Page 399 of 403 FirstFirst ... 299349389397398399400401 ... LastLast
Results 3,981 to 3,990 of 4027

Thread: 🏙️🌆🏙️ THIRUVANANTHAPURAM Updates 🌆🏙️🌆

  1. #3981

    Default





  2. Sponsored Links ::::::::::::::::::::Remove adverts
  3. #3982
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ: മൂന്നാംഘട്ട വികസനം അന്തിമഘട്ടത്തിൽ




    കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ നിർമാണപ്രവർത്തനങ്ങൾ


    തിരുവനന്തപുരം : കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ മൂന്നാംഘട്ട വികസനപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. പാളങ്ങൾ സ്ഥാപിക്കുന്ന ജോലിയും സ്റ്റേബിളിങ് ലൈനുകളുടെ നിർമാണവും പൂർത്തിയാക്കി. 11ന് ഇവ കമ്മിഷൻ ചെയ്യും.

    കൊച്ചുവേളി ടെർമിനലിൽ നാല്* പ്ലാറ്റ്*ഫോമുകളാണുണ്ടായിരുന്നത്. പുതുതായി രണ്ട് പ്ലാറ്റ്*ഫോമുകൾകൂടി വരുന്നതോടെ നിലവിലെ പ്ലാറ്റ്*ഫോമുകൾ ആറായി. നേരത്തെ ചില പ്ലാറ്റ്*ഫോമുകളിൽ സിഗ്നൽ സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ പൂർണമായും ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

    39.57 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ട്, മൂന്ന് ഐലൻഡ് പ്ലാറ്റ്*ഫോമുകളുടെ നീളം 53 മീറ്ററായി വർധിപ്പിച്ചു. 2, 3 പ്ലാറ്റ്*ഫോമുകൾക്ക് 32 മീറ്ററും 4, 5 പ്ലാറ്റ്*ഫോമുകൾക്ക് 64 മീറ്ററും അധികമായി പ്ലാറ്റ്*ഫോം ഷെൽറ്റർ നിർമിച്ചിട്ടുണ്ട്. അതോടൊപ്പം ട്രെയിൻ സിഗ്നലിങ്* സംവിധാനം പൂർണമായും ഇലക്ട്രോണിക് രീതിയിലേക്കും മാറ്റിയിട്ടുണ്ട്.

    രണ്ട് പ്ലാറ്റ്*ഫോമുകൾ കമ്മിഷൻ ചെയ്യുന്നതോടൊപ്പം ഇലക്ട്രോണിക് സിഗ്നൽ സംവിധാനവും കമ്മിഷൻ ചെയ്യും. രണ്ട്, മൂന്ന് പ്ലാറ്റ്*ഫോമുകളിലേക്കുള്ള ലിഫ്റ്റിന് നിലവിൽ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും അടുത്ത ഘട്ടത്തിലാകും ഇത് ഉൾക്കൊള്ളിക്കുക.

    ആറ് പ്ലാറ്റ്*ഫോമുകളെയും ബന്ധിപ്പിച്ച് നിലവിൽ നടപ്പാലമുണ്ട്. ഒന്ന്, ആറ് പ്ലാറ്റ് ഫോമുകളിൽ മാത്രമാണ് ലിഫ്റ്റ് സൗകര്യമുള്ളത്. 2005ൽ പ്രവർത്തനം ആരംഭിച്ച ടെർമിനലിൽ ആവശ്യത്തിനു പ്ലാറ്റ്*ഫോമുകളും സ്റ്റേബിളിങ് ലൈനുകളും നിർമിക്കുന്നതിൽ വലിയ കാലതാമസമാണുണ്ടായത്.


  4. #3983
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഒരുങ്ങുന്നത് ഒൻപത്* റോഡുകൾ: തലസ്ഥാനം വികസനത്തിന്റെ അതിവേഗപാതയിലേക്ക്





    തിരുവനന്തപുരം: ദേശീയപാത അതോറിറ്റിയുടെ മൂന്ന് റോഡുകൾ, മലയോര, തീരദേശ ഹൈവേ ഉൾപ്പെടെയുള്ള പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ. പത്തുവർഷത്തിന് ശേഷം തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്ന റോഡ് വികസനങ്ങളാണ് അണിയറയിൽ തയ്യാറാവുന്നത്. എൻ.എച്ച്.-66 ന്റെ വികസനത്തിന്റെ ഭാഗമായി കടമ്പാട്ടുകോണം-കഴക്കൂട്ടം റീച്ച്, ആറ്റിങ്ങൽ ബൈപ്പാസ്, കഴക്കൂട്ടം-മുക്കോല റീച്ച്, മുക്കോല-കാരോട് റീച്ച് എന്നിവയുടെ നിർമാണം രണ്ടുവർഷം കൊണ്ടു പൂർത്തിയാകും. സ്ഥലമേറ്റെടുപ്പിന് 75 ശതമാനം തുക ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുക.
    കൊല്ലം-ചെങ്കോട്ട നാലുവരി ഗ്രീൻഫീൽഡ് ദേശീയപാത, വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡ് എന്നിവയാണ് ദേശീയപാത അതോറിറ്റി നേരിട്ടു നടപ്പാക്കുന്ന പദ്ധതികൾ. ഇതും 75:25 എന്ന രീതിയിലാണ് സ്ഥലമേറ്റെടുപ്പിന് ചെലവഴിക്കുക.

    മടത്തറ മുതൽ പാറശ്ശാല പളുകൽ വരെ മലയോര ഹൈവേയും പൊഴിയൂർ-കാപ്പിൽ തീരദേശപാതയും തലസ്ഥാനം തൊട്ട് കടന്നുപോകും. ഇതിനൊപ്പം പഴകുറ്റി-പൊൻമുടി റോഡ് വികസനവും കരമന-കളിയിക്കാവിളയുടെ ഭാഗമായ കൊടിനട-വഴിമുക്ക് റീച്ചും വരുംവർഷങ്ങളിൽ പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി.


    കടമ്പാട്ടുകോണം-കഴക്കൂട്ടം റീച്ച്
    ചുമതല: ദേശീയപാത അതോറിറ്റി
    ദേശീയപാത 66-ന്റെ ഭാഗം
    കരാറുകാരൻ: ആർ.ഡി.എസ്. പ്രോജക്ട് ലിമിറ്റഡ്
    പൂർത്തിയാകുന്നത് 2024-ൽ

    29.83 കിലോമീറ്റർ ദൈർഘ്യമുള്ള 45 മീറ്റർ പാതയുടെ നിർമാണം

    30 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 69 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 795 കോടി രൂപയ്ക്കാണ് നിർമാണക്കരാർ ഏറ്റെടുത്തിട്ടുള്ളത്. 11.150 കിലോമീറ്റർ ദൈർഘ്യമുള്ള ആറ്റിങ്ങൽ ബൈപ്പാസും പദ്ധതിയുടെ ഭാഗമാണ്. മാമത്ത് നിന്ന് തുടങ്ങി ആഴാംകോണത്ത് അവസാനിക്കുന്ന രീതിയിലാണ് ബൈപ്പാസ് നിർമാണം. പാതയുടെ നിർമാണത്തിനായി 4110 മരങ്ങളാണ് മുറിക്കുന്നത്. ഇത് ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ആറുവരിപ്പാതയുടെ ഇരുവശത്തും 7.5 മീറ്റർ വീതിയിൽ രണ്ടുവരി സർവീസ് റോഡുണ്ടാകും. വശങ്ങളിൽ ഒരു മീറ്റർ വീതിയിൽ ഓടയും ഒരു മീറ്റർ വീതിയിൽ സർവീസ് ഇടനാഴിയും ഉണ്ടാകും. ഇരുവശത്തും ക്രാഷ്ബാരിയറുകൾ സ്ഥാപിക്കും.

  5. #3984
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    തലസ്ഥാനത്ത് ഒരുങ്ങുന്നു കണ്ണാടിപ്പാലം





    ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ രണ്ടാംഘട്ടമായാണ് കണ്ണാടിപ്പാലം.
    ഇതിനൊപ്പം ടോയ് ട്രെയിൻ സർവീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്*സ് പാർക്ക്, മഡ് റെയ്*സ് കോഴ്*സ് എന്നിവയും ആരംഭിക്കും.

    കഴിഞ്ഞവർഷം അവസാനത്തോടെയാണ് ആക്കുളം സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം തുടങ്ങിയത്. ആറുമാസത്തിനുള്ളിൽ ഒരുലക്ഷത്തിലേറെ സഞ്ചാരികളെത്തുകയും ഒരു കോടിയിലെറെ വരുമാനം ലഭിക്കുകയും ചെയ്തു. ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലും വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേർസ് കോ-ഒാപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം വിനോദസഞ്ചാരകേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.

  6. #3985
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ബൈപ്പാസ്* പൂർണമായും തുറന്നു: കഴക്കൂട്ടത്ത്* നിന്ന്* കാരോട്* വരെ ഇനി തടസ്സമില്ലാതെ യാത്ര





    തലസ്ഥാനവാസികളുടെ ആറുവർഷത്തെ കാത്തിരിപ്പാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. തമിഴ്*നാട്ടിൽനിന്ന് കാരോട്ട്* എത്തുന്ന വാഹനങ്ങൾക്ക് ബൈപ്പാസിൽ കയറിയാൽ ഒരുമണിക്കൂർ കൊണ്ട് കഴക്കൂട്ടത്ത് എത്താം.


    ബൈപ്പാസിലൂടെ കോവളം കടന്നാൽ തലസ്ഥാനത്തെ തിരക്കുകളിലൊന്നും പെടാതെതന്നെ വാഹനങ്ങൾക്ക് കടന്നുപോകാം. അതുകൊണ്ടുതന്നെ ബൈപ്പാസ് തുറന്നതോടെ വാഹനങ്ങളേറെ ഇതുവഴി കടന്നുപോകുന്നുണ്ട്.

    ഔദ്യോഗിക ഉദ്ഘാടനത്തിന് കാത്ത് നിൽക്കാതെയാണ് വാഹനയാത്രയ്ക്കായി റോഡ് തുറന്നുകൊടുത്തിട്ടുള്ളത്.

    ബൈപ്പാസിന്റെ ആദ്യഘട്ടം മുക്കോലവരെ വർഷങ്ങൾക്ക് മുൻപ് പണി പൂർത്തിയാക്കിയെങ്കിലും അടുത്തകാലത്താണ് തുറന്നത്. തുടർന്ന് രണ്ടാംഘട്ടമായി പുന്നക്കുളത്തെ നിർമാണം പൂർത്തിയാക്കി.

    പഴയകട മണ്ണക്കലുവരേയും തുറന്നിരുന്നു. അവസാനഘട്ടത്തിലാണ് മണ്ണക്കല്ലുമുതൽ കാരോട് വരെ ഇപ്പോൾ തുറന്നിരിക്കുന്നത്.

    43-കിലോമീറ്റർ ദൂരമാണ് കഴക്കൂട്ടം-കാരോട് ബൈപ്പാസിനുള്ളത്.

    അതിൽ 16.05 കിലോമീറ്റർ റോഡാണ് അവസാനഘട്ടത്തിൽ പണി പൂർത്തിയാക്കിയത്. മുക്കോല മുതൽ കാരോട് വരെ പൂർണമായും കോൺക്രീറ്റ് റോഡാണ് നിർമിച്ചിരിക്കുന്നത്.

    ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തുവെങ്കിലും സർവീസ് റോഡുകൾ, സിഗ്നൽ ലൈറ്റുകൾ, വൈദ്യുത വിളക്കുകൾ തുടങ്ങിയവ പലയിടത്തും സ്ഥാപിച്ചിട്ടില്ല.

    ബൈപ്പാസിൽ കോവളം കഴിഞ്ഞാൽ രണ്ട് പ്രധാന ജങ്ഷനുകളാണ് കാഞ്ഞിരംകുളം തടത്തിക്കുളവും പുത്തൻകടയും. ഇവിടെ സിഗ്നൽ സ്ഥാപിക്കൽ വൈകുകയാണ്.

    പ്രദേശത്തെ തിരക്കുള്ള റോഡുകൾ മുറിച്ചാണ് ബൈപ്പാസ് ഇതുവഴി കടന്നുപോകുന്നത്. വാഹനത്തിരക്ക് ഏറിയതിനാൽ ഇവിടെയൊക്കെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

    റോഡ്* പൂർണമായും തുറക്കാതെ നേരത്തെ തിരുവല്ലത്ത്* ടോൾ പിരിവ്* ആരംഭിച്ചത് പ്രതിഷേധത്തിന്* കാരണമായിരുന്നു.

    തുറന്നത്* സംസ്ഥാനത്തെ ആദ്യത്തെ കോൺക്രീറ്റ്* പാത

    കാരോട് നിന്ന് പാറശ്ശാലയിലേക്കും കളിയിക്കാവിളയിലേക്കും പോകാം
    43 കിലോമീറ്റർ ദൂരം

    പാറശ്ശാല : ബൈപ്പാസ് വഴി കാരോട്ട്* എത്തുന്നവർക്ക്* പാറശ്ശാലയിലേക്കും കളിയിക്കാവിളയിലേക്കും എളുപ്പത്തിൽ എത്താനാകും. സർവീസ് റോഡ് വഴി സഞ്ചരിച്ച് കളിയിക്കാവിള-പൂവാർ റോഡിെലത്താം.

    ഇവിടെനിന്ന്* ഇടതുവശത്തേക്ക് തിരിഞ്ഞ് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ നേരെ കന്യാകുമാരി റോഡിൽ കളിയിക്കാവിള പി.പി.എം. ജങ്ഷനിൽ എത്തിച്ചേരാം.

    പാറശ്ശാല ഭാഗത്തേക്ക് പോകേണ്ടവർ കളിയിക്കാവിള-പൂവാർ പാതയിൽ ഇടത് ഭാഗത്തേക്ക് രണ്ട് കിലോമീറ്റർ സഞ്ചരിച്ചശേഷം കടുവാക്കുഴി കവലയിൽ നിന്ന് ഇടത് ഭാഗത്തേക്ക് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പാറശ്ശാല ആശുപത്രി ജങ്ഷനിൽ എത്തിച്ചേരാം.

    ഗൂഗിൾ മാപ്പ് നോക്കിയെത്തുന്ന പല യാത്രക്കാരും വഴിതെറ്റിയെത്തുന്നത് പലപ്പോഴും ഇട റോഡുകളിലാണ്.

  7. #3986

    Default

    Kerala CM Pinarayi Vijayan opened new Multi Level Car Parking (MLCP) facility at Thampanoor



    The structure can be used to park 400 two-wheelers and only 22 cars can be parked on the ground floor.

    Entire ground floor may be converted to car parking soon.

    Google Street View: https://goo.gl/maps/nDJdwzuPTXF8Adkk6
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  8. #3987
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കാര്*ട്ടൂൺ സിനിമയിലെന്ന് തോന്നിപ്പിക്കുന്ന സജ്ജീകരണം, ബോറടിച്ചാൽ മുറ്റത്ത് വെള്ളച്ചാട്ടം; വൈറലാണ് ഈ സ്കൂൾ



    അവധിക്കാലമത്രയും കണ്ടു രസിച്ച കാർട്ടൂൺ സിനിമലോകത്ത് എത്തിപ്പെട്ടതിന്റെ അനുഭൂതിയിലായിരുന്നു സ്കൂളിലേക്ക് എത്തിയ കുരുന്നുകൾ



    തിരുവനന്തപുരം: കളിയും ചിരിയുമായി കലാലയ മുറ്റത്ത് നവാഗതരായി എത്തിയ കുരുന്നുകളെ വരവേറ്റ് കല്ലുകൾ കൊണ്ട് മനോഹരമാക്കി കെട്ടിപ്പൊക്കിയ വർണ്ണക്കൂടാരമെന്ന പ്രവേശന കവാടം. കവാടം കടന്നാൽ ദേശീയ പാത പോലെ തോന്നിക്കുന്ന നടപ്പാത. ഇതെല്ലാം താണ്ടിയെത്തുന്നത് വർണ്ണ വിസ്മക്കാഴ്ചകളാൽ മനം കവരുന്ന സ്വപ്നലോകത്തെക്കും. അവധിക്കാലമത്രയും കണ്ടു രസിച്ച കാർട്ടൂൺ സിനിമലോകത്ത് എത്തിപ്പെട്ടതിന്റെ അനുഭൂതിയിലായിരുന്നു സ്കൂളിലേക്ക് എത്തിയ കുരുന്നുകൾ.

    വിഴിഞ്ഞം മുല്ലൂർ ഗവൺമെന്റ് എൽ.വി.എൽ പി.സ്കൂളിലെ പ്രവേശനോത്സവമാണ് വർണ്ണക്കൂടാരമൊരുക്കി അധികൃതർ ഗംഭീരമാക്കിയത്. പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവിലാണ് പ്രീ- പ്രൈമറി കുട്ടികൾക്കായി വർണ്ണക്കാഴ്ചയൊരുക്കിയത്. കുഞ്ഞു മനസുകളെ ആകർഷിക്കുന്ന തരത്തിലുള്ള ഇരിപ്പിടങ്ങളും വിവിധ വർണ്ണങ്ങൾ വിടരുന്ന ചുമർ ചിത്രങ്ങളും, പുറത്തിറങ്ങിയാൽ മുറ്റത്ത് കൂടി ഒഴുകുന്ന വെള്ളച്ചാട്ടം എന്നിവയും സ്കൂളിലുണ്ട്. ഗുഹക്കൂള്ളിൽ കൂടി നടന്നും ആസ്വദിക്കാം. കലാകാരൻ കി ഷോറിന്റ ഭാവനയിൽവിരിഞ്ഞ കലാരൂപങ്ങൾക്ക് ജീവൻ വച്ചതോടെ സ്കൂളിലെ നാല് ക്ലാസ് മുറികൾ ലോകോത്തര നിലവാരത്തിലേക്കാണ് ഉയർന്നത്.

  9. #3988

    Default

    Ananthapuri FM 101.9 MHZ shut down

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. #3989
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    തിരുവനന്തപുരം മെട്രോ: കരട് റിപ്പോർട്ടായി, ഉന്നതതലയോഗം 29-ന്





    തിരുവനന്തപുരം : തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറായി. മെട്രോ റെയിൽ നിർമാണച്ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്, പഠനം നടത്തിയ അർബൻ മാസ് ട്രാൻസിസ്റ്റ് കമ്പനി ലിമിറ്റഡ് (യു.എം.ടി.സി) റിപ്പോർട്ട് കൈമാറി.

    ഏത് തരത്തിൽ മെട്രോ സംവിധാനം വേണമെന്ന് ഈ പഠനത്തിലാണ് തീരുമാനിക്കുന്നത്. 29-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതലയോഗം റിപ്പോർട്ട് പരിഗണിക്കും.


    തിരുവനന്തപുരം നഗരത്തിലെ ഗതാഗത പരിഷ്*കരണത്തെക്കുറിച്ചുള്ള പഠനവും നടന്നിട്ടുണ്ട്. ഭാവിയിലുണ്ടാകാനിടയുള്ള ഗതാഗത തിരക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിർദേശം റിപ്പോർട്ടിലുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാകും വിശദപദ്ധതി രേഖ തയാറാക്കുക.

    തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ നിർമാണ ചുമതലയാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് സർക്കാർ കൈമാറിയിട്ടുള്ളത്. കോഴിക്കോട് മെട്രോ റെയിൽ സംബന്ധിച്ച പഠനം പൂർത്തീകരിച്ചിട്ടില്ല.

    2015-ലാണ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്.

    6728 കോടി രൂപ വകയിരുത്തിയ പദ്ധതി ഇപ്പോഴും പ്രാരംഭ ദിശയിലാണ്. കേരള റാപ്പിഡ് ട്രാൻസിസ്റ്റ് കോർപ്പറേഷനാണ് ആദ്യം നിർമാണച്ചുമതല നൽകിയത്.

    പിന്നീട് കേന്ദ്രസർക്കാർ നിർദേശപ്രകാരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിർമാണച്ചുമതല കൈമാറുകയായിരുന്നു.


  11. #3990
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കരാറിൽ ഒപ്പിട്ടാൽ ഫണ്ട് നൽകാൻ കേന്ദ്രം





    മുഖ്യമന്ത്രിയുമായി ചർച്ച 31-ന്

    ഡി വിജ്ഞാപനവുംവൈകുന്നു


    തിരുവനന്തപുരം :
    വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് സ്ഥലമേറ്റെടുപ്പ് കരാറിൽ തീരുമാനമാകാത്തതോടെ 3ഡി വിജ്ഞാപനവും പുറത്തിറങ്ങുന്നില്ല. 11 വില്ലേജുകളിലെ ഹിയറിങ് പൂർത്തിയായെന്നും ഫണ്ട് അനുവദിക്കണമെന്നും കാണിച്ച് റവന്യുവിഭാഗം, ദേശീയപാത അതോറിറ്റിക്കു കത്തു നൽകി. കരാറിൽ സർക്കാർ ഒപ്പിട്ടാൽ ഫണ്ട് കൈമാറാമെന്ന തീരുമാനത്തിലാണ് ദേശീയപാത അതോറിറ്റി.

    റവന്യു അധികൃതർ ഒരുമാസം മുൻപ് ദേശീയപാത വിഭാഗത്തിന് 3ഡി പുറത്തിറക്കാനുള്ള രേഖകൾ കൈമാറിയിരുന്നു. രണ്ട് വില്ലേജുകളിലെയും മറ്റ് എട്ട്* വില്ലേജുകളിലെയും അധികമായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങളുമാണ് കൈമാറിയത്.

    എന്നാൽ, ഭൂമിരാശി പോർട്ടൽ പുതുക്കിയതിനാലും രേഖകൾ കൃത്യമായി പോർട്ടലിലേക്കു സമർപ്പിക്കാത്തതിനാലുമാണ് വിജ്ഞാപനം വൈകുന്നതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.

    കരാറിൽ തീരുമാനമെടുത്തില്ലെങ്കിൽ പദ്ധതി വൈകുമെന്ന് കണ്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ, ദേശീയപാത വിഭാഗവുമായി 31-ന് ചർച്ച നടത്തും. സെക്രട്ടേറിയറ്റിലാണ് ചർച്ച. ചർച്ചയിൽ തീരുമാനമുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

    ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ, ജില്ലാ കളക്ടർ, ലാൻഡ്* റവന്യു കമ്മിഷണർ, റവന്യു സെക്രട്ടറി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ഭൂമിയേറ്റെടുക്കലിന് 1629 കോടി രൂപയാണ് സംസ്ഥാനം മുടക്കേണ്ടത്.

    റിങ്* റോഡ്* സ്ഥലമേറ്റെടുപ്പിനായി 50 ശതമാനം തുക സംസ്ഥാനവും 50 ശതമാനം കേന്ദ്രവും വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. രണ്ടു തവണയായി സംസ്ഥാന ബജറ്റിൽ റിങ് റോഡിനായി കിഫ്ബി വഴി തുക മാറ്റിവെച്ചിരുന്നു.

    എന്നാൽ, ഫണ്ട് കൈമാറലിന് കിഫ്ബി അംഗീകാരമായില്ല. ലേലനടപടികൾ കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയപാത അതോറിറ്റി തുടങ്ങിയിരുന്നു.

    2967 കോടിയാണ് നിർമാണച്ചെലവ്. നിർദിഷ്ട കൊല്ലം-ചെങ്കോട്ട ദേശീയപാതയുടെ മടവൂർ വില്ലേജിലെ 3ഡി വിജ്ഞാപനം ദേശീയപാത അതോറിറ്റി തടഞ്ഞുവെച്ചിരിക്കുകയാണ്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •