Page 252 of 260 FirstFirst ... 152202242250251252253254 ... LastLast
Results 2,511 to 2,520 of 2596

Thread: 🚉🚇🛥️ ErnakulaM / Kochi Updates 🏭🏢🚢

  1. #2511
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    മെട്രോയിലും ബസിലും ഓട്ടോയിലും യാത്രയ്ക്ക് ഒറ്റ ടിക്കറ്റ്; കൊച്ചി പഴയ കൊച്ചിയല്ല...




    കൊച്ചി ∙ മെട്രോയിലും ബസിലും ഓട്ടോയിലും യാത്ര ചെയ്യണോ ഒരു ടിക്കറ്റ് മതി. പോകേണ്ട സ്ഥലത്തേക്കുള്ള ദുരവും എങ്ങനെ പോകുന്നതാണു ലാഭമെന്നും മൊബൈൽ ആപ്പ് പറഞ്ഞുതരും. ബസ് വരുന്ന സമയവും ഇൗ ബസിനു പോയാൽ ബോട്ട് എപ്പോൾ കിട്ടുമെന്നും ബോട്ടിറങ്ങിയാൽ തിരിച്ചുള്ള ബോട്ട് എപ്പോഴാണെന്നും ആപ്പ് കാണിച്ചുതരും കൊച്ചിയിൽ പൊതു ഗതാഗതം സങ്കൽപിക്കാൻ പറ്റാത്ത വിധം മാറുകയാണ്, അടുത്തമാസം മുതൽ.
    മെട്രോപ്പൊലീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി അടുത്തമാസം പ്രവർത്തനം തുടങ്ങും. 6 മാസത്തിനകം അതിന്റെ അടിസ്ഥാനത്തിൽ ഗതാഗതം അടിമുടി മാറും. വൈകാതെ ജിസിഡിഎ, ജിഡ പരിധിയിലേക്കു കൂടി അതോറിറ്റിയുടെ പ്രവർത്തനം വ്യാപിപ്പിക്കും. മേഖലയിലെ പൊതുഗതാഗത ഏകോപനം, നിയന്ത്രണം, ആസൂത്രണം, നടത്തിപ്പ് എന്നിവയുടെ ചുമതല അതോറിറ്റിയുടെ കയ്യിലാകും പിഴ ചുമത്തുന്ന മോട്ടർ വാഹന വകുപ്പും റോഡ് നിർമിക്കുന്ന നഗരസഭയും പൊതുമരാമത്തു വകുപ്പും അതോറിറ്റിക്കു കീഴിലെ ഘടകങ്ങൾ മാത്രം. വാഹനത്തിരക്ക് അനുസരിച്ച് റോഡ് ഏതു ഗ്രേഡിൽ ടാർ ചെയ്യണമെന്നു അതോറിറ്റിയിലെ വിദഗ്ധർ തീരുമാനിക്കും.

    നന്നാക്കിയില്ലെങ്കിൽ ഉത്തരവാദി അതോറിറ്റിയാവും. പൊതുഗതാഗതം ഇങ്ങനെ മാറുന്ന ഇന്ത്യയിലെ ആദ്യ നഗരമാവും കൊച്ചി. ഇതൊക്കെ നടക്കുമോ എന്നു ചോദിക്കുന്നവരോട് ഓൺലൈനിൽ സിനിമാ ടിക്കറ്റെടുത്തു സിനിമ കാണുന്നതുപോലെ അനായാസമാണു കാര്യങ്ങൾ എന്നേ പറയാനുള്ളൂ. എല്ലാം പലയിടത്തായി കിടക്കുന്നു, കൂട്ടിയോജിപ്പിച്ചാൽ മതി. മുത്തുകൾ ചേർത്തു മാലകെട്ടും പോലെ.

    ബസ് കമ്പനികൾ മാത്രം
    ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ഗ്രൂപ്പുകൾക്കും കമ്പനികൾക്കുമാണു സ്ഥാനം. സ്വകാര്യ ബസുകൾ എല്ലാം ചേർന്ന് ഒരു കമ്പനി. ഇതിനകം ആയിരത്തോളം ബസുകൾ ഉൾപ്പെട്ട 7 കമ്പനി രൂപീകരിച്ചു. 5,000 ഓട്ടോകൾ ഉൾപ്പെട്ട ഒറ്റ സൊസൈറ്റി നിലവിലുണ്ട്. മെട്രോയും വാട്ടർ മെട്രോയും കെഎസ്ആർടിസിയും വാട്ടർ ട്രാൻസ്പോർട്ട് കോർപറേഷനും വേറെ വേറെ കമ്പനികളാണ്. നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ വരാൻ പോകുന്ന സൈക്കിളുകളും കമ്പനിയുടെ കീഴിൽത്തന്നെ. ടാക്സി കാറുകളെയും ഇതിലേക്ക് ഉൾപ്പെടുത്താം.

    ഒറ്റ ടിക്കറ്റ്
    ചെല്ലാനത്തുനിന്നു തൃപ്പൂണിത്തുറ പുതിയകാവിലേക്കു പോകുന്നയാളുടെ യാത്ര നോക്കാം. ഇപ്പോഴത്തെ റൂട്ട് ചെല്ലാനത്തു നിന്നു ബസിൽ സൗത്ത് വരെ, പേട്ട വരെ മെട്രോയിൽ, പിന്നെ പുതിയകാവിലേക്കു ബസിൽ, അവിടെ നിന്ന് എത്തേണ്ട സ്ഥലത്തേക്ക് ഓട്ടോറിക്ഷയിൽ. രണ്ടു ബസിലും മെട്രോയിലും ടിക്കറ്റ്്, ഓട്ടോയിൽ രൊക്കം പണം. ഇനി ഇദ്ദേഹത്തിനു ചെല്ലാനത്തു ബസിൽ കയറുമ്പോൾ തന്നെ പുതിയകാവിൽ എത്തും വരെയുള്ള ഒറ്റ ടിക്കറ്റ് എടുക്കാം. ബസിലും ഓട്ടോയിലും മെട്രോയിലും അതുമതി.
    ട്രാവൽ കം റൈഡ് ആപ്
    ആപ്പിൽ, യാത്ര പോകേണ്ട സ്ഥലം പറയുക. ചെല്ലാനത്തു നിന്നു പുതിയകാവിലേക്കു പോകാൻ കഴിയുന്ന റൂട്ടുകൾ ആപ് കാണിച്ചുതരും. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക. ചെല്ലാനത്തു നിന്നു തോപ്പുംപടി ഇറങ്ങി, തോപ്പുംപടിതൃപ്പൂണിത്തുറ ബസിൽ കയറി കുണ്ടന്നൂർ പാലം വഴി പുതിയകാവിൽ പോകാം. കുറച്ചുസമയം ബസിനായി കാത്തിരിക്കണമെന്നു മാത്രം.
    തയാറാണെങ്കിൽ ആ ടിക്കറ്റ് തരും. തോപ്പുംപടി മുതൽ തൃപ്പൂണിത്തുറ വരെ സൈക്കിൾ ചവിട്ടാൻ റെഡിയാണെങ്കിൽ സൈക്കിൾ വാടക ഉൾപ്പെടുത്തിയുള്ള നിരക്കു കിട്ടും. ദൂരവും സമയവും പണവും യാത്രക്കാരനു തിരഞ്ഞെടുക്കാം. ഓൺലൈനിൽ ടിക്കറ്റ് കിട്ടിയാൽ യാത്ര തുടങ്ങാം. ബസിനു ടിക്കറ്റെടുത്തിട്ട്, മെട്രോയ്ക്കു പോകരുത്. കുണ്ടന്നൂർ വഴി പോകാൻ ടിക്കറ്റെടുത്തിട്ടു പള്ളിമുക്ക് വഴി പോകുകയും അരുത്.നിശ്ചിത സമയത്തേക്കു മാത്രമേ ടിക്കറ്റിനു സാധുതയുള്ളൂ എന്നും ഓർക്കണം.
    ഫോണില്ലാത്തവർക്കും ടിക്കറ്റ്
    സ്മാർട് ഫോൺ ഇല്ലാത്തവർക്കു ഐവിആർഎസ് സംവിധാനം വഴി ടിക്കറ്റ് ലഭിക്കും. (ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുംപോലെ ) അതിനും കഴിയില്ലെങ്കിൽ, തിരക്കുള്ള ബസ് സ്റ്റോപ്പുകളിൽ ഇന്ററാക്ടീവ് കിയോസ്കുകൾ ഉണ്ടാവും. റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റെടുക്കും പോലെ ടിക്കറ്റ് എടുക്കാം.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2512
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  4. #2513
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കേന്ദ്ര ബജറ്റിൽ 1957 കോടി: കൊച്ചി മെ​ട്രോക്ക്​ ഉണർവേകും |




    കൊ​ച്ചി: ​സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി ആ​രം​ഭി​ച്ച കൊ​ച്ചി െമ​ട്രോ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ കേ​ന്ദ്ര ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ച 1957.05 കോ​ടി രൂ​പ കൂ​ടു​ത​ൽ ഉ​ണ​ർ​വാ​കും. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യം (ജെ*.​എ​ൽ*.​എ​ൻ) മു​ത​ൽ കാ​ക്ക​നാ​ട് വ​ഴി ഇ​ൻ*​ഫോ പാ​ർ​ക്ക് വ​രെ നീ​ളു​ന്ന 11.2 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ്​ ര​ണ്ടാം​ഘ​ട്ടം.

    ഒ​ന്നാം​ഘ​ട്ട​ത്തി​ലെ ജെ*.​എ​ൽ.*​എ​ൻ* സ്​​റ്റേ​ഡി​യം മെ​ട്രോ സ്​​റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും ര​ണ്ടാം​ഘ​ട്ട മെ​ട്രോ ഇ​ട​നാ​ഴി നി​ർ​മാ​ണം. 11 എ​ലി​വേ​റ്റ​ഡ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ക. ഒ​ന്നാം​ഘ​ട്ട​വും ര​ണ്ടാം​ഘ​ട്ട​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യി സ​ഞ്ച​രി​ക്കാ​നാ​കും. നാ​ലു​വ​ർ​ഷം​കൊ​ണ്ട്​ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ണ്​ ബ​ജ​റ്റ്​ നി​ർ​ദേ​ശം.
    തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ടു​വ​രെ നീ​ളു​ന്ന നി​ർ​ദി​ഷ്​​ട സെ​മി ഹൈ​സ്​​പീ​ഡ്​ റെ​യി​ൽ സം​വി​ധാ​ന​മാ​യ സി​ൽ​വ​ർ ലൈ​ൻ, മെ​ട്രോ ഇ​ൻ​ഫോ പാ​ർ​ക്ക്​ സ്​​റ്റേ​ഷ​ൻ - 2വു​മാ​യി ബ​ന്ധി​പ്പി​ക്ക​ൽ, ബ​സ്​ യാ​ത്രാ​സം​വി​ധാ​നം, ജ​ല​ഗ​താ​ഗ​തം, പൊ​തു​ൈ​സ​ക്കി​ൾ സം​വി​ധാ​നം എ​ന്നി​വ​യെ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മെ​ട്രോ ര​ണ്ടാം​ഘ​ട്ടം ഏ​കീ​കൃ​ത ഗ​താ​ഗ​ത സം​വി​ധാ​ന​രീ​തി കൈ​വ​രി​ക്കും. കൂ​ടാ​തെ കാ​ക്ക​നാ​ട്​ ജെ​ട്ടി, ഇ​ൻ​ഫോ പാ​ർ​ക്ക്​ ​െജ​ട്ടി എ​ന്നി​വ​യു​മാ​യും മെ​ട്രോ ര​ണ്ടാം​ഘ​ട്ട ഇ​ട​നാ​ഴി സം​യോ​ജി​പ്പി​ക്കും.

    ആ​ലു​വ മു​ത​ൽ തൃ​പ്പൂ​ണി​ത്തു​റ വ​രെ​യാ​ണ്​ കൊ​ച്ചി മെ​ട്രോ ഒ​ന്നാം​ഘ​ട്ടം. അ​തി​​ൽ പേ​ട്ട വ​രെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ വ​രെ​യു​ള്ള ബാ​ക്കി ഭാ​ഗം നി​ർ​മാ​ണ​ത്തി​െൻറ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. കൂ​ടാ​തെ, കൊ​ച്ചി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം വാ​ണി​ജ്യ​കേ​ന്ദ്ര​മാ​ക്കി മാ​റ്റു​മെ​ന്ന ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​വും കൊ​ച്ചി​യു​ടെ വാ​ണി​ജ്യ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ ഉ​ണ​ർ​വേ​കും.


  5. Likes Movie Lover liked this post
  6. #2514
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പ്രതിദിന നഷ്ടം ഒരു കോടി, വേണം 2 ലക്ഷം യാത്രക്കാർ; മെട്രോയെ രക്ഷിക്കുമോ ബെഹ്*റ?



    മെട്രോ, ലോക്*നാഥ് ബെഹ്*റ. Image: മനോരമകൊച്ചി ∙

    കൊച്ചി മെട്രോയിൽ പ്രതിദിനം 2 ലക്ഷം യാത്രക്കാർ! കെഎംആർഎൽ എംഡി ആയി ചുമതലയേറ്റ ലോക്നാഥ് ബെഹ്റ തന്റെ സ്വപ്നം പങ്കുവച്ചു. ബെഹ്റയ്ക്ക് അതിനു കഴിയുമോ? മെട്രോയുടെ ഇന്നത്തെ അവസ്ഥ എന്തെന്നു അറിഞ്ഞാലേ സ്വപ്നത്തിലേക്കുള്ള ദൂരം അളക്കാനാവൂ.
    പ്രതിദിന നഷ്ടം: 1 കോടി രൂപ.
    പ്രതിദിന യാത്രക്കാരുടെ എണ്ണം: 20,00025,000
    ലോക്ഡൗൺ ആരംഭിക്കും മുൻപു പ്രതിദിന ശരാശരി യാത്രക്കാർ: 65,000.
    ഇൗ യാഥാർഥ്യങ്ങളിൽ നിന്നാണു സ്വപ്നങ്ങളിലേക്കുള്ള യാത്ര. അത് മെട്രോ യാത്രപോലെ അത്ര സുഖകരമല്ല.പക്ഷേ, മെട്രോയിൽ ആളുകൾ കയറണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിൽ സദുദ്ദേശ്യമുണ്ട്.അത് അംഗീകരിക്കണം. ആൾ കയറിയാലും കയറിയില്ലെങ്കിലും മെട്രോ ഒാടും. എന്നാൽ ആളെ കയറ്റി ഒാടിച്ചുകൂടെ എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. ബാക്കിയെല്ലാം വഴിയേ വരുമെന്ന ശുഭാപ്തി വിശ്വാസവും. ഇതിനു മുൻപ് ഇതായിരുന്നില്ല ചിന്ത.പക്ഷേ, ഇൗ കണക്ക് മെട്രോയിൽ, തീരുമാനമെടുക്കേണ്ട മറ്റുള്ളർക്കു മനസിലാകുമോ എന്നു സംശയമുണ്ട്.
    കൊച്ചി മെട്രോയുടെ ഉദ്ഘാടന നാളുകളിലെ കാഴ്*ച. ചിത്രം: മനോരമ

    ജനങ്ങളുടെ സ്വന്തമായിരുന്ന കൊച്ചി മെട്രോ ഇന്ന് അങ്ങനെ അല്ലാതായിരിക്കുന്നുവെന്നു പുതിയ എംഡി തിരിച്ചറിഞ്ഞിരിക്കുന്നു. ആളുകളെ മെട്രോയുമായി അടുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ചെറുപ്പക്കാർ, പ്രായമായവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിങ്ങനെയുള്ളവരെ പ്രത്യേകിച്ചും. അതിനായി ടിക്കറ്റ് നിരക്കിൽ ഇളവുകൾ ആലോചിക്കുന്നു, ഡേ പാസ് സംവിധാനം വരുന്നു. എൻസിസി, സ്കൗട്ട്സ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്സ് എന്നിവർക്ക് ഇളവുകൾ, പാർക്കിങ് ഫീസ് കുറച്ചു ഒരാൾക്ക് സ്വന്തം വീട്ടിലെന്ന പോലെയുള്ള അനുഭവം മെട്രോയിലും പരിസരത്തും ലഭിക്കണമെന്ന് ബെഹ്റ ആഗ്രഹിക്കുന്നു.
    2 ലക്ഷം = 16 മണിക്കൂർ സർവീസ്
    മെട്രോയിൽ രണ്ടു ലക്ഷം യാത്രക്കാർ കയറുകയെന്നാൽ രാവിലെ 6 മുതൽ രാത്രി 10 വരെ മുഴുവൻ ട്രിപ്പും നിറഞ്ഞ് ഒാടുകയെന്നാണ് അർഥം. 3 കോച്ചുകളാണ് മെട്രോയ്ക്ക്. അതിന്റെ പരമാവധി കപ്പാസിറ്റിയിൽ ആളു കയറണം. ദുബായ് മെട്രോ 25 കിലോമീറ്റർ സർവീസ് നടത്തിയ കാലത്ത് പ്രതിദിന യാത്രക്കാർ 3.5 ലക്ഷമായിരുന്നു. 6 കോച്ചുകൾ, ഒന്നര മിനിറ്റ് ഇടവിട്ട് സർവീസ്. ഡ്രൈവറെ വച്ച് ഒാടിക്കുന്നത് അസാധ്യമായിരുന്നതിനാൽ ഡ്രൈവറില്ലാത്ത മെട്രോ.

    കൊച്ചി മെട്രോയുടെ ആകാശക്കാഴ്*ച. ചിത്രം: മനോരമ

    കൊച്ചി മെട്രോയും ഡ്രൈവറില്ലാതെ ഒാടിക്കാൻ കഴിയുന്ന സാങ്കേതിക സംവിധാനത്തോടെയാണു തയാറാക്കിയിരിക്കുന്നത്. വേണമെങ്കിൽ അധികം ചെലവില്ലാതെ ഡ്രൈവറില്ലാ സർവീസിലേക്കു മാറാം. ദുബായ് മെട്രോയിൽ രണ്ടു സ്റ്റേഷനുകൾ തമ്മിലുള്ള അകലം 1. 5 കിലോമീറ്ററാണ്. ഇവിടെ 1 കിലോമീറ്റർ. കൊച്ചിയും ദുബായും തമ്മിൽ ഒരു തരത്തിലും താരതമ്യം ചെയ്യാനാവില്ല. അതിനാൽ രണ്ടു ലക്ഷം യാത്രക്കാർ എന്നത് 1 ലക്ഷം ആയി നമുക്കു കുറയ്ക്കാം. പ്രതിദിനം 1 ലക്ഷം യാത്രക്കാർ കയറിയാലും കൊച്ചി മെട്രോ രക്ഷപെടും.
    ഒരു ലക്ഷം മതി
    ഒന്നേകാൽ ലക്ഷം യാത്രക്കാർ യാത്ര ചെയ്ത മുൻ പരിചയം കൊച്ചി മെട്രോയ്ക്ക് ഉണ്ട്. തൈക്കൂടം ലൈൻ കമ്മിഷൻ ചെയ്ത ഉടനെ, 2019 ഒാണക്കാലത്തായിരുന്നു അത്. അതിനാൽ 1.25 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള കപ്പാസിറ്റി കൊച്ചി മെട്രോയ്ക്ക് ഉണ്ടെന്ന് ഉറപ്പിക്കാം. അന്ന് റിട്ടേൺ ടിക്കറ്റ് ഫ്രീ ആയിരുന്നു. അതായത് 50% ഡിസ്കൗണ്ട്. സർവീസ് രാവിലെ 6 മുതൽ രാത്രി 11 വരെയായിരുന്നു. ഒാണക്കാലമായിരുന്നു. പുതിയ ലൈൻ കമ്മിഷൻ ചെയ്തതിന്റെ ഉത്സാഹം തീർച്ചയായും ആ നാട്ടുകാർക്ക് ഉണ്ടായിരുന്നു. പിന്നീടതു കുറഞ്ഞു. ശരാശരി 65,000 എത്തി. ഇപ്പോഴത് പ്രതിദിനം 25,000 എന്നു കരുതാം.

    കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. ചിത്രം: മനോരമ

    കൊച്ചി മെട്രോയിൽ മിനിമം നിരക്ക് 10 രൂപയും ആലുവ പേട്ട റൂട്ടിലെ പരമാവധി നിരക്ക് 60 രൂപയുമാണ്. കൊച്ചി നഗരത്തിന്റെ രണ്ടറ്റത്തെ നഗര കേന്ദ്രവുമായി ബന്ധിപ്പിച്ചിരിക്കുകയാണു മെട്രോ. ആലുവയിൽനിന്നും പേട്ടയിൽനിന്നും നഗര കേന്ദ്രത്തിലേക്ക് ആളുവരുന്നു എന്നു സങ്കൽപം. അതിനാൽ ഒരു യാത്രക്കാരൻ യാത്രചെയ്യുന്ന ശരാശരി ദൂരം 15 കിലോമീറ്റർ. ടിക്കറ്റ് ചാർജ് 30 രൂപ. ഒരു ലക്ഷം യാത്രക്കാരുണ്ടെങ്കിൽ 30 ലക്ഷം രൂപ വരുമാനം.
    25 ലക്ഷം കിട്ടിയാൽ തന്നെ മെട്രോയുടെ പ്രവർത്തനച്ചെലവു കണ്ടെത്താം. മറ്റു വരുമാനത്തിൽനിന്നു കൊച്ചി മെട്രോയ്ക്കു നഷ്ടമില്ലാതെ മുന്നോട്ടു പോകാം. മെട്രോയിൽ ആളു കയറിയാൽ മറ്റു വരുമാനവും കുതിച്ചുയരും. മെട്രോയിൽ ആളില്ലെങ്കിലോ? ടിക്കറ്റ് ഇതര വരുമാനം ഇപ്പോഴുള്ളതും പോകും, ടിക്കറ്റ് വരുമാനവും ഇല്ലാതാവും. ആ അവസ്ഥയിലാണു കൊച്ചി മെട്രോ. രണ്ടും നഷ്ടപ്പെടുന്ന അവസ്ഥ. ഇൗ സാഹചര്യത്തിൽ നിന്നാണു ബെഹ്റ മെട്രോയിലേക്ക് ആളെ വിളിക്കുന്നത്.
    ഇളവുണ്ട്, ആളു കേറൂ..
    മെട്രോ യാത്രക്കാരെ മൂന്നായി തിരിക്കാം. ഏതു പ്രതിസന്ധിയിലും ഒപ്പം നിൽക്കുന്ന വിധേയത്വമുള്ളവർ. അവർ 20% വരും; ഇപ്പോഴുള്ള യാത്രക്കാർ. ഒരിക്കൽ കൂറുള്ളവരായിരുന്നു രണ്ടാം വിഭാഗം. അവർ ഇപ്പോൾ മെട്രോയിൽ കയറുന്നില്ല. അത്തരക്കാർ 40% വരും. ഇളവുകൾ നൽകിയാൽ അവരെ തിരിച്ചുകിട്ടും. മെട്രോയിൽ യാത്ര ചെയ്യാൻ ഒരു താൽപര്യവുമില്ലാത്ത ആളുകളാണു മൂന്നാം വിഭാഗം. മറ്റു ഗതാഗത മേഖലകളിലേക്കാൾ ലാഭമെന്നു കണ്ടാൽ അവരെയും മെട്രോയിൽ കയറ്റാം. ഇവർ 40 % വരും.

    കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ.

    മെട്രോ ടിക്കറ്റ് കാർഡ് ആയ കൊച്ചി വൺ കാർഡിൽ നിലവിൽ 20% ഇളവുണ്ട്. ട്രിപ് കാർഡിൽ 33% ഇളവ്. പക്ഷേ ഒട്ടേറെ നിബന്ധനകൾ ട്രിപ് കാർഡിനുണ്ട്. സ്ഥിരം പോയിന്റിൽ നിന്നു സ്ഥിരം പോയിന്റിലേക്കു മാത്രം യാത്ര. ദിവസം രണ്ടു ട്രിപ് മാത്രം. ഇൗ നിബന്ധന ഒഴിവാക്കി ട്രിപ് കാർഡ് കൂടുതൽ ആകർഷകമാക്കി ഒരിക്കൽ കൂറുണ്ടായിരുന്ന, ഇപ്പോൾ മെട്രോ യാത്രക്കാരല്ലാത്തവരെ ആകർഷിക്കാം. ആളുകളുടെ ട്രാവൽ പാറ്റേൺ ആനുസരിച്ചു ട്രിപ് പാസ് പിന്നീഡ് റീ ഡിസൈൻ ചെയ്താൽ മതി.
    കൊച്ചി മെട്രോ കാർഡിലേക്കേ ട്രിപ് പാസ് ആഡ് ചെയ്യാനാവൂ. അതിനു കെവൈസി നിർബന്ധം. വാർഷിക ഫീസ്, റീചാർജ് ഫീസ് എല്ലാം ബാധകം. ഇൗ കാർഡ് ആർഎഫ്ഐഡി (റേഡിയോഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) കാർഡ് ആക്കുകയാണെങ്കിൽ കെവൈസി വേണ്ട. പോയിന്റ് ടു പോയിന്റ് ട്രാവൽ എന്നത് എടുത്തുമാറ്റണം. യാത്ര ചെയ്തു മുതലാക്കാമെന്ന ലക്ഷ്യത്തോടെ സ്വന്തം സമയം നഷ്ടപ്പെടുത്താൻ ഒരു യാത്രക്കാരനും ഇന്നു താൽപര്യമില്ലെന്നോർക്കണം.
    ഡീപ് ഡിസ്കൗണ്ട്
    പലപല ഗതാഗത മാർഗങ്ങളിലൂടെ യാത്രചെയ്യുന്ന ആളുകളെ 5 വിഭാഗമായി തിരിക്കാം. പ്രതിമാസം 6000 രൂപയിൽ താഴെ വരുമാനമുള്ള വെറും സാധാരണക്കാർ. വിദ്യാർഥികളെ ഇൗ വിഭാഗത്തിൽ ഉൾപ്പെടുത്താം. ഇടത്തരക്കാർ, മധ്യവർഗം, സമ്പന്നർ, അതി സമ്പന്നർ. ഇതിൽ ആദ്യത്തെയും അവസാനത്തെയും വിഭാഗക്കാർ മെട്രോയിൽ യാത്രയ്ക്കെത്താൻ സാധ്യത കുറവാണ്. ബാക്കിയുള്ളവരെ ലക്ഷ്യമിടണം.



    നിലവിൽ 6 സ്ലാബ് ആയാണു ടിക്കറ്റ് നിരക്ക് 10, 20, 30, 40, 50, 60 എന്നിങ്ങനെ. ഇതു 3 സ്ലാബ് ആയി തിരിക്കണം. 1020303030 എന്നിങ്ങനെ. 60 രൂപയ്ക്കു യാത്ര ചെയ്യുന്നവനു 30 രൂപ ഡിസ്കൗണ്ട്. കൊച്ചി വൺ കാർഡിന്റെ 20% ഡിസ്കൗണ്ട് കൂടിയാകുമ്പോൾ യാത്രക്കാരന് ബസ് നിരക്കിനു തുല്യമായി തുകയ്ക്കു മെട്രോയിൽ യാത്ര ചെയ്യാം. അപ്പോഴാണു ബസിനു പകരമായി ആളുകൾ മെട്രോയെക്കുറിച്ച് ആലോചിക്കുകയുള്ളു.
    നോൺ പീക് അവർ
    രാവിലെ 6 മുതൽ 8 വരെ. രാത്രി 8 മുതൽ 10 വരെ പൊതുവെ തിരക്കു കുറവാണ് മെട്രോയിൽ. ഇൗ സമയത്ത് 50% ഡിസ്കൗണ്ട് പരീക്ഷിക്കാം. ദിവസക്കൂലിക്കാർ യാത്രചെയ്യുന്ന സമയമാണിത്. ഇവരാരും മെട്രോ യാത്രക്കാരല്ല. 125 രൂപയ്ക്കു 72 മണിക്കൂർ പരിധിയുള്ള ആറു യാത്രകൾ അനുവദിക്കുന്ന ആർഎഫ്ഐഡി കാർഡ് പുറത്തിറക്കിയാൽ ഇവരെ മെട്രോയിൽ കയറ്റാം. ക്രമേണ ഇവരെ കൊച്ചി വൺ കാർഡിലേക്കു മാറ്റാം. സ്ത്രീകൾ, സീനിയർ സിറ്റിസൺ എന്നിവരെ ആകർഷിക്കാൻ ഇൗ കാർഡ് 100 രൂപയ്ക്കു നൽകാം.

    കൊച്ചി മെട്രോയുടെ ചിത്രം ഫോണിൽ പകർത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ചിത്രം: മനോരമ

    മെട്രോ വരും മുൻപു കൊച്ചി നഗരത്തിൽ ഉണ്ടായിരുന്ന ബസുകളുടെ എണ്ണം പകുതിയായി കുറഞ്ഞു. വിദ്യാർഥികൾക്കു യാത്രചെയ്യാൻ ബസില്ലാതായി. അവരെ മെട്രോ പരിഗണിക്കണം. വീട്ടിൽനിന്നു സ്കൂളിലേക്കോ കോളജിലേക്കോ പോയിന്റ് ടു പോയിന്റ് കാർഡ് അവർക്കു സൗജന്യമായി നൽകണം. കാർഡ് വിതരണത്തിനുള്ള ചെലവ് ഈടാക്കാം.
    കോർപറേറ്റ് കാർഡ്
    ഒരു മാസം കാലപരിധിയുള്ള ആർഎഫ്ഐഡി കാർഡ് കോർപറേറ്റ് സ്ഥാപനങ്ങൾക്കു വേണ്ടി ഇറക്കാം. ജിസിഡിഎ ഉദാഹരണമായെടുക്കുക. 100 ജീവനക്കാർ കാർഡ് എടുക്കുന്നു എന്നും കരുതുക. ഇതിന്റെ പണം റിവോൾവിങ് അക്കൗണ്ടിൽ ഇടുക. യാത്രചെയ്യുമ്പോൾ മാത്രം ഇൗ അക്കൗണ്ടിൽനിന്നു പണം മെട്രോയ്ക്കു ലഭിക്കും. യാത്ര ചെയ്തില്ലെങ്കിൽ അടുത്ത മാസത്തേക്കു കാരി ഒാവർ ചെയ്യാൻ കഴിയണം. ആലുവ മുതൽ പേട്ട വരെയുള്ള മെട്രോ റൂട്ടിൽ ഇത്തരത്തിലുള്ള എത്രയോ സ്ഥാപനങ്ങളെ കണ്ടെത്താനാവും. ഏതു പ്രോഡക്ടും 3 മാസത്തേക്ക് നടപ്പാക്കുക. അതിന്റെ ദോഷവും ഗുണവും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുക.
    കുളിപ്പിച്ച് കുഞ്ഞ് ഇല്ലാതാവുമോ ?
    ഇത്രമാത്രം ഇളവുകൾ നൽകി, ഉള്ള വരുമാനം കൂടി ഇല്ലാതാക്കണോ എന്നൊരു ചോദ്യം ന്യായമായും പ്രതീക്ഷിക്കുന്നു. മെട്രോ ചാർജ് കുറച്ചാൽ അതിന്റെ കോർപറേറ്റ് ഇമേജ് ഇല്ലാതാവുമെന്നായിരുന്നു ചാർജ് കുറയ്ക്കുന്നതിനു തടസ്സമായി പറഞ്ഞിരുന്ന കാര്യം. ഇതര റവന്യൂ വരുമാനത്തെ ഇതു ബാധിക്കുമത്രേ. പ്രതിദിനം 65,000 യാത്രക്കാരുള്ളപ്പോൾ മെട്രോയുടെ വരുമാനം കഷ്ടി 20 ലക്ഷമാണ്. 25,000 ആയപ്പോൾ 75,000 രൂപയും. ഇൗ ഇമേജ് വച്ചിരുന്നാൽ ഇതര വരുമാനം കൂടില്ലെന്ന് പുതിയ എംഡി മനസ്സിലാക്കിയിരിക്കുന്നു.

    കൊച്ചി മെട്രോ. ചിത്രം: മനോരമ

    ഇനി വേറൊരു കണക്കുകൂട്ടാം. ഒരു ലക്ഷം യാത്രക്കാരിൽനിന്നു ശരാശരി ടിക്കറ്റ് വരുമാനം 20 രൂപയെന്നു കൂട്ടിയാലും കിട്ടും പ്രതിദിനം 20 ലക്ഷം രൂപ. ഒരു ലക്ഷം യാത്രക്കാർ എത്തുന്ന മെട്രോ ലൈനിൽ ഒരു ചായക്കട തുടങ്ങാൻ പ്രതിമാസം 20,000 രൂപ വാടക വാങ്ങാമെങ്കിൽ 65,000 പേരെത്തുന്ന മെട്രോയിൽ ആ കടയ്ക്കു 10,000 രൂപ മാത്രമേ വാടക ലഭിക്കൂ. പാർക്കിങ് മുതൽ മെട്രോ സ്റ്റേഷനുകളോടനുബന്ധിച്ചുള്ള ഒാരോ ഇഞ്ച് സ്ഥലത്തുനിന്നും കെഎംആർഎലിന്റെ വരുമാനം ഇരട്ടിയാവും. ആ കണക്ക് ലോക്നാഥ് ബെഹ്റയ്ക്കു മനസിലായി.
    എന്തിനാണു ലാഭം?
    ഒരു ലക്ഷം പേർ കയറിയാലും മെട്രോ കാലിയായി ഒാടിച്ചാലും അതുകൊണ്ടൊന്നും 7700 കോടി തിരിച്ചുപിടിക്കാനാവില്ല. അതിനാൽ ലാഭം എന്നതു മാറ്റിവയ്ക്കാം. ഇന്ത്യയിൽ ഒരു മെട്രോയും ടിക്കറ്റ് വരുമാനത്തിൽ ലാഭത്തിലോടുന്നില്ല. 25 കിലോമീറ്ററിലെ പൊതു ഗതാഗതം സുഗമമാക്കാൻ കോടികളുടെ മുതൽ മുടക്കിൽ നിർമിച്ചിരിക്കുന്ന മെട്രോയിൽ ആളു കയറട്ടെ. ആ ഇനത്തിൽ പ്രതിദിനം 100 ലീറ്റർ പെട്രോളും ഡീസലും കുറച്ചു കത്തിച്ചാൽ അതുവഴിയുണ്ടാകുന്ന പരിസ്ഥിതി നേട്ടം വലിയ ലാഭമാണ്. റോഡിലെ തിരക്കു കുറഞ്ഞാലും അപകടം കുറഞ്ഞാലും അതും നേട്ടം. സിറ്റിയിൽ വാഹനങ്ങൾ കുറഞ്ഞാൽ അതും നല്ലകാര്യം. മെട്രോയെക്കുറിച്ച് ഇനി അങ്ങനെ ചിന്തിക്കാം.
    കൊച്ചി മെട്രോയുടെ ട്രയൽ റൺ കാലത്തെ കാഴ്*ച. മനോരമ ഫയൽ ചിത്രം.

    മെട്രോ നാട്ടുകാർ സ്വന്തമാക്കുമ്പോൾ, അവിടെ കച്ചവടം ചെയ്യാനും ഒാഫിസ് നടത്താനും ആളുകൾ ഇടിച്ചു നിൽക്കും. നിലവിലെ പാർക്കിങ് കേന്ദ്രങ്ങൾക്കു മുകളിൽ കൂടി കച്ചവട സ്ഥലങ്ങൾ ഉണ്ടാക്കി വാടകയ്ക്കു നൽകാം. മെട്രോയുടെ നൂതനമായ ഒട്ടേറെ ഉൽപന്നങ്ങൾ പുറത്തിറക്കാം. കായൽ യാത്രയ്ക്ക് കിൻകോ (കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ) ബോട്ടുകളുടെ ടിക്കറ്റ് മെട്രോ കൗണ്ടറിൽ വിൽക്കാം. ഇടപ്പള്ളി ചരിത്ര മ്യൂസിയത്തിലെ ടിക്കറ്റും വിൽക്കാം. മൊബൈൽ ചാർജിങ് നടത്താം.
    സൗത്ത്, നോർത്ത്, ആലുവ, തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനുകളിൽ റെയിൽവേ ടിക്കറ്റ് കൗണ്ടർ തുടങ്ങാം. അക്ഷയ കേന്ദ്രങ്ങൾ, പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ, വാടകയ്ക്കു പ്രവർത്തിക്കുന്ന സർക്കാർ ഒാഫിസുകൾ എന്നിവ മെട്രോ സ്റ്റേഷനിൽ തുടങ്ങിയാൽ ഇടപാടുകാർക്കും ജീവനക്കാർക്കും ആശ്വാസം. സർക്കാർ സ്ഥാപനങ്ങൾക്കു വാടക പകുതിയാക്കി നൽകാം.


    പാലാരിവട്ടം മെട്രോ സ്*റ്റേഷൻ. ചിത്രം: മനോരമ

    ജനങ്ങളുടെ പണം കൊണ്ടു പടുത്തുയർത്തിയ ഒരു സ്ഥാപനത്തെ ജനകീയമാക്കണോ, അതോ ചില ഉദ്യോഗസ്ഥരുടേതു മാത്രമാക്കണോ എന്നതാണു ചോദ്യം. മെട്രോ തുടക്കത്തിൽ എല്ലാവരുടേതുമായിരുന്നു. അതിന്റെ കൗതുകം അതിന്റെ എല്ലാ പ്രവർത്തനത്തിലുമുണ്ടായിരുന്നു. ഇപ്പോഴത് അങ്ങനെയല്ല. അതാണു ജനം അകന്നുപോകാൻ കാരണം. മെട്രോ വീണ്ടും ജനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നതു ചെറിയ കാര്യമല്ല. ലക്ഷ്യം അകലെയാണെങ്കിലും അതിനു പിന്നിൽ ആത്മാർഥതയുണ്ടെങ്കിൽ അതു സാധ്യമാകും. കോവിഡ് കാലം ഒന്നു കഴിയട്ടെ, എല്ലാം ശരിയാവും ബെഹ്റാജി.


  7. #2515
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കൊച്ചി മെട്രോയുടെ നഷ്ടത്തിൽ വർധന; കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 23.59 കോടി കൂടി!




    കൊച്ചി ∙ കൊച്ചി മെട്രോയുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 23.59 കോടി കൂടി. ലോക്ഡൗൺ മൂലം സർവീസ് നിർത്തിവച്ചതും കോവിഡ് മൂലം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമാണു നഷ്ടത്തിലോടുന്ന മെട്രോയെ കൂടുതൽ നഷ്ടത്തിലാക്കിയത്. 2021 ഏപ്രിൽ മുതൽ 6 മാസം മെട്രോയുടെ പ്രവർത്തന നഷ്ടം 19 കോടി രൂപയാണെന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ വ്യക്തമാക്കി. തിരുവനന്തപുരം ലൈറ്റ് മെട്രോ നടപ്പാക്കാനുള്ള ഏജൻസിയായി കൊച്ചി മെട്രോയെ നിശ്ചയിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

    2020-21 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയുടെ ആകെ നഷ്ടം 334.41 കോടി രൂപയാണെന്നു വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ 310.82 കോടി രൂപയായിരുന്നു നഷ്ടം. ഇങ്ങനെയെങ്കിലും ആശ്വാസത്തിനുള്ള വകയും റിപ്പോർട്ടിലുണ്ട്. വരുമാനത്തിൽ ചെറിയ വർധനയുണ്ട്. ചെലവിൽ അതില്ല. 2020-21 സാമ്പത്തിക വർഷം 167.46 കോടി രൂപ വരുമാനമുണ്ടായിരുന്നു. മുൻവർഷം 134.95 കോടി രൂപ വരുമാനമുണ്ടായി. 2020-21 ൽ 112.35 കോടി രൂപ ആകെ ചെലവ്. മുൻ വർഷം 113.85 കോടി.
    മെട്രോ ഒന്നാംഘട്ട നിർമാണത്തിനു 6218.14 കോടി രൂപ ചെലവുവന്നു. പേട്ടയിൽ നിന്ന് എസ്എൻ ജംക്*ഷനിലേക്ക് 710.93 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. അടുത്ത മാർച്ചിൽ ഇതു പൂർത്തിയാകും. അവിടെ നിന്നു തൃപ്പൂണിത്തുറ െടർമിനലിലേക്ക് 2022 ഡിസംബർ വരെ കാത്തിരിക്കണം. 448.33 കോടി രൂപ ഇതിനു മാത്രം ചെലവുവരും. ഫ്രഞ്ച് വികസന ഏജൻസി (എഎഫ്ഡി) 1218.86 കോടി, കാനറ ബാങ്ക് 1381.57 കോടി, യൂണിയൻ ബാങ്ക് കൺസോർഷ്യം 212.41 കോടി, സംസ്ഥാന സഹകരണ ബാങ്ക് 282 കോടി, ഹഡ്കോ 544.34 കോടി രൂപ എന്നിങ്ങനെ മെട്രോയ്ക്കു സാമ്പത്തിക ബാധ്യതയുണ്ട്.


  8. #2516
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,104

    Default

    Before Corona, Passengers nallonam increase aayi vannadhaa... Ini ennu normal aakumo endho.....

    Quote Originally Posted by BangaloreaN View Post
    കൊച്ചി മെട്രോയുടെ നഷ്ടത്തിൽ വർധന; കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 23.59 കോടി കൂടി!






    കൊച്ചി ∙ കൊച്ചി മെട്രോയുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 23.59 കോടി കൂടി. ലോക്ഡൗൺ മൂലം സർവീസ് നിർത്തിവച്ചതും കോവിഡ് മൂലം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമാണു നഷ്ടത്തിലോടുന്ന മെട്രോയെ കൂടുതൽ നഷ്ടത്തിലാക്കിയത്. 2021 ഏപ്രിൽ മുതൽ 6 മാസം മെട്രോയുടെ പ്രവർത്തന നഷ്ടം 19 കോടി രൂപയാണെന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ വ്യക്തമാക്കി. തിരുവനന്തപുരം ലൈറ്റ് മെട്രോ നടപ്പാക്കാനുള്ള ഏജൻസിയായി കൊച്ചി മെട്രോയെ നിശ്ചയിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

    2020-21 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയുടെ ആകെ നഷ്ടം 334.41 കോടി രൂപയാണെന്നു വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ 310.82 കോടി രൂപയായിരുന്നു നഷ്ടം. ഇങ്ങനെയെങ്കിലും ആശ്വാസത്തിനുള്ള വകയും റിപ്പോർട്ടിലുണ്ട്. വരുമാനത്തിൽ ചെറിയ വർധനയുണ്ട്. ചെലവിൽ അതില്ല. 2020-21 സാമ്പത്തിക വർഷം 167.46 കോടി രൂപ വരുമാനമുണ്ടായിരുന്നു. മുൻവർഷം 134.95 കോടി രൂപ വരുമാനമുണ്ടായി. 2020-21 ൽ 112.35 കോടി രൂപ ആകെ ചെലവ്. മുൻ വർഷം 113.85 കോടി.
    മെട്രോ ഒന്നാംഘട്ട നിർമാണത്തിനു 6218.14 കോടി രൂപ ചെലവുവന്നു. പേട്ടയിൽ നിന്ന് എസ്എൻ ജംക്*ഷനിലേക്ക് 710.93 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. അടുത്ത മാർച്ചിൽ ഇതു പൂർത്തിയാകും. അവിടെ നിന്നു തൃപ്പൂണിത്തുറ െടർമിനലിലേക്ക് 2022 ഡിസംബർ വരെ കാത്തിരിക്കണം. 448.33 കോടി രൂപ ഇതിനു മാത്രം ചെലവുവരും. ഫ്രഞ്ച് വികസന ഏജൻസി (എഎഫ്ഡി) 1218.86 കോടി, കാനറ ബാങ്ക് 1381.57 കോടി, യൂണിയൻ ബാങ്ക് കൺസോർഷ്യം 212.41 കോടി, സംസ്ഥാന സഹകരണ ബാങ്ക് 282 കോടി, ഹഡ്കോ 544.34 കോടി രൂപ എന്നിങ്ങനെ മെട്രോയ്ക്കു സാമ്പത്തിക ബാധ്യതയുണ്ട്.


  9. #2517
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by mukkuvan View Post
    Before Corona, Passengers nallonam increase aayi vannadhaa... Ini ennu normal aakumo endho.....
    Laabham mathram nokki Metro, KSRTC operate cheyyan pattilla.
    Social, environmental advantages koodi nokki Government financial support kodukkanam.

  10. #2518
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by BangaloreaN View Post
    Laabham mathram nokki Metro, KSRTC operate cheyyan pattilla.
    Social, environmental advantages koodi nokki Government financial support kodukkanam.
    Kochiyil metroku eppolum oru privileged class maatram use cheyunna transportation mode pole annu. Bangalorum Delhiyilum theerthum sadaranakaraya working class annu metro use cheyunathil adhikavum. Nammal oru local line busil kayariya pole thonnu.. Kochyil eppolum oru thallicha ella
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  11. #2519

  12. #2520
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പച്ചക്കൊടിയില്ല, പായല്* കയറിയ പച്ച മാത്രം; ഗാന്ധിജിയെത്തിയ ഓര്*മ്മയില്* ഓള്*ഡ് റെയില്*വേ സ്റ്റേഷന്**


    1925 മാര്*ച്ച് എട്ടിന് വൈകിട്ട് 3.30ന് എത്തിയ തീവണ്ടിയുടെ രണ്ടാമത്തെ ബോഗിയില്*നിന്ന് വെളുത്ത വസ്ത്രമണിഞ്ഞ് വടിയും കൈയിലേന്തി ഗാന്ധിജി ഇറങ്ങിച്ചെന്നത് ജനസാഗരത്തിന്റെ നടുവിലേക്കായിരുന്നു. അദ്ദേഹത്തിന്റെ പാദസ്പര്*ശമേറ്റ ആ എറണാകുളം റെയില്*വേ സ്റ്റേഷന്* വിസ്മൃതിയിലാണ്ടു കിടക്കുന്നു






    വൈക്കം സത്യഗ്രഹത്തില്* പങ്കെടുക്കുന്നതിനായി മഹാത്മാ ഗാന്ധി എറണാകുളത്ത് വന്നിറങ്ങിയ ഓള്*ഡ് റെയില്*വേ സ്റ്റേഷന്റെ നവീകരണ പദ്ധതികള്*ക്ക് ഇപ്പോഴും ചുവന്നകൊടി തന്നെ. രാജ്യമെമ്പാടും അമൃതോത്സവ സ്മരണകള്* സ്മാരകങ്ങളായി പുനര്*ജനിക്കുമ്പോഴാണ് കൊച്ചിയിലെ പഴയ റെയില്*വേ സ്റ്റേഷന്* തകര്*ന്ന നിലയില്* തുടരുന്നത്.

    1925 മാര്*ച്ച് എട്ടിന് വൈകിട്ട് 3.30ന് എത്തിയ തീവണ്ടിയുടെ രണ്ടാമത്തെ ബോഗിയില്*നിന്ന് വെളുത്ത വസ്ത്രമണിഞ്ഞ് വടിയും കൈയിലേന്തി ഗാന്ധിജി ഇറങ്ങിച്ചെന്നത് ജനസാഗരത്തിന്റെ നടുവിലേക്കായിരുന്നു. അദ്ദേഹത്തിന്റെ പാദസ്പര്*ശമേറ്റ ആ എറണാകുളം റെയില്*വേ സ്റ്റേഷന്* വിസ്മൃതിയിലാണ്ടു കിടക്കുന്നു. ചരിത്രത്തിലേക്ക് നടന്ന ആ മഹാത്മാവിന്റെ കാലടികള്* വീണ പാതകള്* ഇന്നും വികസനത്തിന്റെ ചൂളം വിളിക്കായി കാത്തിരിക്കുകയാണ്. ഹൈക്കോടതിക്ക് പിന്നിലുള്ള സ്റ്റേഷനില്* പായല്* പിടിച്ച കെട്ടിടങ്ങളും വള്ളിപ്പടര്*പ്പുകള്* പടര്*ന്ന റെയില്*പ്പാതകളും പച്ചപിടിച്ചതല്ലാതെ നവീകരണ പദ്ധതികള്*ക്ക് പച്ചക്കൊടി കാണിക്കാന്* അധികൃതര്* തയാറാകുന്നില്ല. ഗാന്ധിജിയുടെ വരവിന് 97 വര്*ഷം പിന്നിടുമ്പോഴും രാജ്യം അമൃതോത്സവത്തിന്റെ മധുരം നുണയുമ്പോഴും ചരിത്രത്തിന്റെ ശേഷിപ്പുകള്* അവഗണനയുടെ കൊടുമുടിയില്*ത്തന്നെ. കൊച്ചിയിലെ ഗാന്ധിസ്മരണകള്*ക്ക് തുടക്കം കുറിച്ച സ്റ്റേഷനു പറയാനും കഥകളേറെയാണ്.

    നഗരത്തിന്റെ ഹൃദയഭാഗത്ത് 40 ഏക്കറിലാണ് റെയില്*വേ സ്റ്റേഷന്*. പൊട്ടിപ്പൊളിഞ്ഞ പാതകളും നിഗൂഢത പേറുന്ന കെട്ടിടങ്ങളും യാത്രക്കാരെ ഭയപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തില്* ഭാര്*ഗവീനിലയമെന്ന് തോന്നുന്ന സ്ഥിതിയിലെത്തി റെയില്*വേ സ്റ്റേഷന്*. രാത്രികാലങ്ങളില്* സാമൂഹികവിരുദ്ധരുടെ താവളമായും സ്ഥലം മാറി. പാമ്പ് ശല്യവും രൂക്ഷമാണ്. കൊച്ചിയുടെ പഴമയോതുന്ന സ്ഥലം സന്ദര്*ശിക്കാനെത്തിയവര്*ക്ക് പാമ്പ് കടിയുമേറ്റിട്ടുണ്ട്. റെയില്*വേ സ്റ്റേഷന്* പുനരുജ്ജീവിപ്പിക്കണമെന്നും ഗാന്ധിജിയുടെ ജന്മനാടായ പോര്*ബന്തറിലേക്ക് ഇവിടെനിന്ന് ഗാന്ധിദര്*ശന്* സര്*വീസ് ആരംഭിക്കണമെന്നുമുള്ള ആവശ്യത്തിനും ഗാന്ധിസ്മരണകളുടെ പഴക്കമുണ്ട്.

    1902 ജൂലൈ 16നാണ് സ്റ്റേഷന്* പ്രവര്*ത്തനമാരംഭിച്ചത്. പൂര്*ണത്രയീശ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങള്* വിറ്റാണ് കൊച്ചിയിലെ മഹാരാജാവായിരുന്ന രാമവര്*മ്മ റെയില്*വേ സ്റ്റേഷന്റെ പ്രവര്*ത്തനങ്ങള്* തുടങ്ങാന്* പണം കണ്ടെത്തിയത്. പുനര്*നിര്*മാണ പദ്ധതികള്* പ്രഖ്യാപിച്ചിട്ട് മൂന്നര വര്*ഷം പിന്നിടുമ്പോള്* പഴയപ്രതാപത്തിലേക്കുള്ള ഏണിപ്പടികള്* ഇനിയും ബാക്കി. പൈതൃകം കാക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്*ന്ന് 505 കോടിയുടെ വികസനപദ്ധതിയാണ് റെയില്*വേ ലക്ഷ്യമിട്ടിരുന്നത്. ആദ്യഘട്ടമായി ഒന്നരക്കോടി അനുവദിച്ചു. ഇതുപയോഗിച്ച് 100 വര്*ഷത്തിലധികം പഴക്കമുള്ള ട്രാക്കുകള്* നവീകരിച്ചു. എന്നാല്* മൂന്നുമാസം പിന്നിട്ടപ്പോള്* പ്രവര്*ത്തനങ്ങള്* താനെ നിലച്ചു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •