Page 398 of 403 FirstFirst ... 298348388396397398399400 ... LastLast
Results 3,971 to 3,980 of 4027

Thread: 🏙️🌆🏙️ THIRUVANANTHAPURAM Updates 🌆🏙️🌆

  1. #3971
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default


    Quote Originally Posted by Rayamanikyam View Post
    athe athe...nammude Thironthoram..........
    thread ownere kaanmanillallo ............

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3972
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    ഒറ്റ യാത്രയില്* കാണാം തിരുവനന്തപുരത്തെ മൂന്ന് മലയോര വിനോദസഞ്ചാരകേന്ദ്രങ്ങള്*





    ഡിസംബര്* അവസാന ആഴ്ചയില്* ആരംഭിച്ച് ജനുവരി അവസാനത്തോടെയാണ് പൊന്മുടി ടൂറിസം പാക്കേജ് നടപ്പാക്കിയിരിക്കുന്നത്. മുന്* വര്*ഷങ്ങളില്*നിന്നു വ്യത്യസ്തമായി കെ.ടി.ഡി.സി. നിര്*മിച്ച ആധുനിക സൗകര്യമുള്ള 15 കോട്ടേജുകള്* ഇത്തവണ സഞ്ചാരികള്*ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. സാധാരണക്കാരനും പ്രാപ്യമായ നിലയിലാണ് കോട്ടേജുകളുടെ നിരക്ക് നിര്*ണയിച്ചിരിക്കുന്നത്.















    കരമനയാറിലെ പേപ്പാറ ഡാം റിസര്*വോയറിലെ മുളവള്ളങ്ങള്*







    മുദ്രനിരപ്പില്*നിന്ന് ഒന്നരമണിക്കൂര്* കൊണ്ട് ഹൈറേഞ്ചില്* എത്താവുന്ന ലോകത്തിലെ അപൂര്*വം ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. അവധിദിനങ്ങളുടെ ആലസ്യമാസ്വദിക്കാന്* സ്വദേശികളും കോടമഞ്ഞിന്റെ തണുപ്പുതേടി വിദേശികളുമായി രണ്ടരലക്ഷംപേരാണ് പ്രതിവര്*ഷം പൊന്മുടി സന്ദര്*ശിക്കാനെത്തുന്നത്. കോടമഞ്ഞിന്റെ തണുപ്പുതേടി പൊന്മുടിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുകയാണ്. ഡിസംബര്* അവസാന ആഴ്ചയില്* ആരംഭിച്ച് ജനുവരി അവസാനത്തോടെയാണ് പൊന്മുടി ടൂറിസം പാക്കേജ് നടപ്പാക്കിയിരിക്കുന്നത്. മുന്* വര്*ഷങ്ങളില്*നിന്നു വ്യത്യസ്തമായി കെ.ടി.ഡി.സി. നിര്*മിച്ച ആധുനിക സൗകര്യമുള്ള 15 കോട്ടേജുകള്* ഇത്തവണ സഞ്ചാരികള്*ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. സാധാരണക്കാരനും പ്രാപ്യമായ നിലയിലാണ് കോട്ടേജുകളുടെ നിരക്ക് നിര്*ണയിച്ചിരിക്കുന്നത്. പ്രതിമാസം പൊന്മുടിയിലേക്കു കടന്നുപോകുന്ന വാഹനഫീസ് ഇനത്തില്* വനംവകുപ്പിന് ഒന്നരലക്ഷം രൂപവരെ വരുമാനമുണ്ട്. വനംസംരക്ഷണസമിതിയും പൊന്മുടി പോലീസും ടൂറിസം വകുപ്പും സംയുക്തമായാണ് ഇത്തവണ പൊന്മുടി ടൂറിസം പാക്കേജിന് ഏകോപനം നല്*കുന്നത്.
    വള്ളിക്കുടിലുകളും വെള്ളച്ചാട്ടങ്ങളും മനംമയക്കും
    സമുദ്രനിരപ്പില്*നിന്ന് 610 മീറ്റര്* ഉയരത്തില്*ക്കിടക്കുന്ന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിക്ക് സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യമാണുള്ളത്. കല്ലാറിലെ ഉരുളന്* കല്ലുകളില്* നിന്നുമാണ് പൊന്മുടിയുടെ സൗന്ദര്യം തുടങ്ങുന്നത്. കല്ലാറിലെ കാട്ടരുവികളും വള്ളിപ്പടര്*പ്പുകളുമാണ് പൊന്മുടിയുടെ പ്രവേശനകവാടം. പശ്ചിമഘട്ട മലനിരകളില്* നിബിഡ വനസൗന്ദര്യം ആസ്വദിക്കാവുന്ന സ്വാഭാവിക നിബിഡവനവും പൊന്മുടിതന്നെ. കാട്ടരുവികളും മലമടക്കുകളും പിന്നിട്ട് 22-ഹെയര്*പിന്നുകളും കടന്നു ചെന്നെത്തുന്ന അപ്പര്* സാനിട്ടോറിയം മനസ്സിന് നല്*കുന്ന ആനന്ദം വലുതാണ്.

    പേപ്പാറയും മങ്കയവും
    പൊന്മുടി യാത്രയ്*ക്കെത്തുന്ന സഞ്ചാരികള്* യാത്രയ്ക്കായൊരുങ്ങുമ്പോള്* പേപ്പാറയും മങ്കയവും ഉള്*പ്പെടുത്തുന്നത് നന്നായിരിക്കും. രാവിലെ ഇടിഞ്ഞാര്* മങ്കയം ഇക്കോടൂറിസം കേന്ദ്രത്തിലെത്തി ചെമ്മുഞ്ചിമലനിരകളില്* നിന്നെത്തുന്ന തണുത്ത വെള്ളത്തില്* മീന്*മുട്ടി വെള്ളച്ചാട്ടത്തില്* ആവോളം ആസ്വദിച്ച് കുളിച്ചശേഷം ഇവിടെ പ്രാതല്* കഴിക്കാം. കാഴ്ചകളുടെ വസന്തം ആസ്വദിച്ച് രണ്ടുമണിക്കൂര്* ചെലവിട്ടാല്* പിന്നെ യാത്ര നേരേ കരമനയാറിന്റെ സൗന്ദര്യമായ പേപ്പാറ ഡാമിലേക്ക്. ഒന്നരമണിക്കൂര്* യാത്രയേ ഇതിനുവേണ്ടതുള്ളൂ. ഉച്ചഭക്ഷണം കരുതുകയാണെങ്കില്* കരമനയാറിന്റെ തീരത്തു കഴിക്കാം. പ്രത്യേകം തയ്യാറാക്കിയ മുളവള്ളങ്ങളും മരത്തിനുമുകളിലെ ഹട്ടുകളും ഇവിടെയുണ്ട്. ഇവിടെ പവര്*ഹൗസ് സന്ദര്*ശനത്തിന് അവസരവുമുണ്ട്. ഉച്ചവിശ്രമത്തിനുശേഷം പേപ്പാറയില്*നിന്നു യാത്ര നേരേ പൊന്മുടിയിലേക്ക് വേണ്ടിവരുന്ന സമയം ഒരുമണിക്കൂര്*. ചെന്നെത്തുന്നത് സഹ്യശൃംഗമായ പൊന്മുടിയിലേക്ക്. ഒറ്റദിവസം കൊണ്ടുതന്നെ കാനനഭംഗിയും കാട്ടാറിന്റെ സൗന്ദര്യവും ആധുനിക പവര്*സ്റ്റേഷനും കണ്ടുമടങ്ങാന്* ജില്ലയില്* ഇതുപോലെ മറ്റൊരിടമില്ല. യാത്ര അവസാനിച്ചുകഴിഞ്ഞാല്* ആരുംപറയും സഫലമീ യാത്ര.
    പ്രവേശനം ഇങ്ങനെ
    പ്ലാസ്റ്റിക്ക്, മദ്യം എന്നിവ പൂര്*ണമായി ഒഴിവാക്കേണ്ടതുണ്ട്. ഇവ ഒഴിവാക്കുന്നതിനായി ചെക്ക് പോസ്റ്റുകളില്* പരിശോധനയുണ്ട്. രാവിലെ 8.30-മുതല്* വൈകീട്ട് 5.30-വരെയാണ് പ്രവേശനം. രാത്രി 7.00-ന് മുന്*പായി പൊന്മുടി അപ്പര്* സാനിട്ടോറിയത്തില്* നിന്നും തിരിച്ചിറങ്ങണം കുട്ടികള്*ക്ക് 10-ഉം, മുതിര്*ന്നവര്*ക്ക് 30-രൂപയുമാണ് പ്രവേശന ഫീസ്. കെ.ടി.ഡി.സി.യുടെ കോട്ടേജുകള്* ആവശ്യമുള്ളവര്* തിരുവനന്തപുരത്തെ ഓഫീസില്* മുന്*കൂട്ടി ബുക്ക് ചെയ്യണം. ജനുവരി 15-മുതല്* കെ.എസ്.ആര്*.ടി.സി. ബസിലെത്തുന്നവരില്*നിന്നു പ്രവേശന ഫീസ് ഈടാക്കും.
    ഇനിയും വികസനം അകലെ
    സഞ്ചാരികള്* എത്തുമ്പോഴും പൊന്മുടിക്ക് ടൂറിസം വികസനം ഇനിയും അന്യമാണ്. ഈ സര്*ക്കാര്* അധികാരത്തില്* വന്നപ്പോള്* പൊന്മുടിയുടെ വികസനത്തിനായി 200-കോടി വകയിരുത്തിയിരുന്നു. എങ്കിലും നിര്*മാണപ്രവര്*ത്തനങ്ങള്* ആരംഭിക്കാന്* ഇനിയും സാധിച്ചിട്ടില്ല. കേബിള്*കാര്* ഉള്*പ്പെടെയുള്ള വികസന സാദ്ധ്യതകളാണ് പുതിയ പദ്ധതിയില്* ഉള്*പ്പെടുത്തിയിരിക്കുന്നത്. പൊതുമരാമത്തിന്റെ നിയന്ത്രണത്തില്* പണി നടക്കുന്ന ഗസ്റ്റ്ഹൗസിന്റെ നിര്*മാണം ഏഴുവര്*ഷമായി ഇഴഞ്ഞുനീങ്ങുകയാണ്.


  4. #3973
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളൈഓവർ; ചെലവ് 135.37 കോടി രൂപ



    തിരുവനന്തപുരം∙ നഗര കവാടമായ ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളൈഓവർ യാഥാർഥ്യമാകുന്നു. സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമായ തുകയുടെ ആദ്യഗഡു 35 കോടി രൂപ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി), എസ്പിവി ആയ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷന് കൈമാറി.

    മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ കിഫ്ബി ഡിഎംഡി വിക്രംജിത്ത് സിങ് ഐപിഎസ്, കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ എംഡി പി.ഐ.ശ്രീവിദ്യ ഐഎഎസിനാണ് തുക കൈമാറിയത്. തുടർന്ന്, ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് പണം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ചു. ചടങ്ങിൽ മേയർ കെ.ശ്രീകുമാറും കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ജനറൽ മാനേജർ ആനന്ദ് ഇളമണും പങ്കെടുത്തു. സ്ഥലമേറ്റെടുക്കൽ നടപടികൾക്കൊപ്പം പദ്ധതിയുടെ വിശദമായ സാങ്കേതിക പഠനവും ടെണ്ടർ നടപടികളും പുരോഗമിക്കുകയാണ്.നാലുവരി ഫ്ളൈഓവറാണ് ശ്രീകാര്യത്ത് നിർമിക്കുന്നത്. 7.5 മീറ്ററാണ് ഫ്ളൈഓവറിന്റെ വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയില്* സർവീസ് റോഡ് ഉണ്ടാകും. 535 മീറ്ററാണ് ഫ്ളൈഓവറിന്റെ നീളം. 135.37 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.


  5. #3974
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  6. #3975
    FK Visitor
    Join Date
    Jan 2020
    Location
    Trivandrum
    Posts
    55

    Default

    Carnival Cineplex, Technopark, ThiruvananthapuramClick image for larger version. 

Name:	FB_IMG_1636008970661.jpg 
Views:	25 
Size:	128.3 KB 
ID:	39891
    Last edited by boss; 11-04-2021 at 12:41 PM.

  7. #3976

  8. #3977
    FK Visitor
    Join Date
    Jan 2020
    Location
    Trivandrum
    Posts
    55

    Default

    Thirontharam song

    https://youtu.be/uFhq2dgyujU
    Last edited by boss; 03-25-2022 at 01:09 PM.

  9. #3978
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    എയർ- റെയിൽ 24 മണിക്കൂർ സിറ്റി സർക്കുലർ സർവ്വീസുമായി കെഎസ്ആർടിസി; പുതിയ രണ്ട് ഇലക്ട്രിക് ബസുകൾ ആദ്യഘട്ടത്തിൽ;
    ടിക്കറ്റ് നിരക്ക് ലഗേജ് സൗകര്യം ഉൾപ്പെടെ 20 മുതൽ 50 രൂപവരെ







    തിരുവനന്തപുരം: വളരെ ചെറിയ കാലം കൊണ്ട് തിരുവനന്തപുരം നഗരവാസികൾ ഏറ്റെടുത്ത ജനപ്രിയ സർവ്വീസായ സിറ്റി സർക്കുലർ എട്ടാമത്തെ സർക്കുലറായി വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 24 മണിക്കൂറും സർവ്വീസ് നടത്തുന്ന എയർ - റെയിൽ സിറ്റി സർക്കുലർ ആരംഭിക്കുന്നു. നിലവിൽ ഏഴ് സർക്കുലർ സർവ്വീസുകളാണ് ഉള്ളത്. തിരുവനന്തപുരത്തെ രണ്ട് എയർ പോർട്ടുകളായ ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ- റെയിൽ സർക്കുലർ സർവ്വീസ് നടത്തുന്നത്.

    ആദ്യ ഘട്ടത്തിൽ ഒരോ ബസ് വീതം ഓരോ മണിക്കൂറിലും ഈ രണ്ട് ടെർമിനലുകളിൽ എത്തുന്ന വിധമാണ് സർവ്വീസ് ക്രമീകരിക്കുക. ക്ലോക്ക് വൈസ് ആയി സർവ്വീസ് നടത്തുന്ന സർക്കുലർ ബസ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ആരംഭിച്ച് പൊന്നറ ശ്രീധർ പാർക്ക് ചുറ്റി, സെൻട്രൽ റെയിൽവെ സ്റ്റേഷന് മുന്നിൽ വന്ന് യാത്രക്കാരെ കയറ്റി ഓവർബ്രിഡ്ജ്, കിഴക്കേകോട്ട, അട്ടക്കുളങ്ങര, മണക്കാട് , മുക്കോലയ്ക്കൽ, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, ശംഖുമുഖം, ഓൾ സെയിന്റസ് കോളേജ് , ചാക്ക, ഇന്റർനാഷണൽ ടെർമിനൽ, ചാക്ക ജംഗ്ഷൻ, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ , കേരള യൂണിവേഴ്*സിറ്റി, പാളയം, സ്റ്റാച്യു, ഓവർബ്രിഡ്ജ് വഴി തമ്പാനൂരിൽ അവസാനിക്കുന്നതാണ് സർവ്വീസ്.


    ഇന്റർനാഷണൽ ടെർമിനലിൽ ആദ്യം പോകേണ്ടവർക്ക് ആന്റീ ക്ലോക്ക് വൈസായി ഓടുന്ന സർക്കുലർ ബസിൽ തമ്പാനൂർ, ഓവർ ബ്രിഡ്ജ്, പാളയം, അയ്യൻകാളി ഹാൾ , കേരള യൂണിവേഴ്*സിറ്റി, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക , ഇന്റർ നാഷണൽ എയർപോർട്ട്, ഓൾ സെയിന്റസ്, ശംഖുമുഖം , വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ , മുക്കോലയ്ക്കൽ, മണക്കാട്, വഴി തിരിച്ചും പോകുന്ന രീതിയിലാണ് സർവ്വീസ് നടത്തുക. അടുത്തയാഴ്ച ഈ സർവ്വീസുകളുടെ ട്രയൽ റൺ ആരംഭിക്കും. ക്ലോക്ക് വൈസ്, ആന്റി ക്ലോക്ക് വൈസുകളിൽ പുതിയ ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും റൂട്ട് അന്തിമമാക്കുന്നത്.

    ഈ സർവ്വീസുകളിലേക്കായി പുതിയതായി വന്ന 2 ഇലക്ട്രിക് ബസുകളായിരിക്കും ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. അതിന് ശേഷം സമയക്രമം അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ ഉപയോഗിക്കും. വിമാനങ്ങളുടെയും, ട്രെയിനിന്റേയും സമയക്രമം അനുസരിച്ച് 24 മണിക്കൂറുമുള്ള ഷെഡ്യൂൽ തയ്യാറാക്കും. രാത്രിയിലാണ് ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാർ കൂടുതൽ എത്തുന്നതിനാൽ രാത്രി സർവ്വീസുകൾ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് മാത്രമാകും നടത്തുക. ഈ ബസുകളിൽ തന്നെ ദീർഘ ദൂര ബസ് സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകളും എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഡൊമസ്റ്റിക്, ഇന്റർനാഷണൽ എയർപോർട്ടുകൾക്ക് മുന്നിൽ കെഎസ്ആർടിസി ടിക്കറ്റുകൾക്കുള്ള ബുക്കിങ് കൗണ്ടറുകൾക്കുള്ള സൗകര്യവും, പരസ്യം ചെയ്യാനുമുള്ള സൗകര്യവും തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് മാനേജ്*മെന്റ് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

    യാത്രാക്കാരുടെ ലഗേജ് ഉൾപ്പെടെ കയറ്റാൻ ജീവനക്കാർ സഹായിക്കുകയും, ആവശ്യം എങ്കിൽ സീറ്റുകൾ മാറ്റി കൂടുതൽ ലഗേജ് സൗകര്യം ഒരുക്കുകയും ചെയ്യും. ലഗേജ് സൗകര്യം ഉൾപ്പെടെ 20 മുതൽ 50 രൂപവരെയുള്ള ടിക്കറ്റുകളായിരിക്കും ഈ ബസുകളിൽ നൽകുക. എന്നാൽ ആരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ലഗേജ് ചാർജ് സൗജന്യവും, ടിക്കറ്റിൽ 10% നിരക്ക് ഇളവും നൽകും.

  10. #3979

    Default

    Hyatt Regency hotel to open in Vazhuthacaud from tomorrow

    2nd Hyatt Regency in Kerala

    https://www.hyatt.com/en-US/hotel/in...ivandrum/trvrt
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  11. #3980

    Default


    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •