ഒറ്റ യാത്രയില്‍* കാണാം തിരുവനന്തപുരത്തെ മൂന്ന് മലയോര വിനോദസഞ്ചാരകേന്ദ്രങ്ങള്‍*
ഡിസംബര്‍* അവസാന ആഴ്ചയില്‍* ആരംഭിച്ച് ജനുവരി അവസാനത്തോടെയാണ് പൊന്മുടി ടൂറിസം പാക്കേജ് നടപ്പാക്കിയിരിക്കുന്നത്. മുന്‍* വര്*ഷങ്ങളില്*നിന്നു വ്യത്യസ്തമായി കെ.ടി.ഡി.സി. നിര്*മിച്ച ആധുനിക സൗകര്യമുള്ള 15 കോട്ടേജുകള്‍* ഇത്തവണ സഞ്ചാരികള്‍*ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. സാധാരണക്കാരനും പ്രാപ്യമായ നിലയിലാണ് കോട്ടേജുകളുടെ നിരക്ക് നിര്*ണയിച്ചിരിക്കുന്നത്.
കരമനയാറിലെ പേപ്പാറ ഡാം റിസര്*വോയറിലെ മുളവള്ളങ്ങള്*
സമുദ്രനിരപ്പില്‍*നിന്ന് ഒന്നരമണിക്കൂര്‍* കൊണ്ട് ഹൈറേഞ്ചില്‍* എത്താവുന്ന ലോകത്തിലെ അപൂര്*വം ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. അവധിദിനങ്ങളുടെ ആലസ്യമാസ്വദിക്കാന്‍* സ്വദേശികളും കോടമഞ്ഞിന്റെ തണുപ്പുതേടി വിദേശികളുമായി രണ്ടരലക്ഷംപേരാണ് പ്രതിവര്*ഷം പൊന്മുടി സന്ദര്*ശിക്കാനെത്തുന്നത്. കോടമഞ്ഞിന്റെ തണുപ്പുതേടി പൊന്മുടിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുകയാണ്. ഡിസംബര്‍* അവസാന ആഴ്ചയില്‍* ആരംഭിച്ച് ജനുവരി അവസാനത്തോടെയാണ് പൊന്മുടി ടൂറിസം പാക്കേജ് നടപ്പാക്കിയിരിക്കുന്നത്. മുന്‍* വര്*ഷങ്ങളില്*നിന്നു വ്യത്യസ്തമായി കെ.ടി.ഡി.സി. നിര്*മിച്ച ആധുനിക സൗകര്യമുള്ള 15 കോട്ടേജുകള്‍* ഇത്തവണ സഞ്ചാരികള്‍*ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. സാധാരണക്കാരനും പ്രാപ്യമായ നിലയിലാണ് കോട്ടേജുകളുടെ നിരക്ക് നിര്*ണയിച്ചിരിക്കുന്നത്. പ്രതിമാസം പൊന്മുടിയിലേക്കു കടന്നുപോകുന്ന വാഹനഫീസ് ഇനത്തില്‍* വനംവകുപ്പിന് ഒന്നരലക്ഷം രൂപവരെ വരുമാനമുണ്ട്. വനംസംരക്ഷണസമിതിയും പൊന്മുടി പോലീസും ടൂറിസം വകുപ്പും സംയുക്തമായാണ് ഇത്തവണ പൊന്മുടി ടൂറിസം പാക്കേജിന് ഏകോപനം നല്*കുന്നത്.
വള്ളിക്കുടിലുകളും വെള്ളച്ചാട്ടങ്ങളും മനംമയക്കും
സമുദ്രനിരപ്പില്‍*നിന്ന് 610 മീറ്റര്‍* ഉയരത്തില്‍*ക്കിടക്കുന്ന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിക്ക് സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യമാണുള്ളത്. കല്ലാറിലെ ഉരുളന്‍* കല്ലുകളില്‍* നിന്നുമാണ് പൊന്മുടിയുടെ സൗന്ദര്യം തുടങ്ങുന്നത്. കല്ലാറിലെ കാട്ടരുവികളും വള്ളിപ്പടര്*പ്പുകളുമാണ് പൊന്മുടിയുടെ പ്രവേശനകവാടം. പശ്ചിമഘട്ട മലനിരകളില്‍* നിബിഡ വനസൗന്ദര്യം ആസ്വദിക്കാവുന്ന സ്വാഭാവിക നിബിഡവനവും പൊന്മുടിതന്നെ. കാട്ടരുവികളും മലമടക്കുകളും പിന്നിട്ട് 22-ഹെയര്‍*പിന്നുകളും കടന്നു ചെന്നെത്തുന്ന അപ്പര്‍* സാനിട്ടോറിയം മനസ്സിന് നല്*കുന്ന ആനന്ദം വലുതാണ്.
പേപ്പാറയും മങ്കയവും
പൊന്മുടി യാത്രയ്*ക്കെത്തുന്ന സഞ്ചാരികള്‍* യാത്രയ്ക്കായൊരുങ്ങുമ്പോള്* പേപ്പാറയും മങ്കയവും ഉള്*പ്പെടുത്തുന്നത് നന്നായിരിക്കും. രാവിലെ ഇടിഞ്ഞാര്‍* മങ്കയം ഇക്കോടൂറിസം കേന്ദ്രത്തിലെത്തി ചെമ്മുഞ്ചിമലനിരകളില്* നിന്നെത്തുന്ന തണുത്ത വെള്ളത്തില്‍* മീന്‍*മുട്ടി വെള്ളച്ചാട്ടത്തില്‍* ആവോളം ആസ്വദിച്ച് കുളിച്ചശേഷം ഇവിടെ പ്രാതല്‍* കഴിക്കാം. കാഴ്ചകളുടെ വസന്തം ആസ്വദിച്ച് രണ്ടുമണിക്കൂര്‍* ചെലവിട്ടാല്‍* പിന്നെ യാത്ര നേരേ കരമനയാറിന്റെ സൗന്ദര്യമായ പേപ്പാറ ഡാമിലേക്ക്. ഒന്നരമണിക്കൂര്‍* യാത്രയേ ഇതിനുവേണ്ടതുള്ളൂ. ഉച്ചഭക്ഷണം കരുതുകയാണെങ്കില്‍* കരമനയാറിന്റെ തീരത്തു കഴിക്കാം. പ്രത്യേകം തയ്യാറാക്കിയ മുളവള്ളങ്ങളും മരത്തിനുമുകളിലെ ഹട്ടുകളും ഇവിടെയുണ്ട്. ഇവിടെ പവര്‍*ഹൗസ് സന്ദര്*ശനത്തിന് അവസരവുമുണ്ട്. ഉച്ചവിശ്രമത്തിനുശേഷം പേപ്പാറയില്‍*നിന്നു യാത്ര നേരേ പൊന്മുടിയിലേക്ക് വേണ്ടിവരുന്ന സമയം ഒരുമണിക്കൂര്‍*. ചെന്നെത്തുന്നത് സഹ്യശൃംഗമായ പൊന്മുടിയിലേക്ക്. ഒറ്റദിവസം കൊണ്ടുതന്നെ കാനനഭംഗിയും കാട്ടാറിന്റെ സൗന്ദര്യവും ആധുനിക പവര്‍*സ്റ്റേഷനും കണ്ടുമടങ്ങാന്‍* ജില്ലയില്‍* ഇതുപോലെ മറ്റൊരിടമില്ല. യാത്ര അവസാനിച്ചുകഴിഞ്ഞാല്‍* ആരുംപറയും സഫലമീ യാത്ര.
പ്രവേശനം ഇങ്ങനെ
പ്ലാസ്റ്റിക്ക്, മദ്യം എന്നിവ പൂര്*ണമായി ഒഴിവാക്കേണ്ടതുണ്ട്. ഇവ ഒഴിവാക്കുന്നതിനായി ചെക്ക് പോസ്റ്റുകളില്‍* പരിശോധനയുണ്ട്. രാവിലെ 8.30-മുതല്‍* വൈകീട്ട് 5.30-വരെയാണ് പ്രവേശനം. രാത്രി 7.00-ന് മുന്‍*പായി പൊന്മുടി അപ്പര്‍* സാനിട്ടോറിയത്തില്‍* നിന്നും തിരിച്ചിറങ്ങണം കുട്ടികള്‍*ക്ക് 10-ഉം, മുതിര്*ന്നവര്‍*ക്ക് 30-രൂപയുമാണ് പ്രവേശന ഫീസ്. കെ.ടി.ഡി.സി.യുടെ കോട്ടേജുകള്‍* ആവശ്യമുള്ളവര്‍* തിരുവനന്തപുരത്തെ ഓഫീസില്‍* മുന്‍*കൂട്ടി ബുക്ക് ചെയ്യണം. ജനുവരി 15-മുതല്‍* കെ.എസ്.ആര്*.ടി.സി. ബസിലെത്തുന്നവരില്*നിന്നു പ്രവേശന ഫീസ് ഈടാക്കും.
ഇനിയും വികസനം അകലെ
സഞ്ചാരികള്‍* എത്തുമ്പോഴും പൊന്മുടിക്ക് ടൂറിസം വികസനം ഇനിയും അന്യമാണ്. ഈ സര്*ക്കാര്* അധികാരത്തില്‍* വന്നപ്പോള്‍* പൊന്മുടിയുടെ വികസനത്തിനായി 200-കോടി വകയിരുത്തിയിരുന്നു. എങ്കിലും നിര്*മാണപ്രവര്*ത്തനങ്ങള്* ആരംഭിക്കാന്‍* ഇനിയും സാധിച്ചിട്ടില്ല. കേബിള്‍*കാര്‍* ഉള്*പ്പെടെയുള്ള വികസന സാദ്ധ്യതകളാണ് പുതിയ പദ്ധതിയില്‍* ഉള്*പ്പെടുത്തിയിരിക്കുന്നത്. പൊതുമരാമത്തിന്റെ നിയന്ത്രണത്തില്‍* പണി നടക്കുന്ന ഗസ്റ്റ്ഹൗസിന്റെ നിര്*മാണം ഏഴുവര്*ഷമായി ഇഴഞ്ഞുനീങ്ങുകയാണ്.