Page 397 of 403 FirstFirst ... 297347387395396397398399 ... LastLast
Results 3,961 to 3,970 of 4027

Thread: 🏙️🌆🏙️ THIRUVANANTHAPURAM Updates 🌆🏙️🌆

  1. #3961
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default


    Inauguration Today ( 28-11-2018 )




  2. Sponsored Links ::::::::::::::::::::Remove adverts
  3. #3962
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    തിരോന്തോരത്തിന്റെ ഒരു സ്വകാര്യ അഹങ്കാരം ...


  4. #3963

    Default

    Thampanoor bus stationil KSFDC nte puthiya theatre innu inauguration....Lenin Cinemas...
    Munpu theatre complex ennu paranjirunnu...ippol single aayi ennu thonnunnu...

  5. #3964

    Default

    Newly opened lenin cinemas

    Sent from my Mi A1 using Tapatalk

  6. Likes Rayamanikyam liked this post
  7. #3965
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    തിരുവനന്തപുരം കുതിക്കുന്നു മെട്രോ നഗരത്തിലേക്ക്..

    ജനസംഖ്യ 10 ലക്ഷം കവിഞ്ഞു


    കേന്ദ്രസർക്കാരിന്റെ പ്രധാന നിബന്ധനയനുസരിച്ചാണെങ്കിൽ കേരളത്തിലെ ഏക മെട്രോ നഗരമെന്ന പദവി തലസ്ഥാനനഗരത്തിനുണ്ട്. എന്നാൽ, മെട്രോ നഗരമെന്ന വിളിപ്പേരോ അതിന്റെ പദവിയോ ഒന്നും അനന്തപുരിക്കില്ല. പക്ഷേ, വരുന്ന അഞ്ചു വർഷത്തിനുള്ളിൽ തലസ്ഥാനനഗരം മെട്രോ നഗരങ്ങൾക്കൊപ്പം വൻ വികസനക്കുതിപ്പു നടത്തുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

    തലസ്ഥാനനഗരത്തെ കാത്തിരിക്കുന്നത് വമ്പൻ മാറ്റങ്ങളാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ടെക്*നോസിറ്റി, ബയോസയൻസ് പാർക്ക്, ടെക്*നോപാർക്കിന്റെ വികസനപ്രവർത്തനങ്ങൾ എന്നിവയെല്ലാം തലസ്ഥാനത്തിന്റെതന്നെ മുഖം മാറ്റുന്നവയാണ്.

    ഇവയുടെ ഭാഗമായി വരുന്ന മറ്റു രണ്ടു മാറ്റങ്ങൾ കഴക്കൂട്ടം-കാരോട് ബൈപ്പാസ് വികസനവും മംഗലപുരത്തുനിന്ന്* മലയിൻകീഴ് വഴി വിഴിഞ്ഞത്തെത്തുന്ന വ്യവസായ ഇടനാഴിയുമാണ്. ഈ രണ്ടു വഴികളെയും റോഡുവികസനം എന്ന പേരിലൊതുക്കാനാവില്ല. ഇവ രണ്ടും രണ്ടു വ്യവസായ-വാണിജ്യ ഇടനാഴികളായിട്ടാവും മാറുക.

    ഈ വികസനസ്വപ്നങ്ങൾ തിരുവനന്തപുരം നഗരത്തെ മെട്രോ നഗരങ്ങളുടെ പദവിയിലേക്കുയർത്തും. കേന്ദ്രസർക്കാരിന്റെ നിയമപ്രകാരം 10 ലക്ഷം ജനസംഖ്യയുള്ള നഗരത്തിനാണ് മെട്രോ പദവി ലഭിക്കുക. കഴിഞ്ഞ സെൻസസിലെ കണക്കുപ്രകാരംതന്നെ തിരുവനന്തപുരം അതിനടുത്തെത്തിയിരുന്നു. ഇപ്പോൾ അതു പിന്നിട്ടുകഴിഞ്ഞിട്ടുണ്ട്.

    2010-ൽ അഞ്ചു പഞ്ചായത്തുകൾകൂടി കൂട്ടിച്ചേർത്തതോടെയാണ് തലസ്ഥാനനഗരത്തിലെ ജനസംഖ്യ ഒമ്പതര ലക്ഷത്തോളമായത്. കഴക്കൂട്ടം, ശ്രീകാര്യം, വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന്, വിഴിഞ്ഞം പഞ്ചായത്തുകളാണ്* നഗരത്തോടൊപ്പം കൂട്ടിച്ചേർത്തത്. തലസ്ഥാനത്തെ മെട്രോ നഗരമാക്കുന്നതിന്റെ ഭാഗമായാണ് രണ്ടു തവണയായി പത്തു പഞ്ചായത്തുകളെ നഗരത്തിന്റെ ഭാഗമാക്കിയത്.

    എന്നാൽ, തുടർനടപടികളൊന്നും ഉണ്ടായില്ല. കേന്ദ്രസർക്കാരിന്റെ നഗരവികസന ഫണ്ടുകൾ നേടിയെടുക്കാൻ ഈ കൂട്ടിച്ചേർക്കലുകൾ ഉപകരിച്ചിരുന്നു. മെട്രോപോളിറ്റൻ പ്ലാനിങ് കമ്മിറ്റി അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാനുള്ള ആലോചനകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്നെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല.

    അടിസ്ഥാനസൗകര്യ വികസനത്തിലും വ്യാവസായികമേഖലയിലും നിരവധി വികസനപദ്ധതികളാണ് നഗരത്തിൽ നടപ്പാക്കുന്നത്. വിമാനത്താവളം, തുറമുഖം, റോഡുകൾ, ഐ.ടി. അധിഷ്ഠിത വ്യവസായം എന്നവയെല്ലാം പൂർത്തിയാകുമ്പോൾ, ജനസംഖ്യയിലും വൻ വർധനയാണ് നഗരം പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം വ്യാപാര-വാണിജ്യ മേഖലയും വികസിക്കും. ഇവയെല്ലാം കൃത്യമായി ആസൂത്രണംചെയ്തു നടപ്പാക്കുക എന്നതാണ് ഏറെ പ്രധാനം.

    വേണം, മാസ്റ്റർ പ്ലാനിങ്

    നിലവിൽ നഗരത്തിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കൽ നടക്കുകയാണ്. മൂന്നു പതിറ്റാണ്ടിനു ശേഷം തയ്യാറാക്കിയ മാസ്റ്റർപ്ലാനിലെ ചില സ്ഥലങ്ങളിലെ ഭൂവിനിയോഗം പ്രശ്നമായതോടെയാണ്* ഇതു റദ്ദുചെയ്ത് പുതിയതു നിർമിക്കാനുള്ള നടപടികൾ തുടങ്ങിയത്. എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും വന്നതോടെ ഇതു നിശ്ചലമായ മട്ടാണ്. മാസ്റ്റർപ്ലാൻ തയ്യാറാക്കൽ വീണ്ടും ഊർജിതമാക്കാൻ കോർപ്പറേഷൻ സ്റ്റിയറിങ് കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

    എന്നാൽ, തിരുവനന്തപുരം നഗരത്തിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കുമ്പോൾ, സമീപപ്രദേശങ്ങളെയും സമീപനഗരങ്ങളെയും മുന്നിൽക്കണ്ടുള്ള കാഴ്ചപ്പാടുകൂടി വേണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഭൂമിയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടു വേണം പ്ലാൻ തയ്യാറാക്കാൻ. ഒരു വീട്ടിലേക്കുള്ള റോഡിനു വരെ രണ്ടും മൂന്നും സെന്റ് നഷ്ടപ്പെടുത്തുന്ന തരത്തിലാണ് നഗരത്തിലെ പല സ്ഥലങ്ങളിലെയും നിർമാണങ്ങളെന്ന്* വിദഗ്ദ്ധർ പറയുന്നു.

    എന്നാൽ, തിരുവനന്തപുരം നഗരത്തിലെ 100 വാർഡുകളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് ഇപ്പോഴത്തെ വികസനചർച്ചകൾ നടക്കുന്നത്. ഇതു ശാസ്ത്രീയമല്ലെന്നാണ് ഈ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വരുന്നതോടെ നഗരത്തിനോടു ചേർന്നുള്ള വെങ്ങാനൂർ തുടങ്ങിയ ഗ്രാമപ്രദേശങ്ങൾകൂടി വികസിക്കും. കൂടാതെ ബാലരാമപുരം, മലയിൻകീഴ്, നെടുമങ്ങാട്, പോത്തൻകോട്, മംഗലപുരം പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ബൈപ്പാസിന്റെ ഭാഗങ്ങളിലേക്കും നഗരം വ്യാപിക്കും.

    ഇതുപോലെതന്നെ മംഗലപുരം കേന്ദ്രീകരിച്ചു വരുന്ന ടെക്*നോസിറ്റി, ബയോ പാർക്ക് എന്നിവയെല്ലാം ഈ ഭാഗത്ത്* വലിയ വികസനസാധ്യതകളാണ് ഒരുക്കുന്നത്. ടെക്*നോസിറ്റിയിലെ ട്രിപ്പിൾ ഐ.ടി.എം.കെ.യുടെ ആദ്യ കാമ്പസിന്റെ നിർമാണം ഏതാണ്ടു പൂർത്തിയായിക്കഴിഞ്ഞു.

    നഗരത്തിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനൊപ്പം ഈ പ്രദേശങ്ങളിലെ വികസനത്തെക്കുറിച്ചും കാഴ്ചപ്പാടുകളുണ്ടാക്കിയിരിക്കണം. അതുപോലെ തലസ്ഥാനനഗരത്തിനു ചുറ്റുമുള്ള നാലു നഗരങ്ങളെ ഉപഗ്രഹനഗരങ്ങളാക്കി മാറ്റി വേണം പദ്ധതി തയ്യാറാക്കാൻ. വിഴിഞ്ഞം, ടെക്*നോസിറ്റി പദ്ധതികൾ പ്രാവർത്തികമാകുന്നതോടെ ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര നഗരങ്ങൾ പ്രധാന നഗരപ്രദേശത്തിനടുത്താകും. വർക്കല നഗരത്തെയും ഉപഗ്രഹനഗരമാക്കി മാറ്റണം.

    മൂന്നു വർഷംകൊണ്ട് മാസ്റ്റർപ്ലാൻ തയ്യാറാക്കണം

    തലസ്ഥാനത്തെ മെട്രോ നഗരമായി വികസിപ്പിക്കുന്നതിനുള്ള രൂപരേഖ മൂന്നു വർഷംകൊണ്ടു പൂർത്തിയാക്കണമെന്ന് മുൻ ചീഫ് ടൗൺ പ്ലാനർ ജി.കസ്തൂരിരംഗൻ അഭിപ്രായപ്പെട്ടു. 2021-ൽ തലസ്ഥാന നഗരത്തിന്റെയും ജില്ലയുെടയും വികസനത്തെക്കുറിച്ചുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കണം. ആ വർഷത്തെ സെൻസസോടെ നഗരത്തിലെ ജനസംഖ്യ മെട്രോനഗരപരിധി ഔദ്യോഗികമായി കടക്കും. ഈ മാസ്റ്റർപ്ലാൻ അധിഷ്ഠിതമാക്കി തുടർന്നുള്ള വർഷങ്ങളിൽ ഭൂവിനിയോഗവും വികസനപ്രവർത്തനങ്ങളും നടത്തണമെന്നും കസ്തൂരിരംഗൻ പറയുന്നു.

    സ്മാർട്ട് സിറ്റിയും അമൃത് പദ്ധതിയും

    നഗരവികസനത്തിനായി രണ്ട്* കേന്ദ്രസർക്കാർ പദ്ധതികളാണ് നിലവിൽ തലസ്ഥാനനഗരത്തിൽ നടക്കുന്നത്. 2015-ൽ തുടങ്ങിയ അമൃത്(അടൽ മിഷൻ ഫോർ റിജ്യുവനേഷൻ ആൻഡ് അർബൻ ട്രാൻസ്*ഫോർമേഷൻ) പദ്ധതിപ്രകാരം 375.5 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണശാല, നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെ മൾട്ടിെലവൽ പാർക്കിങ് കേന്ദ്രങ്ങൾ, ഡ്രെയിനേജ്, റോഡുകൾ എന്നിവയാണ് അമൃത് പദ്ധതിയുടെ ഭാഗമായി നിർമിച്ചുകൊണ്ടിരിക്കുന്നത്.

    സ്മാർട്ട്* സിറ്റിയുടെ ഭാഗമായി 1538 കോടി രൂപയുടെ പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ളത്. 2021-ൽ പണികൾ പൂർത്തിയാക്കണമെങ്കിലും മിക്ക പദ്ധതികളും ആരംഭഘട്ടത്തിൽ മാത്രമാണ്. നഗരത്തിലാകമാനം സുരക്ഷാക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണസംവിധാനം ഏർപ്പെടുത്തുക, റോഡുകൾ അത്യാധുനിക രീതിയിൽ വികസിപ്പിക്കുക, മൾട്ടിെലവൽ പാർക്കിങ് സംവിധാനങ്ങൾ, മാർക്കറ്റ് നവീകരണം തുടങ്ങി നിരവധി പദ്ധതികളാണ് സ്മാർട്ട് സിറ്റിയിലൂടെ നടപ്പാക്കുന്നത്. നഗരകേന്ദ്രപ്രദേശത്തെ വികസനമാണ് സ്മാർട്ട് സിറ്റിയിലൂടെ നടപ്പാക്കുന്നത്. ജന്റം പദ്ധതിയുടെ കാലാവധി അവസാനിച്ചെങ്കിലും ഈ ഫണ്ടുപയോഗിച്ച് സ്വീവറേജ് അടക്കമുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.

    തിരുവനന്തപുരം കോർപ്പറേഷൻ

    വാർഡുകൾ -100

    വിസ്തീർണം-214.86(ചതുരശ്ര കി.മീ.)

    ജനസംഖ്യ-9,55,494(2011 സെൻസസ്)

    തലസ്ഥാനനഗരത്തിന്റെ അനുകൂല ഘടകങ്ങൾ

    ഐ.ടി. അടക്കമുള്ള മേഖലകളിലെ അന്താരാഷ്ട്ര കമ്പനികളിൽ ജോലിചെയ്യുന്ന കൂടുതൽ പേർ തിരുവനന്തപുരം നഗരത്തെ തൊഴിലിടമായി തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ പ്രൊഫഷണലുകൾ ചൂണ്ടിക്കാട്ടുന്നത്. സുരക്ഷിതത്വമടക്കമുള്ള കാര്യങ്ങളിൽ തലസ്ഥാനത്തിനുള്ള മേൽക്കൈ, ജീവിതസാഹചര്യങ്ങൾ എന്നിവ ഇതിനനുകൂലമാണ്. നിലവിലെ ജനംസഖ്യ വർധിക്കുന്നതോടൊപ്പം അസ്ഥിരമായ ജനസംഖ്യയിലും വർധനയുണ്ടാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

    പ്രകൃതിദുരന്തങ്ങൾ കുറഞ്ഞ അളവിൽ മാത്രം ബാധിക്കുന്ന ഭൂപ്രകൃതി.

    കനത്ത മഴ പെയ്താലും വെള്ളക്കെട്ടുപോലുള്ള പ്രശ്നങ്ങളില്ല.

    നഗരത്തിനു ചുറ്റും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള ഭൂമിയുടെ ലഭ്യത

    ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളുെടയും ഗവേഷണകേന്ദ്രങ്ങളുെടയും സാന്നിധ്യം

    ഐ.ടി., ഇലക്ട്രോണിക്സ് പോലുള്ള വ്യവസായത്തിന് അനുകൂല സാധ്യത

    കുറഞ്ഞ ജീവിതച്ചെലവും യാത്രാസൗകര്യങ്ങളും

  8. #3966
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  9. #3967
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  10. #3968
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Lulu mall work in final stage

    expecting inauguration in first quarter 2020

  11. #3969
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  12. #3970
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    തമ്പാനൂരിൽ സുരക്ഷിതയാത്രയ്ക്ക് വേണം റെയിൽവേ സ്റ്റേഷൻ-ബസ് സ്റ്റാൻഡ് നടപ്പാലം




    മ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനെയും കെ.എസ്.ആർ.ടി.സി. ബസ്*സ്റ്റാൻഡിനെയും ബന്ധിപ്പിച്ചുകൊണ്ട് റോഡിനു കുറുകേ കാൽനടയ്ക്ക് പാലം നിർമിക്കാനുള്ള നടപടി അധികൃതരുടെ അനാസ്ഥ കാരണം വൈകുന്നു. എട്ടു വർഷത്തിലേറെയായി ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലുള്ള പദ്ധതിക്ക് ഇനിയും അന്തിമരൂപം കൈവരിച്ചിട്ടില്ല. യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിക്കാണ് ഈ ദുരവസ്ഥ.
    ജനപ്രതിനിധികളും കോർപ്പറേഷനും ജില്ലാ ഭരണകൂടവും ഇതിൽ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. തമ്പാനൂരിൽ കെ.ടി.ഡി.എഫ്.സി.യുടെ ബഹുനില വാണിജ്യമന്ദിരം പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് റെയിൽവേ സ്റ്റേഷനിലേക്ക് ഒരു നടപ്പാലമെന്ന ആശയം ഉയർന്നത്. ബസ് ഇറങ്ങുന്ന യാത്രക്കാർക്ക് റോഡിലെ തിരക്കിൽപ്പെടാതെ റെയിൽവേ സ്റ്റേഷനിൽ എത്താൻ ഇതിലൂടെ കഴിയും. റെയിൽവേ സ്റ്റേഷനിൽനിന്നുള്ളവർക്ക് നേരേ ബസ്*സ്റ്റാൻഡിലേക്കും എത്താം. തിരക്കേറിയ തമ്പാനൂർ റോഡ് മുറിച്ചുകടക്കുക മാത്രമാണ് നിലവിലുള്ള മാർഗം. ഇത് ഏറെ അപകടകരവും ക്ലേശകരവുമാണ്. വാഹനങ്ങൾക്കിടയിലൂടെയാണ് യാത്രക്കാർ തലങ്ങും വിലങ്ങും റോഡ് മുറിച്ചുകടക്കുന്നത്.
    ബഹുനില വാണിജ്യസമുച്ചയത്തിൽ ആർ.ടി. ഓഫീസ് ഉൾപ്പെടെയുള്ള തിരക്കേറിയ നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. എട്ടു വർഷത്തോളം ആളനക്കമില്ലാതെ നിലനിന്നിരുന്ന കെട്ടിടം സർക്കാർ ഓഫീസുകൾക്കു കൈമാറിയതോടെയാണ് തിരക്കേറിയത്. സമുച്ചയത്തിന്റെ താഴത്തെ നിലയിലാണ് ബസ്*സ്റ്റേഷൻ പ്രവർത്തിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ നടപ്പാലങ്ങളിലൊന്നിനെ റോഡിനു കുറുകേ വാണിജ്യസമുച്ചയത്തിന്റെ മുകൾഭാഗത്തേക്കു ബന്ധിപ്പിക്കാനാകും. ഇവിടെനിന്ന്* യാത്രക്കാർക്ക് താഴത്തെ നിലയിലെ ബസ് സ്റ്റേഷനിലേക്ക് സുഗമമായി എത്താനാകും.
    അഴിയാക്കുരുക്ക്; പാലമെത്തിയാൽ അപകടമൊഴിയും
    തമ്പാനൂരിലെ അപകടവും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ മേൽപ്പാലം സഹായിക്കും. രാവിലെ എട്ടിനും പത്തിനും ഇടയിലാണ്, തിരക്കുള്ള പ്രതിദിന തീവണ്ടികളെല്ലാം തലസ്ഥാനത്തേക്കെത്തുന്നത്. ഇവയിലെത്തുന്ന യാത്രക്കാർ വിവിധ സ്ഥലങ്ങളിലേക്കുള്ള ബസിൽ കയറാനുള്ള തത്രപ്പാടിലായിരിക്കും. സ്റ്റേഷനിൽനിന്നിറങ്ങി കഴിവതും വേഗത്തിൽ ബസിൽ കയറാനുള്ള യാത്ര മിക്കപ്പോഴും അപകടം വരുത്തിവയ്ക്കാറുണ്ട്. സ്റ്റേഷനിലെ പ്രധാന കവാടത്തിലും റിസർവേഷൻ കൗണ്ടറിനു സമീപത്തെ ഗേറ്റിലും തീവണ്ടികൾ എത്തുമ്പോൾ തിക്കും തിരക്കുമാണ്. ഇതിനു പുറമേ, റോഡിൽ നിർത്തിയിടുന്ന ഓട്ടോറിക്ഷകളും യാത്രക്കാരുടെ വഴിമുടക്കുന്നുണ്ട്. കാൽനടക്കാരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിന് പോലീസുകാരെയും ട്രാഫിക് വാർഡൻമാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, അതും അപര്യാപ്തമാണ്. മേൽപ്പാലമുണ്ടെങ്കിൽ യാത്രക്കാർക്ക് റോഡിലേക്കിറങ്ങാതെ ബസ്*സ്റ്റാൻഡിൽ എത്താൻ കഴിയും.
    റെയിൽവേ തയ്യാർ
    റെയിൽവേ സ്റ്റേഷനിൽനിന്ന്* ബസ് സ്റ്റാൻഡിലേക്ക്* കാൽനട മേൽപ്പാലം നിർമിക്കാനുള്ള പദ്ധതിക്കാവശ്യമായ സഹായങ്ങളെല്ലാം ചെയ്യാൻ റെയിൽവേ സന്നദ്ധമാണ്. കോർപ്പറേഷനോ സർക്കാർ ഏജൻസികളോ ഇതിനു മുൻകൈയെടുത്താൽ റെയിൽവേയും പദ്ധതിയിൽ പങ്കാളിയാകും. ജില്ലാ ഭരണകൂടമോ കോർപ്പറേഷനോ ഇതിനു മുൻകൈയെടുക്കണമെന്ന നിലപാടിലാണ് റെയിൽവേ.
    റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലെ തിരക്കു കുറയ്ക്കാൻ കഴിയുമെന്നത് റെയിൽവേക്കും അനുഗ്രഹമാണ്. രണ്ടു മുതൽ അഞ്ചു വരെയുള്ള പ്ലാറ്റ്*ഫോമുകളിൽ തീവണ്ടിയിറങ്ങുന്നവർ നടപ്പാലത്തിലൂടെയാണ് ഒന്നാം നമ്പർ പ്ലാറ്റ്*ഫോമിലേക്കെത്തുന്നത്. ഇവിടെ താഴേക്ക്* ഇറങ്ങുന്നതിനു പകരം റോഡിലേക്ക് മേൽപ്പാലമുണ്ടെങ്കിൽ പെട്ടെന്നു പുറത്തേക്ക്* എത്താനാകും.
    കെ.ടി.ഡി.എഫ്.സി.ക്കു പണമില്ല
    സാമ്പത്തിക പ്രതിസന്ധി കാരണം കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വാണിജ്യസമുച്ചയത്തിന്റെ ഉടമയായ കെ.ടി.ഡി.എഫ്.സി. അധികൃതർ പറയുന്നു. അതേസമയം, സർക്കാരോ കോർപ്പറേഷനോ മുൻകൈയെടുത്താൽ ഇത്തരമൊരു പദ്ധതിയുമായി സഹകരിക്കാൻ കെ.ടി.ഡി.എഫ്.സി.യും തയ്യാറാണ്.
    ഭൂമിയേറ്റെടുക്കൽ വേണ്ടിവരില്ല
    സ്ഥലമേറ്റെടുക്കലോ തർക്കങ്ങളോ ഉണ്ടാകാനിടയില്ലാത്ത പദ്ധതിയാണിത്. റെയിൽവേ, പൊതുമരാമത്തുവകുപ്പ്, കെ.എസ്.ആർ.ടി.സി. എന്നിവയുടെ സ്ഥലം മാത്രമാണ് പദ്ധതിക്കു വേണ്ടിവരിക. ഇളക്കിമാറ്റാനാകുന്ന വിധത്തിൽ സ്റ്റീൽ ഫ്രെയിമിൽ മേൽപ്പാലം നിർമിച്ചാൽ ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്കും തടസ്സമാകില്ല. റെയിൽവേ സ്റ്റേഷനുകളിലെ നടപ്പാലങ്ങളുടെ മാതൃക പരിഗണിക്കാവുന്നതാണ്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •