Page 22 of 37 FirstFirst ... 12202122232432 ... LastLast
Results 211 to 220 of 362

Thread: 🚈 🚆 🚅 Indian Railways 🚂 🚂 🚉

  1. #211
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    തിരുവനന്തപുരം നോർത്തും സൗത്തും അകലെയല്ല


    നഗരത്തിന്റെ റെയിൽവേ വികസനങ്ങൾക്കു പ്രതീക്ഷയേകി നേമത്തും കൊച്ചുവേളിയിലും വികസനപദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ, ഇനിയുള്ള വികസനത്തിനു പരിമിതികളുള്ളതിനാൽ റെയിൽവേ വികസനത്തിൽ ഇനിയുള്ള പ്രതീക്ഷകളത്രയും ഈ രണ്ട് ഉപഗ്രഹ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ്. ഇവിടങ്ങളിൽ ആവിഷ്*കരിച്ചിട്ടുള്ള പദ്ധതികൾ പൂർത്തിയായാൽ തിരുവനന്തപുരത്തിന്റെ റെയിൽവേ സ്വപ്നങ്ങൾ യാഥാർഥ്യമാകും. ഇവ രണ്ടും തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് എന്നീ പേരുകളിൽ മാറ്റണമെന്നാണ് റെയിൽവേ അധികൃതർതന്നെ ആവശ്യപ്പെടുന്നത്.


    കൊച്ചുവേളി നോർത്ത്, നേമം സൗത്ത്

    കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നാക്കി മാറ്റണമെന്നാണ് ഇപ്പോൾത്തന്നെ അധികൃതരുടെ ആവശ്യം. കൊച്ചുവേളി തിരുവനന്തപുരം നഗരത്തിനടുത്തുള്ള സ്ഥലമാണെന്ന് മലയാളികളിൽ പലർക്കും കൃത്യമായി അറിയില്ലെന്ന് റെയിൽവേ അധികൃതർ പറയുന്നു. അതുകൊണ്ടുതന്നെ തിരുവനന്തപുരം നോർത്ത് എന്നാക്കിയാൽ ആ പ്രശ്നം പരിഹരിക്കാൻ കഴിയും. അതുപോലെ നേമം സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കി മാറ്റണമെന്നും ആവശ്യപ്പെടുന്നു. വടക്കുനിന്നു വരുന്ന തീവണ്ടികൾ തമ്പാനൂരിലെത്തി ആളുകളെ ഇറക്കിയ ശേഷം നേമത്തേക്കു പോയാൽ തമ്പാനൂരിലെ തിരക്കു കുറയും. ഇതുപോലെ, നാഗർകോവിൽ ഭാഗത്തുനിന്നു വരുന്ന വണ്ടികൾ തമ്പാനൂരിൽ ആളിറക്കിയ ശേഷം കൊച്ചുവേളിയിലേക്കു പോയാലും ഇവിടെ തിരക്കുണ്ടാകില്ല.

    തമ്പാനൂരിനു ശ്വാസംമുട്ടുന്നു


    തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഇനി അധികമായി ഒരു തീവണ്ടിക്കും എത്താനാകാത്ത വിധം ഞെരുക്കത്തിലാണ്. ദിവസവും രാവിലെ 7.30 മുതൽ 10.30 വരെ 10 മുതൽ 15 വരെ തീവണ്ടികളാണ് ഇവിടേക്കെത്തുന്നത്. ഇതിനായി ആകെയുള്ളത് അഞ്ച്* പ്ലാറ്റ്*ഫോമുകളും. 10 മുതൽ 15 മിനിറ്റു വരെ ഇടവേളകളിലാണ് ഈ തീവണ്ടികൾ എത്തിച്ചേരുന്നത്. ഇതിലേതെങ്കിലും വൈകിയെത്തിയാൽ അതിനെ ഉൾക്കൊള്ളുന്നതിനായി സമയത്തിൽ പുനഃക്രമീകരണം നടത്തേണ്ടിവരും. ഇങ്ങനെ വരുമ്പോൾ അതിനു പിറകിലായി വരുന്ന തീവണ്ടികൾ കുറഞ്ഞത് അരമണിക്കൂറെങ്കിലും വൈകിപ്പിക്കേണ്ടിവരും. അതോടെ സമയക്രമം മുഴുവൻ തെറ്റി തീവണ്ടികൾ കൂട്ടത്തോടെ വൈകുന്ന അവസ്ഥയെത്തുകയാണ് ഇപ്പോൾ പതിവ്. ഇതിനു പരിഹാരമാണ് രണ്ട് ഉപഗ്രഹ സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം.

    തിരക്കു കുറയ്ക്കാൻ നേമം

    തമ്പാനൂരിൽ യാത്ര അവസാനിപ്പിക്കുന്ന തീവണ്ടികൾ നേമം വരെ നീട്ടുകയാണ് പ്രധാന ലക്ഷ്യം. അറ്റകുറ്റപ്പണികൾ, കോച്ച് വൃത്തിയാക്കൽ തുടങ്ങിയവ നേമത്തേക്ക് ആക്കിയാൽ തമ്പാനൂരിലെ തിരക്കു കുറഞ്ഞുകിട്ടും.


    നിലവിൽ അഞ്ച്* പ്ലാറ്റ്*ഫോമുകളാണ് തമ്പാനൂരിലുള്ളത്. നേമം പൂർത്തിയായാൽ ഇവിടെ രണ്ട് പുതിയ പ്ലാറ്റ്*ഫോമുകൾകൂടി നിർമിക്കാം. ഇത് ഇവിടെ കൂടുതൽ വണ്ടികളെ ഉൾക്കൊള്ളാൻ സഹായിക്കും. നേമത്ത് അഞ്ച്* സ്റ്റേബ്ളിങ് ലൈനും (യാത്ര കഴിഞ്ഞു വരുന്ന തീവണ്ടികൾ നിർത്തിയിടാനുള്ള സ്ഥലം) രണ്ട് പ്ലാറ്റ്*ഫോമുകളും നിർമിക്കാനാണ് തീരുമാനം. ഇതിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ ഇതു പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ. രണ്ടാംഘട്ട വികസനത്തിൽ നാല് പിറ്റ്*ലൈനുകളും (വണ്ടികൾ നിർത്തിയിട്ട് അറ്റകുറ്റപ്പണി ചെയ്യുന്നയിടം) രണ്ട് സ്റ്റേബ്ളിങ് ലൈനും നിർമിക്കാനും പദ്ധതിയുണ്ട്. ഇതുംകൂടി പൂർത്തിയായാൽ നേമം പ്രധാന ഔട്ടർ സ്റ്റേഷനായി മാറും.

    തമ്പാനൂർ വേ സൈഡ് സ്റ്റേഷനാകും

    കൊച്ചുവേളിയും നേമവും വികസിപ്പിച്ചാൽ തിരുവനന്തപുരം സെൻട്രൽ തമ്പാനൂർ വേ സൈഡ് സ്റ്റേഷനാകും(യാത്രക്കാർക്ക് യാത്ര പോകാനും വന്നിറങ്ങാനുമുള്ള സ്ഥലം). കൊല്ലം ഭാഗത്തേക്കുള്ള വണ്ടികൾ നേമത്തും നാഗർകോവിൽ ഭാഗത്തേക്കുള്ളവ കൊച്ചുവേളിയിലും നിന്ന്* തുടങ്ങും. തമ്പാനൂരിൽ തീവണ്ടികൾ നിർത്തിയിടേണ്ടി വരുന്നില്ല എന്നതുകൊണ്ട്* കൂടുതൽ വണ്ടികൾക്ക് യാത്ര തുടങ്ങാനാകും. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും ഒരുക്കാനാകും.


    കൊച്ചുവേളിയിൽ രണ്ടാംഘട്ട വികസനം

    പുതുതായി വണ്ടിയെത്തിയാൽ അവ ഉൾക്കൊള്ളാനുള്ള റേക്ക് േസ്റ്റബ്ളിങ് ലൈനുകൾ ഇപ്പോൾ കൊച്ചുവേളിയിൽ ഇല്ല. ഇവിടെ രണ്ട് സ്റ്റേബ്ളിങ് ലൈൻകൂടി പണിയാനുള്ള പദ്ധതികൾ നടപ്പാക്കും. 36 കോടിയുടെ പദ്ധതികളാണ് ഇവിടെ നടപ്പാക്കാൻ പോകുന്നത്. ഇതു പൂർത്തിയായാൽ ഇവിടത്തെ വികസനപദ്ധതികൾ പൂർത്തിയാക്കാനാകും. ഇവിടെ ഇതിൽക്കൂടുതൽ വികസനപദ്ധതികൾ ആവശ്യമില്ലെന്നാണ് റെയിൽവേയുടെതന്നെ നിലപാട്. സ്റ്റേഷനിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം സാങ്കേതികസൗകര്യങ്ങളുമൊരുക്കും. അറ്റകുറ്റപ്പണി നടത്തിയ ട്രെയിനുകൾ നിർത്തിയിടാനുള്ള സൗകര്യവും നിലവിൽ ഇവിടെ കുറവാണ്.

    കൊച്ചുവേളിയോട് താല്പര്യക്കുറവ്


    കൊച്ചുവേളിയിലേക്ക്* എത്താൻ യാത്രക്കാർക്കു താല്പര്യമില്ല. കൊച്ചുവേളിയിൽനിന്ന് യാത്ര തുടങ്ങുന്ന വണ്ടികളോട് യാത്രക്കാർക്കു കൂടുതൽ താല്പര്യമില്ല. ഈ വണ്ടികൾ തമ്പാനൂരിൽനിന്നു യാത്ര തുടങ്ങാനുമാവില്ല. കൊച്ചുവേളിയിൽനിന്ന് നഗരത്തിലേക്കു യാത്രാസൗകര്യമില്ലാത്തതാണ് പ്രധാന കാരണമായി പറയുന്നത്. നിലവിൽ മുപ്പതോളം എക്സ്*പ്രസ് വണ്ടികൾ ഇവിടെനിന്നു യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്.

    കൊച്ചുവേളിയിൽ എപ്പോഴും കെ.എസ്.ആർ.ടി.സി. ബസുകൾ എത്താത്തത് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരെ വലയ്ക്കുന്നുണ്ട്. തീവണ്ടി വരുന്ന സമയത്തും പോകുന്ന സമയത്തും മിക്കപ്പോഴും കഴക്കൂട്ടത്തേക്കും തിരുവനന്തപുരത്തേക്കും ബസുകൾ കിട്ടാറില്ല. ഓട്ടോറിക്ഷകൾ പലപ്പോഴും അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതിയുമുണ്ട്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #212

    Default

    when is double decker train coming to kerala?

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  4. #213

    Default

    Approval For Alignment Of Thiruvananthapuram-Kasargod Semi-High Speed ​​Rail Project

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  5. #214
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ആര്*ക്കും വേണ്ടാതെ കാടുകയറിക്കിടന്ന റെയില്*വേ സ്റ്റേഷന്*, രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുമ്പോള്*...


    ഫൈവ് സ്റ്റാര്*, സെവന്* സ്റ്റാര്* ഹോട്ടലുകളിലെ പര്*ച്ചേസ് മാനേജര്*മാരുടെ ദേശീയ സമ്മേളനത്തിന് കൊച്ചി ഹാര്*ബര്* ടെര്*മിനസ് റെയില്*വേ സ്റ്റേഷന്* വേദിയായപ്പോള്*

    ഇന്ത്യന്* റെയില്*വേയുടെ ചരിത്രംതന്നെ തിരുത്തിയെഴുതുകയാണ് 'കൊച്ചി ഹാര്*ബര്* ടെര്*മിനസ്' റെയില്*വേ സ്റ്റേഷന്*... കോടികള്* മുടക്കി പുനര്*നിര്*മിച്ചശേഷവും തീവണ്ടി ഓടിക്കാന്* കഴിയാതെപോയതിനാല്* റെയില്*വേക്ക് ഭാരമായി മാറുകയും വാര്*ത്തകളില്* ഇടംനേടുകയും ചെയ്ത ടെര്*മിനസ് സ്റ്റേഷന്* പുതുവഴികളിലേക്ക് കടന്നുചെല്ലുകയാണ്.

    ആര്*ക്കും വേണ്ടാതെ കാടുകയറിക്കിടന്ന സ്റ്റേഷന്*, രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണിപ്പോള്*. തീവണ്ടി കടന്നുവരാത്ത റെയില്*വേ സ്റ്റേഷന്* സ്വകാര്യ ചടങ്ങുകള്*ക്ക് വാടകയ്ക്ക് നല്*കി വരുമാനം നേടാനുള്ള റെയില്*വേയുടെ നീക്കമാണ് ഹാര്*ബര്* ടെര്*മിനസിന്റെ ജാതകം തിരുത്തുന്നത്.

    കഴിഞ്ഞ 10-നാണ് ഹാര്*ബര്* ടെര്*മിനസ് ആദ്യമായി സ്വകാര്യ ചടങ്ങിന് വിട്ടുനല്*കിയത്. ഫൈവ് സ്റ്റാര്*, സെവന്* സ്റ്റാര്* ഹോട്ടലുകളിലെ പര്*ച്ചേസ് മാനേജര്*മാരുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ചില ചടങ്ങുകളാണ് സ്റ്റേഷനില്* നടന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു റെയില്*വേ സ്റ്റേഷന്*, സ്വകാര്യ ചടങ്ങിനായി വിട്ട് നല്*കിയത്. അങ്ങനെ ഒരൊറ്റ ദിവസംകൊണ്ട് ഹാര്*ബര്* സ്റ്റേഷന്* പുതുമയുടെ പാളത്തിലേറി.


    പ്രതാപകാലത്തിന്റെ ഓര്*മയില്*

    കേരളത്തിലെതന്നെ ആദ്യകാല റെയില്*പ്പാതകളിലൊന്നാണ് കൊച്ചി തുറമുഖത്തേക്കുള്ള പാത. തുറമുഖത്തെ ചരക്ക് നീക്കത്തിനായി ബ്രിട്ടീഷ് സര്*ക്കാരാണ് ഇത് നിര്*മിച്ചത്. കൊച്ചി തുറമുഖ നിര്*മാണത്തിനൊപ്പം, ഈ പാതയും നിര്*മിച്ചു. അക്കാലത്തുതന്നെ ഹാര്*ബര്* ടെര്*മിനസ് സ്റ്റേഷനും പ്രവര്*ത്തനമാരംഭിച്ചു.

    കൊച്ചിയിലെ റെയില്*വേ സംവിധാനത്തിന്റെ വാലറ്റമായിരുന്നു ഇവിടം. തീവണ്ടി എന്*ജിനുകള്* തിരിക്കുന്നതിനുള്ള സംവിധാനവും ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്നു. ചരക്കുനീക്കമാണ് ലക്ഷ്യം വച്ചതെങ്കിലും പില്*ക്കാലത്ത് പ്രമുഖ തീവണ്ടികള്* പുറപ്പെടുന്ന കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലൊന്നായി ഹാര്*ബര്* ടെര്*മിനസ് മാറി.

    കൊച്ചി-ഷൊര്*ണൂര്* പാസഞ്ചറായിരുന്നു ഇവിടെനിന്നുള്ള ആദ്യകാലത്തെ പ്രധാന തീവണ്ടി സര്*വീസ്. 1944 മുതല്*തന്നെ മദ്രാസ്-കൊച്ചിന്* എക്*സ്പ്രസ് ഇവിടെനിന്ന് സര്*വീസ് തുടങ്ങി. പിന്നീട് ഊട്ടി-കൊച്ചി 'ടീ ഗാര്*ഡന്* എക്*സ്പ്രസ്', കൊച്ചി-ബാംഗ്ലൂര്* 'ഐലന്*ഡ് എക്*സ്പ്രസ്' തുടങ്ങിയവ ഇവിടെ നിന്നാണ് പുറപ്പെട്ടിരുന്നത്. ഉച്ചയ്ക്കുശേഷം ഹാര്*ബറില്*നിന്ന് പുറപ്പെടുന്ന ഒരു മദ്രാസ് തീവണ്ടിയും പിന്നീട് വന്നു. പിന്നീട് ഇത് ചെന്നൈ-തിരുവനന്തപുരം മെയില്* ആയി മാറി. മുംബൈ 'ജയന്തിജനത', 'നേത്രാവതി', 'ദാദര്*', 'രാജ്കോട്ട്', 'പട്ന', 'ബിലാസ്പുര്*' തുടങ്ങിയ എക്*സ്പ്രസ് ട്രെയിനുകള്* അക്കാലത്ത് ഇവിടെ നിന്നാണ് പുറപ്പെട്ടിരുന്നത്. ഇന്ത്യയിലെ പ്രധാന റെയില്*വേ കേന്ദ്രങ്ങളിലേക്കെല്ലാം ഇവിടെനിന്ന് സര്*വീസുണ്ടായിരുന്നു. 16 തീവണ്ടികള്* ആദ്യകാലത്ത് കൊച്ചിയില്*നിന്ന് പുറപ്പെട്ടിരുന്നു.

    കാലത്തിനൊപ്പം മാറിയില്ല; തീവണ്ടികള്* കൊച്ചിവിട്ടു

    കാലത്തിനൊപ്പം മാറാന്* കഴിയാതിരുന്നതാണ് ഹാര്*ബര്* ടെര്*മിനസിന് പ്രശ്*നമായത്. കേരളത്തിലെമ്പാടും തീവണ്ടിപ്പാതകള്* വൈദ്യുതീകരിച്ചിട്ടും കൊച്ചി തുറമുഖത്തേക്കുള്ള പാതമാത്രം ഒഴിച്ചിട്ടു. വിമാനത്താവളമുള്ളതിനാല്* ഉയരമുള്ള വൈദ്യുതി പോസ്റ്റുകള്* സ്ഥാപിക്കാന്* കഴിയില്ലത്രെ... അതോടെ ഹാര്*ബര്* സ്റ്റേഷന്റെ നില പരുങ്ങലിലായി.

    'മട്ടാഞ്ചേരി ഹാള്*ട്ടി'ലെ റെയില്*വേ ഗേറ്റ് ആണ് മറ്റൊരു ദുരിതം. തീവണ്ടി പോകുന്നതിന് ഗേറ്റ് അടച്ചാല്*, 20 മിനിറ്റോളം റോഡ്ഗതാഗതം തടസ്സപ്പെടും. ഇത് വലിയ വാഹനക്കുരുക്കുണ്ടാക്കും. അതുകൊണ്ട്, ജനങ്ങളുടെ എതിര്*പ്പുണ്ടായി. ഗേറ്റിന് പകരം 'മേല്*പ്പാലം' വേണം. അത് നിര്*മിക്കുമെന്ന് പറയുന്നതല്ലാതെ നടപടിയില്ല. കോടികള്* ചെലവഴിച്ച് അടുത്തകാലത്ത് റെയില്*പ്പാതയും വെണ്ടുരുത്തിയില്* റെയില്*പ്പാലവും നിര്*മിച്ചു. പക്ഷേ, വണ്ടി ഓടിക്കാന്* കഴിയുന്നില്ല. അതുകൊണ്ടാണ് വരുമാനത്തിന് മറ്റു വഴികള്* തേടാന്* റെയില്*വേ തീരുമാനിച്ചത്.

    പരീക്ഷണമായി റെയില്*വേ തീം ഡിന്നര്*

    ഫൈവ് സ്റ്റാര്*, സെവന്* സ്റ്റാര്* ഹോട്ടലുകളിലെ പര്*ച്ചേസ് മാനേജര്*മാരുടെ സമ്മേളനത്തിന്റെ ഭാഗമായി ഡിന്നര്* സംഘടിപ്പിക്കുന്നതിനാണ് ആദ്യമായി ഹാര്*ബര്* സ്റ്റേഷന്* ഉപയോഗപ്പെടുത്തിയത്. റെയില്*വേ തീമിലുള്ള അത്താഴവിരുന്നാണ് സംഘാടകര്* ഒരുക്കിയത്. ഈ തീവണ്ടിസ്റ്റേഷന്റെ പൗരാണികഭംഗി അതേപോലെ നിലനിര്*ത്തി, ഒരു റെയില്*വേ സ്റ്റേഷന്റെ എല്ലാ കാഴ്ചകളും അനുഭവിക്കാന്* കഴിയുന്ന വിധത്തിലായിരുന്നു സംവിധാനം. ട്രെയിന്* അനൗണ്*സ്മെന്റുകള്* ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. തീവണ്ടിയിലെപ്പോലെ ട്രോളികളില്* ഭക്ഷണവിതരണം, പോര്*ട്ടര്*മാരുടെ സേവനം ഇതൊക്കെ ഇവിടെ ഒരുക്കിയിരുന്നു.

    റെയില്*വേ സ്റ്റേഷനിലെ ഒരുദിവസം അതേപോലെ പുനഃസൃഷ്ടിക്കുകയായിരുന്നു. ബുക്ക് സ്റ്റാളുകള്*, ഭക്ഷണവിതരണ കേന്ദ്രങ്ങള്* എന്നിവയൊക്കെ ഒരുക്കി. ഒപ്പം തീവണ്ടിയുമായി ബന്ധപ്പെട്ട വരികളുള്ള പാട്ടുകളും അതിന് അനുയോജ്യമായ നൃത്തവുമൊക്കെ ഒരുക്കിയിരുന്നു. പൗരാണികത തുടിക്കുന്ന സ്റ്റേഷന്* വളപ്പില്*, ഒരുക്കിയ നിറപ്പകിട്ടാര്*ന്ന കാഴ്ചകള്* അതിഥികള്*ക്ക് ഹൃദ്യാനുഭവമായി.

    ഗ്രീനിക്*സ് വില്ലേജ് ആണ് 'റെയില്*വേ തീം ഡിന്നര്*' എന്ന പരിപാടി ആവിഷ്*കരിച്ചത്. 'ഗ്രീനിക്*സ് വില്ലേജ്' ഡയറക്ടര്* സ്റ്റാലിന്* ബെന്നി, ക്രിയേറ്റീവ് ഡയറക്ടര്* സരിത ബാബു എന്നിവര്*ക്കായിരുന്നു ഏകോപന ചുമതല. അതിഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത് ഓട്ടോറിക്ഷകളിലായിരുന്നു. ഒരാള്* റെയില്*വേ സ്റ്റേഷനിലെത്തുമ്പോഴുണ്ടാകുന്ന അനുഭവം അതിഥികള്*ക്ക് ലഭിക്കുന്ന വിധത്തിലായിരുന്നു സംഘാടനം.

    ആദ്യ പ്രതിഫലം 50,000 രൂപ

    രാജ്യത്ത് ആദ്യമായി ഒരു റെയില്*വേ സ്റ്റേഷന്* ഏതാണ്ട് മൂന്ന് മണിക്കൂറോളം സ്വകാര്യ ചടങ്ങിനായി വാടകയ്ക്ക് നല്*കിയപ്പോള്* റെയില്*വേക്ക് ലഭിച്ചത് 50,000 രൂപ. സ്റ്റേഷനില്* പരിപാടി നടന്നത് ഏതാണ്ട് മൂന്ന് മണിക്കൂര്* മാത്രം. അതിനുള്ള ഒരുക്കങ്ങള്*ക്ക് കൂടുതല്* സമയം വേണ്ടിവന്നെങ്കിലും അതിന് പ്രത്യേക ഫീസൊന്നും ഈടാക്കിയില്ല.


    ആവശ്യക്കാര്* ഏറുന്നു


    ആദ്യപരിപാടി വന്*വിജയമായി മാറിയതോടെ, ഹാര്*ബര്* സ്റ്റേഷന്* സ്വകാര്യ പരിപാടികള്*ക്കായി വാടകയ്ക്ക് എടുക്കാന്* നിരവധിപേര്* എത്തിയതായി റെയില്*വേ അധികൃതര്* പറയുന്നു. വിവാഹം, പ്രദര്*ശനങ്ങള്*, ബെര്*ത്ത് ഡേ പാര്*ട്ടികള്*, ഫോട്ടോ ഷൂട്ട്, ചെറിയ സമ്മേളനങ്ങള്* എന്നിവയ്*ക്കെല്ലാം സ്റ്റേഷന്* വാടകയ്ക്ക് നല്*കാനാണ് തീരുമാനം. വിവാഹ സീസണ്* ആകുന്നതോടെ പതിവായി സ്റ്റേഷന്* ഉപയോഗിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അധികൃതര്*ക്ക്. അതിനുവേണ്ടിയുള്ള ചര്*ച്ചകള്* നടക്കുകയാണ്.

    മാര്*ക്കറ്റിങ് ലക്ഷ്യമാക്കി, ഒരാഴ്ച മുമ്പ് റെയില്*വേ, പ്രമുഖ ഇവന്റ് മാനേജ്മെന്റ് ടീമുകളുടെ യോഗം വിളിച്ചിരുന്നു. പുതിയ ആശയം റെയില്*വേ അധികൃതര്* ഈ യോഗത്തില്* അവതരിപ്പിച്ചു. അവരുമായി ചര്*ച്ചകള്* നടന്നുവരികയാണെന്ന് റെയില്*വേ ഏരിയ മാനേജര്* നിതിന്* നോബര്*ട്ട് പറയുന്നു. ക്രിസ്മസ്-പുതുവത്സരക്കാലത്ത് കൂടുതല്* പരിപാടികള്* ഇവിടെ നടക്കും.

    പുതിയ പദ്ധതി ഓള്*ഡ് റെയില്*വേ സ്റ്റേഷനിലേക്കും

    ടിക്കറ്റിതര വരുമാനങ്ങളിലൂടെ ലാഭമുണ്ടാക്കാനുള്ള പദ്ധതിയാണ് റെയില്*വേ നടപ്പാക്കുന്നത്. കാടുകയറി ഉപയോഗമില്ലാതെ കിടക്കുന്ന സ്റ്റേഷനുകളും മറ്റും വിവിധ പരിപാടികള്*ക്കായി ഉപയോഗപ്പെടുത്തി വരുമാനമുണ്ടാക്കാനാണ് നീക്കം. ആദ്യഘട്ടത്തില്* ഹാര്*ബര്* ടെര്*മിനസില്* തുടങ്ങിയ പദ്ധതി ഇനി, എറണാകുളം ഹൈക്കോടതിക്ക് സമീപത്തുള്ള 'ഓള്*ഡ് റെയില്*വേ സ്റ്റേഷനി'ലും പരീക്ഷിക്കാനാണ് തീരുമാനം. പൗരാണികത്തനിമ ചോര്*ന്നുപോകാതെ ഓള്*ഡ് സ്റ്റേഷന്* വ്യക്തികള്*ക്കും സ്ഥാപനങ്ങള്*ക്കും പരിപാടികള്*ക്കായി നല്*കാനുള്ള ശ്രമങ്ങള്* നടന്നുവരികയാണെന്ന് അധികൃതര്* പറഞ്ഞു.

  6. #215
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    The historic old railway station in Kochi

  7. #216
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വേണാട് ന്യൂജെൻ ആയി, വൃത്തികേടാക്കരുത് പ്ലീസ്...!


    വേണാട് എക്സ്പ്രസിലെ എസി കോച്ച് കൊച്ചി /

    ഷൊർണൂർ ∙ വിമാനത്തിന്റെ ഉൾവശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം; കേരളത്തിന്റെ ജനപ്രിയ ട്രെയിൻ വേണാട് എക്സ്പ്രസ് പുതിയ കോച്ചുകളുമായി യാത്ര തുടങ്ങി. മാറ്റം സ്വാഗതം ചെയ്തു സ്ഥിരം യാത്രക്കാർ ആവശ്യപ്പെടുന്നത് ഇത്ര മാത്രം: സീറ്റുകൾ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാൻ സിസിടിവി ക്യാമറകൾ വേണം, ട്രെയിൻ സമയം പാലിക്കണം.


    വേണാട് എക്സ്പ്രസിലെ ലഘു ഭക്ഷണ കൗണ്ടർ

    തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ ഓടുന്ന വേണാട്, റെയിൽവേയിൽ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ്. എസി ചെയർ കോച്ചിൽ ട്രെയിൻ എവിടെയെത്തിയെന്ന് അറിയിക്കുന്ന എൽഇഡി ബോർഡ് വൈകാതെ സജ്ജമാകും. ശുചിമുറിയിൽ ആളുണ്ടോയെന്നറിയാൻ വാതിലിൽ തന്നെ ഇൻഡിക്കേഷൻ തെളിയും. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സീറ്റിനരികിൽ പ്ലഗ് പോയിന്റുകൾ.

    സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രധാന്യം നൽകിയുള്ള പുത്തൻ കോച്ചുകൾ നിലവിലുള്ള കോച്ചുകളെക്കാൾ കൂടുതൽ ഇരിപ്പിടങ്ങൾ സജ്ജീകരിക്കാവുന്ന രീതിയിലാണ്. ഒരു സെക്കൻഡ് സിറ്റിങ് കോച്ചിൽ ലഘുഭക്ഷണ കൗണ്ടറുണ്ടാകും. ഒരു എസി ചെയർ കാർ, 15 സെക്കൻഡ് ക്ലാസ് സിറ്റിങ്, 3 ജനറൽ സെക്കൻഡ് ക്ലാസ്, പാൻട്രി കാർ, 2 ലഗേജ് കം?ബ്രേക്ക് വാൻ കോച്ചുകളുണ്ട്.

    ഹെഡ് ഓൺ ജനറേഷൻ സാങ്കേതിക വിദ്യ വഴി ട്രെയിനിലെ ഫാനുകളും ലൈറ്റുകളും പ്രവർത്തിക്കുന്നത് എൻജിനിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. പുഷ്ബാക് സംവിധാനമുള്ള സീറ്റുകളാണു ജനറൽ കോച്ചുകളിലുള്ളത്. ഏറെ കാത്തിരിപ്പിനൊടുവിലാണു ജർമൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എൽഎച്ച്ബി കോച്ചുകൾ വേണാടിനു ലഭിച്ചത്. ശതാബ്ദി മാതൃകയിൽ നീല നിറമുള്ള കോച്ചുകളായി വേണാടിനും. ചെയർ കാർ അല്ലാത്ത 3 ജനറൽ കോച്ചുകളും വൈകാതെ ചെയർ കാറാക്കി മാറ്റുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.

    ആദ്യ ഡബിൾ ഡെക്കർ, ഇപ്പോൾ* എൽഎച്ച്ബി

    1972ൽ തുടങ്ങിയ വേണാട് എക്സ്പ്രസ് എൺപതുകളിൽ കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനായി. പിന്നീട് ഡബിൾ ഡെക്കർ കോച്ചുകൾ സുരക്ഷാ കാരണങ്ങളാൽ ഉപേക്ഷിച്ചു. ജർമനിയിലെ അൽസ്റ്റോം കമ്പനി നിർമിക്കുന്ന എൽഎച്ച്ബി കോച്ചുകൾ 2000ലാണ് ആദ്യമായി, ജനശതാബ്ദി എക്സ്പ്രസുകൾക്കു വേണ്ടി റെയിൽവേ വാങ്ങിയത്. പിന്നീട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽ ഇവ നിർമിച്ചു തുടങ്ങി. അപകടത്തിൽപെടുന്ന സാഹചര്യത്തിൽ കോച്ചുകൾ തമ്മിൽ തുളച്ചു കയറില്ല. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളായതിനാൽ ശബ്ദം കുറവാണ്. എൽഎച്ച്ബി മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്.

  8. #217
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇരട്ടപ്പാത സ്വപ്നമല്ല... 2021 നവംബറിൽ പൂർത്തിയാകും



    പിന്നോട്ട്

    * കായംകുളം-കോട്ടയം-എറണാകുളം പാത ഇരട്ടിപ്പിക്കൽ തുടങ്ങിയിട്ട് 16 വർഷം.

    * ആകെ ദൂരം 114 കിലോമീറ്റർ .

    ഇപ്പോൾ

    *പൂർത്തിയായത്: എറണാകുളം-ഏറ്റുമാനൂർ, കായംകുളം-ചിങ്ങവനം ഭാഗത്തെ 98 കിലോമീറ്റർ പാത.

    മുന്നോട്ട്

    * സ്ഥലം ഏറ്റെടുപ്പ് വൈകിയതാണ് ഏറ്റുമാനൂർ-ചിങ്ങവനം പാത വികസനം ഇഴയാനുള്ള പ്രധാന കാരണം.

    * ഏറ്റുമാനൂർ-ചിങ്ങവനം റീച്ചിലെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി. അതിരമ്പുഴ, പെരുമ്പായിക്കാട്, മുട്ടമ്പലം വില്ലേജുകളിലെ 3.9306 ഹെക്ടർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറി.

    * പൂർത്തിയാകാനുള്ളത്: ഏറ്റുമാനൂർ-ചിങ്ങവനം പാതയുടെ വികസനം.

    * ദൂരം: 16കിലോമീറ്റർ


    * സ്ഥലം ഏറ്റെടുത്ത ഭാഗങ്ങളിൽ പണി തുടങ്ങി.

    * പ്രവർത്തനം ഇങ്ങനെ

    ഏറ്റുമാനൂർ-കോട്ടയംവരെ ഒരു റീച്ച്. കോട്ടയം- ചിങ്ങവനംവരെ മറ്റൊരു റീച്ച് എന്ന രീതിയിലാണ് നിർമാണം. ഇരു റീച്ചുകളും പൂർത്തീകരിക്കുന്നതോടെ എറണാകുളം- കോട്ടയം-കായംകുളം ലൈൻ പൂർണമായും ഇരട്ടപ്പാതയാകും.

    * ഏറ്റുമാനൂർ-ചിങ്ങവനം പാതയിലെ ചെറുതും വലുതുമായ 36 പാലങ്ങളുടെ നിർമാണമാണ് പ്രധാനം. ഇതിൽ 10 പാലങ്ങൾ പൂർത്തിയായി.

    * കൂടുതൽ നിർമാണപ്രവർത്തനം ആവശ്യം: കോട്ടയം -ചിങ്ങവനം പാതയിലെ മുട്ടമ്പലം ഭാഗത്ത്. കോട്ടയം സ്റ്റേഷൻമുതൽ മുട്ടമ്പലം റെയിൽവേ ക്രോസ് വരെയുള്ള പാറക്കെട്ടുകൾ, കുന്ന് എന്നിവ നീക്കണം.

    * സ്ഥലമേറ്റെടുത്തയിടങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം.

    * പുതിയ പാളങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ.

    * സുരക്ഷാ സംവിധാനം, സിഗ്*നലുകൾ, വൈദ്യുതീകരണം എന്നിവ.

    * ഇതോടൊപ്പം കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണവും പൂർത്തീകരിക്കും.

    പാത പൂർത്തിയാക്കിയാൽ: കോട്ടയംവഴി ശുപാർശ ചെയ്തിരിക്കുന്ന പല തീവണ്ടികളും ഓടിത്തുടങ്ങും. തിരുവനന്തപുരം-കണ്ണൂർ ശതാബ്ദി, തിരുവനന്തപുരം-ന്യൂഡൽഹി പ്രതിദിന രാജധാനി, നിലവിൽ എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന തുരന്തോ എക്സ്പ്രസ് എന്നിവ കോട്ടയംവഴി തിരുവനന്തപുരത്തിന് നീട്ടും.

    മായാതെ തുരങ്കം

    കോട്ടയത്തിന്റെ റെയിൽവേ ചരിത്രത്തോളം പഴക്കമുള്ള കഞ്ഞിക്കുഴിയിലെ തുരങ്കങ്ങൾ ഇരട്ടപ്പാതയ്ക്കായി പൊളിച്ചുനീക്കില്ല. തുരങ്കങ്ങൾ അതേപടി നിലനിർത്തി ഷണ്ടിങ്ങിന് ഉപയോഗിക്കും. ഇരട്ടപ്പാത പൂർത്തിയാകുമ്പോൾ ഗതാഗതം പുതിയ പാളത്തിലൂടെ. എന്നാൽ, തുരങ്കങ്ങൾ വഴിയുള്ള യാത്രയ്ക്ക് പൂർണ വിരാമമാകും. ചിങ്ങവനത്തിനും കോട്ടയത്തിനുമിടയിലായി രണ്ട് തുരങ്കമുണ്ട്. കോട്ടയം സ്റ്റേഷനടുത്തും റബ്ബർ ബോർഡ് ഓഫീസിനടുത്തും. ഇവയ്ക്ക് യഥാക്രമം 84, 65 മീറ്റർ വീതം നീളമുണ്ട്.

  9. #218
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ആലപ്പുഴ വഴി പാത ഇരട്ടിപ്പിക്കൽ: റെയിൽവേ പിന്മാറുന്നു


    കൊച്ചി∙ആലപ്പുഴ വഴിയുള്ള റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിയിൽ നിന്നു റെയിൽവേ പിൻവാങ്ങുന്നു. മുൻ തീരുമാനത്തിൽ നിന്നു വ്യത്യസ്തമായി പദ്ധതിച്ചെലവു കേരളം പങ്കിടണമെന്ന സൂചനയാണു മന്ത്രി അശ്വിനി വൈഷ്ണവ് ഹൈബി ഈഡൻ എംപിക്കു നൽകിയ പുതിയ കത്തിലുള്ളത്. ഇതോടെ പദ്ധതി റെയിൽവേ സ്വന്തം ചെലവിൽ പൂർത്തിയാക്കാനുള്ള സാധ്യത മങ്ങി. പദ്ധതിയുടെ എസ്റ്റിമേറ്റിന് അനുമതിയില്ലാതെ ഭൂമിയേറ്റെടുക്കാൻ 510 കോടി രൂപ എങ്ങനെ കലക്ടറേറ്റുകളിൽ കെട്ടി വച്ചുവെന്നു ചോദിച്ചു റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്കും കത്തു നൽകിയിട്ടുണ്ട്.

    എറണാകുളം–കുമ്പളം (600.82 കോടി), കുമ്പളം–തുറവൂർ (825.37 കോടി), തുറവൂർ–അമ്പലപ്പുഴ (1,281.63 കോടി) എന്നിങ്ങനെ 3 റീച്ചുകളായാണു പാത ഇരട്ടിപ്പിക്കൽ പണികൾ നടക്കേണ്ടത്. പുതുക്കിയ എസ്റ്റിമേറ്റ് പരിശോധിച്ചപ്പോൾ ചെലവു ഭീമമായി കൂടിയിട്ടുണ്ടെന്നും കോട്ടയം വഴി ഇരട്ടപ്പാത വൈകാതെ പൂർത്തിയാകുന്ന സാഹചര്യത്തിൽ തീരദേശ പാത ഇരട്ടിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന നിലപാടിലാണു റെയിൽവേ ബോർഡ്. ഇതോടെ എറണാകുളം–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ വീണ്ടും പ്രതിസന്ധിയിലാകും. കായംകുളം മുതൽ അമ്പലപ്പുഴ വരെ 31 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലാണു നടന്നിട്ടുള്ളത്. അമ്പലപ്പുഴ മുതൽ എറണാകുളം വരെ 69 കിലോമീറ്റർ ഇപ്പോഴും ഒറ്റവരിയാണ്.

    തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്റെ മുഴുവൻ െചലവും റെയിൽവേ വഹിക്കുമ്പോൾ അതിനു മുൻപു അനുമതി ലഭിച്ച ആലപ്പുഴ പദ്ധതിയുടെ ചെലവു റെയിൽവേ തന്നെ വഹിക്കണമെന്നായിരുന്നു കേരളത്തിന്റെ ഏറെനാളായുള്ള നിലപാട്. ഈ വാദം അംഗീകരിക്കാതെ കേരളം പകുതി ചെലവു വഹിക്കണമെന്നു കാണിച്ചു 2019ൽ റെയിൽവേ ഈ പദ്ധതി മരവിപ്പിച്ചിരുന്നു. പിന്നീട് 2021 മേയിൽ മുംബൈ–കന്യാകുമാരി പാത ഹെവി യൂട്ടലൈസ്ഡ് നെറ്റ്*വർക്കിന്റെ (എച്ച്*യുഎൻ) ഭാഗമായതിനാൽ പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ തന്നെ പിൻവലിച്ചു. വിഷൻ 2024ൽ ഉൾപ്പെടുത്തി 2024 മാർച്ചിനു മുൻപു പൂർത്തിയാക്കേണ്ട പദ്ധതികളുടെ കൂട്ടത്തിൽ എറണാകുളം–അമ്പലപ്പുഴ പാത പ്രഖ്യാപിക്കുകയും ഭൂമിയേറ്റെടുക്കാൻ പണം അനുവദിക്കുകയും ചെയ്ത ശേഷമാണു റെയിൽവേ ഇപ്പോൾ പിന്നാക്കം പോകുന്നത്.




    എറണാകുളം– അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ : റെയിൽവേ നിരത്തുന്നത് പിന്മാറാനുള്ള വാദങ്ങൾ



    കൊച്ചി∙ എറണാകുളം– അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ പദ്ധതിയിൽ നിന്നു പിൻമാറാനുള്ള കാരണമായി റെയിൽവേ പറയുന്നതു നിലനിൽക്കാത്ത വാദങ്ങൾ. മറ്റൊരിടത്തും ഇല്ലാത്ത ന്യായീകരണങ്ങളാണ് ആലപ്പുഴ വഴിയുള്ള പാത ഇരട്ട*ിപ്പിക്കലിൽ നിന്ന് ഒഴിയാൻ റെയിൽവേ നിരത്തുന്നത്. 10 കൊല്ലം മുൻപുള്ള എസ്റ്റിമേറ്റും പുതുക്കിയ എസ്റ്റിമേറ്റും തമ്മിൽ ഈ പദ്ധതിയിൽ കാര്യമായ വ്യത്യാസമില്ല. തുറവൂർ– അമ്പലപ്പുഴ മുൻ എസ്റ്റിമേറ്റ് 828 കോടി രൂപ ആയിരുന്ന*ു. ഇതു പുതുക്കിയപ്പോൾ 453 കോടി രൂപയുടെ വർധനയുണ്ടായി. ഭൂമി വിലയിലുണ്ടായ സ്വാഭാവിക വർധനയാണ് എസ്റ്റിമേറ്റ് 1281 കോടിയായി ഉയരാൻ കാരണം.

    എറണാകുളം– കുമ്പളം (600.82 കോടി), കുമ്പളം– തുറവൂർ (825.37 കോടി) റീച്ചുകളിലും ഭൂമി വിലയ്ക്കു പുറമേ ഒട്ടേറെ പാലങ്ങളുടെ നിർമാണമാണു ചെലവു കൂട്ടുന്നത്. അരൂർ പാലത്തിനു മാത്രം 100 കോടി രൂപ വേണം. കൊച്ചി നഗരത്തിന് സമീപമുള്ള പ്രദേശങ്ങളാണു കുമ്പളവും തുറവൂരും. ഈ ഘടകങ്ങൾ പരിഗണിക്കാതെയാണു പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി റെയിൽവേ പിൻമാറാൻ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കി ചെലവിന്റെ പകുതി കിട്ടുമോയെന്നാണു റെയിൽവേ നോക്കുന്നത്.
    2021 ജൂണിൽ ‘വിഷൻ 2024’ൽ ഉൾപ്പെടുത്തി പദ്ധതിക്കു ഭൂമിയേറ്റെടുക്കാൻ 510 കോടി രൂപ അനുവദിച്ചതു റെയിൽവേ ബോർഡ് തന്നെയാണ്. ആ തുക ഭൂമിയേറ്റെടുക്കാൻ കലക്ടറേറ്റിൽ കെട്ടി വയ്ക്കുകയാണു റെയിൽവേ നിർമാണ വിഭാഗം ചെയ്തത്. പദ്ധതിക്കു നെഗറ്റീവ് റേറ്റ് ഓഫ് റിട്ടേൺ (ആർഒആർ) ആണെന്നാണു റെയിൽവേ ബോർഡിന്റെ മറ്റൊരു കണ്ടെത്തൽ. ഗുഡ്സ് ട്രെയിനുകൾ കുറവുള്ള ഏതു പാതയിലും റിട്ടേൺ നെഗറ്റീവാകും. അതു പരിഗണിച്ചാൽ രാജ്യത്തെ പല റെയിൽവേ പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും.




  10. #219
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ട്രെയിൻ ഗതാഗത നിയന്ത്രണം, അതിവേഗ നിർമാണ പ്രവർത്തനങ്ങൾ: കേരളത്തിന്റെ റെയിൽവേ ചരിത്രം മാറ്റിയെഴുതാനുള്ള നിർമാണ പ്രവർത്തനങ്ങൾ!


    ഏറ്റുമാനൂർ– ചിങ്ങവനം റെയിൽവേ ഇരട്ടപ്പാതയുടെ ഭാഗമായി പുതിയ ട്രാക്ക് നിർമാണം പൂർത്തിയായ കുമാരനല്ലൂർ സ്റ്റേഷൻ. ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കുമാരനല്ലൂരിൽ പുതിയ പ്ലാറ്റ്ഫോമും സ്റ്റേഷൻ കെട്ടിടവും നിർമിച്ചു. ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിൽ 500 മീറ്ററോളം സ്ഥലത്ത് മാത്രമാണ് ഇനി പുതിയ ട്രാക്ക് ഇടാൻ ബാക്കിയുള്ളത്.

    കോട്ടയം ∙ കേരളത്തിന്റെ റെയിൽവേ ചരിത്രം മാറ്റിയെഴുതാനുള്ള അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങൾക്കു നാളെ തുടക്കം. ചിങ്ങവനം– ഏറ്റുമാനൂർ സ്ട്രെച്ചിലെ ഇരട്ടപ്പാത നിർമാണത്തിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾക്കായാണ് നാളെ മുതൽ കോട്ടയം റെയിൽപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആദ്യ ഘട്ടമായി മേയ് 12 വരെയും രണ്ടാം ഘട്ടമായി 13 മുതൽ 23 വരെയും 3 മുതൽ ആറ് മണിക്കൂർ വരെയാണ് രാവിലെ ട്രെയിനുകൾക്കു നിയന്ത്രണം.
    24 മുതൽ 28 വരെ പകൽ 10 മണിക്കൂർ നിയന്ത്രണമുണ്ടാകും. 28ന് വൈകിട്ട് കോട്ടയം വഴിയുള്ള ഇരട്ടപ്പാത ഗതാഗതയോഗ്യമാകും. ഇരട്ടപ്പാതയുടെ കമ്മിഷനിങ് വൈകിയതോടെ തോമസ് ചാഴികാടൻ എംപിയുടെ നേതൃത്വത്തിൽ 3 തവണ ഡിവിഷൻ തല യോഗം വിളിച്ചു ചേർ*ത്തിരുന്നു. തുടർന്ന് മേയ് 31ന് മുൻപു ഇരട്ടപ്പാതയുടെ പണി തീർക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു.

    കോട്ടയം ഇനി അത്ര ചെറിയ സ്റ്റേഷനല്ല
    ഇരട്ടപ്പാത യാഥാർഥ്യമാകുന്നതോടെ കോട്ടയം റെയിൽവേ സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളിൽ സംസ്ഥാനത്തെ മുൻനിര സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിക്കും.

    മാറ്റം ഇങ്ങനെ
    ∙കോട്ടയം റെയിൽവേ സ്റ്റേഷനിൽ 5 പ്ലാറ്റ്ഫോമുകൾ വരും. ഇതു കൂടാതെ പാസഞ്ചർ ട്രെയിനുകൾ നിർത്തിയിടാൻ സാധിക്കുന്ന ചെറു പ്ലാറ്റ്ഫോം ഒന്നാം പ്ലാറ്റ്ഫോമിനോടു ചേർന്നു വരും.

    ∙5 പ്ലാറ്റ്ഫോമുകൾ വരുന്നതോടെ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ സാധിക്കുന്ന സ്റ്റേഷനായി കോട്ടയത്തിനു മാറാം. കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളായ ബെംഗളൂരു, മുംബൈ ട്രെയിനുകൾ കോട്ടയത്തു നിന്ന് ആരംഭിക്കാം.

    ∙എംസി റോഡിലേക്ക് തുറക്കുന്ന കോട്ടയം സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ നിർമാണ പ്രവർത്തനങ്ങളും ഇതിനൊപ്പം നടന്നു വരുന്നു. ഇതു യാഥാർഥ്യമാകുന്നതോടെ പാലാ, കുറവിലങ്ങാട്, ഏറ്റുമാനൂർ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് കോട്ടയം നഗരത്തിലെ തിരക്കൊഴിവാക്കി നാഗമ്പടം പാലത്തിന്റെ ഭാഗത്തു നിന്ന് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് എത്താം. ഡിസംബറിൽ രണ്ടാം കവാടം തുറക്കുമെന്നാണു പ്രതീക്ഷ.

    ∙കേരളീയ ശൈലിയിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ ഒന്നാം കവാടം നവീകരിച്ചു.

    ∙ശബരിമല തീർഥാടകർക്കായി പിൽഗ്രിം സെന്റർ യാഥാർഥ്യമായി.

    ∙ഒന്നാം പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ കൂടുതൽ സൗകര്യങ്ങൾ

    ∙5 പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് ഫുട് ഓവർ ബ്രിജ്

    ∙രണ്ടാം കവാടം പൂർത്തിയാകുമ്പോൾ ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യങ്ങൾ വരും.

    ∙കോട്ടയം വഴി ട്രെയിൻ പിടിച്ചിടുന്നത് ഒഴിവാകുന്നതോടെ യാത്രാ സമയം കുറയും.

    ∙സംസ്ഥാനത്തിനു തെക്കു നിന്നു വടക്കു വരെ ഇരട്ടപ്പാത യാഥാർഥ്യമാകുന്നതു കേരളത്തിന്റെ റെയിൽവേ വികസനത്തിനും കൂടുതൽ സാധ്യതകൾ.



  11. #220
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സംസ്ഥാനത്ത് കെ റെയിൽ 27 മേൽപ്പാലങ്ങൾ നിർമ്മിക്കും; റെയിൽവെ ബോർഡിന്റെ അനുമതിയായി

    റെയിൽവേ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കു പുറമെ നടപ്പാക്കുന്ന പ്രധാന വികസന പദ്ധതിയാണ് റെയിൽവേ റോഡ് ഓവർ ബ്രിഡ്ജുകൾ




    തിരുവനന്തപുരം: സംസ്ഥാനത്തെ 27 സ്ഥലങ്ങളിൽ റെയിൽവേ ലെവൽ ക്രോസുകളിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് കേരളാ റെയിൽ ഡവലപ്*മെന്റ് കോർപറേഷന് റെയിൽവേ ബോർഡ് അനുമതി നൽകി. കേരളത്തിലെ ലെവൽ ക്രോസുകളിൽ റോഡ് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കുന്നതിനു സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയലും 2021 ജൂലൈ ഒമ്പതിനാണ് ധാരണാ പത്രം ഒപ്പുവെച്ചത്. സെപ്റ്റംബർ ഒന്നിന് അഞ്ച് മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് കെ-റെയിലിന് അനുമതി നൽകിയിരുന്നു.
    പുതുക്കാട് - ഇരിഞ്ഞാലക്കുട റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ പള്ളി ഗേറ്റ്, അമ്പലപ്പുഴ-ഹരിപ്പാട് റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ തൃപ്പാകുടം ഗേറ്റ്, അങ്ങാടിപ്പുറം-വാണിയമ്പലം റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ പട്ടിക്കാട് ഗേറ്റ്, നിലമ്പൂർ യാർഡ് ഗേറ്റ്, പയങ്ങാടി-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഏഴിമല ഗേറ്റ് എന്നീ മേൽപാലങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചത്. ഇവ ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിലെ മേൽപ്പാലങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ കലക്ടർമാർക്ക് സമർപ്പിച്ചിട്ടുണ്ട്. ബാക്കി 22 മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചത്.
    സംസ്ഥാന സർക്കാരും ഇന്ത്യൻ റെയിൽവേയും നിർമ്മാണച്ചെലവ് തുല്യമായി വഹിക്കും. റെയിൽവേ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കു പുറമെ നടപ്പാക്കുന്ന പ്രധാന വികസന പദ്ധതിയാണ് റെയിൽവേ റോഡ് ഓവർ ബ്രിഡ്ജുകൾ. റെയിൽവേയുടെ ഭാഗവും അപ്രോച്ച് റോഡുകളും നിർമിക്കുന്നത് കെ-റെയിൽ തന്നെയായിരിക്കും. മേൽപ്പാലങ്ങൾ പൂർത്തിയാകുന്നതോടെ ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.

    താഴെ പറയുന്ന സ്ഥലങ്ങളിലാണ് മേൽപ്പാലങ്ങൾ വരുന്നത്

    1. പുതുക്കാട് - ഇരിഞ്ഞാലക്കുട റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -പള്ളി ഗേറ്റ്
    2. അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -തൃപ്പാകുടം ഗേറ്റ്
    3. അങ്ങാടിപ്പുറ - വാണിയമ്പലം റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -പട്ടിക്കാട് ഗേറ്റ്
    4. നിലമ്പൂർ യാർഡ് ഗേറ്റ്
    5. ചേപ്പാട് - കായംകുളം റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -കക്കനാട് ഗേറ്റ്
    6. ഷൊർണൂർ - അങ്ങാടിപ്പുറം റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -ചെറുകര ഗേറ്റ്
    7. താനൂർ - പരപ്പനങ്ങാടി റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -ചിറമംഗലം ഗേറ്റ്
    8. പയ്യന്നൂർ - തൃക്കരിപ്പൂർ റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -സൗത്ത് തൃക്കരിപ്പൂർ ഗേറ്റ്
    9. ഉപ്പള - മഞ്ചേശ്വരം റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ ഉപ്പള ഗേറ്റ്.
    10. പറളി - മങ്കര റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -മങ്കര ഗേറ്റ്
    11. മുളങ്കുന്നത്തുകാവ് - പൂങ്കുന്നം റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -ആറ്റൂർ ഗേറ്റ്
    12. ഒല്ലൂർ - പുതുക്കാട് റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -ഒല്ലൂർ ഗേറ്റ്
    13. കുറുപ്പംതറ - ഏറ്റുമാനൂർ റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ-കോതനല്ലൂർ ഗേറ്റ്
    14. കരുനാഗപ്പള്ളി - ശാസ്താംകോട്ട റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -ഇടക്കുളങ്ങര ഗേറ്റ്
    15. കടക്കാവൂർ - മുരുക്കുംപുഴ റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ-ആഴൂർ ഗേറ്റ്
    16. കൊല്ലം - മയ്യനാട് റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ-പോളയത്തോട് ഗേറ്റ്
    17. പയ്യന്നൂർ - തൃക്കരിപ്പൂർ റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -ഒളവര ഗേറ്റ്
    18. കായംകുളം - ഓച്ചിറ റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ, താമരക്കുളം ഗേറ്റ്
    19. പാപ്പിനിശ്ശേരി - കണ്ണപുരം റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -കണ്ണപൂരം ഗേറ്റ്
    20. കണ്ണപുരം - പയങ്ങാടി റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -ചെറുകുന്ന് ഗേറ്റ്
    21. ഷൊർണ്ണൂർ - വള്ളത്തോൾ നഗർ റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -പൈങ്കുളം ഗേറ്റ് (ചേലക്കര ഗേറ്റ്)
    22. കോഴിക്കോട് - കണ്ണൂർ റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ- വെള്ളയിൽ ഗേറ്റ്
    23. മാഹി- തലശ്ശേരി റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ മാക്കൂട്ടം ഗേറ്റ്
    24. തലശ്ശേരി - എടക്കാട്ട് റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -മുഴുപ്പിലങ്ങാട് ബീച്ച് ഗേറ്റ്
    25. എടക്കാട്ട് - കണ്ണൂർ റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -കണ്ണൂർ സൗത്ത് ഗേറ്റ്
    26. കണ്ണൂർ - വളപട്ടണം റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ -പന്നൻപാറ ഗേറ്റ്
    27. പയങ്ങാടി - പയ്യന്നൂർ റെയിൽവേ സ്*റ്റേഷനുകൾക്കിടയിൽ - ഏഴിമല ഗേറ്റ്


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •