Originally Posted by
shankarannan
ലാലിനു പിന്നാലെ സുരേഷ് ഗോപിയും സൈന്യത്തിലേക്ക്?
മോഹന്‍*ലാലിന് ലഫ്റ്റനന്*റ് കേണല്‍* പദവി ലഭിച്ചത് വലിയ ചര്*ച്ചാവിഷയമായ സംഗതിയാണ്. കീര്‍*ത്തിചക്ര സീരീസിലൂടെ സൈനികരെ ജനകീയമാക്കിയതിനും സൈനികരുടെ ജീവിതവും സമര്*പ്പണവും ലോകത്തിനുമുന്നില്‍* കൂടുതല്‍* വെളിപ്പെടുത്തുന്നതിന് കാരണമായതിനുമായിരുന്നു ലാലിന് കേണല്‍* പദവി സമ്മാനിച്ചത്. എന്നാല്‍* അത് ചില വിവാദങ്ങള്‍*ക്കും വഴിവച്ചു. ഒനുരണ്ടു സിനിമകളില്‍* പട്ടാളക്കാരനായി അഭിനയിച്ചാലുടനെ കേണല്‍* പദവി നല്*കുന്നത് ഉചിതമാണോ എന്നായിരുന്നു പല ഭാഗത്തുനിന്നും ഉയര്*ന്ന ചോദ്യം.
എങ്കില്‍* മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും പൊലീസില്‍* ഉന്നത പദവി നല്*കണമെന്നുവരെ ആവശ്യമുയര്*ന്നു. മലയാള സിനിമയില്‍* ഉശിരന്‍* പൊലീസ് കഥാപാത്രങ്ങള്‍*ക്ക് ജീവന്* നല്*കിയിട്ടുള്ളത് അവരാണല്ലോ. എന്നാല്‍* പണ്ട് ഐ പി എസ് മോഹങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍* അതൊക്കെ മാറ്റിവച്ച് സൈന്യത്തില്‍* തന്നെ ചേരാനൊരുങ്ങുകയാണ് സുരേഷ്ഗോപി. അതേ, ഇക്കാര്യത്തില്‍* മോഹന്‍*ലാലിന്*റെ പാത പിന്തുടരാനാണ് സുരേഷിന്*റെ തീരുമാനമെന്നറിയുന്നു.
ടെറിട്ടോറിയല്‍* ആര്*മിയുടെ കണ്ണൂരിലെ നൂറ്റിയിരുപത്തി രണ്ടാം ബറ്റാലിയന്*റെ ആസ്ഥാനത്തുനടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍* സുരേഷ്ഗോപി ആദ്യാവസാനം നിറഞ്ഞുനില്*ക്കുകയായിരുന്നു. പട്ടാളത്തില്‍* ചേരുന്നതിന്*റെ മുന്നോടിയായാണ് സുരേഷ് ഈ പരിപാടിയില്‍* പങ്കെടുത്തതെന്നാണ് റിപ്പോര്*ട്ടുകള്*.
സുരേഷ്ഗോപി ഇപ്പോള്‍* അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘മേല്‍**വിലാസം’ എന്ന ചിത്രത്തില്‍* അദ്ദേഹത്തിന് ഒരു പട്ടാള ഉദ്യോഗസ്ഥന്*റെ വേഷമാണ്. സ്ഥലത്തെ പ്രധാന പയ്യന്*സ്, നായര്‍*സാബ്, സാക്*ഷ്യം, നോട്ടുബുക്ക് തുടങ്ങിയ സിനിമകളില്‍* സുരേഷ് സൈനികനായിരുന്നു. കശ്മീരം എന്ന സിനിമയില്‍* കമാന്**ഡോയായും സുരേഷ്ഗോപി വേഷമിട്ടിട്ടുണ്ട്. എന്തായാലും സുരേഷിനും ലഫ്റ്റനന്*റ് കേണല്‍* പദവി ലഭിക്കുമോ എന്നാണ് സിനിമാലോകം കൌതുകപൂര്*വം വീക്ഷിക്കുന്നത്.