവര്*ക്ക് വൈറ്റിലയിലോ, തൈക്കൂടത്തോ 'പേ ആന്*ഡ് പാര്*ക്കിങ്ങി'ല്* കാര്* പാര്*ക്ക് ചെയ്ത്, നഗരത്തിലേക്കുള്ള യാത്രയ്ക്കായി മെട്രോയിലേക്ക് കയറാം. തിരക്കേറിയ സമയത്ത് കാറിലുള്ള നഗരയാത്ര ഇപ്പോള്* സമയവും ഇന്ധനവും നഷ്ടമാക്കുന്ന പ്രവൃത്തിയാണ്. മെട്രോയില്* നഗരത്തിലേക്ക് എത്തിയാല്* ഈ നഷ്ടങ്ങളൊക്കെ ലാഭിക്കാം.

    ഷോപ്പിങ്ങിനും മറ്റുമാണ് എത്തുന്നതെങ്കില്* ഓര്*ക്കുക രണ്ട് മണിക്കൂറോളമാണ് അധികമായി കിട്ടുന്നത്. തെക്കുനിന്ന് എത്തുന്നവര്*ക്ക് മെട്രോ 'പൊളി'യാണെന്ന് സാരം.

  12. #2510
    FK Visitor Arya Stark's Avatar
    Join Date
    Dec 2017
    Location
    kerala
    Posts
    202

    Default

    .....................................

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •